എനിക്കായ്: ഭാഗം 10

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

പിന്നെ ആരും ഇല്ലാത്തവന് കൂട്ട് ദൈവം ഉണ്ട്.. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടവും... പിന്നെ ആ ദൈവത്തിനു അഞ്ചുവിന്റെ അച്ഛന്റെയും, പലിശക്കാരൻ ദിവാകരൻ ചേട്ടന്റെയും, ഒക്കെ മുഖം ആയിരിക്കും എന്ന് മാത്രം..."" 🎀🎀 വീട്ടിൽ എത്തിയ അമ്മയ്ക്ക് ആദ്യം എന്തിനും വിഷമം ആരുന്നു എങ്കിലും പതിയെ അഞ്ചു അതെല്ലാം മാറ്റി എടുത്തു... കോളേജിൽ പോകാതെ അമ്മയെ നോക്കുന്ന ഭാര്യയെ കണ്ട് എന്ത്‌ പറയണം എന്ന് അറിയാതെ നിന്നപ്പോൾ എല്ലാം ഒരു ചെറു ചിരിയോടെ അവൾ അവനെ സമാധാനിപ്പിച്ചു... രാത്രി എപ്പോഴത്തെയും പോലെ ആ ദിവസത്തെ കാര്യങ്ങൾ പറയുവാരുന്നു അഞ്ചുവും ജിത്തുവും... ""അമ്മയ്ക്ക് സുഖം ആയി കഴിഞ്ഞാൽ ഞാൻ കോളേജിൽ പോകാം ജിത്തേട്ടാ... ഇത് കുറച്ചു ദിവസത്തെ കാര്യം അല്ലേ ഉള്ളു... അത് വരെ അമ്മയ്ക്ക് ഒരാളുടെ സഹായം വേണം... ഒന്ന് ക്ഷമിക്ക് എന്റെ കെട്ടിയോനെ...

ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്... ചിത്ര ചേച്ചിക്ക് അമ്മയെ കാര്യം സാധിക്കാൻ വേണ്ടി മതിയാരുന്നു... പിന്നെ അവരെയും കുറ്റം പറയാൻ പറ്റില്ല... സ്വന്തം ചേട്ടന് ബാങ്ക് ബാലൻസ് ഇല്ല എങ്കിൽ ഇങ്ങനെ ഒക്കെ വരും... 😌"" പകുതി കളിയോടെയും പകുതി കാര്യത്തോടെയും അഞ്ചു പറഞ്ഞ കാര്യം കേട്ട് അറിയാതെ തന്നെ ജിത്തുവിന്റെ തല കുനിഞ്ഞു... ""നിനക്ക് ഇപ്പോഴേ തോന്നി തുടങ്ങിയോ അഞ്ചു... എന്നേ വേണ്ടാരുന്നു എന്ന്... ഇതിലും നല്ല സാമ്പത്തിക സ്ഥിതി ഉള്ള ഒരാളെ....."" ബാക്കി പറയാൻ അനുവദിക്കാതെ തന്നെ അവന്റെ നെഞ്ചിലേക്ക് അവൾ തല വെച്ചു... ""ഒരിക്കലും അങ്ങനെ പറയല്ലേ ജിത്തേട്ടാ... താലി എന്നാൽ ഒരു വാഗ്‌ദാനം ആണ്... ഏത് അവസ്ഥയിലും കൂടേ നില്കും എന്നുള്ള വാക്ക്... ഇവിടെ പട്ടിണി ആണെങ്കിൽ പോലും ഏട്ടൻ കൂടേ ഉണ്ടെങ്കിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു... പണം കൊണ്ട് ഒരിക്കലും സ്നേഹം കിട്ടില്ല... എന്നേ പൊന്ന് പോലെ നോക്കുന്നില്ലേ... സ്നേഹിക്കുന്നില്ലേ... എന്റെ ഒരു കാര്യത്തിനും ഇത് വരെ ഒരു കുറവും ഏട്ടൻ വരുത്തിയിട്ടില്ല...

