ഏട്ടത്തി: ഭാഗം 7

Eettathi

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

വിഷ്ണുവും രാഹുലും ഐ സി യു വിനകത്തേക്കു ചെന്നപ്പോൾ നേഴസ് ആഷിതയുടെ റിസൽട്ട് എടുത്ത് വിഷ്ണുവിൻ്റെ കൈയിൽ കൊടുത്തു. വിഷ്ണു ആഷിതയുടെ റിസൽട്ട് വിശദമായി തന്നെ പരിശോധിച്ചു. ആഷിതക്ക് മെനഞ്ചെറ്റീസ് ഇല്ല. പിന്നെ ? തനിക്കു തെറ്റുപറ്റിയിരിക്കുന്നു. മെനഞ്ചെറ്റിസിൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അതനുസരിച്ചുള്ള പ്രാഥമിക ചികിത്സയും തുടങ്ങിയിരുന്നു. വിഷ്ണു വീണ്ടും വീണ്ടും ആ റിപ്പോർട്ടിലേക്ക് തന്നെ നോക്കി. രാഹുൽ വിഷ്ണുവിൻ്റെ കൈയിൽ നിന്ന് റിപ്പോർട്ട് വാങ്ങി നോക്കി. ഇപ്പോ എങ്ങനെ ഉണ്ട് വിഷ്ണു താനല്ലേ പറഞ്ഞത് ആ കുട്ടിക്ക് മെനഞ്ചൈറ്റിസ് ആണന്ന് ആ കുട്ടിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ താൻ മാത്രമായിരിക്കും ഉത്തരവാദി സമാധാനം പറയേണ്ടത് താൻ മാത്രമായിരിക്കും മനേജ്മെൻ്റ് തന്നെ സപ്പോർട്ട് ചെയ്യുന്നതായിരിക്കില്ല. ഞൻ സ്കാനിംഗിന് വിട്ട പേഷ്യൻ്റാണ് ' താനതു തടഞ്ഞു ഞാനും ഒരു ന്യൂറോളജിസ്റ്റാണ്. ക്രിട്ടിക്കൽ സ്റ്റേജ് ആണന്ന് കണ്ടിട്ടാണ് ഞാൻ സ്കാനിംഗിന് വിട്ടത്. വിഷ്ണുവിൽ എന്തോ ഒരു ഭയം ഉടലെടുത്തു.

വിഷ്ണു ആഷിതയുടെ അടുത്തെത്തി പരിശോധിച്ചു ആഷിത യിൽ നല്ലൊരു മാറ്റം ഉണ്ടന്ന് വിഷ്ണുവിന് മനസ്സിലായി. കൊടുത്തു കൊണ്ടിരുന്ന മെഡിസിൻ തുടരാൻ ചാർട്ടിൽ എഴുതി വിഷ്ണു ഐസിയുവിൽ നിന്ന് വേഗത്തിൽ നടന്ന് പുറത്തേക്കു പോയി. താനൊന്ന് നിന്നേ താനങ്ങനെ പോയാലെങ്ങനാണ് ഇനിയെങ്കിലും ആ കുട്ടിയെ സ്കാൻ ചെയ്യാൻ നോക്ക് ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നോക്ക്. രാഹുലിനോട് മറുപടി ഒന്നും പറയാതെ തന്നെ വിഷ്ണു മുന്നോട്ട് നടന്നു. ഒഴിഞ്ഞ ഒരിടം നോക്കി നിന്നിട്ട് വിഷ്ണു തൻ്റെ ഫോണെടുത്ത് ഏട്ടനെ വിളിച്ചു. ഹലോ ഏട്ടാ എന്താ മോനേ ഈ സമയത്ത് ഏട്ടാ എന്തോ മനസ്സിനൊരു വിഷമം ഏട്ടൻ ഫോൺ ഏട്ടത്തിയുടെ കൈയിൽ ഒന്നു കൊടുക്കാമോ എന്താടാ എന്തേലും പ്രശ്നം ഉണ്ടോ? ഒന്നും ഇല്ല ഏട്ടൻ ഫോൺ ഏട്ടത്തിയുടെ 'കൈയിൽ കൊടുത്തേ ഓ പണ്ടു മുതൽ നിനക്ക് അങ്ങനാണല്ലോ സങ്കടം വരുമ്പോൾ ഏട്ടത്തിയോട് ഒന്നു സംസാരിച്ചാൽ മതി നിൻ്റെ സങ്കടം മാറാൻ. അവളു അടുക്കളയിൽ എന്തോ പണിയിലാണ് ഞാനിപ്പോ തന്നെ കൊടുക്കാം.

