🌸Filia🌸: ഭാഗം 13

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

കട തുടങ്ങി ഏകദേശം ഒരാഴ്ച ആയിരിക്കുന്നു... നല്ല കച്ചവടം ഉണ്ടായിരുന്നു.... Adam കഴിവതും എല്ലാ ദിവസവും വരാറുണ്ട്... ചേട്ടൻ വിളിക്കാറുണ്ട് എന്നല്ലാതെ വരാറില്ല.... ടീന അന്നേ പിന്നെ അങ്ങോട്ട് തിരിഞ്ഞു കൂടി നോക്കിയിട്ടില്ല.... ഇന്ന് ചന്ദ്രശേഖരൻ സാർ കാണണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്... എന്തോ പ്രധാനപെട്ട കാര്യം ചർച്ച ചെയ്യാൻ ഉണ്ടത്രേ... ഇന്ന് ആണെങ്കിൽ ശനിയാഴ്ച ആണ്... ടീനക്കും ക്ലാസ്സ് ഇല്ല.... കട അവളെ ഏൽപ്പിച്ച് പോകാമെന്ന കണക്ക് കൂട്ടലിലാണ് സാറിനോട് വരാമെന്ന് പറഞ്ഞത്... " ടീന... " " എന്താ ഇച്ചേച്ചി... " " നീ ഇന്ന് കടയില് ഇരിക്കണം.... " " ഞാനോ... ഞാൻ എന്തിനാ എനിക് ഒന്നും വയ്യ ചേച്ചി തന്നെ അങ്ങ് പോയ മതി... " " പറയുന്ന അങ്ങോട്ട് കേട്ടാൽ മതി... ഇങ്ങോട്ട് സംസാരം വേണ്ട.... " " ഇതെന്തൊരു കഷ്ടമാണ്... എനിക് പറ്റില്ലെന്ന് പറഞ്ഞില്ലേ.... " " ടീന വെറുതെ എന്നെ ദേഷ്യം പിടിപ്പികരുത്... നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലല്ലോ... എനിക് ചന്ദ്രശേഖരൻ സാറിനെ കാണാൻ പോകണം... " " ഒന്നെങ്കിൽ കടയിൽ പോയി കഴിഞ്ഞു പോകണം... അല്ലെങ്കിൽ ഇന്ന് കട തുറക്കണ്ട എന്ന് കരുതണം.... " " എനിക് ക്ഷമ വളരെ കുറവാണ്.... വെറുതെ എന്നെ കൊണ്ട് കടും കൈ ഒന്നും ചെയിക്കണ്ട എന്നാണേൽ പറയുന്ന കേൾക്... " " ചേച്ചി ചേച്ചിയുടെ സ്ഥാനത്ത് നിന്ന മതി അപ്പനോ അമ്മയോ ആകാൻ നോക്കണ്ട.... എന്നെ ഇങ്ങോട്ട് കേറി ഭരിക്കാനും വരണ്ട.... "

" ശെരി ഭരികുന്നില്ല.... സ്വയം പഠിക്കാനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉള്ള പണം സ്വന്തമായി ഉണ്ടാക്കിയാൽ മതി.... ഒരു ചേച്ചിക്ക് അനിയത്തിയെ പോറ്റേണ്ട കാര്യമൊന്നും ഇല്ല.... " " ചേച്ചി.... " ടീന ദേഷ്യത്തോടെ വിളിച്ചു.... " നിന്നേലും വലിയ ശബ്ദം ഉണ്ടാക്കാൻ ഇൗ ചേച്ചിക്ക് അറിയാം... അത് കൊണ്ട് ഇനി മുതൽ ഇവിടെ നിന്റെ ചിലവുകൾക്ക്‌ ഉള്ള പൈസ വേണമെങ്കിൽ ഒന്നെങ്കിൽ നീ ജോലി ചെയ്ത് കണ്ടെത്തണം... അല്ലെങ്കിൽ എല്ലാ ദിവസവും വൈകിട്ട് കടയിൽ 4.30 മുതൽ 8.30 വരെ നിൽക്കണം.... പിന്നെ ഇന്ന് കടയിൽ പോകാൻ ഭാവം ഇല്ലെങ്കിൽ പട്ടിണി കിടക്കാൻ കൂടി തയ്യാറായികൊള്ളൂ.... " അതും പറഞ്ഞു ലിയ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്ക് പോയി.... പറഞ്ഞത് ഇഷ്ടം ആകാതത് കൊണ്ട് ആ ദേഷ്യത്തിൽ ടീന വാതിൽ വലിച്ചടച്ചു.... ഇതൊന്നും തന്നെ ബാധികാതത് പോലെ ലിയ തന്റെ വണ്ടിയുമെടുത്ത് പോയി.... ചേട്ടൻ പറഞ്ഞതാണ് ശെരി ടീന ഒരിക്കലും മാറില്ല... അവൾക്ക് മാറാൻ കഴിയില്ല.... ടീനക് മമ്മയുടെ സ്വഭാവം ആണെന്നാണ് പലരും പറയുന്നത്.... പക്ഷേ അല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... മമ്മ പാവമായിരുന്നു.... ഒരുപാട് സംസാരിക്കും എന്നത് ഒഴിച്ചാൽ പഞ്ച പാവം.... ആദ്യമായി ടീനയെ പരിചയപ്പെടുന്നവരും ഇതേ പല്ലവി പറയും.... ടീന പാവമാണ് എന്ന്.... പക്ഷേ അടുത്തറിയുന്തോറും അവളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും....

