എനിക്കായ്: ഭാഗം 12

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

ഇനി മുന്നിൽ വരുന്ന കാര്യങ്ങൾക്ക് ഒക്കെ താങ്ങാക്കേണ്ട ആൾ മരുഭൂമിയിൽ കഷ്ടപ്പെടാൻ പോയപ്പോൾ ഇനി മുന്നിൽ ഉള്ളത് എല്ലാം തന്റെ ഉത്തരവാദിത്തം ആണ് എന്ന് മറ്റാരേക്കാളും നന്നായി ഇപ്പോൾ അവൾക്ക് അറിയാം.... 🎀🎀 രണ്ട് ദിവസം അവധി എടുത്തെങ്കിലും ഇനിയും ലീവ് എടുക്കാൻ പറ്റാത്തത് കൊണ്ട് അഞ്ചു കോളേജിൽ പോയി തുടങ്ങി... രാവിലെ ഉണർന്നു വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്തിട്ട് അമ്മയും ആയി അഞ്ചുവിന്റെ വീട്ടിലേക്ക് പോകും.. അമ്മയെ അവിടെ നിർത്തി സ്കൂട്ടി വീട്ടിൽ വെച്ചിട്ട് ബസിൽ അവൾ കോളേജിലേക്കും... മൂന്ന് മാസം കൂടി കഴിഞ്ഞാൽ ക്ലാസ്സ്‌ കഴിയും എന്നത് ആണ് ആകെ ഒരു സമാധാനം... ഇതിന്റെ കൂടേ അവൾ നന്നായി തന്നെ psc പരീക്ഷക്ക് പഠിക്കാൻ തുടങ്ങി... എന്നും രാവിലെയും രാത്രിയും ജിത്തു വിളിക്കും... ഒരു ദിവസം രാത്രിയിൽ ഉള്ള കാളിൽ ആരുന്നു അവർ.. ""എന്താടി ഭാര്യേ.. വിളിച്ചിട്ട് നീ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്??? എന്തെങ്കിലും ഒന്ന് പറയടി... നിന്റെ ശബ്ദം കേൾക്കാൻ വിളിക്കുമ്പോൾ ഇങ്ങനെ പിണങ്ങല്ലേ പെണ്ണെ...""

""നാളെ ഞാൻ കോളേജിൽ പോകണോ എട്ടാ??? പ്ലീസ്..."" ""അതെന്താ നാളെ നിനക്ക് കോളേജിൽ പോയാൽ???"" ""നാളെ വെള്ളിയാഴ്ച അല്ലേ... ഏട്ടനോട് എനിക്ക് കുറേ നേരം സംസാരിക്കാമെല്ലോ... എനിക്ക് കുറേ കാര്യം പറയാൻ ഉണ്ട്..."" ""എന്ത്‌ കാര്യം പറയാൻ... അങ്ങനെ ക്ലാസ്സ്‌ കളഞ്ഞുള്ള കാര്യം പറച്ചിൽ ഒന്നും വേണ്ട.. അല്ലാതെ ഉള്ള സംസാരം ഒക്കെ മതി.... മര്യാദക്ക് രാവിലെ കോളേജിൽ പോ അഞ്ചു....."" ""അല്ലെങ്കിലും എനിക്ക് അറിയാം... ഏട്ടന് ഇപ്പോ എന്നോട്‌ ഒരു സ്നേഹവും ഇല്ല എന്ന്... വീട്ടിലെ ജോലി എല്ലാം ചെയ്യാൻ ഉള്ള ഒരു യന്ത്രം മാത്രം അല്ലേ ഞാൻ... എന്റെ വിഷമങ്ങൾ എല്ലാം ഏട്ടനോട് അല്ലാതെ വേറെ ആരോടാ ഞാൻ പറയുന്നത്... അത് പോലും മനസിലാക്കാതെ ഞാൻ ചോദിക്കുമ്പോഴേ കടിച്ചു കിറി തിന്നാൻ നടക്കുന്നു... അല്ലെങ്കിലും നിങ്ങൾക്ക് എന്നോട് ചാടാൻ മാത്രം അല്ലേ അറിയൂ... ഞാൻ ഫോൺ വെക്കുവ.. നാളെ നാട്ടിൽ ഉള്ള ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ വിളിച്ചിട്ട് സമയം ഉണ്ടെങ്കിൽ എന്നേ കൂടി വിളിക്ക്...