ഇതിൽ കൂടുതൽ ഒരു പെണ്ണിന് വേറെ എന്താ വേണ്ടത്... പണം ഇന്ന് വരും, നാളെ പോകും... പിന്നെ ഈ സമൂഹത്തിൽ എല്ലാവരും പണക്കാർ ഒന്നും അല്ലല്ലോ... പാവങ്ങൾക്കും ജീവിക്കണ്ടേ... ഹോസ്പിറ്റൽ കേസ് ഒന്നും നമ്മൾ നിച്ഛയിക്കുന്നത് അല്ലല്ലോ... എന്ത്‌ വന്നാലും എന്റെ ഏട്ടനെ തള്ളി കളയാൻ എനിക്ക് പറ്റില്ല... ഇന്ന് എന്റെ ലോകം തന്നെ ഏട്ടൻ ആണ്... പിന്നെ അമ്മയുടെ ചികിത്സക്ക് എടുത്ത പണം ആണെങ്കിൽ ഏതെങ്കിലും വഴി കാണും... കേട്ടിട്ടില്ലേ... ഒരു പ്രശ്നം ഉണ്ടെങ്കിൽ അതിന് ഒരു പ്രതിവിധിയും ഉണ്ടെന്ന്... അത് പോലെ തന്നെ നമ്മുടെ പ്രശ്നങ്ങളും മാറും... ഇതിലും വലിയ പ്രശ്നങ്ങൾ വന്നിട്ട് തളരാത്ത ആൾ ആണോ ഇപ്പോൾ ഇങ്ങനെ സെന്റി ആകുന്നത്????"" ""ഇതിന് മുൻപ്‌ ഇത്ര കടം ഇല്ലാരുന്നു അഞ്ചു... ഇത് കല്യാണത്തിന് വേണ്ടി എടുത്തതും... ഇപ്പോഴത്തെയും... എല്ലാം കൂടി ആയപ്പോൾ ആണ്...

എന്തെങ്കിലും വഴി കാണാതെ ഇരിക്കില്ല...."" 🎀🎀 ""നീ ഇത് വരെ റെഡി ആയില്ലേ മോളെ??? ഞാൻ പറഞ്ഞില്ലേ അമ്മയെ നോക്കാം എന്ന്... കോളേജിൽ പോകാൻ ഉള്ള ബസ് വരാൻ ഉള്ള സമയം ആയി..."" രാവിലെ തന്നെ അഞ്ചുവിന്റെ അമ്മ ആണ്.. ഇനിയും അവൾക്ക് ക്ലാസ്സ്‌ കളയാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് രാവിലെ മുതൽ വൈകിട്ട് അഞ്ചു വരുന്നത് വരെ അഞ്ചുവിന്റെ അമ്മ ആണ് കൂട്ട്... വൈകിട്ട് സുജിത് ജോലി കഴിഞ്ഞു വന്നിട്ട് തിരിച്ചു കൊണ്ട് വിടുകയും ചെയ്യും... അതിനുള്ളിൽ തന്നെ അമ്മ ആ വീട്ടിലെ ഒരുവിധം ജോലി എല്ലാം ഒതുക്കും.. അഞ്ചുവിന് അത്ര ആശ്വാസം കോളേജിൽ പോയി വരുമ്പോൾ... ചിത്ര ഇടയ്ക്ക് വരുമെങ്കിലും അമ്മയെ നോക്കാൻ ഒന്നും നിൽക്കാറില്ല.. ജിത്തു ഒന്നും പറയാനും പോകില്ല... ""ഉണ്ണിയേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്..."" ഒരു ദിവസം ജോലി കഴിഞ്ഞു വന്ന സുജിത്തിനെ കാത്ത് സുചിത്ര ഉണ്ടാരുന്നു വീട്ടിൽ... ""മ്മ്.. എന്താ????"" ""രണ്ട് മാസം എന്ന് പറഞ്ഞല്ലേ മോളുടെ മാല വാങ്ങിയത്... ഇപ്പോൾ മൂന്ന് മാസം ആയി..

