ഏട്ടത്തി: ഭാഗം 6

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഏട്ടൻ്റെ വിവാഹ സമ്മാനം എർണാകുളത്തെ ആശുപത്രിക്കടുത്തായി 10 സെൻ്റ് സ്ഥലവും വീടും തൻ്റെ പേരിൽ വാങ്ങിയതിൻ്റെ പ്രമാണമായിരുന്നു. ഏട്ടാ ഇപ്പോ ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ ഒരു വാടക വീട് എടുത്താൽ മതിയായിരുന്നു. ഉണ്ടായിരുന്നു. ആൻസിമോളേയും കൊണ്ടു പോകണം മോൾടെ ചികിത്സ തുടങ്ങണം അതിനൊരു വാടക വീട് പറ്റില്ല. ഞാനിതിനൊക്കെ എങ്ങനാ ഏട്ടാ നന്ദി പറയുക നന്ദിയൊന്നും എൻ്റെ മോൻ പറയണ്ട വേഗം പോയി യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തു ഞങ്ങളും വരുന്നു നിൻ്റെ കൂടെ നാളെ തന്നെ പുതിയ വീടിൻ്റെ പാലുകാച്ചലും നടത്തി ആശുപത്രി ഉദ്ഘാടനവും കഴിഞ്ഞ് ഞങ്ങൾ തിരിച്ച് പോരും ടീച്ചറമ്മയും വരുന്നുണ്ട് കൂടെ ടീച്ചറമ്മ നിങ്ങളോടൊപ്പം നിൽക്കട്ടെ ആൻസിക്കൊരു കൂട്ടായിട്ട് ശരിയേട്ട ഞാൻ പോയി എല്ലാം പായ്ക്ക് ചെയ്യട്ടെ എന്നാൽ വേഗം ആയിക്കോട്ടെ ഏട്ടൻ്റെ വിവാഹ സമ്മാനവുമായി വിഷ്ണു ആൻസിയുടെ മുന്നിലെത്തി എൻ്റെ കാന്താരിക്കുട്ടി കണ്ണൊന്ന് അടച്ചേ എന്താ വിഷ്ണുവേട്ടാ കണ്ണ് അടക്കടി കാന്താരി ഉം അടച്ചു കൈ നീട്ട് ഉം നീട്ടി ആ കവർ ആൻസിയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു.

ഇനി കണ്ണ് തുറക്ക് ഇത് എന്താ വിഷ്ണുവേട്ടാ തുറന്ന് നോക്ക് ങേ പുതിയ വീട് വാങ്ങിയോ ഏട്ടൻ്റെ വിവാഹ സമ്മാനമാണ് അനിയൻ്റെ മനസ്സ് അറിയുന്ന ഏട്ടൻ ഇതു പോലെ ഒരു ഏട്ടനേയും ഏട്ടത്തിയേയും കിട്ടിയതാണ് വിഷ്ണുവേട്ടൻ്റെ ഏറ്റവും വലിയ ഭാഗ്യം അനിയൻ്റെ മാത്രമല്ല എല്ലാവരുടെയും മനസ്സ് അറിയുന്ന ഒരാളാണ് നമ്മുടെ ഏട്ടൻ. ആ സംസാരിച്ചിരിക്കാതെ വേഗം തന്നെ എല്ലാം പായ്ക്ക് ചെയ്യാൻ നോക്ക് ഇന്നു തന്നെ പോകണം നമുക്ക്‌ ഇന്നു തന്നെയോ: അമ്മയോട് പറഞ്ഞില്ലല്ലോ എടി കന്താരിക്കുട്ടി അതല്ലേ ഞാൻ പറഞ്ഞത് എല്ലാരുടേയും മനസ്സ് അറിയുന്ന ആളാ നമ്മുടെ ഏട്ടൻ എന്ന്. ടീച്ചറമ്മ ഇപ്പോ ഇവിടെ എത്തും ടീച്ചറമ്മയും നമ്മോടൊപ്പം വരുന്നുണ്ട് എന്നു മാത്രമല്ല പുതിയ വീട്ടിൽ നമ്മുടെ കൂടെ എന്നും ഉണ്ടാകും സത്യമാണോ വിഷ്ണുവേട്ടാ സത്യമാണടി സന്തോഷമായില്ലേ എൻ്റെ കന്താരി കുട്ടിക്ക് സന്തോഷമായി വിഷ്ണുവേട്ടൻ ഒന്നിങ്ങട് അടുത്തേക്ക് വന്നേ എന്തിനാടി വന്നേ പറയാം പറ

