എനിക്കായ്: ഭാഗം 2

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

ഒരിക്കൽ പോലും ഒന്ന് നന്നായി സംസാരിച്ചിട്ടില്ല... എല്ലാം അച്ഛന്റെ ഇഷ്ടം ആരുന്നു... ഇടയ്ക്ക് ജംഗ്ഷനിൽ വെച്ചു കാണുമ്പോൾ ഉള്ള ഒരു ചിരി... അല്ലെങ്കിൽ ക്ലാസ്സ്‌ കഴിഞ്ഞോ എന്ന ചോദ്യം... അത്ര മാത്രം ആരുന്നു ഇത്ര നാൾ... പക്ഷേ ഇന്ന് മുതൽ ഒരു വീട്ടിൽ... ഒരു മുറിയിൽ... ആലോചിക്കുമ്പോൾ തന്നെ ചെറിയ പേടി ഉണ്ടെങ്കിലും എവിടൊക്കെയോ ചെറിയ സന്തോഷവും... 😊 🌺🌺🌺🌺🌺🌺 ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ തന്നെ അഞ്ചു ആകെ ക്ഷീണിച്ചു... അത് മനസിലാക്കിയെന്ന പോലെ ചിത്ര അഞ്ചുവിനെ ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് കൊണ്ട് പോയി... കൂട്ടുകാരെ നോക്കാൻ വേണ്ടി സുജിത് വെളിയിലേക്കും.... ""ഉണ്ണിയേട്ടന്റെ റൂം ആണ് ഇത്... അഞ്ചുവിന് വേണ്ടത് എല്ലാം അലമാരയിൽ ഉണ്ട്... ഇന്ന് റിസപ്ഷൻ ഉണ്ടെല്ലോ.. അത് കൊണ്ട് ഒന്ന് ഫ്രഷ് ആയി വാ... സാരി ഉടുക്കാൻ ഞാൻ സഹായിക്കാം..."" ചിത്ര പറഞ്ഞതും കൂടുതൽ ഒന്നും ചിന്തിക്കാതെ തന്നെ അഞ്ചു ഡ്രസ്സ്‌ എടുത്തു കുളിക്കാൻ കേറി..

ഒരു സാധാരണ റൂം ആരുന്നു സുജിത്തിന്റെ... ജനലിന്റെ സൈഡിൽ ബെഡും പിന്നെ ഒരു അലമാരയും മേശയും ചെറിയ തുണി ഇടുന്ന സ്റ്റാൻഡും... സ്റ്റാൻഡിൽ കല്യാണഷർട്ട് വിടർത്തി ഇട്ടേക്കുന്നു... ചിത്ര അഞ്ചുവിന്റെ സാരിയും ആഭരണവും എല്ലാം മാറ്റാൻ സഹായിച്ചു... ചിത്ര അവിടെ നിൽക്കാം എന്ന ഉറപ്പിന്മേൽ അഞ്ചു വാഷ്റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി... ""വൈകിട്ട് ആറു മണിക്ക് അല്ലേ അഞ്ചുവിന്റ വീട്ടിൽ നിന്ന് എല്ലാരും വരുന്നത്... ക്ഷീണം ഉണ്ടെങ്കിൽ കുറച്ചു നേരം കിടന്നോ... ഞാൻ കുറച്ചു കഴിഞ്ഞു വന്നു വിളിക്കാം..."" ""വേണ്ട ചേച്ചി... എനിക്ക് കുഴപ്പം ഒന്നുല്ല... ഞാനും വരുന്നു ചേച്ചിയുടെ കൂടേ... എന്നേ ഒറ്റയ്ക്ക് ആക്കല്ലേ... ചെറിയ ഒരു പേടി...."" ""എന്റെ കല്യാണം കഴിഞ്ഞപ്പോഴും ഇങ്ങനെ തന്നെ ആരുന്നു...

