ഏട്ടത്തി: ഭാഗം 11

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഗേറ്റ് തുറന്ന് ലാവണ്യ വരുന്നതു കണ്ടതും സുധാകരൻ വിശാലമായ മുറ്റത്തേക്കിറങ്ങി ചെന്നു നിൽക്കടി അവിടെ എവിടേക്കാ തള്ളിക്കേറി വരുന്നത്. എൻ്റെ വീട്ടിലേയ്ക്ക് നിൻ്റെ വീടോ? ഏതാ നിൻ്റെ വീട് ? ഇതെൻ്റെ വീടാ കടക്കടി പുറത്ത് ഇല്ല ഞാൻ പോകില്ല എന്താ നിൻ്റെ അവിടുത്തെ പൊറുതി കഴിഞ്ഞോ? അച്ഛനെ ചതിക്കാൻ കൂട്ടുനിന്നതല്ലേ. അവരിലൊരുവനെ തൊട്ടന്നറിഞ്ഞപ്പോൾ ഇറക്കി വിട്ടതായിരിക്കും അല്ലേ. ഒരു നിമിഷം ഇവിടെ നിൽക്കരുത് എനിക്ക് ഇങ്ങനെ ഒരു മകളില്ല ഇറങ്ങി പോടി അതോ ഞാൻ ഇറക്കിവിടണോ.? ഞാൻ പോകാൻ തന്നെയാ വന്നത്. അച്ഛനെ പോലെ ബന്ധങ്ങളെ മറന്ന് പണത്തിന് പിന്നാലെ ഓടുന്നവർ അല്ല അവിടെയുള്ളത്. പിന്നെ എൻ്റെ അവിടുത്തെ പൊറുതി കഴിഞ്ഞാലും ഞാനിങ്ങോട്ട് വരില്ല അതോർത്ത് അച്ഛൻ വിഷമിക്കണ്ട. പിന്നെ എന്തിനാടി നിന്നെ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത് അച്ഛൻ പണത്തിനു വേണ്ടി എന്തും ചെയ്യുന്നവനാണന്ന് എനിക്കറിയാം സ്വന്തം സഹോദരിയെ പോലും ചതിച്ചവനാ നിങ്ങൾ നിങ്ങളുടെ പണത്തിനോടുള്ള കൊതി ഇവിടെ വെച്ച് നിർത്തിക്കോ അതാ നല്ലത്. സ്വന്തം സഹോദരിയുടെ മകനെ വണ്ടിയിടിച്ച് കൊല്ലാൻ നിങ്ങൾ ആളയച്ചു നിങ്ങൾ ജയിലിലായി. ജാമ്യം കിട്ടി എന്നു വെച്ച് നിങ്ങൾ കുറ്റവിമുക്തനായിട്ടില്ല ഞാൻ വരും നിങ്ങൾക്കെതിരെ മൊഴി നൽകാനായിട്ട്. നീ എന്തു മൊഴിയാ എനിക്കെതിരെ പറയാൻ പോകുന്നത്. അച്ഛനാണല്ലോ എന്നോർത്താണ് ഞാനിതുവരെ ക്ഷമിച്ചത്.

