എനിക്കായ്: ഭാഗം 14

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

അമ്മയ്ക്ക് മരുന്ന് വാങ്ങാൻ കയറിയപ്പോൾ ഉള്ള ആളുകളുടെ അത്ഭുതജീവിയെ പോലെ ഉള്ള നോട്ടവും എല്ലാം കണ്ടില്ലെന്ന് നടിച്ചെങ്കിലും ഉള്ളിൽ അവരെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാരുന്നു അഞ്ചുവിന് അപ്പോൾ... സ്ത്രീകൾക്ക് സമത്വം വേണം, ആണും പെണ്ണും ഒന്നാണ് എന്നൊക്കെ സോഷ്യൽ മീഡിയയിൽ പല പോസ്റ്റുകളിലും കമെന്റുകൾ വാരി വിതറുന്നവർ ആണ് തുറിച്ചു നോക്കാൻ മുന്നിൽ എന്ന് ഓർത്തപ്പോൾ അവൾക്ക് ഈ സമൂഹത്തോട് തന്നെ പുച്ഛം തോന്നി... എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും പല കാര്യങ്ങളിലും നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്നത്.....🙂 താൻ പിടിച്ച മുയലിനു കൊമ്പ് നാല് എന്ന് പറയുന്നത് പോലെ ആണ് ഈ നാട്ടിൽ പല കാര്യങ്ങളും... അങ്ങനെ എന്തൊക്കെയോ ആലോചിച്ചു വണ്ടി എടുക്കാൻ നടന്നപ്പോൾ ആണ് ചപ്പാത്തി ഉണ്ടാക്കാൻ ഗോതമ്പ് പൊടി വാങ്ങിയില്ല എന്ന് ഓർത്തത്... സ്കൂട്ടി മെഡിക്കൽ സ്റ്റോറിന്റെ അടുത്ത് തന്നെ വെച്ചിട്ട് പലചരക്ക് കടയിൽ കയറി ഗോതമ്പ് പൊടി വേണം എന്ന് പറഞ്ഞപ്പോൾ ഉടനെ വന്നു കടയിൽ നിന്ന ഒരു ചേട്ടന്റെ ചോദ്യം...

""താൻ ഓട്ടോക്കാരൻ സുജിത്തിന്റെ ഭാര്യ അല്ലേ... എന്താ ഈ സമയത്തു?? പകൽ ഒന്നും സാധനം വാങ്ങാൻ വരാൻ സമയം ഇല്ലേ????"" ചോദ്യം കേട്ട് ചൊറിഞ്ഞു വന്നു എങ്കിലും എന്തെങ്കിലും പറഞ്ഞാൽ പിന്നെ നല്ല കൂടിയ അളവിൽ മസാല ചേർത്തു ഇവർ തന്നെ നാട് മുഴുവൻ പറഞ്ഞു നടക്കും എന്ന് നന്നായി അറിയാവുന്നത് കൊണ്ട് അഞ്ചു അവനുള്ള ഉത്തരം മറന്നു പോയി എന്ന വാക്കിൽ മാത്രം ഒതുക്കി... തിരിച്ചു വീട്ടിലേക്ക് വന്നു കയറിയപ്പോൾ ഉള്ളിലെ സങ്കടം അമ്മ അറിയാതെ ഇരിക്കാൻ അവൾ കഴിവതും ശ്രമിച്ചെങ്കിലും രാത്രി ജിത്തു വിളിച്ചപ്പോൾ പിന്നെ പെണ്ണിന് പിടിച്ചു നിൽക്കാൻ ആയില്ല.... ""നീ ഇതിനൊക്കെ കരയാൻ തുടങ്ങിയാൽ പിന്നെ നിനക്ക് കരയാൻ മാത്രം സമയം കാണു അഞ്ചു.... ഒന്നും കണ്ടില്ല, കേട്ടില്ലാ എന്ന് നടിച്ചാൽ മതി.. പിന്നെ നിനക്ക് സഹിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോൾ നല്ലത് തിരിച്ചു പറയണം...

