എനിക്കായ്: ഭാഗം 13

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

ഓരോ വെള്ളിയാഴ്ചയും അവൾക്ക് ഇപ്പോൾ കാത്തിരിപ്പ് ആണ്... ഒരാഴ്ചയിലെ വിശേഷങ്ങൾ പറഞ്ഞു തീർക്കണം... ദിവസവും വിളിക്കും എങ്കിലും ആ ഫോൺ കാൾ മണിക്കൂറുകൾ നീളുന്നത് വെള്ളിയാഴ്ച ആണ്.... അവരുടെ മാത്രം ആയിട്ടുള്ള നിമിഷങ്ങൾ.... ❤ 🎀🎀 ഫോൺ ചെയ്തു റൂമിലേക്ക് വന്ന ജിത്തു കണ്ടത് തന്നെ നോക്കി ചിരിക്കുന്ന വിഷ്ണുവും ഇർഫാനും ആണ്... ""എന്തിനാ രണ്ട് പേരും ഇങ്ങനെ ചിരിക്കുന്നത്????"" ഇർഫാനു മലയാളം അറിയാത്തത് കൊണ്ട് തന്നെ ഹിന്ദിയിൽ ആണ് മൂന്ന് പേരും ഉള്ളപ്പോൾ കൂടുതൽ സംസാരവും... പിന്നെ ദേഷ്യം വരുമ്പോൾ ചീത്ത വിളിക്കാൻ മലയാളവും... അത് പിന്നെ ഏത് നാട്ടിൽ പോയാലും ദേഷ്യം വരുമ്പോൾ മലയാളി തനി മലയാളി ആകില്ലേ... 😁 എന്നിട്ട് അവർ അതിന് അർത്ഥം ചോദിക്കുമ്പോൾ തമാശ പറഞ്ഞത് ആണെന്ന് ഉള്ള ഡയലോഗ് ഉം... 😇 ""സുജിത്തേട്ടന് ഏത് നേരവും ചേച്ചിയോട് സംസാരിച്ചില്ലെങ്കിൽ ഉറക്കം വരില്ലേ??? കൂട്ടുകാരെ വിളിക്കുമ്പോൾ പെട്ടെന്ന് കട്ട്‌ ചെയ്യും..

പക്ഷേ ഭാര്യയെ വിളിക്കുമ്പോൾ മണിക്കൂറുകൾ സംസാരിക്കുകയും ചെയ്യും..."" ""ടാ മോനെ.. നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞ കാര്യം ആണ്... അവൾ ചേച്ചി അല്ല എന്നത്... നിന്റ പ്രായം പോലും ഇല്ലെടാ എന്റെ പെണ്ണിന്... ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ... നീ അഞ്ജലി എന്ന് പറഞ്ഞാൽ മതി... ഞാൻ പിന്നെ എന്റെ ഭാര്യയെ അല്ലാതെ വേറെ ആരെ ആണ് മോനെ വിളിക്കേണ്ടത്... അവൾ അല്ലേ എന്റെ എല്ലാം..."" ""ഭാര്യയെ വിളിക്കാം.. പക്ഷേ കൂട്ടുകാരോട് സംസാരിക്കാൻ അല്ലേ മനസിന്‌ സുഖം... ഇത് വീട്ടിൽ വിളിച്ചാൽ ഏത് നേരവും പ്രാരാബ്ധം വേണ്ടേ കേൾക്കാൻ നിങ്ങൾക്ക് ഒക്കെ..."" ""നാട്ടുകാരുടെ ജോലി ഒന്നും ആയില്ലേ എന്ന ചോദ്യത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഗൾഫിൽ വന്ന നീയും, കുടുംബം ഒരു കരയ്ക്ക് അടുപ്പിക്കാൻ വേണ്ടി വിമാനം കയറിയ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് മോനെ... ഏത് നേരവും എന്നെക്കുറിച്ചു മാത്രം ആലോചിച്ചു രണ്ട് പേര് വീട്ടിൽ ഉണ്ട്... എന്റെ അമ്മയും ഭാര്യയും... നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ ഉപേക്ഷിച്ചു ഞാൻ ഈ നാട്ടിലേക്ക് വരുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചിട്ട് ഉള്ളിൽ ഉരുകുന്ന മനസും ആയി കഴിയുന്നവർ ആണ് ഓരോ പ്രവാസിയുടെ ഭാര്യയും...