മുത്തശ്ശൻ മരിക്കുന്നതിന് മുൻപ് പറഞ്ഞ കഥകളെല്ലാം ഞാൻ റെക്കോർഡ് ചെയ്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുപോലെ തന്നെ നിങ്ങൾ മുത്തശ്ശനെ കൊല്ലാതെ കൊല്ലുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട് - നിങ്ങളൊരു ദുഷ്ടനാ ഇനിയെങ്കിലും ദുഷ്ടത്തരം നിർത്തി നല്ലൊരു മനുഷ്യനായി ജീവിക്കാൻ നോക്ക്. ചെയ്തു പോയ തെറ്റുകളെ ഓർത്ത് പശ്ചാതാപിക്ക് എന്നെ കൂടാതെ ഒരു മകൻ കൂടിയില്ലേ ബാഗ്ലൂർ പഠിക്കാൻ പോയവൻ പഠിത്തം നിർത്തി അവനിങ്ങു വന്നു കഴിയുമ്പോൾ എല്ലാം നേടാം എന്നു സ്വപ്നം കാണുന്ന നിങ്ങളൊരു കാര്യം ഓർത്തോ അവനവിടെ പോയി നല്ല കുട്ടിയായി പഠിക്കുകയല്ല മദ്യത്തിനും മയക്കുമരുന്നിനും അടിമയായി നിങ്ങളയച്ചു കൊടുക്കുന്ന പണവും ധൂർത്തടിച്ച് നടക്കുകയാണ്. പണത്തിൻ്റെ പിന്നാലെ മാത്രം ഓടാതെ മകൻ്റെ കാര്യത്തിലും ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഞാനെൻ്റെ ചെറുപ്പകാലം മുതൽ മുത്തശ്ശൻ്റ തണലിലും പിന്നീട് എൻ്റെ ഹരിയേട്ടൻ്റെ സ്നേഹ സംരക്ഷണത്തിലുമാണ് വളർന്നത്.അതുകൊണ്ട് നിങ്ങളുടെ ദുഷ്ടത്തരം ഇത്തിരി പോലും എനിക്ക് കിട്ടിയിട്ടില്ല പക്ഷേ എൻ്റെ ഭർത്താവിൻ്റെ വീട്ടിലെ ഒരാളെയെങ്കിലും ഇനി തൊട്ടാൽ നിങ്ങൾക്കു ശിക്ഷ വിധിക്കുന്നത് ഞാനായിരിക്കും.

കൊല്ലില്ല ഞാൻ കൈയും കാലും അറുത്ത് മാറ്റും എന്നിട്ട് ചികിത്സിക്കും ഒന്നിനും കഴിയാതെ ഈ വീട്ടിലൂടെ ഇഴഞ്ഞു നടക്കേണ്ട അവസ്ഥ വരുത്തും ഞാൻ അതു വേണ്ടങ്കിൽ നിങ്ങൾ ചെയ്ത കുറ്റം ഏറ്റുപറഞ്ഞ് കിട്ടുന്ന ശിക്ഷ ഏറ്റുവാങ്ങി നല്ല മനുഷ്യനാകാൻ നോക്ക്. ലാവണ്യയുടെ മുഖഭാവം കണ്ട് സുധാകരൻ ഒന്നു പകച്ചെങ്കിലും മകളുടെ തോൽക്കാൻ മനസ്സിലാത്തതു കൊണ്ട് ലാവണ്യയെ നോക്കി ഗർജിച്ചു. എന്തു ചെയ്യണം എന്നെനിക്കറിയാം നീയെന്നെ പഠിപ്പിക്കാൻ വരണ്ട പിന്നെ നീ വിധിക്കുന്ന ശിക്ഷ ഞാൻ അനുഭവിക്കണോ അതോ നീ അനുഭവിക്കണോ എന്നു കാത്തിരുന്ന് കാണാം. പിന്നെ വിഷ്ണുവിനെ ലോറിയിടിപ്പിച്ച് കൊല്ലാൻ നോക്കിയത് ഞാൻ തന്നെയാണ്. ആ സമയത്ത് ആ ലോറിയിൽ ഞാനും ഉണ്ടായിരുന്നു അവൻ്റെ ജീവൻ പിടഞ്ഞു തീരുന്നത് നേരിൽ കാണാൻ വേണ്ടി നിനക്ക് എന്താ ചെയ്യാൻ പറ്റുന്നതെന്നു വെച്ചാ നീ ചെയ്യ്. ശത്രുപക്ഷത്ത് നിൽക്കുന്ന നീയും ഇപ്പോ എൻ്റെ ശത്രുതന്നെയാണ്. വേണ്ടിവന്നാൽ നിന്നേയും ഏതെങ്കിലും വണ്ടി ഇടിപ്പിച്ച് കൊല്ലാൻ എനിക്കൊരു മടിയും ഇല്ല. അതെനിക്കറിയാം പണത്തിനു വേണ്ടി നിങ്ങൾക്ക് ആരെ കൊല്ലാനും മടിയില്ലന്ന് .

