എനിക്കായ്: ഭാഗം 7

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

ബാക്കി പറയാൻ നില്കാതെ കണ്ണ് രണ്ടും അമർത്തി തുടച്ചു വീണ്ടും ബാക്കി ജോലികൾ ചെയ്യാൻ പോയ പെണ്ണിനെ നോക്കി എന്ത്‌ പറയണം എന്ന് അറിയാതെ ജിത്തു തറഞ്ഞു നിന്നു... 🌺🌺🌺🌺 വയ്യാത്ത കൈ വെച്ചു ജോലി ചെയുന്നത് കണ്ട് പല തവണ ജിത്തു സഹായിക്കാൻ ചെന്നപ്പോഴും അവൾ അവനെ അകറ്റി നിർത്തി... ചോദിക്കുന്നതിനു മാത്രം ഉത്തരം... പിന്നെ ദേഷ്യം വന്നു അവനും മൈൻഡ് ചെയ്യാൻ പോയില്ല... രാവിലെ ആരോ കാളിങ് ബെൽ അടിയ്ക്കുന്നത് കേട്ടാണ് സുജിത് പോയി കതക് തുറന്നത്... മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒരു നിമിഷം ഇന്നലത്തെ പ്രശ്നങ്ങൾ എല്ലാം അഞ്ചു അച്ഛനെ വിളിച്ചു പറഞ്ഞോ എന്ന് ഓർത്തു ടെൻഷൻ ആയെങ്കിലും അച്ഛന്റെ മുഖത്തെ ചിരി കണ്ടപ്പോൾ മനസിലായി ആള് ഒന്നും അറിഞ്ഞിട്ടില്ല എന്ന്... ""അഞ്ചു മോൾ എവിടെ മോനെ????"" ""അടുക്കളയിൽ ജോലിയിൽ ആണ് അച്ഛാ... അകത്തേക്ക് വായോ..."" ബഹുമാനത്തോടെ ഉണ്ണി പറഞ്ഞതും അച്ഛൻ അകത്തേക്ക് കയറി ഇരുന്നു... ""എന്താ അച്ഛാ പെട്ടെന്ന്....????""

ജിത്തു അവന്റെ സംശയം മറച്ചു വെച്ചില്ല.. ""രാവിലെ മുതൽ വീട്ടിൽ ഒരാൾ സ്വസ്ഥത തരുന്നില്ല മോനെ... മോളുടെ കാര്യം പറഞ്ഞ്... അവളെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് പോലും... ഇന്നലെ രാത്രി എന്തോ സ്വപ്നം കണ്ട് ഞാൻ ഉറങ്ങാൻ പോലും അവൾ സമ്മതിച്ചില്ല.... എവിടെ അഞ്ചു മോൾ????"" ""അടുക്കളയിൽ ജോലിയിൽ ആണ്... ഞാൻ വിളിക്കാം അച്ഛാ...."" അപ്പോഴേക്കും ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു അഞ്ചു ഹാളിലേക്ക് വന്നിരുന്നു... തന്റെ അച്ഛൻ ആണെന്ന് കണ്ടതും ഓടി പോയി കൊച്ച് കുഞ്ഞെന്ന പോലെ അച്ഛന്റെ നെഞ്ചിലേക്ക് ചേർന്നവൾ... ഒരുപാട് വിഷമവും സന്തോഷവും വരുമ്പോൾ മാത്രം ആണ് അവൾ അങ്ങനെ ചെയുന്നത് എന്ന് അയാൾക്കും അറിയാം എങ്കിലും വെറുതെ സംസാരിച്ചു ഒരു പ്രശ്നത്തിന് നിന്നില്ല.... അപ്പോഴാണ് അഞ്ചുവിന്റെ കൈയിലെ കെട്ട് ശിവരാമൻ കണ്ടത്...