ആട്ജീവിതത്തിൽ ബെന്യാമിൻ പറഞ്ഞത് പോലെ... """"നാം അനുഭവിക്കാത്ത കഥകൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്..."""" ഇന്ന് നീ അനുഭവിക്കുന്ന മാനസികാവസ്ഥ എന്താ എന്ന് അവർക്ക് ചിന്തിക്കേണ്ട കാര്യം ഇല്ല... സ്വന്തം അനുഭവം വരുമ്പോൾ മാത്രം അവർക്ക് ഒക്കെ ബോധം ഉദിക്കു... അത് കൊണ്ട് വെറുതെ ഇത് ചിന്തിച്ചിരിക്കാതെ മോൾ പോയി കിടന്ന് ഉറങ്ങാൻ നോക്ക്.... പിന്നെ വേറെ ഒരു കാര്യം..."" ""എന്താ ഏട്ടാ??"" ""ഇനി മുതൽ വീട്ടിലേക്ക് ഉള്ള സാധനങ്ങൾ എല്ലാ മാസവും സാലറി കിട്ടുന്ന സമയം നീ സൂപ്പർ മാർക്കറ്റിൽ പോയി ഒരുമിച്ചു വാങ്ങിയാൽ മതി... അതാകുമ്പോൾ എന്നും കടയിൽ പോകണ്ട..."" ""മ്മ്..."" ""പിന്നെ അമ്മ ഉറങ്ങിയോ???"" ""അമ്മ നേരുത്തേ കിടന്നു... ഇന്ന് ഹോസ്പിറ്റൽ ഒക്കെ പോയി വന്ന ക്ഷീണം... ഏട്ടൻ മനു ചേട്ടായിയെ വിളിച്ചോ???"" ""വിളിച്ചു... ചിത്രയുടെ കാര്യം അളിയൻ നോക്കാം എന്ന് പറഞ്ഞു.. ചിലപ്പോൾ അവർ ചെന്നൈയിൽ പോകും..."" ""ചെന്നൈ??? ഞാൻ പറഞ്ഞത് അല്ലേ ഇവിടേക്ക് വരാൻ... പിന്നെ എന്താ???""

""രാവിലെ പറഞ്ഞ മറുപടി തന്നെ എനിക്ക് ഇതിന് പറയാൻ ഉള്ളു... നീ നോക്കണ്ട... ഇനി ഈ കാര്യം പറഞ്ഞാൽ ഞാൻ ഫോൺ വെച്ചിട്ട് പോകും.. എന്താ വേണോ???"" ""വേണ്ട... 😒"" ""മ്മ്.. നീ ആഹാരം കഴിച്ചോ???"" ""കഴിച്ചു...."" ""വാതിലും ജനലും എല്ലാം അടച്ചോ??"" ""അടച്ചു..."" ""അമ്മയ്ക്ക് മരുന്ന് കൊടുത്തോ??"" ""കൊടുത്തു..."" ""നിന്റെ വായിൽ എന്താ നാക്കില്ലേ??? ചോദിക്കുന്നതിന് എല്ലാം മ്മ്.. ആ..."" ""ഒന്നുല്ല..."" ""ചിത്ര വരേണ്ട എന്ന് പറഞ്ഞതിന്റെ പ്രതിഷേധം ആയിരിക്കും... നീ വെറുതെ മൗനവൃതം ഒന്നും ആചാരിക്കണ്ട... എന്തൊക്കെ കാണിച്ചാലും ഞാൻ പറഞ്ഞതിന് മാറ്റം ഇല്ല... പിന്നെ ഇനി പിണക്കം മാറുമ്പോൾ ഇങ്ങോട്ട് വിളിക്ക്... ഗുഡ് നൈറ്റ്‌..."" അങ്ങനെ ആ രാത്രിയും അവസാനം അടിയിൽ എത്തി രണ്ടും ഫോൺ വെച്ചു 🚶‍♀️ 🎀🎀 ഇന്നാണ് സുജിത്തിന്റെയും അഞ്ജലിയുടെയും ഒന്നാം വിവാഹവാർഷികം... രാവിലെ അമ്പലത്തിൽ പോയി വന്നിട്ട് ഒന്നും ചെയ്യാൻ അവൾക്ക് താല്പര്യം ഇല്ലാരുന്നു... അത് മനസിലാക്കി എന്ന പോലെ അമ്മ തന്നെ പായസം ഉണ്ടാക്കാം എന്ന് പറഞ്ഞു...