അമ്മായിയുടെ വീതം ഹരിയേട്ടനും വിഷ്ണുവേട്ടനും നൽകണം എന്നു മുത്തശ്ശൻ പറഞ്ഞ അന്ന് നിങ്ങൾ മുത്തശ്ശനെ ഉപദ്രവിച്ചില്ലേ. എൻ്റെ മുത്തശ്ശൻ്റ കഴുത്ത് പിടിച്ചു ഞെരിക്കുന്നത് ഞാനെൻ്റെ കണ്ണു കൊണ്ടു കണ്ടതല്ലേ. പിറ്റേന്ന് രാവിലെ നിശ്ചലമായ മുത്തശ്ശൻ്റെ ദേഹമാണ് ഞാൻ കണ്ടത്. നിങ്ങൾ കൊന്നതല്ലന്ന് ആരു കണ്ടു. ഇപ്പോ ഞാൻ സംശയിക്കുന്നു നിങ്ങൾ കൊന്നതാ എൻ്റെ മുത്തശ്ശനെ അതേടി ഞാൻ കൊന്നതാ മകളുടെ വീതം കൊച്ചു മക്കൾക്ക് എഴുതി കൊടുക്കണം കിളവന് ഞാൻ സമ്മതിക്കുമോ ?അതിനു വേണ്ടി ഞാൻ കളിച്ചകളികൾ പാഴായി പോകില്ലേ ?എഴുതി തയ്യാറാക്കിയ മുദ്രപത്രത്തിൽ ഒപ്പിടാൻ കിളവന് മടി രണ്ടെണ്ണം കൊടുക്കേണ്ടി വന്നു ഒപ്പിട്ടു തരാൻ. പിറ്റേന്ന് രാവിലെ നോക്കിയപ്പോ ചത്തു കിടക്കുന്നതാ കണ്ടത്. ഇതിനെല്ലാം നിങ്ങൾ അനുഭവിക്കും നിങ്ങൾക്കെന്തു സംഭവിച്ചാലും എനിക്കൊരു ദുഃഖവും തോന്നില്ല. ഇനിയെങ്കിലും ദുഷ്ടത്തരം നിർത്തി നന്നാകാനുള്ള സമയം ഉണ്ട്. ഞാൻ പറഞ്ഞു നീ എന്നെ ഉപദേശിക്കണ്ട എന്ന് . ഉപദേശം കഴിഞ്ഞെങ്കിൽ ഇറങ്ങി പോകാൻ നോക്ക് ഞാൻ പൊയ്ക്കോളാം അതിന് മുൻപ് ഒരിക്കൽ കൂടി ഞാൻ പറയുകയാണ്. എൻ്റെ ഭർത്താവിൻ്റെ വീട്ടുകാരെ ഉപദ്രവിച്ചാൽ........

