എനിക്കായ്: ഭാഗം 5

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

രാവിലെ ജിത്തു ഉണർന്നിട്ടും അഞ്ചു തല വഴി പുതപ്പ് മൂടി ആണ് കിടപ്പ്... ""അഞ്ചുവെ.... സമയം എട്ടായി... ഇത് എന്ത്‌ ഉറക്കം ആണ്... പോയി ഒരു ചായ താ പെണ്ണെ..."" ""എന്റെ പൊന്ന് മനുഷ്യാ... ആകെ ഉള്ള ഞായർ ആണ്... ഇന്നെങ്കിലും ഞാൻ ഒന്ന് ഉറങ്ങി തെളിയട്ടെ... ബാക്കി എല്ലാ ദിവസവും നേരം വെളുക്കുന്നതിന് മുൻപ്‌ ഉണരുന്നില്ലേ ഞാൻ... പിന്നെ ചായ ആണെങ്കിൽ ഇവിടെ നിന്ന് നേരെ പോയി ഇടത്തേക്ക് തിരിഞ്ഞാൽ അടുക്കള ആണ്.. പാത്രം സ്റ്റാൻഡിലും പാൽ ഫ്രിഡ്ജിലും ഉണ്ട്... ചായ ഇടുമ്പോൾ എനിക്ക് കൂടി ഒരു ഗ്ലാസ്‌... എന്റെ പൊന്ന് ഏട്ടൻ അല്ലേ... പ്ലീസ്...."" ഇത്ര മാത്രം പറഞ്ഞു അവൾ തലയിൽ കൂടി പുതപ്പ് വീണ്ടും ഇട്ടതും പിന്നെ ഒന്നും പറയാതെ അവൻ തന്നെ പോയി ചായ ഇട്ടു... അല്ലെങ്കിലും ഇത് ഇവിടെ എല്ലാ ഞായറും പതിവാണ്....

എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ ഒരു പരാതിയും ഇല്ലാതെ ഈ വീട്ടിലെ എല്ലാ ജോലിയും ചെയ്യും.. ആ പെണ്ണ് ആകെ ഒന്ന് ഉറങ്ങണം അല്ലെങ്കിൽ റസ്റ്റ്‌ വേണം എന്ന് പറയുന്ന ദിവസം ആണ് ഞായർ... ഇങ്ങനെ പലതും ആലോചിച്ചു ചായ തിളച്ചതും അത് ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് ദോശ ചുടാൻ ഉള്ള മാവ് എടുത്തു വെച്ചു,സാമ്പാറിന് ഉള്ള കഷണങ്ങൾ വേവിക്കാൻ വേണ്ടി കുക്കറിലേക്ക് ആക്കിയവൻ... അരി ഇടാൻ വേണ്ടി അടുപ്പിൽ തീ കൂടി കത്തിച്ചു കലത്തിൽ വെള്ളം വെച്ചിട്ട് ഉറങ്ങി കിടക്കുന്ന അഞ്ചുവിനു കൊണ്ട് പോയി ചായ കൊടുത്തു... ""ദാ ചായ... ഇനിയും കുടിച്ചില്ലെങ്കിൽ ചായ തണുത്തു പോകും... ഞാൻ പോയി ചിക്കൻ വാങ്ങി വരാം..."" ഇതും പറഞ്ഞു പുറത്തേക്ക് പോകാൻ പോയവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇരുത്തിയിട്ട് അവന്റെ മടിയിൽ തല വെച്ചു അഞ്ചു കിടന്നു...

""ഇന്ന് ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു അല്ലേ... സോറി... എന്റെ അച്ഛനോടും അമ്മയോടും കാണിക്കുന്ന വാശി പോലെ എനിക്ക് കാണിക്കാൻ ഏട്ടൻ അല്ലേ ഉള്ളു... അമ്മ ഉള്ളപ്പോൾ ഇങ്ങനെ ഒന്നും പറ്റില്ലല്ലോ... അത് ഒരിക്കലും അമ്മായിഅമ്മ പോരല്ല... ചെന്നു കയറിയ വീട്ടിൽ ഒരു പെണ്ണ് പാലിക്കേണ്ട സാമാന്യം മര്യാദകൾ... അമ്മ ഇവിടെ ഉള്ളപ്പോൾ എല്ലാ ജോലിയും അമ്മയെ കൊണ്ട് ചെയ്യിപ്പിക്കാൻ എനിക്ക് മനസ് വരില്ല... ഇന്ന് നമ്മൾ മാത്രം അല്ലേ ഉള്ളു... എല്ലാം താമസിച്ചു ആയാലും കുഴപ്പം ഒന്നുല്ല... അത് കൊണ്ട് ഇനി ഏട്ടൻ അടുക്കളയിൽ ഒന്നും ചെയ്യണ്ട..."" ""ഞാൻ അതിന് ഒന്നും ചെയ്തില്ല... ബ്രേക്ഫാസ്റ്റ് മാത്രം ആക്കി വെച്ചിട്ടുണ്ട്... ബാക്കി ഒക്കെ പോയി വന്നിട്ട് നമുക്ക് രണ്ട് പേർക്കും കൂടി ചെയ്യാൻ ഉള്ളതെ ഉള്ളു...."" ""പോയി വന്നിട്ട് മോനു ചെയ്യാൻ ഉള്ള പണി ഞാൻ ഇന്നലെ തന്നെ തന്നില്ലേ... 😁""

