🌸Filia🌸: ഭാഗം 19

Filia

രചന: ഏട്ടന്റെ കാന്താരി (അവനിയ)

തങ്ങൾ വിജയിച്ചതിന്റെ സന്തോഷ ലഹരിയിലാണ് ആൽബിൻ.... അതിനൊപ്പം റോഷനും ജസ്റ്റിനും ഉണ്ട്... " ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്.... എന്റെ വിജയമാണ് ഇത്.... അപ്പോ എന്റെ സന്തോഷത്തിന് വേണ്ടി " എന്നും പറഞ്ഞു അവർ മൂവരും ചേർന്ന് ഗ്ലാസ്സ് മുട്ടിച്ചു... " Cheers " ഇതൊക്കെ കണ്ട് കൊണ്ട് റോസി അരികിൽ നില്പുണ്ട്.... മദ്യസേവയിൽ ഹരം പകരാൻ എന്നപോലെ വറുത്തതും പൊരിച്ചതുമായ വിവിധതരം ഭക്ഷണങ്ങൾ ആ മേശയിൽ നിരന്നിരുന്നു.... സന്തോഷത്തിമിർപ്പിൽ രണ്ടും മൂന്നും പെഗ് അകത്തേയ്ക്ക് പോയി.... " അളിയാ... " " എന്താ അളിയാ... " " നിങ്ങളുടെ അനിയത്തിയെ എനിക് കെട്ടിച്ച് തരോ.... " " ഏത് അനിയത്തിയെ " " ടീനയെ.... അവളെ എനിക് കെട്ടിച്ച് തരുവോ അളിയാ.... അവൾക്ക് വേണ്ടി അല്ലേ ആ പുന്നാര മോൾ എന്റെ കരണത്ത് തല്ലിയത്... " കവിളിൽ കൈ വെച്ച് കൊണ്ട് ദേഷ്യത്തോടെ റോഷൻ പറഞ്ഞു.... " അതിനെന്താ അളിയാ... ഞാൻ കെട്ടിച്ച് തരും എന്റെ പെങ്ങളെ നിനക്ക്.... " " പക്ഷേ ലിയ സമ്മതിക്കില്ല അളിയാ... " " അതിനു ആ ....മോളുടെ സമ്മതം ആർക്ക് വേണം.... എന്റെ അനിയത്തിയുടെ കാര്യങ്ങള് തീരുമാനിക്കുന്നത് ഞാനാണ്.... ചേട്ടനായ ഞാൻ ജീവനോടെ ഉളളപ്പോ ചേച്ചിക്ക് എന്ത് വില.... "

" ശെരിയാണ് അളിയാ.... പക്ഷേ ടീന ഒരിക്കലും ലിയക്ക്‌ ഒപ്പം വരില്ല.... ലിയയൊരു അപ്സരസ്സാണ് ഒരു @@₹ " പറഞ്ഞു തീരുന്നതിനു മുൻപേ ആൽബിൻ അവനെ ചവിട്ടി താഴെയിട്ടു... " പ്‌ഫാ... എന്റെ പെങ്ങമാരുടെ ശരീരഘടന എന്നോട് വർണികുന്നോ ഡാ നായേ.... എനിക് എന്റെ പെങ്ങമാരോട് നല്ല ദേഷ്യമുണ്ട്.... എന്നും പറഞ്ഞോണ്ട് നിന്റെ ഒക്കെ ഇൗ വൃത്തികെട്ട നാവ് കൊണ്ട് എന്റെ അനിയത്തിമാരെ പറഞ്ഞ കൊന്നു കുഴിച്ച് മൂടും പന്നി.... " ആൽബിന്റെ ദേഷ്യം കണ്ട് റോഷൻ ഒന്ന് പകച്ചു പോയി.... " കള്ള് അകത്തേയ്ക്ക് ചെന്നപ്പോൾ തന്നെ അടി തുടങ്ങിയോ രണ്ടും... ശത്രുവിന്റെ വീഴ്ചയിൽ സന്തോഷിക്കേണ്ട നിങ്ങള് ഇവിടെ കിടന്നു ഇങ്ങനെ തല്ല് ഉണ്ടക്കികോ... " ജസ്റ്റിൻ അവർക്ക് ഇടയിലേക്ക് കയറി കൊണ്ട് പറഞ്ഞു.... " ഐ ആം തി സോറി അളിയാ.... " അതും പറഞ്ഞു. റോഷൻ ആൽബിന്റെ മേലേക്ക് വീണു.... അപ്പോ തന്നെ അവന്റെ ബോധം പോയിരുന്നു.... " ദ്ദേ അവൻ ഓഫ് ആയി.... " " റോസി ഇവനെ ആ അകത്ത് എങ്ങാനും കൊണ്ട് പോയി കിടത്ത്... " " ഇങ്ങ് വാ റോഷ.... " അപ്പോഴും ആൽബിൻ അവൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ ആയിരുന്നു.... " അത് അങ്ങോട്ട് വിട്ട് കള ആൽബിച്ച... ചെക്കൻ സ്വബോധത്തിൽ അല്ല... അകത്ത് കിടക്കുന്നവൻ പറയികുന്നതാണ്.... "

