ഏട്ടത്തി: ഭാഗം 13

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

വിഷ്ണു സീനിയർ ഡോക്ടർ പ്രകാശനൊപ്പം ധൃതിയിൽ നടന്ന് ഐ സി യു വിൽ എത്തി. സിസ്റ്റർ.... ഉടനെ ഒരു നേഴ്സ് ഒരു ചാർട്ടുമായി അവരുടെ അടുത്തേക്കു വന്നു. വിഷ്ണു നേഴ്സിൻ്റെ കൈയിൽ നിന്ന് ചാർട്ടു വാങ്ങി വെൻ്റിലേറ്ററിൽ കിടക്കുന്ന യുവാവിൻ്റെ അടുത്തേക്ക് ചെന്നു. ചാർട്ടു വിശദമായി പരിശോധിച്ചു ഡോക്ടർ പ്രകാശുമായി ചർച്ച ചെയ്തു. ബൈക്ക് ആക്സിഡൻ്റ് ആണ് ഇവിടെ കൊണ്ടു വരുമ്പോൾ മരിച്ചെന്നാ കരുതിയത്. ജീവൻ്റെ തുടിപ്പ് ഉണ്ടന്ന് മനസ്സിലായ ഉടനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വിഷ്ണു യുവാവിൻ്റെ നേരെ ഒന്നു നോക്കി ഇരുപത് വയസുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ മുഖം നീരു വെച്ച് വീർത്തിരിക്കുന്നു മുഖത്തും നെറ്റിയിലും മുറിവുണ്ട് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.

തനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നറിയാൻ വേണ്ടിയാണ് തന്നെ വിളിപ്പിച്ചത്. സ്കാനിംഗ് റിപ്പോർട്ട് വിശദമായി പഠിച്ചു കൊണ്ട് വിഷ്ണു ഒന്നു മൂളി. പേഷ്യൻ്റിൻ്റെ ബന്ധുവിനെ ആരെങ്കിലും ഒരാളെ വിളിക്കു ബന്ധുക്കൾ ആരും എത്തിയിട്ടില്ല കൂട്ടുകാരാണ് ഇവിടെ എത്തിച്ചത്. പേഷ്യൻ്റിൻ്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത മറ്റൊരു യുവാവ് തത്ക്ഷണം മരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ആ രണ്ടു പേർ മൃതദേഹത്തിനൊപ്പം മരിച്ച ആളുടെ നാട്ടിലേക്കു പോയി. ബന്ധുക്കളെ അറിയിക്കാൻ ഒരു വഴിയും ഇല്ലേ?അവരു വരാതെ എങ്ങനെയാണ് ? വേറെ ഒന്നും നോക്കണ്ട ജീവൻ രക്ഷിക്കാൻ നമുക്ക് പറ്റുന്നത് ചെയ്യുക. ബന്ധുക്കൾ വരുമ്പോൾ വരട്ടെ മനേജുമെൻറുമായി ഞാൻ സംസാരിച്ചു അവരു പറയുന്നതും നമ്മുടെ മുന്നിലെത്തിയ ജീവന് ആപത്തു വരാതെ ജീവൻ രക്ഷിക്കണം എന്നാണ്.

വിഷ്ണു ആ യുവാവിനെ വിശദമായി പരിശോധിച്ചു ചാർട്ടിൽ എഴുതി ചാർട്ട് നേഴസിന് തിരികെ നൽകി. നേഴ്സിന് നിർദ്ദേശങ്ങൾ നൽകി വിഷ്ണു ഒരിക്കൽക്കൂടി വെൻറിലേറ്ററിൽ കിടക്കുന്ന യുവാവിനെ ഒന്നു നോക്കിയ ശേഷം ഡോക്ടർ പ്രകാശനോടൊപ്പം പുറത്തേക്കു പോയി. ഈ സമയം ഹരി തുളസി കിടക്കുന്ന ആശുപത്രിയിലെത്തി. ഹരി മുറിയിലേക്ക് കടന്നു വന്നപ്പോൾ ആൻസി ഹരിയുടെ പിന്നാലെ വിഷ്ണു ഉണ്ടോ എന്നറിയാൻ .വതിക്കലിലേക്ക് നോക്കി. വിഷ്ണുവിനെ കാണാതെ വന്നപ്പോ ആൻസിയുടെ മുഖം മങ്ങി. ഏട്ടാ... വിഷ്ണുവേട്ടൻ വന്നില്ലേ? അവൻ തിരിച്ചുപോയി ഹോസ്പിറ്റലിൽ എന്തോ എമർജൻസി ഉണ്ടന്നും പറഞ്ഞ്. ഹരി പറഞ്ഞതു കേട്ടപ്പോ ആൻസിക്ക് സങ്കടമായി. ഇന്നലെ കൂടെ ചെല്ലാത്തോണ്ട് പിണങ്ങി പോയതായിരിക്കുമോ? പറയുക പോലും ചെയ്യാതെ പോയല്ലോ ?ആൻസിക്ക് സങ്കടം സഹിക്കാൻ പറ്റാതായി.

