ഏട്ടത്തി: ഭാഗം 2

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ആരാണാവോ ഈ നേരത്ത് കാറിലൊക്കെ എന്നൊക്കെ ഓർത്ത് കൊണ്ട് വീടിനുള്ളിൽ പ്രവേശിച്ചതും ദാ വിഷ്ണു വന്നല്ലോ എന്ന് ഏട്ടത്തി അവരോടായി പറഞ്ഞു. നമസ്കാരം വിഷ്ണു നമസ്കാരം ഏടത്തി ഇവരൊക്കെ ആരാ എനിക്ക് മനലായില്ലാലോ മിസ്റ്റർ വിഷ്ണു ഞങ്ങൾ എർണാകുളത്ത് നിന്നും വരുവാണ് എൻ്റെ പേര് പ്രഭാകരൻ ഇത് എൻ്റെ അനിയൻ ദിവാകരൻ . എർണാകുളത്ത് പുതിയതായി സൂപ്പർ സ്പെഷ്യാൽറ്റി ഹോസ്പിറ്റൽ പണി പൂർത്തികരിച്ചു. അതിൻ്റെ ഉദ്ഘാടനം ആണ് അടുത്ത മാസം 4 തിയതി. ഞങ്ങളുടെ അമ്മയുടെ പേരിലുള്ള ആശുപത്രിയാണ്. നല്ല കാര്യം സാർ ഇനി ഞങ്ങൾ വന്ന കാര്യം പറയാം ഞങ്ങളുടെ ഒരു കസിനാണ് പറഞ്ഞത് വിഷ്ണു നല്ലൊരു ന്യൂറോളജിസ്റ്റ് അണന്ന് വിഷ്ണുവിൻ്റെ സേവനം ഞങ്ങളുടെ ആശുപത്രിക്ക് നല്ലൊരു മുതൽകൂട്ടാണ് ലണ്ടനിലൊക്കെ പഠിച്ച് രണ്ട് വർഷം ലണ്ടനിലെ പ്രശസ്തമായ Dr മാരുടെ കീഴിൽ പ്രാക്ടീസും കഴിഞ്ഞെത്തിയ ഈ മിടുക്കനെ ഞങ്ങളുടെ ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിലേക്ക് നിയമിക്കാനുള്ള അപ്പോയ്മെൻറ് ഓർഡറുമായാണ് ഞങ്ങൾ വന്നത്.

സോറി സാർ ഒരു സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യാനല്ല ഞാൻ ലണ്ടനിൽ പോയി പഠിച്ചതും പ്രാക്ടീസ് ചെയ്തതും മിസ്റ്റർ വിഷ്ണു പുതിയ ആശുപത്രി ആയതു കൊണ്ട് ശമ്പളത്തിന് ഒന്നും ഒരു കുറവും ഉണ്ടാകില്ല. ഒരു സീനിയർ നൂറോളിജിസിറ്റ് കിട്ടുന്നതിനേക്കാൾ കൂടുതലാണ് താങ്കൾക്ക് ഞങ്ങൾ തരാൻ ഉദ്ദേശിക്കുന്ന ശമ്പളം സാർ ശമ്പളമല്ല എനിക്ക് ആവശ്യം പിന്നെ എന്താണ് താങ്കളുടെ പ്രശ്നം അതു പറ എന്താന്നു വെച്ചാൽ ഞങ്ങൾ തയ്യാറാണ് സാർ ഞാൻ പറയാൻ തുടങ്ങിയതും ഏട്ടൻ കയറി വന്നു. വിഷ്ണു ഇത് ആരൊക്കെയാണ് ഏട്ടാ ഇവർ എർണാകുളത്ത് നിന്ന് വന്നവരാണ് ഞാൻ എട്ടനോട് അവരോട് അവരുടെ ആഗമനോദ്ദേശ്യം പറഞ്ഞു. അത് കേട്ടതും ഏട്ടന് ഭയങ്കര സന്തോഷം അതിനെന്താ സാറുമാരെ എന്നാന്നു വെച്ചാ പറഞ്ഞാ മതി അവൻ ജോയിൻ ചെയ്തോളും. വിഷ്ണുവിൻ്റെ ഏട്ടനാണല്ലേ എന്താ പേര് എൻ്റെ പേര് ഹരി ഹരി എന്ത് ചെയ്യുന്നു എനിക്ക് കൃഷിയാണ്. ജൈവവളം ഉപയോഗിച്ചുള്ള കൃഷി വിഷമില്ലാത്ത പച്ചകറികൾ നട്ടു പറിച്ച് എൻ്റെ തന്നെ കടയിൽ നിന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നു. അങ്ങനെ കഷ്ടപ്പെട്ടാ ഇവനെ പഠിപ്പിച്ച് ഡോക്ടർ അക്കിയത്. ഇനി ഹരിയുടെ കഷ്ടപാട് എല്ലാം മാറും നല്ലൊരു തുകയാണ് വിഷ്ണുവിന് ശമ്പളമായി ഞങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്നത്.

