എനിക്കായ്: ഭാഗം 3

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

രാത്രി അവന്റെ കൈ തന്നെ വലയം ചെയുന്നത് അറിഞ്ഞിട്ടും തടയാൻ നിന്നില്ല... എന്തോ ഒരു സുരക്ഷിതതം തോന്നി അവൾക്ക് ആ കൈകൾക്ക് ഉള്ളിൽ..... 🌺🌺🌺🌺🌺🌺 രാവിലെ ആദ്യം ഉണർന്നത് അഞ്ചു ആണ്... വീട്ടിൽ നിന്നും അമ്മയും കുഞ്ഞമ്മയും ഒക്കെ കൊടുത്ത ക്ലാസുകൾ മനസ്സിൽ സ്മരിച്ചാണ് പല്ല് തേക്കാൻ പോയത് തന്നെ... രാവിലെ തന്നെ കുളിച്ചു ഒരു നൈറ്റ്‌ ഡ്രെസ് ഇട്ടു, റൂമിലെ ജനലുകൾ എല്ലാം തുറന്നിട്ടു സുജിത്തിനെ നന്നായി ഒന്ന് കൂടി പുതപ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി... അടുക്കളയിൽ രാവിലെ തന്നെ അമ്മയും നാത്തൂനും പാത്രങ്ങളും ആയി പൊരിഞ്ഞ പോരാട്ടം.... ""ഞാൻ എന്തെങ്കിലും സഹായിക്കണോ അമ്മേ????"" ഇല്ലാത്ത ധൈര്യം ഉണ്ടാക്കി അമ്മയോട് ചോദിച്ചപ്പോൾ മറുപടി തന്നത് നാത്തൂൻ ആണ്... ""ഇന്ന് അഞ്ചു ഒന്നും ചെയ്യണ്ട.. കുറച്ചു ദിവസം കഴിയുമ്പോൾ ഈ അടുക്കള ഭരണം തന്നെ നീ ഏറ്റെടുത്തോ... തല്ക്കാലം അവിടെ ഹാളിൽ എന്റെ പ്രോപ്പർട്ടി രാവിലെ തന്നെ കൊച്ച് ടീവിയിൽ ഡോറയ്ക്ക് വഴി പറഞ്ഞു കൊടുക്കുന്നുണ്ട്.. നീ കൂടേ പോയി വഴി പറഞ്ഞു കൊടുക്ക്...

ബാക്കി ഒക്കെ ഇവിടെ ഞാനും അമ്മയും കൂടി ചെയ്തോളാം..."" ""പിന്നെ അഞ്ചു മോളെ.. പൂജാ മുറിയിൽ സിന്ദൂരം ഉണ്ട്... മോൾ രാവിലെ കുളിച്ചത് അല്ലേ... സിന്ദൂരം കൂടി ഇട്ടോ... സുമംഗലിയായ പെൺകുട്ടികൾ സിന്ദൂരം ഇടുന്നത് ഭർത്താവിന്റ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ആണെന്ന് പണ്ടുള്ളവർ പറയാറുണ്ട്..."" ""ഇടാം അമ്മേ... രാവിലെ ശീലം ഇല്ലാത്തത് കൊണ്ട് മറന്നു പോയി.. സോറി..."" ""മോൾ സോറി ഒന്നും പറയേണ്ട.. ഇനി ഇതൊക്കെ ക്ഷീലം ആയിക്കോളും..."" 🌺🌺🌺🌺🌺🌺 പൂജമുറിയിൽ കയറി വിളക്കിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിട്ട് സിന്ദൂരം ഇടുമ്പോൾ അറിയാതെ തന്നെ പ്രാർത്ഥനയിൽ അത് അണിയിച്ച ആളും കടന്നു വന്നു... തിരിച്ചു ഹാളിലേക്ക് വന്നപ്പോൾ കണ്ടു നച്ചു മോളുടെ കൂടേ കളിക്കുന്ന അവളുടെ മാമനെ... മോളുടെ ഇഷ്ടത്തിന് അവൾ പറയുന്നത് എല്ലാം തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്... ""ചായ കുടിച്ചോ ജിത്തേട്ടാ???"" ഒരുപാട് നേരത്തെ ചോദിക്കണോ വേണ്ടയോ എന്ന ആലോചനക്ക് ശേഷം അവസാനം ചോദിക്കാം എന്ന് തന്നെ തീരുമാനിച്ചു.. ""ഇല്ല.. ഞാൻ ഇപ്പോ ഇവിടേക്ക് വന്നതേ ഉള്ളു..."" ""മ്മ്.. ചായ എടുക്കട്ടെ ഞാൻ????""

