ഏട്ടത്തി: ഭാഗം 16

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

പുറത്ത് മുറ്റത്ത് നിൽക്കുന്നത് തൻ്റെ അമ്മയാണന്ന് മനസ്സിലായിട്ടും ലാവണ്യ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. മോളെ.... പിറകിൽ നിന്ന് അമ്മ വിളിക്കുന്നത് കേട്ടു ഒരു നിമിഷം അലോചിച്ചു നിന്നിട്ട് ലാവണ്യ തിരിഞ്ഞു നോക്കി മോളോ? ആരുടെ മോൾ മോളെ നീ എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്. ഇതേ പാലയ്ക്കൽ തറവാട് ആണ് ഇവിടെ നിങ്ങളുടെ മക്കൾ ആരും ഇല്ല. മോളെ നിൻ്റെ അച്ഛനും സഹോദരനും ജയിലിലാണ് നീ എല്ലാം അറിഞ്ഞു കാണുമല്ലോ? തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കണം അതാണ് നമ്മുടെ നിയമവ്യവസ്ഥ മോൾ കരുതും പോലെ അവർ തെറ്റൊന്നും ചെയ്തിട്ടില്ല നിങ്ങൾക്ക് നാണമില്ലേ ഇനിയും അവരെ ന്യായികരിക്കാൻ ? തെറ്റു ചെയ്തപ്പോളൊന്നും തിരുത്തി കൊടുക്കാതെ അവരു ചെയ്ത തെറ്റിന് കൂട്ടുനിന്ന് അവരെ വീണ്ടും വീണ്ടും തെറ്റിലേക്ക് പറഞ്ഞു വിട്ട നിങ്ങളാണ് ഇനി ജയിലിൽ കിടക്കാൻ പോകുന്നത്.

മോൾ എന്തു വേണമെങ്കിലും പറഞ്ഞോ ഞാനിപ്പോ വന്നത് നിൻ്റെ അനിയനെ ജയിലിൽ നിന്ന് ഇറക്കി കൊണ്ടുവരണം എന്ന് അപേക്ഷിക്കാൻ വേണ്ടിയാണ്. എനിക്ക് അങ്ങനെ ഒരനിയൻ ഇല്ല അവനെ പുറത്തിറക്കാൻ ഞാൻ സമ്മതിക്കുകയും ഇല്ല. ഈ പേരും പറഞ്ഞ് മേലിൽ ഈ തറവാട്ടിലേക്ക് വരരുത് ' ലാവണ്യ...... അവരുടെ സംസാരം കേട്ട് അവിടേക്കു വന്ന തുളസി ലാവണ്യയെ താക്കീതിൻ്റെ സ്വരത്തിൽ വിളിച്ചു. ഏട്ടത്തി.... അമ്മായി കയറി വരു... തുളസി ലാവണ്യയുടെ അമ്മയെ അകത്തേക്ക് ക്ഷണിച്ചു. മോളെ തുളസി ഹരി ഇവിടെയുണ്ടോ? അമ്മായി കയറി വരു ഞാൻ ഹരിയേട്ടനെ വിളിക്കാം സുധ വീടിനകത്തേക്ക് പ്രവേശിച്ചു. എന്തിനാ ഏട്ടത്തി അവരെ അകത്തേക്കു ക്ഷണിക്കുന്നത്. മോളെ ഇതു മോൾടെ അമ്മയാണ് അതു ഏട്ടത്തീടെ മോൾ മറക്കരുത് ഇവർ ഒരമ്മയാണോ ഏട്ടത്തി എനിക്ക് സംശയം ഉണ്ട് കാരണം അമ്മ എന്നാൽ സ്നേഹം എന്നാണ് ഇവരു മക്കളെ സ്നേഹിച്ചിട്ടുണ്ടോ മക്കൾ തെറ്റു ചെയ്താൽ തിരുത്തി