""എന്താ എന്റെ കുഞ്ഞിന്റെ കൈയിൽ???"" ഒരച്ഛന്റ ആധിയോടെ അയാൾ ചോദിച്ചതും സുജിത് ആകെ വല്ലാതെ ആയി... ""ഒന്നുല്ല അച്ഛാ.. അടുക്കളയിൽ ജോലി ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ഇന്നലെ പറ്റിയത് ആണ്... മരുനൊക്കെ വെച്ചു... ഇപ്പോൾ ചെറിയ വേദന മാത്രം ഉള്ളു...."" ജിത്തുവിന്റെ വിഷമം മനസിലാക്കി അഞ്ചു തന്നെ പറഞ്ഞ്... ""മ്മ്.. ഞാൻ വേറെ ഒരു കാര്യം കൂടി മോനോട് ചോദിക്കാൻ ആണ് വന്നത്..."" ""എന്താ അച്ഛാ????"" ""അഞ്ചു മോളുടെ പരീക്ഷ എല്ലാം ഇന്നലെ കഴിഞ്ഞില്ലേ... ഇനി മോൾ കുറച്ചു ദിവസം വീട്ടിൽ വന്നു നിൽക്കട്ടെ... ഞാൻ തന്നെ തിരിച്ചു കൊണ്ട് വിടാം....പത്മ കുറേ ദിവസം കൊണ്ട് പറയുന്നു ഈ കാര്യം... ഇപ്പോൾ ഞാൻ വീട്ടിലേക്ക് പോകുമ്പോൾ എന്റെ കൂടേ വരട്ടെ മോനെ... മോനു ബുദ്ധിമുട്ട് ഉണ്ടോ????"" ""എനിക്ക് എന്ത്‌ ബുദ്ധിമുട്ട്... ഇനി കുറച്ചു ദിവസം അവധി അല്ലേ... അഞ്ചു വരും അച്ഛാ.. ഞാൻ സമയം ഉള്ളപ്പോൾ അങ്ങോട്ട് വരാം..."" ഇത്ര പറഞ്ഞപ്പോഴും സുജിത് ശ്രദ്ധിച്ചത് അഞ്ചുവിനെ ആണ്...

സാധാരണ താൻ ഇങ്ങനെ പറയുമ്പോൾ വരുന്നില്ല എന്ന് ഉടനെ പറയുന്നവൾ ഇന്ന് ഒരക്ഷരം മിണ്ടുന്നില്ല.... ""ഉണ്ണി മോൻ സമ്മതിച്ചല്ലോ... മോൾ പോയി ഫോണും കാര്യങ്ങളും ഒക്കെ എടുത്തിട്ട് വാ... നമുക്ക് ഇറങ്ങാം... അച്ഛന് മോളെ വീട്ടിൽ വിട്ടിട്ട് ജോലിക്ക് പോകണം...."" ശിവരാമന്റെ കൂടേ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അനുവാദം പോലെ അവൾ അവനെ നോക്കിയെങ്കിലും ആ കണ്ണിൽ മുഴുവൻ പരിഭവം ആരുന്നു... അത് മനസിലാക്കിയ പോലെ അവനും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടം തോന്നി... 🌺🌺🌺🌺 ശോഭന (ജിത്തുവിന്റെ അമ്മ) അമ്പലത്തിൽ പോയിട്ട് വീട്ടിൽ വരുമ്പോൾ കാണുന്നത് സോഫയിൽ കിടന്നു എന്തൊക്കെയോ ആലോചിക്കുന്ന ജിത്തുവിനെ ആണ്... ""ഇന്ന് സ്റ്റാൻഡിൽ പോകുന്നില്ലേ ഉണ്ണി നീ???.. അഞ്ചു എവിടെ????"" ""ഞാൻ ഇന്ന് എവിടെയും പോകുന്നില്ല... അഞ്ചു വീട്ടിൽ പോയി...""