എല്ലാം ഒരു പുകമയം... ഏറ്റവും കഷ്ടം ഇനി നീ പുറത്തേക്ക് വരുമ്പോൾ ഉള്ള അമ്മച്ചിമാരുടെ പരിചയപ്പെടൽ ആണ്... നമ്മൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്തവർ വന്നു പറയും മോളെ ഞാൻ അച്ഛന്റ കുഞ്ഞമ്മടെ അനിയത്തിയുടെ നാത്തൂന്റെ അമ്മായിഅമ്മ ആണെന്ന്... വളരെ അടുത്ത ബന്ധം.... 😌 നീ അതൊന്നും കാര്യം ആക്കണ്ട... പിന്നെ ഉണ്ണിയേട്ടന് അങ്ങനെ ഇത്ര ബന്ധുക്കളെ ഒന്നും ഇഷ്ടല്ല... ആരെയും മടുപ്പിക്കണ്ട.. ഒരു നല്ല കാര്യം നടന്ന വീട് ആണെന്ന് പറഞ്ഞു അമ്മ ഒന്ന് അടക്കി നിർത്തിയേക്കുവാ.... അല്ലെങ്കിൽ കാണാരുന്നു എല്ലാം പാക്ക് ചെയ്ത് ഇവർ ഒക്കെ വീട്ടിൽ പോകുന്നത്...."" പ്രായം തമ്മിൽ വല്യ വ്യത്യാസം ഇല്ലാത്തത് കൊണ്ട് തന്നെ ചിത്രയും അഞ്ചുവും പെട്ടെന്ന് കൂട്ടായി... നച്ചു മോളും മാമിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു... അവൾക്ക് ആകെ കൂടി കിട്ടിയ മാമി അല്ലേ.... 🌺🌺🌺🌺🌺🌺 വൈകിട്ടത്തേക്ക് അഞ്‌ജലിക്ക് സുജിത് വാങ്ങിയത് ഒരു സാരി ആരുന്നു...

അധികം വർക്ക്‌ ഒന്നും ഇല്ലാത്ത സിമ്പിൾ സാരി... അതിന്റെ കൂടേ താലി മാലയും കൈയിൽ രണ്ട് വളകളും ഒരു ജിമിക്കിയും മാത്രം... കല്യാണത്തിന് സ്വർണം ഇട്ടു നിന്ന കഷ്ടപ്പാട് പെണ്ണിന് അറിയാം... 😒 വീട്ടിൽ നിന്ന് എല്ലാവരും വന്നു പോയപ്പോൾ അത് വരെ അനുഭവിച്ച സന്തോഷമെല്ലാം പെട്ടെന്ന് പോയത് പോലെ തോന്നി അവൾക്ക്... ആകെ ഒറ്റപ്പെട്ട അവസ്ഥ... അനിയത്തിയുടെ കൂടേ അല്ലാതെ ആദ്യമായി മറ്റൊരാളോട് ഒപ്പം രാത്രിയിൽ.... എല്ലാം ആലോചിച്ചപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു.... അടുത്ത് ആരോ നില്കുന്നത് പോലെ തോന്നിയിട്ടാണ് തല ഉയർത്തി നോക്കിയത്... ജിത്തേട്ടൻ എന്ന് കണ്ടപ്പോൾ ഒരു സമാധാനം പോലെ തോന്നി അഞ്ചുവിന്... ഒരുപാട് ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും അവന്റെ സാമീപ്യം തന്നെ തന്റെ ഉള്ളിൽ മഞ്ഞു വീണ അനുഭൂതിയാണ് തരുന്നത്... ""എന്തിനാ നീ വെറുതെ ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത്... മറ്റന്നാൾ അവിടേക്ക് തന്നെ അല്ലേ നമ്മൾ പോകുന്നത്... ഇനി നിനക്ക് ഇവിടെ നിൽക്കാൻ ഇഷ്ടം അല്ലേ????"" വിഷമത്തെക്കാൾ കൂടുതൽ ആ ചോദ്യത്തിൽ ആധി ആരുന്നു.. അവളുടെ കണ്ണ് നിറഞ്ഞതിന്റെ....