നേർവഴിക്ക് നടത്തേണ്ട ഇവർ മുത്തശ്ശനോടും മുത്തശ്ശിയോടും ക്രൂരത ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട്അഭയം ചോദിച്ചു വന്ന ഹരിയേട്ടനേയും വിഷ്ണുവേട്ടനേയും അച്ഛൻ അട്ടിയോടിച്ചപ്പോൾ അമ്മ സന്തോഷിക്കുന്നത് ഞാൻ കണ്ടതാണ്. ഇവരുടെ ദുഷ്ടത്തരം കണ്ടല്ലേ അവൻ വളർന്നത് അപ്പോ പിന്നെ അവനും ഇതുപോലെ ചെയ്തില്ലങ്കിലേ അത്ഭുതമുള്ളു. മോളെ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ?ഇനി അതെല്ലാം ഓർത്തുവെച്ച് അമ്മയോട് ഇങ്ങനെയൊന്നും പറയരുത്. അതെ കഴിഞ്ഞ കാര്യങ്ങളാണ്. പക്ഷേ എനിക്കതൊന്നും മറക്കാൻ പറ്റില്ല ഏട്ടത്തി എൻ്റെ മുത്തച്ഛൻ ജീവനു വേണ്ടി പിടയുന്നത് ഇപ്പോഴും എൻ്റെ കൺമുന്നിൽ ഉണ്ട് അന്ന് ഞാൻ ഈ നിൽക്കുന്ന സ്ത്രിയുടെ കാലൂ പിടിച്ച് കരഞ്ഞപേക്ഷിച്ചതാണ് മുത്തച്ഛനെ ഉപദ്രവിക്കരുതെന്ന് അച്ഛനോട് പറയാൻ ഞാൻ കരഞ്ഞു കാലു പിടിച്ചിട്ടും ഈ സ്ത്രി അനങ്ങിയില്ല മോളെ അന്നിവർ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഇന്ന് അനുഭവിക്കുന്നത്.

അതെ ഏട്ടത്തി അതുതന്നെയാ ഞാനും പറഞ്ഞത്. അന്ന് അഭയം ചോദിച്ചു ചെന്ന ഹരിയേട്ടനേയും വിഷ്ണുവേട്ടനേയും ഇവർ ആട്ടിയോടിച്ചില്ലേ അതുപോലെ ഞാൻ ചെയ്തില്ലല്ലോ ' മോളെ നിൻ്റെ ഹരിയേട്ടൻ്റെ മുന്നിൽ സഹായം ചോദിച്ചു വന്നവരെ ആരേയും ഇന്നു വരെ ആട്ടിയോടിച്ചിട്ടില്ല. ചേർത്തു പിടിച്ചിട്ടേയുള്ളു. അതുകൊണ്ടാണ് ഏട്ടത്തി ഇവരെ വീടിനകത്തേക്ക് ക്ഷണിച്ചത്. മോളു പോയി ഹരിയേട്ടനോട് ഇവിടേക്ക് വരാൻ പറ ലാവണ്യ സുധയുടെ നേരെ പരിഹാസത്തോടെ ഒന്നു നോക്കിയിട്ട് അകത്തേക്കു പോയി. മോളെ തുളസി... അവളു പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ് മക്കളെ നല്ലതു പറഞ്ഞു കൊടുത്ത് വളർത്തിയില്ല മകനും ഭർത്താവും ചെയ്ത എല്ലാ കൊള്ളരുതായ്മക്കും കൂട്ടു നിന്നു പണത്തോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം. എനിക്ക് എൻ്റെ തെറ്റു മനസ്സിലായി. ആ സമയത്താണ് ഹരി അവിടേക്കു വന്നത്. അമ്മായിക്ക് തെറ്റു മനസ്സിലായെങ്കിൽ അതു നന്നായി.

 മോൻ എന്നെ കളിയാക്കിയതാണോ ഏയ്യ് അല്ല. മോനെ ഞാൻ വന്നത് മോനെ ഒന്നു കാണാൻ വേണ്ടിയാണ്. എന്താ അമ്മായി കാര്യം ലാവണ്യയുടെ അനിയനും അച്ഛനും ജയിലിൽ ആയ വിവരം മോൻ അറിഞ്ഞു കാണുമല്ലോ? ചാനലുകളിൽ ഇപ്പോഴും ചർച്ചാ വിഷയം അച്ഛനും മോനും തന്നെയാണ് അച്ഛനെതിരെ ലാവണ്യകൊടുത്ത പരാതി പിൻവലിക്കാൻ മോളോടൊന്ന് പറയണം അതുപോലെ എൻ്റെ മോന് ജാമ്യം കിട്ടാൻ വേണ്ടി എന്തെങ്കിലും ചെയ്യണം ഇതു പറയാൻ വേണ്ടിയാണ് ഞാനിപ്പോ മോനെ കാണാൻ വന്നത്. അമ്മായിയുടെ മോനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇനി റിമാൻഡ് കലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരക്കുമ്പോൾ ശ്രമിക്കാം.പിന്നെ ലാവണ്യകൊടുത്ത പരാതി പിൻവലിക്കാൻ ഞാൻ ആ കുട്ടിയോട് പറയില്ല. മോനെ അങ്ങനെ പറയല്ലേ നിൻ്റെ അമ്മാവനും മോനും ആണ് ജയിലിൽ കിടക്കുന്നത്.

