എനിക്കായ്: ഭാഗം 6

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

""ഞാൻ ഒന്നിനും പോകുന്നില്ല.. നീ പോയി റെഡി ആയി വാ.. നമുക്ക് വീട്ടിൽ പോയി വരാം... കഴിഞ്ഞ ആഴ്ചയും പോയില്ലാരുന്നെല്ലോ... പോകുന്ന വഴി അനുവിന് എന്തെങ്കിലും കൂടി വാങ്ങാം...."" 🌺🌺🌺 അഞ്ചുവിന്റെ വീട്ടിൽ പോയി വന്നപ്പോഴേക്കും ഒരാഴ്ചത്തേക്ക് ഉള്ള പച്ചക്കറി കൂടി ഉണ്ടാരുന്നു അവളുടെ കൈയിൽ... പിന്നെ അമ്മയുടെ സ്പെഷ്യൽ മീൻകറിയും... ""ഇവിടെ ഇത്രയും കറി ഉണ്ടായിട്ട് നീ എന്തിനാ ഇതും കൂടി കൊണ്ട് വന്നത്??? അവിടെ വെച്ചു എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആരുന്നു..."" വീട്ടിൽ വന്ന ഉടനെ സുജിത് കലിപ്പിച്ചതും അഞ്ചു അവനെ നോക്കി ഭംഗിയിൽ ചിരിച്ചു.... ""അത് പിന്നെ ആഹാരം കഴിക്കുന്നോ എന്ന് ചോദിച്ചപ്പോൾ ഏട്ടൻ അല്ലേ പറഞ്ഞത് ഒന്നും വേണ്ട അമ്മേ, വിശപ്പില്ല എന്ന്... പെട്ടെന്ന് തിരിച്ചു വരാൻ ഇറങ്ങുകയും ചെയ്തു..

അപ്പോൾ പിന്നെ അമ്മ പറഞ്ഞു കുറച്ചു മീൻകറി പാത്രത്തിൽ തരാം.. മോൾ വീട്ടിൽ പോയി കഴിക്കാൻ... എനിക്ക് എന്റെ അമ്മയുടെ കറി ഭയങ്കര ഇഷ്ടാ... അത് കൊണ്ട് ഞാൻ കൊണ്ട് വന്നു... ഏട്ടന് ഇഷ്ടം അല്ലെങ്കിൽ കഴിക്കണ്ട ട്ടൊ... ഞാൻ കഴിച്ചോളാം..."" ഇതും പറഞ്ഞു മുഖവും വീർപ്പിച്ചു അടുക്കളയിൽ പോകുന്നവളെ നോക്കി കുഴപ്പം ആയോ എന്ന അവസ്ഥ ആയി ജിത്തുവിന്... എപ്പോഴൊക്കെ വീട്ടിൽ പോയാലും കൈയിൽ എന്തെങ്കിലും ഒക്കെ തിരിച്ചു വരുമ്പോൾ കാണും... കറി, പലഹാരം, ചെടിയുടെ തൈകൾ, ഇതൊന്നും പോരാതെ ഇടയ്ക്ക് അവളുടെ അച്ഛൻ കൈയിൽ കൊടുക്കുന്ന പൈസ... എന്നോട് ഒന്നും ചോദിക്കാതെ പോക്കറ്റിൽ നിന്ന് പൈസ എടുക്കുന്നവൾ ആണ്... അച്ഛന്റെ കൈയിൽ നിന്ന് കിട്ടുന്നത് നിധി പോലെ സൂക്ഷിച്ചു വെക്കുന്നത്... അതിൽ എന്തെങ്കിലും പറയാൻ ചെന്നാൽ അത് പിന്നെ പരാതിയും ആകും...