ദൈവാനുഗ്രഹമുണ്ടാകട്ടെ സാറുമാരെ എൻ്റെ മോൻ എനിക്ക് ഒന്നും തരണ്ട അവൻ നന്നായി ജീവിക്കണ കണ്ടാ മതി എനിക്ക് അപ്പോഴേക്കും ഏട്ടത്തി ചായയും കായ് വറുത്തതുമായി എത്തി ചായ കുടിക്ക് സാറുമാരെ ഇവിടുത്തെ പശുവിൻ്റെ പാലും തൊടിയിലെ കായ് വറുത്തതുമാണ്. ചായ കുടിയും കഴിഞ്ഞ് അവർ പോകുന്നതിന് മുമ്പായി 4- തിയതിയിലെ ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചു എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അടുത്ത ദിവസം വിഷ്ണു ആശുപത്രിയിലേക്ക് വരു എല്ലായിടവും ഒന്നു പരിചയപെട്ടിരിക്കാലോ ശരി സാർ അവർ യാത്ര പറഞ്ഞിറങ്ങിയും ഞാൻ എട്ടനോട് ചോദിച്ചു. ഏട്ടൻ എന്തിനാ അവർക്ക് വാക്ക് കൊടുത്തത്. നല്ലൊരു അവസരം അല്ലേ അത് പാഴാക്കി കളയാൻ എനിക്ക് തോന്നിയില്ല മോനെ ഏട്ടാ ഞാൻ സ്വപ്ന കാണുന്നത് മറ്റൊന്നാണ് എന്ന് പറയണം എന്നുണ്ട് പക്ഷേ ഏട്ടൻ്റെ സന്തോഷം കണ്ടപ്പോ ഒന്നും പറയാൻ തോന്നിയില്ല. മോനെ ഒരു ഭിക്ഷക്കാരെ ഇറക്കി വിടും പോലെ നമ്മളെ ഇറക്കി വിട്ടില്ലെ അമ്മാവൻ ആ അമ്മാവൻ്റെ മുന്നിൽ നമുക്ക് തല ഉയർത്തി നടക്കണ്ടെ ഏട്ടൻ്റെ വാശിയാ മോനെ അത് നമ്മൾ തല ഉയർത്തി തന്നെയാ ഏട്ടാ നടക്കുന്നത്.