" മ്മ്‌ " വലിയ താല്പര്യം ഇല്ലാത്തത് പോലെ അവനൊന്നു മൂളി.... " ആൽബിച്ചൻ ദ്ദേ ഇത് കൂടി അങ്ങ് പിടിപ്പിച്ചേ... അപ്പോ എല്ലാം ശെരി ആകും... " അതും പറഞ്ഞു ഒരു ഗ്ലാസ്സ് കൂടി അവനു നേരെ ജസ്റ്റിൻ നീട്ടി.... " അവർ എന്റെ അനിയത്തിമാരാണ് അവർക്ക് ഒരു ഗതിയും ഇല്ലാതെ ആകണം... എന്നാലേ എന്റെ കാൽ കീഴിൽ അവർ വരു.... എന്നാലേ അവറ്റകളുടെ അഹങ്കാരം തീരൂ.... " " ഇനി അല്ലെങ്കിലും അവർ വരും ഇൗ ചേട്ടന്റെ മുന്നിൽ കൈയും നീട്ടി.... " " അത് നിന്റെ വെറും തോന്നലാണ് ജസ്റ്റിൻ.... അത് ലിയയാണ്... അങ്ങനെ അത്ര പെട്ടെന്ന് ഒന്നും അവള് തോൽവി സമ്മതിക്കില്ല.... കൂലി പണി എടുതായാലും അവള് ജീവിക്കാൻ നോക്കും.... " " അപ്പോ നമ്മൾ എന്തെയ്യും " " അനുവദിക്കരുത്.... അവള് എവിടെ പോയാലും അവിടുത്തെ പണി ഒക്കെ ഇല്ലാതെ ആക്കണം.... ഒരു ഗതിയും പര ഗതിയും ഇല്ലാതെ ആകണം.... ഇപ്പൊ തന്നെ ടീന അവൾക്ക് എതിരെ തിരിഞ്ഞിട്ട്‌ ഉണ്ടാകും " " അതെന്താ അങ്ങനെ.... " " അവൾക്ക് സ്വന്തം കാര്യം അത്രേം ഉള്ളൂ.... കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന സ്വഭാവമാണ് അവളുടേത് കാര്യം കണ്ടാൽ അവളുടെ ഉയർച്ചയ്ക്കായി അത് വെട്ടാനും അവള് മടിക്കില്ല.... " " മ്മ്‌... " " ഇനി എന്റെ ദിനങ്ങളാണ്... ഇൗ അൽബിയുടെ ദിനങ്ങൾ.... "

