ഏട്ടത്തി: ഭാഗം 4

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

എന്താ ആൻസി അല്ല വിഷ്ണുവേട്ടാ ഏട്ടൻ്റെ വീട്ടുകാർ സമ്മതിക്കുമോ നമ്മുടെ ഈ ബന്ധത്തിന് ഹരിയേട്ടൻ അനിയനെ 'പഠിപ്പിച്ച് ഡോക്ടർ ആക്കിയത് അന്യ മതത്തിൽ പെട്ട ഒരു വികലാഗ കുട്ടിയെ വിവാഹം കഴിക്കാനല്ല ഹരിയേട്ടന് ഈ അനിയനെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ട് അതിനെതിരായല്ലേ വിഷ്ണുവേട്ടൻ ചിന്തിക്കുന്നത്. അത് ഹരിയേട്ടന് എത്ര സങ്കടമാകും എന്ന് വിഷ്ണുവേട്ടൻ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ എൻ്റെ കാന്താരി കുട്ടിക്ക് തെറ്റി എൻ്റെ ഹരിയേട്ടന് എന്നെ കുറിച്ച് അഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട് അത് പക്ഷേ എന്നിൽ അടിച്ചേൽപ്പിക്കാൻ എൻ്റെ ഏട്ടൻ ശ്രമിക്കില്ല എൻ്റെ ആഗ്രഹങ്ങൾക്കെതിരായി എൻ്റെ ഏട്ടൻ നിൽക്കില്ല. ഈ ആഗ്രഹത്തിന് എതിരായി ഹരിയേട്ടൻ നിന്നാൽ വിഷ്ണുവേട്ടൻ എന്ത് ചെയ്യും ആൻസികുട്ടിക്ക് എൻ്റെ ഏട്ടനെ അറിയില്ലാത്തോണ്ടാ വന്ന വഴി മറക്കുന്നവനല്ല എൻ്റെ ഏട്ടൻ എൻ്റെ ആഗ്രഹം ഇതാണന്നറിയുമ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും എൻ്റെ ഈ കാന്താരിയെ ഏട്ടനും ഏട്ടത്തിയും . ഏട്ടൻ കഴിഞ്ഞ ദിവസം എന്നോട് ചോദിച്ചതാ എൻ്റെ മനസ്സിൽ ആരേലും ഉണ്ടോ എന്ന് അപ്പോ ഞാനൊന്നും പറഞ്ഞില്ല.

എന്താ പറയാതിരുന്നത്. വിഷ്ണുവേട്ടന് ഭയമുണ്ട് ഹരിയേട്ടൻ ഈ ബന്ധം അംഗികരിക്കില്ല എന്ന്. അതല്ല ഞാൻ എൻ്റെ ഇഷ്ടം നിന്നോട് തുറന്ന് പറഞ്ഞിട്ടില്ല. നിൻ്റെ മനസ്സറിയാതെ ഏട്ടനേയും കൂട്ടി നിൻ്റെ വീട്ടിൽ വന്നു കഴിയുമ്പോൾ നിനക്ക് സമ്മതമല്ല എന്നറിയുമ്പോൾ എന്നേക്കാൾ വേദനിക്കുന്നത് ഏട്ടനായിരിക്കും. നിന്നോട് സംസാരിച്ചിട്ടാകാം എട്ടനോട് പറയുന്നത് എന്ന് ഞാൻ തീരുമാനിച്ചു. അതിനാണ് ഇന്നത്തെ യാത്രയിൽ നിന്നേയും കൂടെ കൂട്ടിയത്. ഇനി പറ ഞാൻ ആണോ നിൻ്റെ മനസ്സിൽ എനിക്കറിയില്ല എനിക്കറിയാം ഞാനാണ് അതെങ്ങനെ അറിയാം. എൻ്റെ മെസ്സേജ് എൻ്റെ കോൾ വരാൻ താമസിച്ചാൽ നിനക്ക് ഉണ്ടാകുന്ന പരിഭവം വിളിച്ചിട്ട് കിട്ടിയില്ലങ്കിൽ നിൻ്റെ ടെൻഷൻ എന്തെങ്കിലും തിരക്ക് കൊണ്ട് ഞാൻ നിൻ്റെ മെസ്സേജ് കണാതിരുന്നാൽ പിന്നെ വരുന്ന കുന്നോളം മെസ്സേജിലെ പരിഭവം ഇതെല്ലാം മതി എനിക്ക് നിൻ്റെ മനസ്സ് വായിക്കാൻ എന്നെ കാണുമ്പോൾ നിൻ്റെ കണ്ണുകളിലെ തിളക്കം മതിയല്ലോ പെണ്ണേ ഈ ഞാനാ നിൻ്റെ മനസ്സിൽ ഉള്ള ആളെന്ന് മനസ്സിലാക്കാൻ.

