ഏട്ടത്തി: ഭാഗം 17

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

മുറ്റത്ത് കാർ വന്നു നിന്നതറിഞ്ഞ് ലാവണ്യ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ കണ്ട കാഴച നന്ദേട്ടനും ഹരിയേട്ടനുമൊപ്പം നവീനും കാറിൽ നിന്ന് ഇറങ്ങുന്നതാണ്. കാറിൽ നിന്നിറങ്ങിയ നവീൻ ചുറ്റും ഒന്നു കണ്ണോടിച്ചു. വാ നമുക്ക് അകത്തേക്കു പോകാം ഹരി നവീനെ തന്നോട് ചേർത്തു പിടിച്ചു കൊണ്ടു നടന്നു. ഇതിനാണോ നന്ദേട്ടനും ഹരിയേട്ടനും ആരോടും ഒന്നും പറയാതെ രാവിലെ തന്നെ പോയത് അവരെ തടഞ്ഞു കൊണ്ട് ലാവണ്യ ചോദിച്ചു. അതെ ഇന്ന് ഇവൻ്റെ റിമാൻഡ് കലാവധി തീർന്നു.ഇവനെ ജാമ്യത്തിലെടുക്കാൻ പോയതാ എന്തിനാ ഹരിയേട്ടാ ഇവനെ രക്ഷിച്ചത്. ഇവനും ഇവൻ്റെ അച്ഛനോടൊപ്പം കൂടി നമ്മളെ ഉപദ്രവിക്കാൻ നോക്കിയതൊക്കെ ഹരിയേട്ടൻ മറന്നോ' ഒന്നും മറന്നിട്ടില്ല. എന്നിട്ടാണോ ഇവനെ ജാമ്യത്തിലെടുത്ത് ഇവനേം ക്കുട്ടി ഇവിടേക്ക് വന്നത് മോളെ ഇവൻ തെറ്റു ചെയ്തു എന്നുള്ളത് ശരി തന്നെ പക്ഷേ ആ തെറ്റിനെ കുറിച്ച് ഇവനിപ്പോ പശ്ചാത്താപമുണ്ട് അതറിഞ്ഞപ്പോ അവനെ ചേർത്തു പിടിക്കണം എന്നു തോന്നി

അതാണ് അവനെ ഞാൻ ജാമ്യത്തിലെടുത്തത് അച്ഛൻ്റെ മകനല്ലേ ഈ പശ്ചാത്താപം വെറും അഭിനയമല്ലാന്ന് ആരു കണ്ടു. നമ്മളെ ഉപദ്രവിച്ച ആ അച്ഛൻ്റെ മകനെ നമ്മൾ വിശ്വസിക്കണോ ഹരിയേട്ട . ഇവനെ ജാമ്യത്തിലെടുത്തതും ഇവിടേക്ക് കൊണ്ടുവന്നതും ഒന്നും എനിക്കിഷ്ടമായില്ല എനിക്ക് വെറുപ്പാണ് ഇവനോട് - മോളെ ലാവണ്യ.... അവിടേക്ക് വന്ന തുളസി ലാവണ്യയെ താക്കീതിൻ്റെ സ്വരത്തിൽ വിളിച്ചു. മോളെ ഇവൻ നിന്നെ കാണാനാ ഇവിടേക്ക് വന്നത് സ്വന്തം അമ്മയെ പോലും കാണണ്ട എന്നു പറഞ്ഞ് ഓടി വന്നത് നിന്നെ കാണാനാണ് അവനോട് ഇങ്ങനെയൊന്നും പറയാതെ. ഹരി ലാവണ്യയുടെ അടുത്തെത്തി പറഞ്ഞു. ചേച്ചി..... നവീൻ്റെ വിളി ഗൗനിക്കാതെ ലാവണ്യ പുറത്തേക്കു മിഴി പായിച്ചു. എൻ്റെ മുത്തശ്ശനെ കൊന്ന ആൻസിയേടത്തിയുടെ അമ്മയെ കൊന്ന എൻ്റെ ഹരിയേട്ടനേയും വിഷ്ണു വേട്ടനേയും നിഷ്കരുണം തള്ളിപ്പറഞ്ഞ് ആട്ടിയോടിച്ച .എൻ്റെ അച്ഛനോടും ആ അച്ഛൻ്റെ മകനായ ഇവനോടും എനിക്ക് ക്ഷമിക്കാൻ കഴിയില്ല.

