എനിക്കായ്: ഭാഗം 4

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അവന് ഒരല്പം ആശ്വാസം ആയി എന്നു തോന്നി കഴിഞ്ഞപ്പോൾ ആണ് അഞ്ചു ജിത്തുവിന്റെ കൂടേ കിടന്നത്.... പതിയെ അവന്റെ തലയിൽ തലോടി ജിത്തു ഉറങ്ങുന്നത് വരെ അവനെ നോക്കി ഇരുന്നു പെണ്ണ്... സുജിത് ഉറങ്ങി എന്ന് കണ്ടപ്പോൾ അവന്റെ ചൂട് പറ്റി അവളും മയങ്ങി... 🌺🌺🌺🌺🌺🌺 രാവിലെ ഉണർന്നു ഹാളിലേക്ക് വന്നപ്പോൾ തന്നെ അവൻ കേട്ടു അടുക്കളയിൽ നിന്ന് ഉള്ള പാത്രങ്ങളുടെ ശബ്ദം... ആരോടോ ഉള്ള ദേഷ്യം എല്ലാം അഞ്ചു പാത്രങ്ങളോട് തീർക്കുന്നത് ആയിട്ടാണ് അവന് തോന്നിയത്... കല്യാണം കഴിഞ്ഞു വന്ന സമയം അമ്മ മെയിൻ കുക്കും അവൾ സപ്പോർട്ട് സിസ്റ്റവും ആരുനെങ്കിൽ ഇപ്പോൾ അത് നേരെ തിരിച്ചായി... രാവിലെ അഞ്ചു മണിക്ക് ഉണർന്നു വീട്ടിലേക്ക് വേണ്ട എല്ലാ കാര്യവും ചെയ്തിട്ടാണ് അവൾ കോളേജിൽ പോകാൻ തയാർ ആകുന്നത്... പല തവണ അടുക്കളയിൽ സഹായിക്കാൻ ചെന്നു എങ്കിലും അമ്മയുടെ കണ്ണുരുട്ടലിൽ അവൻ തിരിച്ചു വരും... ആൺകുട്ടികൾ അടുക്കളയിൽ കയറരുത് എന്നൊക്കെ ഉള്ള പഴയ ചിന്തകൾ.... തിരിച്ചു എന്തെങ്കിലും പറഞ്ഞാൽ ഉടനെ വരും അവസാനത്തെ ഡയലോഗ്...

അല്ലെങ്കിലും ഭാര്യയെ കിട്ടിയപ്പോൾ പിന്നെ അമ്മ അതികപറ്റ് ആണെന്ന്... പിന്നീട് ഒന്നും പറയാൻ പോകില്ല... വെറുതെ എന്തിനാ നന്നായി ഓടുന്ന വണ്ടിയുടെ ടയറിൽ പോയി ആണി കേറ്റുന്നത്.... പക്ഷേ ഓരോ ദിവസവും അവൾ അടുക്കളയിൽ ഒറ്റയ്ക്ക് കിടന്ന് കഷ്ടപെടുന്നത് കാണുമ്പോൾ എവിടെയോ ഉള്ളിൽ ഒരു വേദന.... ഒരു ദിവസം ഉണരാൻ താമസിച്ചാൽ അമ്മയുടെ മുഖം ഒരു കൊട്ട കാണും... പക്ഷേ ചിത്ര വീട്ടിൽ നിൽക്കാൻ വരുന്ന ദിവസം അനിയത്തി രാവിലെ ഏഴു മണിക്ക് ഉണർന്നില്ലെങ്കിലും അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല.... രണ്ട് ദിവസം അഞ്ചു വീട്ടിൽ നിൽക്കാൻ പോയിട്ട് വരാൻ താമസിച്ചാൽ പിന്നെ അതിന് ആയിരിക്കും മുഖം വീർപ്പിക്കുന്നത്... കാര്യം കീരിയും പാമ്പും ആണെങ്കിലും രണ്ട് പേർക്കും തമ്മിൽ നല്ല സ്നേഹവും... തമ്മിൽ ഒരുപാട് ദിവസം കാണാതെ ഇരിക്കാൻ രണ്ട് പേർക്കും പറ്റില്ല... ""വേദന കുറഞ്ഞോ ഏട്ടാ??? കുറവില്ലെങ്കിൽ ഇന്ന് ജോലിയ്ക്ക് പോകണ്ട... ഹോസ്പിറ്റലിൽ പോകാം..."" ചായ എടുക്കാൻ വേണ്ടി അടുക്കളയിൽ വന്നപ്പോൾ അഞ്ചു ആണ്...