ഇത് വരെ അത് എടുത്തു തന്നില്ലല്ലോ... അല്ലെങ്കിൽ തന്നെ മനുവേട്ടന്റെ അച്ഛനും അമ്മയും ഒരു പ്രശ്നം കിട്ടാൻ കാത്തിരിക്കുക ആണ്... ഏട്ടൻ ഇനിയും ഒരുപാട് താമസിക്കാതെ എത്രയും പെട്ടെന്ന് എടുത്തു തരണം അത്... ഏട്ടന്റെ അവസ്ഥ ഒക്കെ എനിക്ക് അറിയാം.. പക്ഷേ എന്റെ നിലനിൽപ്പ് കൂടി നോക്കണ്ടേ ഞാൻ..."" ""ഒരുപാട് താമസിക്കില്ല... എടുത്തു തരാം ഞാൻ...."" അത്ര മാത്രം പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ജിത്തു പല തീരുമാനങ്ങളും മനസ്സിൽ എടുത്തിരുന്നു... 🎀🎀 ഒരാഴ്ച കഴിഞ്ഞു രാവിലെ പതിവിലും നേരുത്തേ ജിത്തു എവിടെയോ പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങി... എവിടെ ആണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ വന്നിട്ട് പറയാം എന്ന് മാത്രം ആരുന്നു മറുപടി.... ""എവിടെ ആണെങ്കിലും എന്നോട് പറഞ്ഞൂടെ ഏട്ടാ????"" ""ഞാൻ പറഞ്ഞെല്ലോ അഞ്ചു.. പോയ കാര്യം നടന്നാൽ ഞാൻ പറയാം...

പിന്നെ ഈ കാര്യം നടക്കണേ എന്ന് പ്രാർത്ഥിക്കണേ പെണ്ണെ... നിന്റെ പ്രാർത്ഥന ആണ് എന്റെ ബലം... പോയി വരാം...."" 🎀🎀 ജിത്തു പോയി വന്നപ്പോഴേക്കും രാത്രി ആയി... വന്ന ഉടനെ കുളിച്ചിട്ട് തന്നോട് കാര്യം പോലും പറയാതെ അമ്മയുടെ റൂമിലേക്ക് കയറി പോകുന്നത് കണ്ട് വിഷമം വന്നു എങ്കിലും അമ്മ വിളിച്ചപ്പോൾ മടിയോടെ അവൾ അകത്തേക്ക് കയറി... ""എന്താ അമ്മേ...????"" ""ഉണ്ണിക്ക് നമ്മളോട് ഒരുമിച്ചു എന്തോ പറയണം എന്ന് ഉണ്ട് പോലും.. നീ ഇവിടെ വന്നു ഇരിക്ക്...."" അമ്മയുടെ സൈഡിൽ ജിത്തുവിനെ നോക്കി ഇരിക്കുമ്പോൾ അവന്റെ മുഖത്ത് നിന്ന് തന്നെ അവൾക്ക് മനസിലായി അത്ര സന്തോഷം തരുന്ന കാര്യം അല്ല പറയാൻ പോകുന്നത് എന്ന്... ""അമ്മയ്ക്ക് അറിയാവുന്നത് അല്ലേ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ... എന്നേ കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല അമ്മേ... പത്രത്തിൽ നിന്ന് ഗൾഫിലേക്ക് ഡ്രൈവർ ന്റെ ഒഴിവ് ഉണ്ട് എന്ന് ഞാൻ കണ്ടിരുന്നു... ഇന്ന് ആരുന്നു ഇന്റർവ്യൂ... അവർക്ക് ഇഷ്ടമായി... ഒരു മാസത്തിനുള്ളിൽ പോകാം... നമ്മൾ ആയി ചിലവ് ഒന്നുമില്ല..

