🌸Filia🌸: ഭാഗം 15

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

ലിയ നേരെ പോയത് ചന്ദ്ര ശേഖരന്റെ അടുത്തേക്കാണ്.... മുറിയിലേക്ക് കയറാൻ നേരമാണ് അകത്ത് ശോഭയുമായി അയാള് സംസാരത്തിൽ ആണെന്ന് കേട്ടത്.... പെട്ടെന്ന് ലിയ എന്ന് കേട്ട കൊണ്ട് അവളത് ശ്രദ്ധിച്ചു.... " ചന്ദ്രേട്ടാ.... ലിയ മോൾ നമ്മുടെ മരുമകൾ ആയിരുന്നു എങ്കിൽ..... " " ശോഭ ഇനിയത് പറഞ്ഞിട്ട് കാര്യമില്ല.... നമ്മുടെ മകന്റെ തെറ്റാണ്.... പ്രണയം പ്രണയമായി പ്രകടിപ്പിക്കണം.... അല്ലാതെ അതൊരു അടിച്ചേൽപിക്കൽ ആകരുത്.... " " മ്മ്‌..... അപർണ... അവളുടെ കാര്യത്തിൽ നമുക്ക് തെറ്റാണ് പറ്റിയത്.... " " അതേ... അവൻ ലിയായോട് ചെയ്തത് ഓർത്തപ്പോൾ അപർണയോടും മോശമായി പെരുമാറി എന്ന് നമ്മൾ വിശ്വസിച്ചു.... തെറ്റാണ്... നമ്മുടെ തെറ്റ്.... " കൂടുതലൊന്നും കേൾക്കാതെ ലിയ അവിടുന്ന് പോയി.... അടുക്കളയിൽ ചെല്ലുമ്പോൾ അപർണയുടെ ഒപ്പം ഉണ്ട് രോഹിണി... അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു.... രോഹിയോട് സംസാരിച്ചിട്ടു അവളൊരു മോശം പെൺകുട്ടിയായി എനിക് തോന്നിയില്ല.... പക്ഷേ രോഹിത് പറഞ്ഞ വെച്ച് നോക്കുമ്പോൾ.... ഇതിനൊക്കെ ഉത്തരം തരാൻ ഒരാൾക്കേ കഴിയൂ.... ചന്ദ്ര ശേഖരൻ സർ... അതേ അദ്ദേഹത്തിന് മാത്രമേ എന്തെങ്കിലും പറഞ്ഞു തരാൻ പറ്റൂ.... അവള് നോക്കുമ്പോൾ ശോഭ അടുക്കളയിലേക്ക് വരുന്നത് കണ്ടു....

അവരും അപർണയോട് സ്നേഹത്തിൽ പെരുമാറുന്നത് കണ്ടതും ലിയക്ക് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി.... അവള് ഉടനെ ശേഖരന്റെ മുറിയിലേക്ക് നടന്നു.... " എന്താ കുട്ടി അവിടെ തന്നെ നിന്ന് കളഞ്ഞത്.... " " സർ എനിക് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നുന്നുണ്ട്.... " " എന്താ എന്തുപറ്റി.... " " സർ... സാറിന്റെ മകൻ ഇന്ന് എന്നോട് ഒരു കുമ്പസാരം നടത്തി... എന്നോട് പ്രണയമായിരുന്നു എന്നൊക്കെ പറഞ്ഞു.. അപർണ ചതിച്ചു എന്നും പറഞ്ഞു... പക്ഷേ നിങ്ങള് എല്ലാവരും അവളോട് സ്നേഹത്തിൽ ആണ് താനും.... എനിക് ഒന്നും മനസിലാകുന്നില്ല.... " " നിന്നെ ഞാൻ ആദ്യമായി കാണുന്നത് എപ്പോഴാണ് എന്ന് അറിയുമോ.... " ലിയ അയാളെ ചോദ്യ ഭാവത്തിൽ നോക്കി.... " ഒരു പള്ളി നടയിൽ വെച്ചാണ്... നീ കുർബാനക്ക് വരുന്ന നേരം നോക്കി എന്നെയും ശോഭയെയും അവൻ കൊണ്ട് വന്നു നിന്നെ കാണിച്ച് തന്നു.... അവന്റെ പെണ്ണാണ്... സമ്മതിക്കണം എന്നൊക്കെ പറഞ്ഞു.... അന്ന് അവൻ ആകെ +2വിന് പഠിക്കുകയാണ്.... അന്ന് ഞങ്ങൾ അവനെ ഒരുപാട് കളിയാക്കി.... കാരണം നീ അന്ന് അവനെ കണ്ടിട്ട് പോലും ഉണ്ടാകില്ല... " എന്തോ ഓർമയിൽ അയാള് ഒന്ന് ചിരിച്ചു.... " സർ പക്ഷേ.... " " എനിക് അറിയാം നിനക്ക് ഇതൊന്നും ഉൾകൊള്ളാൻ ആകില്ല എന്ന്...