എന്റെ അമ്മയോട് എന്തെങ്കിലും പറയാൻ രണ്ട് വെട്ടം ചിന്തിക്കുന്നവൾ... അവളുടെ വീട്ടിൽ പോയാൽ പിന്നെ നാക്ക് അകത്തിടില്ല... എന്തെങ്കിലും ഒക്കെ കല പില... അച്ഛനോടും വഴക്കിട്ട്... അമ്മയോട് തറുതല പറഞ്ഞു... ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ... ഒരാണിന് മനസിലാക്കാൻ പറ്റാത്തത് ആയി ഒന്നേ ഉള്ളു ഭൂമിയിൽ... പെണ്ണ്!!!"" 🌺🌺🌺🌺🌺🌺 ഓണത്തിന് വേണ്ടി ഉള്ള ഡ്രസ്സ്‌ എടുക്കാൻ വേണ്ടി കടയിൽ വന്നതാണ് ജിത്തുവും അഞ്‌ജലിയും... ആദ്യം തന്നെ അവർ പോയത് ലേഡീസ് സെക്ഷൻ ആണ്... ""വേണ്ടത് എല്ലാം നോക്കി എടുക്ക് നീ... പിന്നെ ഇന്ന് രാത്രി എങ്കിലും എടുത്തു കഴിയണേ... ഞാൻ അവിടെ ഇരിക്കാം.."" ""ഏട്ടൻ എന്റെ കൂടേ നിന്നാൽ മതി.. എനിക്ക് അങ്ങനെ ഡ്രസ്സ്‌ എടുക്കാൻ വല്യ പിടി ഒന്നുല്ല.... നമുക്ക് രണ്ട് പേർക്കും കൂടി എടുക്കാം...."" ആദ്യം തന്നെ അഞ്ചു എടുത്തത് സുജിത്തിന്റെ അമ്മയ്ക്ക് ഒരു സെറ്റും മുണ്ടും ആണ്... പിന്നെ അഞ്ചുവിന്റെ അമ്മയ്ക്ക് സാരിയും അനുവിനും ചിത്രയ്ക്കും ഓരോ ചുരിദാറും നച്ചു മോൾക്ക് ഒരു ഫ്രോക്കും...

""നിനക്ക് ഒന്നും എടുക്കുന്നില്ലേ അഞ്ചു??? സാരി നോക്കിയാലോ???"" ""ഏട്ടനും അച്ഛനും കൂടി എടുത്തിട്ട് നമുക്ക് എനിക്ക് ഉള്ളത് നോക്കാം..."" ""ആ നോട്ടം വേണ്ട മോളെ... എനിക്ക് അറിയാം... പിന്നെ പൈസ തികഞ്ഞില്ല എന്ന് പറഞ്ഞു നിനക്ക് എടുക്കാതെ ഇരിക്കാൻ അല്ലേ... അങ്ങനെ ഇപ്പോൾ എന്തായാലും വേണ്ട... നിനക്ക് സാരി എടുക്കാം... വാ... "" ""അതെന്തിനാ സാരി??? ചുരിദാർ പോരെ??? ഞാൻ അങ്ങനെ സാരി ഉടുക്കാറില്ലല്ലോ...."" ""നിന്നെ സാരിയിൽ കാണാൻ ഒരു ആഗ്രഹം പെണ്ണെ... പ്ലീസ്... നല്ല അഞ്ചുട്ടി അല്ലേ... ഞാൻ സെലക്ട്‌ ചെയ്ത് തരാം സാരി..."" ""ആം.. പക്ഷേ സിമ്പിൾ ആയിട്ടുള്ളത് മതി..."" അഞ്ചുവിന് ഓണത്തിന് വേണ്ടി സാരി എടുത്തത് ജിത്തു തന്നെ ആണ്... അത് കഴിഞ്ഞു അവളുടെ എതിർപ്പ് ഒന്നും മൈൻഡ് ചെയ്യാതെ തന്നെ വീട്ടിൽ ഇടാൻ രണ്ട് നൈറ്റ്‌ ഡ്രെസ്സും എടുത്തു....