എൻ്റെ അടുത്ത് ചേർന്ന് ഇരുന്നേ ഉം പറയടി പെണ്ണേ ആൻസിയുടെ അടുത്ത് ചേർന്ന് ഇരുന്ന വിഷണുവിനെ കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു. ഇനി എണീറ്റ് പോയി എല്ലാം പായ്ക്ക് ചെയ്യാൻ നോക്കന്ന്. ഇല്ല ഞാൻ പോകുന്നില്ല. ഇതിന് പകരം വീട്ടാതെ പോകാൻ പറ്റോ വിഷ്ണുവേട്ടാ വേണ്ട സമയം പോയേ എത്ര സമയം പോയാലും പകരം വിട്ടാതെ ഞാൻ പോകില്ല. മോനെ വിഷ്ണു ഏട്ടത്തി ആണല്ലോ എന്താ ഏട്ടത്തി ഈ ഏട്ടത്തിക്ക് വിളിക്കാൻ കണ്ട സമയം എന്നും പറഞ്ഞ് വിഷ്ണു പോയി വാതിൽ തുറന്നു. മോളെ ടീച്ചറമ്മ വന്നിട്ടുണ്ട് തുളസി ആൻസിയുടെ അടുത്ത് വന്ന് ആൻസിയുടെ .നെറുകയിൽ തലോടികൊണ്ട് പറഞ്ഞു. രണ്ടു പേരും കൂടെ അങ്ങോടു വാ ശരിയേട്ടത്തി ഞങ്ങൾ അങ്ങോട് വരാം ഏട്ടത്തി മുറിയിൽ നിന്നു പോയതും തുളസി വിഷ്ണുവിനോട് ചോദിച്ചു. വിഷ്ണുവേട്ടാ പകരം വീട്ടുന്നില്ലേ പോടി ഇനിയും സമയം ഉണ്ടല്ലോ ഹ ഹ വാ അമ്മയെ കണ്ടിട്ട് വരാം ആൻസിയെയും കൂട്ടി വിഷ്ണു ഹാളിൽ ചെല്ലുമ്പോൾ ഏട്ടത്തി അച്ചാറുകളും ഉപ്പിലിട്ടതും എല്ലാം പായ്ക്ക് ചെയ്യുകയായിരുന്നു.

അരിയുണ്ടയും അച്ചപ്പവും വേറെ ഇതൊന്നും വേണ്ടായിരുന്നു ഏട്ടത്തി ഇതൊക്കെ പുറത്തു നിന്ന് വാങ്ങാൻ കിട്ടുന്നതല്ലേ.. ആൻസി ഏട്ടത്തിയോടായി പറഞ്ഞു. എടി കാന്താരി ഇതെല്ലാം പുറത്ത് എല്ലാ കടയിൽ നിന്നും വാങ്ങാൻ കിട്ടും പക്ഷേ അതിലൊന്നും എൻ്റെ ഏട്ടത്തിയുടെ സ്നേഹം ഇല്ല ഏട്ടത്തിടെ കൈപ്പുണ്യം നിനക്ക് അറിയാൻ പാടില്ലാത്തതുകൊണ്ടാ നീ ഇങ്ങനെ പറയുന്നത്.ഏട്ടത്തിടെ കൈ പുണ്യം അറിഞ്ഞു കഴിയുമ്പോൾ നീ തനിയെ പറയും അതു വേണ്ടാന്ന്. തുളസി എല്ലാം പായ്ക്കു ചെയ്തു കഴിഞ്ഞപ്പോഴെക്കും നന്ദനും ലാവണ്യയും എത്തിചേർന്നു. എല്ലാവരും കൂടി പോകാനുള്ള തയ്യാറെടുപ്പ് നടത്തി ഉച്ചയൂണിന് ഏട്ടത്തി നല്ലൊരു സദ്യ തന്നെ ഒരുക്കിയിരുന്നു. ഉച്ചയൂണിന് ശേഷം യാത്ര പുറപ്പെട്ടു. പുതിയ വീട്ടിൽ എല്ലാം ഫർണിച്ചറുകളും വാങ്ങി നല്ല ചിട്ടയോടെ എല്ലാം ഒരുക്കിയിരുന്നു. ഏട്ടനെ ഓർത്ത് അഭിമാനം തോന്നി .അന്നത്തെ ഭക്ഷണം പുറത്ത് നിന്ന് വരുത്തി കഴിച്ചു. പിറ്റേന്ന് രാവിലെ നല്ലൊരു മുഹുർത്തത്തിൽ പാലുകാച്ചൽ നടത്തി എല്ലാവരും ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് സമയത്താണ്. കൂടെ പഠിച്ച രാഹുലിനെ കണ്ടത് ഈ ആശുപത്രിയിലെ തന്നെ ന്യൂറോളജി വിഭാഗത്തിലാണ് ജോയിൻ ചെയ്തിരിക്കുന്നത്.

