🌸Filia🌸: ഭാഗം 16

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

തിരികെ കടയിലേക്ക് പോകുകയായിരുന്നു ലിയ... വൈകുന്നേരം ആകാൻ പോകുന്നു... ഇത്രേം നേരം നിൽക്കേണ്ടി വരുമെന്ന് കരുതിയില്ല... അപ്പോഴാണ് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നത്... " ഹലോ... " അവിടുന്ന് പറയുന്ന കേട്ട് അവളുടെ സമനില തെറ്റും പോലെ തോന്നി.... " What " " ഞങ്ങൾ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ്... നിങ്ങളുടെ അനിയത്തി ടീന ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട്.... വേഗം എത്തണം... " " ഒകെ മാഡം ഞാൻ ഇപ്പൊ എത്താം... " അതും പറഞ്ഞു അവള് വേഗം തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു.... റിസപ്ഷനിൽ ചെന്നു ചോദിച്ചപ്പോൾ അവർ റൂം നമ്പർ പറഞ്ഞു കൊടുത്തു... അവിടെ ചെന്നപ്പോൾ റൂമിന് പുറത്തായി അന്തപ്പൻ നിൽപ്പുണ്ട്.... " ചേട്ടാ... അവൾക്ക് എന്താ പറ്റിയത്... അവള് എന്തേ.... " " അവൾ അകത്തുണ്ട്... നീ ചെല്ല്... ഡോക്ടർ ഇപ്പോ അങ്ങോട്ട് പോയതെ ഉള്ളൂ... " " മ്മ്‌ ശെരി... " ലിയ വേഗം അകത്തേയ്ക്ക് കയറി.... തലയിൽ ഒരു കെട്ടുമായി കിടക്കുകയാണ് ടീന.... " ടീന മോളെ എന്താ പറ്റിയത്... " ലിയ വ്യാധിയോടെ അവൾക്ക് അടുത്തേയ്ക്ക് ചെന്നു... " ഇതിന് വേണ്ടിയാണല്ലെ എന്നെ ഇന്ന് നിങ്ങള് അവിടേക്ക് പറഞ്ഞു വിട്ടത്... " " എന്തൊക്കെയാ നീ ഇൗ പറയുന്നത്... " " നിങ്ങൾക്ക് അറിയാമായിരുന്നു ഇന്ന് ഇങ്ങനെ പ്രശ്നം ഉണ്ടാകുമെന്ന്... അതല്ലേ നിങ്ങള് ഇന്ന് പോയത്... ചെ... " " ടീന അറിയാത്ത കാര്യങ്ങള് വെറുതെ പറഞ്ഞാല് ഉണ്ടല്ലോ... " " എനിക് അറിയാം... നിങ്ങളാണ്... എന്നിട്ട് ഒന്നും അറിയാത്ത പോലെ നല്ല പിള്ള ചമഞ്ഞ് നടക്കുകയാണ്....