രാവിലെ ജിത്തുവിന് വിളിക്കാൻ പറ്റില്ല എന്ന് രാത്രി തന്നെ പറഞ്ഞത് കൊണ്ട് വെറുതെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ച കല്യാണഫോട്ടോയിലേക്ക് അവൾ നോക്കി കിടന്നു... ആരോ ഹോൺ അടിക്കുന്നത് പോലെ തോന്നി ആണ് അഞ്ചു മുറ്റത്തേക്ക് വന്നത്... പോസ്റ്റ്‌മാനെ കണ്ടതും ബാങ്കിൽ നിന്ന് എന്തെങ്കിലും ആയിരിക്കും എന്ന് വെച്ചു പോയി രജിസ്റ്റർഡ് ഒപ്പിട്ടു വാങ്ങി... കവർ പൊട്ടിച്ചു നോക്കിയ അഞ്ചു കണ്ടത് മനോഹരമായ ഒരു ചെറിയ ആനിവേഴ്സറി വിഷ് ഉള്ള ഗ്രീറ്റിംഗ് കാർഡ് ആണ്... അതിന്റെ ഒരു സൈഡിൽ അവൻ എഴുതിയിട്ടും ഉണ്ട്.. ""എന്റെ പ്രാണന്റെ പാതി ആയവൾക്ക്... വിവാഹവാർഷികാശംസകൾ.....❤"" നിന്റെ... ജിത്തേട്ടൻ.... ഓരോ തവണ അവന്റെ അക്ഷരങ്ങളിലൂടെ വിരൽ ഓടിക്കുമ്പോൾ കഴിഞ്ഞ ഒരു വർഷം ഒരു തിരശീലയിൽ എന്ന പോലെ അവളുടെ മുന്നിൽ തെളിഞ്ഞു... കല്യാണമണ്ഡപത്തിൽ അഗ്നിസാക്ഷിയായി കഴുത്തിൽ താലി കെട്ടിയത് മുതൽ കഴിഞ്ഞ ദിവസം രാത്രി നടന്ന വഴക്ക് വരെ....

നിറഞ്ഞ കണ്ണുകൾ ഒന്ന് തുടയ്ക്കാതെ നിൽക്കുമ്പോൾ മറ്റൊന്നിനെ കുറിച്ചും അവൾ ചിന്തിച്ചിരുന്നില്ല... ആ നിമിഷം അവനെ മുന്നിൽ കാണാൻ അഞ്ചു ആഗ്രഹിച്ചു എങ്കിലും നടക്കില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ട് വീണ്ടും പുഞ്ചിരിയുടെ മുഖംമൂടി അണിഞ്ഞു അകത്തേക്ക് അമ്മയെ കാർഡ് കാണിക്കാൻ ആയി കയറി... എപ്പോഴത്തെയും പോലെ രാത്രി ജിത്തു വിളിച്ചപ്പോൾ അവൾക്ക് പറയാൻ വിശേഷങ്ങൾ ഒരുപാടാരുന്നു... പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ആ രാത്രി പകൽ ആക്കുമ്പോൾ എത്രയും പെട്ടെന്ന് രണ്ട് വർഷം കഴിയണേ എന്ന് മാത്രം ആരുന്നു രണ്ട് പേരും ആഗ്രഹിച്ചിരുന്നത്.... 🎀🎀 ജിത്തുവിന്റെ സമ്മതത്തോടെ തന്നെ അഞ്ചു അടുത്തുള്ള ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ കയറി... രാവിലെ ഉണർന്നു അടുക്കള ജോലി എല്ലാം അവൾ ഒതുക്കുമ്പോൾ അമ്മ കോഴിക്കും താറാവിനും എല്ലാം തീറ്റി കൊടുക്കും...