ഇവനോട് പോകാൻ പറ ഇവിടുന്ന് ഞാൻ തെറ്റു ചെയ്തവനാ ചേച്ചി എന്നോട് ക്ഷമിക്കാൻ ഇവിടെ എല്ലാവർക്കും കഴിയില്ല എന്നു ഞാൻ ഓർത്തില്ല ഹരിയേട്ടാ ഞാൻ പോവുകയാണ് ഹരിയേട്ടനോടും നന്ദേട്ടനോടും നന്ദിയുണ്ട് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഹരിയേട്ടാ ഞാൻ വാക്കു തരുന്നു ഒരിക്കലും ഞാനിനി തെറ്റിലേക്ക് നടന്നടുക്കില്ല ഹരിയേട്ടന് എന്നെ വിശ്വസിക്കാം. ഹരിയുടെ ഇരുകൈകളും കൂട്ടി പിടിച്ചു കൊണ്ട് നവീൻ പറഞ്ഞു. ഞാൻ പോവുകയാ ചേച്ചി. നവീൻ നിറമിഴികളോടെ തിരിഞ്ഞു നടന്നു. നവീൻ.. .... ഹരി നവീനെ വിളിച്ചു നവീൻ തിരിഞ്ഞു നിന്നു ചോദ്യഭാവത്തിൽ ഹരിയെ നോക്കി നീ എവിടേക്കാ പോകുന്നത് -? വീട്ടിലേക്കല്ല ഫ്രണ്ടസിൻ്റെ അടുത്തേക്കും അല്ല. എവിടെയെങ്കിലും ജോലി കണ്ടു പിടിക്കണം അതും ഈ നാട്ടിൽ തന്നെ നവീൻ നീ ഒരിടത്തും പോകുന്നില്ല തുളസി നവീൻ്റെ അടുത്തെത്തി അവൻ്റെ കൈ തണ്ടയിൽ പിടിത്തമിട്ടുകൊണ്ട് പറഞ്ഞു.

ഏട്ടത്തി എന്താ ഈ പറയുന്നത്. ലാവണ്യ നീയും നവീനും ഒരച്ഛൻ്റെ മക്കളാണ്. നീ പറഞ്ഞ കാരണങ്ങൾ കൊണ്ടാണ് നീ ഇവനെ വെറുക്കുന്നതെങ്കിൽ ഞങ്ങളും നിന്നെ വെറുക്കണ്ടേ ? ഏട്ടത്തി :......... അതെ നവീനെ നീ വെറുത്താൽ നിനക്ക് നവീനോട് ക്ഷമിക്കാൻ കഴിയില്ലങ്കിൽ ഞങ്ങൾ വെറുക്കും: നിന്നെ നിന്നോട് ക്ഷമിക്കാനും കഴിയില്ല ..... ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നത്. നവീനും ലാവണ്യയും ഞങ്ങൾക്ക് ഒരു പോലെയാ ഞങ്ങളെ ഉപദ്രവിച്ച സുധാകരൻ്റെ മക്കൾ . നവീൻ തെറ്റു ചെയ്തു അവൻ അത് തിരുത്താൻ തയ്യാറാണ് അപ്പോ നമ്മൾ എന്താ ചെയ്യേണ്ടത് അവനെ ചേർത്തു പിടിക്കണം. അല്ലാതെ ചെയ്തു പോയ തെറ്റിൻ്റെ പേരിൽ വീണ്ടും കുറ്റപ്പെടുത്തി തള്ളി പറയുകയല്ല ചെയ്യേണ്ടത്. അവനെ ഒരു ക്രിമിനൽ ആക്കുകയല്ല ചെയ്യേണ്ടത്. അതെ ലാവണ്യ അവനെ നമ്മൾ ഇപ്പോ ചേർത്തു പിടിച്ചാൽ അവനെ നമുക്ക് നല്ലൊരു വ്യക്തിയായി മാറ്റാൻ പറ്റും ലാവണ്യ ചെന്ന് നവീനെ വിളിച്ച് അകത്തേക്കു കയറ്റു.

