എനിക്കായ്: ഭാഗം 8

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

വീടിന്റെ മുന്നിൽ ഇരുന്ന ആള് പെട്ടെന്ന് റൂമിലേക്ക് കയറി പോകുന്നത് കണ്ട് ആണ് അമ്മ അടുക്കളയിൽ നിന്ന് വന്നത്... കാര്യം മനസിലാകാതെ അഞ്ചുവിന്റെ പുറകെ നോക്കാൻ പോയപ്പോൾ ജിത്തു അകത്തേക്ക് കയറി വന്നു... ""ഓഹോ... അപ്പോ കാത്തിരുന്ന ആള് വന്നതിന്റെ ആണ് പൊന്നു മോൾ അകത്തേക്ക് ഓടിയത്... ഉണ്ണി മോൻ കണ്ടോ ആവോ....!!"" (അഞ്ചുവിന്റെ അമ്മ ആത്മ...) ""എന്താ അമ്മേ എന്തോ ആലോചിച്ചു നില്കുന്നത്???? "" അകത്തേക്ക് കയറി വന്നതും ജിത്തു ചോദിച്ചു... ""ഒന്നുല്ല മോനെ... മോനു ഇന്ന് ജോലി ഇല്ലേ??? ഈ സമയത്തു വന്നത് കൊണ്ട് ചോദിച്ചതാ..."" ""ഇന്ന് പോയില്ല അമ്മേ... ഒരു ദിവസം റസ്റ്റ്‌ എടുക്കാം എന്ന് വെച്ചു... അഞ്ചു എവിടെ??? സാധാരണ എന്റ ബൈക്കിന്റെ സൗണ്ട് കേട്ടാൽ മുന്നിൽ വരുന്നവൾ ആണെല്ലോ... ഇന്ന് കണ്ടില്ല..."" ""നിങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കം ഉണ്ടോ മോനെ????"" ""അതെന്താ അമ്മ അങ്ങനെ ചോദിച്ചത്???"" ""മറ്റൊന്നും കൊണ്ട് ചോദിച്ചത് അല്ല... ഇവിടെ ഒരാൾ വന്നപ്പോൾ മുതൽ കണ്ണ് റോഡിലേക്ക് ആണ്.. ഒരു രണ്ട് മിനിറ്റ് മുൻപ്‌ വരെ സോപനത്തിൽ ഇരിക്കുന്നുണ്ടാരുന്നു..

റോഡിലേക്ക് നോക്കി.. ഇപ്പോൾ ഞാൻ നോക്കിയപ്പോൾ കാറ്റ് പോലെ ഒരാൾ റൂമിലേക്ക് പോയി.... അവിടെ റൂമിൽ പിണങ്ങി കിടക്കുവാണെന്ന് തോന്നുന്നു.. മോൻ തന്നെ പോയി പിണക്കം മാറ്റിക്കോ... അതാ നല്ലത്.... അമ്മ ചായ എടുക്കട്ടെ???"" ""ചായ വേണ്ട അമ്മേ... ഉച്ച ആകാറായില്ലേ... ഇനി ചോർ കഴിക്കാം... അച്ഛൻ പോയോ ജോലിക്ക്??? അനു എവിടെ???"" ""ഇന്ന് മോൾ വന്ന സന്തോഷത്തിൽ അച്ഛൻ ജോലിയ്ക്ക് പോയില്ല... അവൾക്ക് എന്തോ വിഷമം ഉണ്ട് എന്ന് പറഞ്ഞു അഞ്ചുവിന് ഇഷ്ടം ഉള്ള ചിക്കൻ ഒക്കെ വാങ്ങാൻ പോയി.. അവൾക്ക് ബിരിയാണി വേണം പോലും... അതിനുള്ള സാധനങ്ങൾ വാങ്ങാൻ... അനു കുളിക്കാൻ പോയി..."" ""മ്മ്.. ഞാൻ പോയി അഞ്ചുവിനെ നോക്കി വരാം അമ്മേ... അമ്മയുടെ ബാക്കി പണി നടക്കട്ടെ...."" 🎀🎀 ജിത്തു റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് തലയണ കെട്ടി പിടിച്ചു കണ്ണും അടച്ചു കിടക്കുന്ന അഞ്ചുവിനെ ആണ്... എന്തൊക്കെയോ പതിയെ പറയുന്നുണ്ട്... അവളുടെ കാട്ടികൂട്ടൽ ഒക്കെ കണ്ട് ഒന്നും മിണ്ടാതെ മുണ്ട് മാറി കൈലി ഉടുത്തിട്ട് അവളുടെ മറുസൈഡിൽ ചെന്നു കിടന്നപ്പോൾ അറിഞ്ഞിട്ടും അറിയാത്തത് പോലെ അഞ്ചു തലയണയിലെ പിടി ഒന്ന് കൂടി മുറുക്കി...

