ഏട്ടത്തി: ഭാഗം 15

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഹലോ ഏട്ടാ മോനെ ഇത് ഏട്ടത്തിയാണ് എന്താ ഏട്ടത്തി ? ആൻസി എവിടെ? ആൻസി ഇവിടെ ഉണ്ട് സുഖമായിരിക്കുന്നു വേറൊരു അത്യാവശ്യക്കാരും പറയാൻ വേണ്ടിയാണ് ഏട്ടത്തി ഇപ്പോ വിളിച്ചത്. എന്താ ഏട്ടത്തി ? മോനെ നമ്മുടെ ലാവണ്യയുടെ അനിയനെ അറസ്റ്റ് ചെയ്തു കഞ്ചാവ് കേസിൽ ങ്ങേ ?സത്യമാണോ ഏട്ടത്തി ഈ പറഞ്ഞത് അതെ മോനെ നവീനെ പോലീസ് അറസ്റ്റു ചെയ്തു എന്ന വിവരം അറിഞ്ഞിട്ടും ഇവിടെ ആർക്കും ഒരു കുലുക്കവും ഇല്ല ലാവണ്യക്കും ഒരു വിഷമം ഇല്ല. അവർക്കാർക്കും വിഷമം ഇല്ലങ്കിൽ പിന്നെ ഏട്ടത്തിക്കെന്താ കുഴപ്പം. ഹരിയേട്ടൻ പറഞ്ഞു ജാമ്യം പോലും കിട്ടില്ലന്ന് അവൻ്റെ അച്ഛനും ജയിലിൽ അല്ലേ. ആ മോനെ പുറത്തിറക്കാൻ ആരും ഇല്ല നമ്മളെന്തെങ്കിലും ചെയ്യണ്ടേ മോനെ ആ കുട്ടി നമ്മുടെ ലാവണ്യയുടെ അനിയനാണ് ആ ഓർമ്മ വേണം ലാവണ്യക്ക് ഇല്ലാത്ത സങ്കടം നമുക്ക് വേണോ ഏട്ടത്തി.

വേണം ലാവണ്യയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത് ഹരിയേട്ടൻ്റെ ശത്രുവിൻ്റെ മകനല്ലേ നവീൻ അപ്പോ അനിയനെ സഹായിക്കണം എന്നു പറയാൻ ലാവണ്യക്ക് ബുദ്ധിമുട്ടുണ്ടാകും ഏട്ടത്തി ഞാൻ തിരിച്ചു വിളിക്കാം ഞാനിപ്പോ ഓ പി യിൽ ആണ് രോഗികളെ കാത്തിരിപ്പിക്കാൻ പറ്റില്ല. ശരി മോനെ നീ ഫ്രീ ആകുമ്പോൾ തിരികെ വിളിക്ക്. വിഷ്ണു കോൾ കട്ട് ചെയ്തു ഫോൺ മേശപ്പുറത്തു വെച്ചു. നേഴ്സിനോട് രോഗികളെ വിളിക്കാൻ പറഞ്ഞു. ഉച്ചവരെ വിഷ്ണുവിന് ഓ പി യിൽ നല്ല തിരക്കായിരുന്നു. ഓ പി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം രണ്ടര ഉണ് കഴിച്ചു വന്ന് ഐ സി യു വിൽ എത്തി വിശാലിനെ കണ്ടു വിശാലിന് നല്ല മാറ്റം ഉണ്ട് വിശാലിനെ പരിശോധിച്ച ശേഷം പുറത്തിറങ്ങി ഹരിയേട്ടനെ വിളിച്ചു. ഹലോ ഹരിയേട്ടാ ഏട്ടത്തി പറഞ്ഞ് നീ വിവരങ്ങൾ എല്ലാം അറിഞ്ഞല്ലോ അല്ലേ അറിഞ്ഞു നവീനെ ജാമ്യത്തിലെറക്കാൻ എന്തെങ്കിലും ചെയ്യണ്ടേ ഏട്ടാ എന്തിന്.?

അവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷ അനുഭവിക്കണം. ഏട്ടാ എന്നാലും... അവൻ നമ്മുടെ ലാവണ്യയുടെ അനിയനാണ്.... ആരാണന്ന് പറഞ്ഞാലും ഞാൻ അവനെ ജാമ്യത്തിലിറക്കാൻ ഉദ്ദേശ്യക്കുന്നില്ല. ഏട്ടൻ നന്ദനോടും ലാവണ്യയോടും സംസാരിച്ചോ ഉവ്വ് ലാവണ്യയുടെ അഭിപ്രായവും ഇതു തന്നെയാണ്. ശരിയേട്ടാ ഞാൻ നന്ദനെ ഒന്നു വിളിക്കട്ടെ . വിഷ്ണു നവീൻ്റെ കൂടെ വന്ന ഒരുത്തനാ മരിച്ചത്‌ വേറെ ഒരുത്തനെയാണ് നീ രക്ഷിച്ചത്. നവീൻ്റെ ഒപ്പം മറ്റൊരുത്തനെ കൂടി അറസ്റ്ററു ചെയ്തിട്ടുണ്ട് ഡോക്ടർ രാഹുലിനെ അനിയനെ ങ്ങേ രാഹുലിൻ്റെ അനിയനും ഉണ്ടോ ഈ കൂടെ? ഉണ്ട് ഇനി മറ്റൊരു സത്യം കൂടി ഞാൻ നിന്നോട് പറയാം അതു കേട്ടിട്ടു നീ പറ നവീനെ രക്ഷിക്കണോ വേണ്ടയോ എന്ന് എന്താ ഏട്ടാ എട്ടത്തിക്കും ആൻസിക്കും ഒന്നും അറിയില്ല ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താന്ന് പറ രാഹുലിൻ്റെ അനിയനും നവീനും കൂടി നിന്നോട് പകരം വീട്ടാൻ വേണ്ടിയാണ് നാട്ടിൽ വന്നത്.

എന്നോട് പകരം വീട്ടാനോ ?അതിന് ഞാനെന്തു ചെയ്തു. രാഹുലിന് നിന്നോട് ദേഷ്യമില്ലേ നവീൻ്റെ അച്ഛനെ നമ്മൾ ജയിലിൽ ആക്കിയില്ലേ. ലാവണ്യയോടും നവീന് പക ആയിരുന്നു. ഏട്ടാ എന്തൊക്കെയാ ഈ കേൾക്കുന്നത്. നവീനെ ചോദ്യം ചെയ്തപ്പോൾ കാർത്തിക്കിനോട് പറഞ്ഞ കാര്യങ്ങളാണ് രാഹുൽ അറിഞ്ഞു കൊണ്ടാണോ എന്നൊന്നും അറിയില്ല നവീൻ ആണ് കൂട്ടുകാരെയും കൂട്ടി നാട്ടിലേക്കു വന്നതെന്നാണ് പറയുന്നത്. ശരി ഹരിയേട്ടാ ഞാൻ അവരെ ഒന്നു വിളിക്കട്ടെ. വിഷ്ണു ഹരിയുടെ കോൾ കട്ട് ചെയ്തു ലാവണ്യയുടെ നമ്പർ ഡയൽ ചെയ്തു. ഹലോ വിഷ്ണുവേട്ടാ ഞാൻ വിവരങ്ങളെല്ലാം അറിഞ്ഞു നവീ നെ ജാമ്യത്തിലിറക്കാൻ ശ്രമിക്കണ്ടെ വേണ്ട വിഷ്ണുവേട്ടാ അവൻ ജയിലിൽ കിടക്കേണ്ടവൻ തന്നെയാണ് അച്ഛൻ്റെ പാത തന്നെയാണ് അവനും പിൻതുടരുന്നത്. പണത്തിനോട് ആർത്തിയാണ് അതുകൊണ്ടല്ലേ അവൻ കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്തുന്നത്.

മക്കളെ പ്രതീക്ഷയോടെ പഠിക്കാൻ വിടുന്ന മാതാപിതാക്കളുടെ നെഞ്ചിൽ തീ കോരി ഇടുവല്ലേ അവൻ ചെയ്യുന്നത്. മകൻ ജയിലിലായ വാർത്തയും അച്ഛൻ അറിയണം എങ്കിലേ താൻ ചെയ്ത തെറ്റിൻ്റെ വ്യാപ്തി എത്രയുണ്ടന്ന് മനസ്സിലാക്കു എന്നാലു അവൻ വളർന്നു വരുന്ന കുട്ടിയല്ലേ ഈ പ്രായത്തിൽ ജയിലിൽ കിടക്കുക എന്നു പറഞ്ഞാൽ അവൻ ജയിലിൽ കിടക്കുന്നതിൽ എനിക്കൊരു വിഷമവും ഇല്ല. ദുഷ്ട മനസ്സുമായാണ് അവൻ കൂട്ടുകാരെയും കൂട്ടി നാട്ടിൽ വന്നത്. അവർക്ക് ഈ അപകടം പറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് ഞാനും വിഷ്ണുവേട്ടനും ഈ ഭൂലോകത്ത് കാണില്ലായിരുന്നു. നമ്മുക്കു വേണ്ടി പ്രാർത്ഥിക്കാൻ നമ്മുടെ ഏട്ടത്തി ഉള്ളിടത്തോളം കാലം നമുക്ക് ഒരാപത്തും വരില്ല പിന്നെ നമ്മളാരും ആർക്കും ദോഷം വരുന്ന പ്രവർത്തി ചെയ്യുന്നില്ല. ഇതൊക്കെ മതി നമുക്ക് നന്മ ഉണ്ടാകാൻ ഈ സമൂഹത്തെ നശിപ്പിക്കാൻ കഴിവുള്ള മയക്കുമരുന്നും കഞ്ചാവും വിറ്റ് നടക്കുന്ന ഇവനെ പോലെയുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചാൽ നമ്മളേയും ഈശ്വരൻ ശിക്ഷിക്കും അതുകൊണ്ട് നമ്മളാരും അവനെ ജാമ്യത്തിലിറക്കാൻ ശ്രമിക്കണ്ട.

എന്നാൽ ശരി ലാവണ്യ പിന്നെ വിളിക്കാം വിഷ്ണു കോൾ കട്ട് ചെയ്തു. വിഷ്ണു രാഹുലിനെ തേടി ഐസിയുവിൻ്റെ മുന്നിലെത്തി എന്നാൽ വിശാലിൻ്റെ മാതാപിതാക്കളെ മാത്രമേ അവിടെ കണ്ടുള്ളു സാർ രാഹുൽ എവിടെ? രാഹുലും നന്ദനയും വീടു വരെ പോയി എന്തോ അത്യാവശ്യം ഉണ്ടന്നു പറഞ്ഞാണ് പോയത്. ഓക്കെ സാർ ഡോക്ടർ വിശാലിന് എങ്ങനെയുണ്ട് ഒരു കുഴപ്പവും ഇല്ല നാളെ മുറിയിലേക്കു മാറ്റും താങ്ക്സ് ഡോക്ടർ രാഹുലും നന്ദനയും പറഞ്ഞു മോനാണ് വിശാലിനെ രക്ഷിച്ച ദൈവം എന്ന്. ഞാനല്ല സാർ ദൈവം ഞാനൊരു ഡോക്ടർ മാത്രമാണ് ഞാനെൻ്റെ കടമ ചെയ്തു എന്നു മാത്രം അതും പറഞ്ഞ് വിശാലിൻ്റെ അച്ഛൻ്റെ പുറത്തൊന്നു തട്ടിയതിന് ശേഷം വിശാൽ തൻ്റെ റൂമിലേക്കു പോയി. റൂമിലെത്തി ആൻസിയെ വിളിച്ചു. വിഷ്ണുവേട്ടൻ ആശുപത്രിയിൽ തന്നെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചോ? നീ എന്താ അങ്ങനെ ചോദിച്ചത്. വിശ്രമം വേണ്ടേ വീട്ടിൽ പോയാൽ അല്ലേ ശരിക്കൊന്ന് ഉറങ്ങാൻ പറ്റു.