""വിഷമം അല്ല ഏട്ടാ... ആദ്യായിട്ടാണ് ഞാൻ വീട്ടിൽ നിന്നും മാറി ഇങ്ങനെ.... എന്നും അനിയത്തിയും ആയിട്ട് അടി ഇട്ടിട്ടെ ഞാൻ ഉറങ്ങിയിട്ടുള്ളു... അവളും അങ്ങനെ... വല്ലാതെ മിസ്സ്‌ ചെയ്യുന്നു അച്ഛനെയും അമ്മയെയും ഒക്കെ..."" ""അത്രേ ഉള്ളോ... അടി ഇടാൻ ആണെങ്കിൽ എന്നോട് ആയിക്കോ... നീ ഇതൊന്നും ഓർത്തു ഇങ്ങനെ ടെൻഷൻ ആകല്ലേ.. എന്നായാലും ഇതൊക്കെ ഫേസ് ചെയ്യണം... ഇപ്പോൾ കുറച്ചു നേരത്തേ ആയി... അങ്ങനെ വിചാരിച്ചാൽ മതി..."" അഞ്ചുട്ടി പോയി ഈ സാരി മാറ്റി ഒന്ന് ഫ്രഷ് ആയി വേറെ ഡ്രസ്സ്‌ ഇടൂ... ഞാൻ പന്തല് പണിക്കാർക്ക് ഒക്കെ ഉള്ള പൈസ കൊടുത്തിട്ട് വരാം.. പിന്നെ കൂട്ടുകാർ അവിടെ ഉണ്ട്.. അവന്മാരെ കൂടി ഒന്ന് കാണട്ടെ...."" ""ആം... പിന്നെ...."" ""മ്മ്... പിന്നെ എന്താ???"" ""ജിത്തേട്ടൻ കുടിക്കുവോ???"" ചുണ്ട് കുർപ്പിച്ചുള്ള ആ ചോദ്യം കേട്ട് അറിയാതെ തന്നെ അവൻ ചിരിച്ചു പോയി... ""ഞാൻ അങ്ങനെ ഒന്നും കുടിക്കില്ല... പക്ഷേ വല്ലപ്പോഴും ഫ്രണ്ട്‌സ് ന്റെ കൂടേ...

അല്ലെങ്കിൽ ഉത്സവത്തിന് ഒക്കെ അവർക്ക് ഒരു കമ്പനി.. അത്രേ ഉള്ളു..."" ""മ്മ്... പെട്ടെന്ന് വരണേ...."" അവൾ പോലും അറിയാതെ ഒരു ഭാര്യയുടെ റോളിലേക്ക് മാറി പെണ്ണ്.... 🌺🌺🌺🌺🌺🌺 രാത്രി ഇനി സെറ്റ് സാരി ഒക്കെ ഉടുക്കേണ്ടി വരുമോയെന്ന് കാര്യമായ ആലോചനയിൽ ഇരുന്നപ്പോൾ ആണ് അമ്മ റൂമിലേക്ക് പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞത്... അപ്പോഴേക്കും തന്റെ കൈയിൽ ഇരുന്ന് നാച്ചു മോൾ ഉറങ്ങിയിരുന്നു... മോളെ ചിത്രയുടെ കൈയിൽ കൊടുത്തിട്ട് മുറിയിലേക്ക് പോകുമ്പോൾ വെറുതെ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു.. ആരെയാണ് തിരക്കുന്നത് എന്ന് മനസിലായ അമ്മ ചോദിക്കാതെ തന്നെ മറുപടി തന്നു... ""ഉണ്ണി കൂട്ടുകാരുടെ കൂടേ ഉണ്ട് മോളെ... ഇപ്പോൾ തന്നെ വരും... മോൾ പോയി കിടന്നോ...."" 🌺🌺🌺🌺🌺🌺

സുജിത് റൂമിലേക്ക് വരുമ്പോൾ അഞ്ചു ബെഡിൽ ചാരി ഫോണിൽ നോക്കി ഇരിക്കുന്നുണ്ടാരുന്നു.... അവൻ വന്നു എന്ന് കണ്ടപ്പോൾ അവൾ ഫോൺ സൈഡിൽ വെച്ചു അവനെ നോക്കി ഇരുന്നു... സൈഡിലെ സ്റ്റാൻഡിൽ പോയി ഷർട്ട് അഴിച്ചിട്ടു കുളിക്കാൻ പോകുന്നവനെ ചെറു നാണത്തോടെ നോക്കി പെണ്ണ്... ആദ്യായിട്ട് ആണ് അവനെ ഷർട്ട് ഇല്ലാതെ കാണുന്നത്... അതിന്റെ ചെറിയ ഒരു ടെൻഷൻ... 😁 കുളിച്ചിട്ട് ഒരു കാവി കൈലിയും ഉടുത്തു ഇറങ്ങി വരുന്നവനെ കണ്ടപ്പോൾ അറിയാതെ തന്നെ അഞ്ചു ബെഡിൽ നിന്ന് എണിറ്റു... ""എനിക്ക് ഇത്ര ബഹുമാനം ഒന്നും വേണ്ടെടോ... അവിടിരിക്ക്..വീട്ടിൽ വിളിച്ചോ??"" ""ആം... വിളിച്ചു..."" ""അനുകുട്ടി എന്ത്‌ പറയുന്നു???"" ""ഒരുപാട് ഒന്നും സംസാരിച്ചില്ല.. പെട്ടെന്ന് ഫോൺ വെച്ചു..."" ""മ്മ്... കുറേ ദിവസം കൊണ്ട് ഓട്ടം അല്ലേ.. നമുക്ക് കിടക്കാം??? ബാക്കി ഒക്കെ ഇനി നാളെ പറയാം.. നല്ല ക്ഷീണം..."" ""മ്മ്... പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ???"" ""എന്താ???"" ""എനിക്ക് ഒരു എക്സ്ട്രാ തലയണ കിട്ടുവോ????"" ""എക്സ്ട്രാ തലയണ എന്തിന്??? 🙄""