പിന്നെ എന്തിനാ എന്നോടി ചോദ്യം നിൻ്റെ നാവിൽ നിന്ന് കേൾക്കാൻ അതു നീ പറയുമ്പോൾ നിൻ്റെ മുഖത്തെ ഭാവം എനിക്കൊന്നും കാണാൻ ഇനി പറ ഞാൻ വണ്ടി സൈഡ് ചേർത്ത് നിർത്താം എന്നിട്ട് എൻ്റെ മുഖത്ത് നോക്കി പറ ഈ വിഷ്ണു ആണ് എൻ്റെ കന്താരിയുടെ മനസ്സ് കീഴടക്കിയ ആ രാജകുമാരനെന്ന്. വിഷ്ണു വണ്ടി തണൽ നോക്കി സൈഡ് ഒതുക്കി നിർത്തി. പറയുന്നുണ്ടോ ഇല്ലയോ? വിഷ്ണുവേട്ടാ എന്താ എങ്ങനാ പറയേണ്ടത് എന്നൊന്നും എനിക്കറിയില്ല. ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും എനിക്കറിയില്ല ഇപ്പോ വിഷ്ണുവേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ്-. പക്ഷേ ഇപ്പോ ഈ അവസ്ഥയിൽ.? ഇപ്പോ ഒരവസ്ഥയും ഇല്ല മൂന്നു വർഷം മുമ്പുള്ള ആൻസിയെ ഞാൻ തിരിച്ച് കൊണ്ടുവരും. ഇനി അഥവാ ഈ അവസ്ഥയിൽ ആണേലും എൻ്റെ കാന്താരി കുട്ടിയെ മതി എനിക്ക് വേറെ ഒരാളെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല എനിക്കും അതെ വിഷ്ണുവേട്ടാ ഈ മനസ്സിൽ ഒരേ ഒരാളെ ഉള്ളു അതെൻ്റെ വിഷ്ണുവേട്ടനാ എനിക്ക് ഇത്രയും കേട്ടാ മതി പെണ്ണേ ഇനി എനിക്ക് ഏട്ടനോട് പറയാല്ലോ

എനിക്ക് വേണ്ടി ടീച്ചറമ്മയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ? വിഷ്ണു ആൻസിയുടെ മുഖം തൻ്റെ കൈകളിൽ എടുത്ത് ആ മൂർദ്ധാവിൽ തൻ്റെ ചുണ്ടുകളമർത്തി പിന്നെ അങ്ങോട്ടുള്ള യാത്ര പ്പെട്ടന്ന് അവസാനിച്ചതുപോലെ തോന്നി ടീച്ചറമ്മയുടെ വീടിൻ്റെ മുന്നിൽ കാർ നിർത്തി കാന്താരിപ്പെണ്ണിനെ കൈകളിൽ കോരിയെടുത്ത് വട്ടം കറക്കി ഞാനാ മൂർദ്ധാവിൽ ചുംബിച്ച് തൻ്റെ നെഞ്ചോർ ചേർത്ത് പിടിച്ച് കൊണ്ട് ആ ചെവിയിൽ ഞാൻ പറഞ്ഞു ഈ കാന്താരി എൻ്റേതാണ്. എൻ്റെ ജീവിതത്തിലേക്ക് കൂട്ടാൻ ഞാനുടൻ വരും ആൻസിയെ വീട്ടിലാക്കി ടീച്ചറമ്മ തന്ന ചായയും കുടിച്ച് വിഷ്ണു അവിടുന്ന് ഇറങ്ങി. പിറ്റേന്ന് ഹരിയും മാമനും കൂടി നന്ദന് വേണ്ടി മുറപ്രകാരം പെണ്ണ് ചോദിക്കാൻ വേണ്ടി അമ്മയുടെ തറവാട്ടിലേക്ക് പോയി. ഹരി കണ്ടതും അമ്മാവൻ്റെ മുഖം തെളിഞ്ഞു. അല്ല ഇതാരാ വന്നിരിക്കുന്നത് എൻ്റെ അനന്തിരവനല്ലേ.വാ മക്കളെ കേറിയിരിക്ക്.