""നല്ലതാ.. പിന്നെ വേറെ എന്തെങ്കിലും വേണോ?? ഇവിടെ വന്നിട്ട് വീണ്ടും വാങ്ങാൻ പോകാൻ പറഞ്ഞാൽ ഞാൻ പോകില്ല... പെട്രോളിന് തീ പിടിച്ച വില ആണ്..."" ""ഒരു കിലോ സവാളയും തക്കാളിയും പച്ചമുളകും കൂടി വാങ്ങിയേക്ക്... പിന്നെ ഒരു ചിക്കൻ മസാലയും..."" ""ഇത്ര മതിയോ???"" ""തത്ക്കാലം ഇത് മതി... പിന്നെ ചിക്കൻ മസാല തന്നെ വാങ്ങി കൊണ്ട് വരണം... അല്ലാതെ കഴിഞ്ഞ തവണത്തെ പോലെ മീറ്റ് മസാല വാങ്ങി വരരുത്..."" ""ഒരിക്കൽ അബദ്ധം പറ്റി എന്ന് വെച്ചു നീ അത് ഇങ്ങനെ എപ്പോഴും ഓര്മിപ്പിക്കണം എന്നില്ല... ഏതായാലും മസാല അല്ലേ... 😒 പിന്നെ ഇന്ന് തൈര് വേണ്ടേ????"" ""വേണ്ട... തൈര് ഇവിടെ ഫ്രിഡ്ജിൽ ഉണ്ട്... ഒരു കവർ പപ്പടം കൂടി വാങ്ങാൻ മറക്കല്ലേ..."" ""ആം... ഞാൻ പോയി വരാം... നീ മുന്നിലെ കതക് അടച്ചിട്ടു വന്നു കിടക്ക്... ആരെങ്കിലും അകത്ത് കയറിയാൽ പോലും അറിയില്ല..."" 🌺🌺🌺🌺🌺🌺

രാവിലെ മുതൽ ഉള്ള വിറക് കീറുന്നത് കഴിഞ്ഞപ്പോൾ തന്നെ ഉച്ചയായി... അപ്പോഴേക്കും അഞ്ചു ഫുഡ്‌ എല്ലാം ടേബിളിന്റെ പുറത്തു എടുത്തു വെച്ചിരുന്നു.... ""പോയി കുളിച്ചിട്ട് വാ ഏട്ടാ... ഇനി ബാക്കി ഒക്കെ പിന്നെ ചെയ്യാം..."" ""ഇനി ബാക്കി ഒന്നുല്ല... ഇതെല്ലാം ഒന്ന് അടുക്കി പെറുക്കി ആ ഷെഡിൽ വെച്ചാൽ മതി.. അത് കൂടി കഴിഞ്ഞിട്ട് കഴിക്കാൻ ഇരിക്കാം... അല്ലെങ്കിൽ പിന്നെ വീണ്ടും കുളിക്കേണ്ടി വരും ഞാൻ..."" ""എങ്കിൽ പിന്നെ നമുക്ക് രണ്ട് പേർക്കും കൂടി എടുത്തു വെക്കാം.. അപ്പോൾ പിന്നെ പെട്ടെന്ന് ജോലി തീരും..."" ഇതും പറഞ്ഞു അഞ്ചു വിറക് അടുക്കി വെച്ചപ്പോൾ അവൾ അടുക്കി വെച്ചത് അവൻ എടുത്തു ഷെഡിൽ കൊണ്ട് വെച്ചു.... ഉച്ചയ്ക്ക് കഴിക്കാൻ രണ്ട് പേരും കൂടി ഇരുന്നപ്പോഴും അവൻ ഇടയ്ക്ക് ഓരോ ഉരുള അഞ്ചുവിന് കൊടുത്തു... അമൃതം പോലെ അത് കഴിക്കുമ്പോൾ അത് അവർ രണ്ട് പേരും മാത്രം ഉള്ള ലോകം ആരുന്നു...