ജിത്തുവിന്റെ നിർബന്ധം ആരുന്നു കൂട് നിർമ്മിക്കുമ്പോൾ അവയെ അഴിച്ചു വിടാൻ കൂടി ഉള്ള സൗകര്യത്തിന് കോഴികൂടിന് ചുറ്റും ഇരുമ്പിന്റെ വേലി നിർമിക്കണം എന്നത്.. അതാകുമ്പോൾ ആഹാരം കൊടുത്തിട്ട് കോഴിയെ അതിൽ തുറന്നു വിടാം... താറാവ് അടുത്തുള്ള തോട്ടിൽ പോകും... വൈകിട്ടെ പിന്നെ തിരിച്ചു വരൂ... വീട്ടിൽ ആരും ഇല്ലെങ്കിലും പട്ടി പിടിക്കും എന്നൊക്കെ ഉള്ള പേടിയും ഇല്ല... രാവിലെ വീട്ടിലെ ജോലി കഴിഞ്ഞു ട്യൂഷൻ സെന്ററിൽ പോകുന്ന വഴി കോളേജിൽ പോകുമ്പോൾ ചെയുന്നത് പോലെ അമ്മയെ അഞ്ചുവിന്റെ വീട്ടിലേക്ക് ആക്കും... ട്യൂഷൻ സെന്ററിൽ നിന്ന് നേരെ psc കോച്ചിംഗ് നും പോയി, മറ്റുള്ള ആവിശ്യങ്ങളും കഴിഞ്ഞു തിരിച്ചു വരുമ്പോൾ കൂടുതൽ ദിവസങ്ങളിലും വൈകിട്ട് ആകും... പിന്നെ വന്നു വീട്ടിലെ ബാക്കി പണികൾ പെട്ടെന്ന് തീർത്തു പഠിക്കാൻ ഉള്ളതും നോക്കി,

ആഹാരം കഴിച്ചു കഴിയുമ്പോൾ ജിത്തുവിന്റെ ഫോൺ കാൾ... ഉറങ്ങുന്നത് വരെ അവനോട് സംസാരം ആയിരിക്കും.. ഇടയ്ക്ക് വീഡിയോ കാൾ ചെയ്ത് അത് വെക്കുമ്പോൾ ആരുടെ എങ്കിലും ഒരാളുടെ കണ്ണ് നിറഞ്ഞിരിക്കും... അത് കൊണ്ട് തന്നെ കൂടുതലും വോയിസ്‌ കാൾ ആണ്... 🎀🎀 ഇന്ന്.. ഇരുപത്തിയെട്ടാം ഓണം.. കഴിഞ്ഞ തവണ ജിത്തുവിന്റെ കൂടേ പോയ ഓർമയിൽ ഇരുന്നപ്പോൾ ആണ് അമ്മ മോളും അച്ഛന്റെ കൂടേ പോകാൻ പറഞ്ഞത്... പക്ഷേ എന്തോ അവൾക്ക് മനസ് വന്നില്ല... അതേ സമയം ജിത്തുവും അത് തന്നെ ആരുന്നു ഓർത്തത്... ഈ ദിവസം എല്ലാവരും അഞ്ചുവിന്റെ വീട്ടിൽ ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ ആരെയും വിളിച്ചില്ല... ഓണത്തിന് വിളിച്ചു എല്ലാവരും കളിച്ചു ചിരിച്ചു സംസാരിച്ചു എങ്കിലും പെണ്ണ് അവസാനം കരഞ്ഞു...

ഇനിയും ഒരു കരച്ചിൽ കാണാൻ വയ്യാത്തത് കൊണ്ട് തന്നെ അവൻ മനപ്പൂർവം ആണ് വിളിക്കാത്തത്... ""സുജിത്തേട്ടാ... തിരുവോണം, അവിട്ടം ഒക്കെ ആഘോഷിക്കും എന്ന് അറിയാം.. ഇതെന്താ ഈ ഇരുപത്തിഎട്ടാം ഓണം??? നിങ്ങളുടെ നാട്ടിൽ അതിന് ഇത്ര പ്രസക്തി എന്താ???"" ""നിന്റെ നാട് പാലക്കാട്‌ അല്ലേ... അതാണ്‌ നിനക്ക് അതിനെ കുറിച്ച് അറിയാത്തത്... ഞങ്ങൾ ഓണാട്ടുകാരക്കാരുടെ ഏറ്റവും വലിയ ആഘോഷം ആണ് ഇരുപതിയേട്ടാം ഓണം.... ജാതിമതഭേദമന്യേ എല്ലാവരും ഒരുമിച്ചു ആഘോഷിക്കുന്നത്..."" ""അതെന്താ അതിന് ഇത്ര പ്രത്യേകിത?? ഈ ഓണാട്ടുകര എന്താ?? സ്ഥലപ്പേര് ആണോ???"" ""കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രം ആണ് ഓച്ചിറ...അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്നത് ആണ് ഓച്ചിറ ഓംകാരമൂർത്തിയായ പരബ്രഹ്മം... ഓച്ചിറ വല്യച്ഛൻ എന്ന് ഞങ്ങൾ പറയും... എന്ത്‌ വിഷമം ഉണ്ടെങ്കിലും അവിടെ പോയി ഇരുന്നാൽ മനസിന്‌ നല്ല സമാധാനം ആണ്... ""ദക്ഷിണകാശി"" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത എന്താ എന്ന് വെച്ചാൽ ഇവിടെ ശ്രീകോവിൽ ഇല്ല. ചുറ്റമ്പലം ഇല്ലാത്ത കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം ആണ് ഓച്ചിറ... പ്രസിദ്ധമായ പാട്ട് നീ കേട്ടിട്ടില്ലേ...

""അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ...."" ഓച്ചിറ അമ്പലത്തിലെ പ്രധാന ഉത്സവങ്ങൾ ആണ് കന്നിമാസത്തിലെ തിരുവോണനാളിൽ ഉള്ള കാളകെട്ട് ഉത്സവവും വൃച്ഛികമാസത്തിലെ പന്ത്രണ്ട് വിളക്കും. വൃച്ഛികമാസം പന്ത്രണ്ട് ദിവസം കുടിൽ കെട്ടി അമ്പലത്തിൽ ഭജനം ഇരിക്കുന്നത് ആണ് അമ്പലത്തിലെ പ്രധാന വഴിപാട്... പിന്നെ ബന്ധുക്കളും മക്കളും ഒക്കെ ഉപേക്ഷിച്ചവർക്ക് ഓച്ചിറ അമ്പലം അഭയം നൽകുന്നു.. അവർക്ക് മൂന്ന് നേരം ഭക്ഷണവും, മരുന്നും, വസ്ത്രങ്ങളും എല്ലാം... ഓച്ചിറ അമ്പലത്തിന്റെ ഓഫീസിന്റെ പേര് ആണ് ""അന്നദാനമന്ദിരം."" പ്രധാനമായും കിട്ടുന്ന പ്രസാദം ചെളിയും, ഭസ്മവും, മഞ്ഞളും.... ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ ചേർന്നത് ആണ് ഓണാട്ടുകര.... ഇരുപത്തിയെട്ടാം ഓണത്തിന് ഒരു ജോഡി കാളകളുടെ രൂപങ്ങളെ കെട്ടി ഉണ്ടാക്കി അതിനെ ഓച്ചിറ പരിസരത്ത് നിരത്തി വെച്ചാണ് ഇത് ആഘോഷിക്കുന്നത്...

ഓണാട്ടുകരയിലെ 52 കരകളിൽ നിന്നായി ഇരുന്നൂറിൽ അധികം കെട്ടുകാളകളേ ഈ സമയത്തു മൈതാനത്തു നിരത്തും.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാളകെട്ട് ഉത്സവം എന്നും ഇതിനെ പറയും... പിന്നെ ഉള്ളതാണ് ഓച്ചിറക്കളി... തിരുവിതാംകൂർ രാജാവ് ആയിരുന്ന മാർത്താണ്ടവർമയും കായംകുളം രാജാവും തമ്മിൽ ഉള്ള യുദ്ധത്തിന്റെ ഓർമ പുതുക്കൽ ആണ് ഓച്ചിറക്കളി... ഓച്ചിറക്കളി തുടങ്ങുന്നതിന് മുൻപ്‌ കൃഷ്ണപരുന്ത്‌ എട്ടുകണ്ടം വട്ടം ഇട്ടു പറക്കും.. നീ യൂട്യൂബിൽ നോക്കിയാൽ ഇതൊക്കെ വീഡിയോ കാണാം... ഓരോ പ്രവാസി ആയ ഓണാട്ടുകരക്കാരനും ഒരിക്കലും ന്യൂ ഇയർ, ക്രിസ്മസ് ഒന്നും ആയിരിക്കില്ല മിസ്സ്‌ ചെയുന്നത്... ഇരുപതിയേട്ടാം ഓണം ആയിരിക്കും... അത് ഒരു വികാരം ആണെടാ... വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ പറ്റാത്തത്... കാളകളേ വലിച്ചും, കൊട്ടുകാരുടെ മേളത്തിന് ഒത്തു തുള്ളിയും... അഞ്ചു വന്നപ്പോൾ പിന്നെ അവളുടെ കൈ പിടിച്ചു വവ്വാകാവ് മുതൽ ഓച്ചിറ പടനിലം വരെ നടക്കും... റോഡ് എല്ലാം ബ്ലോക്ക്‌ ആയിരിക്കും അപ്പോൾ..