പിന്നീട് അഞ്ചുവിന്റെ അച്ഛന് ഷർട്ടും മുണ്ടും, മനുവിന് ഒരു ഷർട്ടും എടുത്തു കഴിഞ്ഞപ്പോൾ തന്നെ ജിത്തുവിന്റെ ബഡ്ജറ്റ് കാലി ആയി.... ""ജിത്തേട്ടന് എടുക്കുന്നില്ലേ ഷർട്ട്??"" ""ഞാൻ പിന്നെ വന്നു എടുക്കാം അഞ്ചു... ഇപ്പോ ഒരു കാവി കൈലി എടുക്കാം..."" ""എന്താ ഏട്ടാ?? പൈസ ഇല്ലേ???"" ""വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിയില്ലേ... ഷർട്ടും മുണ്ടും വാങ്ങാൻ നിന്നാൽ ബാക്കി നച്ചു മോൾക്ക് വേണ്ടത് വാങ്ങാൻ പറ്റില്ല... ഞാൻ രണ്ട് ദിവസം കഴിഞ്ഞു വന്നു ഷർട്ട് എടുക്കാം... ഇപ്പോ നീ വാ... ഇത്രയും മതി...."" പിന്നീട് സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് അഞ്ചു ഒന്നും പറയാൻ നിന്നില്ല.... 🌺🌺🌺🌺🌺🌺 തിരുവോണ ദിവസം രാവിലെ തന്നെ അഞ്ചു ഉണർന്നു പൂക്കളം ഇട്ടു.. അപ്പോഴേക്കും അമ്മയും ഉണർന്നു... പിന്നീട് രണ്ട് പേരും കൂടി രാവിലെ കഴിക്കാൻ ഉള്ള ആഹാരം ഉണ്ടാക്കി കഴിഞ്ഞപ്പോൾ അമ്മ തന്നെ അഞ്ചുവിനോട് പറഞ്ഞു കല്യാണം കഴിഞ്ഞു ആദ്യത്തെ ഓണം ആയത് കൊണ്ട് രണ്ട് പേരും കൂടി അമ്പലത്തിൽ പോയി വരാൻ...

ജിത്തുവിനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് അവൻ വാങ്ങി കൊടുത്ത സാരി നല്ല ഭംഗിയിൽ ഉടുത്തിട്ട് സിന്ദൂരവും ഇട്ടപ്പോഴേക്കും അവൻ കുളിച്ചിട്ട് വന്നു... സ്റ്റാൻഡിൽ കിടന്ന മുണ്ട് ഉടുക്കാൻ പോയപ്പോൾ ആണ് മുന്നിലേക്ക് ഒരു കവർ നീണ്ടു വന്നത്... തുറന്നു നോക്കിയപ്പോൾ അഞ്ചുവിന്റെ സാരിക്ക് ചേരുന്ന ഷർട്ടും അതേ കര ഉള്ള മുണ്ടും.... ""എല്ലാവർക്കും വാങ്ങി.. എന്നിട്ട് വീടിനു വേണ്ടി കഷ്ടപ്പെടുന്ന ആള് മാത്രം പഴയ ഡ്രസ്സ്‌ ഇടുന്നത് എനിക്ക് സഹിക്കില്ല... എനിക്ക് അറിയാമാരുന്നു ഏട്ടൻ വാങ്ങില്ല എന്ന്... അത് കൊണ്ട് കോളേജിൽ നിന്ന് ഒരു ദിവസം നേരുത്തേ ഇറങ്ങി ഞാൻ തന്നെ വാങ്ങി... പൈസ അച്ഛൻ ഇടയ്ക്ക് തരുന്നത് ഉണ്ടാരുന്നു എന്റെ കൈയിൽ... പിന്നെ ഏട്ടന്റെ കൈയിൽ നിന്ന് തന്നെ ഇടയ്ക്ക് എടുക്കുന്നതും... അല്ലാതെ പഠിക്കാൻ പോകുന്ന എനിക്ക് എവിടെ നിന്നാണ് പൈസ.... 😁 ഇഷ്ടായോ ഷർട്ട്????"" ""ഒരുപാട് ഒരുപാട് ഇഷ്ടായി... ""എങ്കിൽ നമുക്ക് ഒരു സെൽഫി എടുക്കാം????"" അഞ്ചു പറഞ്ഞതും ജിത്തു ഫോൺ എടുത്തു...