ഹലോ വിഷ്ണു . അറിയുമോ അറിയുമോ എന്നോ 5 വർഷം കൂടെ പഠിച്ച രാഹുലിനെ അറിയാതെ വരോ രാഹുൽ ഇവിടെ ജോയിൻ ചെയ്തു അല്ലേ. ജോയിൽ ചെയ്തു എന്നു മാത്രമല്ല ഞങ്ങളുടേതാണ് ഈ ആശുപത്രി ഞാനാണ് നിൻ്റെ പേര് പറഞ്ഞത്. നിന്നെ ഇവിടേക്ക് വിളിപ്പിച്ചത് ഞനാണ് ആണോ ഞാനറിഞ്ഞില്ലല്ലോ ങാ രാഹുൽ വിവാഹം കഴിഞ്ഞോ കഴിഞ്ഞു കുട്ടി ഒന്നായി നമ്മുടെ കൂടെ പഠിച്ച നന്ദനയാണ് ഭാര്യ ,ഏത് ഗൈനക്കോളജിസ്റ്റ് നന്ദനയോ അതു തന്നെ പിന്നെയും ഉണ്ട് നമ്മുടെ കൂടെ പഠിച്ചവർ ഓരോരുത്തരെത്തി കാണാം എന്നാൽ പിന്നെ കാണാം. ഉത്ഘാടനം കഴിഞ്ഞു എല്ലാവരും വീട്ടിലെത്തി എല്ലാവരും പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി ഇതു കണ്ട് ആൻസി വിഷ്ണുവിൻ്റെ ചെവിയിൽ പറഞ്ഞു ഏട്ടത്തിയോട് രണ്ടു ദിവസം കഴിഞ്ഞു പോകാന്നു പറ വിഷ്ണുവേട്ടാ എന്തേ? എൻ്റെ എട്ടത്തിയെ എനിക്ക് വല്ലാതെ ഇഷ്ടായി ഏട്ടത്തി അടുത്തുണ്ടങ്കിൽ നല്ലൊരു ഫീലാണ് മനസ്സിന് ടീച്ചറമ്മയെ പോലെ തന്നെയാ എനിക്ക് ഏട്ടത്തിയും . എടി ഈ സമയത്ത് ഏട്ടത്തിയോട് ഇവിടെ നിൽക്കാൻ, പറയുന്നതു ശരിയാണോ?