""വീട്ടിൽ പോയോ?? ആരോട് ചോദിച്ചിട്ട്????.. വീട്ടിൽ പല പ്രശ്നങ്ങളും നടക്കും... അതിന് ഒക്കെ ഇറങ്ങി പോകുന്നത് ആണോ പരിഹാരം.???.. നീ പുറകിൽ ചെല്ലും എന്ന അഹങ്കാരം ആണ് അവൾക്ക്...."" ""അവൾ ഇറങ്ങി പോയത് ഒന്നുമല്ല... അവളെ കാണാൻ ഇന്ന് രാവിലെ അഞ്ചുവിന്റെ അച്ഛൻ വന്നിരുന്നു... കുറച്ചു ദിവസം അഞ്ചുവിനെ അവിടെ നില്കാൻ സമ്മതിക്കുവോ എന്ന് ചോദിച്ചു... ഞാൻ സമ്മതിച്ചു.. അത്രേ ഉള്ളു...."" ""അത്രേ ഉള്ളു എന്നോ.???.. പെണ്ണിനെ കെട്ടിച്ചു വിട്ടാൽ അവൾ പിന്നെ നിൽക്കേണ്ടത് ഭർത്താവിന്റെ വീട്ടിൽ ആണ്... അല്ലാതെ തോന്നുമ്പോൾ തോന്നുമ്പോൾ സ്വന്തം വീട്ടിൽ പോവുക അല്ല വേണ്ടത്... ഇവിടെ നിന്ന് പോയാൽ പിന്നെ ജോലി ഒന്നും ചെയ്യണ്ടല്ലോ... പിന്നെ അവളുടെ താളത്തിന് ഒത്തു തുള്ളാൻ നീയും... ഭാര്യയെ അടക്കി നിർത്താൻ പഠിക്കണം നീ... ഇനി ജോലി എല്ലാം ഈ വയസു കാലത്ത് ഞാൻ തന്നെ ചെയ്യണം... മടുത്തു ഞാൻ ഇത്... അഹങ്കാരി...."" ""ഒന്ന് നിർത്തുന്നുണ്ടോ അമ്മേ ഇത്....!!!!"" ജിത്തുവിന് അവന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ടാരുന്നില്ല...

""സ്വന്തം വീട്ടിൽ പോയി നിൽക്കുന്ന പെൺകുട്ടികൾ കൊള്ളില്ല എങ്കിൽ അമ്മയുടെ മോൾ ഇവിടെ ആഴ്ചകൾ വന്നു നിൽക്കുന്നത് എന്ത്‌ അർത്ഥത്തിൽ ആണ്???? അതോ ഇനി അതും അളിയന്റെ കുഴപ്പം ആണോ??? എന്ത്‌ പറഞ്ഞാലും ഉടനെ അവളുടെ സ്വഭാവം.... എന്റെ പെണ്ണിന്റെ സ്വഭാവം എന്താ അമ്മേ കുഴപ്പം.???.. ചിത്രയേ പോലെ ഒരു പെണ്ണല്ലേ അവളും... അവൾക്കും ഇല്ലേ സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടേ നിൽക്കാൻ ആഗ്രഹം... ഇന്നലെ തന്നെ കൈയിലെ മുറിവ് ചെറുത് ആണെന്നാണ് ഞാൻ വിചാരിച്ചത്... പക്ഷേ ഇന്ന് ചോര പോയപ്പോൾ അല്ലേ മനസിലായത് എത്ര മാത്രം മുറിഞ്ഞു എന്ന്... അമ്മയ്ക്ക് എങ്ങനെ തോന്നി ആ സമയവും അവളെ വഴക്ക് പറയാൻ??? കുറച്ചു ദിവസങ്ങൾക്കു മുൻപ്‌ ഞാൻ ശ്രദ്ധിച്ചു... പീരീഡ്സ് ആയി വയ്യാതെ കിടക്കുന്ന അവളോട് പോയി ഓരോ ജോലി ചെയ്യാൻ പറയുന്നത്... എന്നിട്ട് ഒരു ന്യായവും.... എല്ലാ പെൺകുട്ടികൾക്കും മാസം വരുന്നത് ആണ് ഇത് പോലും... ചിത്രയ്ക്ക് സാധാരണ പീരീഡ്സ് ആകുന്ന ദിവസം അമ്മ ഇവിടെ നിന്ന് അവളുടെ അടുത്തേക്ക് പോകുവെല്ലോ... മക്കളെ നോക്കണം എന്ന് പറഞ്ഞ്... അത് തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ അല്ലേ എന്റെ അഞ്ചുവിന്....