""ഒരു മിനിറ്റ്.. എന്തോ ഒരു കുറവ് ഉണ്ട്..."" ""എന്ത്‌ കുറവ്???"" അവൻ ചോദിച്ചു തീരുന്നതിന് മുൻപ്‌ തന്നെ ടേബിളിന്റെ മുകളിൽ ഇരുന്ന സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു ജിത്തുവിന്റെ നെറ്റിയിൽ അഞ്ചു കുറി വരച്ചു.... ""ഇപ്പോൾ സുന്ദരൻ ആയി...."" ഇതും പറഞ്ഞു അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നതും ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു മനോഹരമായ ഫോട്ടോ എടുത്തവൻ... 🌺🌺🌺🌺🌺🌺 ഓണത്തിന് രാവിലെ അമ്പലത്തിൽ പോയി വന്നിട്ട് അഞ്ചു ബാക്കി അടുക്കള ജോലിയിലേക്ക് കടന്നപ്പോൾ ജിത്തു ഓട്ടോ എടുത്തു വെളിയിലേക്ക് പോയ്‌... ഇന്നലെ തന്നെ അവൻ പറഞ്ഞിരുന്നു ഇന്ന് ഓണം ആയത് കൊണ്ട് ചിലപ്പോൾ നല്ല ഓട്ടം കിട്ടും എന്ന്... അത് കൊണ്ട് തന്നെ അവളും തടയാൻ നിന്നില്ല.... രാവിലെ പോയ ആള് കയറി വന്നത് ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ ആണ്... അപ്പോഴേക്കും കഴിക്കാൻ ഉള്ളത് എല്ലാം അഞ്ചുവും അമ്മയും കൂടി എടുത്തു താഴെ വെച്ചിരുന്നു...

താഴെ ഇരുന്ന് അമ്മയ്ക്കും അഞ്ചുവിനും ഒപ്പം സദ്യ കഴിക്കുമ്പോൾ രണ്ട് പേർക്കും ഓരോ ഉരുള ചോർ വായിൽ വെച്ചു കൊടുക്കാൻ മറന്നില്ല ചെക്കൻ... ഉച്ചയ്ക്ക് ഉള്ള സദ്യ കഴിഞ്ഞു കുറച്ചു നേരം റസ്റ്റ്‌ എടുത്തിട്ട് അവർ എല്ലാവരും അഞ്ചുവിന്റെ വീട്ടിൽ പോയി... അമ്മ വരുന്നില്ല എന്ന് പറഞ്ഞിട്ടും ജിത്തു സമ്മതിച്ചില്ല.... തിരുവോണം രാത്രിയും അവിട്ടവും അവിടെ എന്ന് പറഞ്ഞിട്ടാണ് അഞ്ചുവിന്റെ അച്ഛൻ പോയത്... അത് കൊണ്ട് തന്നെ അനുസരണ ഉള്ള കുട്ടികളെ പോലെ പറഞ്ഞ സമയത്തു തന്നെ അവർ അച്ഛന്റെ മുന്നിൽ ഹാജർ ഇട്ടു... 🌺🌺🌺🌺🌺🌺 ഓണം കഴിഞ്ഞതും എന്തോ ഒരു സമാധാനം ആരുന്നു സുജിത്തിന്... ഇനി എല്ലാം വീണ്ടും പഴയ പോലെ... അഞ്ചുവിന് യൂണിവേഴ്സിറ്റി എക്സാം ഡേറ്റ് വന്നത് മുതൽ പെണ്ണിന് ആകെ ടെൻഷൻ ആണ്... എന്ത്‌ ചെയ്താലും ശ്രദ്ധ ഇവിടെ ഒന്നുമല്ല... രാത്രി ഉറക്കം പോലും ഇല്ലാതെ ഇരുന്ന് പഠിപ്പും രാവിലെ മുതൽ വീട്ടിലെ ജോലിയും... ജിത്തുവിന്റെ അമ്മ സഹായിക്കാറുണ്ടെങ്കിലും കൂടുതലും ചെയുന്നത് അവൾ തന്നെ ആണ്...