ഇടുപ്പിൽ കൂടി ഒരു കൈ ഇഴഞ്ഞു വരുന്നത് അറിഞ്ഞിട്ടും അവൾ മിണ്ടാതെ കിടന്നു... പുറംകഴുത്തിൽ തട്ടിയ നനവ് ആണ് അവൻ കരയുക ആണെന്ന് അവൾ മനസിലാക്കിയത്... ""എന്തിനാ ജിത്തേട്ടൻ കരയുന്നത്??? ഏഹ്ഹ്???"" അവന്റെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ തന്നെ അവളും കരച്ചിലിന്റെ വക്കിൽ എത്തി... ""ഞാൻ കണ്ടില്ല അഞ്ചു നിന്റ കൈ ഇത്ര മുറിഞ്ഞു എന്ന്... ഇന്നലെ ആകെ പ്രാന്ത് പിടിച്ച അവസ്ഥ ആരുന്നു.. അതിന്റെ കൂടേ വാക്കുകൾ കൊണ്ട് ഞാനും നിന്നെ വേദനിപ്പിച്ചു... സോറി അഞ്ചുട്ടി... എനിക്ക് അറിയാം നീ ആ വീട്ടിൽ അനുഭവിക്കുന്നത്... ഇനി ഞാൻ ഒന്നിനും സമ്മതിക്കില്ല... അമ്മയ്ക്ക് ഉള്ളത് കൊടുത്തിട്ടുണ്ട്.. നീ പിണങ്ങല്ലേ... സോറി പൊന്നേ... ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല...."" ""പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ ജിത്തേട്ടാ... 😂 എനിക്ക് അറിയില്ലേ എന്റെ ഏട്ടനെ... ഒരുപാട് ദേഷ്യം വരുമ്പോൾ ചീത്ത വിളിച്ചിട്ട് പിന്നെ വന്നു സമാധാനിപ്പിക്കും... ഇതല്ലേ സ്ഥിരം പരുപാടി... പിന്നെ ഇന്ന് കണ്ണ് നിറയാൻ മാത്രം എന്ത്‌ ഉണ്ടായി????"" ""നിന്റെ കൈയിലെ ഈ മുറിവ് തന്നെ..."" മരുന്ന് വെച്ചു കെട്ടിയ സ്ഥലത്ത് ചുണ്ടുകൾ ചേർത്തു അവൻ പറഞ്ഞതും അവൾ ഒന്ന് കൂടി അവനോട് ചേർന്നു കിടന്നു... ""അത് അത്ര വലിയ മുറിവ് ഒന്നും അല്ല എട്ടാ..

വരുന്ന വഴി അച്ഛൻ ഹോസ്പിറ്റലിൽ കേറി ഇൻഫെക്ഷൻ ആകാതെ ഇരിക്കാൻ ഉള്ള ഇൻജെക്ഷൻ എടുത്തു... കുറച്ചു ദിവസം എക്സാം ആയത് കൊണ്ട് നന്നായി ഉറക്കം ഒന്നും ഇല്ലാരുന്നെല്ലോ... എല്ലാം കൊണ്ടും ഞാൻ ആകെ ക്ഷീണിച്ചു പോയി.. കോളേജിൽ നിന്ന് വന്നു ഉറങ്ങാം എന്ന് വെച്ചപ്പോൾ അമ്മ അടുത്ത ജോലി തന്നു... തീയൽ ഉണ്ടാക്കാൻ തേങ്ങ ചിരവി കൊടുക്കാൻ... പിന്നെ അതിന്റെ പുറകിൽ പോയി.. എനിക്ക് ഉറക്കം വന്നു ഇരുന്ന സമയം തേങ്ങ പൊട്ടിച്ചതാ.. പൊട്ടി പോയത് കൈ ആരുന്നു എന്ന് മാത്രം... 😂 കുഞ്ഞ് മുറിവ് അല്ലേ.. പെട്ടെന്ന് മാറും... ഇനി അതിന് വെറുതെ ടെൻഷൻ ആകല്ലേ.... ഇന്ന് എന്താ ജോലിയ്ക്ക് പോകാഞ്ഞത്??? ഇന്നലെ എന്തിനാ വന്നു അത്ര ദേഷ്യപ്പെട്ടത്???"" ""ജോലിയ്ക്ക് പോകാഞ്ഞത് ഓട്ടോ പണിക്ക് കയറ്റി ഇന്ന്.. ഇനി കിട്ടാൻ രണ്ട് ആഴ്ച എടുക്കും... അത് വരെ ജോലി ഇല്ല... നാളെ മുതൽ ബാബു ചേട്ടന്റെ കൂടേ ടൈൽ പണിയ്ക്ക് പോകണം... വീട്ടിൽ പണി ഇല്ലാതെ ഇരുന്നാൽ ബാക്കി കാര്യങ്ങൾ നടക്കില്ലല്ലോ... പിന്നെ ഓട്ടോ പണിക്ക് തന്നെ നല്ല പൈസ ആകും... അതിന്റെ കൂടേ നിന്റെ ഫീസ് അടക്കണം... ചിത്ര വിളിച്ചിട്ട് അവൾക്ക് എന്തോ അത്യാവശ്യം.. കുറച്ചു പൈസ ചോദിച്ചു.. പിന്നെ കറന്റ്‌ ബില്ല്, വീടിന്റെ ലോൺ... എല്ലാം കൂടി എനിക്ക് ആകെ പ്രാന്ത് പിടിച്ച അവസ്ഥ ആരുന്നു....