""ആം... നീ കുടിച്ചോ ചായ????"" ""ഏഹ്ഹ്.. ഇല്ല..."" ""എങ്കിൽ രണ്ട് ഗ്ലാസ്‌ എടുത്തോ.. പുറത്തു നല്ല മഴ ഉണ്ട്... നമുക്ക് മഴ ഒക്കെ കണ്ട് ചായ കുടിക്കാം... 😉"" 🌺🌺🌺🌺🌺🌺 സിറ്റ് ഔട്ടിലെ സോപനത്തിൽ മഴയും നോക്കി ഇരിക്കുമ്പോൾ അടുത്ത് തന്നെ ആളും നച്ചു മോളെയും കൊണ്ട് ഉണ്ട്... അവൾക്ക് മഴയെ കാണിച്ചു കഥകൾ പറഞ്ഞു കൊടുക്കുവാണ്... മോൾ അതെല്ലാം ആദ്യമായി കേൾക്കുന്നത് പോലെ ശ്രദ്ധിച്ചു ഇരിക്കുന്നുണ്ട്... മോൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിന്റെ ഇടയിലും തന്നെ നോക്കി ചിരിക്കുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ ആള് കാർട്ടൂൺ കാണാൻ വേണ്ടി അകത്തേക്ക് ഓടി.... ""ഇന്നലെ ഞാൻ പറഞ്ഞത് അല്ലേ ക്ഷീണം ഉണ്ടെങ്കിൽ രാവിലെ കുറച്ചു നേരം കിടക്കാൻ... പിന്നെ എന്ത്‌ പറ്റി???"" ""എന്നും ഉണരുന്ന സമയം കഴിഞ്ഞപ്പോൾ പിന്നെ ഉറക്കം വന്നില്ല ഏട്ടാ..."" ""മ്മ്.. ഇന്നലെ വീട്ടിൽ നിന്ന് വന്നപ്പോൾ അത്യാവശ്യം വേണ്ടത് കൊണ്ട് വന്നിട്ടില്ലേ...

ഇവിടെ ഇരിക്കുന്നത് അല്ലാതെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ???"" ""ഇല്ല.."" ""എങ്കിൽ നീ ഒരു പത്തു മണി ആകുമ്പോഴേക്ക് റെഡി ആയി നിൽക്കണേ... നാളെ വീട്ടിലേക്ക് കൊണ്ട് പോകാൻ അച്ഛനും അമ്മയ്ക്കും അനുവിനും ഡ്രസ്സ്‌ എടുക്കാൻ പോകാം നമുക്ക്... 🌺🌺🌺🌺🌺🌺 വീട്ടിലേക്ക് ഉള്ള വിരുന്നും, അടുത്ത ബന്ധുക്കളുടെ വീട്ടിലും എല്ലാം പോയി ഒരാഴ്ച പെട്ടെന്ന് കടന്നു പോയി.... നാളെ ആണ് അഞ്ചു കോളേജിലും സുജിത് ജോലിയ്ക്കും പോകുന്ന ദിവസം... ആദ്യം ഉണ്ടായിരുന്ന ചെറിയ പേടി ഒക്കെ മാറി ഇപ്പോ അഞ്ചു ആ വീട്ടിലെ മകൾ തന്നെ ആയി.. അമ്മയ്ക്ക് നല്ല ഒരു മകളും സുജിത്തിന് നല്ല ഒരു ഭാര്യയും... ""നാളെ കോളേജിൽ പോകാൻ രാവിലെ ഞാൻ ഇറങ്ങുന്ന സമയത്തു ഇറങ്ങിയാൽ ബസ് സ്റ്റോപ്പിൽ ആക്കാം അഞ്ചു... വൈകിട്ട് നീ വിളിച്ചാൽ മതി മഴ ആണെങ്കിൽ...."" ""അതൊന്നും വേണ്ട ഏട്ടാ... ഞാൻ നടന്നു വന്നോളാം... ഇവിടെ അടുത്തല്ലേ ബസ് സ്റ്റോപ്പ്‌...

