ഏട്ടത്തി: ഭാഗം 1

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഏട്ടത്തി ഏട്ടത്തി ഈ ഏട്ടത്തി എവിടെ പോയി ഏട്ടത്തി ഏട്ടത്തി എന്താ വിഷ്ണു എന്തിനാ നീ ഇങ്ങനെ കിടന്ന് കൂവി വിളിക്കുന്നത്. ഏടത്തി എനിക്ക് വല്ലാതെ ദാഹിക്കുന്നു എനിക്ക് ഇത്തരി സംഭാരം കിട്ടുമോന്നറിയാൻ വിളിച്ചതാ എൻ്റെ കുട്ടി ഞാൻ പശുകൂട്ടിലായിരുന്നു. കൈയെല്ലാം അഴുക്കാ നീ ഇത്തിരി എടുത്ത് കുടിച്ചോ ഏട്ടത്തി കൈ കഴുകി വന്നിട്ട് എനിക്ക് എടുത്ത് തന്നാ മതി. എനിക്ക് എട്ടത്തിയോട് കുറെ വിശേഷങ്ങൾ ചോദിക്കാനും പറയാനും ഉണ്ട്. ഈ കുട്ടീടെ ഒരു കാര്യം ഞാൻ ദാ വരുന്നു എടാ ചെറുക്കാ നിനക്ക് പ്രായം എത്ര ആയി എന്ന് വല്ല ഓർമ്മയും ഉണ്ടോ ? കൈ കഴുകി ഉടുത്തരുന്ന സാരിയുടെ മുന്താണിയിൽ കൈ തുടച്ച് കൊണ്ട് വന്ന തുളസി വിഷ്ണുവിനോടായി ചോദിച്ചു എന്താ ഏട്ടത്തി പ്രായത്തിന് അനുസരിച്ചാണോ സംഭാരത്തിൻ്റെ അളവ് ദേ വിഷ്ണു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ ഈ കർക്കിടകത്തിൽ 30 കഴിയും അത് വല്ലോം ഓർമ്മയുണ്ടോ നിനക്ക്.

അതിനിപ്പോ എന്താ വേണ്ടത് ഏട്ടത്തിയമ്മേ. വേണ്ടത് എന്താണ് ഞാൻ പറയാം എനിക്കിനി വയ്യ നിൻ്റെ പിറകെ നടക്കാൻ നിൻ്റെ കാര്യങ്ങൾ നോക്കാനായി ഒരാളെ കൊണ്ടുവരണം. അതാണോ ഇത്ര വലിയ കാര്യം അതിന് ഇനിയും സമയം ഉണ്ടല്ലോ ഇനി അധികം സമയം ഒന്നും ഇല്ല ഞാനും ഏട്ടനും കൂടി എല്ലാം അങ്ങ് തീരുമാനിച്ചു. എന്ത് തീരുമാനിച്ചെന്ന് നിൻ്റെ കല്യാണക്കാര്യം നീ ഓർക്കുന്നില്ലേ നെല്ലിശ്ശേരിയിലെ ശേഖരപണിക്കരെ അയാൾക്ക് ഒരു മോളുണ്ട് ആ കുട്ടി ഡോക്ടർ ആണ്. ആ കുട്ടിയെ ആലോചിക്കാൻ വേണ്ടി നിൻ്റെ ഏട്ടൻ ബ്രോക്കർ ദാമുവിനെ പറഞ്ഞ് വിട്ടിട്ടുണ്ട് ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നത് അതൊന്നും ശരിയാകില്ല എന്ത് ശരിയാകില്ലന്നാ നീ ഈ പറയുന്നത് അവർ അടുത്ത ദിവസം പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അങ്ങോട്ട് കടന്നു വന്ന ഏട്ടനും ഏട്ടത്തിയെ പിൻതാങ്ങി കൊണ്ടു പറഞ്ഞു.

