എനിക്കായ്: ഭാഗം 11

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

അത്രമേൽ പ്രണയത്തോടെ.... കരുതലോടെ.... അവൻ കൊടുത്ത ഒരു ചുംബനം.... അവൾക്ക് അവൻ നൽകുന്ന ധൈര്യംആരുന്നു... ഇനി ഉള്ള രണ്ട് കൊല്ലം ജിത്തുവിന്റെ തുണ ഇല്ലാതെ മുന്നോട്ട് ജീവിക്കാൻ ഉള്ള ധൈര്യം.... ❤ 🎀🎀 അഞ്ചുവിനെ ചേർത്തു പിടിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന മറ്റുള്ളവരെ... നച്ചു മോളുടെ കവിളിൽ ഉമ്മ കൊടുത്തു, ചിത്രയോടും യാത്ര പറഞ്ഞു അമ്മയുടെ അനുഗ്രഹം വാങ്ങി അവൻ നേരെ ചെന്നത് ശിവരാമന്റെ അടുത്തേക്ക് ആണ്... ""അച്ഛനെ ഏല്പിച്ചു പോകുവാ ഞാൻ എന്റെ അമ്മയെയും പെണ്ണിനേയും... നോക്കണേ... ഇങ്ങനെ പറയാൻ എനിക്ക് വേറെ ആരും ഇപ്പോൾ ഇല്ല..."" ""മോൻ വെറുതെ മനസ് വിഷമിക്കണ്ട.. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഞാൻ ഉണ്ടെല്ലോ...."" അനുവിനോടും അഞ്ചുവിന്റെ അമ്മയോടും യാത്ര പറഞ്ഞു കഴിഞ്ഞപ്പോൾ മനു അടുത്ത് വന്നു പറഞ്ഞു... ""വാ അളിയാ... ഇറങ്ങാൻ സമയം ആയി...."" അത് കേട്ടപ്പോൾ അഞ്ചുവിന്റെ പിടി ഒന്ന് കൂടി മുറുകി.... അടർത്തി മാറ്റാൻ മനസ് ഇല്ല എന്ന പോലെ....

കാറിന്റെ ഡോർ വരെ അവന്റെ കൂടേ നടക്കുമ്പോൾ അവളെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവിടെ നിന്ന ഒരാൾക്കും അറിയില്ലാരുന്നു.... ""പോയി വരാം..."" അത്ര മാത്രം പറഞ്ഞു ഒരിക്കൽ കൂടി അവൾക്ക് ഒരു മുത്തം കൊടുത്തു തിരിഞ്ഞു നോക്കാതെ കാറിൽ കയറി ഇരുന്നപ്പോൾ വീണ്ടും വീണ്ടും ആ പെണ്ണ് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... കണ്ണുകൾ അവനിൽ നിന്ന് മാറ്റാൻ ഇഷ്ടം അല്ല എന്ന പോലെ.... അകന്നു പോകുന്ന കാറിനെ നോക്കി നിർവികാരതയോടെ അഞ്ചു നിൽക്കുന്നത് കണ്ട് മറ്റുള്ളവർക്ക് എന്ത്‌ പറയണം എന്ന് അറിയില്ലാരുന്നു.... അനു വന്നു തോളിൽ കൈ വെച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ അനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു പെണ്ണ്.... ആരും ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാവർക്കും അറിയാം... ഇവിടെ സങ്കടം, നഷ്ടം എല്ലാം അഞ്ചുവിന് മാത്രം ആണ്... ആരൊക്കെ തുണ ഉണ്ട് എന്ന് പറഞ്ഞാലും താലി കെട്ടിയവനോളം അതൊന്നും വരില്ല... ഇത് വരെ എന്തിനും ജിത്തേട്ടാ എന്ന് വിളിച്ച പെണ്ണ് ഇനി എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യണം...

