ദേവാസുരം: ഭാഗം 8

Devasuram nila

രചന: നിള നിരഞ്ജൻ

കേക്ക് കട്ടിങ് കഴിഞ്ഞതോടു കൂടി ഹരിയും ആതിയും ഫോട്ടോ സെഷൻ തുടങ്ങി. ഹരിയോട് ചേർന്ന് നിന്നും കെട്ടിപ്പിടിച്ചും പല പോസുകളിലും ആതി ഫോട്ടോ എടുക്കുന്നത് കണ്ടു കൊണ്ട് ആമി അടുക്കളയിലേക്കു പോയി. പോകുന്ന വഴി അവൾ പിറുപിറുത്തു " ഇവിടെ ചിലർക്ക് ഒന്ന് അടുത്ത് വന്നു നില്ക്കാൻ പോലും മടിയാണ്.. അടുത്ത് വന്നാൽ ഞാനെന്താ കടിക്കോ?" ഭാഗം 8 അടുക്കളയിൽ പുറത്തു നിന്ന് കൊണ്ട് വന്ന ഫുഡ് പാത്രങ്ങളിൽ ആകുമ്പോഴാണ് ആരോ വന്നു ഫാമിലി ഫോട്ടോ എടുക്കാൻ വിളിക്കുന്നു എന്ന് പറഞ്ഞു ആമിയെ വന്നു വിളിച്ചത്. ആമി ചെല്ലുമ്പോൾ എല്ലാവരും റെഡി ആയി അവളെയും കാത്തു നിൽക്കുകയാണ്.. ആമി ചെന്ന് ദേവന്റെ അടുത്തായി നിന്നു . ഫോട്ടോ എടുത്തു കഴിഞ്ഞു തിരികെ അടുക്കളയിലേക്കു പോകാൻ തിരഞ്ഞപ്പോഴേക്കു അവളുടെ കയ്യിൽ പിടി വീണു..ദേവനാണോ എന്ന് കരുതി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹരിയെയാണ് കണ്ടത്..അവന്റെ അടുത്ത കയ്യിലെ പിടിത്തം ദേവന്റെ ഒരു കയ്യിലായിരുന്നു. "

എങ്ങോട്ടു പോകുവാ ഇത്ര ധൃതി പിടിച്ചു രണ്ടാളും കൂടി? അവിടെ നിക്ക്., നിങ്ങളുടെ രണ്ടാളുടേം കൂടെ ഒരു ഫോട്ടോ എടുക്കട്ടേ..ഒന്ന് ചേർന്ന് നിന്നെ.. ഫോട്ടോ ഞാൻ എടുക്കാം" ദേവൻ ആമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവിടെ പ്രത്യേകിച്ച് ഭാവമൊന്നും കാണാനില്ല. പെട്ടെന്ന് എന്തോ തീരുമാനിച്ച പോലെ അവൻ വന്നു ആമിയുടെ അടുത്ത് നിന്ന്.. അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ തന്നോട് ചേർത്ത് നിർത്തി.. പ്രതീക്ഷികാതെയുള്ള അവന്റെ പ്രവർത്തിയിൽ അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.. ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. എന്നിട്ടു തല താഴ്ത്തി അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു "അടുത്ത് വന്നു നിന്നിട്ടുണ്ട്..കടിക്കാൻ തോന്നുണ്ടോ?" ആമി പിന്നെയും ഞെട്ടി. ഈശ്വരാ .. ഇങ്ങേരു ഇതൊക്കെ എപ്പോളാ കേട്ടത്..അപ്പോളതാ പിന്നെയും ചെവിയിൽ ഒരു ശബ്ദം