" ലിയ ഒന്നും മിണ്ടിയില്ല.... " അല്ലെങ്കിൽ രക്ഷിക്കാൻ വേണ്ടി അയാള് തന്നെ കൃത്യ സമയത്ത് എത്തില്ല അല്ലോ... നാണം ഇല്ലല്ലോ നിങ്ങൾക്ക് ആ പാവം Adam ചേട്ടായിയെ ഇങ്ങനെ പറ്റിക്കാൻ... കുടുംബത്തിൽ ഒരുത്തൻ പുറത്ത് മറ്റൊരാൾ... " " ഇനി നിന്റെ വാ തുറന്നാൽ വയ്യാതെ കിടക്കുകയാണ് എന്ന് ഞാൻ അങ്ങോട്ട് മറക്കും... കൊന്നു കളയും ഞാൻ പറഞ്ഞേക്കാം... " അതും പറഞ്ഞവൾ അവിടുന്ന് പുറത്തേയ്ക്ക് പോയി.... " ചേട്ടാ... അവൾക്ക് എന്താ പറ്റിയത്... " " എടീ അത് ആ ആൽബിയുടെ പണിയാണ്... അവനും അവന്റെ അളിയനും കുറച്ച് ഗുണ്ടകളും കൂടി കടയിലേക്ക് വന്നതാണ്.... " " നീ എങ്ങനെ അവിടെ എത്തി... " " എന്നെ അവിടെ ഉള്ള ഒരാൾ വിളിച്ച് പറഞ്ഞതാണ്.... ഞാൻ വന്നപ്പോൾ അവർ ആ കടയിൽ ഉള്ള സാധനങ്ങൾ ഒക്കെ പുറത്തേയ്ക്ക് എറിഞ്ഞു നശിപ്പിച്ചിരുന്നു.... ലൈറ്റും ഫാനും ഒക്കെ അടിച്ച് തകർത്തിട്ടുണ്ട്... നെറ്റിയിൽ ചോര ഒലിപ്പിച്ച് നിൽക്കുകയായിരുന്നു ടീന... ഞാൻ ഉടനെ അവളെ ഹോസ്പിറ്റലിൽ ആക്കി... " " മ്മ്‌.... " " ലിയ... കട മുഴുവൻ നശിഞ്ഞിട്ട്‌ ഉണ്ട്... ടീന ആദ്യമൊന്നും എനിക് ഒപ്പം വരാൻ കൂട്ടാക്കിയില്ല... " " മ്മ്‌... അവള് എന്നെ തെറ്റിദ്ധരിച്ചിരികുകയാണ്... " " മനസിലായി... നേരത്തെ ഞാൻ അകത്തേക്ക് കയറിയപ്പോൾ എന്നോടും കൊറേ ഒക്കെ പറഞ്ഞു...

നിന്നെ കെട്ടിയെങ്കിലും ഒന്ന് അവളെ രക്ഷപെടുത്തികൂടേ എന്നൊക്കെ... " " അത് വിട്‌... Adam എന്തേ... " " എനിക് അറിയില്ല ലിയ... ഞാൻ വിളിച്ചാൽ Adam ന് ഇഷ്ടം ആയില്ലെങ്കിലോ എന്ന് കരുതി ഞാൻ വിളിച്ചില്ല... " " സാരില്ല... " " പിന്നെ എന്റെ ഫോൺ ഞാൻ വീട്ടിൽ വെച്ച് മറന്ന് അതാ നിന്നെ ഇവിടുത്തെ സിസ്റ്റർ വിളിച്ചത്... " " ചേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ... " " എന്താ ഡീ നമുക്ക് ഇടയിലൊരു formality... " " ഞാൻ ഇത് വരെ നിന്നോട് ആയി ഇത് ചോദിച്ചിട്ടില്ല... നീയായിട്ട്‌ പറഞ്ഞിട്ടും ഇല്ല... നീയും ടീനയും ആയി എന്താ പ്രശ്നം... " " അന്നവൾ പറഞ്ഞത് നീയും കേട്ടതല്ലെ... പിന്നെ എന്തിനാ കൂടുതൽ ചോദ്യം... " " അത് സത്യമല്ല എന്നെനിക് അറിയാം... എന്താ നടന്നത് എന്ന് പറയാമെങ്കിൽ പറയ്... " " നമ്മുടെ കുടുംബത്തിന്റെ ചിന്താഗതി വളരെ ഇടിഞ്ഞതാണ് ലിയ... അവർ നമ്മൾ തമ്മിൽ പ്രണയത്തിലാണ് എന്ന് തെറ്റിദ്ധരിച്ചു... " " ചേട്ടാ ടീന ഇതിൽ എങ്ങനെ... " " നീ ആഗ്രഹിച്ചത് ഒരിക്കലും നിനക്ക് കിട്ടരുത് എന്ന് വാശി പിടിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ കുടുംബത്തിൽ അതിൽ ഒരാളാണ് ടീന... അതിനായി അവർ ഒരുക്കിയ നാടകം അത്രയും നീയറിഞ്ഞാൽ മതി... " " മ്മ്‌... " " ലിയ ടീനയെ വിശ്വസിക്കരുത്.... Adam നോട് അവളെ അധികം അടുപ്പികരുത്... വിഷമാണ് അവള്... നിന്നോട് അവൾക്ക് പകയാണ്... അത് നീ മനസിലാക്കിയാൽ കൊള്ളാം... " " ചേട്ടാ ഞാനൊന്നു Adam നെ വിളിക്കട്ടെ... ഇവിടെ നിൽക്... "

