ഏട്ടത്തി: ഭാഗം 14

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഐ സി യു വിന് മുന്നിൽ നിൽക്കുന്നവരെ കണ്ട് വിഷ്ണു ഞെട്ടി ഡോക്ടർ രാഹുലും ഭാര്യ ഡോക്ടർ നന്ദനയും വിഷ്ണു വേഗത്തിൽ നടന്ന് അവരുടെയടുത്ത് എത്തി രാഹുൽ നീ എന്താ ഇവിടെ? വിഷ്ണു ... ഇന്ന് വെളുപ്പിന് ആക്സിഡൻ്റിൽ പരിക്കു പറ്റി ഇവിടെ കൊണ്ടു വന്ന വിശാൽ എൻ്റെ സഹോദരനാണ്. നന്ദന പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു ഓ അങ്ങനെയാണല്ലേ. വിഷ്ണു ഞങ്ങൾക്കവനെ ഒന്നു കാണാൻ പറ്റുമോ എന്താണ് അവൻ്റെ ഇപ്പോഴത്തെ അവസ്ഥ നന്ദനാ ..

വെയിറ്റ് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പോ അരമണിക്കൂർ ആയതേയുള്ളു. ഇവിടെ കൊണ്ടു വന്നപ്പോൾ കണ്ടീഷൻ വളരെ മോശമായിരുന്നു. നിങ്ങൾ വരു എൻ്റെ ക്യാബിനിൽ ഇരുന്ന് സംസാരിക്കാം വിഷ്ണുവിനൊപ്പം രാഹുലും നന്ദനയും വിഷ്ണുവിൻ്റെ ക്യാമ്പനിൽ എത്തി.അവരോട് ഇരിക്കാൻ പറഞ്ഞിട്ട് വിഷ്ണു തൻ്റെ സീറ്റിൽ ഇരുന്നു. വിഷ്ണു ഐസിയുവിലേക്ക് വിളിച്ചു പറഞ്ഞ് വിശാലിൻ്റെ ചാർട്ടും സ്കാനിംഗ് റിപ്പോർട്ടുകളും വരുത്തിച്ചു.

തൻ്റെ മുന്നിലെത്തിയ ചാർട്ട് ഡോക്ടർ രാഹുലിനെ കാണിച്ചു കൊണ്ട് വിഷ്ണു എല്ലാ വിവരങ്ങളും വിശദീകരിച്ചു. എല്ലാം കേട്ടുകൊണ്ട് നന്ദനയും ' അടുത്തിരുന്നു. കോപ്ലിക്കേറ്റഡ് ആയിരുന്നു അല്ലേ വിഷ്ണു . ഇപ്പോഴും അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല.

വിഷ്ണുവിനെ എനിക്ക് വിശ്വാസമാണ് എൻ്റെ അനിയൻ രക്ഷപ്പെടും രക്ഷപ്പെടണം എന്നാണ് എൻ്റേയും ആഗ്രഹം അതുകൊണ്ടാണല്ലോ നിങ്ങൾ ബന്ധുക്കൾ വരുന്നത് പോലും കാത്തു നിൽക്കാതെ ഓപ്പറേഷൻ നടത്തിയത്. വിഷ്ണു...

താങ്ക്സ് ഞങ്ങൾ ബന്ധുക്കൾ വരുന്നത് കാത്തിരിക്കാതെ വിശാലിന് വേണ്ടുന്ന് ട്രീറ്റ്മെൻ്റുകൾ ആരംഭിച്ചതിന് നന്ദി നന്ദനാ എനിക്കല്ല നന്ദി പറയേണ്ടത് സർവ്വശക്തനായ ദൈവത്തിനാണ് നന്ദി പറയേണ്ടത്. പിന്നെ ഞാൻ ചെയ്യ്തത് എൻ്റെ കടമ മാത്രമാണ്.

തൻ്റെ മുന്നിലെത്തുന്ന രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഒരു ഡോക്ടറുടെ ഉത്തരവാദിത്വം അതു മാത്രമേ ഞാൻ ചെയ്തുള്ളൂ.ജീവൻ മുന്നിൽ വെച്ചു കൊണ്ട് വിലപേശാനോ തർക്കിക്കാനോ എനിക്ക് കഴിയില്ല. വിശാലിനെ ഇവിടെ കൊണ്ടു വന്നപ്പോൾ അവൻ ആരെന്നോ പണക്കാരൻ ആണോ പാവപ്പെട്ടൻ ആണോ എന്നൊന്നും ഞാൻ നോക്കിയില്ല.