നീ ഇല്ലാത്ത വീട്ടിലേക്കു പോകാൻ തോന്നുന്നില്ല. എന്നാൽ വിഷ്ണുവേട്ടൻ ഇങ്ങോട്ട് വാ ഞാൻ വരാം എൻ്റെ ഭാര്യയുടെ കൊതി മാറിയിട്ടു വന്നാൽ മതി എനിക്കു വിഷ്ണുവേട്ടനെ കാണണം എന്നാൽ ഞാൻ വരട്ടെ ഞാൻ കാത്തിരിക്കും അപ്പോഴാണ് വിഷ്ണുവിൻ്റെ മുറിയുടെ ഡോറിൽ ആരോ മുട്ടിയത് വിഷ്ണു കോൾ കട്ട് ചെയ്തു ചെന്ന് വാതിൽ തുറന്നു. രാഹുലും നന്ദനയും വരു ... രാഹുലും നന്ദനയും മുറിയിലേക്ക് കടന്നു വന്നു. അനിയന് ജാമ്യം കിട്ടിയോ രാഹുൽ നീ എങ്ങനെ അറിഞ്ഞു അനിയനെ അറസ്റ്റ് ചെയ്തു എന്ന്. വാർത്തിൽ മുഴുവനും ഈ വാർത്തകൾ അല്ലേ എന്നെ തീർക്കാൻ വന്നിട്ട് സ്വയം തീർന്നമട്ടാണല്ലോ നീയാണോ എന്നെ കൊല്ലാൻ അനിയന് ക്വട്ടേഷൻ കൊടുത്തത്. ഏയ്യ് അല്ല വിഷ്ണു ആ നവീനാണ് ഇവരെയെല്ലാം കൂട്ടി നാട്ടിൽ വന്നത് ഞാനിതൊന്നും അറിഞ്ഞ സംഭവങ്ങൾ അല്ല നീ എൻ്റെ ആശുപത്രിയിൽ നിന്ന് രാജിവെച്ചു പോകുമ്പോൾ അനിയൻ ആശുപത്രിയിൽ ഉണ്ടായിരുന്നു.

അന്നത്തെ എൻ്റെ കലിപ്പിന് ഞാനെന്തെക്കെയോ പറഞ്ഞു അതവൻ സീരിയസ് ആയി എടുക്കും എന്നൊന്നും ഞാനോർത്തില്ല. നവീൻ എൻ്റെ അമ്മാവൻ്റെ മകനാണ് ഞങ്ങളു തമ്മിൽ കുറച്ചു കുടുംബ പ്രശ്നങ്ങളുണ്ട് അല്ലാതെ മറ്റൊരു പ്രശ്നവും ഞങ്ങൾ തമ്മിൽ ഇല്ല. വിഷ്ണു ഇപ്പോൾ ഇതൊന്നും അല്ല പ്രശ്നം. അവരെ ചോദ്യം ചെയ്തപ്പോ നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പുറത്തായി ചാനലുകാർ അതൊരു അഘോഷമാക്കിയിരിക്കുകയാണ്. എൻ്റെ ആശുപത്രിയെ ബാധിക്കും. ഇതാണ് രാഹുൽ പറയുന്നത്. തിന്മ ചെയ്താൽ നാശമായിട്ടാണ് തിന്മയുടെ ഫലങ്ങൾ പുറത്തേക്കു വരുന്നത്. അനിയന് മാതൃക ആകേണ്ട നീ എന്താ ചെയ്തതു പണത്തിന് സ്ഥാനം നൽകി അവൻ നിന്നെ കണ്ടല്ലേ പഠിക്കുന്നത്‌. നന്മ കാണിച്ചു കൊടുക്കേണ്ട നീ ചെയ്തു കിട്ടിയത് എന്താ തിന്മ മാത്രം. അപ്പോ എല്ലാം അനുഭവിക്കുക. ഞാൻ നിന്നോട് ഒരു സഹായം അഭ്യർത്ഥിക്കാനാണ് ഇപ്പോ വന്നത് എന്താ രാഹുൽ അർഹിക്കുന്നവർക്ക് സഹായം ചെയ്തു കൊടുക്കാറാണ് പതിവ്.