എനിക്ക് അങ്ങനെയൊരു അമ്മാവൻ ഇല്ലാലോ അമ്മാവന് അങ്ങനെ ഒരു മകനും ഇല്ല. മോനെ അങ്ങനെയൊന്നും പറയല്ലേ നിങ്ങളുടെ ഭർത്താവിൻ്റെ ചതി മൂലം കരയുന്ന ഒരു പെൺകുട്ടിയുണ്ട് എൻ്റെ വീട്ടിൽ എൻ്റെ ആൻസി മോൾ എൻ്റെ ആൻസി മോൾക്ക് തോരാത്ത കണ്ണീർ സമ്മാനിച്ച അയാളെ തൂക്കികൊല്ലണം. എൻ്റെ വിഷ്ണുവിനെ കൊല്ലാൻ വേണ്ടിയാണ് നിങ്ങളുടെ മോൻ ബാഗ്ലൂരിൽ നിന്നു വന്നത് .അവനും കിട്ടി ശിക്ഷ. ഇനീപ്പോ അപ്പനും മോനും അവിടെ കിടക്കട്ടെ വേണമെങ്കിൽ അമ്മായിയെ കൂടെ അവിടേക്ക് പറഞ്ഞു വിടാം നീ എന്താ പരിഹസിക്കുകയാണോ അങ്ങനെ അമ്മായിക്ക് തോന്നിയോ ? മോനെ ഹരി ഇതു പകരം വീട്ടാനുള്ള സമയം അല്ല. ഇതു ഞാനായിട്ട് വരുത്തിവെച്ചതാണന്ന് തോന്നുന്നല്ലോ നിങ്ങളുടെ സംസാരം കേട്ടാൽ അപ്പോ നീ സഹായിക്കില്ല അല്ലേ ഇല്ല. പാലു കൊടുത്ത കൈയ്ക്കു കൊത്തുന്ന സാധനമാ നിങ്ങളും നിങ്ങളുടെ ഭർത്താവും എന്തിനാ ഞാൻ വെറുതെ പാമ്പിൻ്റെ കടി ഇരുന്നു വാങ്ങുന്നത്.

വെറുതെ ഇവിടെ ഇരുന്ന് സമയം കളയാതെ വേഗം പോയി മകനേയും ഭർത്താവിനേയും പുറത്തിറക്കാനുള്ള വഴി നോക്ക്. നീ നോക്കിക്കോ ഹരി നിനക്കും - ഒരിക്കൽ ഈ ഗതി വരും അനുഭവിക്കും നീ ഞങ്ങൾ അനുഭവിച്ചോളാം നിങ്ങൾ ഇവിടെ നിന്ന് ശപിക്കാതെ പോകാൻ നോക്ക് അവിടേക്ക് വന്ന ലാവണ്യ രോഷത്തോടെ പറഞ്ഞു. നീ നിൻ്റെ അമ്മയെയാണ് അപമാനിച്ചു വിടുന്നത് അതോർത്തോ ഓ ഞാനോർത്തോളാം സുധ പോകാനായി എഴുന്നേറ്റു. അമ്മായി ഒരു നിമിഷം ഹരി സുധയോടായി പറഞ്ഞു. സുധ പ്രതീക്ഷയോടെ ഹരിയെ നോക്കി. നിങ്ങളുടെ മകൾ ലാവണ്യ പറഞ്ഞാൽ ഞാൻ നിങ്ങളെ സഹായിക്കും കാരണം എൻ്റെ അനിയത്തിയെ സങ്കടപ്പെടുത്തില്ല ഞാൻ മോളെ....... സുധ വളരെ വാത്സല്യത്തോടെ ലാവണ്യയെ വിളിച്ചു ഇല്ല ഞാൻ പറയില്ല അച്ഛൻ എല്ലാവരേയും പറ്റിച്ച് കുറെ സമ്പാദിച്ച് കൂട്ടിയിട്ടുണ്ടല്ലോ ആ സാമ്പാദ്യം കൊണ്ട് അച്ഛനെ രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്ക് .