അതും പറഞ്ഞു അവൻ ആ കുപ്പി വായിലേക്ക് കമത്തി.... കുറച്ച് കഴിഞ്ഞതും അടിച്ചതിന്റെ ഇഫക്‌ടിൽ അവൻ അവിടെ തന്നെ കിടന്നു.... അപ്പോഴേക്കും അത് കാത്ത് നിന്ന പോലെ റോസി അവിടേക്ക് വന്നു... " അങ്ങേര് ഓഫ് ആയോട... " " എന്ന capacity ആണ് ഡീ ഇവന്.... എത്ര നേരമായി മനുഷ്യന് ഇതും നോക്കി ഇരിക്കുന്നത്.... " " വോ ഇതിന് മാത്രേ ഇങ്ങേർക്ക്‌ ഇത്രക്ക് ശുഷ്കാന്തി ഉള്ളൂ... ബാക്കി ഒക്കെ കണക്ക... " " അതിനു എന്തിനാടി അവൻ ഞാൻ ഉണ്ടല്ലോ.... " അതും പറഞ്ഞു അവൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കി.... 🍁🍁🍁🍁🍁🍁🍁 ഇന്ന് വീണ്ടും കട തുടങ്ങുകയാണ്... രാവിലെ തന്നെ അവരെല്ലാം അവിടെ എത്തി... ടീന താൽപര്യം ഇല്ലാത്ത പോലെ നില്പുണ്ട്.... " ലിയ.... ഇത് റിസ്ക് അല്ലേ... ഇനിയും അവൻ... " " Adam അവൻ ഒരു ചുക്കും ചെയില്ല.... വെറുതെ നല്ലൊരു കാര്യം ചെയ്യാൻ പോകുമ്പോൾ നെഗറ്റീവ് അടിക്കാതെ ഇരിക്ക്‌... " " അതേ Adam നമ്മൾ ഒക്കെ ഉണ്ടല്ലോ... ഒന്നും ഉണ്ടാകില്ല ഡോ നമ്മൾ നേരത്തെ ഇങ്ങനെയൊരു അടി പ്രതീക്ഷിച്ചില്ല അല്ലോ... അതല്ലേ... " " പിന്നെ പിന്നെ.... ഇനി അവർ വരുമ്പോൾ 3 പേരും നെഞ്ചും വിരിച്ച് അങ്ങ് നിന്ന മതി.... എന്തായാലും എന്നെ ഇനി ഇവിടെ നിൽകാൻ കിട്ടില്ല... " ടീന പുച്ഛത്തോടെ പറഞ്ഞു... " ഇപ്പോഴത്തെ മൂന്ന് നേരത്തെ ഭക്ഷണം രണ്ടും ഒന്നും ആകേണ്ട എങ്കിൽ നീ എവിടെ വന്നു ഇരിക്കുക തന്നെ ചെയും കേട്ടോ മോളെ ടീനെ.... " ഒരു താളത്തിൽ ലിയ പറഞ്ഞു... " നിങ്ങള് തല്ല് ഉണ്ടാകാതെ ചെയ്യാൻ പോകുന്നത് ചെയ്‌.... "

" മ്മ്‌... നിങ്ങള് പൊയിക്കോ ഇന്ന് ഞാൻ ഇരുന്നോളാം... " " നീ ഒറ്റക്കോ ലിയ.... " " ഇല്ല പത്ത് പേരെ വിളിച്ച് ഇരുത്താം... മതിയോ... " " കളിയാക്കാൻ അല്ല പറഞ്ഞത്.... ഇത് വീണ്ടും തുറന്നത് അറിഞ്ഞാൽ അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്... " " വെറുതെ ഇരിക്കാൻ ഞാൻ അവനോട് പറഞ്ഞില്ലല്ലോ അതിനു... " " പൊട്ടൻ കളികല്ലെ ലിയ... ഇൗ ഒരു ആഴ്‌ച മുഴുവൻ ഞാനോ അന്റോണിയോ നിനക്ക് ഒപ്പം ഉണ്ടാകും... ഇത് ഞങ്ങളുടെ തീരുമാനമാണ്.... " " എനിക് എന്റേതായ തീരുമാനങ്ങൾ ഉണ്ട്... പിന്നെ ഒരു ആഴ്‍ച്ച കഴിഞ്ഞാൽ പിന്നെ പ്രശ്നം ഉണ്ടാകില്ല എന്ന് അവൻ നിങ്ങളോട് പറഞ്ഞിട്ട് ഉണ്ടോ... " " അതില്ല എന്നാലും " " ഒരു എന്നാലും ഇല്ല... പൊതിഞ്ഞു പിടിക്കാൻ ആളുളപ്പോഴാണ് പ്രശ്നങ്ങളിൽ നാം തളരുന്നത്.... എന്റെ കാര്യങ്ങള് ഞാൻ നോക്കിക്കോളാം " " Adam അവള് പറഞ്ഞത് ശെരിയാണ് നമുക്ക് പോകാം.... " " ആന്റണി പക്ഷേ.... " " വേണ്ട വാ... " " അതേ ചേട്ടായി വാ... അവൾക്ക് ഒന്ന് കൊള്ളുമ്പോൾ പഠിച്ചോളും... " " മിണ്ടാതെ നിക്കടി പുല്ലേ.... " ആന്റണി ടീനയോട് ദേഷ്യത്തോടെ പറഞ്ഞു.... 🍁🍁🍁🍁🍁🍁