കുഞ്ഞ് പരിഭവങ്ങളും സ്നേഹവും മാത്രം ഉള്ള അവരുടെ സ്വർഗം... അല്ലെങ്കിലും അവന്റെ ഒരു ചെറു തലോടൽ പോലും അവൾക്ക് സന്തോഷം നൽകുന്നത് പോലെ തന്നെ ജിത്തുവിന്റെ ദേഷ്യം അവൾക്ക് സഹിക്കാനും പറ്റില്ല... 🌺🌺🌺🌺🌺🌺 ഉച്ചക്ക് ഫുഡ്‌ കഴിച്ചു ഒന്ന് മയങ്ങിയിട്ട് കോഴിക്കൂട് ശെരിയാക്കി കഴിഞ്ഞു അടുക്കള വശത്തുള്ള തിണ്ണയിൽ ഇരുന്ന് ഭാവി കാര്യങ്ങളെ കുറിച്ചുള്ള ചിന്തയിൽ phd എടുത്തു കൊണ്ട് ഇരുന്നപ്പോൾ ആണ് ഒരു ചായ ഗ്ലാസ്‌ മുന്നിലേക്ക് നീണ്ടു വന്നത്.. ""ഇങ്ങനെ ഓരോന്ന് ആലോചിച്ചാൽ എങ്ങനെ ആണ്... ഇന്ന് എന്നേ വീട്ടിൽ കൊണ്ട് പോകാം എന്ന് പറഞ്ഞത് അല്ലേ... അതോ ഇനി വീണ്ടും അടുത്ത ആഴ്ചയിലേക്ക് മാറ്റിയോ അത്???"" ""ഞാൻ കൊണ്ട് പോകും എന്ന് പറഞ്ഞാൽ കൊണ്ട് പോയിരിക്കും.. പിന്നെ നമ്മുടെ കാര്യം തന്നെ ആലോചിച്ചത് ആണെടി ഭാര്യേ...."" ""നമ്മുടെ എന്ത്‌ കാര്യം???"" ""അടുത്ത മാസം അല്ലേ ഓണം... എന്നും ഓട്ടം പോയി കിട്ടുന്നത് അല്ലാതെ കൈയിൽ പ്രത്യേകിച്ച് ഒന്നുല്ല... നമ്മുടെ ആദ്യത്തെ ഓണം അല്ലേ...

എല്ലാവർക്കും ഡ്രസ്സ്‌ ഒക്കെ എടുത്തു കൊടുക്കണമെല്ലോ... ചിത്രയ്ക്കും അളിയനും. മോൾക്കും, അമ്മയ്ക്കും, പിന്നെ നിന്റെ വീട്ടിൽ ഉള്ളവർക്കും... അനു കുട്ടിക്ക് വീട്ടിൽ ഇടാൻ കൂടി വാങ്ങി കൊടുക്കണം... പിന്നെ നിനക്കും എടുത്തിട്ട് കുറേ നാൾ ആയില്ലേ... എനിക്ക് പിന്നെ എടുത്തില്ലെങ്കിലും കുഴപ്പം ഇല്ല... എല്ലാത്തിനും കൂടി പൈസ എങ്ങനെ ഒപ്പിക്കും എന്ന് ആലോചിക്കുവാ... ബ്ലേഡ് എടുക്കാൻ നിന്നാൽ തല അറക്കുന്ന പലിശ ആണ്... ഒരു ദിവസം പണി ഇല്ലെങ്കിൽ തീർന്നു...."" ""ഇതാണോ ഇപ്പോഴത്തെ പ്രശ്നം... എന്റെ കൈയിൽ വള ഇല്ലേ... അതിൽ ഒരെണം പണയം വെച്ചാൽ പ്രശ്നം തീർന്നെല്ലോ... പിന്നെ ഫോൺ വാങ്ങിയ ചിട്ടി തീരുമ്പോൾ അടുത്തതിന് ഈ പണയം എടുക്കാം...."" ""നീ ഒന്ന് പോയെ.. അതൊന്നും ശെരിയാകില്ല... എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ എടുക്കാം അത്...""