എല്ലാം കമ്പനി ആണ്... ഇപ്പോൾ എനിക്ക് ഇവിടെ മാസം കിട്ടുന്ന പൈസയേക്കാൾ ഇരട്ടി ശമ്പളം ഉണ്ട്... നമ്മുടെ പ്രശ്നങ്ങൾ എല്ലാം ഒരുവിധം കരയ്ക്ക് അടുക്കുമ്പോൾ തിരിച്ചു വരാമെല്ലോ... അമ്മ എതിരൊന്നും പറയരുത്... ഇതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു വഴിയും ഇല്ല... ഒരു പ്ലസ്ടുക്കാരന് നാട്ടിൽ കിട്ടുന്ന ജോലിയുടെ ശമ്പളം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമെല്ലോ..."" അനുവാദത്തിനായി അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൻ അമ്മയെ ചേർത്തു പിടിച്ചു.... ""അമ്മയ്ക്ക് വേണ്ടി ഇനി എന്റെ പൊന്നു മോൻ ആ മരുഭൂമിയിൽ കൂടേ പോയി കിടന്ന് കഷ്ടപെടണോ...?? അമ്മ അത് എങ്ങനെ സഹിക്കും??? നമുക്ക് ഇവിടെ ഉള്ള ജോലി പോരെ മോനെ??? നിന്നെ എന്നും എനിക്ക് കാണാമെല്ലോ..."" ""എന്നേ കൊണ്ട് ആവുന്നത് പോലെ ഞാൻ ശ്രമിച്ചില്ലേ അമ്മേ... ഇനി ബാങ്കിൽ നിന്ന് ജപ്തി വരും ഇങ്ങനെ പോയാൽ... നിങ്ങളെ രണ്ട് പേരെ കൊണ്ട് ഞാൻ എവിടേക്ക് പോകും??? അച്ഛൻ ഉറങ്ങുന്ന മണ്ണ് മറ്റൊരാൾക്ക്‌ കൊടുക്കാൻ തോന്നുന്നില്ല അമ്മേ....

എന്റെ അമ്മ എതിര് പറഞ്ഞാൽ പിന്നെ എനിക്ക് പറ്റില്ല... ഇത് കൂടി പോയാൽ രണ്ട് വർഷം... അതിൽ കൂടുതൽ ഞാൻ അവിടെ നിൽക്കില്ല... നമ്മുടെ പ്രശ്നങ്ങളും തീരും അപ്പോഴേക്കും... കഴിഞ്ഞ ആഴ്ച തന്നെ കണ്ടില്ലേ ചിത്ര വന്നു പ്രശ്നം വെച്ചത്.. അവളുടെ കൊച്ചിന്റെ സ്വർണം എടുത്തു കൊടുക്കണം എന്ന് പറഞ്ഞു... ഇനിയും അങ്ങനെ പലിശക്കാരനും ബാങ്കുകാരും ഒക്കെ ഇവിടെ വരുന്നതിനേക്കാൾ നല്ലത് ഇതല്ലേ... നിങ്ങൾ രണ്ടും കുറച്ചു വിഷമിക്കും... പക്ഷേ പതിയെ എല്ലാം ശെരി ആകും... ഞാൻ അഞ്ചുവിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ടാരുന്നു ഈ കാര്യം... അച്ഛനും പറഞ്ഞു നല്ല ഓഫർ വന്നാൽ നോക്കാൻ..."" ""നീ എല്ലാം തീരുമാനിച്ചെങ്കിൽ പിന്നെ അമ്മ എന്ത്‌ പറയാൻ ആണ്... പോയി വാ... നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് രണ്ട് ആത്മാക്കൾ ഈ വീട്ടിൽ കാത്തിരിക്കും... ഒരുപാട് വൈകാതെ തിരിച്ചു വരണം....""