ആ സമയത്ത് ആണ് അമ്മയും മോളും കൂടി ഉള്ള വഴക്കും... എല്ലാം കണ്ട് എന്റെ കൈ വിട്ടു പോയി.... സോറി...."" ""വന്നപ്പോൾ മുതൽ സോറി പറയുവല്ലേ... മതി... എനിക്ക് പരാതി ഒന്നുല്ല... ചെറിയ വിഷമം ഉണ്ടാരുന്നു.. പക്ഷേ ഇപ്പോൾ അതും മാറി... അമ്മ വീട്ടിൽ ഒറ്റയ്ക്ക് അല്ലേ... ഏട്ടൻ ഇന്ന് പോകുവോ????"" ""നീ വരുവോ???"" ""ഞാൻ കുറച്ചു ദിവസം ഒന്ന് ഇവിടെ നിൽക്കട്ടെ.. പ്ലീസ്.. എത്ര ദിവസം ആയി അച്ഛന്റെയും അമ്മയുടെയും കൂടേ നിന്നിട്ട്..."" ""അമ്മയുടെ അടുത്ത് ചിത്ര ഉണ്ട്... അവൾക്കും മോൾക്കും വേറെ ജോലി ഒന്നും ഇല്ലെല്ലോ... നീ ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി... റസ്റ്റ്‌ എടുത്തോ..."" ""അപ്പോൾ ഏട്ടൻ പോകുവോ???"" ""ഞാൻ രാത്രി വരാം.... ജോലിയ്ക്ക് പോകണ്ടേ..."" ""മ്മ്... രാവിലെ എന്തെങ്കിലും കഴിച്ചോ???"" ""ഇല്ല... നീ കഴിച്ചോ???"" ""വിശപ്പ് ഇല്ലാരുന്നു... ഇന്ന് അച്ഛൻ ഇവിടെ ബിരിയാണി വെക്കാം എന്ന് പറഞ്ഞെല്ലോ..."" ""നിനക്ക് ബിരിയാണി ഒക്കെ ഒരുപാട് ഇഷ്ടം അല്ലേ.. പിന്നെ എന്താ അതൊക്കെ നമ്മുടെ വീട്ടിൽ വെച്ചാൽ???"" ""നമ്മുടെ വീട്ടിൽ എന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതിയോ... അമ്മ അതൊന്നും കഴിക്കില്ല...