വല്ലാത്ത സെൽഫിഷ് സ്വഭാവമാണ് അവളുടേത്.... പപ്പ അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്.... വീടിന്റെ പ്രമാണം രജിസ്റ്റർ ചെയ്തപ്പോൾ ഞാൻ അവളുടെ പേര് കൂടി വെക്കാൻ പറഞ്ഞതാണ്... പക്ഷേ പപ്പ മനസ്സിൽ മറ്റെന്തൊക്കെയോ കണക്ക് കൂട്ടിയിരുന്നു.... എന്തൊക്കെയോ ആലോചിച്ചു കൊണ്ടാണ് അവള് ചന്ദ്രശേഖരൻ സാറിന്റെ വീട്ടിൽ എത്തിയത്.... അവിടെ ഉമ്മറത്ത് രോഹിത് ഉണ്ടായിരുന്നു... ലിയയെ കണ്ടതും അവൻ ദേഷ്യത്തോടെ കസേര തട്ടി തെറുപ്പിച്ചു കൊണ്ട് എഴുന്നേറ്റു.... അത് കേട്ട് അകത്ത് നിന്നും അയാളുടെ ഭാര്യ അപർണ പുറത്തേയ്ക്ക് ഓടി വന്നു.... " എന്താ രോഹിത് ഏട്ടാ..... " " കണ്ട അഗതികൾക്ക് കേറി വരാൻ ഉള്ളതാണോ എന്റെ വീട്.... " അപ്പോഴാണ് അവർ ലിയയെ കണ്ടത്.... " കുട്ടി ആരാ എന്തിനാ ഇപ്പൊ വന്നത്.... " " ഞാൻ ചന്ദ്രശേഖരൻ സർ വിളിച്ചിട്ട് വന്നതാണ്.... " " കുട്ടി അകത്ത് കയറി ഇരിക്കു.... " " എന്റെ വീട്ടിൽ കേറിയാൽ കൈയും കാലും തല്ലി ഒടിക്കും ഞാൻ.... " " ഏട്ടൻ എന്തൊക്കെയാ ഇൗ പറയുന്നത്.... " " പറഞ്ഞത് മനസിലായില്ലേ... ഇവളെ ഇപ്പൊ ഇവിടുന്ന് ഇറക്കി വിട്ടോളണം.... " അവൻ ദേഷ്യം കൊണ്ട് വിറകുകയായിരുന്നു.... അപ്പോഴാണ് അകത്തു നിന്ന് അവന്റെ അച്ഛൻ ഇറങ്ങി വന്നത്.... " ലിയ ഞാൻ വിളിച്ചിട്ടാണ് വന്നത്... എന്റെ അതിഥിയെ ഇറക്കി വിടാൻ നീയാരാ..... " അതും പറഞ്ഞു അയാള് അകത്തേയ്ക്ക് നോക്കി തന്റെ ഭാര്യയെ വിളിച്ചു.... " ശോഭേ ഇതാരാ വന്നിരിക്കുന്നത് എന്നൊന്ന് നോക്കിയേ..... "