എന്തൊക്കെയാടാ മക്കളെ വിശേഷം ഞാനിപ്പം നിങ്ങൾടെ അമ്മായിയോട് നിങ്ങളെ കുറിച്ച് പറഞ്ഞതേയുള്ളു ഞങ്ങളെ കുറിച്ചോ അതെ ഞാൻ ഹരിമോനെ ഒന്ന് കാണാനിരിക്കുവായിരുന്നു. എന്തായിരുന്നു സുധാകരൻ ചേട്ടാ എന്നെ കാണേണ്ട കാര്യം എന്താ മോനെ ഹരി നീ എന്നെ വിളിച്ചത് സുധാകരൻ ചേട്ടാ എന്നൊ ഞാൻ നിൻ്റെ ഒരേ ഒരു അമ്മാവനല്ലേ ഇനിയും പറഞ്ഞില്ല എന്നെ കാണേണ്ടതിൻ്റെ ആവശ്യം അത് മോനെ വർഷങ്ങൾക്ക് മുമ്പ് എൻ്റെ അറിവില്ലായ്യ കൊണ്ടും എൻ്റെ അഭിമാനത്തിന് കോട്ടം തട്ടാതിരിക്കാനുമായി നിങ്ങളെ ഇവിടുന്ന് ഇറക്കിവിട്ടന്നുള്ളത് ശരിയാ പക്ഷേ ഇന്നെനിക്ക് കുറ്റബോധം ഉണ്ട് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ഞാനതൊക്കെ അന്നേ മറന്നു. ആണോടാ മക്കളെ എന്നാൽ കാര്യം പറയാലോ അല്ലേ ഉം എന്തൊക്കെ ആണേലും നിങ്ങളെൻ്റെ പെങ്ങൾടെ മക്കളല്ലേ എത്ര കാലം പിണങ്ങിയിരിക്കാൻ പറ്റും. നമുക്ക് പഴയ പിണക്കമെല്ലാം മറക്കാം എന്നിട്ട് വിഷ്ണു മോനെ കൊണ്ട് ലാവണ്യയെ കെട്ടിക്കാം

ഈ കാര്യം സംസാരിക്കാൻ വേണ്ടിയാണ് ഞാൻ മോനെ കാണാനിരുന്നത്‌ അതാണോ കാര്യം ഞങ്ങൾ വന്നതും ലാവണ്യയെ പെണ്ണാലോചിക്കാൻ തന്നെയാ ആണോ നി എൻ്റെ പെങ്ങൾടെ മോൻ തന്നെ. നിങ്ങൾ വന്നത് അവര് അറിഞ്ഞില്ലന്ന് തോന്നുന്നു. ഞാൻ പോയി അവരെ വിളിക്കാം വേണ്ട ഞങ്ങളിപ്പോ വന്നത് ലാവണ്യയെ പെണ്ണ് ചോദിക്കാനാ പെണ്ണുകാണലിന് പിന്നെ വരാം. അതും പറഞ്ഞ് അവര് അവിടുന്ന് ഇറങ്ങാനായി എഴുന്നേറ്റു ചായ കുടിച്ചിട്ട് പോകാടാ മോനെ ഇനിയും സമയമുണ്ടല്ലോ അപ്പോ എന്നാണ് ഞങ്ങൾ പെണ്ണുകാണാൻ വരേണ്ടത്. നാളെ തന്നെ പോരെ എന്നാൽ നാളെ അവൻ വരും ലാവണ്യയെ കാണാനായിട്ട്‌ എന്നാൽ ഞങ്ങളിറങ്ങുന്നു എന്താ ഹരിമോനെ നി ഈ പറയുന്നത് നന്ദൻ ഇഷ്ടപ്പെട്ടിരിക്കുന്ന പെണ്ണാ ലാവണ്യ അവളെ കാണാൻ വിഷ്ണു പോകട്ടെ എന്നോ അതെ മാമ ദൈവനിശ്ചയം അതായിരിക്കും അതിന് നന്ദൻ സമ്മതിക്കുമോ ഞാൻ നന്ദനോട് സംസാരിച്ചോളാം ഞാൻ പറയുന്നത് നന്ദൻ അനുസരിക്കും വിഷ്ണു സമ്മതിക്കുമോ ഈ ബന്ധത്തിന് ഞാൻ പറഞ്ഞോളാം രണ്ടു പേരോടും. മാമൻ ഇതൊന്നും ഓർത്ത് ടെൻഷനടിക്കണ്ട. മോനെ ഇത് ചതിയാണ്. നന്ദനോട് നമ്മൾ ചെയ്യുന്നത്. ചതിയാണ്. സമ്മതിച്ചു. ഞങ്ങളെല്ലാവരും മാമനും ഏട്ടനും വരുന്നത് പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