നിങ്ങളെ മാത്രം വിചാരിച്ചു ജീവിക്കുന്ന ഒരു ജീവി ഈ വീട്ടിൽ ഉണ്ട് എന്ന് ഇടയ്ക്ക് എങ്കിലും ഓർക്കുന്നത് നല്ലതാ... ഗുഡ് നൈറ്റ്‌..."" സകല ദേഷ്യവും ഫോണിൽ കൂടി പറഞ്ഞിട്ട് ഉറങ്ങാൻ കിടക്കുമ്പോൾ വരുന്ന അവന്റെ കാൾ എല്ലാം മനപ്പൂർവം പെണ്ണ് എടുത്തില്ല.... അവസാനം നാളെ കോളേജിൽ പോകണ്ട എന്ന് ജിത്തു തന്നെ അവൾക്ക് മെസ്സേജ് അയച്ചു.. 🎀🎀 രാവിലെ ഫോൺ എടുത്തു നോക്കിയ അഞ്ചുവിനു ജിത്തുവിന്റെ മെസ്സേജ് കണ്ട് ഒരുപാട് സന്തോഷം ആയെങ്കിലും ഇന്നലത്തെ പിണക്കം മാറാത്തത് കൊണ്ട് പെണ്ണ് ഒന്നും അങ്ങോട്ട് റിപ്ലൈ കൊടുക്കാൻ പോയില്ല.... രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ടു ദോശ ചുടുന്ന അമ്മയെ... ജിത്തു പോയതിൽ പിന്നെ അഞ്ചുവിന് എന്തും അമ്മ ആണ്... അമ്മായിഅമ്മ മരുമോൾ പോരെല്ലാം നിർത്തി കീരിയും പാമ്പും ഇപ്പോൾ അടയും ചക്കരയും ആയി.... ""രാവിലെ തന്നെ അടുക്കളയിൽ കയറിയോ my sweet മമ്മി... ഞാൻ പറഞ്ഞത് അല്ലേ വേണ്ട എന്ന്..."" ""നീ രാത്രിയിൽ ഫോണിൽ കൂടി അവനോട് ഉള്ള വഴക്കും കഴിഞ്ഞു ആ ഷർട്ടും കെട്ടി പിടിച്ചു കിടന്നപ്പോൾ സമയം ഒരുപാട് ആയി കാണും എന്ന് എനിക്ക് അറിയാം...

ഇന്നലെ മോൾ തന്നെ അല്ലേ പറഞ്ഞത് ഇന്ന് കോളേജിൽ പോകില്ല എന്ന്... അവൻ അത് സമ്മതിച്ചു കാണുകയും ഇല്ല... പിന്നെ ഞാൻ ഇവിടെ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല മോളെ... ദോശ ചുട്ടു എടുത്തതെ ഉള്ളു..."" ""എന്നേ അങ്ങനെ അമ്മ പുച്ഛിക്കേണ്ട... ഞാൻ Mrs അഞ്ജലി സുജിത് ആണെങ്കിൽ ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും... 😎 അമ്മയുടെ മോൻ ഇന്ന് എന്നോട് കോളേജിൽ പോകണ്ട എന്ന് പറഞ്ഞെല്ലോ.... അമ്മ പോയി പത്രം വായിച്ചോ... ബാക്കി ജോലി ഒക്കെ ഞാൻ ചെയ്തോളാം.. സമയം ഇന്ന് ഒരുപാട് ഉണ്ടെല്ലോ..."" ""ഇന്ന് ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് ഒന്നും ഉണ്ടാക്കേണ്ട മോളെ... നമുക്ക് പതിവ് പോലെ തന്നെ നിന്റെ വീട്ടിൽ പോകാം... അതാകുമ്പോൾ എനിക്ക് സംസാരിക്കാൻ പത്മയും ഉണ്ട് നിനക്ക് ഉണ്ണി മോനോട് ഇഷ്ടം പോലെ സംസാരിക്കുകയും ആകാം... മോൾ ചമ്മന്തി ആക്കുമ്പോഴേക്കും അമ്മ പോയി സാരി മാറ്റി വരാം... പിന്നെ അഞ്ചു മോളെ.. ഉണ്ണി മോൻ പൈസ എപ്പോൾ അയക്കും എന്ന് എന്തെങ്കിലും പറഞ്ഞോ???""