ഒരു ദിവസം ജിത്തു ജോലി കഴിഞ്ഞു വന്നപ്പോൾ കേൾക്കുന്നത് വീട്ടിൽ നിന്നും അഞ്ചുവിന്റെയും അമ്മയുടെയും ഒച്ച ഉയർന്നു കേൾക്കുന്നത് ആണ്... അന്നത്തെ ദിവസം സ്റ്റാൻഡിൽ കിടന്നു എങ്കിലും വലുതായി ഓട്ടം ഒന്നും കിട്ടിയില്ലാരുന്നു അവന്... അതിന്റെ ടെൻഷനും ആയി വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ അടുത്തത്... ആദ്യം കാര്യം ഒന്നും മനസിലായില്ലെങ്കിലും കണ്ടു കൈയിൽ ഒരു കെട്ടും ആയി നിൽക്കുന്ന അഞ്ചുവും അവളെ വഴക്ക് പറയുന്ന അമ്മയും... ""ഒന്ന് നിർത്തുന്നുണ്ടോ രണ്ടും??? വന്നു കയറുമ്പോൾ എങ്കിലും എനിക്ക് കുറച്ചു സ്വസ്ഥത തരുവോ??? അമ്മയുടെ വക അമ്മയും ഭാര്യയുടെ വക ഭാര്യയും... ഇന്ന് ഇവിടെ എന്താ പ്രശ്നം??? എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് ഇവിടെ കേട്ടാൽ പോരെ??? നാട്ടുകാരെ മുഴുവൻ കേൾപ്പിക്കണോ???? കാര്യം പറ അമ്മേ... ഇന്ന് എന്താ നിങ്ങളുടെ പ്രശ്നം????""

""നീ ഈ പെണ്ണിനെ കണ്ടോ മോനെ??? ഒരു കാര്യത്തിലും ഒരു ശ്രദ്ധ ഇല്ല... ആയിരം തവണ ഞാൻ പറഞ്ഞത് ആണ് തേങ്ങ ഞാൻ പൊട്ടിക്കാം, കറി ഞാൻ വെച്ചോളാം എന്ന്... അപ്പോൾ അവൾക്ക് വാശി... അവൾ തന്നെ ചെയ്തോളാം പോലും... എന്നിട്ട് ചെയ്ത് വെച്ചത് കണ്ടില്ലേ... കൈയിൽ വെട്ടുകത്തി കൊണ്ട്... ശെരിക്കും ചോരയും പോയി... ഇനി എന്തായാലും കുറച്ചു ദിവസം കൈ അനക്കണ്ട... എല്ലാം ഞാൻ തന്നെ ചെയ്യണം... അതെങ്ങനെ... ആദ്യം അനുസരണ എന്ന കാര്യം വേണം പെൺകുട്ടികൾ ആയാൽ..."" ""അമ്മ വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയേണ്ട അമ്മേ... ആവിശ്യത്തിന് അനുസരണ എനിക്ക് ഉണ്ട്... പിന്നെ ഞാൻ നിങ്ങളുടെ അടിമ ഒന്നുമല്ല... എനിക്കും ഉണ്ട് അസുഖങ്ങളും വേദനകളും എല്ലാം... അതെങ്ങനെ... അമ്മയ്ക്ക് അതൊന്നും കണ്ണിൽ പിടിക്കില്ലല്ലോ....