രണ്ട് വർഷം രണ്ട് മാസം പോലെ പോകും എന്ന് എല്ലാവരും പറയും എങ്കിലും.... വിരഹം.... അതൊരു വേദന തന്നെ ആണ്... മാറ്റാരേയും ശ്രദ്ധിക്കാതെ അവരുടെ റൂമിൽ കയറി അവന്റെ ഷർട്ട് നെഞ്ചോട്‌ ചേർത്തു കിടക്കുമ്പോൾ ഒരായിരം പരിഭവം അവൾക്ക് പറയാൻ ഉണ്ടാരുന്നു ആ ഷർട്ടിനോട്... വീണ്ടും വീണ്ടും അവന്റെ വിയർപ്പിന്റെ മണം ഉള്ള ആ ഷർട്ട് നെഞ്ചിലേക്ക് ചേർത്തു പിടിച്ചവൾ... അതേ നിമിഷം തന്നെ തന്റെ കൈയിൽ ഉള്ള അഞ്ജലി എന്ന മോതിരത്തിൽ ആരുന്നു അവന്റെ കണ്ണുകളും... കണ്ണിൽ നിന്ന് വരുന്ന കണ്ണീർ തടയാതെ സീറ്റിലേക്ക് ചാരി കിടക്കുമ്പോൾ ഈ വിരഹം സഹിക്കാൻ അവൾക്ക് കഴിയണേ എന്ന് മാത്രം ആരുന്നു അവന്റെ മനസ്സിൽ.... 🎀🎀 എയർപോർട്ട് എത്തി എന്ന് മനു പറഞ്ഞപ്പോൾ ആണ് സുജിത് കണ്ണുകൾ തുറന്നത്.... അപ്പോഴേക്കും മനു ജിത്തുവിന്റെ പെട്ടികൾ എല്ലാം പുറത്തേക്ക് വെച്ചിരുന്നു... ""പോയി വരട്ടെ അളിയാ..."" ""മ്മ്... നിനക്ക് എന്റെ ചിത്രയോട് ദേഷ്യം ഉണ്ടോ ടാ???? അവൾ കാരണം അല്ലേ...."" ""ആദ്യം ദേഷ്യം ഉണ്ടാരുന്നു...

പിന്നെ അവളുടെ നിറഞ്ഞ കണ്ണുകളിൽ നിന്ന് തന്നെ ഒരു ദിവസം എനിക്ക് മനസിലായി സ്വന്തം ഇഷ്ടത്തോടെ അല്ല ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്... അളിയന്റെ അമ്മയുടെ കുത്തുവാക്കുകൾ ആയിരിക്കും കാരണം.... അവളെയും കുറ്റം പറയാൻ പറ്റില്ല... സ്വന്തം നിലനിൽപ്പ് കൂടി നോക്കണ്ടേ അവൾക്ക്.. പിന്നെ എന്റെ അനിയത്തിയെ ഞാൻ അല്ലാതെ വേറെ ആരാ മനസിലാക്കണ്ടത്.... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അളിയാ.... ഇങ്ങനെ ഒരു പ്രവാസം എന്റെ ജാതകത്തിൽ പറഞ്ഞിട്ടുണ്ടായിരിക്കും.... ഫ്ലൈറ്റ് നു സമയം ആകുന്നു... പോയി വരാ... പിന്നെ ഇടയ്ക്ക് സമയം ഉള്ളപ്പോൾ ഒന്ന് വീട്ടിലേക്ക് ഇറങ്ങനെ.... എന്റെ അഞ്ചുവും അമ്മയും.... ❤️"" പിന്നീട് ഒന്നും പറയാതെ തന്നെ മനുവിന് ഒരു പുഞ്ചിരി സമ്മാനിച്ചു ജിത്തു എയർപോർട്ടിനു അകത്തേക്ക് പോയി.... 🎀🎀 തിരിച്ചുള്ള യാത്രയിൽ മനുവിന്റെ ചിന്ത മുഴുവൻ ചിത്രയേ കുറിച്ച് ആരുന്നു... ഒരിക്കൽ അമ്പലത്തിൽ വെച്ചു ഇഷ്ടം ആയതാണ് അവളെ.. നേരിട്ട് ഇഷ്ടം പറഞ്ഞപ്പോൾ പറഞ്ഞു ചേട്ടൻ സമ്മതം പറയാതെ ഒന്നിനും ഇല്ല എന്ന്...