ചാനലുകാർ നിൻ്റെ തേടി വരാൻ സാധ്യതയുണ്ട് അവരു നിൻ്റെ അടുക്കൽ വരുമ്പോൾ നീ എൻ്റെ ആശുപത്രിയെ കുറിച്ച് മോശമായി പറയരുത്. ഞാൻ നിൻ്റെ കാലു പിടിക്കാം രാഹുൽ നീ എൻ്റെ കാലൊന്നും പിടിക്കണ്ട അതിൻ്റെ ആവശ്യം ഒന്നുമില്ല പിന്നെ ചാനലുകാർ എൻ്റെയടുത്ത് വന്നാൽ എന്താ പറയേണ്ടതെന്ന് വ്യക്തമായ ഒരു ധാരണ എനിക്കുണ്ട്. ഈ സമയത്താണ് രാഹുലിൻ്റെ ഫോൺ ശബ്ദിച്ചത് ആശുപത്രിയിൽ നിന്നാണല്ലോ എന്നും പറഞ്ഞ് രാഹുൽ കോൾ അറ്റൻ്റ് ചെയ്തു് മറുവശത്ത് നിന്ന് പറഞ്ഞ വാർത്ത കേട്ട് രാഹുൽ നടുങ്ങി. രാഹുൽ കട്ട് ചെയ്തു വിഷ്ണുവിനേയും നന്ദനയേയും നോക്കി. എല്ലാം കൈവിട്ടു പോയി നന്ദന കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ച രോഗിയുടെ ബന്ധുക്കൾ നമ്മുടെ ആശുപത്രിക്കെതിരായി രംഗത്തുവന്നിട്ടുണ്ട് അങ്ങനെ മറ്റു പലരും ചാനലുകാർക്ക് ആഘോഷമായി. ചാനലുകാർക്ക് ആഘോഷമാക്കാൻ വിഷയം ഉണ്ടാക്കിയത് നീയല്ലേ നീ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല അല്ലേ നിൻ്റെ അനിയൻ തന്നെ നിനക്ക് പാരയാകുമെന്ന് .

വിഷ്ണു ഞാൻ എൻ്റെ തെറ്റുകൾ തിരിച്ചറിയുന്നു ഇനിയെങ്കിലും ആശുപത്രിയിലെ കഴുത്തറപ്പൻ പരിപാടി മാറ്റിവെയ്ക്ക് സേവനം ചെയ്യണം എന്നു ഞാൻ പറയില്ല പക്ഷേ നമ്മുടെ മുന്നിലെത്തുന്ന ഓരോ ജീവനും വിലയുണ്ടന്ന് ഓർക്കുക നമ്മളെ ദൈവമായി കണ്ട് നമ്മുടെ മുന്നിലെത്തുന്ന ഓരോ രോഗിയേയും കീശയുടെ കനം നോക്കാതെ നല്ല ചികിത്സ കൊടുക്കുക ഇപ്പോ ഉണ്ടായ ചീത്ത പേരു നീ മാറ്റിയെടുക്കുക. വിഷ്ണു നീ എന്നെ നല്ലൊരു മനുഷ്യനാക്കി. വന്നതെല്ലാം വന്നു. ഇതിന് കിട്ടുന്ന ശിക്ഷ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. അനിയനെ ജാമ്യത്തിലിറക്കുന്നില്ലേ? ഇല്ല വിഷ്ണു ഇതുവരെ അവനെ എങ്ങനെ പുറത്തിറക്കാം എന്നാണ് ആലോചിച്ചുകൊണ്ടിരുന്നത്. അവൻ ചെയ്ത തെറ്റിന് അവനും ശിക്ഷ അനുഭവിക്കണം. രാഹുലിൻ്റെ അനിയനും കൂട്ടുകാരുമാണ് വിശാലിനെ ഇവിടെ എത്തിച്ചത് അവർ എന്തുകൊണ്ട് രാഹുലിൻ്റ ആശുപത്രിയിലേക്ക് വിശാലിനെ കൊണ്ടു വന്നില്ല.?

