ഏട്ടത്തി: ഭാഗം 12

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

തൻ്റെ കാറിനു മുന്നിലായി വട്ടം നിർത്തിയ കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് വിഷ്ണുവിൻ്റെ ദേഷ്യം ആവിയായി കാർത്തിക് വിഷ്ണു കാർ സൈഡിലേക്കൊതാക്കി ഡോർ തുറന്നിറങ്ങി കാർത്തിക്കിൻ്റെയടുത്തേക് ചെന്നു എന്താ കാർത്തി ഈ കാണിച്ചത്. ഏട്ടനൊരു സർപ്രൈസ് ഉണ്ട് ഏട്ടൻ ഇവിടം വിട്ടു പോകും മുൻപ് ഏട്ടനെ അറിയിക്കണം എന്നു തോന്നി എന്തു സർപ്രൈസ്? അതൊക്കെയുണ്ട് നമ്മുടെ കുടുംബം നശിപ്പിക്കാനായി തുനിഞ്ഞിറങ്ങിയ ഒരു തുരപ്പനെലി അവനെ ഞാനിങ്ങു പൊക്കി അതാരാ പുതിയ അവതാരം പഴയ അവതാരം തന്നെയാണ് കാർത്തി തൻ്റെ കാറിൻ്റെ പുറകിൽ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിൽ നിന്ന് സുധാകരനെ പുറത്തേക്കിറക്കി. സുധാകരനെ കണ്ട് വിഷ്ണുവിൻ്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. അതു കണ്ട് കാർത്തിക് പുഞ്ചിരിച്ചു. എന്താ ഏട്ടാ ഒന്നു പൊട്ടിക്കണം എന്നു തോന്നുന്നുണ്ടോ പൊട്ടിക്കാനല്ല കൊല്ലാനാണ് തോന്നുന്നത് പക്ഷേ വേണ്ട ഇയാളെ തൊട്ടാൽ ഞാൻ നാറും അതു ശരിയാ ഏട്ടാ ഈ കണി കണ്ടിട്ട് വിഷ്ണുവേട്ടൻ പുതിയ ജോലിയിൽ പ്രവേശിച്ചോട്ടെ എന്നോർത്താണ് ഏട്ടൻ്റെ പിന്നാലെ വെച്ചു പിടിപ്പിച്ചത്.

ഇയാൾക്ക് ജാമ്യം കിട്ടിയതല്ലേ ഇപ്പോ പിന്നെ എന്താ ഒരറസ്റ്റ് ലാവണ്യയേടത്തിയെ ഭീക്ഷണിപ്പെടുത്തിയതിന് ലാവണ്യയേടത്തി തന്ന പാരാതിയുടെ പേരിൽ . അതു നന്നായി ഇനി ഇയാൾ പുറം ലോകം കാണരുത് എൻ്റെ ടീച്ചറമ്മയുടെ ജീവൻ എടുത്ത ഇയാൾക്ക് അർഹമായ ശിക്ഷ കിട്ടണം. ഈത്തവണ ഇയാൾക്ക് ജാമ്യം കിട്ടില്ല. സ്വന്തം അച്ഛനെ കഴുത്തുഞെരിച്ച് കൊന്ന കേസും ഇയാളുടെ പേരിലുണ്ട്. ഇനിയുള്ള കാലം ഇയാൾക്ക് ജയിൽവാസം ആണ് വിധിച്ചിരിക്കുന്നത്. എല്ലാവരേയും ചതിച്ചും വഞ്ചിച്ചും ഉണ്ടാക്കിയ പണം ഇയാളെ രക്ഷിക്കരുത്. ഇല്ല വിഷ്ണുവേട്ടാ ഇനി ഇയാൾ പുറത്തിറങ്ങില്ല. അതിനുള്ളത് ഞാൻ ചെയ്തോളാം ഏട്ടൻ സന്തോഷത്തോടെ പോയ്ക്കോളു. താനെന്താ പണ്ടു ഞങ്ങളെ വിളിച്ചത് പിച്ചക്കാർ എന്നോ ? നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഞാനിപ്പോൾ ഒന്നും പറയുന്നില്ല.തൻ്റെ മുഖത്തു നോക്കി പിച്ചക്കാരൻ എന്നു വിളിക്കാൻ ഞങ്ങൾ ഒരു ദിവസം വരും ശരി കാർത്തിക് ഞങ്ങൾ പോവുകയാ എനിക്കി സന്തോഷം തന്നതിന് ഒരുപാട് നന്ദി കാർത്തിക്കിൻ്റെ പുറത്ത് തട്ടി യാത്ര പറഞ്ഞ് വിഷ്ണു തൻ്റെ കാറിൽ കയറി താനെന്താ ഇറങ്ങി വരാതിരുന്നത്?

വിദൂരതയിലേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന ആൻസിയുടെ തോളിൽ പിടിച്ചു തിരിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു എൻ്റെ അമ്മയെ കൊന്നവനാ അയാൾ എനിക്ക് അയാളെ കാണണ്ട അതുകൊണ്ടുതന്നെ കാർത്തിക്കിനെ കണ്ട് ഞാൻ പുറത്തേക്കിറങ്ങിയതാ അപ്പോഴാ അയാളെ കണ്ടത്. തിരിച്ച് കാറിൽ കയറി ഇരുന്നു അയാളെ അറസ്റ്റ് ചെയ്തു. എന്തിന്? അടുത്ത ദിവസം ജാമ്യം കൊടുക്കാൻ വേണ്ടിയോ? ഇല്ലടോ ഈത്തവണ അയാൾക്ക് ജാമ്യം കിട്ടില്ല. എല്ലാം കാത്തിരുന്ന് കാണാം നമുക്ക് ആ വിഷയം വിടാം വിഷ്ണുവേട്ടാ നമുക്ക് പോകാം പോകാം താൻ സന്തോഷായിട്ടിരിക്ക് വിഷ്ണുവിനൊപ്പം വീട്ടിൽ ചെന്നു കയറിയപ്പോൾ ആൻസി പൊട്ടിക്കരഞ്ഞുപോയി. സന്തോഷത്തോടെ ഒരുമിച്ചിറങ്ങിയ പോയതാ നിമിഷ നേരത്തിനുള്ളിൽ അമ്മ- പോയി അതോർത്തതും ആൻസിയിൽ നിന്ന് ഒരു തേങ്ങലുയർന്നു. എന്താടോ ഇത്? വിഷ്ണു ആൻസിയെ തൻ്റെ നെഞ്ചോട് ചേർത്തു നിർത്തി പുറത്ത് തലോടികൊണ്ട് ചോദിച്ചു. വിഷ്ണുവേട്ടാ അമ്മ ..... എനിക്കറിയാം തൻ്റെ സങ്കടം ടീച്ചറമ്മ തൻ്റെ മാത്രം അമ്മയല്ല എന്നെ സ്വന്തം മകനായിട്ടാണ് ടീച്ചറമ്മ കണ്ടിരുന്നത്.അതുകൊണ്ട് എൻ്റേയും കൂടി അമ്മയാണ് തനിക്കുള്ള അത്ര സങ്കടം എനിക്കും ഉണ്ട്. താൻ മറക്കണം എന്നു പറയില്ല.

സങ്കടം ഉണ്ടാകും എന്നാലും നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും താൻ സന്തോഷത്തോടെയിരിക്കണം.താൻ ഒരു അമ്മയാകാൻ ഒരുങ്ങുന്ന സമയമാണ് ആരോഗ്യം ശ്രദ്ധിക്കണം അതുപോലെ തന്നെ പ്രധാന്യമാണ് മനസ്സിൻ്റെ ആരോഗ്യവും ഞാൻ ശ്രമിക്കാം വിഷ്ണുവേട്ടാ ഞാൻ സന്തോഷത്തോടെ ഇരുന്നോളാം പിറ്റേന്ന് രാവിലെ വിഷ്ണു പുതിയ ജോലിയിൽ പ്രവേശിച്ചു. ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ വിഷ്ണു പുതിയ ആശുപത്രിയിൽ ചാർജെടുക്കുന്ന വിവരം അറിഞ്ഞ് രോഗികൾ എത്തിയിരുന്നു. ആദ്യ ദിവസമായിട്ടു തന്നെ നല്ല തിരക്കായിരുന്നു ഇടക്ക് വിളിച്ച് ആൻസിയുടെ വിശേഷങ്ങൾ തിരക്കി പിന്നീടുള്ള ദിവസങ്ങൾ എല്ലാം വിഷ്ണു തിരക്കിലായിരുന്നു. ആൻസി പകൽവീട്ടിൽ ഒറ്റക്കാണന്നുള്ള സങ്കടം അതൊഴിച്ചാൽ ആൻസി ഒരമ്മയാകാൻ മാനസികമായും ശാരീരികമായും തയ്യാറെടുത്തു. വിഷ്ണു ഓ പിൽ ഇരിക്കുമ്പോളാണ് ഹരിയുടെ കോൾ വരുന്നത് .തിരക്കു കാരണം ഹരിയുടെ കോൾ എടുക്കാൻ പറ്റിയില്ല അല്പസമയത്തിനകം ആൻസിയുടെ കോളും ലാവണ്യയുടെ കോളും വിഷ്ണുവിൻ്റെ ഫോണിലേക്കു വന്നു.