""അത് എനിക്ക് രാത്രി കിടക്കുമ്പോൾ തലയിണ കെട്ടി പിടിച്ചു കിടക്കണം... അനു ഉണ്ടെങ്കിലും കൂടേ ഒരു തലയിണ വേണം... അതാ... 😒"" ഡിഗ്രിക്ക് പഠിക്കുന്ന പെണ്ണിന്റെ മനസ് ഇപ്പോഴും ചെറുത് ആണെന്ന് ചെക്കൻ വളരെ വൈകിയാണെങ്കിലും മനസിലാക്കി 🚶‍♀️ ""ഈ രാത്രി ഇനി തലയിണ ഒക്കെ ബുദ്ധിമുട്ട് അല്ലേ... നമുക്ക് നാളെ പരിഹാരം ഉണ്ടാക്കാം... പിന്നെ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ???"" ""അത് ഏട്ടൻ ഈ കട്ടിലിന്റെ സൈഡിൽ കിടക്കുവോ??? എനിക്ക് എന്തോ പേടി ആണ്.. കട്ടിലിൽ നിന്ന് വീഴും എന്നൊക്കെ..."" ""അപ്പോൾ കട്ടിലിന്റെ സൈഡിൽ നിന്ന് വീഴാതെ ഇരിക്കാൻ ആണ് അല്ലേ നിനക്ക് തലയണ... 😤 കേറി കിടക്കെടി... ബാക്കി ഒക്കെ നാളെ..."" സഹികെട്ടു ജിത്തു പറഞ്ഞതും അഞ്ചു നല്ലൂട്ടി ആയി തലവഴി പുതപ്പ് ഇട്ടു... അത് കണ്ട് ചിരിച്ചു കൊണ്ട് തന്നെ അവനും കിടന്നു.... 🌺🌺🌺🌺🌺🌺🌺

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അഞ്ചുവിന് ഉറക്കം വന്നില്ല... അവസാനം അവൾ കട്ടിലിൽ വെറുതെ ഇരുന്നു... രാത്രിയിലെപ്പോളോ ഉണർന്ന ജിത്തു കാണുന്നത് വെറുതെ കട്ടിലിൽ ചാരി ഇരിക്കുന്ന അഞ്ചുവിനെ ആണ്.. ""എന്താടോ...??? ഉറക്കം ഇല്ലേ??? ഇങ്ങനെ ഇരിക്കുന്നത് എന്താ??"" ""ഉറക്കം വരുന്നില്ല ഏട്ടാ... വീട് മാറി കിടന്നത് കൊണ്ട് ആയിരിക്കും... ഏട്ടൻ കിടന്നോ..."" ""വേണ്ട... എന്തായാലും നിനക്ക് ഉറക്കം ഇല്ലെല്ലോ... നമുക്ക് എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം.."" തലയണ കട്ടിലിൽ ചാരി ജിത്തുവും ഇരുന്നു അഞ്ചുവിന്റെ കൂടേ... ""അഞ്ചു..."" ""മ്മ്..."" ""ശെരിക്കും നീ പൂർണ മനസോടെ ആണോ ഈ കല്യാണത്തിന് സമ്മതിച്ചത്????"" അവർക്ക് ഇടയിൽ ഉള്ള നിശ്ശബ്ദതക്ക് വിരാമം ഇട്ടു കൊണ്ട് ജിത്തു ആണ് സംസാരത്തിന് തുടക്കം ഇട്ടത്... ""പൂർണസമ്മതം ആണോ എന്ന് ചോദിച്ചാൽ സത്യം പറഞ്ഞാൽ അല്ലാരുന്നു... ഞാൻ പറഞ്ഞിട്ടില്ലേ... എനിക്ക് പഠിക്കണം..