ജീവൻ രക്ഷിക്കാൻ എനിക്കെന്തു ചെയ്യാൻ പറ്റും എന്നു മാത്രമേ ഞാൻ ആലോചിച്ചുള്ളൂ. വിഷ്ണു പറഞ്ഞതു കേട്ട് രാഹുൽ തലകുനിച്ചിരുന്നു. കീശയുടെ കനം നോക്കി അല്ല നമ്മൾ രോഗിയെ ചികിത്സിക്കുന്നത് ഒരോരോഗിയും നമ്മുടെ മുന്നിൽ എത്തുന്നത് നമ്മളിൽ വിശ്വാസം അർപ്പിച്ചു കൊണ്ടാണ് ആ വിശ്വാസം നമ്മളായിട്ട് നശിപ്പിക്കരുത്.

വിഷ്ണു നീയാണ് ശരി, നീയാണ് യഥാർത്ഥ ഡോക്ടർ...... നമ്മളിൽ എല്ലാവരിലും ഓരോ ശരികൾ ഉണ്ട് നന്ദന.. നമ്മുടെ ശരികൾ മറ്റുള്ളവർക്ക് ദോഷമാണെങ്കിൽ അതു ചെയ്യാതിരിക്കുക എന്നതാണ് ശരി വിഷ്ണു ക്ഷമിക്കണം മനുഷ്യൻ്റെ ജീവനെക്കാൾ ഞാൻ വിലമതിച്ചത് പണത്തിനാണ് എനിക്കെൻ്റെ തെറ്റു മനസ്സിലായി.

എങ്കിൽ നന്നായി രാഹുൽ ഇനിയെങ്കിലും നമ്മുടെ ജീവൻ എങ്ങനെയാണോ അത്രയും വിലയുണ്ട് നമ്മുടെ മുന്നിൽ എത്തുന്നവരുടെ ജീവനും എന്ന് മനസ്സിലാക്കി മുന്നോട്ട് പോകാൻ ശ്രമിക്ക് തീർച്ചയായും നന്ദന ഭയപ്പെടാൻ ഒന്നും ഇല്ല എന്നു ഞാൻ പറയില്ല. നിങ്ങൾ പ്രാർത്ഥിക്ക്.

നിങ്ങൾ വരു നമുക്ക് വിശാലിനെ കാണാം വിഷ്ണുവിനൊപ്പം വിശാലിൻ്റെ അടുത്തെത്തിയ നന്ദനക്ക് തൻ്റെ അനിയൻ്റെ കിടപ്പു കണ്ടിട്ട് സഹിക്കാനായില്ല. നന്ദന രാഹുലിൻ്റെ ചുമലിലേക്കു ചാരി എന്താടോ ഇത് താൻ സമാധാനിക്ക് ഒന്നുമല്ലങ്കിലും താനൊരു ഡോക്ടർ അല്ലേ? വിശാലിന് ഒന്നും വരില്ല രാഹുൽ നന്ദനയുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.

നന്ദനയും രാഹുലും ഐ സി യു വിൽ നിന്ന് പുറത്തേക്കിറങ്ങി പിന്നാലെ വിഷ്ണുവും ഈ വിശാൽ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ നന്ദന? എനിക്കറിയില്ല വിഷ്ണു അവൻ ബാഗ്ലൂരിൽ എംബിഎ ചെയ്യുകയായിരുന്നു അവിടെ എന്തു ചെയ്യുന്നു എന്നൊന്നും എനിക്കറിയില്ല. എന്നാൽ വിശാൽ മയക്കുമരുന്ന് ഉപയോഗിക്കും പോലീസുകാരും പറഞ്ഞു

 എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വിശാലിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്നവൻ മരിച്ചു.ഇരോടൊപ്പം വന്ന രണ്ടു പേർ ആ മരിച്ച ആളുടെ നാട്ടിലേക്ക് പോയി. അവർ എവിടെയുള്ളവർ ആരാണന്ന് വിഷ്ണുവിന് അറിയുമോ ഞാനവരെ കണ്ടില്ല നന്ദന .ഏട്ടന് കുട്ടി ജനിച്ച വിവരം അറിഞ്ഞ് രണ്ടു ദിവസം ലീവെടുത്ത് ഞാൻ നാട്ടിൽ പോയിരിക്കുകയായിരുന്നു.