തുളസി ലാവണ്യയെ നവീൻ്റെ അടുത്തേക്ക് നീക്കി നിർത്തി. ലാവണ്യ നവീൻ്റെ.കൈയിൽ പിടിച്ചു. ചേച്ചി..... നവീൻ പൊട്ടിക്കരഞ്ഞുകൊണ്ട് ലാവണ്യയെ കെട്ടിപ്പിടിച്ചു. ലാവണ്യ തൻ്റെ അനിയനെ ചേർത്തു പിടിച്ചു. ലാവണ്യയുടെ കണ്ണുകളും ഈറനണിഞ്ഞു. അതു കണ്ടു നിന്ന എല്ലാവരുടേയും ചുണ്ടിൽ പുഞ്ചിരി വിടർന്നു. ലാവണ്യ തൻ്റെ അനിയനെ ചേർത്തു പിടിച്ചു കൊണ്ട് വീടിനകത്തേക്ക് പ്രവേശിച്ചു. ഈ സമയത്താണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്. കാറിൽ നിന്നും വിഷ്ണുവും ആൻസിയും ആൻസിയുടെ സഹോദരനും ഇറങ്ങി. അവരെല്ലാവരും കൂടി ഒത്തുചേർന്നു ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു. നവീനും ലാവണ്യയും നന്ദനും കൂടി വീടു വരെ പോകണം അമ്മയെ ആശ്വസിപ്പിക്കണം അമ്മയോടൊപ്പം രണ്ടു ദിവസം അവിടെ താമസിക്കണം - തുളസി മൂന്നു പേരേടുമായി പറഞ്ഞു. അതു വേണോ ഏട്ടത്തി വേണം - ആ അമ്മ കൊതിക്കുന്നുണ്ടാവും മകനെ ഒന്നു കാണണം എന്ന് മകളോട് തൻ്റെ സങ്കടങ്ങൾ പറയണമെന്ന് മരുമോന് വെച്ചുവിളമ്പി നൽകണം എന്ന്.

ഭർത്താവ് എത്ര ദുഷ്ടൻ അയാലും അദ്ദേഹം അടുത്തില്ലാത്തപ്പോ അവരുടെ ഹൃദയം വിങ്ങുന്നുണ്ടാവും. മക്കളും ഭർത്താവും ആരുമില്ലാതെ സങ്കടപ്പെടുന്നുണ്ടാവും. നിങ്ങളെ കാണുമ്പോൾ അമ്മക്ക് ആശ്വാസമാകും. എന്നാൽ ഇപ്പോ തന്നെ ഞങ്ങൾ പുറപ്പെടാം ഏട്ടത്തി. ഇപ്പോ അല്ല ഉച്ചയൂണ് കഴിഞ്ഞിട്ടാകാം. നവീന് ഉടനെ ഒരു ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല അതുകൊണ്ട് തത്കാലം നീ എൻ്റെയൊപ്പം കൂടിക്കോ ഞാൻ പുതിയൊരു ബിസിനസ്സ് തുടങ്ങാൻ പ്ലാൻ ഇടുന്നുണ്ട്. ഹരി നവീനെ ചേർത്തു നിർത്തി പറഞ്ഞു. ആൻസിയേടത്തിക്കും വിഷ്ണുവേട്ടനും എന്നോട് ദേഷ്യമുണ്ടോ? നവീൻ അതൊന്നും ഓർക്കണ്ട അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ. ഓരോന്നും പറഞ്ഞും തീരുമാനമെടുത്തും സമയം പോയി. ഉച്ചയൂണും കഴിഞ്ഞ് നന്ദനും ലാവണ്യയും നവീനും കൂടി അമ്മയെ കാണാൻ പോയി. മക്കളെ കണ്ടതും സുധഓടി വന്ന് മക്കളെ ക്കെട്ടിപ്പിടിച്ചു.