പിന്നെ അമ്മയ്ക്കും ഉള്ളത് ഞാൻ തന്നെ ഉണ്ടാക്കണം... എനിക്ക് വയ്യ വെറുതെ ഇരട്ടി പണി.. അതിലും ഭേദം ഞാൻ കഴിക്കാതെ ഇരിക്കുന്നത് അല്ലേ... കുറച്ചു പണി കുറയുമെല്ലോ... മരുന്ന് കഴിച്ചതിന്റെ ആണെന്ന് തോന്നുന്നു... എനിക്ക് നല്ല ഉറക്കം വരുന്നു എട്ടാ..."" ""ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ.. എനിക്കും ഒന്ന് മയങ്ങണം... ആകെ എന്തോ ഒരു ക്ഷീണം... ഇന്നലെ നന്നായി ഉറങ്ങാത്തത് കൊണ്ട് ആയിരിക്കും...."" 🎀🎀 ഉറക്കം ഉണർന്ന അഞ്ചു ആദ്യം നോക്കിയത് ജിത്തു കിടന്ന ഭാഗത്തേക്ക് ആണ്.. അവൻ അവിടെ ഇല്ല എന്ന് കണ്ടപ്പോൾ മനസിലായി ആൾ ഉണർന്നു അച്ഛന്റെ അടുത്തേക്ക് പോയി കാണും എന്ന്.. ഫോൺ എടുത്തു നോക്കിയപ്പോൾ അവൾക്ക് തന്നെ അത്ഭുതം... സമയം മൂന്ന് മണി... ഇത് വരെ ആരും തന്നെ ഉണർത്തിയതും ഇല്ല... പുറത്തേക്ക് ഇറങ്ങിയപ്പോഴേ കണ്ടു ടിവിയുടെ മുന്നിൽ ഇരുന്ന് കത്തി അടിക്കുന്ന അച്ഛനും മരുമോനും... ഇവർക്ക് ഇത്ര സംസാരിക്കാൻ കാര്യം എന്താണോ ആവോ... വീട്ടിലെ കറന്റ്‌ ചാർജ് കൂടിയത് മുതൽ മോദി വരെ ഈ സംസാരം എത്തും എന്ന് അവൾക്കും അറിയാം... ""അമ്മേ... വിശക്കുന്നു...!!!"" ഇതും പറഞ്ഞു അഞ്ചു ടേബിളിന്റെ അടുത്ത് വന്നു ഇരുന്നതും അടുക്കളയിൽ നിന്ന് അമ്മ ഒരു പാത്രത്തിൽ അവൾക്ക് വേണ്ടത് എല്ലാം മുന്നിൽ കൊണ്ട് കൊടുത്തു...

തന്റെ വീട്ടിൽ ഒരിക്കലും അഞ്ചുവിന് അമ്മ ഇങ്ങനെ ചെയ്ത് കൊടുത്തിട്ടില്ല എന്ന് ജിത്തു ഓർത്തു... എന്നും ഒരുമിച്ചു ഇരുന്ന് ആഹാരം കഴിക്കും.. അല്ലാതെ കോളേജിൽ നിന്ന് വരുമ്പോൾ ഒന്നും അമ്മ ഇങ്ങനെ ചെയ്തിട്ടില്ല... ആ സമയം താൻ അവിടെ ഉണ്ടെങ്കിൽ അവൾ പറയും ജിത്തേട്ടാ വിശക്കുന്നു എന്ന്... ""കൊച്ച് കുട്ടി അല്ലല്ലോ അമ്മേ എല്ലാം ഇങ്ങനെ എടുത്തു കൊണ്ട് കൊടുക്കാൻ... അവൾക്ക് വേണമെങ്കിൽ അടുക്കളയിൽ പോയി എടുത്തു കഴിക്കട്ടെ... വൈകിട്ട് വരെ കിടന്ന് ഉറങ്ങിയത് അല്ലേ നമ്മുടെ കൂടേ കഴിക്കാൻ വരാതെ....."" ജിത്തു അഞ്ചുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി... ""അവൾക്ക് ഇവിടെ വരുമ്പോൾ അല്ലേ മോനെ ഇഷ്ടത്തിന് കിടന്ന് ഉറങ്ങാൻ പറ്റു... അവിടെ അതൊന്നും പറ്റില്ലല്ലോ...അവളുടെ ഇഷ്ടത്തിന് ഉറങ്ങട്ടെ... ഇനി എത്ര പ്രായം ആയാലും ഞങ്ങളുടെ കണ്ണ് അടയുന്നത് വരെ അവൾ ഞങ്ങൾക്ക് കുഞ്ഞല്ലേ..."" ഇതും പറഞ്ഞു ഓരോ കറിയും അഞ്ചുവിന്റ പാത്രത്തിലേക്ക് അമ്മ ഇട്ടു കൊടുത്തപ്പോൾ അവൾ ജിത്തുവിനെ കൊഞ്ഞനം കുത്തി കാണിച്ചു...