അവൻ ആദ്യമായി ചെയ്ത തെറ്റ് നിന്നോട് അപമര്യാദയായി പെരുമാറി എന്നതാണ്... നീ അത് ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങൾക്ക് അൽഭുതം ആയിരുന്നു... കാരണം അത്രേം നിന്നെ സ്നേഹിക്കുന്ന അവൻ അങ്ങനെ ചെയ്തെന്ന് വിശ്വസിക്കാൻ എനിക് ആയില്ല... ആ പേരും പറഞ്ഞു ഞാൻ അവനെ ആദ്യമായി തല്ലി.... അതായിരുന്നു നിനക്ക് എതിരെ തിരിക്കാൻ അവന്റെ സുഹൃത്ത് അവനിൽ കുത്തി വെച്ച ആദ്യത്തെ വിഷം... " " പക്ഷേ അയാള് എന്തിനാ... " " അത് അവൻ ചെയ്തത് അവന്റെ പെങ്ങൾക്ക് ഇവനോട് ഉള്ള സ്നേഹം അറിഞ്ഞിട്ടാണ്... " " അപർണ അപ്പോ... " " അല്ല... ആ കുട്ടിക്ക് ഒന്നും അറിയില്ലായിരുന്നു.... ഒരു ആങ്ങളയും സ്വാർത്ഥത... അതായിരുന്നു എല്ലാത്തിനും കാരണം... " " പക്ഷേ എന്നിട്ടും രോഹിത് എന്താ അപർണയോട് ഇങ്ങനെ... " " അവന്റെ പെങ്ങൾ ആയത് കൊണ്ട് മാത്രമാണ് അവളോട് ഇങ്ങനെ.... അവളൊരു പാവം ആണ് കുട്ടി... ഇവന് അവളോട് സ്നേഹമുണ്ട് എന്നായിരുന്നു അവളുടെ ആങ്ങള അവളെ പറഞ്ഞു വിശ്വസിപ്പിച്ചത്.... ഇവിടെ വന്നതിനു ശേഷമാണ് അങ്ങനെയല്ല എന്ന് അറിയുന്നത്... അത് അവനുമറിയാം പക്ഷേ.... " " മ്മ്‌.... " " നീ അകത്ത് ആയി എന്ന് എന്നെ വിളിച്ച് പറഞ്ഞത് രോഹിത് ആണ്... നിന്നെ രക്ഷിക്കണം എന്ന് ആവശ്യപെട്ടു....

