ഏട്ടത്തി: ഭാഗം 10

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ആൻസിയേയും കൂട്ടി എല്ലാവരും ആശുപത്രിയിൽ എത്തി മോനേ കാർത്തിക്ക് വിഷ്ണുവിന് എങ്ങനെയുണ്ട് തുളസി കാർത്തിക്കിനെ കണ്ടതും കാർത്തിക്കിൻ്റെ അടുത്തേക്ക് ഓടി ചെന്നു. വിഷ്ണു കണ്ണു തുറന്നു ഏട്ടത്തി എല്ലാവരേയും തിരിച്ചറിയുന്നുണ്ട്. ആദ്യം ചോദിച്ചത് എട്ടത്തിയേയും ആൻസി യേടത്തിയേയും ആണ് അതാണ് നിങ്ങളോട് എത്രയും പെട്ടന്ന് വരാൻ പറഞ്ഞത്. ദേവി എൻ്റെ മോനെ കാത്തല്ലോ തുളസി കൈകൾ കൂപ്പി പറഞ്ഞു. ഇപ്പോ കണാൻ പറ്റുമോ എനിക്കെൻ്റെ കുട്ടിയെ സന്ദർശന സമയം വരെ കാത്തിരിക്കണം ഏട്ടത്തി .. നിങ്ങൾ മൂന്നു പേരും ദാ ആ ചെയറിൽ പോയി ഇരിക്ക്. ഏട്ടനും നന്ദനും വന്നേ എനിക്കൊര്യ പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. അവരെ മൂന്നു പേരേയും ചെയറിൽ കൊണ്ടു പോയി ഇരുത്തിയിട്ട് കാർത്തിക് ഹരിയേയും നന്ദനേയും വിളിച്ചു കൊണ്ടു മാറി നിന്നു എന്താ കാർത്തിക് എന്തേലും പ്രശ്നം ഉണ്ടോ പ്രശ്നം ഒന്നും ഇല്ല എന്നാലും പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്താ കാർത്തിക് നീ കാര്യം പറ വിഷ്ണുവിൻ്റെ കാറ് ഇടിച്ചിട്ട ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നിട്ട്? അവൻ സത്യം പറഞ്ഞോ ഡോക്ടർ രാഹുൽ ആണ് ഇത് ചെയ്യിപ്പിച്ചത് എന്നു അവൻ പറഞ്ഞോ? അവൻ സത്യം പറഞ്ഞു. പക്ഷേ ഡോക്ടർ രാഹുൽ അല്ല ഇതു ചെയ്തത് പിന്നെ ആരാണ് ?എൻ്റെ മോനോട് വേറെ ആർക്കാണ് ശത്രുതയുള്ളത് ?

ആ ഡൈവർ രാഹുലിനെ രക്ഷിക്കാൻ നോക്കുകയാണ്. അല്ല ഏട്ടാ ഡ്രൈവർ കള്ളം പറഞ്ഞതല്ല. വിഷ്ണുവിനെ കൊല്ലാൻ വേണ്ടി കരുതി കൂട്ടി ചെയ്തതു തന്നെയാണ് അതു രാഹുൽ അല്ലന്നു മാത്രം. പിന്നെ ആരാണ്? ഏട്ടൻ ഇവിടെ ക്ഷമ കാണിക്കണം നന്ദനും .നമ്മൾ എടുത്തു ചാടി എന്തെങ്കിലും ചെയ്താൽ നഷ്ടം നമുക്കു മാത്രമാണ്. നമ്മുടെ കുടുംബത്തിന് ഇനിയും നീ പറഞ്ഞില്ല വിഷ്ണുവിനെ കൊല്ലാൻ മാത്രം പകയുള്ളത് ആർക്കാണന്ന് ലാവണ്യയേടത്തിയുടെ അച്ഛൻ ഹരിയേട്ടൻ്റെയും വിഷ്ണുവിൻ്റെയും അമ്മാവൻ അയാളാണ് ഇതു ചെയ്യിച്ചത്. കാർത്തിക്...... നീ പറഞ്ഞതു സത്യമാണോ? അതെ ഏട്ടാ.. ഡ്രൈവർ അമ്മാവൻ്റെ പേരു പറഞ്ഞു എന്ന് പോലീസുകാർ പറഞ്ഞപ്പോളും ആദ്യം ഞാനും വിശ്വസിച്ചില്ല. ഡ്രൈവറിൻ്റെ ഫോൺ കോളുകൾ പരിശോദിച്ചു. കോൾ രജിസ്റ്റർ പരിശോദിച്ചപ്പോളാണ് ഈ കൃത്യം ചെയ്യിച്ചത് അമ്മാവൻ ആണന്ന് ബോധ്യപ്പെട്ടത്.. ഹരി തൻ്റെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു. എന്നെ എന്തു ചെയ്താലും ഞാൻ സഹിക്കും പക്ഷേ എൻ്റെ അനിയനെ തൊട്ട അവനെ ഞാൻ വെറുതെ വിടില്ല. ഏട്ടാ ഇവിടെ ഏട്ടൻ ആത്മസംയമനം പാലിച്ചേ പറ്റൂ. കുറച്ചു നാൾ മുൻപു വരെ അയാൾ ഏട്ടൻ്റെ അമ്മാവൻ മാത്രമായിരുന്നു എന്നാലിപ്പോൾ ലാവണ്യയേടത്തിയുടെ അച്ഛൻ കൂടിയാണ് അയാൾ നീ എന്താ പറഞ്ഞു വരുന്നത്. എൻ്റെ വിഷ്ണുവിനെ ഈ അവസ്ഥയിൽ ആക്കിയവനെ ടീച്ചറമ്മയുടെ ജീവനെടുത്തവനെ ഞാൻ വെറുതെ വിടണം എന്നാണോ പറയുന്നത്.

ഏട്ടൻ പകരം വീട്ടാൻ പോകണ്ടന്നേ ഞാൻ പറഞ്ഞുള്ളു. അയാൾ ചെയ്ത തെറ്റിന് നിയമം ശിക്ഷ നൽകട്ടെ. എന്തു ശിക്ഷ ഒരു അറസ്റ്റ് അതു കഴിഞ്ഞ് ചിലപ്പോൾ കുറച്ചു ദിവസം റിമാൻറ് ചെയ്തേക്കാം അതോടെ തീരും അവൻ്റെ ശിക്ഷ കൈയിൽ ആവശ്യത്തിന് കാശുള്ളവന് എന്തു ശിക്ഷയാണ് നീയും കൂടി ഉൾപ്പെട്ട നിയമ വ്യവസ്ഥ നൽകുന്നത്. ഏട്ടാ ഒരു കൊലപാതകിക്ക് കിട്ടേണ്ട എല്ലാ ശിക്ഷയും അവനു കിട്ടും ആർക്ക് ലോറി ഡ്രൈവർക്കോ? എൻ്റെ അച്ഛൻ തെറ്റു ചെയ്തിട്ടുണ്ടങ്കിൽ പരമാവധി ശിക്ഷ വാങ്ങി നൽകണം ലാവണ്യയേടത്തി.... അതെ നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു. നന്ദേട്ടൻ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നത് കുറ്റം ചെയ്തതു എൻ്റെ അച്ഛൻ ആയതു കൊണ്ടാണോ. ആ ഒരു അനുകൂല്യവും എൻ്റെ അച്ഛന് കൊടുക്കരുത്, ഹരിയേട്ടനോട് എനിക്കൊരാപേഷയുണ്ട് ഏട്ടാനായിട്ട് അയാൾക്ക് ശിക്ഷ വിധിക്കരുത് ഞങ്ങൾക്കെല്ലാവർക്കും ഹരിയേട്ടനെ വേണം. ഈ അവസ്ഥയിൽ ഇരിക്കുന്ന ഏട്ടത്തിയെ സങ്കടപ്പെടുത്തരുത്. അതെ ഹരിയേട്ടൻ ഒന്നിനും പോകരുത്. അമ്മാവനുള്ള ശിക്ഷ നിയമം കൊടുക്കട്ടെ എല്ലാം കേട്ടുകൊണ്ടു നിന്ന തുളസിയും അങ്ങോട്ട് വന്നു പറഞ്ഞു. ഇല്ല ഞാനൊന്നിനും പോകുന്നില്ല നിങ്ങൾ ആൻസിയുടെ അടുത്തേക്കു ചെല്ലു. ആ സമയത്താണ് ഐസിയുവിൻ്റെ ഡോർ തുറന്ന് നേഴ്സ് വിഷ്ണുവിൻ്റെ കൂടെയുള്ളവരെ തിരക്കിയത്. എന്താ സിസ്റ്റർ ഞങ്ങളാണ് വിഷ്ണുവിൻ്റെ കൂടെയുള്ളത്.