ഹരി അടുക്കളയിലേക്കു നടന്നു കണ്ടു കൊതിച്ചിട്ടു കാര്യമില്ല ഏട്ടത്തി എനിക്ക് വെറുമൊരു ഏട്ടത്തി മാത്രമല്ല അമ്മയും കൂടിയാണ്. ഒരമ്മയുടെ സ്നേഹവും വാത്സല്യവും എനിക്കു പകർന്നു തന്നത് എൻ്റെ ഏട്ടത്തിയാണ്. എനിക്കൊരു വിഷമഘട്ടം വരുമ്പോൾ അതു പരിഹരിക്കാനുള്ള മാർഗ്ഗം എൻ്റെ ഏട്ടത്തിയമ്മയുടെ കൈവശം ഉണ്ട്. ദേ ഞാൻ നിൻ്റെ ഏട്ടത്തിയുടെ കൈയിൽ കൊടുക്കാം ഫോൺ . ആരാ ഹരിയേട്ടാ? തുളസി പതിഞ്ഞ സ്വരത്തിൽ ഹരിയോട് ചോദിച്ചു. നിൻ്റെ മൂത്ത മോനാ വിഷ്ണു അവന് നിന്നോട് എന്തോ പറയാനുണ്ടന്ന്. ഹരിയുടെ കൈയിൽ നിന്നു ഫോൺ വാങ്ങി തുളസി കാതോട് ചേർത്തു മോനേ വിഷ്ണു ഏട്ടത്തി ..... എന്താ എൻ്റെ കുട്ടിയുടെ ശബ്ദത്തിൽ ഒരു പതർച്ച ഏട്ടത്തി എനിക്ക് എന്തോ മനസ്സിന് ഒരു സുഖം ഇല്ല. എന്തു പറ്റി എൻ്റെ കുട്ടിക്ക് '? ആൻസിക്കെന്തെങ്കിലും? അതോ ഹോസ്പിറ്റലിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? വിഷ്ണു തൻ്റെ സങ്കടത്തിൻ്റെ കാരണം ഏട്ടത്തിയോട് വിവരിച്ചു. കേട്ടിട്ട് ഇതിൽ എന്തോ ചതി ഉണ്ടെന്ന് തോന്നുന്നല്ലോ വിഷ്ണു . അതെ ഏട്ടത്തി എനിക്കും അങ്ങനെ തോന്നി.