""ഇത് പിന്നെ അത്യാവശ്യം അല്ലേ... ഓണത്തിന് ഏട്ടൻ പോയി ആരുടേയും മുൻപിൽ കൈ നീട്ടണ്ട... ഇതാകുമ്പോൾ നമ്മൾ രണ്ടും അറിഞ്ഞാൽ മതിയെല്ലോ... ഞാൻ ആണെങ്കിൽ താലി മാലയും കമ്മലും അല്ലാതെ സ്വർണം അങ്ങനെ ഉപയോഗിക്കാറുമില്ല... എടുക്കാതെ ഒന്നും ഇരിക്കില്ലല്ലോ... പൈസ കിട്ടുമ്പോൾ എടുക്കാം... അല്ലാതെ ഇപ്പോൾ അത്ര പൈസ ഏട്ടൻ എങ്ങനെ ഒപ്പിക്കും???? മാമൻ കൊണ്ട് വരുന്ന ഡ്രെസ്സും കളിപ്പാട്ടവും നോക്കി നച്ചു മോൾ ഇപ്പോഴേ കാത്തിരിക്കുന്നുണ്ട്... അത് കൊണ്ട് ഇനി അത് ആലോചിച്ചുള്ള ടെൻഷൻ ഒന്നും വേണ്ട... പ്രശ്നം സോൾവ്ഡ്..."" ""നച്ചു മോൾ... മാമന്റെ ചക്കര കുട്ടി... അവൾക്ക് എന്നേ പേടിയും ആണ്, എന്നാൽ അത് പോലെ സ്നേഹവും ആണ്... ഞാൻ അവളെ ഒന്ന് വഴക്ക് പോലും പറയാറില്ല... പക്ഷേ വിളിച്ചാൽ വിളിക്കുന്ന സ്ഥലത്ത് വരും..."" ""അതിപ്പോൾ ഏട്ടൻ മാത്രം അല്ല.. ഞാനും അങ്ങനെ തന്നെ ആണ്... അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ തിരിഞ്ഞു നിന്ന് പറയും...

പക്ഷേ മാമൻ എന്ത്‌ പറഞ്ഞാലും അത് ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് നിന്ന് കേൾക്കും... മാമൻ വഴക്ക് പറയറാറില്ല... എപ്പോഴും മോളെ എന്നാണ് വിളിക്കുന്നത്... പക്ഷേ എന്തൊക്കെ ആണെങ്കിലും മാമനെ പേടി ആണ്... അനു വഴക്ക് ഇടുമ്പോൾ അവസാനത്തെ അടവ് ഞാൻ ഇപ്പോൾ മാമനെ വിളിക്കും എന്ന് പറയുന്നതാരുന്നു... എല്ലാ ഓണത്തിനും മാമൻ കൊണ്ട് വരുന്ന ഡ്രെസ്സിനു കാത്തിരിക്കും... കൂടേ മാമിയും കാണും... വേറെ ആരൊക്കെ വാങ്ങി തന്നാലും ഇല്ലെങ്കിലും മാമൻ വാങ്ങി തരും എന്ന് ഭയങ്കര ഉറപ്പാരുന്നു... ഒരു തവണ എനിക്ക് ഇല്ലാതെ അനുവിന് മാത്രം വാങ്ങി കൊണ്ട് വന്നു... എന്നിട്ട് മാമി പറഞ്ഞു മോൾ വലിയ കുട്ടി ആയില്ലേ... അത് കൊണ്ട് വള വാങ്ങാൻ പൈസ തരാം എന്ന്... ശെരിക്കും സത്യം മാമന്റെ കൈയിൽ പൈസ ഇല്ലാരുന്നു... എന്റെ കണ്ണ് നിറഞ്ഞത് കണ്ട് പിന്നെ മാമൻ ആരുടെയോ കൈയിൽ നിന്ന് കടം വാങ്ങി കടയിൽ കൊണ്ട് പോയി എനിക്ക് ഡ്രസ്സ്‌ എടുത്തു തന്നു... അത് കിട്ടിയപ്പോൾ എന്റെ സാറെ... സ്വർഗം കിട്ടിയ സന്തോഷം ആരുന്നു... 😁