ഞാൻ ഊരി ഇട്ടിട്ട് വന്ന ഷർട്ട് ഇപ്പോഴും കാണും കഴുകാതെ അവളുടെ തലയിണയുടെ കൂടേ... ഓരോ ദിവസം അമ്പലത്തിൽ പോകുമ്പോഴും പ്രാർത്ഥിക്കുന്നത് എന്റെ ഏട്ടന് അവിടെ ഒരു കുഴപ്പവും വരല്ലേ ദൈവമേ എന്നാണ്... നടത്തുന്ന ഓരോ പൂജകളും എനിക്ക് വേണ്ടി... ഇവിടെ എന്റെ ശബ്ദം ഒന്ന് മാറിയാൽ അവിടെ പിന്നെ അവൾക്ക് ഉറക്കം കാണില്ല... ഓരോ ഫോൺ വിളിയിലും എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി സംസാരിക്കുള്ളവൾക്ക് എനിക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്ന ഒരേ ഒരു കാര്യം ഒഴിവ് ഉള്ള സമയങ്ങളിൽ അവളെ വിളിക്കുക എന്നത് ആണ്... വെറും ഇരുപതാം വയസിൽ എന്റെ കൂടേ ജീവിക്കാൻ വരുമ്പോൾ സ്വപ്‌നങ്ങൾ ഒരുപാട് ആരുന്നു അവൾക്ക്... ഈ നിമിഷം വരെ അതിന് ചിറക് നൽകാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു... എങ്കിലും സാഹചര്യങ്ങൾ കൊണ്ട് അവൾ വീട്ടിലെ എല്ലാ കാര്യങ്ങളും മടി കൂടാതെ ഒറ്റയ്ക്ക് ചെയുന്നു... നിന്റെ പ്രായം പോലും ഇല്ല എന്ന് ഓർക്കണം മോൻ.. ഒരേ സമയം എന്റെ അമ്മയെ പൊന്ന് പോലെ നോക്കുന്നു,

വീട്ടിലെ കാര്യങ്ങൾ, അവളുടെ പഠനം, പിന്നെ നാട്ടിൽ ഞാൻ പോകേണ്ട കാര്യങ്ങൾക്ക് വരെ ഇപ്പോൾ പോകുന്നത് അവൾ ആണ്... പ്രവാസിയുടെ ഭാര്യ ഒന്ന് ഒരുങ്ങി ഇറങ്ങിയാലോ, അവൾ പരിചയക്കാരെ കണ്ട് ഒന്ന് ചിരിച്ചു സംസാരിച്ചാലോ ഉടനെ പെണ്ണിന്റെ സ്വഭാവത്തെ കുറ്റം പറയുന്ന ഈ നാട്ടിൽ, അവളുടെ ഏക ആശ്വാസം എന്റെ വാക്കുകൾ ആയിരിക്കും... നീ പറഞ്ഞെല്ലോ കൂട്ടുകാരുടെ കാര്യം... ഇവിടെ വന്ന അടുത്ത ആഴ്ച മുതൽ കൂട്ടുകാരെ വിളിക്കുമ്പോൾ അവർ ആദ്യം പറയുന്നത് നാട്ടിൽ വരുമ്പോൾ കൊണ്ട് വരേണ്ട കുപ്പിയും, ബന്ധുക്കളെ വിളിക്കുമ്പോൾ ആദ്യം കേൾക്കുന്നത് നാട്ടിലേക്ക് കൊണ്ട് വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉം ആയിരിക്കും... ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ഏട്ടൻ ആഹാരം കഴിച്ചോ, ക്ഷീണം ഉണ്ടോ, എന്താ ശബ്ദം വല്ലാതെ ഇരിക്കുന്നത് എന്നെല്ലാം ചോദിക്കുന്നത് ഭാര്യ ആയിരിക്കും... അത് പോലെ തന്നെ അമ്മയും... അവരെ അല്ലാതെ വേറെ ആരെ ആണെടാ പിന്നെ ഞാൻ വിളിക്കേണ്ടത്...