ഒരു ഭർത്താവിൻ്റെ വീട്ടുകാർ ഇറങ്ങിപ്പോടി സുധാകരൻ പുച്ഛം നിറഞ്ഞ സ്വരത്തിൽ ആജ്ഞാപിച്ചു. ലാവണ്യ പിന്നെ അവിടെ നിന്നില്ല ഗേറ്റ് കടന്നു പുറത്തേക്കിറങ്ങി. പുറത്ത് പാർക്കു ചെയ്ത കാറിൻ്റെ ഡ്രൈവിംഗ് സീറ്റിലേക്കു കയറിയിരുന്നു. വീടിനു മുന്നിൽ വന്നു കാർ നിർത്തി ലാവണ്യ ഇറങ്ങിയപ്പോൾ നന്ദൻ ലാവണ്യയേയും പ്രതീക്ഷിച്ച് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു കാർ വന്നു നിന്നതറിഞ്ഞ് ശേഖരനും സുമിത്രയും പുറത്തേക്കിറങ്ങി വന്നു. മോളിത് എവിടെ പോയതായിരുന്നു.ഇവനോട് ചോദിച്ചിട്ട് ഇവനൊന്നും പറഞ്ഞതുമില്ല. ഞാൻ വീടു വരെ ഒന്നു പോയതാ നന്ദേട്ടനോട് പറഞ്ഞിട്ടാണ് ഞാൻ പോയത്. നീ വിളിച്ചപ്പോ ഞാൻ പറഞ്ഞതല്ലേ ഒറ്റക്ക് പോകണ്ട ഞാനും കൂടി വരാം എന്ന് ഞാനെൻ്റെ വീട്ടിലേക്കല്ലെ നന്ദേട്ടാ പോയത്. ഒറ്റക്ക് പോകേണ്ടിടത്ത് ഒറ്റക്കു തന്നെ പോകണം. അച്ഛൻ എന്തു പറഞ്ഞു മോളെ വിഷ്ണുവിനെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ കുറ്റബോധം ഉണ്ടോ കുറ്റബോധമോ ഇല്ലേയില്ല ഇനിയും അവസരം കിട്ടിയാൽ ഈ കുടുംബത്തിലുള്ള എല്ലാവരേയും അപായപ്പെടുത്താൻ ശ്രമിക്കും നമ്മളൊരു പരാതി കൂടി അച്ഛൻ്റെ പേരിൽ കൊടുത്തിടാം എന്നാണ് എനിക്കു തോന്നുന്നത്.

ഹരിയേട്ടനോടും കാർത്തിക്കിനോടും ചോദിച്ചിട്ട് എന്താന്നു വെച്ചാൽ ചെയ്യാം. ലാവണ്യ മുറിയിലേക്കു പോയി പിന്നാലെ നന്ദനും. ഒരു വിശേഷം ഉണ്ട് നീ അറിഞ്ഞോ എന്താ നന്ദേട്ടാ? ഞാനൊന്നും അറിഞ്ഞില്ലാലോ വിഷ്ണു ഒരു അച്ഛനാകാൻ പോകുന്നു. ങേ സത്യമാണോ നന്ദേട്ടാ എനിക്കിപ്പോ ആൻസിയേടത്തിയെ കാണണം നമുക്ക് പോകാം അതിന് മുൻപ് താൻ അച്ഛനെ കാണാൻ പോയ വിശേഷം പറ ലാവണ്യ അവിടെ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു എല്ലാം കേട്ട് നന്ദൻ നടുങ്ങിത്തരിച്ചു നിന്നു് നിൻ്റെ അച്ഛൻ ഇനി നന്നാകും എന്നൊരു പ്രതീക്ഷയില്ല. നമ്മളെ ഇനിയും ഉപദ്രവിക്കും. ഹരിയേട്ടനും കാർത്തിയും കൂടി എന്തു വേണം എന്നു തീരുമാനിക്കട്ടെ. അച്ഛൻ പറഞ്ഞ അത്രയും കാര്യങ്ങൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇന്ന് ഹരിയേട്ടനോടും വിഷ്ണുവിനോടും ഒന്നും പറയണ്ട ഇന്നു സന്തോഷത്തിൻ്റെ ദിവസം ആണ്.ഏട്ടത്തി ഒന്നും അറിയണ്ട. ഡേറ്റിന് അധിക ദിവസം ഇല്ല. ഏട്ടത്തിയെ വെറുതെ ടെൻഷൻ അടിപ്പിക്കണ്ട നമുക്കെന്നാൽ പോയാലോ നന്ദേട്ടാ പോകാം ലാവണ്യയും നന്ദനും പോകാൻ ഇറങ്ങിയപ്പോളേക്കും സുമിത്ര വലിയൊരു പൊതിയുമായി വന്നു ഇതെന്താമ്മേ കുറച്ച് ഉണ്ണിയപ്പവും അരിയുണ്ടയുമാണ് തുളസിക്ക് വേണ്ടി ഉണ്ടാക്കിയതാണ്. അതിപ്പോ .ഉപകാരപ്പെട്ടു ആൻസി മോൾക്കും .

