എനിക്കായ്: ഭാഗം 16

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

രാവിലെ തന്നെ കൊണ്ട് വന്ന പെട്ടി പൊട്ടിച്ചു ഓരോ സാധനങ്ങൾ ആയി എടുത്തു കൊണ്ട് ഇരുന്നപ്പോൾ ആണ് അഞ്ചു ഒരു കപ്പ്‌ ചായയും ആയി വന്നത്... ""രാവിലെ തന്നെ എന്തിനാ ഏട്ടാ ഇതൊക്കെ പൊട്ടിക്കുന്നത്?? ആർക്കാ ഈ വാച്ച് ഒക്കെ????"" ""ഇത് ഞാൻ ശിവൻ ചേട്ടന് കൊണ്ട് വന്നതാ... കഴിഞ്ഞ രണ്ട് വർഷം രാത്രിയിൽ ഞാൻ കുറച്ചെങ്കിലും സമാധാനത്തിൽ ഉറങ്ങിയത് ചേട്ടൻ അടുത്തുണ്ട് എന്ന ധൈര്യത്തിൽ ആരുന്നു... അപ്പോൾ പിന്നെ എന്തെങ്കിലും കൊടുക്കണ്ടേ...."" ""എന്ത്‌ കൊടുത്താലും അതൊന്നും തികയില്ല ഏട്ടാ... അമ്മയ്ക്ക് ശ്വാസം മുട്ടൽ കൂടിയ രാത്രിയിലും മറ്റും അമ്മയെ കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടാൻ ചേട്ടൻ ആരുന്നു കൂടേ... ആ സമയം എവിടുന്ന് ആരുന്നോ എനിക്ക് എല്ലാ കാര്യങ്ങൾക്കും ധൈര്യം... വിളിച്ചു പറഞ്ഞാലും ചിത്ര ചേച്ചി വരുമ്പോൾ എല്ലാ കാര്യങ്ങളും കഴിഞ്ഞിരിക്കും..."" ""മ്മ്... നിനക്ക് ഇന്ന് ഓഫീസിൽ പോകണോ???"" ""വേണ്ട... മൂന്ന് ദിവസം ലീവ് ആണ്...""

""എങ്കിൽ ഡ്രെസ് മാറി വാ.. നമുക്ക് രാവിലെ ഒന്ന് അമ്പലത്തിൽ പോയിട്ട് നിന്റെ വീട്ടിലും ചിത്രയുടെ വീട്ടിലും കയറിയിട്ട് വരാം... ഓട്ടോ ഇന്നലെ അവൻ കൊണ്ട് വന്നു ഇട്ടിട്ട് ഉണ്ടെല്ലോ... അതിൽ പോകാം... അമ്മയും വരട്ടെ കൂടേ..."" ""അമ്മ രാവിലെ തന്നെ മുൻ‌കൂർ ജാമ്യം എടുത്തിട്ട് ഉണ്ട്... എവിടെയും വരുന്നില്ല എന്ന്... നമ്മൾ പോകാൻ പറഞ്ഞു..."" ""അമ്മ വരുന്നില്ലെങ്കിൽ നീ പോയി ഒരുങ്ങി വാ... അത് കഴിഞ്ഞു എനിക്ക് രണ്ട് മൂന്ന് പേരെ ഒന്ന് കാണാൻ പോകണം..."" 🎀🎀 ചിത്രയുടെ വീട്ടിൽ എത്തിയപ്പോൾ ഉണ്ണി മാമനെ കാത്ത് നച്ചു മോൾ പുറത്തു തന്നെ ഉണ്ടാരുന്നു... അവനെ കണ്ടപ്പോൾ കൈയിലേക്ക് ചാടി വന്നെങ്കിലും ആദ്യം ചോദിച്ചത് മേക്കപ്പ് കിറ്റ് ആണ്... അത് കൊടുത്തപ്പോൾ ജിത്തുവിന് ഒരു ഉമ്മ കൊടുത്തിട്ട് പെണ്ണ് അകത്തേക്ക് ഓടി... ആദ്യം വരാൻ മടി കാണിച്ചു എങ്കിലും മിലു മോനും പെട്ടെന്ന് തന്നെ ജിത്തുവും ആയി കൂട്ടായി... കുറേ നേരം അവിടെ ഇരുന്നിട്ടാണ് അവർ അഞ്ചുവിനെ വീട്ടിലേക്ക് പോയത്...