മോളെ നിനക്ക് ജന്മം തന്ന മനുഷ്യനാണ് അദ്ദേഹം . അദ്ദേഹത്തെ ജയിലിൽ നിന്ന് ഇറക്കി കൊണ്ടുവരണ്ട ഉത്തരവാദിത്വം നിനക്ക് ഉണ്ട്. അച്ഛനെ വെറുതെ പിടിച്ച് ജയിലിൽ ഇട്ടതല്ലല്ലോ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം. അച്ഛൻ നിരപരാധിയായിരുന്നെങ്കിൽ ഞാൻ എൻ്റെ ഭർത്താവിൻ്റേയും ഈ നിൽക്കുന്ന ഹരിയേട്ടൻ്റേയും കാലു പിടിച്ചിട്ടാണങ്കിലും എൻ്റെ അച്ഛനേയും അനിയനേയും രക്ഷിച്ചേനെ .ആൻസിയേടത്തിയുടെ അമ്മയെ കൊന്ന എൻ്റെ വിഷ്ണുവേട്ടനെ കൊല്ലാൻ ശ്രമിച്ച അച്ഛനോട് ക്ഷമിക്കാൻ എനിക്കു പറ്റില്ല. നീയൊക്കെ അനുഭവിക്കൂടി നീയിപ്പോ തേനും പാലുമൊഴുക്കി പറയുന്ന 'ഇവരു നിന്നെ തള്ളി പറയുന്ന ഒരു കാലം ഉടൻ വരും ആയിക്കോട്ടെ അപ്പോ ഞാൻ അനുഭവിച്ചോളാം അങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരിക്കലും ഞാൻ നിങ്ങളെ തേടി വരില്ല സുധ ചവിട്ടി കുലുക്കി കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി പോയി. സുധ അവിടെ നിന്നു പോയതും തുളസി ഹരിയുടെ അടുത്തെത്തി.

ഹരിയേട്ടാ അവരോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു. പറയാതെ പിന്നെ ? നമുക്ക് അവരോട് ക്ഷമിക്കാം ഹരിയേട്ടാ എനിക്കതിന് അരോട് ദേഷ്യവും പകയും ഒന്നും ഇല്ല.അവരോട് പകരം വീട്ടാനും ഞാൻ ഉദ്ദേശിക്കുന്നില്ല പക്ഷേ ഞാനവരെ സഹായിക്കില്ല അങ്ങനെ പറയല്ലേ ഹരിയേട്ടാ അങ്ങനെ തന്നെ പറയണം ഹരിയേട്ടാ എന്താ മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്. എനിക്ക് ഇങ്ങനെയെ പറയാൻ പറ്റു അതും പറഞ്ഞ് ലാവണ്യ അവിടെ നിന്നും പോയി. മോളു പറഞ്ഞത് നീയും കേട്ടല്ലോ ? തുളസി ഒന്നും മിണ്ടാതെ അവിടെ നിന്നും കുഞ്ഞിൻ്റെ അടുത്തേക്കു പോയി രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം ഹരി ജയിലിൽ എത്തി.സുധാകരനെ കാണാൻ ആണന്ന് അറിയിച്ച് കാത്തിരുന്നു.' സുധാകരൻ അകാഷയോടെ തൻ്റെ സന്ദർശകനെ കാണാൻ എത്തിയത് - ഹരിയെ കണ്ടതും സുധാകരൻ്റെ മുഖം വലിഞ്ഞു മുറുകി,