ഡോക്ടർ വിളിക്കുന്നുണ്ട് ആരെങ്കിലും രണ്ടു പേർ കയറി വരു ഹരിയേട്ടനും ആൻസിയും പോയിട്ടു വരു ഹരിയും ആൻസിയും ചെല്ലുമ്പോൾ വിഷ്ണു ബെഡ് ഉയർത്തിവെച്ച് അതിൽ ചാരി കിടക്കുകയായിരുന്നു. ബെഡിനരികിൽ ഡോക്ടറും നേഴസും ഉണ്ടായിരുന്നു. ദേ നോക്കു വിഷ്ണു ഇത് ആരൊക്കെയാ വന്നിരിക്കുന്നതെന്ന് വിഷ്ണു തല ചെരിച്ചു നോക്കി വന്നവരെ കണ്ട് വിഷ്ണുവിൻ്റെ കണ്ണുകൾ തിളങ്ങി ഒന്നു പറഞ്ഞേ വിഷ്ണു ഇവർ ആരൊക്കെയാണന്ന് ഏട്ടനും എൻ്റെ ആൻസിയും. ആൻസി വിഷ്ണുവിൻ്റെ അരികിലെത്തി വിഷ്ണുവിൻ്റെ കൈ തൻ്റെ കൈകളിൽ എടുത്തു. വിഷ്ണുവേട്ടാ.... എനിക്ക് കുഴപ്പം ഒന്നും ഇല്ലടി ചെരിഞ്ഞു കിടന്ന് ആൻസിയുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. നീ പേടിച്ചു പോയോ? ഉം എവിടെ ടീച്ചറമ്മ? ടീച്ചറമ്മക്ക് കുഴപ്പം ഒന്നും ഇല്ലന്ന് കാർത്തിക് പറഞ്ഞു. ഹരിയും ആൻസിയും പരസ്പരം നോക്കി. ഏട്ടാ എൻ്റെ ഏട്ടത്തി എവിടെ ഉണ്ട് പുറത്തുണ്ട് മോനേ വിഷ്ണു ഏട്ടനേയും ഭാര്യയേയും കണ്ടപ്പോൾ ഉഷാറായല്ലോ ? അതങ്ങനാ ഡോക്ടർ ഇവരാണ് എൻ്റെ സന്തോഷം നിങ്ങൾ സംസാരിക്ക് പോകും മുൻപ് വിഷ്ണുവിൻ്റെ ഏട്ടൻ എന്നെ വന്നൊന്ന് കാണണം വിഷ്ണുവിനെ കണ്ട് പുറത്തിറങ്ങിയ . ആൻസിയുടെ മുഖം കണ്ട് തുളസിക്കും ലാവണ്യക്കും സന്തോഷമായി വിഷ്ണുവേട്ടന് ഏട്ടത്തിയെ കാണണമെന്ന്. ഏട്ടത്തിയോട് ചെല്ലാൻ പറഞ്ഞു. തുളസി ലാവണ്യയേയും കൂട്ടിയാണ് വിഷ്ണുവിനെ കാണാൻ പോയത്. മോനെ വിഷ്ണു .

നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ ഏട്ടത്തിക്ക് ഇപ്പോഴാണ് സമാധാനം ആയത്.തുളസി വിഷ്ണുവിൻ്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു. എനിക്കു വേണ്ടി രാവും പകലും ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ എൻ്റെ ഏട്ടത്തി ഉള്ളപ്പോൾ എനിക്കെന്തു സംഭവിക്കാനാ എനിക്കൊരു കുഴപ്പവും വരില്ല ഹരിയേട്ടാ ഡോക്ടർ എന്താ പറഞ്ഞത്. നാളെ റൂമിലേക്ക് മാറ്റാം വേറെ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലന്നാണ് പറയുന്നത്‌ ഏട്ടാ...അമ്മാവനെ അറസ്റ്റ് ചെയ്തു .ഇപ്പോ എൻ്റെ ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞതാണ്. ഉം ഏട്ടനെന്താ ഇതു കേട്ടിട്ടു ഒരു സന്തോഷമില്ലാത്തത്. സന്തോഷം.! എൻ്റെ അച്ഛനേയും അമ്മയേയും ചതിച്ചു പറ്റിച്ചു. പിച്ചക്കാരെ ആട്ടിയോടിക്കുന്നതു പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ആ പക ആരും അറിയാതെ ഞാൻ മനസ്സിൽ സൂക്ഷിച്ചു. അവസരം കിട്ടിയപ്പോൾ ഞാൻ പകരം വീട്ടി. അതിന് എൻ്റെ അനിയനെ ഉപദ്രവിക്കും എന്നു ഞാൻ മനസ്സിൽ കരുതിയില്ല. ഇനിയും അയാളെ വെറുതെ വിട്ടാൽ അവൻ എൻ്റെ കുടുംബം നശിപ്പിക്കും അതോർത്തുള്ള ആധിയാണ് എനിക്കിപ്പോ ഹരിയേട്ടൻ പേടിക്കണ്ട ഞങ്ങളൊക്കെ ഏട്ടൻ്റെ കൂടെയില്ലേ. ഒരാഴ്ച കഴിഞ്ഞൊരു ദിവസം വിഷ്ണുവിനെ ഡിസ് ചാർജ് ചെയ്തു. ഹരിയേട്ടാ വിഷ്ണുവിനെ ഡിസ്ചാർജ് ചെയ്തു ഇവിടേക്കു കൊണ്ടുവരണം ഡിസ്ചാർജ് ചെയ്യുന്നതിൻ്റെ തലേന്ന് തുളസി ഹരിയെ വിളിച്ചു ഓർമ്മിപ്പിച്ചു ഡിസ്ചാർജ് ചെയ്ത വിഷ്ണുവിനേയും കൂട്ടി ഹരി വീട്ടിലേക്കു ചെന്നു വീട്ടിലേക്കുള്ള യാത്രയിൽ ഹരി വിഷ്ണുവിനോട് എല്ലാം വിവരിച്ചു.

അപകടത്തെ തുടർന്ന് ടീച്ചറമ്മയെ നഷ്ടമായതും, അപകടം നടത്തിയത് ആരാണന്നുള്ളതും. അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻ്റ് ചെയ്തതും എല്ലാം വിഷ്ണുവിനെ അറിയിച്ചു. എൻ്റെ ടീച്ചറമ്മ...... ആ നഷ്ടം എനിക്കു സഹിക്കാൻ പറ്റുന്നില്ലല്ലോ ഏട്ടാ .: വിഷ്ണു പൊട്ടിക്കരഞ്ഞു. ഏട്ടത്തി കഴിഞ്ഞാൽ പിന്നെ എനിക്കൊരമ്മയുടെ സ്നേഹവും വാത്സല്യവും നൽകിയത് എൻ്റെ ടീച്ചറമ്മയായിരുന്നു ഞാൻ കാരണമാണല്ലോ എൻ്റെ ടീച്ചറമ്മ പോയത്. അങ്ങനെയൊന്നും ചിന്തിക്കണ്ട. നീ വിഷമിക്കരുത്. നീ വേണം ആൻസി മോൾക്ക് അശ്വാസമേകാൻ. ഏട്ടത്തിയുടെ സ്നേഹവും ചേർത്തു പിടിക്കലും കിട്ടി തുടങ്ങിയപ്പോൾ ഒരു പരിധി വരെ ആൻസി മോൾ പഴയ ആൻസിയായി മാറിയിട്ടുണ്ട് അതുകൊണ്ട് മോൻ്റെ സങ്കടം മോൻ മറക്കണം . ഉം ശരിയേട്ടാ പക്ഷേ അയാളെ ഞാൻ വെറുതെ വിടില്ല അതും വേണ്ട അതൊക്കെ പോലീസുകാർ നോക്കിക്കോളും നമ്മുടെ ലാവണ്യയെ സങ്കടപ്പെടുത്തിക്കൊണ്ട് നമുക്ക് പകരം വീട്ടണ്ട. വിഷ്ണു വീട്ടിലെത്തി വിഷ്ണുവിൻ്റെ പരിചരണം തുളസിയും ആൻസിയും ഏറ്റെടുത്തു. തുളസി തൻ്റെ ക്ഷീണമെല്ലാം മറന്ന് വിഷ്ണുവിൻ്റേയും ആൻസിയുടെയും കാര്യങ്ങൾ ശ്രദ്ധിച്ചു. തുളസി ഒരമ്മയുടെ സ്നേഹവും വാത്സല്യം പകർന്നു നൽകി ആൻസിയെ ചേർത്തു പിടിച്ചു - ആഴ്ചകൾ കഴിഞ്ഞു വിഷ്ണു ആരോഗ്യം വീണ്ടെടുത്ത് പൂർവ്വസ്ഥിതിയിലായി ഏട്ടാ എർണാകുളത്തെ ഒരാശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു

എന്നോട് അവിടെ ജോയിൻ ചെയ്യാൻ പറഞ്ഞത്. എന്താ നിൻ്റെ തീരുമാനം ഞാൻ പോകാൻ തീരുമാനിച്ചു ഏട്ടാ അവിടെ നിന്നു കൊണ്ടു തന്നെ ടെസ്റ്റ് എഴുതി ഗവൺമെൻ്റ് സർവ്വീസിൽ കയറണം നിൻ്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെയാകട്ടെ. ആ സമയത്താണ് നന്ദൻ അവിടേക്ക് വന്നത് ഹരിയേട്ടൻ അറിഞ്ഞോ അയാൾ ജാമ്യത്തിൽ ഇറങ്ങിയെന്ന് എൻ്റെ ടീച്ചറമ്മയുടെ കൊലപാതകിയെ നേരിട്ടൊന്ന് കാണാതെ ഞാനെങ്ങനെയാ ഏട്ടാ പുതിയ ജോലിയിൽ പ്രവേശിക്കുക ഇവിടുന്നാരും അയാളെ കാണാൻ പോകുന്നില്ല. അയാൾക്ക് ജാമ്യം അല്ലേ കിട്ടിയുള്ളു. വിധി വന്നിട്ടില്ലാലോ. അയാൾ തെറ്റു ചെയ്തിട്ടുണ്ടങ്കിൽ അയാൾക്കുള്ള ശിക്ഷയും ഈശ്വരൻ്റെ കോടതിയിൽ നിന്നു കിട്ടും. ഏട്ടത്തി.... അയാളു നമ്മുടെ ടീച്ചറമ്മയെ .? ടീച്ചറമ്മ പോയതിൽ എല്ലാവർക്കും സങ്കടമുണ്ട്. അതിലും വലിയ രണ്ടു സന്തോഷമാണ് നമ്മുടെ കുടുംബത്തിലേക്കു വരാൻ പോകുന്നത്. എന്തു സന്തോഷം. അടുത്ത ആഴ്ച പുതിയ ഒരതിഥി നമ്മുടെ കുടുംബത്തിലേക്കു വരും അടുത്ത അതിഥിയുടെ വരവ് അറിയിച്ചോ എന്നൊരു സംശയം വിഷ്ണു നീ മുറിയിലേക്ക് ചെല്ല് ആൻസി മോൾക്കൊരു തലകറക്കവും ക്ഷീണവും എന്താ ഈ ഏട്ടത്തി പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല നീ ചെല്ലടാ ചെക്കാ അവളു പറയും വിഷ്ണു മുറിയിൽ ചെല്ലുമ്പോൾ ആൻസി കിടക്കുകയായിരുന്നു. എന്താ ആൻസി എന്തു പറ്റി വിഷ്ണു ആൻസിക്കരുകിൽ ഇരുന്നു. ചുമലിൽ തട്ടികൊണ്ട് ചോദിച്ചു. ഈ സമയത്താണ് നന്ദൻ്റെ ഫോണിലേക്കു ലാവണ്യയുടെ കോൾ വന്നത് ........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story