അവിടെ ചെന്നതിൻ്റെ പിറ്റേന്ന് രാവിലെ ഡോക്ടർ പ്രകാശ് വിളിച്ചു എമർജൻസിയുണ്ട് ഉടൻ എത്തണം എന്ന്. ഭാര്യയെ പോലും കൂടെ കൂട്ടാതെ ഞാനപ്പോ തന്നെ അവിടെ നിന്നും പുറപ്പെട്ടു. ഇപ്പോ എനിക്ക് തോന്നുകയാണ് വിശാലിനെ ഇവിടേക്ക് കൊണ്ടുവന്നത് നന്നായി എന്ന് . ഞങ്ങളുടെ ആശുപത്രിയിലേക്കാണ് കൊണ്ടു വന്നിരുന്നെങ്കിൽ ഡ്യൂട്ടി ഡോക്ടർമാർ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു.

അവരെ പറഞ്ഞിട്ടു കാര്യമില്ല വിഷ്ണുവിന് അറിയാമല്ലോ അവിടുത്തെ കാര്യങ്ങൾ ജീവന് അല്ല വില കൊടുക്കുന്നത്. പണം അടച്ച് കഴിഞ്ഞാലേ ചികിത്സ പോലും ആരംഭിക്കു.അങ്ങനെയാണ് അവിടുത്തെ ഡോക്ടർമാർക്ക് ട്രെയിനിംഗ് എനിക്ക് എൻ്റെ തെറ്റു മനസ്സിലായി വിഷ്ണു നീ തിരിച്ചു വരണം ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് സോറി രാഹുൽ ഒന്നും വിചാരിക്കരുത് ' തത്കാലം ഇവിടെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഡോക്ടർ പ്രകാശ് നല്ലൊരു വ്യക്തിയാണ് അദ്ദേഹത്തിൽ നിന്ന് ഇനിയും കൂടുതൽ പഠിക്കാനുണ്ട്. അതിന് ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടാകണം ഞാൻ നിർബന്ധിക്കുന്നില്ല വിശാലിന് ഉടൻ ബോധം തെളിയും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. വിശാലിൻ്റെ മതാപിതാക്കളെ കണ്ടില്ലല്ലോ വിവരം അറിയിച്ചിട്ടുണ്ട് ഉടൻ എത്തും നിങ്ങൾ റെസ്റ്റ് എടുക്ക് നമുക്ക് പിന്നീട് കാണാം വിഷ്ണു അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നും പോയി.

വിഷ്ണു വീട്ടിൽ പോകാതെ ആശുപത്രിയിൽ തന്നെ കഴിച്ചുകൂട്ടി ഇടക്ക് വിശാലിൻ്റ കാര്യങ്ങൾ ശ്രദ്ധിച്ചു. പാതിരാ കഴിഞ്ഞ സമയത്താണ് വിശാലിന് ബോധം തെളിഞ്ഞു എന്നു പറഞ്ഞ് കോൾ വന്നത്. രാഹുലിനേയും നന്ദനനേയും കൂട്ടി വിശാലിൻ്റെ അടുത്തെത്തി. വിശാൽ രാഹുലിക്കും നന്ദനയേയും തിരിച്ചറിഞ്ഞു.

ചേച്ചി..... വിശാൽ നന്ദനയെ നോക്കി വിളിച്ചു. അതു കേട്ടപ്പോ നന്ദനയുടെ കണ്ണുകൾ നിറഞ്ഞു വന്നു. നിനക്കൊരു കുഴപ്പവും ഇല്ല നീരു വെച്ച് വീർത്തിരിക്കുന്ന വിശാലിൻ്റെ മുഖത്ത് തലോടികൊണ്ട് നന്ദന പറഞ്ഞു. വിശാൽ തല ചെരിച്ച് രാഹുലിനേയും വിഷ്ണുവിനേയും നോക്കി ഇതാണ് നിൻ്റെ ജീവൻ രക്ഷിച്ച ദൈവം ഡോക്ടർ വിഷ്ണു . നന്ദന വിഷ്ണുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു വിശാൽ വിഷ്ണുവിനെ നോക്കി ചിരിച്ചു.

വിഷ്ണു വിശാലിനെ പരിശോധിച്ച് ചാർട്ടിൽ എഴുതി നേഴ്സിന് നിർദ്ദേശങ്ങൾ നൽകിയതിന് ശേഷം പുറത്തേക്കിറങ്ങി വിശാലിനോട് പറഞ്ഞിട്ട് രാഹുലും നന്ദനയും ഐ സി യു വിൽ നിന്ന് പുറത്തിറങ്ങി. പിറ്റേന്ന് രാവിലെത്തന്നെ വിഷ്ണു ആൻസിയെ വിളിച്ച് വിശേഷങ്ങൾ അറിയിച്ചു. ഏട്ടത്തിയോടും ഏട്ടനോടും വിശേഷങ്ങൾ പറഞ്ഞു.