ഇതെല്ലാം നിനക്ക് മനസിലാക്കണം എങ്കിൽ നീയും കല്യാണം കഴിച്ചു ഒരു കുടുംബം ഒക്കെ ആകണം... അത് വരെ ഇതെല്ലാം മോനു വെറും തമാശകൾ ആയിരിക്കും..."" ""എങ്കിലും ഇത്രയും നേരം ഒക്കെ സംസാരിക്കാൻ ഉണ്ടോ???"" ""സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചാൽ... അത് എനിക്കും അറിയില്ല... രാവിലെ ഉണർന്നത് മുതൽ അടുത്ത വീട്ടിലെ പശു പ്രസവിച്ചത് വരെ അവൾക്ക് പറയാൻ കാണും... അത് എത്ര നേരം കേട്ട് ഇരുന്നാലും സമയം പോകുന്നത് അറിയില്ലെടാ... പിന്നെ അവൾക്ക് എന്റെ വിശേഷങ്ങൾ എല്ലാം കേൾക്കണം... അറിയാതെ കൈ മുറിഞ്ഞതോ മറ്റോ പറഞ്ഞാൽ പിന്നെ അതിന്റെ കരച്ചിൽ ആയിരിക്കും... ഒരുവിധം സമാധാനിപ്പിച്ചു ബാക്കി കാര്യങ്ങൾ പറയുമ്പോൾ പിന്നെ എന്തെങ്കിലും പറഞ്ഞു അടി ഇടും... ഞാൻ ദേഷ്യപ്പെട്ടാൽ പിന്നെ അതിന്റെ പിണക്കം... അങ്ങനെ അങ്ങനെ...."" ""ഇതാണ് ഞാൻ കല്യാണം കഴിക്കാത്തത്... 😌😌 പിന്നെ ചേട്ടന്റെ വീട്ടിൽ ഈ അമ്മായിഅമ്മ മരുമകൾ പോര് ഇല്ലേ???? രണ്ട് പേരും മാത്രം അല്ലേ ഉള്ളു വീട്ടിൽ....""

""കല്യാണം കഴിഞ്ഞു കുറച്ചു നാൾ ആയപ്പോൾ അത് ഉണ്ടാരുന്നു... അത് പിന്നെ ഞാൻ ഒന്ന് ദേഷ്യപ്പെട്ടപ്പോൾ തണുത്തു... അമ്മ ഒരു തവണ ഒന്ന് ബാത്‌റൂമിൽ വീണു... ഹോസ്പിറ്റൽ പോയപ്പോൾ ആണ് അറിഞ്ഞത് ഹാർട്ടിൽ ബ്ലോക്ക്‌ ഉണ്ടെന്ന്... അതിന്റെ സർജറി കഴിഞ്ഞപ്പോഴേക്കും അമ്മ ഒരുപാട് മാറി... ഇപ്പോൾ അഞ്ചുവിനോട്‌ സ്നേഹം മാത്രം ആണ്.. രണ്ട് പേർക്കും ഒരു ദിവസം പോലും അല്ലെങ്കിലും പിരിഞ്ഞിരിക്കാൻ പറ്റില്ല... അതാണ്‌ എന്റെ സമാധാനവും... എങ്കിലും രാത്രിയിലെ കാര്യം ആലോചിക്കുമ്പോൾ പേടി ആണ്... രണ്ട് സ്ത്രീകൾ മാത്രം അല്ലേ... അടുത്ത വീട്ടിലെ ചേട്ടനും ചേച്ചിയും ആണ് ഒരു ആശ്വാസം... ശിവൻ ചേട്ടൻ രാത്രി ഞങ്ങളുടെ വീടിന്റെ നേർക്ക് ഉള്ള ജനൽ തുറന്നു ഇട്ടാണ് കിടക്കുന്നത്... എന്തെങ്കിലും അനക്കം കേട്ടാൽ ആദ്യം ഉണരുന്നത് ചേട്ടൻ ആയിരിക്കും... രണ്ട് വീടുകളും തമ്മിൽ ഒരുപാട് ദൂരം ഇല്ല..."" ""നമുക്ക് രണ്ട് വർഷം കഴിഞ്ഞേ നാട്ടിൽ പോകാൻ പറ്റു... നാട്ടിൽ പോയി പിന്നെ ചേട്ടൻ ഇവിടേക്ക് വരുവൊ????""