ഹരിയേട്ടാ എന്തായി കാര്യങ്ങൾ അവരു സമ്മതിച്ചോ നാളെ വിഷ്ണുവും നന്ദനും കൂടി പെണ്ണ് കാണാൻ പോകണം. അപ്പോ അവര് സമ്മതിച്ചു അല്ലേ ഹരിയേട്ട നന്ദൻ സന്തോഷത്തിലാണ് സമ്മതിച്ചു.നന്ദൻ ഇങ്ങോട്ട് വന്നേ എനിക്ക് ഒരു കാര്യം പറയാനുണ്ട് ഏട്ടൻ നന്ദനെ മാറ്റി നിർത്തി എന്തൊക്കെയോ സംസാരിച്ചു.തിരിച്ചെത്തിയപ്പോൾ നന്ദൻ്റെ മുഖത്ത് നേരത്തെ കണ്ട സന്തോഷത്തിന് മങ്ങലേറ്റിരുന്നു പിറ്റേന്ന് ലാവണ്യയെ പെണ്ണ് കാണാൻ നന്ദനോടൊപ്പം വിഷ്ണുവും പോയി. അമ്മാവൻ ഭയങ്കര സന്തോഷത്തിലാണ്. ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ അമ്മാവൻ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു വരിനെടാ മക്കളെ അല്ല മോനെ ഇനി എന്താ പ്ലാൻ സ്വന്തമായി ഒരാശുപത്രി ഇട്ടു തരാൻ ഇന്ന് ഈ അമ്മാവന് പറ്റും എന്താ വേണ്ടത് എന്നു വെച്ചാൽ മടിക്കാതെ മോൻ പറഞ്ഞാ മതി ഞാൻ എർണാകുളത്ത് ഒരു ആശുപത്രിയിൽ ജോയിൻ ചെയ്തു അവിടെ നിന്നു കൊണ്ട് ടെസ്റ് എഴുതി ഏതെങ്കിലും ഗവൺമെൻ്റാശുപത്രിയിലോ മെഡിക്കൽ കോളേജിലോ കയറണം എന്നാണ് ആഗ്രഹം ഗവൺമെൻ്റ് ആശുപത്രിയിലോ എന്തു കിട്ടാനാ മോനെ ഇവിടെ നല്ലൊരു ആശുപത്രി പണിത് തരാം ഗവൺമെൻ്റാശുപത്രിയിൽ നിന്ന് മോൻ ഒരു വർഷം കൊണ്ട് സമ്പാദിക്കുന്നതിൻ്റെ ഇരട്ടി ഒരു മാസം കൊണ്ട് നമുക്ക് ഉണ്ടാക്കാം അതൊക്കെ പിന്നത്തെ കാര്യമല്ലേ

അതെയതെ അതൊക്കെ നമുക്ക് ആലോചിച്ച് ചെയ്യാം ഞാൻ മോളെ വിളിക്കാം മോളെ ലച്ചു വിളിക്കായി കാത്തിരുന്നതുപ്പോലെ ലച്ചു ചായയുമായി എത്തി. ഹായ് ലാവണ്യ എന്നെ മനസ്സിലായോ പിന്നെ വിഷ്ണുവേട്ടനല്ലേ ലാവണ്യ എന്തു ചെയ്യുന്നു. ഞാൻ ബി എഡ് കംപ്ലിറ്റ് ചെയ്തിട്ടിരിക്കുകയാണ് എന്നോടാണ് ലാവണ്യസംസാരിക്കുന്നതെങ്കിലും നോട്ടം നന്ദനിലായിരുന്നു. അവനാണേൽ കുനിഞ്ഞ് ഇരിക്കുകയാണ്. പെണ്ണുകാണലിന് ശേഷം അമ്മാവൻ പറഞ്ഞു.അധികം നീട്ടികൊണ്ടു പോകണ്ട കല്യാണം ഏറ്റവും അടുത്ത മുഹർത്തത്തിൽ തന്നെ നടത്താം ഏട്ടൻ പറയുന്ന പോലെ ഏട്ടൻ വിളിച്ചോളും. അവൾക്കായി 101പവനും 25 ലക്ഷം രൂപയും കാറും തരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്‌ പിന്നെ സ്ഥലത്തിൻ്റെ ഒരു ഓഹരി മോൾടെ പേരിലും പിന്നെ നിങ്ങൾടെ അമ്മയുടെ ഓഹരി വിഷ്ണുവിൻ്റെ പേരിലും കല്യാണത്തിന് മുൻപ് എഴുതി രജിസ്റ്റർ ചെയ്യും എൻ്റെ പേരിലോ അതെ ഹരിക്ക് ജീവിക്കാനുള്ളത് ഹരി ഉണ്ടാക്കിയിട്ടുണ്ട് അമ്മയുടെ ഓഹരി വിഷ്ണുവിന് ഉള്ളതാണ്.ഹരിക്ക് എന്തേലും കൊടുക്കണമെങ്കിൽ നമുക്ക് പിന്നെ കൊടുക്കാം