" വേണ്ട... ഞാൻ പോകുകയാണ്... അവന് എന്നെ കണ്ടാൽ ഇഷ്ടമായെന്നു വരില്ല... " തനിക്ക് അരികിലൂടെ പോകുന്ന ആന്റണിയെ അവള് സങ്കടത്തോടെ നോക്കി... അവളുടനെ Adam നേ വിളിച്ചു... കേട്ട പാതി Adam അവിടേക്ക് ഉടനെ എത്തി... എന്നാല് മുറിയിലേക്ക് കയറി ബാഗ് വെച്ചതിനു ശേഷം പുറത്ത് നിൽക്കുകയായിരുന്നു ലിയ.... ടീനയുടെ വായിൽ നിന്നും വന്ന വാക്കുകൾ അവളെ അത്രമേൽ വേദനിപ്പിച്ചിരുന്നു... " എന്താ ലിയ ടീന മോൾക്ക് എന്താ പറ്റിയത്.... " " അത് കടയിൽ ചെറിയൊരു പ്രശ്നം... " " നീ എന്തിനാ അവളെ അവിടെ ഒറ്റക്കാക്കി പോയത്... അവള് പറയുന്നത് ശെരിയാണ്... അവള് നിന്റെ അനിയത്തിയല്ലെ... നിനക്ക് ഒന്ന് ശ്രേദ്ധിച്ചൂടെ അവളെ... ആന്റണി ആണ് നിന്നെ അവളിൽ നിന്ന് അകറ്റുന്നത് എനിക് അറിയാം... " Adam അവളോട് ദേഷ്യപ്പെട്ടു... " Adam എനിക് ഭ്രാന്ത് പിടിക്കുന്നുണ്ട്... കണ്ടവരുടെ വാക്കും കേട്ടൊണ്ട് എന്റെ മെക്കിട്ട് കേറാൻ വന്നാൽ ഞാൻ നല്ലത് പറയും... " " ലിയ ആ കുട്ടിക്ക് എന്ത് സങ്കടം ഉണ്ടെന്ന് അറിയുമോ നീ അവളെ ഒന്ന് സ്നേഹത്തോടെ നോക്കുന്നു കൂടിയില്ല എന്നും പറഞ്ഞു... " " അത്രക്ക് ദണ്ണം ആണെങ്കിൽ കൊണ്ട് പോയി നോക്ക് അല്ല പിന്നെ... " " ആഹ്‌ ഡീ ഞാൻ നോക്കും കാരണം അവള് നിന്റെ അനിയത്തിയാണ്... എന്ന് പറഞ്ഞാല് എന്റെയും അനിയതിയാണ് ഞാൻ നോക്കും... പറഞ്ഞതല്ലേ ഞാൻ... ഞാൻ നോക്കിക്കോളാം എന്ന്... അപ്പോ നിനക്ക് ആയിരുന്നില്ലേ വാശി... " " ചെന്നു അനിയത്തിയെ ആശ്വസിപ്പിക്ക്...