അവനൊരു കുരുക്കിൽ പെട്ടിരികുകയാണ് എന്ന് പറഞ്ഞു... ഞാനാണ് Adam നേ വിളിച്ചത്.... " " സർ... അപ്പോ Adam... " " അയാൾക്കും ഒന്നും അറിയില്ല.... You are lucky കാരണം അവനു നീയെന്നാൽ ജീവനാണ്.... എന്റെ കൂടെ ഉള്ള ഓരോ നിമിഷവും അതെനിക്ക് മനസിലായി.... തീയിൽ ചവിട്ടിയ പോലെ ആയിരുന്നു അവൻ നടന്നിരുന്നത്... " " മ്മ്‌.... " " But ലിയ നീ നല്ല carefull ആയിരിക്കണം.... " " എന്താ സർ.... " " രോഹിത് പറഞ്ഞത് വെച്ച് നിനക്ക് എതിരെ ഉള്ള ഒരു ശത്രു ശക്തനാണ്... വല്ലാത്ത ശക്തൻ... " " സർ അകലെയുള്ള ശത്രുവിനെക്കാൾ സൂക്ഷിക്കണം കൂടെ ഉള്ളവരെ.... എനിക് എന്റെ കുടുംബത്തിൽ തന്നെ ഉണ്ടല്ലോ.... പിന്നെ ജനിച്ച ഒരിക്കൽ മരിക്കണം.... അത് എന്നായാലും സന്തോഷത്തോടെ ഞാൻ സ്വീകരിക്കും... " " മ്മ്‌... ഒറ്റക്ക് അല്ല... നിന്റെ പപ്പയെ പോലെ തന്നെ നിനക്ക് എന്നെ കാണാം.... " " അറിയാം സർ... " " ഞാൻ നിന്നെ വിളിപ്പിച്ചത് മറ്റൊരു കാര്യം പറയാനാണ്... " " എന്താ സർ... " ഉടനെ അയാള് തന്റെ വലിപ്പിൽ നിന്നും ഒരു പേപ്പർ എടുത്ത് അവൾക്ക് നൽകി.... " തുറന്നു നോക്ക്.... " " സർ ഇത്... " " Evening course ന് ഉള്ള അഡ്മിഷൻ ആണ്.... അടുത്ത തിങ്കളാഴ്ച മുതൽ പോണം.... " " സർ പക്ഷേ ഇത്ര പെട്ടെന്ന്... " " ഇത്രേം talented ആയുള്ള നീ ആ കടയിൽ ജീവിതം ഹോമിക്കാൻ പോകുക ആണോ... "

" അങ്ങനെ അല്ല സർ... " " എന്ന അടുത്ത ആഴ്‍ച്ച മുതൽ പോണം... " " ഒകെ thank you sir " " വരവ് വെച്ചിരിക്കുന്നു... " അതിനു അവളൊന്നു ചിരിച്ചു... " സർ പക്ഷേ അപർണ നല്ല കുട്ടിയാണെങ്കിൽ പിന്നെ എന്തിനാ ഇൗ divorce.... " " ആ കുട്ടി ഇനിയും കരയുന്ന കാണാൻ വയ്യ മോളെ... അതാ... ഞാനും സമ്മതിച്ചത്... " " മ്മ്‌... " 🍁🍁🍁🍁🍁🍁🍁🍁 റോസി പാചകത്തിലാണ്... അപ്പോഴാണ് ഇടുപ്പിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയത്... അതൊരു കൈകൾ ആണെന്ന് കണ്ടതും അവളിൽ വല്ലാത്തൊരു ചിരി ഉണ്ടായി.... " വിട് ജസ്റ്റി ഞാൻ ഇതൊന്നു ഉണ്ടാകട്ടെ... " " ഒന്ന് അടങ്ങി നിക്ക് പെണ്ണേ... ഞാൻ എന്തെങ്കിലും മേടിച്ച് കൊള്ളാം... എനിക് ഇപ്പൊ തിന്നാൻ നീ മതി... " " അങ്ങേര് ഇപ്പൊ തന്നെ വരുമെട... " " ഓ... അയാള് എന്തിനാ ഡീ ഇൗ നിധി കാക്കുന്ന ഭൂതത്തിനേ പോലെ എപ്പോഴും നിന്റെ പുറകെ നടക്കുന്നത്.... " " എന്റെ കെട്ടിയോൻ ആണ് ഡാ അങ്ങേര്... " " ഓ പിന്നെ... പോങ്കൻ.... " " അത് ശെരിയാണ്.... " അവൻ അവളെ ഒന്ന് കൂടി മുറുക്കെ പിടിച്ച് അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കാൻ പോയതും കോളിംഗ് ബെൽ അടിച്ചതും ഒന്നിച്ച് ആയിരുന്നു.... " ചെ നശിപ്പിച്ച്.... " " അങ്ങേര് ആയിരിക്കും ഡാ.... നീ മുറിയിലേക്ക് പൊയിക്കോ.... " " ഇയാളുടെ കാലൻ ഞാൻ തന്നെ ആകും അല്ലേൽ നോക്കിക്കോ നീ... "