പിന്നെ ഏട്ടൻ ഉച്ചയ്ക്ക് ഫുഡ്‌ കൊണ്ട് പോകുവോ അതോ ഇവിടെ വന്നു കഴിക്കുവോ???"" ""ദൂരെ ഓട്ടം ഒക്കെ ഉണ്ടെങ്കിൽ ഹോട്ടലിൽ നിന്ന് കഴിക്കും... അല്ലെങ്കിൽ വീട്ടിൽ വരും.. രണ്ട് ആയാലും അമ്മയോട് വിളിച്ചു പറയും ഞാൻ... വെറുതെ അമ്മ കാത്തിരിക്കണ്ടാലോ... പിന്നെ നിന്റെ കൈയിൽ ഫോൺ ഇല്ലല്ലോ???"" ""ഇല്ല..."" ""എന്റെ പഴയ ഒരു ഫോൺ ഉണ്ട്.. ടച്ച്‌ ഒന്നുമല്ല... തല്ക്കാലം അത് കോളേജിൽ കൂടേ കൊണ്ട് പോകണേ.. എന്തെങ്കിലും ആവിശ്യം വന്നാലോ... അടുത്ത മാസം ചിട്ടിക്കാരന്റെ കൈയിൽ നിന്ന് എടുത്തത് തീരും... അപ്പോൾ പിന്നെ നിനക്ക് ഫോൺ വാങ്ങാൻ ഉള്ള പൈസ വാങ്ങാം... എന്നിട്ട് ഞാൻ പുതിയ ഒരു ഫോൺ വാങ്ങി തരാം ട്ടൊ.."" ""എനിക്ക് അതിന് ഫോൺ..."" ""ഇപ്പോഴേ ആവിശ്യം ഇല്ല എന്നല്ലേ പറയാൻ പോകുന്നത്.. പക്ഷേ എനിക്ക് അറിയാം... നിനക്ക് കോളേജിലെ വർക്ക്‌ ചെയ്യാൻ ഒക്കെ സ്മാർട്ട്‌ ഫോൺ വേണം എന്ന്.. എന്റെ ഫോൺ നോക്കി ഇരുന്നാൽ നിന്റ കാര്യം ഒന്നും നടക്കില്ല... ചില ദിവസം ഞാൻ വരാൻ താമസിച്ചാൽ ഒക്കെ നിനക്ക് ബുദ്ധിമുട്ട് ആകും.. അപ്പോൾ പിന്നെ പുതിയ ഒരു ഫോൺ വാങ്ങുന്നത് തന്നെ ആണ് നല്ലത്..."" 🌺🌺🌺🌺🌺🌺

കോളേജിൽ പോകാൻ വേണ്ടി രാവിലെ ഒരു ഓട്ടമത്സരം തന്നെ ആരുന്നു.... സുജിത്തിന്റെ അമ്മ ആഹാരം ഉണ്ടാക്കിയപ്പോൾ അഞ്ചു രാവിലെ മുറ്റം അടിച്ചു കഴിഞ്ഞു വീട് മുഴുവൻ തൂത്തു... പിന്നെ അവൾക്ക് ഇടേണ്ട ചുരിദാറും സുജിത്തിന്റെ ഷർട്ടും തേച്ചു രാവിലെ അവന് കുടിക്കാൻ ഉള്ള ചായയും മേശപ്പുറത്തു വെച്ചിട്ട് അവൾ കോളേജിൽ പോകാൻ തയാർ ആയി... breakfast കഴിക്കാൻ സമയം ഇല്ല എന്ന് പറഞ്ഞു ഇറങ്ങി ഓടാൻ നിന്നപ്പോൾ ആണ് പുറകിൽ നിന്ന് പോരാളി വിളിച്ചത്... ""രാവിലെ ആഹാരം കഴിക്കാതെ കോളേജിൽ പോകുന്ന പരുപാടി നടക്കില്ല മോളെ.. ഒരു ദോശ എങ്കിലും കഴിച്ചിട്ട് പോയാൽ മതി..."" അവസാനത്തെ ഉത്തരവ് വന്നതും പിന്നെ ഒന്നും മിണ്ടാതെ ഒരു ദോശ കഴിച്ചു... കൂട്ടത്തിൽ തന്നെ നോക്കി ചിരിക്കുന്നവനെ നോക്കി പേടിപ്പിക്കാനും മറന്നില്ല.... കോളേജിലെക്ക് ഇറങ്ങാൻ നേരം ആണ് കൈയിൽ കുറച്ചു പൈസ വെച്ചു തന്നത്... ""എന്തെങ്കിലും ആവിശ്യം വന്നാലോ?? കൈയിൽ ഇരിക്കട്ടെ ഇത്... പിന്നെ ബസ് കിട്ടിയില്ലെങ്കിൽ എന്നേ വിളിക്കണം കേട്ടോ... വാ.. ഞാൻ ബസ് സ്റ്റോപ്പിൽ ആക്കാം..."" 🌺🌺🌺🌺🌺🌺