""എന്റെ കടങ്ങൾ എല്ലാം തീർന്നാൽ പിന്നെ ഞാൻ ഇല്ല മോനെ... ഓട്ടോ ഓടിച്ചു കുടുംബം നോക്കിക്കോളാം ഞാൻ.. എങ്കിലും വയ്യ ഈ വിരഹം... കണ്ണടച്ചാൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന പെണ്ണിനെ ആണ് ഓർമ വരുന്നത്..."" ജിത്തുവിന്റെ ശബ്ദം ഇടറിയപ്പോൾ ചോദിച്ചത് തന്നെ വേണ്ടാരുന്നു എന്ന് തോന്നി പോയി വിഷ്ണുവിന്... 🎀🎀 പതിവ് ഇല്ലാതെ ഡ്യൂട്ടി ടൈം അഞ്ചുവിന്റെ കാൾ കണ്ട് ജിത്തുവിന് ടെൻഷൻ ആയെങ്കിലും വാട്സാപ്പിൽ ഏട്ടൻ ഫ്രീ ആകുമ്പോൾ വിളിക്കണേ എന്ന മെസ്സേജ് കണ്ടപ്പോൾ അവന് പകുതി ആശ്വാസം ആയി... ജോലി കഴിഞ്ഞു റൂമിലേക്ക് വന്നിട്ട് ഡ്രസ്സ്‌ പോലും മാറാതെ വീട്ടിലേക്ക് വിളിക്കുമ്പോൾ കാര്യം എന്താ എന്ന് അറിയാൻ ഉള്ള വെപ്രാളം ആരുന്നു അവന്... ""എന്താ അഞ്ചു??? എന്തിനാ നീ വിളിച്ചത്??? ഇന്ന് എനിക്ക് ഓട്ടം ഉണ്ടെന്ന് അറിയില്ലേ നിനക്ക്????"" ""ആ സമയം വിളിക്കേണ്ട ഒരു അത്യാവശ്യം ഉണ്ടാരുന്നു... പിന്നെ ഏട്ടൻ ഫോൺ എടുക്കാതെ ഇരുന്നപ്പോൾ മനസിലായി ഫോൺ നോക്കാൻ പാട്രീയ സാഹചര്യം അല്ല എന്ന്...