ഞാൻ പോയി മരുന്ന് വാങ്ങട്ടെ... " " ഞാൻ മേടിച്ച് വരാം നീ അവളുടെ അടുത്തേയ്ക്ക് ചെല്ല്... " " അയ്യോ അതിന്റെ ആവശ്യം ഒന്നുമില്ല... അനിയത്തിക്ക്‌ ചേച്ചിയെ കാണുന്നതിലും സന്തോഷം ചേട്ടനെ കാണാൻ ആകും... ചെല്ല് ചെല്ല്... " പരിഹാസ രൂപേണ പറഞ്ഞു കൊണ്ട് അവള് ഫാർമസിയിലേക് നടന്നു.... Adam ഉടനെ മുറിയിലേക്ക് കയറി... പകുതി നടന്നപ്പോളോണ് ബാഗും ഫോണും ഒക്കെ മുറിയിൽ ആണല്ലോ എന്ന് ലിയ ഓർത്തത്... അവളുടനെ മുറിയിലേക്ക് പോയി... പക്ഷേ വാതിലിന്റെ അവിടെ വെച്ചാണ് അവള് ടീന Adam നോട്‌ ഇച്ചേച്ചി എന്നെന്തോ പറയുന്ന കേട്ടത്... എന്തോ ആന്റണി പറഞ്ഞ ഓർമയിൽ അവള് അത് എന്താണെന്ന് കേൾക്കാനായി നിന്നു.... " ചേട്ടായി എന്നെ എങ്ങനെ എങ്കിലും ഒന്ന് രക്ഷിക്ക്... " " എന്താ കുട്ടി... " " ഇച്ചേച്ചി ശരിയല്ല... " " ടീന വെറുതെ ഓരോന്ന് പറയരുത്... " " ഞാൻ സത്യമാണ് പറഞ്ഞത്... ആ ആന്റണിയായി ചേച്ചിക്ക് വേണ്ടാത്ത ബന്ധമുണ്ട്... ഞാൻ എന്റെ ഇൗ കണ്ണുകൾ കൊണ്ട് കണ്ടിട്ടുണ്ട്... "

" ടീന just stop it... എനിക്ക് അറിയാം എന്റെ ലിയയെ... അതിനു നിന്റെ certificate വേണ്ട... പിന്നെ നീ ലീയയുടെ അനിയത്തി ആയത് കൊണ്ടാണ് നിന്നോട് ഞാനിങ്ങനെ സ്നേഹത്തിൽ പെരുമാറുന്നത്... അതും പറഞ്ഞു അവളെ പറ്റി മോശമായി പറഞ്ഞാല് ഇതാകില്ല എന്റെ സ്വഭാവം... എന്റെ പെണ്ണാണ് ലിയ.... എനിക് അറിയാം എന്റെ പെണ്ണിനെ... " പറഞ്ഞത് ഫലികാത്തതിന്റെ എല്ലാ നീരസവും ടീനയുടെ മുഖത്ത് ഉണ്ടായിരുന്നു.... എന്നാല് ലിയക്ക്‌ വല്ലാത്ത സന്തോഷം തോന്നി... അവളാ അഭിമാനത്തോടെ തന്നെ മുറിയിലേക്ക് കയറി.... അവളെ കണ്ടതും ടീന പ്രേതത്തെ കണ്ട പോലെ വിളറി.... " എന്തായി എന്നെ കുറിച്ചുള്ള പരദൂഷണം ഒക്കെ കഴിഞ്ഞോ.... " " അത് ഇച്ചേച്ചി ഞാൻ... " " അയ്യോ വേണ്ടെ... എനിക് അറിയാം ഇങ്ങേരെ എനിക് എതിരെ തീർക്കാൻ ഉള്ളത് ഒക്കെ നീ ഒപ്പികുന്നുണ്ട് എന്ന്... " " നീ ഫാർമസിയിൽ പോയില്ലേ ലിയ... " " ഇല്ല Adam ഞാൻ എന്റെ ബാഗ് ഇവിടെ വെച്ച് മറന്ന് പോയി... അത് കൊണ്ട് നന്നായല്ലോ... പലതും കേൾക്കാൻ ആയി.... I am happy now... Damn happy.... And moreover I love you Adam ♥️ love you so much♥️ " അത് കേൾക്കെ ടീന ദേഷ്യത്തോടെ തന്റെ പല്ലുകൾ ഞെരിച്ചു..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story