മോൻ പറഞ്ഞ രോഗമാണ് ആ കുട്ടിക്ക് എന്ന് നിനക്ക് ഉറപ്പുണ്ടേൽ മോൻ ആദ്യം ചെയ്ത ടെസ്റ്റ് ഒന്നും കൂടി ചെയ്തു നോക്കു.പിന്നെ ഇനി ടെസ്റ്റ് ചെയ്യുന്നത് ആ ഹോസ്പിറ്റലിൽ വേണ്ടാട്ടോ ഏട്ടത്തി പറഞ്ഞു പോലെ ചെയ്യാം വിഷ്ണു വിഷമിക്കരുത് 'നീ നിൻ്റെ കഴിവിൽ വിശ്വസിക്കുക ഈശ്വര ചിന്തയോടെ പ്രാവർത്തികമാക്കുക ശരി ഏട്ടത്തി ധൈര്യമായി പോകു ഏട്ടത്തി പ്രാർത്ഥിച്ചോളാം. രാഹുൽ പറഞ്ഞതുപോലെ സ്കാനും കൂടി ചെയ്തോളു ശരി ഏട്ടത്തി ഞാൻ വൈകുന്നേരം വീട്ടിലെത്തിയിട്ട് വിളിക്കാം. ശരി മോനെ വിഷ്ണു ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു. തുളസി ഫോൺ ഹരിയെ തിരിച്ചേൽപ്പിച്ചു. എന്താ തുളസി അവൻ പറഞ്ഞത് അവനെന്തിനാ സങ്കടം തുളസി വിഷ്ണു തന്നോട് പറഞ്ഞതെല്ലാം ഹരിയെ അറിയിച്ചു. അതിന് നീ അവനോട് എന്താ,പറഞ്ഞു കൊടുത്തത് ഞാൻ കേട്ടു. നിനക്കിത്ര ബുദ്ധിയൊക്കെയുണ്ടോ. ഹരിയേട്ടൻ എനിക്കൊരു വിലയും തരുന്നില്ലന്നോർത്ത് എൻ്റെ അനിയൻമാർക്ക് ആവശ്യം വന്നാൽ അവരെല്ലാവരും ഈ ഏട്ടത്തിയുടെ അടുത്താണ് സമീപിക്കുന്നത്. ഓ സമ്മതിച്ചു. നീയും നിൻ്റെ ഒരു അനിയൻമാരും.

കണ്ടു കൊതിച്ചിട്ടു കാര്യമില്ല ഇതു തന്നെയാ എൻ്റെ അനിയനും ഇപ്പോ പറഞ്ഞത്. വിഷ്ണു നേരെ പോയത് ഐ സി യുവിലേക്കാണ്. നേരത്തെ ചെയ്ത ടെസ്റ്റ്‌ ഒരിക്കൽ കൂടി ചെയ്യാൻ വേണ്ടി നട്ടെല്ലിൽ നിന്നും ഫ്ലൂയിഡ് എടുത്ത് ഐ സി യു വിൻ്റെ പുറത്ത് നിൽക്കുന്ന മതാപിതാക്കളെ ഏൽപ്പിച്ചിട്ടു പറഞ്ഞു. ഇതൊന്ന് പുറത്തെ ലാബിൽ കൊണ്ടുപോയി ടെസ്റ്റു ചെയ്യണം. വിഷ്ണു തൻ്റെ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്ത് അതിൽ കുറച്ച് നോട്ടുകളെടുത്ത് അവരെ ഏൽപ്പിച്ചു. ഡോക്ടർ എൻ്റെ മോൾക്കിപ്പോ എങ്ങനെ ഉണ്ട്.അഷിതയുടെ അമ്മ കരഞ്ഞുകൊണ്ട് വിഷ്ണുവിനോട് ചോദിച്ചു. ഭയപ്പെടാനൊന്നുമില്ല. കരയാതിരിക്കു ഉം എത്രയും പെട്ടന്ന് ഇതുകൊണ്ടു പോയി പുറത്തെ ലാബിൽ കൊണ്ടുപോയി കൊടുക്കു വിഷ്ണു നേരെ പോയത് വാർഡിലേക്കായിരുന്നു. അഡ്മിറ്റ് ചെയ്തിരുക്കുന്ന രോഗികളോട് കുശലം പറഞ്ഞും വിശേഷം ചോദിച്ചറിഞ്ഞും പരിശോധിച്ചതിന് ശേഷം നേരെ കാൻ്റീനിലേക്ക് പോയി.