തൻ്റെ ഇരുവശത്തുമായി മക്കളെ ചേർത്തു പിടിച്ചു കൊണ്ട് നന്ദൻ്റെ നേരെ തിരിഞ്ഞു നോക്കി കൊണ്ടു നന്ദനെ അകത്തേക്കു ക്ഷണിച്ചു. സുധ മക്കളെ ചേർത്തു പിടിച്ചു കൊണ്ട് പതം പറഞ്ഞ് കരഞ്ഞു. നിങ്ങളുടെ അച്ഛൻ്റെ എല്ലാ കൊള്ളരുതായ്മക്കുക്കൂട്ടുനിന്നു. മക്കളെ സ്നേഹിക്കാൻ സാധിച്ചില്ല മതാപിതാക്കളെ ഉപദ്രവിച്ചു. പണത്തിനോടുള്ള ആർത്തിയായിരുന്നു എല്ലാറ്റിനും കാരണം. ആ പണം കൊണ്ട് ഒന്നും നേടാൻ പറ്റിയില്ല. സമാധാനം നഷ്ടപ്പെട്ടു. മകനും ഭർത്താവും ജയിലിലായി. ഇപ്പോ അമ്മക്ക് എന്തു തോന്നുന്നു. ഒന്നും വേണ്ടായിരുന്നു മതാപിതാക്കളേയും മക്കളേയും സ്നേഹിച്ച് ഉള്ളതുകൊണ്ട് ജീവിച്ചാൽ മതിയായിരുന്നു. എന്നാൽ എൻ്റെ മകനും ഭർത്താവും കുറ്റവാളിയായി ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു എനിക്കെൻ്റ തെറ്റു മനസ്സിലായി അമ്മ അച്ഛനെ കാണാൻ പോയോ? ഇന്നലെ ജയിലിൽ പോയി അച്ചനെ കണ്ടു. പക്ഷേ അച്ഛന് ഇപ്പോഴും കുറ്റബോധമില്ല ഇനിയും ഹരിയേയും കുടുംബത്തേയും നശിപ്പിക്കണമെന്നാണ് ചിന്ത.

നമുക്ക് അച്ഛനെ ഒന്നു കാണാൻ പോയാലോമ്മേ എനിക്ക് അച്ഛനെ കാണണം സംസാരിക്കണം. നാളെ പോകാം. നന്ദൻ പറഞ്ഞു. അന്നു രാത്രി ലാവണ്യയും നവീനും അമ്മയുടെ ഇരുവശത്തും കിടന്നു. സുധ തൻ്റെ രണ്ടു മക്കളേയും ചേർത്തു പിടിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വെളുപ്പിന് എല്ലാവരും കുടി സുധാകരനെ കാണാൻ പുറപ്പെട്ടു. അഴികൾപ്പുറത്ത് നിൽക്കുന്ന തൻ്റെ അച്ഛനെ കണ്ടതും ലാവണ്യക്ക് തൻ്റെ ദേഷ്യം നിയന്ത്രിക്കാനായില്ല ഭാര്യക്കും മകനും മകൾക്കുമൊപ്പം നന്ദനെ കണ്ടതും സുധാകരൻ്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അച്ഛാ. ..... നവീൻ സ്നേഹത്തോടെ അച്ഛനെ വിളിച്ചു. നീയും ഇവർക്കൊപ്പം കൂടിയല്ലേ.? അച്ഛാ എന്നെ ജാമ്യത്തിലെടുത്തത് ഹരിയേട്ടനും നന്ദേട്ടനും കൂടിയാണ്. ഓ അതിൻ്റെ നന്ദി ആയിരിക്കുമല്ലേ? എടി സുധേ നീ എന്തു കാരണം കൊണ്ടാടി ഇവർക്കൊപ്പം കൂടിയത്? ഇവരൊക്കെ നല്ല മനുഷ്യരായതുകൊണ്ട് .ആ തിരിച്ചറിവ് ഉണ്ടായതു കൊണ്ട്.