""ഒരു മാസം തികഞ്ഞില്ലല്ലോ അമ്മേ... അമ്മയുടെ അക്കൗണ്ട് നമ്പർ ഒക്കെ തരണേ എന്ന് പറഞ്ഞു ഏട്ടൻ... പൈസ അയക്കാൻ...."" ""ഈ കിളവിക്ക് എന്തിനാ മോളെ അവന്റെ ശമ്പളം... എല്ലാ കാര്യങ്ങൾക്കും ഓടുന്നത് മോൾ അല്ലേ... നിന്റെ പേരിൽ തന്നെ മതി അതും... എല്ലാം നോക്കിയും കണ്ടും ചെയ്താൽ മാത്രം മതി... 🎀🎀 രാവിലെ തന്നെ സുജിത് ഫോൺ ചെയ്തു എങ്കിലും അഞ്ചു ജാഡ ഇട്ടു നിന്നു.. രണ്ട് തവണ വിളിച്ചിട്ട് ഫോൺ എടുക്കാതെ മൂന്നാമത്തെ തവണ ഫോൺ എടുത്തു ചെവിയിൽ വെച്ചപ്പോഴേ കേട്ടു അപ്പുറത്തെ സൈഡിൽ നിന്ന് ചീത്തവിളി.... ""എവിടെ പോയി കിടക്കുവാരുന്നു പുല്ലേ നീ??? ഞാൻ എത്ര പേടിച്ചു പോയി എന്ന് അറിയുവോ..."" ""എന്തിനാ ഇത്ര പേടിക്കുന്നത്??? എന്നേ ആരും പിടിച്ചു കൊണ്ട് ഒന്നും പോയില്ല..."" ""നിനക്ക് അങ്ങനെ ഒക്കെ പറയാം അഞ്ചു... വിളിക്കുമ്പോൾ ഫോൺ എടുക്കാൻ നീ വൈകുമ്പോഴും, നേരം വൈകി നാട്ടിൽ നിന്ന് വരുന്ന ഫോൺ കാൾ കാണുമ്പോഴും എല്ലാം നെഞ്ചിൽ തീ ആണ്... നിങ്ങളെ കുറിച്ച് ആലോചിച്ചിട്ട്...

ശരീരം മാത്രം അല്ലേ ഇവിടെ ഉള്ളു... മനസ് നിങ്ങളുടെ കൂടേ അല്ലേ.... 😊"" ""രാവിലെ തന്നെ സെന്റി ആകല്ലേ ജിത്തേട്ടാ... ഏട്ടൻ എന്തെങ്കിലും കഴിച്ചോ??"" ""ഇല്ലേടി... ഇന്ന് ഇവിടെ ബിരിയാണി ഉണ്ടാക്കാൻ പോകുവാ..."" ""ആം.. ആരാ കുക്ക്?? ആ പാകിസ്ഥാനി ചേട്ടൻ ആണോ???"" ""പിന്നല്ലാതെ... ഇർഫാൻ ഇക്ക നല്ല അടിപൊളി കുക്ക് ആണ്... രാവിലെ തന്നെ ജോലി തുടങ്ങിട്ടുണ്ട് ആൾ... നിന്നെ വിളിക്കണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഫ്രീ ആണ് ഇന്ന്... വിഷ്ണു ആണ് ഇന്നത്തെ സഹായി.."" ""അവിടെയും എന്റെ പേര് പറഞ്ഞോ ഏട്ടൻ???"" ""ഞാൻ പ്രത്യേകിച്ച് എന്ത്‌ പറയാൻ ആ... രാവിലെ തന്നെ ഫോൺ കുത്തുന്നത് കണ്ടപ്പോൾ അവർ കാര്യം ചോദിച്ചു... ഞാൻ ഭാര്യയെ വിളിക്കണം എന്ന് പറഞ്ഞു.. നല്ലവർ ആയ എന്റെ roomates പറഞ്ഞു നീ പോയി നിന്റെ പെണ്ണിനോട് സംസാരിച്ചോളാൻ... കൂട്ടത്തിലെ married ഞാൻ മാത്രം അല്ലേ.. അവർ ഒക്കെ ഇപ്പോഴും സിംഗിൾ പസങ്ക... ഹാ... അതിനും വേണം ഒരു യോഗം... 😌"" ""എന്താ മനുഷ്യ.. നിങ്ങൾക്ക് ഇനി സിംഗിൾ ആകണോ???