ടെൻഷൻ ആകേണ്ട എന്ന് പറഞ്ഞാണ് ഞാൻ മെസ്സേജ് അയച്ചത്..."" ""നീ വെറുതെ ആളെ പേടിപ്പിക്കാതെ കാര്യം പറ അഞ്ചു... ഇന്ന് ഹോസ്പിറ്റൽ പോയിട്ട് അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ???"" ""അമ്മയ്ക്ക് പ്രത്യേകിച്ച് എന്തു കുഴപ്പം... ആൾ ഇപ്പോൾ പണ്ടത്തെ പോലെ ആയില്ലേ... ജിത്തേട്ടനോട് ഞാൻ പറഞ്ഞില്ലേ ചിത്ര ചേച്ചി പ്രെഗ്നന്റ് ആണെന്ന്... അമ്മ പറഞ്ഞു ഹോസ്പിറ്റൽ പോയിട്ട് വരുന്ന വഴി ചേച്ചിയുടെ വീട്ടിലേക്ക് കയറാം എന്ന്... അവിടെ പോയി കാര്യം പറഞ്ഞു അവസാനം മനു ചേട്ടായിയുടെ അമ്മയും ആയി നമ്മുടെ അമ്മ വഴക്ക് ആയി... അവസാനം ഒരു വിധത്തിൽ ആണ് ഞാൻ വീട്ടിലേക്ക് കൊണ്ട് വന്നത്..."" ""വഴക്കോ??? എന്തിനാ വഴക്ക്??? അതിന് വേണ്ടി ഇപ്പോൾ എന്താ കാര്യം???"" ""കാര്യം പറഞ്ഞാൽ ഏട്ടൻ എന്നേ വഴക്ക് പറയരുത്...."" ""അത് നിന്റെ കാര്യം കേട്ടിട്ട് തീരുമാനിക്കാം ഞാൻ...."" ""അവിടെ ചെന്നിട്ട് ആദ്യം ഒന്നും കുഴപ്പം ഇല്ലാരുന്നു... ഡോക്ടർ എന്ത്‌ പറഞ്ഞു എന്ന് ചോദിച്ചപ്പോൾ നല്ല റസ്റ്റ്‌ എടുക്കണം എന്ന് ചേച്ചി പറഞ്ഞു... അപ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ എന്ന് ചോദിച്ചപ്പോൾ മനു ചേട്ടായിയുടെ അമ്മ പറഞ്ഞു ചേച്ചി നമ്മുടെ കൂടേ വരട്ടെ... പ്രസവം വരെ വീട്ടിൽ നിൽക്കട്ടെ...

അത് കഴിഞ്ഞു അവർ നോക്കാം എന്ന്... അപ്പോൾ അമ്മ പറഞ്ഞു പ്രസവം വരെ നിന്നിട്ട് പിന്നെ നിങ്ങൾ നോക്കാം എന്ന് പറയുന്നത് എന്തിനാ... നിങ്ങൾക്ക് തന്നെ നോക്കിയാൽ പോരെ എന്ന്... അതിന് അവിടുത്തെ അമ്മ പറഞ്ഞു അവർക്ക് നച്ചു മോളുടെ പുറകിൽ നടന്നു ഓടാൻ ഒന്നും വയ്യ, പിന്നെ പ്രസവിക്കാത്ത പെണ്ണ് ഉള്ള വീട്ടിൽ അവരുടെ മോന്റെ കുഞ്ഞിനെ ജനിച്ച ഉടൻ കൊണ്ട് പോകണ്ട എന്ന്...."" ""എന്താ???? പ്രസവിക്കാത്ത പെണ്ണോ??? അതിന് നമ്മുടെ കല്യാണം കഴിഞ്ഞു എട്ടു മാസം ആയതിനു മുൻപേ ഞാൻ ഇവിടെ വന്നില്ലേ... പിന്നെ നീ എന്താ കുന്തി ദേവിയുടെ അവതാരം ആണോ??? ഞാൻ ഇവിടെയും നീ നാട്ടിലും നിന്നിട്ട് കുഞ്ഞുണ്ടാവാൻ???? എന്നിട്ട് അമ്മ എന്ത്‌ പറഞ്ഞു????"" ""അമ്മ പറഞ്ഞു കല്യാണം അങ്ങോട്ട് നടന്നിട്ട് മാസങ്ങൾ പോലും ആകാത്ത പുള്ളേരെ കുറിച്ച് വെറുതെ വായിൽ തോന്നിയത് പറയരുത്... പിന്നെ രണ്ടാം പ്രസവം നോക്കുന്നത് ചെക്കന്റെ വീട്ടുകാർ ആണ്.. നച്ചു മോൾ നമ്മുടെ വീട്ടിൽ വന്നാലും നോക്കാൻ ആൾ ഇല്ല, എനിക്ക് ക്ലാസ്സ്‌ ഒന്നും കളയാൻ പറ്റില്ല, പിന്നെയും ഒരുപാട് കാര്യങ്ങൾക്ക് പോകണം, അമ്മയ്ക്ക് സർജറി കഴിഞ്ഞു ഇരിക്കുന്നത് കൊണ്ട് ഓടാൻ പറ്റില്ല എന്നൊക്കെ....