ഏട്ടത്തി കൂടെ ഇല്ലാതെ ഏട്ടന് അവിടെ പറ്റും എന്നും എനിക്ക് തോന്നുന്നില്ല. ഒരിക്കൽ പോലും അവർ തമ്മിൽ പിരിഞ്ഞിരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. അതുപോലെ ഞങ്ങളും ആകണം എന്നോർത്തിട്ടാ എൻ്റെ കൂടെ നിന്നെ പറഞ്ഞയച്ചത് - എന്താ ഇവിടെ ഒരു കുശുകുശുപ്പ് അങ്ങോട്ട് വന്ന അത് ഏട്ടത്തി ഇവൾക്കൊരാഗ്രഹം ഏട്ടത്തി കുറച്ചു ദിവസം ഇവിടെ നിൽക്കണം എന്ന്. വിഷ്ണു പറഞ്ഞതു കേട്ട്: തുളസി തിരിഞ്ഞ് ഹരിയെ നോക്കി. അയ്യോ അതു മാത്രം പറയരുത്. ഇവളില്ലാതെ ഒരു നിമിഷം എനിക്കു പറ്റില്ല.ഏട്ടത്തിയേയും കൂട്ടി ഞാൻ ഇടക്കു ഇങ്ങോട്ടു വരാം അതുപോലെ നിങ്ങൾക്കും എപ്പോ വേണമെങ്കിലും അങ്ങോട്ടും വരാലോ അങ്ങനെ എല്ലാവരും യാത്ര പറഞ്ഞിറങ്ങി അങ്ങനെ ആശുപത്രിയിൽ ജോലി ആരംഭിച്ചു. O P. വിഭാഗത്തിലെത്തുവർ പലർക്കും നിസാര മരുന്നു മതി. അവരോട് ഒന്ന് സംസാരിച്ചാൽ തന്നെ അവരുടെ പ്രശ്നം തീരുന്നതായി കണ്ടു് ജോലി ഇഷ്ടപ്പെട്ടു തുടങ്ങി. രോഗികളുടെ എണ്ണം വർദ്ധിച്ച് തുടങ്ങി പരമാവധി സമയം ആശുപത്രിയിൽ തന്നെ ചിലവഴിച്ചു. ഇതിനിടയിൽ ആൻസിയുടെ ഫിസിയോ തെറാപ്പിയും ചികിത്സയും ആരംഭിച്ചു.

മാറ്റങ്ങൾ കണ്ടുതുടങ്ങിയതിൻ്റെ സന്തോഷത്തിലാണ് ആൻസി. ഏട്ടൻ ഇടക്ക് വന്നു പോകും ഒന്നു രണ്ടു തവണ ഏട്ടത്തിയും കൂടെ ഉണ്ടായിരുന്നു. ഏട്ടൻ വരുമ്പോളെല്ലാം ഏട്ടത്തിയുടെ വക ചമ്മന്തി പൊടിയും അച്ചാറും ഉണ്ണിയപ്പവും അരിയുണ്ടയും ഉണ്ടാകും എട്ടൻ്റെ കൈയിൽ ഏട്ടാ ഏട്ടത്തിക്ക് എന്താ വിശേഷം സുഖമാണോ സുഖ തന്നെ മാസം അഞ്ചായില്ലേ അതിൻ്റെ ക്ഷീണം ഉണ്ട് എന്നാലും പണിക്ക് ഒരു കുറവും ഇല്ല നമ്മുടെ വീടിൻ്റെ നിലവിളക്കാ ഏട്ടത്തി. അതെ തുളസിയെ പോലെ തന്നെയാട്ടോ നമ്മുടെ ലാവണ്യയും വലിയ വീട്ടിൽ നിന്ന് വന്ന കുട്ടിയാണന്ന് പറയില്ല എല്ലാവരോടും നല്ല സ്നേഹത്തിലാ പെരുമാറുന്നത് എന്ത് ജോലി ചെയ്യാനും മടി ഇല്ല. ആ സമയം ആൻസി വാക്കറിൽ നടന്ന് വരുന്ന കണ്ടപ്പോൾ ഏട്ടൻ അത്ഭുതപ്പെട്ടു മോളെ ആൻസി ഏട്ടൻ ഈ കാണുന്നത് സ്വപ്നമാണോ അല്ല ഏട്ടാ സ്വപ്നം അല്ല. എനിക്ക് നടക്കാൻ പറ്റും വാക്കറില്ലാതെ കുറച്ച് ദൂരം നടക്കും ഏട്ടൻ്റെ കുട്ടി ഒന്ന് നടന്നേ ഏട്ടനൊന്ന് കാണട്ടേ വീട്ടിലൊരാൾ പ്രാർത്ഥനയും വഴിപാടുമായി നടക്കുന്നണ്ട് അവളോട് പറയണം ഏട്ടന്.ഈ സന്തോഷ വാർത്ത ചെന്നു പറയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്.