""ഈ വേദനയ്ക്ക് ഒക്കെ ഞാൻ ഹോസ്പിറ്റലിൽ പോകാൻ നിന്നാൽ പിന്നെ അതിനെ സമയം കാണു... പിന്നെ റസ്റ്റ്‌ എടുക്കാൻ ആണെങ്കിൽ ഞാൻ റസ്റ്റ്‌ എടുത്താൽ ഇവിടെ അടുക്കളയിൽ അടുപ്പ് പുകയില്ല എന്ന് അറിയില്ലേ പെണ്ണെ.... അമ്മയോട് പറയാൻ നിൽക്കണ്ടാട്ടോ... പിന്നെ അമ്മ എവിടെ????"" ""അമ്മ രാവിലെ തന്നെ അമ്പലത്തിൽ പോയി... ഇന്ന് എന്തൊക്കെയോ പൂജകൾ ഉണ്ടെന്ന്... അമ്മ വരുന്നതിനു മുൻപ്‌ ആ തേങ്ങ ഒന്ന് ചിരകി തരുവോ ഏട്ടാ??? സമയം ഒരുപാട് താമസിച്ചു.... ഇന്ന് കോളേജിൽ നേരുത്തേ എത്തേണ്ട ദിവസവും ആണ്..."" ""അതിനെന്താ ഞാൻ ചിരകാം... വേറെ എന്തെങ്കിലും ചെയണോ???"" ""വേറെ ഒന്നും വേണ്ട.. ബാക്കി എല്ലാം ഞാൻ ചെയ്തു... ഇത് ദോശയ്ക്ക് ഉള്ള ചമ്മന്തിക്ക് വേണ്ടി ആണ്... ഇത് കൂടി കഴിഞ്ഞാൽ പിന്നെ ബാക്കി എല്ലാം വൈകിട്ട് വന്നിട്ട്..."" ""അമ്മ നിന്നെ ശെരിക്ക് ബുദ്ധിമുട്ടിക്കുന്നുണ്ടോ അഞ്ചു????"" ""എന്ത്‌ ബുദ്ധിമുട്ട്... അമ്മ അടുക്കളയിലേക്ക് വരുന്നത് ആണ് എനിക്ക് ഇപ്പോൾ പേടി... ഒരു ദിവസം ബിപി കുറഞ്ഞു തല കറങ്ങി വീണപ്പോൾ ഞാൻ ശെരിക്കും പേടിച്ചു പോയി.. അത് കൊണ്ട് അമ്മ എനിക്ക് ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തു തരുന്നില്ലേ... അത് തന്നെ ധാരാളം...."" 🌺🌺🌺🌺🌺🌺

രാത്രി എന്നും വരുന്ന സമയം ആയിട്ടും അവനെ കാണാത്തത്തിൽ കീരിയും പാമ്പും ഒരുമിച്ചു ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് സുജിത്തിന്റെ ഫോൺ വന്നത്... ""ഞാൻ വരാൻ കുറച്ചു താമസിക്കും കേട്ടോ... അമ്മ ആഹാരം കഴിച്ചിട്ട് കിടന്നോ..."" ഇത്ര മാത്രം പറഞ്ഞവൻ ഫോൺ വെച്ചു... കാര്യം എന്താ എന്ന് അറിഞ്ഞില്ലെങ്കിലും വരാൻ താമസിക്കും എന്ന് പറഞ്ഞത് കൊണ്ട് അമ്മ മരുന്ന് കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു... സുജിത്തിനെ കാത്തിരുന്ന് അഞ്ചു സോഫയിൽ കിടന്ന് ഉറങ്ങി പോയി... കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്... ജിത്തു