നീ എന്തിനാ ഇപ്പോ ഇങ്ങോട്ടു വന്നത് എൻ്റെ അവസ്ഥ കണ്ടു ചിരിക്കാനാണോ അതിന് അമ്മാവൻ്റെ അപ്പൻ അല്ലല്ലോ എൻ്റെ അപ്പൻ. എൻ്റെ മകളേയും കൂട്ടുപിടിച്ച് എന്നെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണല്ലോ അല്ലേ ? ഞാൻ ആരുടേയും നാശം കാണാൻ ആഗ്രഹിക്കാറില്ല. അതിനു വേണ്ടി ആരേയും കൂട്ടുപിടിക്കാറുമില്ല. നീ എന്തിനാ ഇപ്പോ വന്നത്. ഞാൻ വെറുതെ അമ്മാവനെ ഒന്നു കാണാൻ വന്നതാ മോനും ഇവിടെ എത്തി എന്നറിഞ്ഞല്ലോ നിൻ്റെ അനിയൻ അല്ലേ അവനെ ഇവിടേക്ക് പറഞ്ഞു വിട്ടത്. അവനെ കഞ്ചാവു കേസിൽ കുടുക്കിയത് നിൻ്റെ അനിയനല്ലേ.? കൊള്ളാം ഇത്രയൊക്കെ ആയിട്ടും മകനെ ന്യായികരിക്കാൻ നാണമില്ലേ നിങ്ങൾക്ക് ആയുഷ്കാലം മുഴുവൻ ഞാനും എൻ്റെ മോനും ഇവിടെ കിടക്കും എന്നു കരുതി നീ സന്തോഷിക്കണ്ട അങ്ങനെ ഒരു സന്തോഷവും എനിക്കില്ല നിങ്ങൾ ഇവിടെ കിടന്നാലും പുറത്തിറങ്ങിയാലും എനിക്കൊരു ചുക്കും ഇല്ല എന്നാ പിന്നെ ഞാൻ പോകട്ടെ പോകും മുൻപ് മോനെ കൂടി കണ്ടിട്ടു പോകാന്ന് വെച്ചു.

സുധാകരൻ പോയതും ജയിൽ വാർഡൻ നവീനേയും കൊണ്ട് അവിടേക്കു വന്നു. ഹരിയെ കണ്ടതും നവീൻ പൊട്ടിക്കരഞ്ഞു. ഹരിയേട്ടാ...... എന്താ നവീനേ ഇത് എനിക്കു തെറ്റു പ്പറ്റി ഹരിയേട്ടാ എന്നോട് പൊറുക്കണം. അച്ഛൻ്റെ വാക്കും കേട്ട് ഞാൻ വിഷ്ണുവേട്ടനെ .. നിനക്കു തെറ്റുപറ്റി എന്നു നീ ആത്മാർത്ഥമായി പറഞ്ഞതാണോ? അതെ ഹരിയേട്ടാ എനിക്കു തെറ്റുപറ്റി വിഷ്ണുവേട്ടനോട് ഞാൻ ക്ഷമ ചോദിച്ചെന്ന് പറയണം. ഡോക്ടർ രാഹുലിൻ്റെ അനിയൻ ഇവിടെയില്ലേ.? ഉണ്ട്. കഴിഞ്ഞ ദിവസം അവൻ്റെ ഏട്ടൻ അവനെ കാണാൻ വന്നിരുന്നു അന്ന് ഡോക്ടർ രാഹുൽ എന്നേയും കണ്ട് സംസാരിച്ചു വിഷ്ണുവേട്ടനെ കുറിച്ചും ഹരിയേട്ടനെ കുറിച്ചും എല്ലാം ഡോക്ടർ രാഹുൽ പറഞ്ഞു. ഇപ്പോ നിനക്ക് എന്തു തോന്നുന്നു. ഞാൻ ചെയ്തതിനെല്ലാം എനിക്ക് കുറ്റബോധം ഉണ്ട്. ഞാൻ ചെയ്ത തെറ്റിന് അർഹമായ ശിക്ഷ കിട്ടണം എന്നാണ് എൻ്റെ ആഗ്രഹം ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറുമാണ്.