തന്റെ നിർബന്ധത്തിന് അച്ഛനും അമ്മയും അവളെ പോയി കണ്ട് ഇഷ്ടം ആയി എങ്കിലും സ്വർണം കുറവ് ആണ് എന്നൊക്കെ പറഞ്ഞു കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കി.. അപ്പോഴും തന്റെ വാശി കൊണ്ട് ആരുന്നു ഈ കല്യാണം... മാന്യമായി തന്നെ ആണ് സുജിത് കല്യാണം നടത്തിയത്. ആദ്യം ഒക്കെ അമ്മയ്ക്ക് സ്നേഹം ആരുന്നു... പിന്നെ അനിയന്റെ കല്യാണം കഴിഞ്ഞപ്പോൾ ചിത്രയോട് ഉള്ള സമീപനം മാറി... സ്വർണത്തിന്റെയും കുടുംബത്തിന്റെയും ഒക്കെ പേര് പറഞ്ഞു അവളെ കുറ്റം പറയാൻ തുടങ്ങി... പെണ്ണിന്റെ കണ്ണീർ കാണാൻ വയ്യാതെ ആണ് കുടുംബവീടിന്റെ അടുത്ത് തന്നെ വീട് വെച്ചു മാറിയത്... ചിത്ര ആകെ അമ്മയെ എതിർത്തു സംസാരിക്കുന്നത് അവളുടെ ചേട്ടനെ പറയുമ്പോൾ ആണ്...എന്തെങ്കിലും ചെറിയ കാര്യം മതി അമ്മയ്ക്ക് അത് വലുതാക്കാൻ.... ചിത്രയുടെ അമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ ജിത്തു വിളിച്ച സമയത്തു അമ്മയും ഉണ്ടാരുന്നു അടുത്ത്... അത് കൊണ്ട് ആണ് അവൾ നച്ചു മോളുടെ മാല കൊടുക്കാം എന്ന് പറഞ്ഞത്...

പിന്നീട് തന്നെ വിളിച്ചു ഉണ്ണിയേട്ടന്റെ അക്കൗണ്ടിലേക്ക് പൈസ ഇട്ട് കൊടുക്കണേ എന്നും പറഞ്ഞു കരഞ്ഞ പെണ്ണിനെ ഒരുവിധം ആണ് സമാധാനിപ്പിച്ചത്... രണ്ട് മാസം കഴിഞ്ഞപ്പോൾ വീണ്ടും അമ്മ തുടങ്ങി... പറഞ്ഞു പറഞ്ഞു അവസാനം നിന്റെ ചേട്ടന് കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് ഇത്ര കടം എന്ന് കൂടി പറഞ്ഞപ്പോൾ പിന്നെ പെണ്ണിന്റെ കണ്ട്രോൾ പോയി.. തന്നോട് പോലും ഒരു വാക്ക് പറയാതെ ആണ് സുജിത്തിനോട് സ്വർണം എടുത്തു തരാൻ പറഞ്ഞത്.... അമ്മയെ നോക്കാൻ ചിത്ര ജിത്തുവിന്റെ വീട്ടിലേക്ക് പോകാൻ നിൽക്കുന്ന ദിവസം എല്ലാം മനപ്പൂർവം അമ്മ വീട്ടിൽ വരും... എന്നിട്ട് അവളെ പോകാനും അനുവദിക്കില്ല... താൻ ഉള്ളപ്പോൾ മാത്രം ആണ് അവൾക്ക് കുറച്ചു സമാധാനം കൊടക്കുന്നത്.. അമ്മയുടെ അടുത്ത് നിൽക്കാൻ പറ്റാത്ത വിഷമത്തിൽ കരഞ്ഞ ചിത്രയേ ഒരുവിധം ആശ്വസിപ്പിച്ചു താൻ അമ്മയോട് വഴക്ക് ആയി രണ്ട് ദിവസം കഴിഞ്ഞ ശേഷം ആണ് അവൾ സ്വന്തം വീട്ടിൽ പോയത്... പക്ഷേ ഇതൊന്നും ജിത്തുവീനോ അല്ലെങ്കിൽ അവന്റെ അമ്മയ്‌ക്കൊ അറിയില്ല...