തന്നെ ആണോ എന്ന് അറിയാൻ വേണ്ടി ജനലിൽ കൂടി നോക്കിയപ്പോൾ കണ്ടു അവൻ വെളിയിൽ വെച്ചു തന്നെ ഇട്ടിരിക്കുന്ന ഷർട്ട് എല്ലാം അഴിക്കുന്നത്.. ""അഞ്ചു നീ എന്റെ ഒരു കൈലി എടുത്തിട്ട് വാ... കുളിച്ചിട്ട് അകത്തേക്ക് കയറാം..."" പുറത്തേക്ക് ഇറങ്ങി ചെന്നപ്പോൾ തന്നെ അവൻ പറഞ്ഞതും പിന്നെ മറ്റൊന്നും ചോദിക്കാതെ അവൾ പോയി മുണ്ട് എടുത്തിട്ട് വന്നു... 🌺🌺🌺🌺🌺🌺🌺

""എന്താ ഏട്ടാ... എന്താ ഇത്ര താമസിച്ചത്????"" ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ അവൾ ചോദിച്ചതും കഴിച്ചു കൊണ്ട് ഇരിക്കുന്നത് നിർത്തിയവൻ... ""നമ്മുടെ ജംഗ്ഷനിലെ സുധി ചേട്ടൻ ഇല്ലേ... ചേട്ടന്റെ മോൾ ആത്മഹത്യ ചെയ്തു... ഞാൻ ഒന്ന് അവിടെ വരെ പോയതാണ്... "" ""സുധി ചേട്ടന്റെ മോൾ.... അതിന് ആ കുട്ടി ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സിൽ അല്ലേ പഠിക്കുന്നത്??? ഞാൻ രാവിലെ ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ കണ്ടിട്ടുണ്ട് കൂട്ടുകാരുടെ കൂടേ അവിടെ നിൽക്കുന്നത്... അവൾ ആത്മഹത്യ ചെയ്യാനും വേണ്ടി കാര്യം എന്താ???"" ""കാര്യം എന്താ എന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ അഹങ്കാരം... അവളെ നന്നായി നോക്കാൻ വേണ്ടി അല്ലേ ഒരു ചേട്ടൻ ഉള്ളത് ഗൾഫിൽ കിടന്ന് കഷ്ടപെടുന്നത്... ഒരു നിമിഷം അവൾ സ്വന്തം വീട്ടുകാരെ കുറിച്ച് ആലോചിച്ചിരുന്നു എങ്കിൽ ഇങ്ങനെ ചെയില്ലാരുന്നു..."" ""ഏട്ടൻ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ എന്ത്‌ മനസിലാക്കാൻ ആ??? കാര്യം പറ... അത് ഒരു പാവം മോൾ അല്ലേ..."" ""അവളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു ചെറുക്കനും ആയി ഇഷ്ടത്തിൽ ആരുന്നു പോലും... എവിടൊക്കെയോ കറങ്ങാൻ ഒക്കെ പോയിട്ടുണ്ട്... അവൻ കഴിഞ്ഞ ദിവസം അവളെ ഇഷ്ടം അല്ല എന്ന് പറഞ്ഞു... അതിന്റെ വിഷമത്തിൽ വയർ വേദന എന്ന് പറഞ്ഞു ഇന്നലെ മുഴുവൻ ക്ലാസ്സിൽ കിടന്നു പോലും..