അമ്മ ആവിശ്യം ഇല്ലാതെ വഴക്ക് പറയുമ്പോൾ മാമനോട് പരാതി പറയും ഞങ്ങൾ... കാര്യം അമ്മ മാമനെക്കാൾ മൂത്തത് ആണെങ്കിലും മാമനെ ചെറിയ പേടി ഒക്കെ ഉണ്ടേ.... ഇവർ തമ്മിൽ ഉള്ള വഴക്ക് ആണ് അതിലും രസം... രണ്ടും കൂടി വഴക്ക് ഇട്ടു ഇറങ്ങി പോകുന്നത് കണ്ടാൽ തോന്നും ഈ ജീവിതത്തിൽ ഇനി തമ്മിൽ മിണ്ടില്ല എന്ന്... പക്ഷേ കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പഴയത് പോലെ ചേച്ചിയെ എന്ന് വിളിച്ചു മാമൻ വരും... അല്ലെങ്കിൽ മോനെ എന്ന് വിളിച്ചു അമ്മ അങ്ങോട്ട് ചെല്ലും... ഒരിക്കൽ ഇവരുടെ അടി കണ്ടു പേടിച്ചപ്പോൾ മാമി പറഞ്ഞു നീ അതൊന്നും കാര്യമാക്കണ്ട... ഇത് രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും പഴയത് പോലെ ആകും എന്ന്... അതോടെ പിന്നെ ഞങ്ങളും മൈൻഡ് ചെയ്യാതെ ആയി... പിന്നെ ഏട്ടൻ ഇന്നലെ പോയ കല്യാണത്തിന്റെ കാര്യം ബുക്കിൽ എഴുതി വെച്ചോ???"" ""നിന്റെ കുട്ടിക്കളി ഒക്കെ എവിടെ പോയി അഞ്ചു??? ഇപ്പോൾ എല്ലാ കാര്യങ്ങളും നീ എന്നേക്കാൾ നന്നായി ചിന്തിക്കുന്നു...."" ""കുട്ടിക്കളി ഇപ്പോഴും ഉണ്ടെല്ലോ...

പക്ഷേ അത് ഏട്ടന്റെ അടുത്തും എന്റെ വീട്ടുകാരുടെ അടുത്തും ആണെന്ന് മാത്രം... പിന്നെ കല്യാണം കഴിഞ്ഞു പ്രാരാബ്ധം എല്ലാം തലയിൽ ആകുമ്പോൾ പിന്നെ കളിച്ചു നടക്കാൻ ഒന്നും സമയം കാണില്ലെന്നേ...."" ""പിന്നെ... ഭയങ്കര പ്രാരാബ്ധം അല്ലേ... ഞാൻ ഇവിടെ നിന്ന് ഒന്ന് മാറി നിൽകുമ്പോൾ നീ അറിയും ശെരിക്കുള്ള പ്രാരാബ്ധം എന്താ എന്ന്...."' ""ഹാ.. അത് മറ്റൊരു നേക്കഡ് ട്രൂത്.. ഇപ്പോൾ എല്ലാം നോക്കാൻ ഏട്ടൻ ഇല്ലേ... അത് കൊണ്ട് എനിക്ക് ഇങ്ങനെ ഫ്രീ ആയി നടക്കാം... പിന്നെ അടുത്ത വീട്ടിലെ സീന ചേച്ചി ഇല്ലേ... ചേച്ചി ചോദിച്ചു വിശേഷം ഒന്നും ആയില്ലേ എന്ന്...."" ""കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആയതേ ഉള്ളു... അപ്പോഴേക്കും തുടങ്ങി വിശേഷം... ഇനി ചോദിക്കുമ്പോൾ നീ തിരിച്ചു പറയണം നല്ല വിശേഷം ചേച്ചി എന്ന്....

ഇവരുടെ ഒക്കെ വിചാരം കല്യാണം കഴിക്കുന്നത് തന്നെ കുട്ടികൾ ഉണ്ടാകാൻ ആണെന്ന് ആണ്... ഇനി വെറുതെ അത് ആലോചിച്ചു കണ്ണ് നിറച്ചു നടക്കേണ്ട... സമയം ആകുമ്പോൾ നമ്മുടെ ഇടയിലേക്ക് പുതിയ ആള് വരും.... അത് ഇനി ഇത്തിരി താമസിച്ചിട്ട് ആണെങ്കിലും ശെരി... അവർക്ക് ഉള്ളത് ഞാൻ പിന്നെ കൊടുത്തോളാം... എന്നെങ്കിലും എന്റെ മുന്നിൽ വെച്ചു പറയട്ടെ...."" ""വഴക്ക് ഒന്നും വേണ്ട ഏട്ടാ.. ഞാൻ പറഞ്ഞതാ അവർ അങ്ങനെ പറഞ്ഞു എന്ന്..."" ""ആം... ഞാൻ ഒന്നിനും പോകുന്നില്ല.. നീ പോയി റെഡി ആയി വാ.. നമുക്ക് വീട്ടിൽ പോയി വരാം... കഴിഞ്ഞ ആഴ്ചയും പോയില്ലാരുന്നെല്ലോ... പോകുന്ന വഴി അനുവിന് എന്തെങ്കിലും കൂടി വാങ്ങാം....""...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story