രാവിലെ ഫോണിന്റെ റിംഗ് കേട്ടാണ് ആൽബിൻ എണീറ്റത്.... " ഹലോ... എന്താടാ.... " " എന്ത്.... " അതും പറഞ്ഞു കിടന്നിരുന്ന അവൻ ചാടി എണീറ്റു.. " എപ്പോ... ആ ശെരി ശെരി... " " എന്താ മനുഷ്യ ഇവിടെ എന്തോ വീഴുന്ന ശബ്ദം കേട്ടത്.... " " അവന്മാർ എവിടെ റോസി... " " അപ്പുറത്ത് ഉണ്ട്... എന്തെ... " അവൻ അവളോട് ഒന്നും മിണ്ടാതെ റൂമിന് പുറത്തേയ്ക്ക് നടന്നു.... " റോഷ.... ജസ്റ്റിൻ.... " " എന്താ ആൽബിച്ച.... " " റോഷൻ എന്തേ... " " ദ്ദേ വരുന്നു അളിയാ.... " " എന്താ റോസി... എന്താ " " എനിക് ഒന്നും അറിഞ്ഞുട ഡാ ഉവേ.... ഇങ്ങേർക്ക്‌ എന്ത് ബാധയാണ് കയറിയതെന്ന്.... " " എന്താ അളിയാ എന്താ പ്രശ്നം " " ആവളുമാർ വീണ്ടും കട തുടങ്ങിയെന്ന്.... ജംഗ്ഷനിൽ ഉള്ള സതീശനാണ് എന്നെ വിളിച്ചത്... " " എന്നാലും വീണ്ടും " " എനിക് ഉള്ള മറുപടിയാണ് അത്.... ഇന്ന് തന്നെ പൂട്ടിക്കണം അത്... ഒരു ദിവസം കൂടി അതവിടെ പാടില്ല.... " " പക്ഷേ ലിയ ആണെങ്കിൽ " " എന്താ റോഷ നിന്റെ ഗുണ്ടകൾക്ക് ഒരു പെണ്ണിനെ എതിരേൽക്കാൻ ഉള്ള ധൈര്യമില്ലെ.... " " അതല്ല അളിയാ.... " " ഇനി ഒരു നിമിഷം പോലും അതവിടെ ഉണ്ടാകാൻ പാടില്ല.... അങ്ങനെ എനികിട്ട്‌ ഉണ്ടാക്കിയിട്ട് അവള് ജയിക്കണ്ട... " " ആൽബിച്ച കൂടി പോയ ഒരു മണിക്കൂർ അതിനുള്ളിൽ എല്ലാം തീരും "

" പോര... നമ്മൾ വേണം അവർക്ക് ഒപ്പം... അവളുടെ കണ്ണിൽ എന്നോടുള്ള ഭയം കാണണം.... നഷ്ടപ്പെടുമ്പോൾ ഉള്ള വേദന കാണണം.... " " അത് വേണോ അളിയാ... " " വേണം.... അവളുടെ തോൽവി എനിക് എന്റെ കണ്ണുകൾ കൊണ്ട് കാണണം.... " " മ്മ്‌ ശെരി അവർ 11 മണി ഒക്കെ ആകുമ്പോഴേക്കും വരും.... അപ്പോ പോകാം " " മ്മ്‌.... " 🍁🍁🍁🍁🍁🍁🍁 കട തുറന്നിട്ട് ഏകദേശം 2 മണിക്കൂറുകൾ ആയിരിക്കുന്നു.... ഇപ്പൊ നല്ല കച്ചോടം ഉണ്ട്... പഴയ പോലെ തന്നെ ആളുകൾ സാധനങ്ങൾ വാങ്ങുന്നു എന്നത് തന്നെ ആശ്വാസം..... സമയം വീണ്ടും പോയിക്കൊണ്ടിരുന്നു.... കടയിൽ ആളുകൾ തിങ്ങി നിൽക്കുന്ന നേരം അപ്പോഴാണ് ഒരു ജീപ് അവിടേക്ക് വന്നു നിന്നത്.... അതിൽ നിന്നും ഇറങ്ങിയവരെ കണ്ടപ്പോൾ ഒരു ഗുണ്ടാ ലുക്ക് ഒക്കെ ഉണ്ട്... അവരെ കണ്ടതും ആളുകൾ പേടിച്ച് മാറാൻ തോന്നി.... അപ്പോഴാണ് അതിനകത്ത് നിന്ന് ആൽബിയും റോഷനും ഇറങ്ങി വന്നത്.... തേടിയത് എന്തോ കൈയിൽ കിട്ടിയ ഒരു വേട്ടകാരനെ പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story