" കടിക്കാൻ തോന്നുന്നുണ്ടെങ്കിൽ കടിച്ചോ.. എനിക്ക് കുഴപ്പമില്ല" അതും പറഞ്ഞു അവൻ അവളുടെ ഇടുപ്പിലെ പിടിത്തം ഒന്നുടെ മുറുക്കി അവളെ കുറച്ചൂടെ തന്നോട് ചേർത്ത് നിർത്തി. എന്നിട്ടു ഒന്നും അറിയാതെ പോലെ മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്തു ഹരിയുടെ ക്യാമെറയിലേക്കു നോക്കി നിൽക്കുകയാണ് ദേവൻ..രണ്ടു നിമിഷം കൂടി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കിയിട്ടു ആമിയും ക്യാമെറയിലേക്കു നോക്കി. ഹരി അവരുടെ ഒന്ന് രണ്ടു ക്ലിക്കസ് എടുത്തു.. ഫോട്ടോ എടുത്തു കഴിഞ്ഞതും ദേവൻ ആമിയുടെ ഇടുപ്പിൽ നിന്നു കയ്യെടുത്തു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയിലേക്ക് പോയി.. വന്ന അതിഥികൾക്ക് ഭക്ഷണം ഒക്കെ കൊടുത്തു നടക്കുമ്പോഴും ദേവനെ പറ്റി ചിന്തിക്കാതിരിക്കാൻ ആമിക്കു പറ്റുന്നുണ്ടായിരുന്നില്ല.. എത്രയൊക്കെ വേണ്ടാന്ന് വച്ചിട്ടും അവൻ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് നിർത്തിയപ്പോഴുണ്ടായ ആ വികാരം മറക്കാൻ പറ്റുന്നില്ല.. വെറുക്കാൻ ഇറങ്ങി പുറപ്പെട്ട താൻ ഇപ്പോൾ പതിയെ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണോ??

പിന്നെ എന്താണ് തനിക്കു ഇത്രയും നേരമായിട്ടു അവനെ ഒന്ന് വിഷ് ചെയ്യാൻ പോലും സാധിക്കാത്തതു.. പാർട്ടി കഴിഞ്ഞു പതുക്കെ അതിഥികളെല്ലാം പിരിഞ്ഞു പോയി. അടുക്കളയിൽ ജാനകിയും ആമിയും എല്ലാം ശരിയാക്കി വച്ചു . പാർട്ടി കാരണം വല്ലാത്ത ക്ഷീണമാണെന്നു പറഞ്ഞു ആതിയും ശ്രീകുട്ടിയും നേരത്തെ കിടക്കാൻ പോയിരുന്നു.. ആമി മുറിയിലെത്തിയപ്പോൾ ദേവൻ ബാത്റൂമിലായിരുന്നു.. മേല്കഴുകി മാറാനുള്ള ഡ്രെസ്സും കയ്യിലെടുത്തു ദേവൻ ഇറങ്ങാൻ അവൾ കാത്തിരുന്നു .. അവൻ ഇറങ്ങി വന്നു അവളെ ഒന്ന് നോക്കി....ഡ്രസിങ് ടേബിളിനു അടുത്തേക്ക് നടന്നു.. ആമിയുടെ മനസ്സിൽ ഒരു യുദ്ധം തന്നെ നടക്കുകയായിരുന്നു.. വിഷ് ചെയ്യാനോ വേണ്ടയോ.. അവസാനം അവനെ വിഷ് ചെയ്യാൻ തന്നെ തീരുമാനിച്ചു.. " ദേവേട്ടാ" അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ദേവന്റെ മുഖത്ത് അമ്പരപ്പ് വ്യക്തമായിരുന്നു..ആമിക്ക് തൊണ്ട വരളുന്ന പോലെ തോന്നി..

ഒച്ച പുറത്തു വരുന്നില്ല.. സ്വന്തം ഭർത്താവിനോട് ഒരു ഹാപ്പി ബര്ത്ഡേ പറയാൻ ഒരു ഭാര്യ ഇത്രയും ബുദ്ധിമുട്ടുന്നത് ആദ്യമായാരിക്കും.. ദേവൻ അപ്പോഴും എന്താണെന്ന ഭാവത്തിൽ അവളെയും നോക്കി നിൽപ്പാണ്.. എന്താണെങ്കിലും സകല ധൈര്യവും സംഭരിച്ചു വിഷ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു .. എന്താ പ്രതികരണം എന്നറിയാമല്ലോ.. സന്തോഷമാണോ അതോ എപ്പോഴത്തെയും പോലെ മൈൻഡ് ചെയ്യാതെ ഇരിക്കുമോ?? അവൾ അവനെ വിഷ് ചെയ്യാനായി വാ തുറക്കാൻ തുടങ്ങിയതും ബെഡിൽ കിടന്ന ദേവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. ബെഡിന്റെ അരികിലായി നിന്നിരുന്ന ആമി ബെൽ കേട്ട് നോക്കി.. " നിഷ കാളിങ്" ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന സംശയങ്ങൾ പിന്നെയും തല പൊന്തിയതോടെ അവൾ തിരിഞ്ഞു ദേവനെ നോക്കി.. അവൻ അവളെ മറി കടന്നു റിങ് ചെയ്യുന്ന ഫോണുമെടുത്തു ബാൽക്കണിയിലേക്കു ഇറങ്ങി.