ഞാനും അതിനെ കുറിച്ച് ആലോചിച്ചു. ഒരു പക്ഷേ ഈ ആശുപത്രിക്കടുത്ത് വെച്ചായിരിക്കും അപകടം നടന്നത്. അതുമല്ലങ്കിൽ ഒന്നും ഞങ്ങൾ അറിയണ്ട എന്ന് കരുതിയിട്ടുണ്ടാവും ഉം ആയിരിക്കാം നവീനെ ജാമ്യത്തിൽ ഇറക്കുന്നില്ലേ? ഇല്ലന്നാണ് അറിയാൻ കഴിഞ്ഞത് അവൻ്റെ അച്ഛനും ജയിലിൽ ആണ്. ഈ സമയത്താണ് ഹരി തുളസിയേയും കുഞ്ഞിനേയും ഡിസ്ചാർജ്‌ ചെയ്തു ആൻസിയേയും കൂട്ടി വീട്ടിലെത്തിയത്. തുളസിയും കുഞ്ഞും വീട്ടിലെത്തി എന്നറിഞ്ഞ് നന്ദനും ലാവണ്യയും എത്തി അമ്മ വീട്ടിൽ പോയി റസ്റ്റ് എടുത്തോ ഞാൻ നോക്കിക്കോളാം ഏട്ടത്തിയേയും കുഞ്ഞിനേയും സുമിത്രയെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് ഏട്ടത്തിയുടെയും കുഞ്ഞിൻ്റേയും സംരക്ഷണം ലാവണ്യ ഏറ്റെടുത്തു. ഒപ്പം ആൻസിയേയും കൂടെക്കൂട്ടി. ആൻസിയും ലാവണ്യയും തമാശ പറഞ്ഞ് ചിരിക്കുന്നതു കണ്ടപ്പോൾ തുളസി ചോദിച്ചു. ലാവണ്യക്ക് എങ്ങനെ ഇങ്ങനെ ചിരിക്കാൻ പറ്റുന്നു അതെന്താ ഏട്ടത്തി അങ്ങനെ ചോദിച്ചത്.

അച്ഛനും അനിയനും ജയിലിൽ കിടക്കുന്നു അമ്മയാണങ്കിൽ ആരും തുണയില്ലാതെ വീട്ടിൽ ഒറ്റക്ക് ഇതൊന്നും മോളെ ബാധിക്കുന്നേയില്ല തെറ്റു ചെയ്യാതെ അവരെ വെറുതെ പിടിച്ച് ജയിലിൽ ഇട്ടതല്ലാലോ പിന്നെ ഞാൻ എന്തിനാ സങ്കടപ്പെടുന്നത്. എൻ്റെ നാശം കാണാൻ വന്നവനാ അവൻ എൻ്റെ വിഷ്ണുവേട്ടനെ ഉപദ്രവിക്കാനും വന്നതാ പക്ഷേ ദൈവം ഞങ്ങളെ കാത്തു മോളെ അവൻ ചെറിയക്കുട്ടിയാ അവനീ പ്രായത്തിൽ ജയിലിൽ കിടക്കേണ്ടവൻ അല്ല അവനെ രക്ഷിക്കണം ഒന്നുമല്ലേലും അവൻ മോളുടെ ചോരയാ അതോർക്കണം അവനെന്താ ഏട്ടത്തി അതോർക്കാത്തത് അവൻ വളർന്നത് അവൻ്റെ അച്ഛനെ കണ്ടല്ലേ നല്ലതും ചീത്തയും പറഞ്ഞു കൊടുക്കേണ്ട പ്രായത്തിൽ അതു പറഞ്ഞ് കൊടുത്തില്ല. അമ്മയും അതിന് മെനക്കെട്ടില്ല ഈ സമയത്താണ് ഡോർ ബെല്ലടിച്ചത് ആരാണന്ന് പോയി നോക്കിക്കേ കുഞ്ഞിനെ കാണാൻ വന്നവർ ആരെങ്കിലും ആകും ഞാൻ നോക്കീട്ട് വരാം എട്ടത്തി. ലാവണ്യ പോയി കതക് തുറന്നു പുറത്ത് നിൽക്കുന്ന ആളെ കണ്ട് ലാവണ്യയുടെ മുഖം ഇരണ്ടു.......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story