കോളേജിലെ അങ്കം കഴിഞ്ഞു അഞ്ചുവിന് ബാക്കി പണി വീട്ടിൽ ആരുന്നു... സ്വന്തം വീട്ടിൽ അമ്മേ ഫുഡ്‌ എന്ന് പറഞ്ഞു മാത്രം നടന്ന ആള് ഇന്ന് ഒരു കുടുംബം ഒരു മടിയും കൂടാതെ നോക്കുന്നു.... പാചകം അമ്മയുടെ ഏരിയ ആണെങ്കിലും ബാക്കി എല്ലാ കാര്യങ്ങളിലും അമ്മയുടെ കൂടേ തന്നെ അവളും ഉണ്ട്... വൈകിട്ട് കോളേജ് കഴിഞ്ഞു വന്നു കോഴിക്ക് തീറ്റി കൊടുക്കാനും, കൂട് അടയ്ക്കാനും, വിളക്ക് വെക്കാനും എല്ലാം... വൈകിട്ടത്തെ ജോലികൾ എല്ലാം കഴിഞ്ഞ ശേഷം അമ്മ സീരിയൽ കാണാൻ കയറുമ്പോൾ പിന്നെ അവൾ ഒരു കാത്തിരിപ്പാണ്... സുജിത് ജോലി കഴിഞ്ഞു വരുന്നത് നോക്കി... ഓട്ടോയുടെ ശബ്ദം കേൾക്കുമ്പോഴേ അവൾ ഉമ്മറത്തെത്തും... പിന്നീട് അവന് ചായ കൊടുത്തും, നാളത്തേക്ക് വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തും, കോളേജിലെ വിശേഷം പറഞ്ഞും എല്ലാം പുറകിൽ ശല്യം ചെയ്ത് നടക്കും... അവനും പറയാൻ കാണും ഒരു ദിവസത്തെ കാര്യങ്ങൾ എല്ലാം...

രാത്രി എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്... അത് കഴിഞ്ഞു അടുക്കളയിൽ നിൽക്കാൻ പിന്നെ അമ്മ സമ്മതിക്കില്ല... ""അഞ്ചു മോളെ.. മതി.. ബാക്കി അമ്മ നോക്കാം... മോൾ പോയി പഠിക്കാൻ നോക്കിയേ... ഇനി മാർക്ക്‌ കുറഞ്ഞാൽ പിന്നെ അത് കല്യാണം കഴിഞ്ഞത് കൊണ്ട് ആണെന്ന് പറയും എല്ലാരും..."" ജിത്തുവിന്റെ അമ്മ പറഞ്ഞതും പിന്നെ അടുക്കളയിൽ നില്കാതെ അവൾ റൂമിൽ പോയി പഠിക്കാൻ തുടങ്ങി... കിടക്കാൻ നേരം സുജിത് റൂമിലേക്ക് വന്നതും അഞ്ചു കാര്യമായി പഠിക്കുന്നത് ആണ് കാണുന്നത്... ""നിന്റെ പടുത്തം കഴിഞ്ഞില്ലേ പെണ്ണെ??? മതി... ഇനി ബാക്കി നാളെ രാവിലെ നോക്കാം... വന്നു കിടന്ന് ഉറങ്ങാൻ നോക്ക്...."" ""ഒരു പത്തു മിനിറ്റ് കൂടി ഏട്ടാ... ഇത് കംപ്ലീറ്റ് ചെയ്ത ശേഷം ഞാൻ കിടക്കാം... കല്യാണത്തിന് വേണ്ടി കുറേ ലീവ് എടുത്തത് കൊണ്ട് നോട്ട് ഒരുപാട് എഴുതാൻ ഉണ്ട്..."" ""ഞാൻ എഴുതി തരണോ നോട്ട്???"" ""വേണ്ട ഏട്ടാ... ഇത് കഴിഞ്ഞു... ഏട്ടൻ കിടന്നോ... ഞാൻ ഇപ്പോൾ വരാം..."" 🌺🌺🌺🌺🌺🌺

