എനിക്കായ്: ഭാഗം 15

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

റൂമിൽ വീട്ടിലേക്ക് ഉള്ള സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ സുജിത് ഒരുപാട് സന്തോഷത്തിൽ ആരുന്നു... അഞ്ചുവിനും അമ്മയ്ക്കും വേണ്ടി എന്തെല്ലാം വാങ്ങിയിട്ടും അവന് തൃപ്തിയായില്ല... നാട്ടിലേക്ക് വരുമ്പോൾ എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ പെണ്ണ് ആകെ പറഞ്ഞത് ഒന്നും വേണ്ട, ഏട്ടൻ പെട്ടെന്ന് വന്നാൽ മതി എന്നാണ്... എങ്കിലും അവളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു സാധനങ്ങൾ വാങ്ങുമ്പോൾ അവന്റെ മനസ്സിൽ ഇതെല്ലാം അവൾ കാണുമ്പോൾ ഉള്ള സന്തോഷം മാത്രമാരുന്നു... നാട്ടിലേക്ക് കൂടേ വരാൻ വിഷ്ണുവും ഉണ്ട്... അവൻ ഇനി ലീവ് കഴിഞ്ഞു ഇവിടേക്ക് തന്നെ വരും എന്ന് പറഞ്ഞെങ്കിലും അഞ്ചുവിന്റെ കണ്ണീരിനു മുന്നിൽ ഇനി ഒരു പ്രവാസം ഇല്ല എന്ന് ജിത്തു തീരുമാനിച്ചിരുന്നു... രാത്രി ഒരുമിച്ചിരുന്നു ആഹാരം കഴിക്കുമ്പോൾ ഇർഫാന് ആരുന്നു കൂടുതൽ വിഷമം...

ഒരു റൂമിൽ, ഒരുമിച്ചു രണ്ട് കൊല്ലം നിന്നിട്ട് ഇനി കാണാൻ പറ്റില്ലല്ലോ എന്ന കാര്യം ഓർക്കുമ്പോൾ വിഷമവും, എന്നാൽ അവന്റെ കഷ്ടപ്പാട് മാറി നാട്ടിൽ ഭാര്യയുടെയും അമ്മയുടെയും കൂടേ ജീവിക്കാൻ പോകുന്നത് ഓർക്കുമ്പോൾ സന്തോഷവും... ബാഗ് പാക്ക് ചെയ്ത് നാട്ടിലേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുമ്പോൾ കൂടേ ഇർഫാനും വന്നു.. വിളിക്കാം എന്ന ഉറപ്പിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു പോകുന്ന ഇർഫാൻ ഇക്കയെ കണ്ട് ജിത്തുവിനും സങ്കടം ആയി... രണ്ട് വർഷം.... തന്റെ സന്തോഷത്തിനും സങ്കടത്തിനും എല്ലാം കൂടേ നിന്ന മനുഷ്യൻ ആണ്... അല്ലെങ്കിൽ തന്നെ പ്രവാസികളുടെ ഇടയിൽ എന്ത്‌ പാകിസ്താനി, എന്ത്‌ ഇന്ത്യക്കാരൻ... എല്ലാവരും കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെടാൻ വന്നവർ.... സങ്കടങ്ങളിൽ ഒരു താങ്ങാകാനും,