അറിയിച്ചിട്ടില്ല അവൾ... പിന്നീട് നച്ചു മോളുടെ മാല എടുക്കാൻ ഉള്ള പണം അക്കൗണ്ടിലേക്ക് ഇടാം എന്ന് പറഞ്ഞപ്പോൾ സുജിത് തന്നെ തടഞ്ഞു... ഇത് വരെ അളിയൻ നല്ല ഒരു തുക തന്നു, ഇനിയും ബുദ്ധിമുട്ടിക്കാൻ താല്പര്യം ഇല്ല എന്ന്.... അമ്മയെ ഒരുപാട് എതിർക്കാനും പറ്റില്ല, ഭാര്യയുടെ വിഷമം കാണാതെ ഇരിക്കാനും പറ്റില്ല.... 🎀🎀 അകത്തെ ചെക്കിങ് എല്ലാം കഴിഞ്ഞു ഫ്ലൈറ്റ് കാത്തിരിക്കുന്ന സമയം അഞ്ചുവിനെ വിളിച്ചപ്പോൾ അവന്റെ കാൾ കാത്തിരുന്ന പോലെ ആദ്യ റിങ്ങിൽ തന്നെ അഞ്ചു ഫോൺ എടുത്തു... 📞""ജിത്തേട്ടാ...!"" ""മ്മ്..."" ""എത്തിയോ..."" ""ആം... ചെക്കിങ് കഴിഞ്ഞു...."" ""മ്മ്.... സൂക്ഷിക്കണേ..."" ""നീ എന്തെങ്കിലും കഴിച്ചോ???"" ""മ്മ്..."" ""എങ്കിൽ കിടന്നോ... ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം...."" 🎀🎀 രാത്രി ജിത്തുവിന്റെ ഷർട്ട് ചേർത്തു പിടിച്ചു കിടക്കുമ്പോൾ മുന്നോട്ട് ഉള്ള കാര്യങ്ങൾ അവളുടെ മുന്നിൽ ചോദ്യ ചിഹ്നം ആരുന്നു....

ഇത് വരെ കുടുംബം നോക്കും, കോളേജിൽ പോകും എന്ന് അല്ലതെ പുറത്തെ കാര്യങ്ങൾ ഒന്നും തന്നെ അറിയില്ല.. ഒരു ഡ്രസ്സ്‌ വാങ്ങാൻ പോലും ഒറ്റയ്ക്ക് പോയിട്ടില്ല... ഇനി എല്ലാം താൻ ചെയ്തേ പറ്റു... അച്ഛനെയും ഒരുപാട് ബുദ്ധിമുട്ടിക്കാൻ പറ്റില്ല... രാവിലെ ഉണർന്നു ഫോണിൽ നോക്കിയപ്പോൾ സമയം അഞ്ചു മണി... ഇനി കിടന്നാലും ഉറക്കം വരില്ല എന്ന് തോന്നിയപ്പോൾ ജിത്തുവിന്റെ ഷർട്ട് മടക്കി തലയിണയുടെ കൂടേ വെച്ചിട്ട് അവൾ കുളിക്കാൻ കയറി... കുളി കഴിഞ്ഞു ഇറങ്ങി സിന്ദൂരം തോട്ടിട്ട് ഹാളിലേക്ക് വന്നപ്പോൾ മനസിലായി രാവിലെ ആരും ഉണർന്നിട്ടില്ല എന്ന്.. അടുക്കളയിൽ പോയി രാവിലെ കഴിക്കാൻ ഉള്ള ആഹാരം ഉണ്ടാക്കി കഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം കണ്ടത് ജിത്തു ഇട്ടിട്ട് പോയ ചെരുപ്പ് ആണ്... അത് എടുത്തു തുടച്ചു റൂമിൽ കൊണ്ട് വെച്ചിട്ട് വെറുതെ അവൾ ഫോൺ എടുത്തു നോക്കി... അവൾ വിളിച്ചിട്ട് ഉണ്ടോ എന്ന്.... രാവിലെ എത്തും എന്നാണ് പറഞ്ഞത്... ആദ്യമായി അവൾ നൈറ്റ്‌ ഡ്രെസ്സിന്റെ പോക്കറ്റിൽ ഫോൺ ഇട്ടു അടുക്കളയിലേക്ക് പോയി...