അപ്പോ ഞാനാണോടി നിൻ്റെ കണ്ണിൽ ദുഷ്ടൻ അതെ അതുകൊണ്ടാണല്ലോ നിങ്ങൾ ഇവിടെ എത്തിയത്. എന്നിട്ടോ ഇപ്പോഴും നിങ്ങൾക്ക് യാതൊരു കുറ്റബോധവും ഇല്ല നിങ്ങൾ ഇവിടെ കിടക്ക് - എന്നിട്ട് ചിന്തിക്ക്. താൻ ചെയ്തു കുട്ടിയ ദുഷ്ടത്തരങ്ങളുടെ ആഴം ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്താപ്പിക്ക് പണത്തിനോടാർത്തി മൂത്ത് ജന്മം തന്ന അച്ഛനെ പോലും കൊന്നില്ലേ. ഹരിയും നന്ദനും നിങ്ങളുടെ മകനെ നല്ലൊരു മനുഷ്യനാക്കി എടുത്തില്ലായിരുന്നെങ്കിൽ ഈ മകൻ നിങ്ങളുടെ കാലൻ ആയാനെ മറ്റാരു സുധാകരൻ ജന്മം എടുത്തേനെ സുധേ ............. അലറണ്ട പണ്ടത്തെ പോലെ ഞാൻ പേടിക്കില്ല സുധയുടെ ഓരോ വാക്കുകളും സുധാകരൻ്റെ ഹൃദയത്തിലേക്ക് ഓരോ കൂരമ്പുകളായി ചെന്നു പതിച്ചു. അച്ഛാ ....... ലാവണ്യ വിളിച്ചിട്ടും സുധാകരൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അവർ തിരികെ വീട്ടിലേക്കു മടങ്ങി.

പിറ്റേന്ന് രാവിലെ സുധയുടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് നവീൻ വന്നത്. ഈ അമ്മ എവിടെ പോയി ഫോൺ ബെല്ലടിക്കുന്നത് കേട്ടു കൂടെ എന്നോർത്ത് നവീൻ കോൾ എടുത്തു. ഹലോ ഇത് സുധാകരൻ്റെ വീടല്ലെ ?മറുവശത്തു നിന്നും ഘനഗംഭീരമായ ശബ്ദത്തിൽ ചോദിച്ചു അതെ ഇത് സെൻട്രൽ ജയിലിൽ നിന്നാണ് എന്താണ് സാർ സുധാകരൻ ..... സുധാകരൻ മരിച്ചു. ങേ സാറെന്താ പറഞ്ഞത്. രാവിലെ ഞങ്ങൾ ചെന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അറ്റാക്ക് ആണെന്നാണ് പ്രാഥമിക നിഗമനം. എന്താ എന്താ നവീൻ നന്ദേട്ടാ അച്ഛൻ. ... ഒരു പൊട്ടിക്കരച്ചിലോടെ നവീൻ നന്ദൻ്റെ തോളിലേക്ക് ചാഞ്ഞു. അച്ഛൻ നമ്മളെ വിട്ടു പോയി നന്ദേട്ടാ നവീൻ പുലമ്പികൊണ്ടിരുന്നു. നവീൻ പറയുന്നത് കേട്ട് അവിടേക്കു വന്ന സുധയുടെ അലർച്ച ആ വീടാകെ മുഴങ്ങി കേട്ടു .....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story