അവിടെ ചെന്ന് ഒരു കോഫി ഓർഡർ ചെയ്തു കാത്തിരുന്നു. ഡോക്ടർ വിഷ്ണുവിന് ഒരു പണി കിട്ടാനുള്ള സാധ്യത ഉണ്ടട്ടോ രാഹുലിൻ്റെ ഏറ്റവും അടുത്ത രണ്ടു ഫ്രണ്ട്സ് കോറിഡോറിൻ്റെ മറുവശത്തു നിന്ന് സംസാരിക്കുന്നത് വിഷ്ണു കേട്ടു . വിഷ്ണുവിൻ്റെ ശ്രദ്ധ അങ്ങോട്ടേക്കായി. അതെന്താടോ താൻ അങ്ങനെ പറഞ്ഞത്. അവരുതമ്മിൽ പറയുന്നതു കേട്ട് വിഷ്ണു ഞെട്ടി. ഓർഡർ ചെയ്ത കോഫി പോലും കുടിക്കാതെ വിഷ്ണു ഐസിയു ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. ഐ സി യു വിൽ എത്തിയ വിഷ്ണു ആഷിതയുടെ അടുത്തെത്തി പൾസും മറ്റും നോക്കി. ഒരു കസേര ബെഡിനടുത്തേക്ക് വലിച്ചിട്ട് വിഷ്ണു ആഷിതയുടെ അടുത്തിരുന്നു. ഏട്ടത്തി പറഞ്ഞതുപോലെ തൻ്റെ കഴിവിലും അറിവിലും വിശ്വസിച്ചു കൊണ്ട് ഒരു നിമിഷം പ്രാർത്ഥനയിൽ മുഴുകി. അതിനു ശേഷം ആഷിത ക്ക് ഒരു ഇഞ്ചക്ഷൻ എടുത്തു. മെനഞ്ചെറ്റീസിനുള്ള ട്രീറ്റ്മെൻ്റ് ആരംഭിച്ചു.

ഡോക്ടർ പരിശോധന ഫലം വന്നിട്ടില്ല അതിനു മുൻപ് ഡോക്ടർ ആഷിതക്ക് ട്രീറ്റ്മെൻറ് ആരംഭിച്ചല്ലോ. സിസ്റ്റർ നമുക്കിപ്പോ ഈ കുട്ടിയുടെ ജീവനാണ് വലുത് ടെസ്റ്റു റിസൽട്ടുകൾ വരാൻ ഇനിയും കാത്തിരുന്നാൽ ഈ മോളുടെ ജീവന് അപകടം സംഭവിക്കും ആഷിതയുടെ ചാർട്ട് സിസ്റ്റർ ആരേയും കാണിക്കണ്ട എനിക്ക് ഉറപ്പുണ്ട് ആക്ഷിത ഉടൻ കണ്ണു തുറക്കും. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും. വിഷ്ണു ആ ദിവസം വീട്ടിൽ പോകാതെ ആഷിതക്ക് കൂട്ടിരുന്നു പാതിരാത്രി കഴിഞ്ഞൊരു സമയത്ത് ആഷിത കണ്ണു തുറന്നു.അപകടനില തരണം ചെയ്തു എന്ന് വിഷ്ണുവിന് മനസ്സിലായി. പിറ്റേന്ന് രാവിലെ തന്നെ ആഷിതയുടെ മതാപിതാക്കളെ ഐ സി യുവിലേക്ക് വിളിപ്പിച്ച് - ആഷിതയെ കാണിച്ചു കൊടുത്തു. തൻ്റെ പപ്പയേയും അമ്മയേയും കണ്ട് അഷിതയുടെ കണ്ണുകൾ വിടർന്നു ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു അതു കണ്ട് വിഷ്ണുവിൻ്റെ കണ്ണുകളും ഈറനണിഞ്ഞു. ആഷിതയുടെ മാതാപിതാക്കൾ വിഷ്ണുവിൻ്റെ മുന്നിൽ കൈകൂപ്പി ഡോക്ടർ വിഷ്ണുവിനെ കണ്ടാൽ ഞങ്ങളുടെ മോൾ രക്ഷപ്പെടു എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ മോളെ ഇങ്ങോട്ടു കൊണ്ടുവന്നത്.