സാധാരണ ജിത്തേട്ടൻ തന്നെ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിന് അമ്മയുടെ ഫോണിൽ വിളിച്ചു ചീത്ത പറയുന്നത് ഓർത്തു അറിയാതെ തന്നെ ചിരിച്ചു പോയി പെണ്ണ്... വെറുതെ ഇരുന്നാൽ ഓരോ കാര്യം ആലോചിച്ചു മനസ് വിഷമിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ മനപ്പൂർവം അടുക്കളയിലെ ഓരോ ജോലികളിൽ ശ്രദ്ധ കൊടുത്തു... രാവിലെ ചിത്രയും അമ്മയും ഒക്കെ ഉണർന്നു വന്നപ്പോഴേക്കും എല്ലാം അഞ്ചു ഒരുക്കി കഴിഞ്ഞിരുന്നു... ചിത്രക്ക് അപ്പോഴും അഞ്ചുവിന്റെ മുഖത്തേക്ക് നോക്കാൻ പറ്റുന്നുണ്ടാരുന്നില്ല... അത് മനസിലായി എങ്കിലും ചിത്രയേ സമാധാനിപ്പിക്കാൻ ഉള്ള അവസ്ഥയിൽ അല്ലാരുന്നു അഞ്ചുവും.. രാവിലെ ഭക്ഷണം അമ്മയ്ക്കും മനുവിനും ഒക്കെ വിളമ്പി കൊടുക്കുമ്പോഴും അവളുടെ ചിന്ത തന്റെ ഏട്ടൻ എന്തെങ്കിലും കഴിച്ചു കാണുവോ എന്ന് ആരുന്നു... ""രാവിലെ പട്ടിണി കിടക്കാതെ എന്തെങ്കിലും കഴിക്ക് മോളെ... ഇന്നലെ പോലും നീ നന്നായി ഒന്നും കഴിച്ചില്ലല്ലോ.... ഇങ്ങനെ പോയാൽ അവൻ വരുമ്പോഴേക്കും നീ പകുതി ആകും..."" ""സത്യം ആയിട്ടും വിശപ്പില്ല അമ്മേ...

ജിത്തേട്ടൻ ഇത് വരെ വിളിച്ചില്ലല്ലോ... ഏട്ടൻ വിളിച്ചിട്ട് ഞാൻ കഴിച്ചോളാം..."" ""അവൻ അവിടെ ചെന്നിട്ട് ഒരുപാട് ജോലി കാണില്ലേ മോളെ... നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... ജിത്തു വിളിക്കും നിന്നെ...."" ""ഇപ്പോ കഴിക്കാൻ ഇരുന്നാലും എനിക്ക് ഒന്നും ഇറങ്ങില്ല അമ്മേ... ഏട്ടന്റെ ശബ്ദം ഒന്ന് കേട്ടാൽ മതി... അമ്മ എന്നേ നിർബന്ധിക്കല്ലേ... എനിക്ക് പറ്റാത്തത് കൊണ്ട് ആണ്...."" അവസാനം ആയപോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു.... അവസ്ഥ മനസിലാക്കി എന്ന പോലെ ആരും അവളെ ഒന്നിനും ഫോഴ്സ് ചെയ്തില്ല... ഒരു മടിയും കൂടാതെ എല്ലാവരുടെയും കാര്യം ചെയുമ്പോഴും മിനുട്ടുകൾ ഇടവിട്ട് അഞ്ചുവിന്റെ കണ്ണ് ഫോണിൽ ആരുന്നു.... ഒടുവിൽ ഉച്ചയ്ക്ക് ഒരു നെറ്റ് നമ്പറിൽ നിന്ന് കാൾ വരുന്നത് കണ്ട് ആണ് അവൾ ഫോൺ എടുത്തത്... ""ഹലോ...."" അപ്പുറത്തെ സൈഡിൽ നിന്ന് തനിക്ക് ഏറെ പ്രിയപ്പെട്ട ശബ്ദം കേട്ടതും എന്ത്‌ പറയണം എന്ന് അറിയാതെ കുറേ സമയം നിന്നവൾ... ""ഹലോ.. അഞ്ചുട്ടി... കേൾക്കാൻ പറ്റുന്നില്ലേ..."" ജിത്തു ഒന്ന് കൂടി ചോദിച്ചു....