സന്തോഷങ്ങളിൽ കൂടേ ആഹ്ലാധിക്കാനും ഒരാളും അവിടെ രാജ്യവും ഭാഷയും നോക്കില്ലല്ലോ... എല്ലാവരും മനുഷ്യർ മാത്രം... മനുഷ്യത്വം അവരുടെ മതവും...!!! ജാതിയും മതവും എല്ലാം മനുഷ്യർ സൃഷ്ടിക്കുന്ന വെറും വേലികൾ അല്ലേ... തന്റെ കഷ്ടപ്പാട് എല്ലാം തീർക്കാൻ സഹായിച്ച മണ്ണിൽ നിന്ന് യാത്ര പറയുമ്പോൾ, ഒരു വേള അവൻ ദൈവത്തിനു നന്ദി പറഞ്ഞു.... കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ ഒരാളെയും ഗൾഫ് മണ്ണ് ചതിക്കില്ല എന്ന് തന്റെ അനുഭവത്തിലൂടെ തന്നെ അവൻ മനസിലാക്കി.... തിരിച്ചു ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ജിത്തുവിന്റെ മനസ് നിറയെ അഞ്ചുവും അമ്മയും ആരുന്നു... അടുത്തിരുന്നു വിഷ്ണു ഉറക്കം ആയി... ബന്ധം കൊണ്ട് അല്ലാതെ കർമം കൊണ്ട് തന്റെ അനിയൻ ആയവൻ... ❤ 🎀🎀 തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങാൻ പോവുക ആണ്, യാത്രക്കാർ സീറ്റ്‌ ബെൽറ്റ്‌ ഇടുക എന്ന അറിയിപ്പ് വന്നതും എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ഒക്കെ ഇട്ടു ലാൻഡിംഗ് ന് റെഡി ആയി..

luggage എല്ലാം എടുത്തു എയർപോർട്ട് ഫോർമാലിറ്റീസ് കഴിഞ്ഞു പുറത്തേക്ക് വന്നപ്പോൾ കണ്ടു തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അമ്മയെയും അഞ്ചുവിനെയും... പോകുന്നതിന് മുൻപ്‌ ഉള്ള ഓണത്തിന് താൻ നിർബന്ധിച്ചു വാങ്ങി കൊടുത്ത സാരി ആണ് വേഷം... കുട്ടിക്കളി ഒക്കെ മാറി പക്വത ഒക്കെ ആയി എന്ന് തോന്നി അവന്... നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിലെ കാറ്റ് കൊണ്ടപ്പോൾ എന്തോ ഒരു ഉന്മേഷം... പെട്ടെന്ന് അവരുടെ അടുത്തേക്ക് എത്തണം എന്ന് ഉണ്ടെങ്കിലും നടക്കാൻ സ്പീഡ് പോരാ എന്ന് വരെ തോന്നി അവന്... വിഷ്ണുവിന് പിന്നെ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നുമില്ല... അവൻ കൂൾ ആണ്.... 🎀🎀 ബാഗും luggage ഉം ഒക്കെ ആയി പുറത്തേക്ക് വരുന്ന ജിത്തുവിനെ കണ്ടതും അഞ്ചുവിന്റ കണ്ണുകൾ വിടർന്നു... അവളുടെ മുഖത്തെ തെളിച്ചം കണ്ട് നോക്കിയ അമ്മ കാണുന്നത് തങ്ങളുടെ നേരെ നടന്നു വരുന്ന സുജിത്തിനെ ആണ്....

അടുത്ത് വന്നു അവൻ അമ്മയെ ചേർത്തു പിടിച്ചപ്പോഴേക്കും അത് ഒരു കരച്ചിൽ ആയി...പിന്നീട് അമ്മയെ ആശ്വസിപ്പിച്ചും, കൂടേ വന്ന ശ്യാമിനോട് സുഖവിവരങ്ങൾ തിരക്കി, വിഷ്ണുവിനെ എല്ലാവർക്കും പരിചയപ്പെടുത്തിയ ശേഷം കാറിൽ സാധനങ്ങൾ വെക്കുമ്പോഴും പെണ്ണിന് ഒരു പരിഭവവും ഇല്ലാരുന്നു... അവന്റെ ഒരു പുഞ്ചിരി തന്നെ അവൾക്ക് ധാരാളം... തിരിച്ചുള്ള യാത്രയിൽ അമ്മയോട് കാര്യം പറയുന്നതിന്റെ ഇടയിലും മറ്റാരും കാണാതെ കോർത്തു പിടിച്ച കൈകളിൽ ഉണ്ടാരുന്നു അവർക്ക് പറയാൻ ഉള്ളത് എല്ലാം...!! ""നമുക്ക് ബീച്ചിൽ ഒന്ന് ഇറങ്ങിയിട്ട് പോകാം ശ്യാമേ... എന്തായാലും രാത്രി റോഡ് ബ്ലോക്ക്‌ ആയിരിക്കും..."" ജിത്തുവിന്റെ ഇഷ്ടത്തിന് ബീച്ചിൽ ഇറങ്ങുമ്പോൾ കടൽ കാറ്റ് കൊള്ളാൻ വയ്യ എന്ന് പറഞ്ഞു അമ്മ കാറിന്റെ അകത്ത് തന്നെ ഇരിന്നു... അമ്മയ്ക്ക് കൂട്ടായി ശ്യാംമും...