നിങ്ങളുടെ ഏട്ടത്തി ആയിരിക്കും നടന്ന് കാണിക്ക് ആൻസി വാക്കർ മാറ്റി വെച്ചിട്ട് ആൻസി നടന്നു കൊച്ചു കുട്ടികൾ പിച്ചവെയ്ക്കും പോലെ ഇത് കണ്ട് ഏട്ടൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷം കൊണ്ട് ഏട്ടന് സന്തോഷമായി. ഏട്ടാ എല്ലാവരും എന്ത് പറയുന്നു സുഖമായി ഇരിക്കുന്നു. നിങ്ങൾ വാ അങ്ങോട്ട് എല്ലാവരേയും കണ്ട് പോരാലോ വിഷ്ണുവേട്ടന് നല്ല തിരക്കാ ആശുപത്രിയിൽ ലീവ് കിട്ടട്ടേ ഏട്ടാ ഞങ്ങൾ വരാം ടീച്ചറമ്മയോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ഏട്ടൻ പോയി ഒരു ദിവസം തിരക്കൊഴിഞ്ഞ സമയം op യിൽ ഇരിക്കുമ്പോൾ രാഹുൽ റൂമിലേക്ക് കയറി വന്നു. ഹായ് രാഹുൽ വരു ഇരിക്ക്. ഹായ് വിഷ്ണു . എങ്ങനെ പോകുന്നു ജോലിയൊക്കെ ദാ ഇതുവരെ നല്ല തിരക്കായിരുന്നു ലഞ്ച് പോലും കഴിച്ചിട്ടില്ല ഞാൻ ശ്രദ്ധിക്കുന്നുണ്ട് വരുന്നവരെല്ലാം നിനക്കാണ് ടോക്കൺ എടുക്കുന്നത്. Dr വിഷ്ണു ഇല്ലങ്കിൽ രോഗികൾ തിരിച്ച് പോകുന്ന അവസ്ഥ രാഹുലിനും ഉണ്ടല്ലോ രോഗികൾ ഉണ്ട് പക്ഷേ നിനക്കാണ് രോഗികൾ കൂടുതൽ അതു പോലെ തന്നെ നിൻ്റെ അടുത്ത് വരുന്നവർക്ക് യാതൊരു ടെസ്റ്റിനും നീ അയക്കുന്നില്ല അതും ഞാൻ ശ്രദ്ധിച്ചു.

രാഹുൽ നമ്മുടെ അടുത്ത് എത്തുന്ന രോഗികളിൽ കൂടുതൽ പേരും അമിത ടെൻഷൻ മൂലം ഉണ്ടാക്കുന്ന തലവേദന ആയിട്ടാണ് അവർക്ക് ടെസ്റ്റിൻ്റെയോ സ്കാനിംഗിൻ്റെയോ ആവശ്യം ഇല്ല.പിന്നെ വരുന്നവർ പ്രായാധിക്യം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അല്ലാതെ വരുന്ന രോഗികളെ സ്കാനിംഗിനും ടെസ്റ്റിനും അയക്കുന്നുണ്ട്. വിഷ്ണു നമ്മൾ ഇവിടെ സ്കാനിംഗ് മെഷീനുകൾ വാങ്ങി വെച്ചിരിക്കുന്നത് തുരുമ്പെടുത്ത് പോകാനല്ല അതും കൂടി നീ ഒന്ന് മനസ്സിലാക്കണം. അതിനല്ലേ നീ നിൻ്റെ അടുത്ത് വരുന്നവരെയെല്ലാം സകാനിംഗ്‌ ന് വിടുന്നത്. വിഷ്ണു കോടികൾ മുടക്കി പണിതതാ ഈ ആശുപത്രി വീണ്ടും കോടികൾ മുടക്കിയാണ് ഇവിടുത്തേക്കാവശ്യമായ മെഷീനുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് . അതറിയാം രാഹുൽ അതിന് ഇവിടെ വരുന്ന പാവങ്ങളായ രോഗികളെ പിഴിയാൻ എനിക്ക് പറ്റില്ല ഞാൻ കൂടാതെ മറ്റ് വിഭാഗത്തിലുള്ള ഡോക്ടർമാരോട് രാഹുൽ ആവശ്യപ്പെട് . അവരെല്ലാം അത് കണ്ടറിഞ്ഞ് ചെയ്യുന്നണ്ട് വിഷ്ണു മാത്രമെ മാറി ചിന്തിക്കുന്നുള്ളു. എനിക്ക് എൻ്റെ മനസ്സാക്ഷിക്ക് അപ്പുറത്തേക്ക് ചിന്തിക്കാൻ പറ്റില്ല രാഹുൽ വിഷ്ണുവിൻ്റെ രോഗികൾക്ക് ഒപ്പറേഷനും കുറവാണല്ലോ ഓപ്പറേഷൻ ആവശ്യമുള്ളവർക്കല്ലേ ഓപ്പറേഷൻ ചെയ്യേണ്ടതായിട്ട് ഉള്ളു.