അഞ്ചു അമ്മയുടെ കൂടേ അടുക്കളയിലേക്ക് പോയപ്പോൾ ജിത്തു അച്ഛന്റെ കൂടേ ഹാളിൽ ഇരുന്നു... ""മോനോട് അച്ഛൻ ഒരു കാര്യം പറയാൻ ഉണ്ടാരുന്നു..."" ""എന്താ അച്ഛാ???"" ""നമ്മുടെ അനു മോൾക്ക് ഒരു ആലോചന... ജാതകം നോക്കിയപ്പോൾ അവൾക്ക് ഒരു വർഷത്തിനുള്ളിൽ നടന്നില്ലെങ്കിൽ പിന്നെ ഇരുപത്തിയഞ്ച് കഴിയണം... അനു പറയുന്നത് അവൾക്ക് ഇപ്പോഴേ കല്യാണം വേണ്ട, പഠിക്കണം എന്നാണ്... എങ്കിലും അങ്ങനെ അല്ലല്ലോ... കല്യാണം കഴിഞ്ഞും പഠിക്കാം... അഞ്ചു പഠിച്ചില്ലേ... മോന്റെ അഭിപ്രായം എന്താ??? മോനോട് കൂടി ചോദിച്ചിട്ട് എന്തെങ്കിലും പറയാം എന്ന് കരുതി..."" ""ഞാൻ പറയുന്നത് കൊണ്ട് അച്ഛന് ഒന്നും തോന്നരുത്... നമുക്ക് ഇപ്പോഴേ അനുവിന്റെ കല്യാണം നടത്തേണ്ട അച്ഛാ... അവൾ കുഞ്ഞല്ലേ..."" ""മോനെ പക്ഷേ... പെണ്മക്കൾ ഉള്ള അച്ഛന്മാർക്ക് എല്ലാം ആധി ആണ്... അവൾക്ക് ഇപ്പോൾ കല്യാണത്തിന് ഉള്ള പ്രായവും ആയി..."" ""ഒരു പെണ്ണിന്റെ കല്യാണത്തിന് ഉള്ള പ്രായം നിച്ഛയിക്കുന്നത് നമ്മൾ അല്ല... അവൾ തന്നെ ആണ്...!!!! അനു സ്കൂൾ ടോപ് ആയല്ലേ പ്ലസ് ടു ജയിച്ചത്... വീടിന്റെ അവസ്ഥ മനസിലാക്കി അല്ലേ അവൾ ഡോക്ടർ ആകണം എന്ന മോഹം ഉപേക്ഷിച്ചു ഡിഗ്രിക്ക് ചേർന്നത്...

ഞാൻ കോച്ചിംഗ് ന് വിടാം എന്ന് പറഞ്ഞപ്പോൾ അതിന് സമ്മതിച്ചതും ഇല്ല... ഡോക്ടറും നഴ്സും മാത്രം അല്ലല്ലോ ഉണ്ണിയേട്ടാ ലോകത്ത് വേണ്ടത്, അധ്യാപകരും, കളക്ടറും ഒക്കെ വേണ്ടേ എന്ന്... ഇപ്പോൾ അവൾ ഡിഗ്രിയുടെ കൂടേ തന്നെ സിവിൽ സർവീസ് നോക്കുന്നുണ്ട്... ഒന്ന് കഷ്ടപ്പെട്ടാൽ അത് അവൾക്ക് കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട് അച്ഛാ... സിവിൽ സർവീസ് കിട്ടിയില്ല എങ്കിലും നല്ല ഒരു ജോലി അവൾക്ക് കിട്ടും... ഇരുപത്തിഒന്ന് വയസിൽ കല്യാണം നടത്തി അവളുടെ തലയിൽ ഉത്തരവാദിത്തങ്ങൾ കൊടുക്കേണ്ട കാര്യം ഇല്ല അച്ഛാ.. അവൾക്ക് ഇഷ്ടം ഉള്ളത് വരെ പഠിക്കട്ടെ... പഠിച്ചു ആദ്യം സ്വന്തം കാലിൽ നിൽക്കട്ടെ... വിവാഹ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വന്നാലും മറ്റാരെയും ആശ്രയിക്കാതെ ജീവിക്കണം അവൾ... അഞ്ചുവിനെയും ഇത് പോലെ ജാതകം നോക്കി അല്ലേ കല്യാണം നടത്തിയത്.. ഒരേ സമയം വീടും, കോളേജും, ഞാൻ പോയ ശേഷം വീട്ടിലെ മറ്റു കാര്യങ്ങളും എല്ലാം നോക്കാൻ അവൾ എന്ത്‌ ബുദ്ധിമുട്ടി എന്ന് എനിക്ക് നന്നായി അറിയാം..