എൻ്റെ അച്ഛന് മക്കളെക്കാൾ വലുത് പണമായിരുന്നു. പണത്തിന് പിന്നാലെ ഓടിയപ്പോൾ അച്ഛൻ മറന്നു പോയ രണ്ടു പേർ ആ വീട്ടിൽ ഉണ്ടായിരുന്നു. ഞാനും ചേച്ചിയും. ചേച്ചിയെ ചേർത്തു പിടിക്കാനും സ്നേഹിക്കാനും ഹരിയേട്ടൻ ഉണ്ടായിരുന്നു. ഹരിയേട്ടൻ എന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ചു എന്നാൽ എൻ്റെ മനസ്സിൽ നിറയെ ഏട്ടനോട് .പകയും വെറുപ്പും ആയിരുന്നു. അച്ഛനും അമ്മയും അങ്ങനാ ഹരിയേട്ടനെ കുറിച്ച് ഞങ്ങളോട് പറഞ്ഞത് തന്നിരുന്നത്. ഞാൻ വളരും തോറും എൻ്റെ ഉള്ളിൽഏട്ടനോടും കുടുംബത്തോടും പകയും വൈരാഗ്യവും വളർന്നു. ഇപ്പോ ഞാൻ മനസ്സിലാക്കുന്നു ഹരിയേട്ടനും വിഷ്ണുവേട്ടനുമായിരുന്നു ശരിയെന്ന് നിനക്കുണ്ടായ ഈ കുറ്റബോധം സത്യമാണെങ്കിൽ നിന്നെ ഞാൻ രക്ഷിക്കും വേണ്ട ഹരിയേട്ട എൻ്റെ തെറ്റിനുള്ള ശിക്ഷ ഞാൻ അനുഭവിക്കണം. മതി മോനെ ഇനി ഞാൻ നോക്കിക്കോളാം നിൻ്റെ കാര്യം എന്നാൽ ഏട്ടൻ പോകട്ടെ. അച്ഛനും ഞാനും ഇത്രയൊക്കെ ചെയ്തിട്ടും ഹരിയേട്ടൻ ഞങ്ങളെ കാണാൻ വന്നല്ലോ ഒത്തിരി സന്തോഷം ഹരിയേട്ട .

ഹരി ജയിലിൽ നിന്നിറങ്ങി ഉടനെ വിഷ്ണുവിനേയും നന്ദനേയും കാർത്തിക്കിനേയും വിളിച്ച് ഇന്ന് ജയിലിൽ പോയ വിശേഷം പങ്കുവെച്ചു. നവീനെ നമുക്ക് രക്ഷിക്കണം ഹരിയേട്ടാ മൂന്നു പേരും ഒരുപോലെ പറഞ്ഞു ഹരിക്ക് തൻ്റെ അനിയൻമാരെ ഓർത്ത് അഭിമാനം തോന്നി. പിറ്റേന്ന് ഹരി നന്ദനേയും കൂട്ടി പോയി നല്ലൊരു വക്കീലിനെ കണ്ടു റിമാൻഡ് കലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയ അന്ന് നവീനെ ജാമ്യത്തിലെടുത്തു നവീൻ ഇനി എങ്ങോട്ടാ? എനിക്ക് ചേച്ചിയെ കാണണം ഞാൻ ഹരിയേട്ടനൊപ്പം വരുകയാണ് അപ്പോ നിനക്ക് നിൻ്റെ അമ്മയെ കാണണ്ടേ വേണ്ട മക്കളെ വളർത്താൻ അറിയാത്ത അവരെ എനിക്കു കാണണ്ട ആദ്യം എനിക്കെൻ്റെ ചേച്ചിയെ കാണണം. എന്നാൽ വാ പോകാം ഹരി നവീനെ വിളിച്ചു കാറിൽ കയറ്റി.

അവർ കയറിയ കാർ കോടതി വളപ്പിൽ നിന്നും പുറത്തേക്കു പോയി. ഈ ഹരിയേട്ടനും നന്ദേട്ടനും കൂടി രാവിലെ പോയതാണല്ലോ അവർ എവിടെ പോയതാ ഏട്ടത്തി. എന്നോടൊന്നും പറഞ്ഞില്ലാലോ രണ്ടും കൂടി എവിടെ പോയോ ആവോ കാർത്തിയും രാവിലെ ഇറങ്ങിയതാ ഇന്നു ഡ്യൂട്ടി ഇല്ലന്ന് ഇന്നലെ പറഞ്ഞതാ സാധാരണ ഡ്യൂട്ടി ഇല്ലാത്ത ദിവസം എനിക്കൊപ്പം കിച്ചണിൽ കയറുന്നതാ ഇന്നു രാവിലെ തന്നെ ഒരുങ്ങി പോകുന്നതു കണ്ടു. വരുമ്പോൾ ഞാൻ ചോദിക്കാം മൂന്നും എവിടാ പോയതെന്ന് ചോദിക്കണം ഏട്ടത്തി. ആ സമയത്താണ് പാലയ്ക്കൽ തറവാട്ടിലേക്ക് അവരെത്തിയത്.......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story