നീ ചെയ്തതാ മോനെ ശരി .രാഹുലിനൊരു മാറ്റം ഉണ്ടായല്ലോ അതു നന്നായി. രാവിലെ പരിശോധനക്കായി ചെല്ലുമ്പോൾ വിശാലിൽ നല്ലൊരു മാറ്റം കണ്ടു. എങ്ങനെയുണ്ട് വിശാൽ? എൻ്റെ വലതു കാലും കൈയും അനക്കാൻ ബുദ്ധിമുട്ടുണ്ട് ഡോക്ടർ വിഷ്ണു വിശദമായി വിശാലിനെ പരിശോധിച്ചതിൽ നിന്ന് ഒരു കാര്യം വിഷ്ണുവിന് മനസ്സിലായി വിശാലിൻ്റെ വലതു വശത്തിൻ്റെ ചലനശേഷി നഷ്ടപ്പെട്ടിട്ടുണ്ട് ഉണ്ട് തുടർച്ചയായ ഫിസിയോ തെറാപ്പിയിലൂടെ മാത്രമെ വിശാലിൻ്റെ ചലനശേഷി വീണ്ടെടുക്കാൻ സാധിക്കു വിഷ്ണു രാഹുലിനേയും നന്ദനയേയും തൻ്റെ ക്യാമ്പിനകത്തേക്ക് വിളിപ്പിച്ചു.

എന്താ വിഷ്ണു വിശാലിൻ്റെ വലതുവശത്തെ ചലനശേഷി നഷ്ടപ്പെട്ടു. ഭയപ്പെടാൻ ഒന്നുമില്ല ഫിസിയോ തെറാപ്പിയും മെഡിസിനും കൊണ്ട് മാറ്റിയെടുക്കാൻ പറ്റും. അതിന് സമയമെടുക്കും അതു സാരമില്ല വിഷ്ണു ജീവൻ തിരിച്ചു കിട്ടിയല്ലോ ഇനിയുള്ളതും വിഷ്ണുവിന് പറ്റും എനിക്ക് വിശ്വാസമാണ്.

അച്ഛനും അമ്മയും എത്തിയിട്ടുണ്ട് അവർക്ക് വിശാലിനെ കേറി കാണാലോ അല്ലേ അതിനെന്താ സന്ദർശന സമയം അവരു കയറി കാണട്ടേ എന്നാൽ ഞങ്ങൾ അവിടേക്ക് ചെല്ലട്ടെ ശരി രാഹുലും നന്ദനയും പോയി കഴിഞ്ഞപ്പോൾ വിഷ്ണു ക്യാമ്പിനിൽ നിന്ന് പുറത്തേക്കിറങ്ങി ഒപി ലക്ഷ്യമാക്കി നടന്നു ഓ പി യിൽ -ചീട്ടെടുത്ത് ഡോക്ടറെ കാണാൻ ഇരിക്കുന്നവർക്ക് കാണാൻ വേണ്ടി വെച്ചിരിക്കുന്ന ടിവിയിലേക്ക് വിഷ്ണു വെറുതെ നോക്കി.

ഇന്നലത്തെ അപകടവും മരണവും അതിനെ തുടർന്നുള്ള വാർത്തയും എഴുതി കാണിക്കുന്നുണ്ട് '. മരിച്ച യുവാവിന് ഇരുപത്തിരണ്ടു വയസ് ആക്സിഡൻ്റായ ബൈക്കിൽ നിന്ന് കണ്ടു കിട്ടിയ മയക്കുമരുന്നിനെ കുറിച്ചും കഞ്ചാവിനെ കുറിച്ചും വിശദമായി അന്വേഷണം തുടരും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട് എന്നും എഴുതി കാണിക്കുന്നുണ്ട്- ഇന്നും ഇതു തന്നെയാണല്ലോ വാർത്ത എന്നോർത്തുകൊണ്ട് വിഷ്ണു തൻ്റെ റൂമിലേക്ക് കയറി.

ഡ്യൂട്ടി നേഴസി നോട് രോഗികളെ വിളിക്കാൻ നിർദ്ദേശം കൊടുത്തിട്ട് വിഷ്ണു കാത്തിരുന്നു. ആ സമയത്താണ് വിഷ്ണുവിൻ്റെ ഫോൺ ശബ്ദിച്ചത്. വിഷ്ണു ഫോണെടുത്ത് നോക്കി ഏട്ടനാണല്ലോ രാവിലെ വിളിച്ചു സംസാരിച്ചതാണല്ലോ ? ഈ സമയത്തൊരു വിളി പതിവില്ലാത്തതാണല്ലോ? വിഷ്ണു കോൾ അറ്റൻ്റ് ചെയ്തു ചെവിയോട് ചേർത്തു .......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story