അപ്പോഴാണ് അകത്ത് നിന്നു സാരിയുടുത്ത സ്ത്രീത്വം തുളുമ്പുന്ന ഒരു സ്ത്രീ ഇറങ്ങി വന്നത്.... " ആരിത് ലിയ മോളെ... മോൾ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്... " " അതെങ്ങനെയാ നിന്റെ മകൻ അവളെ അകത്തേയ്ക്ക് കയറ്റണ്ടെ.... " " അവൻ അങ്ങനെ പലതും പറയും മോൾ വാ അകത്തേയ്ക്ക്.... " അതും പറഞ്ഞു അവളുടെ കൈയും പിടിച്ച് അവർ അകത്തേയ്ക്ക് കയറി.... ഇതൊക്കെ കണ്ട് കണ്ണും മിഴിച്ച് നിൽക്കുകയായിരുന്നു അപർണ... ലിയയുമായി അകത്തേയ്ക്ക് കയറുമ്പോഴാണ് ഒരു പെൺകുട്ടി അവളുടെ മേലേക് വന്നു ചാടിയത്.... " ലിയേച്ചി.... " പെട്ടന്നുള്ള ആക്രമണം ആയിരുന്ന കൊണ്ട് അവള് താഴേയ്ക്ക് വേച്ച് പോയി.... " എടീ കുരുട്ട് അടക്കേ... എഴുന്നേറ്റ് മാറടി.... എന്റെ നടു ഒടിച്ച് കുരിപ്പ്‌.... " കുട്ടിത്തം നിറഞ്ഞ മുഖമാണ് അവൾക്ക്.... ചന്ദ്രശേഖരന്റെ രണ്ടാമത്തെ മകൾ രോഹിണി.... ലിയയുടെ പ്രായമാണ് ഇവൾ... " പോ ചേച്ചി... ഞാൻ ചേച്ചിയോട് മിണ്ടില്ല... എന്നെ ഒക്കെ മറന്നല്ലോ.... " " മോൾക്ക് അറിയാവുന്നത് അല്ലേ എല്ലാം.... " " എന്റെ പൊന്നു രോഹി അവളെ ഇങ്ങനെ നിർത്താതെ കൊണ്ട് പോയി എവിടേലും ഇരുത്തി സംസാരിക്കൂ.... " " ഞാൻ മറന്ന്... വാ ലിയേചി.... " അപ്പോഴാണ് ഒന്നും മനസ്സിലാകാതെ നില്കുന്ന അപർണയെ അവള് ശ്രദ്ധിച്ചത്....

" ഏടത്തി... ഏടത്തിയും വാ.... " അവള് അപർണയെയും വലിച്ചു കൊണ്ട് പോയി... " തനിക്ക് എന്നെ മനസ്സിലായോ.... " ലിയ അപർണയോടായി ചോദിച്ചു.... " അത്... ഞാൻ... എനിക്... " " ഞാൻ Filia Sarah Joshua... അടുപ്പം ഉളളവർ ലിയ എന്ന് വിളിക്കും.... ചന്ദ്രശേഖരൻ സാറിന്റെ student ആണ്... ഇപ്പൊ 2nd year... " " എന്റെ പൊന്നു ലിയെച്ചി അങ്ങനെ പറഞ്ഞാലോന്നും ഏടത്തിക്ക്‌ മനസ്സിലാകില്ല.... അതിനൊക്കെ കോഡ് ഉണ്ട്... " " കോഡോ... " " ആഹ്‍ന്നേ.... ഏടത്തി ഇതാണ് നമ്മട ഏട്ടന്റെ പഴയ അടി കേസ്.... " " ആഹാ താനാണോ അത്.... " " അതേ.... ഞാൻ അത്.... " " എടോ എന്നോട് ഇവരെല്ലാം പറഞ്ഞിട്ടുണ്ട്.... പക്ഷേ ഒന്നുണ്ട് കേട്ടോ ഏട്ടന് തന്നെ ഭയങ്കര ഇഷ്ടമായിരുന്നു.... " " എന്ന നിങ്ങള് സംസാരിക്കു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം... " അതും പറഞ്ഞു രോഹി പുറത്തേയ്ക്ക് പോയി..... " എടോ എനിക് തന്റെ ഏട്ടനോട് ഒരു വിധത്തിൽ ഉള്ള ഇഷ്ടവും ഇല്ല... ഒരു ഫ്രണ്ട് ആയി പോലും തോന്നിയിട്ടില്ല... അത് പോലുള്ള കാര്യങ്ങളാണ് ഇത് വരെ എന്നോട് ചെയ്തിട്ടുള്ളത്.... സത്യത്തിൽ ആ മനുഷ്യന് എന്നോട് വാശി മാത്രേ ഉണ്ടായിട്ടുള്ളൂ.... അല്ലാതെ പ്രണയമൊന്നും ഇല്ല... " " നഷ്ടപ്രണയം പലരും പല രീതിയിൽ അല്ലേ കാണുന്നത്.... ഏട്ടന് തന്നോട് വല്ലാത്ത ഇഷ്ടം ഉണ്ട് ഡോ... I think ഇപ്പോഴും.... "