ഏട്ടനും ഏട്ടത്തിയും എന്താ ഈ പറയുന്നത് നിൻ്റെ കല്യാണക്കാര്യം നെല്ലിശ്ശേരിക്കാരുമായിട്ട് ഒരു ബന്ധം ഒത്തുവരികാന്നു വെച്ചാൽ അതൊരു ഭാഗ്യമാ ഏട്ടാ എനിക്ക് അത്ര വലിയ ഭാഗ്യമൊന്നും വേണ്ട പിന്നെ എന്താ നിൻ്റെ ഉദ്ദേശ്യം എനിക്ക് ഒരു ഉദ്ദേശവും ഇല്ല ദാ ഇങ്ങനെ എട്ടനേയും എട്ടത്തിയേയും പറ്റിച്ച് നിങ്ങളെയൊക്കെ സ്നേഹിച്ച് ഇങ്ങനെ ജീവിച്ചാ മതി അതിത് നിനക്ക് പ്രായം 15 അല്ലാലോ വയസ് 30 ആകുന്നു. നീ ശരിക്കും ആലോചിക്ക് അവർ പറയുന്ന ദിവസം പെണ്ണ് കാണാൻ പോകണം. തുളസി ഞാൻ പാടത്തേക്ക് പോകുവാ ശരി ഏട്ടാ ഏട്ടൻ്റെ പിന്നാലെ വിഷ്ണുവും മുറ്റത്തേക്കിറങ്ങി നീ എങ്ങോട്ടാ ഞാനും പാടത്തേക്ക് വരുന്നുണ്ട്. ഏട്ടൻ പൊയ്ക്കോ ഞാൻ വെറുതെ ഈ തൊടിയിലൊക്കെ നടന്ന് അങ്ങ് എത്തിക്കോളാം ************* അച്ഛനും അമ്മയും ഏട്ടനും ഞാനും എത്ര സന്തോഷത്തോടെയാ ജീവിച്ചത് പാടത്തും തൊടിയിലും അച്ഛൻ പണിയെടുക്കുമ്പോൾ കന്നുകാലിയെ വളർത്തിയും പച്ചക്കറി നട്ടു വളർത്തിയും അമ്മയും അല്ലലോ അലച്ചിലോ അറിയിക്കാതെ ആണ് ഞങ്ങളെ വളർത്തിയത്. പേരുകേട്ട തറവാട്ടിൽ നിന്ന് അമ്മയേയും വിളിച്ചിറക്കി പോന്നപ്പോൾ തന്നെ അമ്മയുടെ പേര് വെട്ടി തറവാട്ടിൽ നിന്ന്.

അച്ഛനെ ഉപദ്രവിക്കാവുന്ന രീതിയിലെല്ലാം അമ്മയുടെ വീട്ടുകൾ ഉപദ്രവിച്ചു. പക്ഷേ അച്ഛൻ തളർന്നില്ല അച്ഛൻ്റെ അധ്വാനം കൊണ്ട് ഇത്തിരി ഭൂമിയിൽ ഒത്തിരി വിളവ് ഉണ്ടാക്കി .അമ്മയും സഹായത്തിനായി അച്ഛൻ്റെ ഒപ്പം ഇറങ്ങി അങ്ങനെ അച്ഛൻ കുറച്ച് സ്ഥലം കൂടി സ്വന്തമാക്കി അങ്ങനെ അധ്വാന ഫലമായി ഞങ്ങൾ രക്ഷപ്പെടാൻ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോളാണ് കാലവർഷം കലി തുള്ളി പെയ്ത ഒരു രാത്രി അച്ഛൻ്റെ സമ്പാദ്യമായ ഞങ്ങളെ മാത്രം ബാക്കിയാക്കി മലവെള്ളം പാച്ചലിൽ അച്ഛനും അമ്മയും അവരുടെ സ്വപ്നങ്ങളും ഒലിച്ച് പോയത് കാലവർഷം കലിതുള്ളി പെയ്യുന്ന ഒരു ദിവസം ഞങ്ങളെ അച്ഛൻ അച്ഛൻ്റെ സുഹൃത്തിൻ്റെ വീട്ടിലാക്കി അമ്മയേയും കൂട്ടി അത്യാവശ്യ സാധനങ്ങൾ എടുക്കാൻ തിരികെ വീട്ടിലേക്ക് പോയതാ അത് അവരുടെ അവസാന യാത്ര ആകും എന്നോർത്തില്ല അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞങ്ങൾക്ക് കേറി കിടാൻ ഒരു കൂരയോ മാറി ഉടുക്കാൻ വസ്ത്രങ്ങളോ ഇല്ലാതായി ഞങ്ങളോട് നാട്ടുകാരാണ് പറഞ്ഞത് അമ്മ വീട്ടിൽ പോകാൻ ഏട്ടൻ എൻ്റെ കൈയും പിടിച്ച് അമ്മ വീട്ടിലേക്ക് പോകുമ്പോൾ ഏട്ടന് 15 വയസും എനിക്ക് 10 വയസും ആയിരുന്നു പ്രായം അച്ഛാ ഏതൊ രണ്ട് തെണ്ടി പിള്ളേര് വന്നിരിക്കുന്നു.