അതിന് നമ്മളെ സഹായിച്ചത് നമ്മുടെ ശേഖരൻ 'മാമനും സുമിത്രയാൻറിയും ആണ്. ദേ പറഞ്ഞ് നാക്കെടുത്തില്ല അതിന് മുന്നേ എത്തിയല്ലോ ശേഖരൻ മാമനും ആൻ്റിയും ആരാടാ മക്കളെ ഇപ്പോ വന്നിട്ട് പോയത്. അവരു വന്നത് കണ്ടു. ആരാണേലും പോയിട്ട് വരാം എന്നോർത്ത് കാത്തിരിക്കുവായിരുന്നു. മാമ നമ്മുടെ വിഷ്ണുവിനെ അവരുടെ പുതിയ ആശുപത്രിയിലേക്ക് ജോലിക്ക് വിളിക്കാൻ വന്നതാ ആണോടാ മക്കളെ എവിടാടാ അവരുടെ ആശുപത്രി എർണാകുളത്താ മാമാ അതാ ഒരു വിഷമം എത്ര നാളു കൂടിയാ നമ്മുടെ കുട്ടിയെ ഒന്ന് അടുത്ത് കിട്ടിയത് ഇവിടെ എവിടേലും ആയിരുന്നെങ്കിൽ എന്നും വീട്ടിൽ വരായിരുന്നു. അതല്ലേ ഏട്ടാ ഞാൻ പറഞ്ഞത് എനിക്ക് പോകാൻ ഇഷ്ടമില്ലന്ന് . അതൊന്നും സാരമില്ല കിട്ടിയ അവസരം കളയാതെ മര്യാദക്ക് പോകാൻ നോക്ക്. അപ്പോ എല്ലാവരും ഒറ്റക്കെട്ട് ശരി ഞാൻ ആരേയും സങ്കടപ്പെടുത്തുന്നില്ല പോയേക്കാം . നന്ദനും പ്രകാശനും എത്തിയില്ലേ മാമാ അവരെത്തിയില്ല. ഒരാൾ 6 കഴിയും മറ്റേ ആൾ രാത്രി ആകും എത്താൻ മാമൻ്റെ രണ്ടാൺ മക്കളും പഠിച്ച് ഒരാൾ സ്കൂൾ മാഷും അടുത്ത ആൾ സ്ഥലം S I ആയി. മാമനോട് ആരെങ്കിലും മക്കൾ എത്രയാന്ന് ചോദിച്ചാൽ 4 ആണും ഒരു പെണ്ണും എന്നെ പറയു നാളെ ഞായർ അല്ലേ നാളെ അവിടുന്നാകാം ഉച്ചയൂണ് മാഷിനെ പിടിച്ച് പെണ്ണ് കെട്ടിച്ചാലോ എന്നൊരാലോചന ഞങ്ങൾക്ക് അഹാ കൊള്ളാല്ലോ പെണ്ണ് കണ്ടു പിടിച്ചോ മാമ കണ്ട് പിടിക്കണം അതിനാ നാളെ നിങ്ങളോട് അങ്ങോട് വരാൻ പറഞ്ഞത്.

അതിനെന്താ മാമ നാളെ അവനോട് സംസാരിക്കാം നമുക്ക് ആ ബ്രോക്കർ ദാമു ഒരു പെണ്ണിൻ്റെ കാര്യം പറഞ്ഞിട്ടുണ്ട് നല്ല കുട്ടിയാ ഫോട്ടോ കണ്ടു. ആ കുട്ടിയും ബി എയിഡ് കഴിഞ്ഞ കുട്ടിയാ എവിടെ തുളസി വന്നിട്ട് കണ്ടില്ലാലോ അവൾക്ക് എപ്പോ നോക്കിയാലും പണിയല്ലേ അനിയൻ വന്നേപിന്നെ അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരമില്ല വെക്കലും വിളമ്പലും ഊട്ടലും അവളെ പറഞ്ഞിട്ടും കാര്യമില്ല അവൾക്ക് ഊട്ടാനും ഉറക്കാനും ഒരു കുഞ്ഞിനെ കൊടുത്തില്ലാ ഈശ്വരൻ .അവൾക്കും ഇല്ലേ കൊതി ഒരു കുഞ്ഞിനെ ഊട്ടാനും ഉറക്കാനും . എല്ലാത്തിനും സമയം ഉണ്ട് ആൻ്റി ദൈവം തരേണ്ട സമയത്ത് തരിക തന്നെ ചെയ്യും പിന്നെ നമ്മൾ ചെയ്യേണ്ടത് ചെയ്യുന്നുണ്ടല്ലോ ഇപ്പോ പോകുന്ന ആശുപത്രിയിലെ Dr പറഞ്ഞത് ഒരു കുഴപ്പവും ഇല്ലന്നാ നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം തരാതിരിക്കില്ല ദൈവം അല്ലാ ഇതാര് അച്ഛനും അമ്മയോ ഇത് എപ്പോ എത്തി ഞങ്ങൾ വന്നിട്ട് കുറച്ച് നേരമായി ഞാൻ മോളെ അടുക്കളയിലും പിന്നാപ്പുറത്തും എല്ലാം നോക്കിയല്ലോ മോൾ എവിടെ ആയിരുന്നു. അത് പിന്നെ അമ്മേ ഞാൻ പുറത്തേക്ക് ഒന്ന് പോയി അവിടെ ചെന്നപ്പോ തല ചുറ്റുന്ന പോലെ തോന്നി അവിടെ ഇരിക്കുകയായിരുന്നു. ക്ഷീണം മാറിയപ്പോ ഞാൻ അവിടുന്ന് എണീറ്റ് ഇപ്പോ വന്നേയുള്ളു.