സ്വന്തം മോൾ അസുഖം വന്നു വീട്ടിൽ വരുമ്പോൾ കൊടുക്കുന്ന പരിഗണന എനിക്ക് കിട്ടണമെങ്കിൽ എന്തെങ്കിലും അത്ഭുതം നടക്കണം...."" ശരീരത്തിന്റെ ക്ഷീണവും മനസിന്റെ വേദനയും കാരണം എന്താ പറയുന്നത് എന്ന് പോലും അഞ്ചുവിന് ബോധം ഇല്ലാരുന്നു... ""ഒന്ന് നിർത്തുന്നുണ്ടോ അഞ്ചു... നിനക്ക് അമ്മയെ പറയേണ്ട കാര്യം ഒന്നുല്ല... വയ്യ എന്ന് ഉണ്ടെങ്കിൽ എവിടെ എങ്കിലും പോയി കിടക്കണം... ആരും കിടക്കേണ്ട എന്ന് ഒന്നും പറഞ്ഞിട്ടില്ലല്ലോ... കുറച്ചെങ്കിലും ശ്രദ്ധ വേണം ഒരു കാര്യം ചെയ്യുമ്പോൾ... എന്തിനും വാശി.. ഈ വാശി ഒട്ടും നല്ലതല്ല... നീ പോയി നിനക്ക് ഇഷ്ടം ഉള്ള എന്തെങ്കിലും ചെയ്തോ... എനിക്ക് വയ്യ വെറുതെ... കുറച്ചു സമാധാനം വീട്ടിൽ വരുമ്പോൾ എങ്കിലും താ.... ഒന്ന് പോയി തരുവോ മുന്നിൽ നിന്ന്..."" ദേഷ്യം അതിന്റെ മുകളിൽ എത്തിയപ്പോൾ ജിത്തുവും വിളിച്ചു പറഞ്ഞു... സമാധാനിപ്പിക്കും എന്ന് വിശ്വസിച്ച ആള് പറഞ്ഞ വാക്കുകൾ അവൾക്ക് താങ്ങാവുന്നതിലും അധികം ആരുന്നു...

പിന്നീട് ആരോടും ഒന്നും മിണ്ടാതെ റൂമിൽ വന്നു കിടക്കുമ്പോൾ അവൾ വെറുതെ എങ്കിലും ആഗ്രഹിച്ചു അവൻ അടുത്ത് വന്നിരുന്നെങ്കിൽ എന്ന്... പക്ഷേ വിട്ടു കൊടുക്കാൻ അവനും തോന്നിയില്ല... ആ രാത്രി വേദന സഹിച്ചാണ് അഞ്ചു കിടന്നത് എന്ന് ഓർക്കാതെ ക്ഷീണം കാരണം ജിത്തു പെട്ടെന്ന് ഉറങ്ങി പോയി... രാവിലെ ഉണരുമ്പോൾ അഞ്ചുവിനെ കട്ടിലിൽ കാണാത്തത് കൊണ്ട് അവന് മനസിലായി അവൾ ഉണർന്നു എന്ന്... പക്ഷേ സമയം നോക്കിയപ്പോൾ നാല് മണി... ഇത്ര രാവിലെ ഇവൾ എന്താ ചെയുന്നത് എന്ന് അറിയാൻ വേണ്ടി അടുക്കളയിൽ പോയി നോക്കിയവന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു... മുറിഞ്ഞ കൈയും കൊണ്ട് തേങ്ങ ചിരവുന്ന അഞ്ചു... മുറിവിൽ നിന്ന് രക്തം വരുന്നുണ്ട്... പക്ഷേ അതൊന്നും കാര്യം ആക്കാതെ ഓരോ ജോലി കഴിയുമ്പോഴും അടുത്ത ജോലി... വേദന കാരണം എല്ലാം പതിയെ ആണ് ചെയുന്നത്... ""എന്തിനാ നീ ഇത്ര നേരുത്തേ ഉണർന്നത്?? കുറച്ചു നേരം കൂടി കിടന്നു കൂടേ???""