പീരീഡ്സ് സമയം അവൾക്ക് ഓവർ ബ്ലീഡിങ്ങും നടുവ് വേദനയും ആണെന്ന് ഒക്കെ അമ്മയ്ക്ക് അറിയാം... അവൾ അത് പറഞ്ഞപ്പോൾ അമ്മ എന്താ പറഞ്ഞത്??? അസുഖം ആണെങ്കിൽ ഹോസ്പിറ്റലിൽ പോകാൻ അല്ലേ... എന്നിട്ട് അവൾ അടുക്കളയിൽ ഇട്ടു വെച്ചിരുന്ന ചായ എടുത്തു കുടിക്കാൻ പോലും അമ്മ മെനക്കെട്ടില്ല... അതും ആ വേദന സഹിച്ച് അവൾ മുന്നിൽ കൊണ്ട് തന്നപ്പോൾ അല്ലേ അമ്മ കുടിച്ചത്???? എല്ലാം കണ്ട് ഞാൻ മിണ്ടാതെ നിൽക്കുന്നതിന്റെ അർത്ഥം ഇതൊന്നും എനിക്ക് മനസിലാകുന്നില്ല എന്ന് അല്ല... വെറുതെ ഞാൻ ആയി ഒരു പ്രശ്നം വേണ്ട എന്ന് ആഗ്രഹം കൊണ്ട് മാത്രം ആണ്... ഭാര്യയെ എന്തെങ്കിലും പറഞ്ഞാലും ഒന്ന് ചേർത്തു പിടിച്ചാൽ അവളുടെ സങ്കടം മാറും... പക്ഷേ അമ്മയെ പറഞ്ഞാൽ ഉടനെ പേര് വീഴും... ഭാര്യയുടെ വാലിൽ തൂങ്ങി, പെൺകോന്തൻ, കല്യാണം കഴിഞ്ഞ ശേഷം പിന്നെ അവന് അമ്മയെ വേണ്ട, ഭാര്യ പറയുന്നത് ആണ് വേദവാക്യം... അങ്ങനേ ചക്ക മാങ്ങാ തേങ്ങ.... ശെരിക്കും ഞാൻ എന്താ വേണ്ടത്???

എനിക്ക് അമ്മയും വേണം, അഞ്ചുവും വേണം... നിങ്ങൾ രണ്ട് പേരും എനിക്ക് ഒരുപോലെ ആണ്... ചെകുത്താന്റെയും കടലിന്റെയും നടുക്ക് ആണ് ഞാൻ... ഇനി അമ്മയോട് ഉള്ള സ്നേഹം കുറഞ്ഞു പോകും എന്നൊക്കെ ഉള്ള തോന്നൽ ആണെങ്കിൽ ഒരു കാര്യം തീർത്തു പറയാം ഞാൻ.. അമ്മ എന്നും അമ്മ ആണ്... ഭാര്യക്ക് ഒരിക്കലും അമ്മയുടെ സ്ഥാനം അല്ല മനസ്സിൽ... തിരിച്ചും... അത് പോലെ തന്നെ നിങ്ങൾ രണ്ട് പേരോടും ഉള്ള സ്നേഹവും വ്യത്യസ്തം ആണ്... അമ്മ എന്ത്‌ വിചാരിച്ചാലും ഒരു കാര്യം അവസാനമായി പറയുവാ ഞാൻ.... ഇനി എന്റെ പെണ്ണിനെ അമ്മ ഇങ്ങനെ വേദനിപ്പിക്കരുത്... വേദനിപ്പിച്ചാൽ പിന്നെ അവളുടെ കൂടേ ഞാനും ഈ വീട്ടിൽ കാണില്ല.... വാടക വീട് എടുത്തിട്ട് ആണെങ്കിലും ഞാൻ അവളെ കൊണ്ട് മാറും... എന്നേ മാത്രം വിശ്വസിച്ചു കൂടേ ജീവിക്കാൻ വന്നവൾ ആണ് അമ്മേ.... നിങ്ങൾ ഒക്കെ തന്നെ അല്ലേ അവളെ എന്റെ കൈ പിടിച്ചു ഏല്പിച്ചത്... ഇനിയും വേദനിപ്പിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല... മരണം വരെ അച്ഛൻ അമ്മയെ പൊന്ന് പോലെ കൊണ്ട് നടന്നില്ലേ... അത് പോലെ തന്നെ എന്റെ ഭാര്യ ആണ് അമ്മേ അവൾ.. അല്ലാതെ ഇവിടുത്തെ വേലക്കാരി അല്ല...