എന്നിട്ട് എന്താ ഏട്ടത്തി ആരേയും വിളിക്കാതിരുന്നത്. അവിടുന്ന് വിളിച്ചാ ഇവിടെ കേൾക്കോ എനിക്ക് കുഴപ്പം ഒന്നും ഇല്ല ഇത്തിരി ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാ മതി. കഴിഞ്ഞ തവണ വന്നപ്പോളും ഞാൻ ഇങ്ങനെ ചെയ്തപ്പോ മാറി ഏട്ടത്തി എന്താ ഈ പറയുന്നത് ഇതിന് മുൻപും തല കറങ്ങി എന്നോ എന്നിട്ട് എന്താ ഏട്ടത്തി ഇവിടെ പറയാതെ ഇരുന്നത്.ഏട്ടാ വേഗം ഏട്ടത്തിയെ ഒരുക്കി ഇറങ്ങ് ഞാൻ വണ്ടി എടുക്കാം നമുക്ക് ആശുപത്രിയിൽ പോകാം ആശുപത്രിയിൽ നിന്ന് ഞങ്ങൾ തിരികെ വന്നത് വളരെ സന്തോഷത്തോടെയാണ്. ശേഖരൻ മാമനും സുമിത്രാൻ്റിയും മുത്തശ്ശനും മുത്തശ്ശിയും ആകാൻ പോകുന്നു പിറ്റേന്ന് എല്ലാ സന്തോഷവും കൂടി ആഘോഷിക്കുന്നതിനായും നന്ദൻ്റെ കല്യാണ കാര്യം ചർച്ച ചെയ്യുന്നതിനും വേണ്ടി എല്ലാവരും കൂടി ശേഖരൻമാമൻ്റെ വീട്ടിൽ ഒത്തുകൂടി എല്ലാവരും സന്തോഷത്തിലാണ് കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വരാൻ പോകുന്നതിൻ്റെ സന്തോഷം. ഉച്ചയൂണ് എല്ലാവരും കൂടി നല്ലൊന്നാന്തരം സദ്യ തന്നെയാണ് തയ്യാറാക്കിയത് എന്താ S I സാറെ സ്റ്റേഷനിലൊക്കെ വിശേഷം കള്ളൻമാരൊക്കെ ആവശ്യത്തിനുണ്ടോ കൈയുടെ .തരിപ്പ് മാറ്റാനായിട്ട്. ഇപ്പോ കള്ളൻമാരെ കൊണ്ട് സമാധാനം ഉണ്ട് വിഷ്ണു .