ഞങ്ങളുടെ മോളെ രക്ഷിച്ച ഡോക്ടർ ഞങ്ങളുടെ ദൈവമാണ് നന്ദി ഡോക്ടർ ഒത്തിരി ഒത്തിരി നന്ദി. നന്ദി എന്നോടല്ല പറയേണ്ടത് ഈശ്വരനോടാണ് ഞാൻ എൻ്റെ കടമ ചെയ്തു എന്നേയുള്ളു. നിങ്ങൾ പുറത്തിരുന്നോളു മോളുടെ നെറുകയിൽ ചുംബിച്ച് അവർ പുറത്തേക്കിറങ്ങി പോയി. എൻ്റെ ഏട്ടത്തിയോടാണ് ഞാൻ നന്ദി പറയേണ്ടത്.ഏട്ടത്തിയുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ്. അവരുടെ സംസാരം എനിക്കു കേൾക്കാൻ സാധിച്ചത്. വിഷ്ണു മനസ്സിൽ ഈശ്വരനും ഏട്ടത്തിക്കും നന്ദി പറഞ്ഞു. ഏട്ടത്തിയുടെ ആയുധമാണ് പ്രാർത്ഥന ഒരിക്കൽ പോലും ഏട്ടത്തിക്കുവേണ്ടി ഏട്ടത്തി പ്രാർത്ഥിക്കുന്നതു കണ്ടിട്ടില്ല അനിയൻമാർക്കു വേണ്ടിയാണ് ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് എന്നു തോന്നുന്നു. വിഷ്ണു ഫോണെടുത്ത് ഏട്ടനെ വിളിച്ചു എന്തായി അവിടുത്തെ കാര്യങ്ങളൊക്കെ ഇവിടെ എല്ലാം സോൾവ് ആയി എവിടെ ഏട്ടത്തി. ഇവിടെ എൻ്റെ അടുത്തുണ്ട് ഞാൻ കൊടുക്കാം. വിഷ്ണു തലേന്നു കേട്ടതും നടന്നതുമായ എല്ലാ കാര്യങ്ങളും ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി പറഞ്ഞതുപോലെ ചതി ആയിരുന്നു മോനെ വിഷ്ണു .

നീ ഉടനെ തന്നെ ആ ആശുപത്രിയിൽ നിന്ന് രാജിവെയ്ക്കണം അന്നു ഞാൻ പറഞ്ഞതാ ഏട്ടനോട് എനിക്ക് ഇവിടെ ജോയിൻ ചെയ്യാൻ ഇഷ്ടമല്ലന്ന് എന്നെ നിർബദ്ധിച്ച് ജോയിൻ ചെയ്യിച്ചത് ഏട്ടനാണ് വിഷ്ണു തൻ്റെ പരിഭവം ഏട്ടത്തിയോട് പറഞ്ഞു. ഏട്ടൻ അറിഞ്ഞിരുന്നില്ലല്ലോ കശാപ്പുശാലയിലേക്കാണ് തൻ്റെ അനിയനെ ജോലിക്കായി ക്ഷണിച്ചതെന്ന് .. കശാപ്പുശാലയാണന്നറിഞ്ഞ സ്ഥിക്ക് ഇനി അവിടെ നിൽക്കണ്ട പത്തു മണിയോടു കൂടി ആക്ഷിതയുടെ റിസൽട്ട് ;വന്നു. വിഷ്ണു ആ റിസർട്ടിൻ്റെ ഒരു കോപ്പി എടുത്ത് തൻ്റെ കൈവശം സൂക്ഷിച്ചു വെച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആഷിതയെ വാർഡിലേക്കു മാറ്റി വാർഡു പരിശോധനകഴിഞ്ഞ് വിഷ്ണു പുറത്തേക്കിറങ്ങിയപ്പോളാണ് തനിക്ക് എതിരെ വരുന്ന രാഹുലിനെ കണ്ടത് വിഷ്ണു രാഹുലിനെ വിഷ് ചെയ്തു തിരിച്ച് വിഷ് ചെയ്യുന്നതിന് പകരം രാഹുൽ രോഷാകുലനായി ഞങ്ങൾക്ക് എന്തോ ഭാഗ്യമുണ്ട്.അല്ലങ്കിൽ നീ ഞങ്ങളുടെ അശുപത്രിക്ക് മാനക്കേട് ഉണ്ടാക്കിയേനെ അതിന് ഞാൻ എന്തു ചെയ്തു.