ആൻസി മോളുടെ ഇഷ്ടങ്ങളൊക്കെ ചോദിച്ചറിഞ്ഞ് പോരെ അതിന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുക്കണം അമ്മ ഇല്ലാന്നുള്ള സങ്കടം ആ കുട്ടിക്ക് ഉണ്ടാകരുത്. ശരിയമ്മേ ഞങ്ങൾ പോയിട്ടു വരാം എടാ നിങ്ങളുമാത്രമല്ല ഞങ്ങളും വരുന്നുണ്ട് ശേഖരൻ അകത്തുനിന്ന് വിളിച്ചു പറഞ്ഞു സുമിത്രേ നീ വരുന്നില്ലേ ഞാനും വരുന്നുണ്ട്. എല്ലാവരും കൂടി ഹരിയുടെ വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ തുളസി പാൽപായസം തയ്യാറാക്കിയിരുന്നു. വയ്യാതെ നീയിപ്പോ ഇതുണ്ടാക്കിയത് എന്തിനാ മോളെ പായസം വേണമായിരുന്നെങ്കിൽ അമ്മയോട് പറഞ്ഞാ പോരായിരുന്നോ? എനിക്കെന്താവശ്യം ഉണ്ടെങ്കിലും കണ്ടറിഞ്ഞു ചെയ്തു തരാൻ എനിക്കെൻ്റെ അമ്മയുണ്ട് നമ്മുടെ ആൻസി മോളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് ഞാൻ ചെയ്തു കൊടുക്കണ്ടെയമ്മേ അതു വേണം മോളെ അവളും നമ്മുടെ കുട്ടിയാ ഞാൻ നോക്കിക്കോളാം ആ കുട്ടീടെ കാര്യങ്ങളൊക്കെ ലാവണ്യ ആൻസിയുടെ അടുത്തെത്തി ആൻസിയെ കെട്ടിപ്പിടിച്ച് കവിളത്ത് മുത്തം കൊടുത്തു ഇനി എന്നാ ഇതുപോലെയൊരു സന്തോഷ വാർത്ത ഞങ്ങൾ കേൾക്കുന്നത്. ഉടനെയില്ല ഏടത്തി. പതുക്കെ മതിയെന്നാ ഞങ്ങളുടെ ആഗ്രഹം അങ്ങനാ ആഗ്രഹമെങ്കിൽ ഞങ്ങൾ നിർബന്ധിക്കില്ല ഇനീപ്പോ ആൻസിയേടത്തി തിരിച്ചു പോകുന്നുണ്ടോ എർണാകുളത്തിന് അറിയില്ല.. പോയാൽ എങ്ങനാ..