തലയിൽ തലോടി അമ്മ അത് പറയുമ്പോൾ അവൻ അവരുടെ മടിയിലേക്ക് തല വെച്ചു കിടന്നു... കണ്ണ് തുടച്ചു പുറത്തേക്ക് അഞ്ചുവും... 🎀🎀 രാത്രി ഒന്നും മിണ്ടാതെ അഞ്ചു പ്രതിഷേധം അറിയിച്ചു എങ്കിലും അവന്റെ ഒരു ചേർത്തു പിടിയിൽ അതെല്ലാം ഒരു പൊട്ടിക്കരച്ചിൽ ആയി... ""നീയും കൂടി ഇങ്ങനെ ആയാൽ എങ്ങനെ ആണ് പെണ്ണെ.. നിനക്ക് അറിയാവുന്നത് അല്ലേ എല്ലാ കാര്യങ്ങളും... രണ്ട് വർഷം രണ്ട് മാസം പോലെ പോകും... അമ്മയെ നീ വേണ്ടേ നോക്കാൻ..."" ""പോകും എന്ന് ഉറപ്പിച്ചോ ഏട്ടൻ??? വേറെ ഒരു വഴിയും ഇല്ലേ??"" ""വേറെ എന്തെങ്കിലും വഴി ഉണ്ടാരുന്നു എങ്കിൽ നിങ്ങളെ ഇവിടെ തനിച്ചു നിർത്തിയിട്ടു ഞാൻ അന്യനാട്ടിൽ പോകുവോ... ഒരാളും സ്വന്തം ഭാര്യയെയും അമ്മയെയും തനിച്ചാക്കി അവന്റ സുഖത്തിന് ഗൾഫ് നാട്ടിൽ പോകില്ല അഞ്ചുട്ടി... അവന്റെ ഗതികേട് കൊണ്ട് ആയിരിക്കും... മറ്റൊരു വഴിയും മുന്നിൽ ഇല്ല എന്ന് തോന്നുമ്പോൾ... ഇന്ന് എന്റെ അവസ്ഥയും അതാണ്‌... രണ്ട് വർഷത്തിനുള്ളിൽ നിനക്ക് ഒരു ജോലി ആകണം... അതിന് വേണ്ടി നന്നായി പഠിക്കണം...

ഇനി ഒരുപാട് ദിവസം ഒന്നുല്ല... നിന്റെ സ്കൂട്ടി വീട്ടിൽ ഇല്ലേ... അച്ഛന് എന്റെ ബൈക്ക് കൊടുക്കാം... എന്നിട്ട് സ്കൂട്ടി നമുക്ക് ഇവിടേക്ക് കൊണ്ട് വരാം... പിന്നെ ഓട്ടോ വിൽക്കാൻ മനസില്ല... അത് വാടകയ്ക്ക് കൊടുക്കാം...."" ""എല്ലാം ഇപ്പോഴേ തീരുമാനിച്ച സ്ഥിതിക്ക് ഞാൻ എന്ത്‌ പറയാൻ ആണ്... ഏട്ടന്റെ ഇഷ്ടം..."" ""നീ ഇനിയും ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കല്ലേ... അത് എനിക്ക് എത്ര വിഷമം ആണെന്ന് നിനക്ക് അറിയാമോ.??? ഒന്ന് ചിരിക്ക്..."" ""രണ്ട് വർഷം... ഞാൻ... കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയില്ലല്ലോ ഏട്ടാ.... എങ്ങനെ കാണാതെ.. "" ""അതൊക്കെ പറ്റും അഞ്ചു.. എന്റെ പൊന്നല്ലേ... നിങ്ങൾക്ക് വേണ്ടി അല്ലേ... എന്റെ മുന്നിൽ വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അല്ലേ.."" ജിത്തു കരയും എന്ന് ആയപ്പോൾ അഞ്ചു സ്വയം നിയന്ത്രിച്ചു അവന്റെ നെഞ്ചിൻ ചൂടിലേക്ക് ഒതുങ്ങി കൂടി... 🎀🎀