അമ്മാവൻ്റെ മകൾ ലാവണ്യ അത് വിളിച്ച് പറയുമ്പോൾ ഏട്ടൻ എന്നെ ചേർത്ത് പിടിച്ച് വിതുമ്പുന്നുണ്ടായിരുന്നു. ലാവണ്യക്ക് 7 വയസ് ആയിട്ടുണ്ടാകും അച്ഛാ ഒന്നിങ്ങടു വരു എന്താ മോളെ എന്താ ദേ അച്ഛാ രണ്ട് പിള്ളേര് വന്നിരിക്കുന്നു എന്താടാ എന്താ കാര്യം എന്തിനാ ഇവിടെ വന്നത് അമ്മാവാ ഞങ്ങൾ ലക്ഷ്മിയുടെ മക്കളാ ആരുടെ അമ്മാവാൻ ഏത് ലക്ഷ്മി അമ്മാവൻ്റെ പെങ്ങൾ ലക്ഷമിയുടെ അമ്മയും അച്ഛനും ഒഴുക്കിൽ പെട്ട് ഒഴുകി പോയി ഞങ്ങൾക്ക് ആരും ഇല്ല അറിഞ്ഞിരിക്കുന്നു കഥകളൊക്കെ എനിക്ക് അങ്ങനെ ഒരു പെങ്ങൾ ഇല്ല ഞങ്ങളുടെ പെങ്ങൾ ലക്ഷമി പത്ത് പതിനാറ് വർഷം മുൻപ് മരിച്ചു പോയി അവൾക്ക് ഇങ്ങനെ രണ്ട് മക്കൾ ഉള്ളതായി എനിക്കറിയില്ല. അമ്മാവാ ഞങ്ങൾക്ക് വേറെ ആരും ഇല്ല അച്ഛൻ്റെ വീട്ടുകാരെ ഞങ്ങൾക്കറിയില്ല അച്ഛന് ആരും ഇല്ലാത്തവരാണ്‌ എനിക്ക് നിങ്ങളെ അറിയില്ല ഇറങ്ങി പോ ഇവിടുന്ന് അമ്മാവാ അങ്ങനെ പറയല്ലേ ഞങ്ങൾക്ക് പോകാൻ വേറെ ഒരിടവും ഇല്ല ഞങ്ങളെ ഇറക്കിവിടല്ലേ ഏട്ടൻ അമ്മാവൻ്റെ മുന്നിൽ കൈകൂപ്പി കെഞ്ചി കരയുന്ന കണ്ടപ്പോ സങ്കടം തോന്നി ഏട്ടാ പോകാം എട്ടാ നമുക്ക് ഇവിടെ നിക്കണ്ട എനിക്ക് പേടിയാകുന്നു ഞാൻ ഏട്ടൻ്റെ കൈയിൽ ഇറുക്കി പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി ദാസപ്പാ എടാ ദാസപ്പാ എന്തിനാടാ ഇവറ്റകളെ ഇതിനകത്ത് കയറ്റിയത്.