ആ കുട്ടിയുടെ ഭാഗ്യം കൊണ്ടാണ് ആ കുട്ടി രക്ഷപ്പെട്ടത് മനേജുമെൻ്റ് നിന്നെ കാണാൻ ഇരിക്കുകയാണ്. ഞാനും മാനേജുമെൻ്റിനെ കാണാൻ ഇരിക്കുകയാണ്. എന്തിന് നീയും ഉണ്ടാകുമല്ലോ അവിടെ അപ്പോ അറിയാം എന്തിനാന്ന് അതു പറഞ്ഞ് വിഷ്ണു അവിടെ നിന്നും പോയി. ഒരാഴ്ച കഴിഞ്ഞൊരു ദിവസം ആഷിതയെ ഡിസ്ചാർജ് ചെയ്തു അഷിത ആശുപത്രിയിൽ നിന്ന് പോകുന്നതിന് മുൻപ് വിഷ്ണുവിൻ്റെ മുറിയിലെത്തി നന്ദി അറിയിച്ചു ആഷിത ഡിസ്ചാർജ് ചെയ്തു പോയ ഉടനെ വിഷ്ണു തൻ്റെ റിസൈൻ ലെറ്ററും തയ്യാറാക്കി ആഷിതയുടെ ടെസ്റ്റ് റിപ്പോർട്ടുകൾ അടങ്ങുന്ന ചാർട്ടുമായി രാഹുലിൻ്റെ മുറിയിലെത്തി. അവിടെയപ്പോൾ രാഹുലിൻ്റെ നിർദേശപ്രകാരം മനേജ്മെൻ്റിൻ്റെ യോഗം കുടുകയായിരുന്നു. അല്ല ഇതാര് ഡോക്ടർ വിഷ്ണു വോ? ഞങ്ങൾ ഡോക്ടറെ ഇവിടേക്ക് വിളിപ്പിക്കാൻ ഇരിക്കുകയായിരുന്നു. വിഷ്ണു ഒന്നും മിണ്ടാതെ തന്നെ തൻ്റെ കൈയിലിരുന്ന രാജി കത്തും ആഷിതയുടെ ചാർട്ടും അവരുടെ മുന്നിലേക്കു വെച്ചു. എനിക്കിവിടെ സേവനം ചെയ്യാൻ താത്പര്യം ഇല്ല. ആരാച്ചാരുടെ പണി അല്ല എന്നെ എൻ്റെ ഏട്ടൻ പഠിപ്പിച്ചത്.

ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് എൻ്റെ ഏട്ടനും ഏട്ടത്തിയും എന്നെ ഡോക്ടർ ആക്കിയത് ഇതൊരു കശാപ്പുശാലയാണന്ന് അറിയാതെയാണ് ഞാൻ ഇവിടെ ജോയിൻ ചെയ്തത് എനിക്ക് പണമല്ല വേണ്ടത്. ആത്മസംതൃപ്തിയാണ് വേണ്ടത് നമ്മുടെ മുന്നിലെത്തുന്ന രോഗികൾ അവർ രോഗം മാറി പുഞ്ചിരിച്ചു കൊണ്ട് നമ്മുടെ മുന്നിലൂടെ ഈ പടി ഇറങ്ങി പോകുമ്പോളാണ് ചെയ്യുന്ന ജോലിയിൽ സംതൃപ്തി കിട്ടുന്നത് സ്കാനിംഗിനും ഓപ്പറേഷനും വിധേയമാക്കാതെ എൻ്റെ രോഗികളെ എന്നോടുള്ള പക കൊണ്ട് കൊല്ലാൻ പോലും മടിയില്ലാത്ത ഇവനെ പോലെയുള്ളവർ ഇവിടെ ഉള്ളിത്തോളം കാലം ഞാനിവിടെ തുടർന്നാൽ ശരിയാവില്ല ദൈവത്തിൻ്റെ തൊട്ടുതാഴെയാണ് ഡോക്ടർമാരുടെ സ്ഥാനം എന്നാണ് എൻ്റെ ഏട്ടത്തി എന്നോട് പറഞ്ഞിട്ടുള്ളത് ജീവനെ പിടിച്ചു നിർത്താനാണ് ഞാൻ ഡോക്ടർ ജിവനെ നശിപ്പിക്കാൻ നമുക്ക് എന്തവകാശം. ഞാൻ പോകുന്നു. അതും പറഞ്ഞ് വിഷ്ണു അവിടെ നിന്നും ഇറങ്ങി. വീട്ടിൽ ചെന്നപ്പോൾ വിഷ്ണു ആൻസിയോടും ടീച്ചറമ്മയോടും കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. രണ്ടു പേരും വിഷ്ണുവിൻ്റെ തീരുമാനത്തെ സപ്പോർട്ടു ചെയ്തു.

ഏട്ടനെ വിളിച്ചു വിഷ്ണു വിവരം പറഞ്ഞു.വിവരം അറിഞ്ഞ ഏട്ടത്തിയും നന്ദനയും ലാവണ്യയും വിഷ്ണുവിനെ സപ്പോർട്ട് ചെയ്ത് കൂടെ നിന്നു മോനെ എന്തായാലും മറ്റൊരു ഹോസ്പിറ്റലിൽ ജോലി കിട്ടുന്നതു വരെ നിങ്ങൾ ഇങ്ങോട്ടു വാ ഏട്ടത്തിക്ക് അതൊരു സഹായം ആകും. നിങ്ങളൊക്കെ അവളുടെ അടുത്ത് ഉണ്ടെങ്കിൽ അവൾക്കൊരു ധൈര്യമാണ്. എല്ലാവർക്കും ധൈര്യം കൊടുക്കാൻ അവളു മിടുക്കിയാണ് സ്വന്തം കാര്യം വരുമ്പോൾ യാതൊരു ധൈര്യവും ഇല്ല ഈ സമയത്ത് ഡോകടായ അനിയൻ കൂടെ ഉണ്ടാകുന്നത് നല്ല കാര്യമല്ലേ എൻ്റെ ഏട്ടാ ഞാനൊരു ന്യൂറോളജിസ്റ്റാണ് അല്ലാതെ ഗൈനക്കോളജിസ്റ്റല്ല പോടാ കളിയാക്കാതെ നീ എന്താന്നൊക്കെ എനിക്കറിയാം ആൻസി നന്നായി നടക്കാൻ തുടങ്ങിയില്ലേ ? ഉവ്വ് ഏട്ടാ ഏട്ടത്തി നിങ്ങളെ കണ്ടിട്ടു കുറെ നാളായില്ലേ. നാളെത്തന്നെ അവിടുന്ന് പോരാൻ നോക്ക്. ശരിയേട്ടാ.. പിറ്റേന്ന് രാവിലെ തന്നെ വിഷ്ണു ആൻസിയേയും ടീച്ചറമ്മയേയും കൂട്ടി നാട്ടിലേക്ക് പുറപ്പെട്ടു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story