ഇന്നാണ് സുജിത് ദുബായ്ക്ക് പോകുന്നത്... രാവിലെ തന്നെ അഞ്ചുവിന്റെ വീട്ടിൽ നിന്നും പിന്നെ ചിത്രയും മനുവും നച്ചു മോളും വന്നു... കൊണ്ട് പോകാൻ ഉള്ള അവിലോസ്പൊടിയും, അച്ചാറും, ചിപ്സും, ഉണ്ണിയപ്പവും, തലയിൽ തേക്കാൻ ഉള്ള എണ്ണയും പിന്നെ അത്യാവശ്യം സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് ടേപ്പ് വെച്ചു ഒട്ടിച്ചു തലേന്നു രാത്രി തന്നെ അഞ്ചു ബാഗിൽ വെച്ചു... ജിത്തു എന്തെങ്കിലും സംസാരിക്കാൻ പോകുമ്പോൾ അതിന് സമ്മതിക്കാതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറി പോകുന്നതിൽ നിന്ന് അവൾ അനുഭവിക്കുന്ന വിഷമം അവന് മനസിലായി എങ്കിലും എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവനും അറിയില്ലാരുന്നു.... ഉച്ചക്ക് ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ മറ്റുള്ളവർ മനപ്പൂർവം തന്നെ അവരെ ഒറ്റയ്ക്ക് വിട്ടു... ഇനി ഇങ്ങനെ ഒരുമിച്ചു ഇരിക്കണം എങ്കിൽ രണ്ട് വർഷം കഴിയണം എന്ന കാര്യം ഓർക്കുന്ന ഓരോ നിമിഷവും അവളുടെ കണ്ണ് നിറഞ്ഞെങ്കിലും അവന് വേണ്ടി... അവന്റെ സമാധാനത്തിനു വേണ്ടി പല തവണ പുഞ്ചിരിക്കാൻ ശ്രമിച്ചു...

ആ ദിവസം ജിത്തുവിന്റെ കൈയിൽ നിന്ന് കിട്ടിയ ഒരു ഉരുള ചോറിനു മറ്റുള്ള ദിവസത്തേക്കാൾ സ്വാദ് തോന്നി അവൾക്ക്... വൈകിട്ട് ഇറങ്ങാൻ സമയം ആയി എന്ന് മനു വന്നു പറഞ്ഞതും അത് വരെ സ്വരൂപ്പിച്ച ധൈര്യം എല്ലാം പോയത് പോലെ തോന്നി അഞ്ചുവിന്... ഡ്രസ്സ്‌ മാറണം എന്ന് പറഞ്ഞു സുജിത് റൂമിലേക്ക് പോയതും അവന്റെ കൂടേ തന്നെ അവളും കേറി... ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊടുക്കുമ്പോഴും, മുടി ചീക്കാൻ ചീപ് എടുത്തു കൊടുക്കുമ്പോഴും രണ്ട് പേരും മൗനത്തിൽ ആരുന്നു... അവസാനം കൊണ്ട് പോകാൻ ഉള്ള ബാഗ് എടുത്തു വെച്ചപ്പോഴേക്കും അഞ്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകി...

തറയിലേക്ക് നോക്കി നിന്ന പെണ്ണിനെ തന്റെ നെഞ്ചിലേക്ക് വലിച്ചു ചേർക്കുമ്പോൾ രണ്ട് പേരും കരഞ്ഞിരുന്നു.... മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി അഞ്ചുവിന്റെ നെറുകയിൽ തന്റെ ചുണ്ടുകൾ ചേർക്കുമ്പോൾ കണ്ണും അടച്ചവൾ അതിനെ സ്വീകരിച്ചു.... അത്രമേൽ പ്രണയത്തോടെ.... കരുതലോടെ.... അവൻ കൊടുത്ത ഒരു ചുംബനം.... അവൾക്ക് അവൻ നൽകുന്ന ധൈര്യംആരുന്നു... ഇനി ഉള്ള രണ്ട് കൊല്ലം ജിത്തുവിന്റെ തുണ ഇല്ലാതെ മുന്നോട്ട് ജീവിക്കാൻ ഉള്ള ധൈര്യം.... ഒരു ഫോൺ കാൾ നു അപ്പുറം അവൻ ഉണ്ട് എന്ന ധൈര്യം...❤......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story