തമ്മിൽ ഒന്നും മിണ്ടാതെ കുറേ നേരം കടലിനെ നോക്കി ഇരുന്നു... മുഖത്തേക്ക് നോക്കിയാൽ ഉള്ളിൽ ഉള്ളത് എല്ലാം പുറത്തു വരും എന്ന പേടിയിൽ അഞ്ചു കടലിലേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ ജിത്തു ഐസ് ക്രീം വാങ്ങി അവൾക്ക് നേരെ കൊടുത്തു.... ""പോകാം നമുക്ക്???"" ""മ്മ്..."" ""എങ്കിൽ വാ... നീ എന്തെങ്കിലും കഴിച്ചോ???"" ""ഇല്ല..."" തിരിച്ചുള്ള യാത്രയിൽ ഹോട്ടലിൽ കേറി ഫുഡ്‌ കഴിച്ചിട്ടാണ് അവർ വീട്ടിൽ വന്നത്.... 🎀🎀 വീട്ടിൽ എത്തിയപ്പോൾ തന്നെ രാത്രിയായി... അവനെ കാത്ത് വീട്ടിൽ അഞ്ചുവിന്റെ അച്ഛനും അമ്മയും അനിയത്തിയും ഉണ്ടാരുന്നു.. അൽപനേരം ജിത്തുവിനോട് സംസാരിച്ചിട്ട് നാളെ വരാം എന്നു പറഞ്ഞു അവർ ഇറങ്ങി... യാത്രയുടെ ക്ഷീണത്തിൽ അമ്മയും കിടക്കാൻ പോയി... പുറത്തു നിന്ന് ആഹാരം കഴിച്ചത് കൊണ്ട് ജിത്തുവിന് വിശപ്പ് ഇല്ലാരുന്നു എങ്കിലും അഞ്ചുവിന്റെ മുഖം കണ്ടപ്പോൾ കുളിച്ചിട്ട് കഴിക്കാം എന്ന് പറഞ്ഞു അവൻ മുറിയിലേക്ക് പോയി...