ബാൽക്കണിയിൽ നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ദേവനെ ആമി ശ്രദ്ധിച്ചു കൊണ്ടിരുന്നു. അപ്പുറത്തു നിന്ന് പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ് അവൻ. മുഖമൊക്കെ ആകെ സീരിയസ് ആയിരിക്കുന്നു.. അവൻ സംസാരിച്ചു കൊണ്ട് തിരിഞ്ഞു നിന്നപ്പോൾ അവൾ പതുകെ ബാൽക്കണിയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചെവി കൂർപ്പിച്ചു.. അവിടുന്ന് പറയുന്നത് ദേവൻ കേള്ക്കുന്നെ ഉള്ളു.. ഇടയ്ക്കിടയ്ക്ക് മൂളുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു " നന്നായി.. അപ്പൊ അവസാനം അവന്മാർ ഇപ്പൊ നമ്മുടെ കയ്യിലുണ്ട്..നമ്മുടെ പിള്ളേരോട് അവന്മാർ രക്ഷപെടാതെ നോക്കാൻ പറ.. ഞാൻ ഉടനെ എത്താം.. എന്താ വേണ്ടെന്നു ബോസ്സിനോട് കൂടെ ചോദിക്കട്ടെ" അവൻ ഫോൺ വച്ച് ഉടനെ റൂമിലേക്ക് തിരിച്ചെത്തും എന്ന് തോന്നിയപ്പോൾ അവൾ വേഗം ബാത്‌റൂമിൽ കയറി കുറ്റിയിട്ടു. ദേവേട്ടൻ എന്തൊക്കെയാണ് പറഞ്ഞത്.. ആരെയൊക്കെയാണ് ഇവർ പിടിച്ചു വച്ചിരിക്കുന്നത്?? എന്തിനു വേണ്ടി??അപ്പോൾ എല്ലാവരും പറയുന്നത് പോലെ ദേവേട്ടൻ ഏതെങ്കിലും കൊട്ടേഷൻ സംഘത്തിലെ അംഗമാണോ? നിഷ ആരാണ്??

ഒരു പെൺകുട്ടിക്ക് ഇതിലൊക്കെ എന്താണ് കാര്യം? ആരാണ് ദേവേട്ടന്റെ ബോസ്?? ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ ആമിയുടെ ഉള്ളിൽ അലയടിച്ചു കൊണ്ടേ ഇരുന്നു. അവൾ മേലുലഴുകി വന്നപ്പോഴേക്ക് ദേവനെ മുറിയിൽ കണ്ടില്ല. പോർച്ചിൽ അവന്റെ ബുള്ളറ്റ് കാണാത്തപ്പോൾ അവൻ പോയി എന്ന് അവൾക്കു മനസിലായി. അസ്വസ്ഥമായ മനസ്സുമായി അവൾ മുറിയിലേക്ക് തന്നെ തിരിച്ചു പോയി. ഫോണിൽ വിളിച്ചറിയിച്ച സ്ഥലത്തെത്തി ബൈക്ക് പാർക്ക് ചെയ്തു ദേവൻ ചുറ്റും നോക്കി.. കൊള്ളാം പറ്റിയ സ്ഥലം തന്നെ..ചുറ്റും ഒരു വീടോ ആളനക്കമോ ഒന്നുമില്ല. വളരെ കാലമായി ഒഴിഞ്ഞു കിടക്കുന്ന ഈ കെട്ടിടം മാത്രം. ഒന്ന് കൂടി ചുറ്റും നോക്കി ദേവൻ ആ കെട്ടിടത്തിന് അകത്തേക്ക് കയറി. ദേവൻ അകത്തേക്ക് കയറിയ ഉടൻ തന്നെ ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ വന്നു വാതിൽ കുറ്റിയിട്ടു.. " എല്ലാം ഓക്കെ അല്ലെ?"