. പിന്നെ സ്കൂളിൽ നിന്ന് ടീച്ചർ അമ്മയെ വിളിപ്പിച്ചു... ആ പാവം കശുവണ്ടി ഫാക്ട്ടറിയിൽ ആണ് ജോലി ചെയുന്നത്... അവിടെ നിന്നും വന്നു ഇവളെ വീട്ടിൽ വിട്ടിട്ട് വീണ്ടും ജോലിക്ക് പോയി... വൈകിട്ട് അവർ വന്നു വിളിച്ചിട്ട് കതക് തുറന്നില്ല... പിന്നെ അയൽക്കാർ എല്ലാവരും കൂടി കതക് തല്ലി പൊളിച്ചു അകത്ത് കയറിയപ്പോൾ തൂങ്ങി നിൽക്കുന്നു... പിന്നെ പോലീസ് വന്നാണ് ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്... അവരുടെ ഫോർമാലിറ്റിയുടെ ഭാഗമായി ക്ലാസ്സ്‌ ടീച്ചറിനെയും വിളിച്ചു... ആ സർ പറയുന്നത് കേട്ടിട്ട് കേൾക്കുന്നവർക്ക് സഹിക്കില്ല... അവളെ കുറെ തവണ സ്റ്റാഫ്‌ റൂമിൽ വിളിച്ചിട്ട് പറഞ്ഞു പോലും ഇതൊന്നും നല്ലതല്ല എന്ന്... പക്ഷേ അതെല്ലാം സാറിന് അവളോട് ഉള്ള ദേഷ്യത്തിന് പുറത്തു പറയുന്നത് ആണെന്ന് പറഞ്ഞു ഒരു വിലയും ആ വാക്കുകൾക്ക് കൊടുത്തില്ല... കൊടുത്തിരുന്നു എങ്കിൽ ഇങ്ങനെ വരില്ലാരുന്നെല്ലോ... വീടിന്റെ അവസ്ഥ അറിഞ്ഞു മക്കളെ വളർത്തണം ആരായാലും... അല്ലെങ്കിൽ ഇങ്ങനെ ഒക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു... "" ""എന്തിനാ ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്..

ആരായാലും അവരുടെ മക്കൾക്ക് ഏറ്റവും നല്ലത് കൊടുക്കാൻ അല്ലേ ആഗ്രഹിക്കു.... പിന്നെ ആ മോൾക്ക് ദൈവം ഇത്ര മാത്രം ആയുസ് പറഞ്ഞിട്ടുള്ളായിരിക്കും..."" ""അങ്ങനെ അല്ല അഞ്ചു... ഞാൻ ഒന്ന് ചോദിക്കട്ടെ... വെറും പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇപ്പോഴേ സ്മാർട്ട്‌ ഫോൺ??? സ്വന്തം ആയി സ്കൂട്ടി??? പഠിക്കുന്ന കുട്ടികൾക്ക് പലതും ഫോണിൽ നോക്കാൻ കാണും... അത് എനിക്കും അറിയാം... പക്ഷേ അതിന് സ്വന്തമായി ഫോൺ വേണമെന്നില്ല... അമ്മയുടെയോ അച്ഛന്റെയോ ഫോണിൽ നോക്കാം... അല്ലെങ്കിൽ പ്രോജെക്ടിനു വേണ്ടുന്ന കാര്യങ്ങൾ ഇന്റർനെറ്റ്‌ കാഫെയിൽ പോയാൽ അവർ എടുത്തു കൊടുക്കുമെല്ലോ... ഇത് നേരം വെളുക്കുന്നത് വരെ അവനോട് ചാറ്റിങ് ആരുന്നു പോലും... ആ ചെറുക്കൻ ഒളിവിൽ ആണ്... ഇതിപ്പോൾ ആദ്യത്തെ ആവേശം ഒക്കെ കഴിഞ്ഞാൽ അവൻ കൂൾ ആയി കൂടുകരുടെ കൂടേ കറങ്ങി നടക്കും... നഷ്ടം അവളുടെ അച്ഛനും അമ്മയ്ക്കും ചേട്ടനും മാത്രം...സ്കൂളിലെ അധ്യാപകർ അവരുടെ നന്മയ്ക്കു ആയിരിക്കും വഴക്ക് പറയുന്നത്.. പക്ഷേ അത് മനസിലാക്കാതെ അവരെ കുറ്റവും പറഞ്ഞു നടക്കും... പ്രായത്തിന്റെ ആണ് അതൊക്കെ... എങ്കിലും സ്വയം സൂക്ഷിച്ചാൽ ദുഖിക്കേണ്ട..."" ""മതി ഏട്ടാ അത് തന്നെ പറഞ്ഞത്... എന്നിട്ട് അടക്കം കഴിഞ്ഞോ??""