" What nonsense are you... " " സത്യമാണ്.... ഇത് വരെ എന്നെ ഒരു ഭാര്യയായി അദ്ദേഹം കണ്ടിട്ടില്ല.... എനിക് ആദ്യം തന്നോട് വല്ലാത്ത ദേഷ്യം ആയിരുന്നു... അത് കൊണ്ടാണ് രോഹി എന്നോട് പഴയ കാര്യങ്ങള് ഒക്കെ പറഞ്ഞു തന്നത്.... " " മ്മ്‌.... എന്റെ ശത്രു ആയിട്ട് മാത്രേ ഞാൻ ഇത് വരെ രോഹിതിനേ കണ്ടിട്ടുള്ളൂ.... താൻ വിഷമിക്കണ്ട.... ഞാനൊരിക്കലും നിങ്ങൾക്ക് ഇടയിലോരു കല്ല് കടി ആകില്ല.... ഞാൻ സംസാരിക്കാം.... " " വേണ്ടടോ.... അതൊന്നും നടക്കുന്ന കാര്യങ്ങളല്ല.... ഡിവോഴ്‌സ് കേസ് ഫയൽ ചെയ്തിരിക്കുകയാണ്.... കുറച്ച് നാൾ അതിനുള്ളിൽ.... " " പക്ഷേ ഒന്ന് സംസാരിച്ച്.... " അപ്പോഴാണ് രോഹിണി വന്നത്.... " ജ്യൂസ് റെഡി.... " " നീ ആണോ ഉണ്ടാക്കിയത്..... വെറുതെ എന്റെ വയർ ചീത്ത ആകണോ.... " " പോ ലിയെചി കളിയാക്കാതെ.... " " കേട്ടോ അപർണ... പണ്ട് ഇവള് ഒരു ചായ പരീക്ഷിച്ചത് എന്റെ ചേട്ടന്റെ നെഞ്ചത്ത് ആണ്.... അവൻ പിന്നെ ഇപ്പോഴാണ് നാട്ടിൽ കാൽ കുത്തുന്നത്.... അത്രക്ക് എഫക്റ്റ് ആയിരുന്നു അതിനു.... " " വെറുതെ അല്ല അമ്മ ഇവളെ അങ്ങോട്ട് അടുപ്പിക്കാതത്.... " അതിനു ചവിട്ടി കുലുക്കി കൊണ്ട് രോഹി താഴേയ്ക്ക് പോയി.... " വാ അപർണ... അല്ലേൽ ഇന്ന് ഇവിടെ ഇടിനാശ വെള്ള പൊക്കം ഉണ്ടാകും " അവർ 2 പേരും ഒന്നിച്ച് മുറിയിൽ നിന്നിറങ്ങി.... അപ്പോഴാണ് ബാൽക്കണിയുടെ അവിടെ cigarette പുകച്ച് കൊണ്ട് നില്കുന്ന രോഹിതിനേ കണ്ടത്.... " എന്നാലേ നീ താഴേയ്ക്ക് പൊക്കൊ... ഞാൻ എന്റെ ക്യാമുകനോട് കുറച്ച് സംസാരിക്കട്ടെ.... "

" വേണ്ട ലിയ... വെറുതെ " " അയ്യട പെണ്ണിന്റെ കുശുമ്പ് കണ്ടില്ലേ... " " അതൊന്നുമല്ല ലിയ.... ഇപ്പൊ നീ സംസാരിച്ചാൽ അത് ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞു പിന്നെ എന്റെ മേലേക്ക് ആകും ചാട്ടം... " " അയ്‌ഷ് നീ ഇങ്ങനെ പേടിക്കാതെ ഡീ പെണ്ണേ... ഒന്നും ഇല്ലേലും ഒരു പോലീസുകാരന്റെ ഭാര്യയായി ജീവിക്കാൻ ഉള്ള ആളല്ലേ കുറച്ച് ധൈര്യം കാണിക്കെന്നെ.... ഞാൻ വേഗം പോയിട്ട് വേഗം വരാന്നെ... നീ താഴേയ്ക്ക് പൊയിക്കൊ.... " അതും പറഞ്ഞു അവള് രോഹിതിന്റെ അടുത്തേയ്ക്ക് നടന്നു..... " സാറേ... കുറച്ച് കൂടി ആഞ്ഞ് പുകക്ക്‌... ഇതൊരു ഇഫക്ട് ഇല്ലെന്നെ.... " " നീ എന്തിനാ ഇവിടേക്ക് വന്നത്.... മനുഷ്യന് ഉള്ള മനസമാധാനം കൂടി കളയോ നീ... " " ആഹാ അങ്ങനെ ആയോ... ഇങ്ങനെ ചങ്കിൽ കൊള്ളണ വർത്തമാനം പറയാമോ സാറേ... ഒന്നും ഇല്ലേലും നമ്മൾ പഴയ ശത്രുക്കൾ അല്ലെയൊ.... " " പോടി... വെറുതെ മനുഷ്യനെ മെനകെടുതാതെ..... " " ഞാനോ.... അവിടെ ഇരുന്നപ്പോൾ പഴയ ഒരു പ്രണയ കഥയുടെ ചുരുളഴിഞ്ഞു.... അപ്പോ അതിലെ നായിക ഞാനായ സ്ഥിതിക്ക് നായകനെ ഒന്ന് കാണാൻ വന്നതാ ഞാൻ... " അത് കേട്ടതും അവന്റെ കൈയിലെ cigarette താഴേയ്ക്ക് വീണു പോയി.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story