പുറകെ പോയ അഞ്ചുവിന് എന്ത്‌ ചെയ്യണം, എന്ത്‌ പറയണം എന്നൊക്കെ ആകെ ഒരു വെപ്രാളം ആരുനെങ്കിലും അകത്തേക്ക് കയറിയ ഉടനെ ജിത്തു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു... ""എന്താടി??? നിന്റെ നാക്ക് എവിടെ എങ്കിലും പണയം വെച്ചോ??? ഞാൻ വന്നിട്ട് ഇത്ര നേരം ആയിട്ടും ഒരു മൈൻഡ് ഇല്ലെല്ലോ... എന്തെങ്കിലും ഒന്ന് പറ ഭാര്യേ... ഒന്നുമല്ലെങ്കിലും വർഷം രണ്ട് ആയില്ലേ ഇങ്ങനെ അടുത്ത് കണ്ടിട്ട്...."" തന്റെ പ്രാണന്റെ സാമീപ്യത്തിൽ അത് വരെ ഉള്ളിൽ ഒതുക്കിയത് എല്ലാം ഒരു പൊട്ടികരച്ചിൽ ആകാൻ അഞ്ചുവിന് അധിക സമയം വേണ്ടി വന്നില്ല... അവളെ സമാധാനിപ്പിച്ചു എങ്കിലും കൂടേ അവനും കരയുക തന്നെ ആരുന്നു... അഞ്ചുവിന്റെ കരച്ചിൽ ഒന്ന് കുറഞ്ഞു എന്ന് ആയപ്പോൾ ജിത്തു ഒന്ന് കൂടി അവളെ തന്നിലേക്ക് ചേർത്തു നിർത്തി... ""മതി കരഞ്ഞത്... രണ്ട് കൊല്ലം കൊണ്ട് കണ്ണീർ കളയുന്നില്ലേ... ഇനി ഞാൻ എവിടെയും പോകില്ല..."" ""ഇനി ഞാൻ ജിത്തേട്ടനെ എവിടെയും വിടുകയും ഇല്ല... ഉള്ളത് കൊണ്ട് ഒക്കെ നമുക്ക് ജീവിച്ചാൽ മതി...""

""സമ്മതിച്ചു പൊന്നേ... ഇപ്പോ ഞാൻ ഒന്ന് കുളിക്കട്ടെ.. നീ എന്റെ ഡ്രസ്സ്‌ എടുത്തു താ..."" 🎀🎀 ജിത്തു ഫ്രഷ് ആയി വന്നപ്പോഴേക്കും അഞ്ചു ഫുഡ്‌ എല്ലാം ടേബിളിൽ എടുത്തു വെച്ചിരുന്നു... ചോറും, സാമ്പാറും,ചിക്കൻ പിന്നെ ജിത്തുവിന്റെ ഏറ്റവും ഇഷ്ടം ഉള്ള ക്യാബേജ് തോരനും എല്ലാം ഉണ്ടാരുന്നു മുന്നിൽ... ""ഇതെന്താ ഹോട്ടൽ ഓ?? എന്തിനാ ഇത്ര കറി??? ഇതൊക്കെ നീ തന്നെ ഉണ്ടാക്കിയത് ആണോ???"" ""അല്ല.. അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചി അവരുടെ കൊച്ച്മോൻ വരും എന്ന് അറിഞ്ഞു ഉണ്ടാക്കി വെച്ചതാ... 😒 ആകെ ഉള്ള ഒരു കെട്ടിയോൻ അല്ലേ, ഇത്ര നാളും ചപ്പാത്തിയും ദാലും ഒക്കെ അല്ലേ കഴിച്ചത്, ഇനി എങ്കിലും ഇഷ്ടത്തിന് കഴിക്കട്ടെ എന്ന് വിചാരിച്ചു ഉറക്കം കളഞ്ഞു എല്ലാം ഉണ്ടാക്കി വെച്ചപ്പോൾ എനിക്ക് കുറ്റം... വേണമെങ്കിൽ കഴിക്ക് മനുഷ്യാ.."" ""ഇന്ന് ഒരു ദിവസം മാത്രമേ ഈ ഓഫർ ഉള്ളു എന്ന് ആലോചിക്കുമ്പോൾ പിന്നെ ഒരു relaxation ഉണ്ട്.. നാളെ മുതൽ വീണ്ടും മീൻകറിയും മോരും ചമ്മന്തിയും അല്ലേ...""