പീഢന വീരൻമാരല്ലെ കൂടുതൽ പിഞ്ചു കുഞ്ഞുങ്ങളെ മുതൽ വയസായ അമ്മച്ചിമാരെ പോലും വെറുതെ വിടാത്ത കാലം. അപ്പോ കൈയുടെ തരിപ്പ് തീർക്കാറുണ്ടന്ന് സാരം കൈയുടെ തരിപ്പ് തീർക്കുന്നത് പണ്ട് ഇപ്പോ ഏതേലും പ്രതിയെ തൊട്ടാൽ വകുപ്പ് മാറും. അങ്ങനെ എല്ലാവരുടെയും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും സമയം പോയതറിഞ്ഞില്ല അവധിക്ക് നാട്ടിൽ വരുമ്പോൾ ഇങ്ങനെയുള്ള ഒത്തുചേരൽ പതിവായിരുന്നു. അല്ല മാഷേ ഇങ്ങനെ നടന്നാ മതിയോ എന്താ വിഷ്ണു എൻ്റെ നടത്തത്തിനൊരും കുഴപ്പം അതല്ലാ നന്ദാ ഒരു കല്യാണമൊക്കെ കഴിക്കണ്ടെ എന്നിട്ട് വേണം ഞങ്ങൾക്കും ഒന്ന് എനിക്ക് ഇപ്പോ കല്യാണം വേണ്ട പിന്നെ എപ്പഴാടാ ഇപ്പോ തന്നെ വയസ് 31 ആയി ജോലി കിട്ടിയിട്ട് മതി എന്നും പറഞ്ഞ് ഇരുന്നിട്ട് ഇപ്പോ ജോലി കിട്ടിയിട്ട് വർഷം ഒന്നായി. ഒരു ആറു മാസം കൂടി കഴിയട്ടെ എന്നിട്ട് മതി അതിന് മുൻപ് നീ പോയി ദാമു പറഞ്ഞ കുട്ടിയെ കാണ് അവർക്ക് ഇഷ്ടായാൽ നിശ്ചയം നടത്തി ഇടാം 6 മാസം കഴിഞ്ഞ് കല്യാണം നടത്താം ഏത് ദാമു . ഏത് കുട്ടി എടി സമിത്രേ ആ ഫോട്ടോ ഇങ്ങെടുത്തേ ദാ ഇതാണ് ബോക്കർ ദാമു പറഞ്ഞ പെൺകുട്ടി നമ്മളെ പോലെ കൃഷിക്കാരാ അവരും കുട്ടി ബി ഏഡ് കഴിഞ്ഞ് നിക്കുന്നു.

എല്ലാവരും മാറി മാറി പെൺകുട്ടിയുടെ ഫോട്ടോ നോക്കി കമൻ്റ് പറഞ്ഞു നല്ല കുട്ടി നല്ല ഐശ്വര്യമുള്ള മുഖം നന്ദന് നന്നായി ചേരും എന്താ നീ മാത്രം ഒന്നും മിണ്ടാത്തത് നിനക്ക് ഇഷ്ടമായില്ലേ ഇല്ല എനിക്ക് ഇഷ്ടമായില്ല അതെന്താ നന്ദാ നിനക്ക് ഇഷ്ടപെടാത്തത് എന്ത് കുറവാ ഈ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല അത്ര തന്നെ കുറവ് ഉണ്ടന്ന് ഞാൻ പറഞ്ഞില്ല. പിന്നെ എന്താ നന്ദാ പ്രശ്നം നിനക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനും ആരും നിന്നെ നിർബന്ധിക്കില്ല. അല്ല നന്ദാ നിനക്ക് ആരേലും ഇഷ്ടം ഉണ്ടോ ഉണ്ടെങ്കിൽ അത് പറ എന്നാ പിന്നെ വേറെ ഒന്നും ആലോചിക്കണ്ടല്ലോ എനിക്ക് ഒരിഷ്ടം ഉണ്ട് അത് നടത്തി തന്നാ മതി എന്നാ പിന്നെ ഇതങ്ങ് ആദ്യം പറഞ്ഞാപോരെ .