ഒരു സർക്കാർ ജോലി വാങ്ങണം.. എന്നിട്ട് അച്ഛനെയും അമ്മയെയും നോക്കണം... അതൊക്കെ ആയിരുന്നു ലക്ഷ്യം... പക്ഷേ ജാതകം, അനിയത്തി കല്യാണപ്രായം ആകാറായി എന്നൊക്കെ ഉള്ള ഇമോഷണൽ ബ്ലാക്‌മെയ്ലിംഗ്... അതിൽ പിന്നെ എതിര് പറയാൻ തോന്നിയില്ല... എന്തൊക്കെ ആയാലും അച്ഛന്റെയും അമ്മയുടെയും സന്തോഷമല്ലേ വലുത്...അച്ഛന് ഏട്ടനെ ഒരുപാട് ഇഷ്ടം ആയി... കല്യാണം ഉറപ്പിച്ച ശേഷം എപ്പോഴും പറയും... സുജിത് നല്ല പയ്യൻ ആണ് എന്നൊക്കെ...."" ""മ്മ്... എനിക്ക് ഒരു പേടി ഉണ്ടാരുന്നു ഇനി നിനക്ക് ഇഷ്ടം അല്ലേ എന്നൊക്കെ... നമ്മൾ അങ്ങനെ ഒരുപാട് സംസാരിച്ചിട്ട് ഒന്നുമില്ലല്ലോ.. നിന്റെ കൈയിൽ ഫോണും ഇല്ല..."" ""അത് പിന്നെ വീട്ടിൽ ആകെ ഒരു ടച്ച്‌ ഫോൺ ഉള്ളു... അമ്മയുടെ... അതിൽ ആണ് ഞങ്ങൾ രണ്ട് പേരും ക്ലാസ്സിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്... ഏട്ടൻ വിളിച്ച ഫോൺ അച്ഛന്റെ ആണ്... അത് അച്ഛൻ ജോലിക്ക് പോകുമ്പോൾ കൊണ്ട്പോകും ...""

""നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ അഞ്ചു????"" ""ചോദിച്ചാൽ എന്നോട് ഒന്നും തോന്നല്ലേ..."" ""അത് നീ ചോദിച്ചാൽ അല്ലേ അറിയൂ..."" ""ഏട്ടൻ എന്താ പഠിക്കാൻ പോകാതെ ചെറുപ്പത്തിൽ തന്നെ ജോലി....."" ബാക്കി പൂർത്തിയാക്കാതെ തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കി... അവിടെ ദേഷ്യം പ്രതീക്ഷിച്ച അഞ്ചു കണ്ടത് പുഞ്ചിരി ആണ്... ""ഞാൻ കോളേജിൽ ഒക്കെ പോയിട്ടുണ്ട് അഞ്ചു... കെമിക്കൽ എഞ്ചിനീയറിംഗ് ആരുന്നു പഠിച്ചത്... നാട്ടിൽ ആ കോഴ്സ് വിരളമായത് കൊണ്ട് തന്നെ ചെന്നൈയിലാണ് അഡ്മിഷൻ കിട്ടിയത്... പണയം വെച്ചും ബാങ്കിൽ നിന്ന് ലോൺ എടുത്തും ഒക്കെ ആണ് ക്ലാസ്സിന് പോകാൻ ഉള്ള പണം സെറ്റ് ആക്കിയത്... മൂന്ന് വർഷം ചെന്നൈയിൽ നിന്നു... പാർട്ട്‌ ടൈം ജോലിയൊക്കെ ചെയ്ത് ചിലവിനുള്ള പൈസ ഞാൻ തന്നെ കണ്ടെത്തി... മൂന്നാം വർഷം എക്സാം ആകാറായപ്പോൾ ആണ് അച്ഛന് അറ്റാക്ക് വന്നത്... നാട്ടിൽ വന്നു രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ പോയി...