അത് ഏട്ടനുമായി ആലോചിക്കണം. വിഷ്ണുവിന് സ്വന്തമായി തീരുമാനമാനിക്കാൻ പ്രായമായി എല്ലാം ഏട്ടനോട് ചോദിച്ചിട്ട് ചെയ്യാം എന്നുള്ള രീതി മാറ്റണം എന്നാൽ ഞങ്ങളിറങ്ങുന്നു. പിന്നെയുള്ള സംസാരമെല്ലാം ഫോണിലൂടെ ആയിരുന്നു. വിവാഹ നിശ്ചയം ചെറിയ രീതിയിൽ ലാവണ്യയുടെ വീട്ടിൽ വെച്ചു നടത്തി.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. 2 തിയതി മുഹർത്തം ഉണ്ടന്നറിഞ്ഞപ്പോൾ എട്ടൻ സമ്മതിച്ചു. കല്യാണത്തിന് മുൻപായി അമ്മയുടെ ഓഹരി 20 ഏക്കർ സ്ഥലം വിഷ്ണു സിൻ്റെ പേരിലെഴുതി വെച്ചു.കല്യാണത്തിന് രണ്ട് ദിവസം മുൻപായി പുതിയ കാറിൻ്റെ താക്കോൽ ഏട്ടനെ ഏൽപ്പിച്ചു.വിവാഹ തലേന്ന് ലാവണ്യയുടെ പേരിൽ സ്ഥലം എഴുതി കൊടുത്തതിൻ്റെ രേഖകളും 25 ലക്ഷം രൂപയും അമ്മാവൻ വിഷ്ണുവിനെ ഏൽപ്പിക്കാനായി വീട്ടിൽ വന്നു. മോനെ ഇതു കൊണ്ട് തീർന്നു എന്ന് ഓർക്കണ്ട ലാവണ്യയുടെ ഇളയത് ഒരു മോനാ എനിക്ക് അവൻ ബാഗ്ലൂര് MBA യ്ക്ക് പഠിക്കുകയാണ്. അവൻ പOനം കഴിഞ്ഞ് വന്നിട്ട് വേണം

എല്ലാ ബിസിനസ്സും അവനെ ഏൽപ്പിച്ചിട്ട് വേണം എനിക്കൊന്ന് വിശ്രമിക്കാൻ അവൻ വരുന്നതിന് മുൻപായി ആശുപത്രിയുടെ പണി പൂർത്തിയാക്കണം.അത് വിഷ്ണു മോനുള്ളതാ വിഷ്ണുവും മോനും കൂടി നല്ല രീതിയിൽ നടത്തിയാൽ മതി മോൻ വേറെ ഒരിടത്തും പോകണ്ട ജോലിക്കായി. ഹരിയും വിഷ്ണുവും എല്ലാം മൂളി കേട്ടു . പിറ്റേന്ന് കല്യാണമാണ്. ഏട്ടൻ നാടടച്ച് കല്യാണം വിളിച്ചിട്ടുണ്ട്. ഏട്ടൻ്റെ ആഗ്രഹം വീടിനടുത്തുള്ള അമ്പലത്തിൽ വെച്ച് കെട്ടു നടത്തി വീട്ടിൽ സത്കാരവും നടത്താനാണ് കല്യാണം കെട്ടാനായി എല്ലാവരും വീട്ടിൽ നിന്നിറങ്ങി വിവാഹ വേഷത്തിൽ കല്യാണമണ്ഡപത്തിൽ ഇരിക്കുന്ന ഞാൻ കണ്ടു സ്വയം വീൽ ചെയറുമുരട്ടി വരുന്ന ആൻസിയെ തുടരും ട്വിസ്റ്റ് ആയിട്ടു നാളെ വരാട്ടോ ഒന്നും മനസ്സിലായില്ല എന്നു മാത്രം പറയരുത്........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story