പിടിച്ച് പുറത്തിറക്കി ഗേറ്റ് അടക്ക് അമ്മാവൻ വേലക്കാരനോട് വിളിച്ചു പറയുന്നതു കേട്ട് ഞാൻ ഞെട്ടി അത് പിന്നെ മുതലാളി ഇവിടുത്തെ, ലക്ഷമി കുഞ്ഞിൻ്റെ മക്കളാണന്ന് പറഞ്ഞപ്പോ ഗേറ്റ് തുറന്ന് കൊടുത്തതാ നീ കൂടുതൽ വിശദികരിക്കാനൊന്നും നിൽക്കണ്ട ഇവരെ പിടിച്ച് പുറത്താക്ക് പിന്നെ ഒരു കാര്യം ഇനിയും ഇവറ്റകൾ വരും അകത്തേക്ക് കേറ്റി വിടണ്ട അച്ഛാ ആരാ അച്ഛാ ഇവര് ?ലാവണ്യ അമ്മാവനോടു ചോദിച്ചതിന് അമ്മാവൻ പറയുന്നത് തിരിഞ്ഞു നടക്കുമ്പോൾ കേട്ടു . മോളെ ഭിക്ഷ യാചിച്ച് വന്നതാ എന്നിട്ട് എന്തിനാ അവര് അച്ഛനെ അമ്മാവൻ എന്ന് വിളിക്കുന്നത് അമ്മാവൻ പറഞ്ഞതു കേട്ട് ഏട്ടൻ തിരിഞ്ഞു നിന്നു അമ്മാവാ ഞങ്ങൾ ഇപ്പോ ഭിക്ഷ യാചിച്ച് വന്നവരാണ്. ഒരിക്കൽ ഞങ്ങൾ ഇവിടെ വരും അന്ന് ഭിക്ഷ തരാനായിരിക്കും വരുന്നത്.ഏട്ടൻ അതും പറഞ്ഞ് എൻ്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് തിരിഞ്ഞു അത് മോളെ തെണ്ടി പിള്ളേർ അങ്ങനെയാ എല്ലാവരേയും വിളിക്കുന്നത് അമ്മാ അപ്പാ അമ്മാവാ എന്നൊക്കെ ഇത് കേട്ട് ലാവണ്യ കുടുകുടു ചിരിക്കുന്നത് കേട്ടുകൊണ്ട് ഞങ്ങൾ അവിടെ നിന്നു ഇറങ്ങി ഇനി എന്ത് ഏട്ടൻ എന്നേയും കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞു. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല മക്കളെ എന്നുള്ള വിളി കേട്ട് ഞങ്ങൾ നോക്കി അച്ഛൻ്റെ കൂട്ടുകാരൻ രാഘവൻ മാമൻ മാമൻ എന്താ ഇവിടെ നിങ്ങൾ പോന്ന പിറകെ തന്നെ ഞാനും പോന്നു.

രവിയും ലക്ഷ്മിയും പറഞ്ഞ് എനിക്ക് അറിയാം ഇവരുടെ സ്വഭാവം അതുകൊണ്ട് എനിക്ക് അവിടെ ഇരുന്നിട്ട് സമാധാനം കിട്ടുന്നില്ലായിരുന്നു അയാൾ ഇറക്കി വിട്ടല്ലേ സാരമില്ല സ്വന്തം പെങ്ങളെ മലവെള്ളം കൊണ്ടുപോയി എന്നറിഞ്ഞപ്പോലും മനസ്സലിയാത്തവരുടെ മുന്നിലേക്ക് നിങ്ങളെ പറഞ്ഞ് വിട്ടാ ഞാനാ മണ്ടൻ ഇനി ഞങ്ങൾ എന്തു ചെയ്യും രാഘവൻ മാമ ഞങ്ങളിനി എങ്ങോട്ട് പോകും ഈ രാഘവൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ ഒരിടത്തും പോകണ്ട എൻ്റെ മൂന്നു മക്കളോടൊപ്പം നിങ്ങളും വളരും രാഘവൻ മാമ അത് മാമന് ബുദ്ധിമുട്ടാകില്ലേ സുമിത്രാൻ്റിക്ക് ഇഷ്ടമാകുമോ സുമിത്രയാ എന്നെ പറഞ്ഞ് വിട്ടത് ആ കുഞ്ഞുങ്ങളെ അയാള് ഉപദ്രവിക്കും മുൻപ് വിളിച്ചോണ്ട് വരാൻ. അങ്ങനെ ഞങ്ങൾ രാഘവൻ മാമൻ്റെ വീട്ടിൽ താമസമാക്കി. ദാരിദ്യം ആണേലും സുമിത്രാൻ്റി 5പാത്രത്തിലും ഒരുപോലെ വിളമ്പി ഞങ്ങളെ ഊട്ടി. ഏട്ടൻ സ്വന്തമായി ഒരു തീരുമാനം എടുത്തു ഇനി തുടർന്ന് പഠിക്കുന്നില്ലന്ന് 10-ൽ വെച്ച് പഠിത്തം നിർത്തി രാഘവൻ മാമനൊപ്പം കൃഷി പണിയും കൂലി പണിയുമായി നടന്നു. ആദ്യമായി കിട്ടിയ കൂലി രാഘവൻ മാമനെ ഏൽപ്പിച്ചപ്പോ സുമിത്രാൻ്റി പറഞ്ഞു അത് മാമനെ ഏൽപ്പിക്കണ്ട സുമിത്രാൻ്റിയെ ഏൽപ്പിച്ചാൽ മതി എന്ന് .