പിന്നീട് മൂന്നാം വർഷം എക്സാം എഴുതാൻ ചെന്നൈക്ക് പോയി... അത് കഴിഞ്ഞപ്പോഴേക്കും വീടിന്റെ പ്രാരാബ്ധം... അച്ഛൻ ഉള്ളപ്പോൾ ഒന്നും അറിഞ്ഞില്ല... ലോൺ, അനിയത്തിയുടെ പഠിപ്പ്... അച്ഛനെ ചികിൽസിക്കാൻ വാങ്ങിയ കടം... അങ്ങനെ ഒരുപാട് ഒരുപാട്.... അമ്മയെ കൊണ്ട് കൂട്ടിയാൽ കൂടില്ല... അങ്ങെനെ നാല് വർഷത്തെ കോഴ്സ് മൂന്നാം വർഷം ഞാൻ ഉപേക്ഷിച്ചു... നാട്ടിൽ വന്നിട്ട് വീട് വെക്കാനും, ടൈൽ ന്റെ പണിക്കും ഒക്കെ പോയി... രാവിലെ പത്രം ഇടാൻ പോകും.. ഞായറാഴ്ച കാറ്ററിംഗ് വർക്ക്‌.. അങ്ങനെ കുറേ കഷ്ടപ്പെട്ട് കടം ഒരുവിധം തീർത്തു... പിന്നെ ഈ ഓട്ടോ എടുത്തു... അപ്പോഴേക്കും അനിയത്തിയുടെ കല്യാണം.. ലോൺ എടുത്തും കടം വാങ്ങിയും എല്ലാം അവളുടെ കല്യാണം നടത്തി... പിന്നെ അളിയൻ ഒരു പാവം ആണ്... ചിത്രയേ കണ്ട് ഇഷ്ടപ്പെട്ടു വന്നതാ... എന്റെ അവസ്ഥ കണ്ട് അവളെ മാത്രം മതി എന്ന് പറഞ്ഞു.. പക്ഷേ ആകെ ഉള്ള അനിയത്തി അല്ലേ... അങ്ങനെ ഇറക്കി വിടാൻ പറ്റില്ലല്ലോ.... അവളെ അയച്ച കടവും ഓട്ടോയുടെ സിസി യും എല്ലാം കഴിഞ്ഞു ഇപ്പോൾ ആണ് ഒന്ന് സ്വസ്ഥത ആയത്...

ഇനി ആകെ വീടിന്റെ ലോൺ മാത്രം ഉള്ളു.. പിന്നെ ഞാൻ ഞായറാഴ്ച കാറ്ററിംഗ് നു ഇപ്പോഴും പോകാറുണ്ട് ട്ടൊ... നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഇനി???? "" ""എനിക്ക് എന്തിനാ ഏട്ടാ ബുദ്ധിമുട്ട്?? ഏത് ജോലി ആയാലും അതിന്റെതായ മഹത്വം ഉണ്ട്... എന്റെ അച്ഛന് പെയിന്റിംഗ് അല്ലേ... അതിൽ നിന്ന് അല്ലേ ഞാനും അനിയത്തിയും പഠിച്ചതും ഞങ്ങളുടെ കാര്യങ്ങൾ നോക്കിയതും എല്ലാം... പിന്നെ എനിക്ക് ഒരു ആഗ്രഹം ഉള്ളു... മുടങ്ങി പോയ എഞ്ചിനീയറിംഗ് ഇനി നോക്കി കൂടേ???"" ""ഇനി അതൊന്നും പറ്റില്ല... ഞാൻ പഠിക്കാൻ പോയാൽ നിങ്ങൾ പിന്നെ പട്ടിണി ആകും.. പക്ഷേ നീ വിഷമിക്കണ്ട... നിനക്ക് ഇഷ്ടം ഉള്ള അത്രയും ഞാൻ നിന്നെ പഠിപ്പിക്കും.. പോരെ????"" ""മ്മ്മ്... 😊 ഉറക്കം വരുന്നു ഏട്ടാ..."" ""ഉറക്കം വരുന്നെങ്കിൽ കിടക്കാം.. രാവിലെ ഞാൻ പറയാം അമ്മയോട്... ക്ഷീണം ആണെന്ന്...."" രാത്രി ഒരുപാട് സമയം സുജിത്തിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെ ടെൻഷൻ പകുതി മാറിയത് പോലെ ആയി അഞ്ചുവിന്... ക്ഷീണം കാരണം അവനോട് ചേർന്നു കിടന്നു അവളും മയങ്ങി... രാത്രി അവന്റെ കൈ തന്നെ വലയം ചെയ്യുന്നത് അറിഞ്ഞിട്ടും തടയാൻ തോന്നിയില്ല... എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു അവൾക്ക് ആ കരവലയത്തിനുള്ളിൽ ...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story