പോകാതെയിരുന്നാൽ വിഷ്ണുവേട്ടൻ ഒറ്റക്കാവില്ലേ അവിടെ എന്നാ പിന്നെ ഒരു കാര്യം ചെയ്യന്നേ കുറച്ചു നാളത്തേക്ക് ഇവിടെ ഒരു ക്ലിനിക്ക് ഇട്ടാലോ അതു ശരിയാവില്ല ലാവണ്യക്കുട്ടി. ഞാൻ തിരിച്ചു പോകും കൂടെ ഇവളേയും കൊണ്ടു പോകും ഇവൾക്കു കൂട്ടിനൊരാളെ നിർത്തിയാൽ മതിയല്ലോ. അതു മതി പിറ്റേന്നു രാവിലെ തന്നെ വിഷ്ണു തിരിച്ചു പോകാൻ ഒരുങ്ങിയിറങ്ങി മോനെ സൂക്ഷിക്കണം അമ്മാവൻ മാത്രമല്ല ശത്രു രാഹുലിനേയും സൂക്ഷിക്കണം. രാഹുലിനെ പേടിക്കേണ്ട ഏട്ടാ അമ്മാവനുള്ള പണി കാർത്തിക് കൊടുത്തോളും ഏട്ടൻ വേറെ ഒന്നും ചിന്തിക്കണ്ട ഏട്ടത്തിയുടെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി.ഏട്ടത്തിക്ക് വയ്യാഴിക വന്നാൽ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കണം. അതൊന്നും ഓർത്തു നീ ടെൻഷൻ അടിക്കണ്ട ഞങ്ങൾ എല്ലാവരും ഇവിടെയില്ലേ? മോളെ ആൻസി ആരോഗ്യം ശ്രദ്ധിക്കണം എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം സന്തോഷമായിട്ടിരിക്കണം.ഈ സമയത്ത് മനസ്സിന് സന്തോഷം തരുന്ന ചിന്തകളെ ഉണ്ടാകാവു. സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യണം ഓരോന്നോർത്ത് സങ്കടപ്പെട്ടിരിക്കരുത്. അതെല്ലാം ബാധിക്കുന്നത് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ആണന്നുള്ള ഓർമ്മ വേണം. തുളസി ആൻസിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഞങ്ങളിറങ്ങട്ടെ വിഷ്ണുവും ആൻസിയും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.

രണ്ടു പേരും കയറിയ കാർ ഗേറ്റ് കടന്നു പുറത്തേക്കു പോയി ആൻസിയുടെ തേങ്ങൽ ഉയർന്ന് കേട്ടപ്പോളാണ് ആൻസി അതുവരെ കരയുകയായിരുന്നു എന്ന് വിഷ്ണുവിന് മനസ്സിലായത്. എന്തു പറ്റി ആൻസി എന്തിനാ നീ കരയുന്നത് അമ്മ പോയിട്ട് ഇതുവരെ എന്നെ ആ സങ്കടം അലട്ടിയിരുന്നില്ല വിഷ്ണുവേട്ടാ അതിനു കാരണം ഏട്ടത്തിയായിരുന്നു ഏട്ടത്തി അടുത്തുണ്ടായിരുന്നപ്പോൾ എനിക്കെൻ്റ അമ്മ അടുത്തുള്ളതുപോലെയൊരു ഫീൽ ആയിരുന്നു. പെട്ടന്ന് ഏട്ടത്തിയെ വിട്ടു പോന്നപ്പോൾ എന്തോ അമ്മയെ കാണണം എന്നൊരു തോന്നൽ ഏട്ടത്തിയെ വിട്ടു പോരണ്ടായിരുന്നു എന്നൊരു തോന്നൽ എനിക്കും അങ്ങനെ ഒരു തോന്നൽ. ആ സങ്കടം കൊണ്ടാണ് ഞാൻ മിണ്ടാതെയിരുന്ന് ഡ്രൈവ് ചെയ്തത്. ഏട്ടത്തി പറഞ്ഞതു നീ കേട്ടതല്ലേ വെറുതെ വിഷമിച്ചും സങ്കടപ്പെട്ടും ഇരിക്കരുതെന്ന് അതു നമ്മുടെ കുഞ്ഞിനെ ബാധിക്കുമെന്ന് .ഞാനുണ്ട് കൂടെ ഇനി സങ്കടപ്പെടരുത് ഏട്ടത്തിയെ കാണണമെന്നു തോന്നുമ്പോൾ നമുക്ക് നമ്മുടെ ഏട്ടത്തിയെ പോയി കാണാം ഉം എന്നാൽ കരച്ചിലൊക്കെ നിർത്തി മിടുക്കി ആയിക്കേ എന്നിട്ടൊന്ന് ചിരിച്ചേ. ആൻസി തൻ്റെ കണ്ണുകൾ അമർത്തി തുടച്ച് വിഷ്ണുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ആ സമയത്താണ് വിഷ്ണുവിൻ്റെ കാറിനു മുന്നിലായി മറ്റൊരു കാർ വന്ന് വട്ടം നിന്നത്........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story