എന്നോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഇനി അഞ്ചുവിനെ ഇങ്ങനെ വേദനിപ്പിക്കല്ലേ അമ്മേ.. ഒരപേക്ഷ ആണ്... 🌺🌺🌺🌺 റൂമിൽ കിടക്കുമ്പോൾ ജിത്തുവിന്റെ ചിന്ത മുഴുവൻ അഞ്ചുവിനെ കുറിച്ച് ആരുന്നു. എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന, രാവിലെ കുസൃതി കാട്ടി തന്നെ ഉണർത്തി, ഒരു കൊച്ച് കുട്ടിയെ നോക്കുന്നത് പോലെ പുറകിൽ നടന്നു ഓരോ കാര്യം പറഞ്ഞ് തരുന്നവൾ.... സ്വയം എന്തൊക്കെ അസുഖം വന്നാലും അവൾ പറയുന്നത് ഒന്നുമില്ല എട്ടാ എന്ന് ആയിരിക്കും.... എന്റെ കണ്ണ് നിറഞ്ഞാൽ അവൾക്ക് അത് സഹിക്കില്ല... തനിക്ക് പനി വന്നാൽ ആ ദിവസം മുഴുവൻ ഉറങ്ങാതെ ഇരിക്കും... ഒന്നിന് വേണ്ടിയും ഒരു വാശിയും ഇത് വരെ കാണിച്ചിട്ടില്ല... ജോലി കഴിഞ്ഞു വരുമ്പോൾ കൈയിൽ രണ്ട് പരിപ്പ് വട ഉണ്ടെങ്കിൽ ഒരെണം ഉടനെ അമ്മയ്ക്ക് കൊടുത്തിട്ട് അവളുടെ പാതി തന്റെ വായിൽ കൂടി വെച്ചു തരും... അമ്മ എന്തെല്ലാം പറഞ്ഞാലും തിരിച്ചു ഒന്നും പറയാറില്ല... എന്നിട്ട് രാത്രി തന്നെ സമാധാനിപ്പിക്കും...

അമ്മയ്ക്ക് അച്ഛൻ ഇല്ലാത്തത് കൊണ്ട് ഒക്കെ ഉള്ള പേടി ആണ് ഏട്ടാ. അല്ലാതെ സ്നേഹം ആണ്, വെറുതെ വഴക്കിന് ഒന്നും പോകേണ്ട.. അത് അമ്മയ്ക്ക് വിഷമം ആകും പോലും... ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളിൽ ആരുന്നു.... കല്യാണം കഴിഞ്ഞു ഇത്ര മാസം ആയിട്ടും ഒരിക്കൽ പോലും അവൾ തന്നെ കുറ്റം പറഞ്ഞിട്ടില്ല... എല്ലാം ആലോചിച്ചു ഇനിയും അഞ്ചുവിനെ കണ്ടില്ലെങ്കിൽ പ്രാന്ത് പിടിക്കും എന്ന അവസ്ഥ ആയപ്പോൾ ജിത്തു പുറത്തേക്ക് ഇറങ്ങി.. ""നീ ഇത് എവിടെ പോകുന്നു ഉണ്ണി????"" ""ഞാൻ അഞ്ചുവിന്റെ വീട്ടിലേക്ക് പോകുവാ അമ്മേ... അമ്മ പേടിക്കണ്ട... ഞാൻ ചിത്രയേ വിളിച്ചിട്ട് ഉണ്ട്.. അവളും മക്കളും നില്കും രണ്ട് ദിവസം ഇവിടെ..."" 🌺🌺🌺🌺 ഇതേ സമയം അഞ്ചു റോഡിലേക്ക് നോക്കി പ്രതീക്ഷയോടെ അവനെയും കാത്ത് ഇരുന്നു.... അമ്മയും അനിയത്തിയും ഒന്നും കളിയാക്കുന്നത് അവൾക്ക് ഒരു പ്രശ്നമേ അല്ലാരുന്നു.... എത്രയൊക്കെ വഴക്ക് ഇട്ടാലും ജിത്തേട്ടന് തന്റെ കലങ്ങിയ കണ്ണുകൾ കണ്ടാൽ സഹിക്കില്ല എന്ന് മാറ്റാരെക്കാളും നന്നായി അഞ്ചുവിന് അറിയാം.... ❤💙........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story