""എന്നും ടേബിൾ മുഴുവൻ ഇങ്ങനെ ആഹാരം നിരത്തി വെക്കാൻ നമ്മൾ നല്ല rich ആണെല്ലോ... വെറുതെ വഴക്കിന് നിൽക്കല്ലേ ജിത്തേട്ടാ... കഴിക്കാൻ വയ്യ എങ്കിൽ പറഞ്ഞാൽ മതി... എല്ലാം ഞാൻ ഫ്രിഡ്ജിൽ എടുത്തു വെച്ചേക്കാം..."" ""പിണങ്ങല്ലേ ഭാര്യേ... ഞാൻ വെറുതെ പറഞ്ഞത് അല്ലേ... ഇതെന്താ ഒരു പ്ലേറ്റ്?? നീ കഴിക്കുന്നില്ലേ???"" ""ഏട്ടൻ കഴിക്ക്... ഞാൻ പിന്നെ കഴിച്ചോളാം..."" ""അമ്മ കിടന്നില്ലേ.. എങ്കിൽ പിന്നെ നീ എന്റെ അടുത്ത് ഇരിക്ക്...."" സുജിത്തിന്റ ഇഷ്ടത്തിന് അഞ്ജലി അവന്റെ അടുത്ത് ഇരുന്നതും ഓരോ ഉരുള കഴിക്കുമ്പോളും ഒരെണം അവളുടെ വായിലേക്ക് അവൻ വെച്ചു കൊടുത്തു... കഴിച്ചു കഴിഞ്ഞു കുറെ നേരം മുറ്റത്തു ഇരുന്നിട്ടാണ് അവർ അകത്തേക്ക് കയറി പോയത്.... കുളിച്ചു കഴിഞ്ഞു അഞ്ചു വന്നപ്പോൾ കാണുന്നത് കട്ടിലിൽ കിടന്ന് എന്തോ കാര്യമായി ആലോചിക്കുന്ന ജിത്തുവിനെ ആണ്..

""എന്താ ഏട്ടാ ഇത്ര ആലോചന?? ഉറങ്ങുന്നില്ലേ??? സമയം കുറേ ആയി..."" ""ഞാൻ ചിത്രയേ കുറിച്ച് ആലോചിച്ചതാ... മിലാൻ മോനെ വീഡിയോ കാളിൽ കാണും എന്ന് അല്ലാതെ ഇത് വരെ നേരിൽ കണ്ടിട്ടില്ലല്ലോ... അവന് എന്നേ കണ്ടാൽ മനസിലാകുവോ?? എന്റെ കൈയിൽ ചാടി വരുമായിരിക്കും അല്ലേ..."" ""പിന്നെ വരാതെ... കൊച്ചിന് ആകെ ഉള്ള ഒരു മാമൻ അല്ലേ... മാമൻ നച്ചു മോൾക്ക് എന്താ കൊണ്ട് വന്നത്?? വരുമ്പോൾ എല്ലാം എനിക്ക് ആൾ ലിസ്റ്റ് തരും.. മാമി മാമൻ വിളിക്കുമ്പോൾ ഇതൊക്കെ കൊണ്ട് വരാൻ പറയണേ.. നച്ചു മോളും പറയാം... മാമി പറഞ്ഞാൽ മാമൻ കേൾക്കും എന്നൊക്കെ... ഞാൻ എല്ലാം സമ്മതിക്കുമ്പോൾ ചക്കര മാമി എന്ന് പറഞ്ഞു എനിക്ക് കുറേ ഉമ്മയും തരും..."" ""വിളിക്കുമ്പോൾ എല്ലാം അവൾക്ക് എന്നോടും പറയാൻ ഉണ്ട് ഒരു ലിസ്റ്റ്... കേൾക്കുമ്പോൾ ചിരി വരും... അതിൽ ആദ്യം നിൽക്കുന്ന കാര്യം ആണ് മേക്കപ്പ് കിറ്റ്.. എന്തിനാ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു സ്കൂളിൽ ഓണത്തിന്റെ പരിപാടിക്ക് അലീന കണ്ണിന്റെ മുകളിൽ കളർ ഇട്ടിട്ട് വന്നു..