""മ്മ്... എന്താ വിളിക്കാൻ വൈകിയത്..????"" ""അത് പിന്നെ ഇവിടെ എത്തിയിട്ട് കുറേ കാര്യങ്ങൾ ഉണ്ടാരുന്നു... ഇപ്പോൾ റൂമിലേക്ക് എത്തിയതേ ഉള്ളു.... അമ്മ എവിടെ???"" ""ഇവിടെ ഉണ്ട്... കൊടുക്കാം...."" അഞ്ചു ഫോൺ അമ്മയുടെ കൈയിൽ കൊടുത്തതും അത് പ്രതീക്ഷിച്ചു എന്ന പോലെ പിന്നെ അമ്മയും മകനും തമ്മിൽ ആരുന്നു സംസാരം... അതിന് ശേഷം ചിത്രയും മനുവും നച്ചു മോളും വരെ കഴിഞ്ഞിട്ട് ആണ് തിരിച്ചു ഫോൺ അവൾക്ക് കിട്ടിയത്.... ""ജിത്തേട്ടൻ എന്തെങ്കിലും കഴിച്ചോ????"" അമ്മ ചോദിച്ച അതേ ചോദ്യം.... എല്ലാവരും അവിടെ കാണാൻ എങ്ങനെ ഉണ്ട്, നല്ല സ്ഥലം ആണോ എന്നൊക്കെ ചോദിച്ചപ്പോൾ അതിൽ നിന്ന് എല്ലാം മാറി അവളുടെ ശ്രദ്ധ തന്റെ ആരോഗ്യം ആണ് എന്ന് ഓർത്തു ചിരി വന്നു എങ്കിലും ഇപ്പോൾ ചിരിച്ചാൽ പിന്നെ പെണ്ണിന് മറ്റാരേക്കാളും നന്നായി അവന് അറിയാം... ""ഫ്ലൈറ്റിൽ വെച്ചു കഴിച്ചു... പിന്നെ ഒന്നും കഴിച്ചില്ല... നീയോ.???"" ""കഴിക്കണം.... ഏട്ടന്... ഏട്ടന് സുഖം അല്ലേ????"" ""ആം... ഞാൻ വന്നത് അല്ലേ ഉള്ളു... sim എടുത്തില്ല... എടുത്തിട്ട് നിന്നെ വിളിക്കാം ട്ടൊ...

ഇത് ഇവിടെ ഉള്ള വേറെ ഒരു ചേട്ടന്റെ ഫോൺ ആണ്... വെറുതെ വിഷമിച്ചു ഇരിക്കാതെ നന്നായി പഠിക്കണേ...."" ""ആം... ഏട്ടൻ എന്തെങ്കിലും കഴിക്ക്... സമയം ഇത്ര ആയില്ലേ..."" ""കഴിക്കാൻ പോകുവാ... ഞാൻ പിന്നെ വിളിക്കാം... ലവ് യു..."" ഇത്ര മാത്രം ആണ് ആകെ സംസാരിച്ചത് എങ്കിലും അവന്റെ ശബ്ദം കേട്ടപ്പോൾ തന്നെ പെണ്ണിന് പകുതി ആശ്വാസം ആയി... 🎀🎀 ഒരുപാട് സ്വപ്നങ്ങളും ആയി ജിത്തു അക്കരെ പോയപ്പോൾ നാട്ടുകാരുടെ മുന്നിൽ അഞ്ചുവും ആയി.... പ്രാവസിയുടെ ഭാര്യ.....✈️ മുന്നിൽ വരുന്ന കാര്യങ്ങൾക്ക് ഒക്കെ താങ്ങാക്കേണ്ട ആൾ മരുഭൂമിയിൽ കഷ്ടപ്പെടാൻ പോയപ്പോൾ ഇനി മുന്നിൽ ഉള്ളത് എല്ലാം തന്റെ ഉത്തരവാദിത്തം ആണ് എന്ന് മറ്റാരേക്കാളും നന്നായി ഇപ്പോൾ അവൾക്ക് അറിയാം..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story