ഞാൻ അമ്മയോട് പറഞ്ഞതാ.. എങ്ങനെ എങ്കിലും ഞാൻ നോക്കാം ചേച്ചിയെ എന്ന്... പക്ഷേ അമ്മ സമ്മതിച്ചില്ല... അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പോൾ ഓട്ടം ആണ്, അതിന്റെ കൂടേ ഇനി ഇതും കൂടി വേണ്ട എന്ന് അമ്മ തീർത്തു പറഞ്ഞു... അവസാനം മനു ചേട്ടായി പറഞ്ഞു ചേച്ചിയെയും നച്ചു മോളെയും ചേട്ടന് നോക്കാൻ അറിയാം, വേറെ ആരുടേയും സഹായം വേണ്ട എന്ന്... ഏട്ടൻ ഒന്ന് വിളിച്ചു പറയുവോ??? നമ്മുടെ വീട്ടിലേക്ക് വാ, ഞാൻ നോക്കാം എന്ന്...."" ""പറയില്ല........."" ""ഏഹ്ഹ്??? അതെന്താ???? അവർ ഇവിടെ വന്നു നിൽക്കട്ടെ.. എനിക്ക് അതിന് കുഴപ്പം ഒന്നുല്ല..."" ""നിനക്ക് കുഴപ്പം ഇല്ല.. പക്ഷേ എനിക്ക് നല്ല കുഴപ്പം ഉണ്ട് അഞ്ചു..."" ""ഏട്ടൻ ഇത് എന്തൊക്കെ ആണ് പറയുന്നത്???"" ""ഞാൻ പറയുന്നത് നിനക്ക് മനസിലാകുന്നില്ല എന്ന് ഉണ്ടോ??? ഇപ്പോൾ തന്നെ കോളേജും, വീടും കാര്യങ്ങളും എല്ലാം ആയി നീ ഫുൾ ടൈം ഓട്ടം ആണ്... അതിന്റെ കൂടേ ഇനി ഇത് കൂടി വേണ്ട... ചിത്രയോട് സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ല ഞാൻ ഇങ്ങനെ പറഞ്ഞത്...