""അതൊന്നും കുഴപ്പം ഇല്ല ഏട്ടാ... എന്നും ഉണരുന്ന സമയത്തു ഉണർന്നാൽ ഈ കൈ വെച്ചു എനിക്ക് ജോലി എല്ലാം സമയത്തിന് ചെയ്തു തീർക്കാൻ പറ്റി എന്ന് വരില്ല... പിന്നെ നിങ്ങൾ ഒക്കെ വിചാരിക്കും ഞാൻ അമ്മയെ അടുക്കളയിൽ കഷ്ടപ്പെടുത്താൻ വേണ്ടി ചെയുന്നത് ആണെന്ന്... വെറുതെ എന്തിനാ ഇനി അത് കൂടി ഞാൻ കേൾക്കുന്നത്...."" ""അഞ്ചു ഞാൻ അപ്പോഴത്തെ ദേഷ്യത്തിനു...."" ""അതേ... ദേഷ്യത്തിന്... ഏട്ടന് ദേഷ്യം വരാം... അമ്മയ്ക്ക് ദേഷ്യം വരാം... എനിക്ക് മാത്രം ഇതൊന്നും പറ്റില്ല അല്ലേ... ക്ഷീണം ഇല്ല, അസുഖം ഇല്ല, വേദന ഇല്ല... ഇതൊന്നും ഇല്ലാത്ത ഒരു ജന്മം... കുറേ ദിവസം ആയി ഞാൻ നന്നായി ഒന്ന് ഉറങ്ങിയിട്ട്... രാത്രി മൂന്ന് മണി വരെ പടുത്തം... പിന്നെ വീണ്ടും രാവിലെ അഞ്ചു മുതൽ വീട്ടുജോലി...പിന്നെ കോളേജിലേക്ക് ഉള്ള ഓട്ടം... ഇവിടെ വന്നു കഴിഞ്ഞു വീണ്ടും ജോലി...

ഇന്നലെ കൈ മുറിഞ്ഞത് തന്നെ ഞാൻ മനപ്പൂർവം ഒന്നും ചെയ്തത് അല്ല.. കണ്ണ് ഒന്ന് ചെറുതായി മയങ്ങി പോയി... അപ്പോൾ ആണ് വെട്ട് കൊണ്ടത്... എന്ത്‌ മാത്രം ചോര പോയി എന്ന് അറിയാവോ... അമ്മയ്ക്ക് എന്നോട് സ്നേഹം ഒക്കെ ആണ്.. പക്ഷേ ഞാൻ ചെയുന്നത് എന്തും കുറ്റം ആണ്... ശെരിക്കും മടുത്തു എനിക്ക്... വേറെ ഒന്നും വേണ്ട... ഏട്ടൻ ഒന്ന് ചേർത്തു പിടിച്ചു കൂടേ... അതും ചെയില്ലല്ലോ... ഇന്നലെ തന്നെ ഞാൻ ആഗ്രഹിച്ചു ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്നു... എന്ത്‌ പറ്റിയതാ എന്ന് പോലും ഒരു വാക്ക്..... ഇന്ന് രാവിലെ ഇത്ര നേരുത്തേ ഉണർന്നത് മറ്റൊന്നും കൊണ്ട് അല്ല... ഇനി ഞാൻ കാരണം ആരും ഈ വീട്ടിൽ അധികം ജോലി ചെയ്യണ്ട... മുറിവിൽ നിന്ന് ഉണ്ടാകുന്ന വേദനയെക്കാൾ കഠിനം ആണ് വാക്കുകൾ കൊണ്ട് നൽകുന്നത്... ആ വേദന ആണ് സഹിക്കാൻ പറ്റാത്തത്.... അമ്മ എന്തെങ്കിലും പറഞ്ഞാലും അത് കുറച്ചു സമയം കഴിയുമ്പോൾ മാറും.. പക്ഷേ ഏട്ടൻ പറയുന്നത്....."" ബാക്കി പറയാൻ നില്കാതെ കണ്ണ് രണ്ടും അമർത്തി തുടച്ചു വീണ്ടും ബാക്കി ജോലികൾ ചെയ്യാൻ പോയ പെണ്ണിനെ നോക്കി എന്ത്‌ പറയണം എന്ന് അറിയാതെ ജിത്തു തറഞ്ഞു നിന്നു........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story