രാത്രിയിൽ സുജിത് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് ആണ് അഞ്ചു അവന്റെ അടുത്ത് പോയി ഇരുന്നത്... ""എന്താ ഏട്ടാ??? മുഖം ഒക്കെ വല്ലാതെ??? എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ????"" വെപ്രാളത്തോടെ അഞ്ചു ചോദിച്ചതും ഒന്നും ഇല്ല എന്ന പോലെ കണ്ണ് ചിമ്മി കാണിച്ചവൻ... ""ഒന്നുല്ല പെണ്ണെ... ഇന്ന് നല്ല ഓട്ടം ഉണ്ടാരുന്നു... നമ്മുടെ നാട്ടിലെ റോഡ് അല്ലേ... അതിന്റെ ചെറിയ നടുവേദന... കുറച്ചു കഴിയുമ്പോൾ മാറും... നീ കിടന്നോ... നാളെ കോളേജിൽ പോകേണ്ടത് അല്ലേ... ഇതൊന്നും മൈൻഡ് ചെയ്യണ്ട.. ഇടയ്ക്ക് വരുന്നതാണ്...."" സുജിത് അങ്ങനെ പറഞ്ഞിട്ടും പെട്ടെന്ന് ഉള്ള തോന്നലിൽ അഞ്ചു അടുക്കളയിൽ പോയി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി തോർത്തും ആയി വന്നു.... അവൾ റൂമിലേക്ക് വരുന്ന സമയവും വേദന കൊണ്ട് അവന്റെ മുഖം ചുളിയുന്നത് കണ്ട് അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ""ഏട്ടൻ തിരിഞ്ഞു കിടന്നേ... ഞാൻ ഈ ബാം ഇട്ടിട്ട് ചൂട് പിടിച്ചു തരാം... അപ്പോൾ പിന്നെ വേദന പെട്ടെന്ന് കുറയും... എന്നിട്ടും മാറിയില്ലെങ്കിൽ നാളെ ഹോസ്പിറ്റലിൽ പോകാം...""