അനു എന്റെ അനിയത്തി ആണ്.. അറിഞ്ഞു കൊണ്ട് അവളുടെ സ്വപ്നങ്ങൾക്ക് തടസം ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അച്ഛാ..."" ""മോനെ.. ഒരു പെൺകുട്ടിക്ക് പതിനെട്ടു വയസ് ആയാൽ തന്നെ നാട്ടുകാർ ചോദിക്കും കല്യാണം ആയില്ലേ എന്ന്... അപ്പോൾ പിന്നെ അനുവിനെ എന്തെല്ലാം അവർ പറയും..."" ""നാട്ടുകാർ തന്നിട്ട് അല്ല നമ്മുടെ വീട്ടിലെ അടുപ്പ് പുകയുന്നത്... അവർക്ക് എന്തും പറയാം... ഭർത്താവ് നാട്ടിൽ ഇല്ലാത്ത ഒരു പെണ്ണ് അവളുടെ കുടുംബത്തിന്റെ ആവിശ്യത്തിനായി സന്ധ്യക്ക്‌ ഒറ്റയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ അവൾ ആൾ ശെരിയായല്ല എന്നും, സ്വന്തം കഴിവ് കൊണ്ട് പഠിക്കാൻ ദൂരെ സ്ഥലത്ത് കുട്ടികൾ പോയാൽ അവർ കഞ്ചാവെന്നും... അങ്ങനെ പലതും... നാളെ മറ്റൊരു വിഷയം കിട്ടുമ്പോൾ അവർ ഇത് വിടും.. നാട്ടുകാരെ നോക്കേണ്ട ഒരു കാര്യവും ഇല്ല... ഇവിടെ ജീവിതം അനുവിന്റ ആണ്. അപ്പോൾ തീരുമാനവും അവൾക്ക് തന്നെ ആണ്... അഭിപ്രായങ്ങൾ പറയാം... പക്ഷേ ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾ അവളെ അടിച്ചേൽപ്പിക്കരുത്...അവൾ കുഞ്ഞല്ലേ... പഠിക്കട്ടെ... ഒരു ജോലി ഒക്കെ വാങ്ങിയിട്ട് നമുക്ക് കല്യാണം ഒക്കെ ആലോചിക്കാം..."" ചായയും കൊണ്ട് അഞ്ചു വന്നതും ജിത്തു അവളോടും അഭിപ്രായം ചോദിച്ചു...

""നീ എന്ത്‌ പറയുന്നു അഞ്ചു?? ഇപ്പോഴേ അനുവിന് കല്യാണം വേണോ????"" ""അവൾ പഠിക്കട്ടെ ഏട്ടാ... പിന്നെ ബാക്കി എല്ലാം അച്ഛന്റെ ഇഷ്ടം..."" ""ഇതേ എനിക്കും പറയാൻ ഉള്ളു... അവൾ പഠിക്കട്ടെ... പിന്നെ അച്ഛന്റെ മോൾ ആണ്.. ബാക്കി എല്ലാം അച്ഛന്റെ ഇഷ്ടം..."" 🎀🎀 കുറച്ചു ദിവസം വീട്ടിൽ നിന്നിട്ട് വീണ്ടും ഓട്ടോ ഓടിക്കാൻ പോകാൻ തുടങ്ങിയപ്പോൾ ആണ് കുറേ papers അഞ്ചു ജിത്തുവിന് കൊടുത്തത്... ""ഇതെന്താ സംഭവം?? എന്തിന്റെ ഫോം ആണ് ഇതൊക്കെ???"" ""ഏട്ടന്റെ മുടങ്ങി പോയ എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള ഫോം... മനു ചേട്ടായിയെ വിട്ടു വാങ്ങിയത് ആണ്..."" ""ഇനി അതൊന്നും ശെരിയാകില്ല അഞ്ചു.. നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് പഠിക്കണം എന്ന്... വർഷങ്ങൾ ആയി ഞാൻ ബുക്ക്‌ കൈ കൊണ്ട് തൊട്ടിട്ടില്ല... നീ പോയി നിന്റെ കാര്യം നോക്ക്..."" ""വർഷങ്ങൾ ആയി ബുക്ക്‌ തൊട്ടിട്ടില്ല... പക്ഷേ ഇനി തൊടരുത് എന്ന് ആരും പറഞ്ഞില്ലല്ലോ... ഏട്ടന്റെ സാഹചര്യങ്ങൾ കൊണ്ട് അല്ലേ എഞ്ചിനീയറിംഗ് എന്ന സ്വപ്നം ഉപേക്ഷിച്ചത്...