ഇനി കാര്യങ്ങൾ എളുപ്പമായല്ലോ അത്ര എളുപ്പമല്ല കാര്യങ്ങൾ ങേ അതെന്താടാ അവളുടെ വീട്ടുകാർ സമ്മതിക്കും എന്ന് തോന്നുന്നില്ല അതെന്താ നിനക്ക് നല്ലൊരു ജോലിയില്ലേ കാണാനും സുന്ദരൻ പിന്നെ എന്താ കുഴപ്പം ജാതിയാണോ പ്രശ്നം ഇതൊന്നും അല്ല പ്രശ്നം ജാതി ഇത്തിരി പ്രശ്നമാണ് അവരെക്കാളും താഴ്ന്ന ജാതിയാണ് നമ്മൾ എടാ ജാതിയിലെന്തിരിക്കുന്നു. എൻ്റെ അച്ഛനും അമ്മയും രണ്ട് ജാതി ആയിരുന്നു

അമ്മേടെ വീട്ടുകാർക്ക് ജാതി പ്രശ്നം ആയിരുന്നു.അമ്മ അച്ഛൻ്റെ കൂടെ വന്നിട്ട് ജീവന് തുല്യം അവർ പരസ്പരം സ്നേഹിച്ചു. എന്നിട്ടോ മരണത്തിന് പോലും അവരെ വേർപിരിക്കാനായില്ല. നീ വിളിച്ചാൽ അവളിറങ്ങിവരോ അവളിറങ്ങി വരും പിന്നെ എന്താ കുഴപ്പം നിങ്ങൾക്ക് കുഴപ്പം ഇല്ലേൽ ഞാൻ വിളിച്ചോണ്ട് വരാം അവളെ ഞങ്ങൾക്കെന്തു കുഴപ്പം നീ വിളിച്ചോണ്ട് വാടാ അവളെ.ഞങ്ങളും വരണോ കൂടെ ഹരിയേട്ടാ അത് പിന്നെ അവൾ ആരാന്ന് അറിഞ്ഞാൽ നിങ്ങൾ വിഷമിക്കരുത്. എന്താ മോനെ ന ന്ദാ നി ഈ പറയുന്നത്. നീ കൊണ്ടുവരുന്ന പെണ്ണ് ആരും ആയികൊള്ളട്ടെ രണ്ടും കൈയും നീട്ടി ഞങ്ങൾ സ്വീകരിക്കും ഇത് വെല്യോട്ടൻ്റെ വാക്കാ പെണ്ണിൻ്റെ വീട് എവിടാ നന്ദാ ആദ്യം ഞങ്ങൾ പോയി മുറപ്രകാരം പെണ്ണ് ചോദിക്കാം എന്നിട്ട് തീരുമാനിക്കാം

വിളിച്ചിറക്കി കൊണ്ടു വരണോ എന്നൊക്കെ വേണ്ട ആരും പോകണ്ട അവിടെ ആ സമയം നന്ദൻ്റെ ഫോൺ ബെല്ലടിച്ചു നന്ദൻ ഫോണെടുത്തപ്പോൾ സ്ക്രീനിൽ തെളിഞ്ഞ മുഖം കണ്ട് ഞാനൊന്ന് ഞെട്ടി ഇവളെയാണോ നന്ദൻ സ്നേഹിക്കുന്നത് എൻ്റെ ഈശ്വരാ ആ കുടുകുടു ചിരി ഇപ്പോഴും കാതിൽ മുഴങ്ങുന്നു തെണ്ടി പിള്ളേർ എന്തിനാ അച്ഛനെ അമ്മാവാ എന്ന് വിളിക്കുന്നത്. തെണ്ടി പിള്ളേർ എല്ലാവരേയും വിളിക്കുന്നത് അമ്മ അപ്പ അമ്മാവാ എന്നാണ് അതു കേട്ട് കുടു കുടാന്ന് ചിരിക്കുന്ന ആ 7 വയസുകാരി ലാവണ്യ ആ ചിരിയാണ് എന്നെ ഇവിടെ വരെ എത്തിക്കാൻ പ്രേരിപ്പിച്ചത്. നന്ദൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്ക് ഇട്ടു. നന്ദാ നീ ആഗ്രഹിക്കുന്ന കല്യാണം നടക്കില്ല നടത്താൻ ഞാൻ സമ്മതിക്കില്ല. മോനെ വിഷ്ണു നീ എന്താ ഈ പറയുന്നത്. അതെ ഏട്ടാ ഈ കല്യാണം നടക്കാൻ പാടില്ല..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story