""അതൊന്നും വേണ്ട അഞ്ചു... നിന്നോട് ഞാൻ...."" ബാക്കി പറയാൻ സമ്മതിക്കാതെ ചൂണ്ടു വിരൽ കൊണ്ട് തടഞ്ഞവൾ... ""നല്ല വേദന ഉണ്ട് എന്ന് എനിക്ക് അറിയാം... പറയുന്നത് കേൾക്ക് ഏട്ടാ... പ്ലീസ്..."" അവൾ പറഞ്ഞതും പിന്നെ എതിരൊന്നും പറയാതെ ജിത്തു തിരിഞ്ഞു കിടന്നു.... മരുന്ന് പുരട്ടി ചൂട് വെക്കുമ്പോഴേല്ലാം ഒന്നും മിണ്ടാതെ കണ്ണും അടച്ചു കിടക്കുന്നവനെ കണ്ടപ്പോൾ അറിയാതെ തന്നെ അച്ഛനെ ഓർത്തു പോയി അവൾ.... എന്തെല്ലാം കഷ്ടപ്പാട് ഉണ്ടെങ്കിലും ഒരിക്കൽ പോലും അച്ഛൻ അതൊന്നും അമ്മയോട് സംസാരിക്കാറില്ല.... എങ്കിലും പലപ്പോഴും കണ്ടിട്ടുണ്ട് കൈ വേദനക്ക് അമ്മ തൈലം തേച്ചു കൊടുക്കുന്നതും മറ്റും.... രാവിലെ മുതൽ വീട്ടിൽ ചെയ്ത ജോലിയുടെ കണക്ക് അമ്മ പറയുമ്പോഴും രാവിലെ പറ്റുന്നത് പോലെ അമ്മയെ അടുക്കളയിൽ സഹായിച്ചിട്ട് വൈകുനേരം വരെ പൊരിവെയിലത്തു കഷ്ടപ്പെടുന്ന അച്ഛൻ ഒരിക്കൽ പോലും അതിന്റെ കണക്ക് വീട്ടിൽ പറഞ്ഞിട്ടില്ല... ജോലി കഴിഞ്ഞു വരുമ്പോഴും കാണും ഞങ്ങൾക്ക് വേണ്ടി കൈയിൽ ഒരു പൊതി... ചില ദിവസങ്ങളിൽ നാലെണ്ണത്തിന് പകരം മൂന്ന് പരിപ്പുവട ഒക്കെ ആയിരിക്കും... എവിടെ ഒരെണം എന്ന് ചോദിക്കുമ്പോൾ പറയും നിങ്ങൾ കഴിച്ചോ... അച്ഛന് വേണ്ട എന്ന്...

എത്ര പിണക്കം ആണെങ്കിലും അങ്ങനെ അച്ഛൻ വരുന്ന ദിവസങ്ങളിൽ തന്റെ പങ്കിൽ നിന്ന് പകുതി അച്ഛന് അമ്മ കൊടുക്കുമ്പോൾ ആലോചിരുന്നില്ല അച്ഛൻ എന്താണ് അങ്ങനെ പറഞ്ഞത് എന്ന്... പിന്നീട് വളർന്നു വന്നപ്പോൾ മനസിലായി കൈയിൽ പൈസ ഇല്ലാത്തത് കൊണ്ടാണ് അച്ഛൻ ഞങ്ങൾക്ക് മാത്രം വാങ്ങി തന്നതെന്നും അത് അച്ഛൻ പറയാതെ തന്നെ മനസിലാക്കിയാണ് അമ്മയുടെ പങ്ക് അമ്മ അച്ഛന് കൊടുത്തത് എന്നും... ഇന്ന് താൻ ഒരു ഭാര്യ ആയപ്പോൾ ആണ് അമ്മ ചെയ്ത പാല കാര്യങ്ങളിലെയും അർഥങ്ങൾ മനസിലായത്... ഇന്ന് ആദ്യമ്മായി അവന്റെ മുഖത്തെ വേദന കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇത്ര ഒക്കെ വേദന സഹിച്ചിട്ടും വന്നു കയറിയപ്പോൾ ഉള്ള തന്റെ പരാതി എല്ലാം കേട്ടു ചിരിച്ചു എന്ന് അല്ലാതെ ഒരു വാക്ക് പോലും തിരിച്ചു പറഞ്ഞില്ല..

ഞാൻ ഇന്ന് അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ... ആ നിമിഷം അഞ്ചുവിന് അവളുടെ ജിത്തേട്ടനോട് തോന്നിയ വികാരം പ്രണയം അല്ല... പകരം ബഹുമാനം ആണ്... ❤ പ്രണയം എന്നാൽ വില കൂടിയ ഗിഫ്റ്റുകളും മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന പ്രഹസനങ്ങളും എന്ന് കഥകളിലും സിനിമകളിലും മറ്റും കണ്ടത് അല്ല ജീവിതം എന്ന് സ്വയം മനസിലാക്കി അഞ്ചു.... തന്റെ പാതിയുടെ വേദനയിൽ അത് പോലെ തന്നെ നീറുന്ന മനസും പറയാതെ തന്നെ അവരുടെ വേദന മനസിലാക്കാൻ ഉള്ള കഴിവും.. സന്തോഷം ആയാലും സങ്കടം ആയാലും.... ഏത് സാഹചര്യത്തിലും കൂടേ നിൽക്കും എന്ന ഉറപ്പും...❤️ ശെരിക്കും ഇതല്ലേ പ്രണയം...!!!...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story