" അതെ.. ബോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞില്ലേ?" "ഉം" ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ദേവൻ ആ മുറി മൊത്തം നോക്കി. അത്യാവശ്യം വലിയ ഒരു മുറിയാണ്. മുറിയിൽ അങ്ങിങ്ങായി തന്റെ ഗ്യാങ്ങിൽ പെട്ട ബാക്കി നാല് പേരും പല പല ജോലികളിൽ വ്യാപ്തരായിരിക്കുന്നു. മുറിയുടെ ഒത്ത നടുക്കായി എതിര്ദിശയിലേക്കു ഇട്ടിരിക്കുന്ന രണ്ടു കസേരകളിലായി രണ്ടു ചെറുപ്പക്കാരെ ബന്ധിച്ചിട്ടിരിക്കുകയാണ്.. ഇരുപത്തിയഞ്ചു വയസ്സോളം മാത്രമേ രണ്ടു പേർക്കും പ്രായം തോന്നുന്നുള്ളൂ. അവരുടെ വായിൽ നിറയെ തുണി തിരുകി വച്ചിരിക്കുന്നതിനാൽ അവരുടെ ഞെരുങ്ങലും മൂളലും മാത്രമേ കേൾക്കാനുള്ളു. പുതുതായി വന്ന ദേവനെ കണ്ടപ്പോൾ അതിലൊരാളുടെ മുഖത്ത് വല്ലാത്ത ഒരു ഭാവം പ്രകടമായി. അത് അവൻ പാടെ അവഗണിച്ചു. അവരുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു കാണാം. രണ്ടു പേരും കോടീശ്വര പുത്രന്മാരാണ്..

വലിയ മാളികകളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി കഴിയുന്നവർ..അവരുടെ വരാൻ പോകുന്ന വിധിയോർത്തു ദേവന് ചെറുതായി സഹതാപം തോന്നാതിരുന്നില്ല.. പക്ഷെ തനിക്കു തന്നെ ഏല്പിച്ച ജോലി ചെയ്തു തീർത്തേ മതിയാവൂ.. ഈ ഒരു അവസരത്തിനായാണ് ബോസ് ഇത്ര നാളും കാത്തിരുന്നത്.. എത്രയും പെട്ടെന്ന് കാര്യങ്ങൾ തീർത്തു ഇവിടെ നിന്ന് മടങ്ങണം.. ഇവരെ കാണാതായെന്ന് ഇവരുടെ രക്ഷിതാക്കൾക്ക് മനസ്സിലായാൽ പിന്നെ തങ്ങളുടെ പ്ലാൻ നടക്കില്ല.. " ബോസ്സിന്റെ പ്ലാൻ എങ്ങനാ?" കൂട്ടത്തിൽ ഒരുവന്റെ ചോദ്യമാണ് ദേവന്റെ ചിന്തകൾ അവസാനിപ്പിച്ചത്.. " കത്തിച്ചു കളഞ്ഞേക്കാനാ പറഞ്ഞേക്കുന്നത്.." അത് കേട്ടപ്പോൾ ബന്ധനസ്ഥനായവരുടെ മുഖം പിന്നെയും ഭയത്താൽ നിറയുന്നത് ദേവൻ കണ്ടു. " എവിടെയാ?? ഇവിടെ തന്നെയോ?" " ഇവിടെ വേണ്ട.. വേറൊരു സ്ഥലം ബോസ് കണ്ടു വച്ചിട്ടുണ്ട്.. അവിടെ വച്ച് മതി.. അപ്പൊ എങ്ങനാ.. പണി തുടങ്ങുവല്ലേ?".... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story