എനിക്ക് നിന്റെ ആരോഗ്യം കൂടി നോക്കണം... അവൾക്ക് വേണമെങ്കിൽ ഒരു മാസം, രണ്ട് മാസം ഒക്കെ ഇവിടെ വന്നു നിൽക്കാം... പക്ഷേ അവർ പറഞ്ഞത് എന്താ???. പ്രസവം കഴിഞ്ഞു അവർ നോക്കാം, അത് വരെ നമ്മുടെ വീട്ടിൽ നിൽക്കട്ടെ എന്ന്.. അങ്ങനെ നിന്നെ കുറ്റം പറഞ്ഞിട്ട് നിന്നെ കഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല... ഇനി ഈ കാര്യം എന്നോട് സംസാരിക്കരുത് അഞ്ചു... ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളു ഞാൻ... ഒന്ന് കുളിച്ചിട്ട് അളിയനെ വിളിക്കാം... നീ ഫോൺ വെച്ചോ... രാത്രിയിൽ വിളിക്കാം ഞാൻ...."" ഇതും പറഞ്ഞു ജിത്തു ഫോൺ വെച്ചതും അഞ്ചു ദയനീയമായി അമ്മയെ നോക്കി.... ""വേണ്ട എന്ന് അവൻ പറഞ്ഞു അല്ലേ???"" ""മ്മ്... ദേഷ്യപ്പെട്ടു..."" ""അത് പിന്നെ അങ്ങനെ അല്ലേ വരൂ... മോളോട് ഞാൻ പറഞ്ഞത് അല്ലേ... ഇനി ഇതിനെ കുറിച്ച് ഒരു സംസാരം വേണ്ട.. നീ പോയി ഡ്രസ്സ്‌ മാറ്റി വാ... കോഴിക്ക് തീറ്റി കൊടുക്കാം..."" ""ഡ്രസ്സ്‌ മാറ്റുന്നതിന് മുൻപ്‌ ഞാൻ ഒന്ന് ജംഗ്ഷനിൽ പോയി വരാം അമ്മേ..."" ""സന്ധ്യ ആകാറായി... എന്തിനാ മോളെ ഇനി ഇപ്പോൾ പോകുന്നത്???

നാളെ പോയാൽ പോരെ???"" ""അമ്മയ്ക്ക് രാത്രിയിലേക്ക് ഉള്ള മരുന്ന് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയില്ല... അത് പുറത്തു നിന്ന് വാങ്ങണം എന്ന് അവർ പറഞ്ഞതാ.. പക്ഷേ ഞാൻ മറന്നു പോയി.. വേഗം പോയി വാങ്ങി വരാം അമ്മേ... പിന്നെ രാത്രി ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള ഗോതമ്പ് പൊടിയും കൂടി വാങ്ങണം..."" ""ഇപ്പോൾ തന്നെ നീ ഇങ്ങനെ ഓരോ കാര്യങ്ങൾക്ക് നടക്കുന്നതിന് ഈ നാട്ടുകാർ എന്തെല്ലാം ആണ് പറയുന്നത് എന്ന് നിനക്ക് അറിയാവുന്നത് അല്ലേ മോളെ... ഇപ്പോൾ തന്നെ പോകണോ???"" ""ഞാൻ എന്തിനാ നടക്കുന്നത് എന്ന് അമ്മയ്ക്കും ഏട്ടനും അറിയില്ലേ... അത് മതി.. ബാക്കി ഒക്കെ നോക്കാൻ നിന്നാൽ നമുക്ക് ജീവിക്കാൻ പറ്റില്ല അമ്മേ... അമ്മയ്ക്ക് ഈ മരുന്ന് കഴിക്കാതെ ഇരിക്കാൻ പറ്റുന്നത് അല്ല... കഴിച്ചേ പറ്റു.. ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞത് ആണെന്ന് മറന്നു പോയോ?? അമ്മ പേടിക്കണ്ട.. ഞാൻ പോയി പെട്ടെന്ന് വരാം... രാത്രി ഏട്ടൻ വിളിക്കുമ്പോൾ പറഞ്ഞോളാം ഞാൻ കാരണം.... എന്തായാലും സന്ധ്യക്ക്‌ സുജിത്തിന്റെ ഭാര്യ ജംഗ്ഷനിൽ വന്നെല്ലോ എന്ന് ഞാൻ പറയുന്നതിനേക്കാൾ മുൻപ്‌ ഏട്ടന് ന്യൂസ്‌ പോകുമെല്ലോ.... ഇതൊക്കെ എനിക്ക് ശീലം ആയി അമ്മേ... 😊"" ഇതും പറഞ്ഞു ഒരു ചിരിയോടെ തന്നെ അഞ്ചു സ്കൂട്ടി എടുത്തു പോയി... എന്ത്‌ അവൾക്ക് മറുപടി കൊടുക്കും എന്ന് അറിയാതെ അമ്മയും...!!!.........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story