നിറഞ്ഞു വന്ന നീർകണങ്ങൾ തുടങ്ങാൻ മറന്ന് ഇരിക്കുന്ന ആൻസിയുടെ തോളിൽ ഹരിയൊന്ന് തട്ടി എന്താ മോളെ എന്തു പറ്റി മോളെന്തിനാ കരയുന്നത്. ഒന്നുമില്ല ഞാൻ വെറുതെ വിഷ്ണു പറയാതെ പോയതിൻ്റെ സങ്കടമായിരിക്കും ഹരിയേട്ടാ അയ്യേ അതിനാണോ ഏട്ടൻ്റെ അനിയത്തിക്കുട്ടി സങ്കടപ്പെടുന്നത് അവനൊരു ഡോക്ടർ അല്ലേ എപ്പഴാ എമർജൻസി വരുന്നതെന്ന് പറയാൻ പറ്റോ അത്രക്കും അത്യാവശ്യം ആയതു കൊണ്ടായിരിക്കും അവൻ വിളിച്ചു പറയാതെ പോയത്. നല്ലൊരു ഡോക്ടറിന് ഭാര്യയെക്കാളും കുടുംബത്തേക്കാളും വലുത് തൻ്റെ മുന്നില്ലത്തുന്ന രോഗിയുടെ ജീവനാ വിഷ്ണു നല്ലൊരു ഡോക്ടർ ആണ് അതല്ലേ ഫോൺ വന്നയുടൻ ആരോടും ഒന്നും പറയാതെ ഓടി പോയത്. അതെ മോളെ ഭൂമിയിലെ ദൈവങ്ങളാ ഓരോ ഡോക്ടർമാരും നേഴ്സുമാരും അവർ ചില സമയം കുടുംബത്തെ മറക്കും ഭാര്യയെ മറക്കും

അതോർത്ത് സങ്കടപ്പെടാൻ നോക്കിയാൽ സങ്കടപ്പെടാനെ നേരം കാണു അതു കൊണ്ട് മോൾ കരച്ചിലൊക്കെ നിർത്തിയിട്ട് ആ ഫോണെടുത്ത് വിഷ്ണു നെ വിളിച്ചു നോക്ക്.തുളസി ആൻസിയോട് പറഞ്ഞു. ആൻസി മുഖം കഴുകി വന്ന് ഫോണെടുത്ത് വിഷ്ണുവിനെ വിളിച്ചു എന്നാൽ ബെല്ലടിച്ചു തീർന്നിട്ടും വിഷ്ണു കോൾ എടുത്തില്ല ഏട്ടത്തി പറഞ്ഞ പോലെയൊന്നും അല്ല വിഷ്ണുവേട്ടൻ പിണക്കത്തിലാണന്നാ എനിക്ക് തോന്നുന്നത്. ഏയ്യ് ആയിരിക്കില്ല. അവൻ തിരക്കിലായിരിക്കും തിരക്ക് കഴിയുമ്പോൾ വിഷ്ണു തിരിച്ച് വിളിക്കും മോൾ സമാധാനമായിട്ട് ഇരിക്ക്. ആൻസി തൻ്റെ സങ്കടം മറച്ചുവെച്ച് കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു. നന്ദനും ലാവണ്യയും കുഞ്ഞിനെ കാണാനായി മുറിയിലേക്ക് കയറി വന്നു

എല്ലാവരോടും ചിരിച്ചും സംസാരിച്ചും ഇരുന്ന് സമയം പോയതറിഞ്ഞില്ല നന്ദനും ലാവണ്യയും പോകാനായി ഇറങ്ങി അവരു പോയി കഴിഞ്ഞപ്പോൾ ആൻസി ഫോണെടുത്ത് വിഷ്ണുവിൻ്റെ ഫോണിലേക്ക് വിളിച്ചു. ബെല്ലടിച്ചു നിന്നു. ഈ സമയം വിഷ്ണു ഓപ്പറേഷൻ തീയറ്ററിൽ ആയിരുന്നു. ആറുമണിക്കൂർ നീണ്ട ഓപ്പറേഷൻ നടത്തി ആ യുവാവിൻ്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു വിഷ്ണുവും കൂട്ടരും ആരെന്നോ പോലും അറിയാത്ത ആ യുവാവിൻ്റെ ജീവൻ തിരികെ തരണേ എന്ന് സകല ദൈവങ്ങളേയും വിളിച്ച് വിഷ്ണു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷം വിഷ്ണു ഓപ്പറേഷൻ തിയറ്ററിൻ്റെ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ വിഷ്ണുവിൻ്റെ ചുണ്ടിൽ പുഞ്ചിരിയും ആശ്വാസവും ഉണ്ടായിരുന്നു.

രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടെന്നു തോന്നുന്നു അല്ലേ വിഷ്ണു അൻപത് ശതമാനം സാധ്യത കാണുന്നു .ബാക്കിയെല്ലാം ദൈവത്തിൻ്റെ കൈയിൽ ആണ്. ബന്ധുക്കളെ എങ്ങനെയെങ്കിലും വിവരം അറിയിക്കണം. ഇവിടെ കൊണ്ടുവന്ന ഫ്രണ്ടസിൽ നിന്ന് ഇവൻ്റെ ബന്ധുക്കളെ കുറിച്ചുള്ള വിവരം അറിയാൻ പറ്റില്ലേ.? ഇവിടെ വന്നപ്പോ എല്ലാം കഞ്ചാവും വെള്ളവും ആയിരുന്നു ഒന്നിനും ബോധം പോലും ഇല്ലായിരുന്നു. പേഷ്യൻ്റും കഞ്ചാവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്. അവൻ്റെ ബൈക്കിൽ നിന്ന് കഞ്ചാവ് കണ്ടു പിടിച്ചിട്ടുണ്ട് എന്നാണ് ഇന്നത്തെ വാർത്തയിൽ പറഞ്ഞത് പോലീസുകാർ അന്വേഷിക്കുന്നുണ്ട് ഇയാളുടെ ബന്ധുക്കളെ . എന്നാൽ ശരി ഡോക്ടർ ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല.

ഞാൻ പോയി എന്തെങ്കിലും കഴിക്കട്ടെ സാറും പോയി കഴിക്ക്. വിഷ്ണു തൻ്റെ ക്യാമ്പിനിലേക്കു പോയി മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് നോക്കി. ആൻസിയുടെ മിസഡ് കോൾ കണ്ട് വിഷ്ണുവിൻ്റെ മനസ്സൊന്ന് പിടഞ്ഞു. പാവം പേടിച്ചിട്ടുണ്ടാകും പോരുന്ന കാര്യം പോലും ഒന്നു വിളിച്ചു പറഞ്ഞില്ല. വിളിച്ചിട്ടുകിട്ടാതായപ്പോൾ വിഷമിച്ചിരിക്കുകയായിരിക്കും വിഷ്ണു ഫോണെടുത്ത് ആൻസിയെ വിളിച്ചു ഒറ്റ ബെല്ലിൽ തന്നെ ആൻസി കോളെടുത്തു വിഷ്ണുവേട്ടാ..... വിഷ്ണു താൻ പെട്ടന്ന് പോരാനുണ്ടായ കാരണവും ആശുപത്രി വിശേഷവും എല്ലാം ആൻസിയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആൻസിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. ഞാനോർത്തു വിഷ്ണുവേട്ടൻ എന്നോട് പിണങ്ങി ഇരിക്കുകയായിരിക്കുമെന്ന് എന്തിന് ഇന്നലെ ഞാൻ വിഷ്ണുവേട്ടനൊപ്പം വരാതെ ഏട്ടത്തിക്കൊപ്പം നിന്നതിന് അയ്യേ ഈ നിസാര കാര്യത്തിനോ?

എൻ്റെ ഭാര്യയുടെ ഇഷ്ടത്തിന് കൂട്ടു നിൽക്കുന്ന ഒരു ഭർത്താവാടോ ഞാൻ വിഷ്ണു പറഞ്ഞതു കേട്ട് ആൻസി ചിരിച്ചു. എന്നാലേ എൻ്റെ ഭാര്യ അവിടെ സന്തോഷമായിട്ടിരിക്കട്ടൊ ഞാൻ പോയി എന്തെങ്കിലും കഴിക്കട്ടെട്ടോ വിഷ്ണുവേട്ടൻ ഇതുവരെ ആയിട്ടും ഒന്നും കഴിച്ചില്ലേ. ഇല്ലന്നേ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു അപ്പോ വിശപ്പും ദാഹവും ഒന്നും തോന്നില്ല. ഒരു ഡോക്ടറുടെ ഭാര്യക്ക് ഇതൊന്നും അറിയില്ലേ? അറിയാം ഏട്ടത്തിയും ഏട്ടനും ഇന്നു പറഞ്ഞു തന്നു. വിഷ്ണുവേട്ടൻ പോയി കഴിക്ക് - വിഷ്ണു ഫോൺ കട്ട് ചെയ്തിട്ടു കാൻ്റീനിൽ പോയി കഴിച്ചു കൊണ്ടിരിക്കുമ്പോളാണ്. ഫോൺ ബെല്ലടിച്ചത് ഡോക്ടർ ആ പേഷ്യൻ്റിൻ്റെ ബന്ധുക്കൾ വന്നിട്ടുണ്ട് അവർക്ക് ഡോക്ടറെ കാണണം എന്ന്. വെയിറ്റ് ഞാൻ ദാ വരുന്നു. വിഷ്ണു കഴിച്ചു കൊണ്ടിരുന്നത് നിർത്തി കൈകഴുകി ഐ സി യു ലക്ഷ്യമാക്കി നടന്നു. ഐ സി യു വിൻ്റെ മുന്നിൽ നിൽക്കുന്നവരെ കണ്ട് വിഷ്ണു ഞെട്ടി......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story