ഇനി ഒരു കൊല്ലം കൂടി അല്ലേ ഉള്ളു ബാക്കി... ഇത് എഴുതി എടുക്കണം... എന്റെ ആഗ്രഹം ആണ്...."" ""നിനക്ക് എന്താ അഞ്ചു??? വട്ടാണോ??? എനിക്ക് നാളെ മുതൽ പണിക്ക് പോകണം.. അല്ലാതെ ഇനി ഇതൊന്നും എന്നേ കൊണ്ട് നടക്കില്ല... ഒരു ജോലി കിട്ടിയപ്പോൾ നിനക്കെന്താ ഓട്ടോക്കാരനെ വേണ്ട എന്ന് തോന്നുന്നുണ്ടോ????"" ""അങ്ങനെ ഒരു ജോലി കിട്ടുമ്പോൾ ഉപേക്ഷിക്കാൻ വേണ്ടി അല്ല ഞാൻ നിങ്ങളുടെ ഭാര്യ ആയത്... എന്നേ കളഞ്ഞാലും ഞാൻ നിങ്ങളെ കളയില്ല.. ഞാൻ കണ്ടിട്ടുണ്ട് ഓരോ കാര്യങ്ങൾക്ക് വേണ്ടി ഡോക്യൂമെന്റസ് ഇരിക്കുന്ന ഫയൽ എടുക്കുമ്പോൾ പ്ലസ് ടു സർട്ടിഫിക്കറ്റ് ഒക്കെ ഏട്ടൻ നോക്കുന്നത്... അതിലെ മാർക്ക്‌ കണ്ടാൽ അറിയാം പഠിക്കാൻ ഏട്ടന് എന്ത്‌ ഇഷ്ടം ആരുന്നു എന്ന്... സാഹചര്യങ്ങൾ മൂലം പഠനം ഉപേക്ഷിച്ചു എന്നത് നേരാണ്.. പക്ഷേ ഇപ്പോൾ അങ്ങനെ അല്ലല്ലോ... മുന്നിൽ ഒരു അവസരം വരുമ്പോൾ അത് തട്ടി തെറുപ്പിക്കരുത്... ഞാൻ പറഞ്ഞിട്ടില്ല എനിക്ക് ഓട്ടോക്കാരന്റെ ഭാര്യ എന്ന് പറയാൻ നാണക്കേട് ആണെന്ന്...

എനിക്ക് അഭിമാനം മാത്രം ഉള്ളു... കാരണം നിങ്ങൾ വളയം പിടിച്ചത് കൊണ്ട് ആണ് ഞാൻ പഠിച്ചത്... കഴിഞ്ഞ മൂന്ന് കൊല്ലം ഈ വീട്ടിൽ ഞാൻ കഴിഞ്ഞത്... എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിയ്ക്ക് പോകാൻ ഒന്നും ഞാൻ പറയില്ല... അതൊക്കെ ഏട്ടന്റെ ഇഷ്ടം... കോഴ്സ് കംപ്ലീറ്റ് ആക്കണം... അത്രേ ഉള്ളു..."" ""ഇനി കോളേജിൽ പോകാൻ ഒക്കെ നല്ല ചിലവ് ആണെടി... കോളേജ് ഫീയും, വീട്ടിലെ ചിലവും..."" ""വീട്ടിലെ ചിലവ് ഏട്ടൻ നോക്കണ്ട... എനിക്ക് ജോലി കിട്ടിയപ്പോൾ മുതൽ അതെല്ലാം ഞാൻ ആണ് നോക്കുന്നത്... ഏട്ടൻ അയച്ചു തന്ന പൈസ എല്ലാം അത്യാവശ്യം കാര്യങ്ങൾക്ക് എടുത്തിട്ട് ബാക്കി അക്കൗണ്ടിൽ തന്നെ ഉണ്ട്... ഇതൊന്നും പോരാതെ അഞ്ചു ലക്ഷത്തിന്റെ ഒരു KSFE ചിട്ടി ഞാൻ ചേർന്നിട്ട് ഉണ്ടാരുന്നു... ഇപ്പോൾ അതും തീർന്നു... ചുരുക്കി പറഞ്ഞാൽ.... മോൻ വെറുതെ ഇനി ഓരോ അടവ് എടുക്കണ്ട... എല്ലാ വഴിയും ലോക്ക് ആക്കിയിട്ടാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്... 😁"" ""പുല്ല്... ഏത് നേരത്താണോ ഇതിനെ കെട്ടാൻ തോന്നിയത്... 😤