തിരക്കൊഴിഞ്ഞ സമയം നോക്കി വിഷ്ണു ഹരിയെ° തിരിച്ചുവിളിച്ചപ്പോഴാണ് ആ സന്തോഷമറിയുന്നത് ഹരിയേട്ടൻ ഒരച്ഛനായി ലാവണ്യയുടെ വാട്ട്സാപ്പ് സന്ദേശവും കുഞ്ഞിൻ്റെ ഫോട്ടോയും കണ്ടു. പെൺകുട്ടി ആണന്ന് കേട്ടപ്പോൾ വിഷ്ണുവിന് സന്തോഷമടക്കാനായില്ല രണ്ടു ദിവസത്തെ ലീവെടുത്ത് ആൻസിയേയും കൂട്ടി നാട്ടിലേക്കു തിരിച്ചു. ആശുപത്രിയിലെത്തി കുഞ്ഞിനേയും ഏട്ടത്തിയേയും കണ്ടു തിരിച്ചു മടങ്ങാൻ നേരം ആൻസിക്ക് മടി വിഷ്ണുവേട്ടൻ പൊയ്ക്കോ ഞാൻ വരുന്നില്ല ഞാൻ ഏട്ടത്തിക്കും മോൾക്കുമൊപ്പം നിൽക്കുകയാ വേണ്ട കുട്ടി വിഷ്ണുവിൻ്റെ കൂടെ പൊയ്ക്കോ ഇത് ആശുപത്രിയല്ലേ.അതും ഈ അവസ്ഥയിൽ? ഇല്ല ഞാൻ പോകുന്നില്ല. ഈ രണ്ടാഴ്ച പകൽ സമയം ഞാനവിടെ എങ്ങനാ കഴിഞ്ഞതെന്ന് ഏട്ടത്തിക്കറിയോ വിഷ്ണു അൻസി രണ്ടു ദിവസം ഞങ്ങളോടൊപ്പം നിൽക്കട്ടെ. ഏട്ടത്തിക്കൊപ്പം നിൽക്കുമ്പോൾ എനിക്ക് എൻ്റെ അമ്മ കൂടെയുള്ളതുപോലെ തോന്നും എന്നാൽ അങ്ങനെയാവട്ടെ ഞാൻ രണ്ടു ദിവസം ലീവ് നീട്ടിയെടുക്കാം വിഷ്ണു ആൻസിയെ ആശുപത്രിയിൽ നിർത്തി വീട്ടിലേക്കു മടങ്ങി. ഏട്ടത്തിക്കും കുഞ്ഞിനുമൊപ്പം ആൻസി സന്തോഷവതിയായിരുന്നു വീട്ടിലെത്തിയ വിഷ്ണു നന്ദനേയും ലാവണ്യയേയും കാണാൻ പോയി. എന്തായി സുധാകരൻ്റെ കേസ് ജാമ്യം കിട്ടിയില്ല കിട്ടാനും പോകുന്നില്ല. ലാവണ്യയേടത്തിക്ക് വിഷമം ഇല്ലേ? ഇല്ല എൻ്റെ അച്ഛൻ ചെയ്ത ദുഷ്ടത്തരത്തിന് ശിക്ഷ ലഭിക്കണം.

ജയിലിൽ കിടക്കുമ്പോളെങ്കിലും അച്ഛൻ നല്ലൊരു മനുഷ്യനായി മാറിയാലോ അങ്ങനെയെങ്കിലും എൻ്റെ അച്ഛൻ എന്നെ സ്നേഹിക്കണം ലാവണ്യയേടത്തിയുടെ അമ്മ? അച്ഛൻ്റെ എല്ലാ ദുഷ്ടത്തരത്തിനും കൂട്ടു നിന്നു എൻ്റെ അമ്മ ഒരിക്കൽ പോലും അച്ഛനെ തിരുത്താൻ അമ്മയും ശ്രമിച്ചില്ല. അമ്മ ഒറ്റക്ക്? ഒറ്റക്കല്ല വീട്ടുജോലിക്കാർ ഉണ്ടല്ലോ കൂട്ടിന് ലാവണ്യയേടത്തി പോയി അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കണം. ഇല്ല വിഷ്ണുവേട്ടാ അച്ഛനെ പോലെ അമ്മയും തെറ്റുകാരിയാണ്. ഭർത്താവും മക്കളും കൂട്ടിനില്ലാതെ കുറച്ചു ദിവസം തനിച്ചു താമസിക്കട്ടെ അമ്മക്കും ഒരു മാറ്റം അനിവാര്യമാണ്. നന്ദനോടും ലാവണ്യയോടും വിശേഷങ്ങൾ പങ്കുവെച്ചതിന് ശേഷംവിഷ്ണു അവിടെ നിന്നും ഇറങ്ങി. പിറ്റേന്ന് രാവിലെ ഹരിയേട്ടനോടൊപ്പം ഏട്ടത്തിയും കുഞ്ഞും കിടക്കുന്ന ആശുപത്രിയിലേക്കു പോകാൻ ഇറങ്ങിയ നേരത്താണ് വിഷ്ണുവിൻ്റെ ഫോണിലേക്കൊരു കോൾ വന്നത്. കോൾ അറ്റൻ്റ് ചെയ്തു. ഏട്ടാ എനിക്കുടൻ ഹോസ്പിറ്റലിൽ എത്തണം എമർജൻസിയാണ് ആൻസിയോട് പറയണം. അതും പറഞ്ഞ് വിഷ്ണു തൻ്റെ കാറിനടുത്തേക്കു നീങ്ങി .......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story