ആകണം എങ്കിൽ പറ.. ഞാൻ എന്റെ വീട്ടിൽ പോകാം..."" അഞ്ചു കലിപ്പിൽ ആയതും ജിത്തു വിഷയം മാറ്റാൻ എന്ന പോലെ അഞ്ചുവിന്റെ ക്ലാസ്സിന്റെ കാര്യം എടുത്തിട്ടു... ""അതൊക്കെ നമുക്ക് പിന്നെ പോകാം അഞ്ചുട്ടി... പിന്നെ നിന്റെ ക്ലാസ്സ്‌ കഴിയാറായില്ലേ... ഇനി എന്താ പ്ലാൻ????"" ""ഞാൻ psc കോച്ചിംഗ് നു പോകുവാ ഏട്ടാ... അത് മതി... കഴിഞ്ഞ തവണ എഴുതിയ പരീക്ഷയും ഞാൻ നന്നായി ആണ് എഴുതിയത്... ഇവിടെ അടുത്ത് കോച്ചിംഗ് സെന്റർ ഉണ്ടെല്ലോ... അതാകുമ്പോൾ ഇവിടെ എന്തെങ്കിലും ചെറിയ ജോലിയും നോക്കാം..."" ""എന്ത്‌ ജോലി???"" ""അമ്മയ്ക്ക് വയ്യാതെ ആയപ്പോൾ കോഴിയെ ഒക്കെ നമ്മൾ കൊടുത്തില്ലേ... പത്തു കോഴിയും താറാവും വാങ്ങിയാൽ മുട്ട കിട്ടുമെല്ലോ... പിന്നെ ഷെഡ് ശെരിയാക്കിയാൽ രണ്ട് ആടിനെയും വാങ്ങാം... കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തു തയ്യൽ മെഷീൻ വാങ്ങിയാലോ എന്ന് ആലോചന ഉണ്ട്..."" ""ആ ആലോചന മോൾ കൂടുതൽ ആലോചിക്കേണ്ട... കോഴിയെയും താറാവിനെയും ഒക്കെ നീ വാങ്ങിക്കോ...

അതിന് ഒന്നും എനിക്ക് ഒരു പ്രശ്നവും ഇല്ല.. അമ്മ കൂടി ഉണ്ടെല്ലോ നോക്കാൻ.. പക്ഷേ തയ്യൽ മെഷീൻ പരുപാടി എന്റെ മോൾ മാറ്റി വെച്ചോ... മര്യാദക്ക് ആ സമയം കൂടി ഇരുന്ന് പഠിക്കാൻ നോക്ക്... പിന്നെ നീ എവിടാ ഇപ്പോൾ? നിന്റെ വീട്ടിൽ ആണോ അതോ നമ്മുടെ വീട്ടിലോ???"" ""എന്റെ വീട്ടിൽ.. രാവിലെ അമ്മ പറഞ്ഞു ഇവിടേക്ക് വരാൻ... പിന്നെ ഏട്ടൻ സാലറി കിട്ടുന്നത് അമ്മയുടെ അക്കൗണ്ടിലേക്ക് വേണ്ട, എന്റെ അക്കൗണ്ടിലേക്ക് മതി എന്ന് പറഞ്ഞു..."" ""മ്മ്... ഒരാഴ്ചക്കുള്ളിൽ കിട്ടും... നീ ഫോണിൽ ഗൂഗിൾ പേ, ഫോൺ പേ ഒക്കെ ഡൌൺലോഡ് ചെയ്യണേ... അത് ഉണ്ടെങ്കിൽ എല്ലാ കാര്യത്തിനും വെയിൽ കൊള്ളേണ്ട... കറന്റ് ബില്ലും, വെള്ളത്തിന്റെ ബില്ലും, ടീവിയും ഫോണും ഒക്കെ അങ്ങനെ ചാർജ് ചെയ്യാമെല്ലോ... പിന്നെ ആദ്യം തന്നെ നച്ചു മോളുടെ മാല എടുത്തു കൊടുക്കണം... വീട്ടിലെ ആവിശ്യങ്ങൾക്കും, കല്യാണക്കാർക്കും ഉള്ള പൈസ അക്കൗണ്ടിൽ ഇട്ടിട്ട് ബാക്കി സ്വർണം പണയം വെച്ചതിന് കൊണ്ട് പോയി അടയ്ക്കണം കേട്ടോ... അടുത്ത മാസം പലിശക്കാരനു കൊടുത്തു തീർക്കാം...