""ഇല്ല.. നാളെ ആണ്... ഗൾഫിൽ നിന്ന് ആ ചെറുക്കൻ വരണ്ടേ... അവൻ നാളെ രാവിലെ വരും.. അതിനെ ഇനി എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കുവോ.... പെണ്ണ് ഹോസ്പിറ്റലിൽ ആണെന്ന് മാത്രം പറഞ്ഞോളൂ..."" ""ഏട്ടൻ ഇനി രാവിലെ അവിടെ പോകുവോ???"" ""ഞാൻ രാവിലെ പോയാൽ ശെരി ആകില്ല... മറ്റന്നാൾ രണ്ട് കല്യാണം ഉണ്ട്... അതിന് കൊടുക്കാൻ പൈസ വേണ്ടേ... രാവിലെ അമ്മയോട് പറയാം പറ്റുമെങ്കിൽ അവിടെ വരെ പോകാൻ... നീ പോകണ്ട... കണ്ടാൽ സഹിക്കില്ല... രാവിലെ കോളേജിൽ പോയാൽ മതി..."" അഞ്ചുവിന്റെ മാക്സിയിൽ കൈ തുടച്ചു അവൻ പറഞ്ഞിട്ട് പോയി ടിവി വെച്ചതും അവൾ പാത്രങ്ങൾ എല്ലാം എടുത്തു അടുക്കളയിൽ വെച്ചു... 🌺🌺🌺🌺🌺🌺 ""ടാ ഉണ്ണി... നാളെ ഞായർ അല്ലേ... എന്താ പരുപാടി????"" ""പ്രത്യേകിച്ച് എന്ത്‌ പരുപാടി ചേട്ടാ... നാളെ വീട്ടിൽ അടിമപ്പണി അല്ലേ... എല്ലാം കഴിയുമ്പോൾ സന്ധ്യ ആകും..."" ""ആഹാ... നമ്മൾ രണ്ടും ഒരേ തോണിയിലെ യാത്രക്കാർ... വീട്ടിൽ നാളെ തെങ്ങിന് തടം എടുക്കണം എന്നൊക്കെ ആണ് ഭാര്യയുടെ ഓർഡർ... ചെയ്തില്ലെങ്കിൽ ചെയ്യാൻ പോകുന്നത് വരെ അവൾ കിടന്ന് പറയും...

എന്നിട്ട് അവസാനം ഒരു ഭീഷണിയും... ഇനി അത് കൂടി അവൾ എടുക്കണോ എന്ന്... അത് കേട്ട് പേടിച്ചിട്ട് ആണ് ഞാൻ ജോലി ചെയുന്നത് എന്ന് വിശ്വസിച്ചു ഉള്ള അവളുടെ ആ ചിരി ഉണ്ടെല്ലോ... അത് കാണുമ്പോൾ സത്യം പറഞ്ഞാൽ സന്തോഷം അല്ലേടാ... പിന്നെ ജോലി ചെയ്യുന്നതിന്റെ ഇടയിൽ വന്നു വെള്ളം വേണോ, ആഹാരം കഴിക്കുന്നില്ലേ... ചുരുക്കി പറഞ്ഞാൽ ഞായർ സമയം പോകുന്നത് അറിയില്ല... നിനക്ക് പിന്നെ കല്യാണം കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയിട്ടില്ലല്ലോ... ഇതിന്റെ ഒക്കെ സമയം വരുന്നത് ഉള്ളു..."" ""ചേട്ടന്റെ തോന്നൽ ആണ് അതൊക്കെ... എനിക്ക് പിന്നെ ഭീഷണി ഇല്ല... സെന്റി ആണ്.. പിന്നെ കൂടേ അവളും കാണും നാട്ടിലെയും വീട്ടിലെയും കാര്യം മൊത്തം പറഞ്ഞിട്ട്... അമ്മ പിന്നെ ചിത്രയുടെ വീട്ടിൽ പോകുമെല്ലോ ശനിയും ഞായറും.... അവിടെ അവളും മക്കളും മാത്രം അല്ലേ ഉള്ളു... മനു ചേട്ടൻ ചെന്നൈയിൽ അല്ലേ..."" ""എല്ലായിടവും ഏകദേശം ഒരുപോലെ തന്നെ... പിന്നെ നാളെ അല്ലേ രാമു ചേട്ടന്റെ മോളുടെ കല്യാണം?? നീ പോകുന്നില്ലേ മോനെ???"" ""കല്യാണത്തിന് പോകുന്നില്ല... ഇന്ന് ഇനി അവിടെ കേറി പൈസ കൊടുക്കണം.... സത്യം പറഞ്ഞാൽ ഈ കല്യാണക്കാരെ കൊണ്ട് മടുത്തു... കിട്ടുന്ന പൈസ ഇത്രയും അവർക്ക് കൊടുക്കാൻ തികയില്ല...""

""സത്യം.. ഓരോ വീട്ടിൽ തന്നെ രണ്ടും മൂന്നും തവണ കൊടുത്തിട്ട് ഉണ്ട്... ഇതൊക്കെ ഇനി എന്ന് തിരിച്ചു കിട്ടാൻ ആണോ ആവോ... കിട്ടിയാലും ആദ്യം കൊടുത്തത് ഒക്കെ അടിയിൽ പോകും.. പക്ഷേ വീട്ടിൽ വന്നു വിളിക്കുമ്പോൾ കൊടുക്കാതെ ഇരിക്കാനും പറ്റില്ല... നാളെ അവരുടെ മുഖത്തേക്ക് നോക്കേണ്ടത് അല്ലേ.... നീ ഇനി സ്റ്റാൻഡിൽ കിടക്കുനോ??? വീട്ടിൽ അഞ്ചു മോൾ ഒറ്റയ്ക്ക് അല്ലേ????"" ""ഞാൻ ഇറങ്ങുവാ ചേട്ടാ.. കറന്റ്‌ പോയാൽ പെണ്ണ് പേടിക്കും.. ധൈര്യം കുറച്ചു കൂടുതൽ ആണ്.... 😂"" 🌺🌺🌺🌺🌺🌺 ""എന്താണ് മകളെ എന്തോ കാര്യമായി സാധിക്കാൻ ഉണ്ടെല്ലോ നിനക്ക്???? അല്ലെങ്കിൽ ഇങ്ങനെ എന്റെ രോമത്തിന്റെ എണ്ണം എടുത്തു കിടക്കില്ല...."" രാത്രി ജിത്തുവിനെ ഉറങ്ങാൻ സമ്മതിക്കാതെ അവന്റെ നെഞ്ചിൽ വലിച്ചു കളിക്കുവാരുന്നു അഞ്ചു... ""അതുണ്ടെല്ലോ ഏട്ടാ... നാളെ ഞായർ അല്ലേ... രാവിലെ ചിക്കൻ വാങ്ങണേ..."" ""അത് ഇവിടെ എല്ലാ ആഴ്ചയും വാങ്ങുന്നത് അല്ലേ... അപ്പോൾ പിന്നെ കാര്യം അതല്ല... സത്യം പറയെടി... എന്ത്‌ കാര്യം ആണ് സാധിക്കാൻ ഉള്ളത്???