അത് എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു പോലും.. അവളുടെ അച്ഛൻ ഗൾഫിൽ നിന്ന് കൊണ്ട് വന്നത് ആണെന്ന്... അതിന്റെ പേര് മേക്കപ്പ് കിറ്റ് എന്ന് ആണെന്നും.. അപ്പോൾ മുതൽ തുടങ്ങിയതാ... പിന്നെ വേണ്ട സാധനം റിമോട്ട് കണ്ട്രോൾ കാർ.. നാട്ടിൽ കിട്ടുന്നത് പോരാ, മാമൻ കൊണ്ട് വരണം പോലും..."" ""കണ്ണിന്റെ മുകളിലെ കളർ eye ഷാഡോ.. 😂 എന്നിട്ട് മാമൻ ഇതൊക്കെ കൊണ്ട് വന്നോ??"" ""പിന്നെ കൊണ്ട് വരാതെ.. ലിസ്റ്റ് അനുസരിച്ചുള്ള എല്ലാം കൊണ്ട് വന്നിട്ടുണ്ട്... രാവിലെ പെട്ടി പൊട്ടിക്കണം... നിനക്കും ഉണ്ട് ഒരു സാധനം.. ഒരു മിനിറ്റ്.. ഇപ്പോൾ എടുക്കാമെ.."" കൊണ്ട് വന്ന സ്യൂട്ട് കേസിൽ അവൻ എന്തോ കാര്യമായി തിരഞ്ഞപ്പോൾ അത് എന്താ എന്ന് അറിയാൻ അഞ്ചു അവനെ തന്നെ നോക്കിയിരുന്നു... പെട്ടെന്നാണ് ഒരു ചെറിയ മാല ജിത്തു അഞ്ചുവിന് ഇട്ട് കൊടുത്തത്... ""കുറേ നാൾ ആയിട്ടുള്ള ആഗ്രഹം ആരുന്നു ഇത്... താലി മാല മാത്രം അല്ലാതെ നിന്റെ കഴുത്തിൽ ചെറിയ ഒരു മാല.. ഇപ്പോൾ എന്തായാലും ആ ആഗ്രഹവും നടന്നു...""

""എന്തിനാ ജിത്തേട്ട വെറുതെ..."" ""വെറുതെ ഒന്നും അല്ല ഭാര്യേ... എന്ത്‌ ചോദിച്ചാലും ഒന്നും വേണ്ട എന്നു മാത്രമല്ലെ നീ പറയുന്നത്... നാട്ടിൽ ഉള്ളവർ എല്ലാം എന്തെല്ലാം വേണം എന്ന് പറഞ്ഞു... നീ മാത്രം ഉള്ളു വീട്ടിലേക്ക് ആവിശ്യം ഉള്ള സാധനങ്ങൾ അല്ലാതെ മറ്റൊന്നും പറയാത്തത്... എനിക്ക് ആകെ ഉള്ള ഭാര്യ അല്ലേ.. അപ്പോൾ പിന്നെ അവളുടെ ഇഷ്ടങ്ങൾ പറയാതെ അറിഞ്ഞു ചെയേണ്ടത് എന്റെ കടമ അല്ലേ..."" ""കടമ... വെറുതെ എന്നേ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്... സമയം കുറേ ആയി... കിടക്കുന്നില്ലേ??? രാവിലെ വീട്ടിൽ ജോലി ഉണ്ട്..."" 🎀🎀 ഏറെ നാളുകൾക്ക് ശേഷം ജിത്തുവിന്റെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ മനസിന്‌ വളരെ സന്തോഷം തോന്നി അഞ്ചുവിന്... താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ഈ നെഞ്ചിലെ ചൂട് അല്ലേ... ഇത്ര നാൾ മാറി നിന്നതിനും കൂടി ആ രാത്രി അവൻ അവളിൽ അലിഞ്ഞു ചേർന്നപ്പോൾ അഞ്ചുവിന്റെ കൈകൾ അവനെ ചേർത്തു പിടിച്ചിരുന്നു.... 🥰........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story