ഏത് പോലെ തന്നെ അവൻ തിരിച്ചും... 🎀🎀 രാത്രി കാര്യമായ ആലോചനയിൽ ഇരിക്കുമ്പോൾ ആണ് ജിത്തു റൂമിലേക്ക് വരുന്നത്.. ""എന്താണ് ഭാര്യേ ഇത്ര ആലോചന????"" ""ഞാൻ ജിത്തേട്ടന്റെ മാർക്ക്‌ ലിസ്റ്റ് കണ്ടിരുന്നു... കഴിഞ്ഞ ദിവസം ഇനി അതൊക്കെ ഞാൻ സൂക്ഷിച്ചാൽ മതി എന്ന് പറഞ്ഞു അമ്മ കൊണ്ട് തന്നു..."" ""മ്മ്.. എന്നിട്ട് നീ എല്ലാം ഭദ്രമായി എടുത്തു വെച്ചില്ലേ???"" അതും പറഞ്ഞുള്ള അവന്റെ ചിരിയിൽ ഉണ്ടാരുന്നു ഉള്ളിലെ വേദന... ""ഏട്ടന് പകുതിക്ക് നിർത്തിയ എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്തുടെ??? chemical engineering അത്ര നല്ല കോഴ്സ് അല്ലേ.. അമ്മ പറഞ്ഞു അറിയാം.. ഏട്ടന് ഒരു supply പോലും ഇല്ലാരുന്നു എന്ന്... ഇനി ഒരു വർഷം കൂടി അല്ലേ ബാക്കി ഉള്ളു... എങ്ങനെ എങ്കിലും എഴുതി എടുക്കാൻ ശ്രമിച്ചു കൂടേ ഏട്ടാ???"" ""നിനക്ക് ഒരു കാര്യം അറിയുമോ അഞ്ചു??? നമ്മുടെ നാട്ടിൽ സാധാ കൂലി പണി ചെയുന്ന പല ആൺകുട്ടികളും എന്നേ പോലെ നന്നായി പഠിച്ചവർ ആയിരിക്കും.. ജീവിത സാഹചര്യം കൊണ്ട് കോളർ ജോബ് വേണ്ട എന്ന് വെച്ചവർ.... ഇനി പഠിക്കാൻ പോകുന്നത് എനിക്കും ആഗ്രഹം ഉള്ള കാര്യം ആണ്.. പക്ഷേ ആ കാര്യം ഇനി നടക്കില്ല... കാരണം നിങ്ങളെ നോക്കാൻ ഞാൻ മാത്രേ ഉള്ളു.. പഠിക്കണം എന്ന് പറഞ്ഞു ഇടയ്ക്ക് ഇടയ്ക്ക് ചെന്നൈയിൽ പോകാൻ ഉള്ള സാമ്പത്തികം ഇപ്പോൾ എനിക്ക് ഇല്ല...

പിന്നെ കോളേജ് ഫീസ്... ഞാൻ പോയാൽ വീട്ടിലെ കാര്യം എല്ലാം നീ നടത്തുവോ??? നിനക്ക് ഒരു ജോലി ഉണ്ടോ???? അപ്പോൾ പിന്നെ നടക്കാത്ത കാര്യത്തെ കുറിച്ച് ചിന്തിച്ചു എന്തിനാ നീ വെറുതെ ഇങ്ങനെ ഉറക്കം കളയുന്നത്.. ഇപ്പോൾ എനിക്ക് ഒരു ലക്ഷ്യമേ ഉള്ളു... നിന്റെ ഇഷ്ടത്തിന് അനുസരിച്ചു നിന്നെ പഠിപ്പിക്കണം... എന്നിട്ട് നിനക്ക് ഒരു നല്ല ജോലി ആകണം... ഓട്ടോക്കാരന്റെ പെണ്ണ് എന്ന് പറയുന്നതിനേക്കാൾ അഭിമാനത്തിൽ എനിക്ക് പറയാമെല്ലോ സർക്കാർ ഉദ്യോഗസ്ഥയുടെ ഭർത്താവ് എന്ന്... 😂 അത് കൊണ്ട് ഒരുപാട് ചിന്തിക്കാതെ എന്റെ ഭാര്യ കിടന്ന് ഉറങ്ങാൻ നോക്ക്... നാളെ പത്തു മണിക്ക് എങ്കിലും ഉണരുവോ നീ????"" ""അങ്ങനൊക്കെ സമയം ചോദിച്ചാൽ സംശയം ആണ്... എന്തായാലും കുറെ ദിവസത്തെ ഉറക്കം ഒന്ന് ഉറങ്ങി തീർക്കണം... രാവിലെ ഇടിയപ്പവും ഉള്ളികറിയും ഉണ്ടാക്കി തരണേ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്...."" ""ഏത് നേരവും ഉറക്കവും ആഹാരവും.. നീ അവിടെ എന്താടി പട്ടിണി ആരുന്നോ?? 🧐"" ""അവിടെ എന്റെ അമ്മ അല്ലല്ലോ ആഹാരം ഉണ്ടാക്കുന്നത്.... 😊 ഞാൻ തന്നെ അല്ലേ... അപ്പോൾ രണ്ടും വ്യത്യാസം വരും... ഏട്ടന് ഏത് മനസിലാകില്ല... മോൻ ചാച്ചിക്കോ. രാവിലെ ജോലിക്ക് പോകേണ്ടത് അല്ലേ...."".......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story