നിനക്ക് എന്നേ കാണാതെ നിൽക്കാൻ പറ്റുവോ അഞ്ചു????"" അവസാന ശ്രമം എന്ന പോലെ സങ്കടം വാരി വിതറി ജിത്തു ചോദിച്ചു.. ""എനിക്ക് ഒരു സങ്കടവും ഇല്ലെല്ലോ... ഒരു വർഷം മുഴുവൻ ഒന്നും ചെന്നൈ നിൽക്കേണ്ട.. മാസത്തിൽ രണ്ട് ആഴ്ച.. ബാക്കി ഒക്കെ വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതി... ഈ രണ്ട് വർഷം ഞാൻ കാണാതെ നിന്നു.. അപ്പോഴാ ഇത്... 😏"" ""എങ്കിലും.... ഇനി ഹോസ്റ്റലിൽ ഒന്നും നിൽക്കാൻ എനിക്ക് പറ്റില്ല..."" ""അതിന് ഏട്ടൻ ഹോസ്റ്റലിൽ നിൽക്കണ്ടാലോ... മനു ചേട്ടായിയുടെ ഫ്ലാറ്റിന്റെ അടുത്താണ് ഏട്ടന്റെ കോളേജ്.. അപ്പോൾ അവിടെ നിന്ന് പോയി വന്നാൽ മതി... ഞാൻ എല്ലാം തിരക്കി സെറ്റ് ആക്കിയതാ...."" ""നിനക്ക് എന്താ അഞ്ചു എന്നേ പഠിക്കാൻ വിടാൻ ഇത്ര ആക്രാന്തം??? ഇനി പഠിച്ചാലും എന്റെ തലയിലും കയറാൻ പോകുന്നില്ല, ഞാൻ ജയിക്കത്തതും ഇല്ല.. വെറുതെ കുറേ പൈസ കളയാം എന്ന് അല്ലാതെ.. നിനക്ക് വേറെ പണി ഇല്ലേ..."" ""വിദ്യാഭ്യാസത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന ആൾ സ്വന്തം കാര്യം വന്നപ്പോൾ എന്തിനാ ഇങ്ങനെ പറയുന്നത്???? ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും എന്നോട് ഒരു അല്പം പോലും സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ലേ ഏട്ടൻ ഇതിനു പോകാത്തത്....

അല്ലെങ്കിലും ഏട്ടൻ പറയുന്നത് എല്ലാം ഞാൻ അനുസരിക്കണം.. എന്റെ സന്തോഷത്തിന് ഒന്നും ചെയ്യില്ല... അങ്ങനെ ആണെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിന്നോളാം...എന്റെ ഇഷ്ടം നോക്കാത്തവരുടെ കൂടേ ഞാനും നിൽക്കില്ല...."" ""എന്തിനാ എന്റെ പൊന്ന് മോൾ ഇങ്ങനെ അവസാനത്തെ അടവ് എടുക്കുന്നത്??? നിനക്ക് ഇപ്പോൾ എന്താ വേണ്ടത്... ഞാൻ ബാക്കി പഠിക്കണം... അത്ര അല്ലേ ഉള്ളു... കോളേജിൽ പോകാം ഞാൻ... പക്ഷേ ഒരു കാര്യം..."" ""ഇനി എന്ത്‌ കാര്യം???"" ""ഇത് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെ നീ എന്നേ നിർബന്ധിക്കരുത്... ഒരു ശ്രമം... അത്ര മാത്രം...."" ""മതി.. ശ്രമിച്ചാൽ മതി... 😌 പഠിക്കുന്നതിന് പ്രായം ഇല്ല എന്ന് പറയിയില്ലേ.. ഒരു അവസരം മുന്നിൽ വരുമ്പോൾ അത് തട്ടി തെറുപ്പിക്കരുത്... ഇങ്ങനെ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന എത്രയോ പേര് ഉണ്ട്... ഇതൊരു KKPP സ്പിരിറ്റിൽ എടുക്കണം കെട്ടിയോനെ... 😘"" ""KKPP?? ഇനി അതെന്താ????"" ""KKPP അറിയില്ലേ... KKPP എന്ന് വെച്ചാൽ... കിട്ടിയാൽ കിട്ടി, പോയാൽ പോയി.... 😌"".......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story