പിന്നെ ശ്യാമിന്റെ അവന് രണ്ട് മാസം കഴിഞ്ഞു മതി എന്ന് എന്നോട് പറഞ്ഞാരുന്നു...."" ""ആം.. അതൊക്കെ ചെയാം.. അമ്മയെ ഹോസ്പിറ്റലിൽ കാണിക്കാൻ സമയം ആയി... രണ്ട് ആഴ്ച കഴിഞ്ഞു അതും പോകണം.... പിന്നെ ഇന്നലെ ജംഗ്ഷനിൽ വെച്ചു ഞാൻ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോയപ്പോൾ അവിടെ നിന്ന രണ്ട് ചേട്ടന്മാർ പറഞ്ഞു ഏട്ടൻ പോയപ്പോൾ മുതൽ ഞാൻ ചാടി ചാടി നടക്കുവാ എന്ന്..."" ""ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ പിന്നെ കാര്യങ്ങൾക്ക് ഒക്കെ നീ പോകാതെ അവന്റെ ഒക്കെ വീട്ടിൽ നിന്ന് ആരെങ്കിലും വരുവോ... നീ അതൊന്നും കാര്യം ആക്കണ്ട പെണ്ണെ... ഈ കുറ്റം പറയുന്നവർ ഒന്നും നമുക്ക് ഒരു പ്രശ്നം വരുമ്പോൾ കാണില്ല... നീ നിന്റെ കാര്യം നോക്കി നടന്നാൽ മതി... എനിക്ക് നിന്നെ അറിയാമെല്ലോ.. അത് മതി... അല്ലാതെ നാട്ടുകാരെ നോക്കണ്ട കാര്യം ഒന്നും നമുക്കില്ല... പിന്നെ വീട്ടിൽ ബാക്കി എല്ലാരും എവിടെ???"" ""അനു സ്കൂളിൽ പോയി.. അച്ഛൻ ജോലിക്ക് പോയി.. രണ്ട് അമ്മമാരും അടുക്കളയിൽ ആരുടെയോ കുറ്റം പറയുന്നു..."" ""അടിപൊളി.. അപ്പോൾ ഏട്ടന്റെ അഞ്ചുട്ടി എന്തെടുക്കുവാ???""

""ഞാൻ ദാ എന്റെ റൂമിൽ കിടന്ന് ഏട്ടനോട് കാര്യം പറയുന്നു... 😘"" ""മിടുക്കി... സമയം പോയത് അറിഞ്ഞില്ല.. എന്നേ ദാ ഇവിടെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു... ഇത് കഴിഞ്ഞു സ്ഥലം കാണാൻ ഇറങ്ങണം എന്ന് വിഷ്ണു ഇന്നലെ പറഞ്ഞാരുന്നു... ഇർഫാൻ ഇക്ക കൊണ്ട് പോകാം എന്നും സമ്മതിച്ചു... പോകുന്നെങ്കിൽ ഞാൻ മെസ്സേജ് അയക്കാം.. നീ നെറ്റ് ഓഫ് ചെയ്യല്ലേ.. പോയില്ല എങ്കിൽ വീഡിയോ കാൾ ചെയാം ഞാൻ..."" ""ആം.. ഓക്കേ.... സൂക്ഷിച്ചു പോകണേ.. ഉമ്മ... 😘😘😘"" ""ഉമ്മ... 😘😘😘😘😘"" 🎀🎀 ജിത്തു ഫോൺ വെച്ചതും അഞ്ചു അവന്റെ ഫോട്ടോയിലേക്ക് നോക്കി പഴയ കാര്യങ്ങൾ ഓർത്തു.... അവൻ ആദ്യമായി കാണാൻ വന്നതും, വഴിയിൽ വെച്ചു കാണുമ്പോൾ ഉള്ള ചിരിയും, കല്യാണവും, നന്നായി മനസിലായിട്ടു മതി ഒരുമിച്ചു ഒരു ജീവിതം എന്നും, പിന്നീട് മഴയുള്ള ഒരു രാത്രിയിൽ ഒരു പുതപ്പിനടിയിൽ എല്ലാ അർത്ഥത്തിലും ഒന്നായതും... ഓരോ ദിവസത്തെ വഴക്കും.. പിന്നീട് അത് കഴിഞ്ഞുള്ള ഇണക്കവും...

അമ്മയുടെ ഹോസ്പിറ്റൽ കേസും.. അവസാനം ഇറങ്ങാൻ നേരം അവൻ ചേർത്തു പിടിച്ചു നെറ്റിയിൽ തന്ന ചുംബനവും... ഇന്ന് അവളുടെ ലോകം തന്നെ ആ ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു... ഉച്ച കഴിഞ്ഞു ജിത്തു വീഡിയോ കാൾ ചെയ്തതും വൈകിട്ട് വരെ അവർ സംസാരിച്ചു... ശേഷം രാത്രിയും... ഓരോ വെള്ളിയാഴ്ചയും അവൾക്ക് ഇപ്പോൾ കാത്തിരിപ്പ് ആണ്... ഒരാഴ്ചയിലെ വിശേഷങ്ങൾ പറഞ്ഞു തീർക്കണം... ദിവസവും വിളിക്കും എങ്കിലും ആ ഫോൺ കാൾ മണിക്കൂറുകൾ നീളുന്നത് വെള്ളിയാഴ്ച ആണ്.... അവരുടെ മാത്രം ആയിട്ടുള്ള നിമിഷങ്ങൾ.... ❤ .........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story