" പോടാ " അതും പറഞ്ഞു റോസി പൊടുന്നനെ പോയി വാതിൽ തുറന്നു.... " ഇതെന്താ ഇത് തുറക്കാൻ ഇത്ര താമസം.... " " ഓ നിങ്ങള് എന്താ ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയും പോലെ... ഞാൻ അങ്ങ് അടുക്കളയിൽ പണിയിൽ ആയിരുന്നു... " " മ്മ്‌ അവർ ഒക്കെ എന്തേ... " " എനിക് അറിയില്ല നിങ്ങള് പോയി നോക്ക്... എനിക് പണിയുണ്ട്.... " " എന്താ അളിയാ... " അതും ചോദിച്ച് റോഷൻ ഇറങ്ങി വന്നു.... " നിങ്ങളെ കണ്ടില്ല അല്ലോ അതാ... " " മ്മ്‌.... അളിയൻ എന്താ എപ്പോഴും ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നത്... " " അത് ആ പിശാചുക്കൾ കട തുടങ്ങിയപ്പോൾ മുതൽ ഇങ്ങേരുടെ മോന്ത കടന്നൽ കുത്തിയ പോലെയാണ്... " " അളിയാ ഞാൻ പറഞ്ഞില്ലേ... സമയം സന്ദർഭവും ഒത്ത് വരട്ടെ... " " മ്മ്‌... കടയിൽ നല്ല കച്ചവടം ഉണ്ട്... ഇന്ന് ലിയയേ കണ്ടില്ല ടീന മാത്രേ ഉള്ളൂ എന്ന് തോന്നുന്നു... " " അളിയാ എന്ന ആ സുദിനം ഇന്ന് തന്നെ ആക്കിയാലോ... " " എന്താ റോഷ.... " " അളിയാ ഇന്ന് അവിടെ ടീന മാത്രേ ഉള്ളൂ... നമുക്ക് കാര്യങ്ങള് എളുപ്പമാണ്.... ഞാൻ ജസ്റ്റിനോട് കൂടി ചോദിക്കട്ടെ... റോസി നീ അവനെ ഒന്ന് വിളിച്ചെ... "

" മ്മ്‌... " ഉടനെ റോസി പോയി അവനെയും വിളിച്ച് കൊണ്ട് വന്നു... " എന്താ റോഷ... " " ഡാ നീ അന്നു പറഞ്ഞില്ലേ ഒരു കൊട്ടേഷൻ ടീമിന്റെ കാര്യം... " " മ്മ്‌ അതിനു... " " അവരുടെ ഹെല്പ് ഒന്ന് വേണം... " " നമ്മൾ പോരെ റോക്ഷ... " " പോര... അവർ കൂടി വേണം... അതാകുമ്പോൾ ഒരു നാട്ടുകാരൻ തെണ്ടികളും ചോദിക്കാൻ വരില്ല.... " " മ്മ്‌.... " 🍁🍁🍁🍁🍁🍁🍁🍁 തിരികെ കടയിലേക്ക് പോകുകയായിരുന്നു ലിയ... വൈകുന്നേരം ആകാൻ പോകുന്നു... ഇത്രേം നേരം നിൽക്കേണ്ടി വരുമെന്ന് കരുതിയില്ല... അപ്പോഴാണ് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നത്... " ഹലോ... " അവിടുന്ന് പറയുന്ന കേട്ട് അവളുടെ സമനില തെറ്റും പോലെ തോന്നി.... " What " " ഞങ്ങൾ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ്... നിങ്ങളുടെ അനിയത്തി ടീന ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട്.... വേഗം എത്തണം... " " ഒകെ മാഡം ഞാൻ ഇപ്പൊ എത്താം... " ..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story