ഹൈവേ എല്ലാം കാളകളും, അത് കാണാൻ വരുന്നവരും, മേളക്കാരും പിന്നെ പോലീസും... ഇനി ഒരു കൊല്ലം കൂടി കഴിഞ്ഞാൽ വീണ്ടും നാടും, ഉത്സവവും എല്ലാം... 😍 🎀🎀 രണ്ട് വർഷത്തിനുള്ളിൽ അഞ്ചുവിന് അടുത്തുള്ള സിവിൽ സ്റ്റേഷനിൽ LD ക്ലർക്ക് ആയി ജോലി കിട്ടി... ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ അഞ്ചുവിനെക്കാൾ സന്തോഷം ജിത്തുവിന് ആരുന്നു... ഒരു വീട്ടിൽ രണ്ട് പേരും ജോലിക്ക് പോയാലെ ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റു എന്നാണ് അവന്റെ കാഴ്ചപ്പാട്... ചിത്രക്ക് ആൺകുഞ്ഞു പിറന്നു... അവനെ മിലാൻ എന്ന് പേരും ഇട്ടു... എല്ലാവരുടെയും മിലു മോൻ... ഡെലിവറി സമയത്തു മനു ലോങ്ങ്‌ ലീവ് എടുത്തു ചിത്രയെയും മക്കളെയും നോക്കി... വീട്ടിലേക്ക് കൊണ്ട് വരാൻ അഞ്ചു പറഞ്ഞെങ്കിലും ജിത്തുവിനു വലിയ താല്പര്യം ഇല്ലാരുന്നു... അല്ലെങ്കിൽ തന്നെ ജോലിയും വീടും എല്ലാം ആയി പെണ്ണ് ഓട്ടത്തിൽ... അതിന്റെ കൂടേ ഇതും... അഞ്ചുവിന്റെ രണ്ട് വർഷത്തെ കാത്തിരുപ്പ് ആണ് നാളെ അവസാനിക്കുന്നത്... ജിത്തു വരുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ പിന്നെ പെണ്ണ് നിലത്തൊന്നും അല്ല...

അവന് വേണ്ട ഷർട്ടും മുണ്ടും ചെരുപ്പ് വരെ പുതിയത് വാങ്ങി... ഇഷ്ടം ഉള്ള പലഹാരങ്ങൾ അമ്മയെ പോലും അടുപ്പിക്കാതെ ഒറ്റയ്ക്ക് ഉണ്ടാക്കി... എന്ത്‌ ചെയ്യാനും ഇത് വരെ ഇല്ലാത്ത സന്തോഷം ആരുന്നു പെണ്ണിന്... ബന്ധുക്കളെ ആരെയും അറിയിക്കേണ്ട എന്ന് ജിത്തു തറപ്പിച്ചു പറഞ്ഞത് കൊണ്ട് തന്നെ അഞ്ചു ആരോടും ഒന്നും പറഞ്ഞില്ല.... അടുത്ത വീട്ടിലെ ചേട്ടന്റെ കാറിൽ എയർപോർട്ടിലേക്ക് പോകുമ്പോൾ വണ്ടി നീങ്ങുന്നില്ല എന്ന് വരെ തോന്നി അവൾക്ക്... എയർപോർട്ടിൽ arrival എന്ന് എഴുതിയ സ്ഥലത്ത് അകത്തേക്ക് നോക്കി നിൽക്കുമ്പോൾ സമയം പോകുന്നത് ഒന്നും അവൾ അറിയുന്നുണ്ടാരുന്നില്ല.... അടുത്ത് അമ്മ നിൽക്കുന്നത് പോലും പെണ്ണ് മറന്നു പോയി... കണ്ണുകൾ തനിക്ക് ഏറെ പ്രിയപ്പെട്ട ആ മുഖത്തിന് വേണ്ടി തിരയുക ആരുന്നു.... 😊 .........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story