വിഷ്ണു ഞാൻ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തിയേയുള്ളു വിഷ്ണു നല്ലൊരു ന്യൂറോളജിസ്റ്റാണ്. നടക്കട്ടെ കാര്യങ്ങൾ പിന്നെ ഈ ആശുപത്രിയിൽ വരുന്നവരാരും കഞ്ഞിക്ക് വശമില്ലാത്തവർ അല്ല സേവനം ചെയ്യാനായിട്ട്. രാഹുൽ എനിക്ക് മുന്നിലെത്തുന്ന രോഗികളുടെ കീശയുടെ കനം നോക്കിയല്ല ഞാൻ അവരെ ചികിത്സിക്കുന്നത് അവരുടെ രോഗം നോക്കിയാണ്. ആ രോഗത്തിന് ആണ് ഞാൻ ചികിത്സിക്കുന്നത്. ശരി വിഷ്ണു മനേജ്മെൻറ് ചോദിക്കുമ്പോളും ഇത് തന്നെ പറയണം. കൂട്ടുകാരനായതുകൊണ്ട് ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തിയതാണ്. ok രാഹുൽ നമുക്ക് കാണാം രാഹുൽ പറഞ്ഞതിനോട് യോജിക്കാൻ വിഷ്ണുവിന്കഴിഞ്ഞില്ല..അതുകൊണ്ടാണന്ന് തോന്നുന്നു മനസ്സ് അസ്വസ്ഥമാണ് .എനിക്ക് എൻ്റെ നിലപാട് മാറ്റാൻ പറ്റില്ല നല്ല തിരക്കുള്ള ഒരു ദിവസം ക്വാഷാൽറ്റിയിൽ നിന്ന് വിളി വന്നു ഉടനെ എത്തുക ഓടി അവിടെ എത്തിയപ്പോൾ ഞാൻ കണ്ടത് 12 വയസുള്ള ഒരു പെൺകുട്ടി അബോധാവസ്ഥയിലാണ് കുട്ടിക്കടുത്തായി രാഹുൽ ഉണ്ട്. കുട്ടിയെ സ്കാൻ ചെയ്യാൻ കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ഞാൻ കുട്ടിയുടെ പേരൻ്റസിനോട് സംസാരിച്ചു കുട്ടിക്ക് രണ്ട് ദിവസം മുൻപ് തുടങ്ങിയ തലവേദനയാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കാണിച്ചു അവർ അവിടെ അഡ്മിറ്റ് ചെയ്തു ഇന്ന് രാവിലെ കുട്ടിയുടെ ബോധം പോയി അങ്ങനാണ് ഇവിടെ എത്തിച്ചത്. കുട്ടിയെ സ്കാൻ ചെയ്യുന്നതിന് മുൻപ് ICU വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.കുട്ടിയുടെ നട്ടെല്ലിൽ നിന്ന് വെള്ളം എടുത്ത് ടെസ്റ്റിന് വിടുക .മറ്റ് ബ്ലഡ് ടെസ്റ്റിനും കുറിച്ചു.ചാർട്ട് എഴുതി വെച്ചിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. മാതാപിതാക്കളെ സമാധാനപ്പെടുത്തി ഞാൻ OP യിലേക്ക് തിരികെ പോയി. op കഴിഞ്ഞ് Icu വിൽ ചെന്ന് കുട്ടിയെ പരിശോധിച്ചു.റിപ്പോർട്ടിന് താമസം ഉണ്ടന്നറിഞ്ഞു. അവിടെ നിന്ന് ഇറങ്ങിയപ്പോൾ എതിരെ വരുന്നു Drരാഹുൽ വിഷ്ണു നീ ഒരു രോഗിയേയും സ്കാനിംഗിന് വിടുന്നില്ല ഞാൻ വിട്ട കേസ് നീ തടയുന്നത് എന്തിനാ രാഹുൽ ആ കുട്ടിയുടെ നില അപകടാവസ്ഥയിലായിരുന്നു ആ സമയം ആ കുട്ടിക്ക് വേണ്ടത് സകാനിംഗ് അല്ല പ്രാഥമിക ടെസ്റ്റ് നടത്തി ചികിത്സ തുടങ്ങുകയാണ് വേണ്ടത്.