അന്നു മുതൽ ഏട്ടൻ ഏട്ടന് കിട്ടുന്ന കൂലിയെല്ലാം ആൻ്റിയെ ഏൽപ്പിച്ചു പണി ഇല്ലാത്ത സമയം ഏട്ടൻ രാഘവൻ മാമൻ്റെ തൊട്ടിയിൽ കൃഷിപണി ചെയ്തു സ്കൂൾ തുറക്കുന്നതിൻ്റെ 2 ദിവസം മുമ്പ് സുമിത്രാൻ്റി രാഘവൻ മാമനോട് പറയണകേട്ടു ചിലവ്വ് കൂടി കൂടിയാ വരുന്നത് 4 കുട്ടികൾ സ്കൂളിൽ പോകണേൽ എത്രയാ ചിലവ്വ് ഒരാളുടെ പഠിത്തം ഈ വർഷം നിർത്തിയാലോ കുറെ പഠിച്ചിട്ട് എന്ത് എടുക്കാനാ 2 പശുവിനെ കൂടി വാങ്ങാം അതൊന്നും ശരിയാകില്ല വിഷ്ണു കൊച്ചല്ലേ പഠിത്തം നിർത്തി പശുവിനെ വളർത്താനൊന്നും ഏയ്യ് നീ എന്താ ഈ പറയുന്നത് അതിന് വിഷ്ണുവിൻ്റെ പഠിത്തം നിർത്തണം എന്നാ ആരാ പറഞ്ഞത് അല്ലങ്കിൽ തന്നെ അവൻ കൊച്ചല്ലേ പിന്നെ നീ ആരുടെ കാര്യമാ പറഞ്ഞത് നമ്മുടെ മോൾടെ കാര്യം അവൾ ഇനി പത്തിലേക്ക് അല്ലേ സുമിത്രാൻ്റി എന്താ ഈ പറയുന്നത്. ആ കുട്ടി പഠിക്കട്ടെ നമ്മൾ മൂന്നാളും കുട്ടി കഷ്ടപ്പെട്ടാൽ അവരെ പഠിപ്പിക്കാൻ പറ്റും ഇത് കേട്ട് വന്ന ഏട്ടൻ പറഞ്ഞു. എന്താ ഇവിടെ ഒരു ആലോചന കുറച്ചൊക്കെ ഞാനും കേട്ടു . അമ്മ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു എനിക്ക് വയ്യന്നെ പഠിക്കാനൊന്നും ചേച്ചി അങ്ങനെ പറഞ്ഞപ്പോ അതിന് ഒരു തീരുമാനമായി. പിന്നെ ഏട്ടൻ സ്ഥലം പാട്ടത്തിനെടുത്തും ഉരുൾപൊട്ടിയസ്ഥലത്ത് കിളച്ചും പണിതും കൃഷി ചെയ്തു. പൊന്നു വിളയുന്ന ഭൂമിയായി മാറ്റി എടുത്തു. ഇതിനിടയിൽ ഏട്ടനും തുളസി ചേച്ചിയും ഹൃദയം കൈമാറുന്നത് ആരും കണ്ടില്ലന്ന് നടിച്ചു.

ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ കടന്നു പോയി.ഏട്ടൻ നല്ലൊരു കർഷകനായി മാറി. ഏറ്റവും മികച്ച ദേശിയ യുവകർഷ അവാർഡ് ഏട്ടന് ലഭിച്ചു. സ്വന്തമായി ഇത്തിരി സ്ഥലം വാങ്ങി വീട് വെച്ചു. രാഘവൻ മാമൻ സ്വന്തം മകളുടെ കൈ പിടിച്ച് ഏട്ടനെ ഏൽപ്പിച്ചു. പഠിക്കാൻ മിടുക്കനായ എന്നെ ഏട്ടൻ ലണ്ടനിൽ വിട്ട് പഠിപ്പിച്ചു.ഇന്ന് ഞാനൊരു Dr ആണ് ന്യൂറോളജിയിൽ MD എടുത്ത് രണ്ട് വർഷം ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസും കഴിഞ്ഞ് തിരിച്ച് വന്നിട്ട് ഒരാഴ്ച ആയതേയുള്ളു അപ്പോഴാണ് ഏട്ടൻ വിവാഹ കാര്യവും ആയി വന്നിരിക്കുന്നത്. എനിക്ക് ഇനിയും ഉണ്ട് കുറെ സ്വപ്നങ്ങൾ അതുമല്ല ഈ കാര്യത്തിൽ ഏട്ടനെ അനുസരിക്കാനും പറ്റില്ല ആരും അറിയാതെ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഒരിഷ്ടം ഉണ്ട്. അതറിഞ്ഞാൽ ഏട്ടൻ പൊട്ടിതെറിക്കും ഉറപ്പാണ്. ഏട്ടൻ്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി ഇതുവരെ കുട്ടികളായിട്ടും ഇല്ല ഏട്ടനും ഏട്ടത്തിക്കും ഞാൻ അനിയൻ മാത്രമല്ല മകൻ കൂടിയാണ് ഇന്ന് വരെ ഏട്ടനെ ധിക്കരിച്ചിട്ടില്ല ഇതിപ്പോ എങ്ങനെ ഏട്ടനോട് പറയും എന്തായാലും രണ്ടും കല്പിച്ച് ഏട്ടനോട് പറയാം ഓരോന്ന് ഓർത്ത് ചെന്നു നിന്ന് പൊരിവെയിലത്ത് പണി എടുക്കുന്ന പണിക്കാർക്ക് നിർദ്ദേശങ്ങളും കൊടുത്ത് കൊണ്ട് നിൽക്കുന്ന ഏട്ടൻ്റെ മുന്നിൽ ഏട്ടനെ കണ്ടതും പറയാൻ മറന്ന കാര്യം മറന്ന പോലെയായി

എന്താ കണ്ണാ ഒരു പരുങ്ങൽ ഒന്നുമില്ല ഏട്ടാ അതല്ലാലോ എൻ്റെ കുട്ടിക്ക് ഈ ഏടനോട് എന്തോ പറയാനുണ്ടല്ലോ അത് ഏട്ടാ എനിക്ക് ഇപ്പോ കല്യാണം വേണ്ട ഇനി എപ്പോ നടത്താനാ കണ്ണാ ഏട്ടാ എനിക്ക് ഇപ്പോ വേണ്ട ഇനി ഏട്ടൻ്റെ കൂട്ടിടെ മനസ്സിൽ ആരേലും ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞോ ഏട്ടനതു നടത്തി തരും ഏട്ടാ അത് പിന്നെ പറ കണ്ണാ അങ്ങനെ ഒരാൾ ഉണ്ടോ ഇല്ല ഏട്ടാ എന്നാ പിന്നെ നമുക്ക് അടുത്ത ദിവസം പോയി ആ Dr കുട്ടിയെ കണ്ടേക്കാം ഉം ശരിയേട്ടാ എന്നാൽ വെയില് കൊള്ളണ്ട വീട്ടിൽ പൊയ്ക്കോ ആ ബൈക്കെടുത്ത് പൊയ്ക്കോ നടക്കണ്ട എന്നാൽ ഏട്ടനും വാ മോൻ പൊയ്ക്കോ ഞാൻ വന്നേക്കാം പോരുന്ന വഴി കുറെ കാര്യങ്ങൾ ഉണ്ട് അതിന് നടന്ന് തന്നെ വരണം. എന്നാ ശരിയേട്ടാ വീടിൻ്റെ അടുത്ത് എത്തിയതേ കണ്ടു വീടിൻ്റെ മുന്നിൽ വില കൂടിയ കാർ കിടക്കുന്നത് ആരാണ് പോലും കാറിലൊക്കെ വരാൻ തുടരും

Share this story