അല്ലെങ്കിൽ ഇത്ര സ്നേഹം കാണിക്കില്ലല്ലോ.????"" ""എന്റെ കെട്ടിയോനോട് എനിക്ക് സ്നേഹം കാണിച്ചു കൂടെ??😏 പിന്നെ ഏട്ടാ... നാളെ ഇവിടെ കിടക്കുന്ന വിറക് എല്ലാം ഒന്ന് കീറി തരണേ... ഉള്ളതെല്ലാം തീർന്നു... റൈസ് കുക്കറിൽ വെച്ചാൽ ചോർ കഴിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞു അമ്മയ്ക്ക് അടുപ്പിൽ തന്നെ വേണ്ടേ ചോർ വെക്കാൻ... തീ ഊതി ഊതി ഞാൻ കുഴഞ്ഞു ഏട്ടാ.... ഉണങ്ങിയ വിറക് അല്ലെങ്കിൽ തീ കത്തില്ല..."" ""അമ്മയ്ക്ക് പണ്ടത്തെ ശീലങ്ങൾ അല്ലേ പെണ്ണെ... എനിക്ക് അറിയാം നീ കുറേ അഡ്ജസ്റ്റ് ചെയുന്നു എന്ന്... അതിന് കൂടി നീ ശനിയും ഞായറും എന്നേ ജോലി ചെയ്യിപ്പിക്കുന്നില്ലേ.... നാളെ ഞാൻ കീറി തരാം വിറക്... എന്നിട്ട് വൈകിട്ട് നമുക്ക് നിന്റെ വീട്ടിലും പോകാം... പോരെ??"" ""വിറക് കീറിയാൽ മാത്രം പോരാ... കോഴിക്കൂട്ടിന്റെ മുകളിലെ ഷീറ്റ് ഇല്ലേ... അത് ഒന്ന് കൂടി നന്നായി ഉറപ്പിക്കണം... മഴ ആയാൽ അത് ഇളകി പോകാൻ സാധ്യത ഉണ്ട് എന്ന് അമ്മ പറഞ്ഞു... പിന്നെ അടുക്കളയുടെ സൈഡിൽ ഉള്ള പുല്ല് എല്ലാം കിളച്ചു കളയണം... ശാന്ത ചേച്ചിയുടെ വീട്ടിൽ നിന്ന് പത്ത് കൊട്ട ചാണകം എടുക്കണം എന്ന് അമ്മ പറഞ്ഞാരുന്നു...

അതും ചെയ്യണം... 😁"" ""എന്തുവാടി ഇത്?? ആകെ ഒരു ഞായർ... ഒരു ദിവസം കൊണ്ട് ഇത്ര ജോലി ബംഗാളികൾ പോലും ചെയ്യില്ല... ഇതിൽ ആദ്യത്തെ രണ്ട് കാര്യം നാളെ ചെയാം.. ബാക്കി അടുത്ത ആഴ്ച ആകട്ടെ... എനിക്കും വേണ്ടേ റസ്റ്റ്‌..."" ""ആഴ്ചയിൽ ഏഴു ദിവസം ഉണ്ടെങ്കിൽ ആ ഏഴു ദിവസവും ഞാനും അമ്മയും ഈ വീട്ടിൽ പണി എടുക്കുന്നുണ്ട്... ഞങ്ങൾ ഒരു ദിവസം റസ്റ്റ്‌ എന്ന് പറഞ്ഞു ഇരുന്നാൽ അറിയാം ഈ വീട്ടിലെ അവസ്ഥ... അത് കൊണ്ട് മോൻ ഒരുപാട് ഡയലോഗ് ഒന്നും വേണ്ട.. പറയുന്ന കാര്യം ചെയ്താൽ മതി... ഒറ്റയ്ക്ക് ചെയ്യണ്ട.. ഞാനും സഹായിക്കാം...കേട്ടല്ലോ...."" ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഒരു വാക്ക് തർക്കത്തിന് പോകാതെ എല്ലാം തല കുലുക്കി സമ്മതിച്ചു അവളെ ചേർത്തു പിടിച്ചു തന്നെ കിടന്നവൻ.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story