ആ കുട്ടിയെ നമുക്ക് 'സ്കാൻ ചെയ്യേണ്ടാതായി വരും അപ്പോ ചെയ്യാം വിഷ്ണുവിന് എല്ലാറ്റിനും ന്യായികരണങ്ങൾ ഉണ്ട് ന്യായികരണമല്ല രാഹുൽ എൻ്റെ പ്രാഥമിക പരിശോധനയിൽ ആ കുട്ടിക്ക് മെനഞ്ചെറ്റീസ് ആണന്നാണ് നിഗമനം അതിനുള്ള ട്രീറ്റ്മെൻ്റ് ആരംഭിച്ച് കഴിഞ്ഞു. അതല്ലങ്കിൽ എന്തു ചെയ്യും വിഷ്ണു ആ കുട്ടീടെ ജീവന് ആര് സമാധാനം പറയും ഞാൻ പറഞ്ഞോളാം നമ്മുടെ മുന്നിലെത്തുന്ന ഓരോ ജീവനും വിലയുണ്ട് ആ ജീവൻ വെച്ച് പരീക്ഷണം നടത്തുകയല്ല നമ്മൾ ചെയ്യേണ്ടത്. സകാനിംഗ് രോഗം നിർണ്ണയിക്കുകയല്ലേ ചെയ്യുന്നത് അല്ലാതെ ജീവൻ വെച്ച് പരീക്ഷണം നടത്തുകയാണോ ചെയ്യുന്നത്. രാഹുൽ എനിക്ക് തർക്കിക്കാൻ താത്പര്യം ഇല്ല. ഈ കേസ് വന്നപ്പോ രാഹുലിന് നോക്കിയാൽ പോരായിരുന്നോ എന്തിനാ എന്നെ വിളിച്ചത്.

അവർക്ക് Dr വിഷ്ണുവിനെയാണ് കാണേണ്ടത് എന്നു പറഞ്ഞതുകൊണ്ട് ഈ കുട്ടി എൻ്റെ പേഷ്യൻ്റ് ആണ് ഇതിൽ രാഹുൽ ഇടപെടണ്ട പേഷ്യൻ്റ് മാത്രമെ വിഷ്ണുവിന് ഉള്ളു ആശുപത്രി എൻ്റേതാണ്. അപ്പോ ഞാൻ ഇടപെടും രാഹുൽ ഇങ്ങനെ ആണേൽ എനിക്ക് ഇവിടെ തുടരാൻ ബുദ്ധിമുട്ട് ഉണ്ട്. ഇങ്ങനെ തുടരാൻ ആണ് വിഷണുവിൻ്റെ പ്ലാനെങ്കിൽ എനിക്ക് മനേജ്മെൻ്റിനെ അറിയിക്കേണ്ടതായി വരും ഞാനാണ് നിൻ്റെ പേര് ഇവിടെ നിർദ്ദേശിച്ചത് അപ്പോ എനിക്കും ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. ഈ സമയം വിഷ്ണുവിൻ്റെ ഫോൺ റിംഗ് ചെയ്തു. " icu വിൽ നിന്നാണ് സാർ ആഷിതയുടെ റിസൽട് വന്നു. ദാ ഞാൻ വരുന്നു. വിഷ്ണു icu ലക്ഷ്യമാക്കി നടന്നു. വിഷ്ണുവിന് പിന്നാലെ Drരാഹുലും.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story