🦋 THE TITALEE OF LOVE🦋: ഭാഗം 16

the titalee of love

രചന: സൽവ

വായിക്കുന്നതിന് മുൻപൊരു കാര്യം..❗️❗️ പാസ്റ്റും പ്രെസെന്റും വേർതിരിക്കാൻ വേണ്ടി ഞാൻ പാസ്റ്റിന്റെ തുടക്കത്തിലും അവസാനത്തിലും ഇങ്ങനെ ഒന്ന് കൊടുക്കും… •°•°•°•°•°•°•°•°• ⬆️ ദേ ഇങ്ങനെ… ___________

അയാളോരല്പം വിറയലോടെ മുന്നോട്ട് നോക്കി. "ആരാ…" തന്റെ മുന്നിലുള്ള കറുത്ത വസ്ത്രമിട്ടയാളെ കണ്ടയാൾ ഭയത്തോടെ ചോദിച്ചതുമവൻ പൊട്ടിച്ചിരിച്ചു ഹൂടിയുടെ ക്യാപ്പ് എടുത്ത് മാറ്റി… അയാളുടെ ചുണ്ടുകൾ വിറയലോടെ അവന്റെ പേര് മൊഴിഞ്ഞു.. അയാളുടെ മനസ്സിലേക്ക് അയാളുടെ ബോസ്സ് ലക്കിയുടെ ഫോട്ടോ നൽകിയ ശേഷം നൽകിയ ഇവന്റെ ഫോട്ടോയും ഒപ്പം അയച്ച വോയിസുംയായിരുന്നു.. "ഇവൾ വന്നാൽ ഉറപ്പായും അവനുമാങ്ങോട്ട് വന്നിരിക്കും… അത് കൊണ്ട് തന്നെ അവൻ എത്തുന്നതിനു മുൻപേ നീ കാര്യങ്ങളൊക്കെ ചെയ്യണം..അവൻ വന്നാൽ നിന്റെയും നമ്മുടെയും കാര്യം അവസാനിച്ചു… കാരണം നമ്മൾ വേദനിപ്പിക്കാൻ നോക്കിയത് അവന്റെ പെണ്ണിനെയാ… ഇപ്പോൾ അവൻ തന്റെ ജോലിയൊക്കെ ഉപേക്ഷിച്ചു തന്റെ പെണ്ണിന് വേണ്ടി വന്നതാ.. അവൻ എന്തൊക്കെ ചെയ്താലും നീ ഞങ്ങളെ പേര് വെളിപ്പെടുത്തരുത്.." അത് പറയുമ്പോൾ ബോസ്സിന്റെ ശബ്ദത്തിൽ വരെ ഭയം കലർന്നിരുന്നോ എന്നയാൾക് തോന്നിയിരുന്നു… അയാൾക് നേരെ വീണ്ടുമൊരു കഷ്ണം വന്നതും അയാൾ ഞെട്ടികൊണ്ട് അവനെ നോക്കി.. "ഞാൻ ആരാണ് എന്താണ് എന്നൊന്നും പരിചയപ്പെടേണ്ടല്ലോ… എല്ലാം നിന്റെ ബോസ്സ് പറഞ്ഞു തന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.." അയാളെ നോക്കി ഒരു പ്രത്യേക ചിരിയാലെ അതും പറഞ്ഞവൻ മുന്നോട്ട് വന്നതും അയാളോരല്പം ഭയത്തോടെ പിന്നോട്ട് നീങ്ങി…

"എന്നെ.. എന്നെയൊന്നും ചെയ്യരുത്… നിങ്ങളെ പെണ്ണിനെ കൊല്ലാൻ നോക്കിയത് ഞാനല്ലാ…" അയാൾ ഭയത്തോടെ അവനെ നോക്കി പറഞ്ഞതും അവനൊന്നും പറയാതെ അവിടെയുള്ളൊരു ചെയറിൽ ചെന്നിരുന്നു.. "പേടിക്കേണ്ട.. ഞാൻ തന്നെയൊന്നും ചെയ്യില്ലാ...എന്നൊന്നും എനിക്ക് പറയാനാവില്ലെടോ… കാരണം എന്താന്ന് അറിയോ.. എന്റെ പെണ്ണിന്ന് കരയുന്നതിനൊക്കെ ഒക്കെ നീയുമൊരു കാരണക്കാരനാ… നീയൊക്കെ കൂട്ട് നിന്നോണ്ടാ എന്റെ പെണ്ണിന് അവളെ ഉപ്പയെ നഷ്ടപ്പെട്ടത്..അതിനെല്ലാം പകരമായിട്ട് എന്തെങ്കിലുമൊക്കെ തന്നിട്ടല്ലാതെ എനിക്കെങ്ങനെ പോവാൻ പറ്റും…" അവൻ അയാളുടെ കണ്ണിലേക്കു തന്നെ ഉറ്റ് നോക്കിയത് പറഞ്ഞതും അയാൾ അവിനിൽ നിന്നൊന്ന് അകന്നു നിന്നു.. "പ്ലീസ് എനിക്കൊന്നും അറിയില്ല…" " I know നിനക്കൊന്നും അറിയില്ല.. അറിഞ്ഞാലും നീയൊന്നും പറയില്ലാ… കാരണം നിന്റെ മോളുടെ ശരീരത്തിൽ അവളുടെ പേര് തന്നെ സേഫ്റ്റി പിൻ വെച്ച് എഴുതപ്പെട്ടിട്ടുണ്ട്.. അഥവാ അവളെ അവർ ലക്ഷ്യം വെച്ചിട്ടുണ്ട്.. അത് കൊണ്ട് അവൾക് വേണ്ടി നീയൊന്നും പറയില്ലെന്നും അറിയാം.. എനിക്കൊന്നും അറിയണമെന്നുമില്ല.. " അവൻ ലൈറ്റർ എടുത്ത് സിഗരറ്റ് കത്തിച്ച ശേഷം ലൈറ്റർ പിന്നോട്ട് എറിഞ്ഞു കൊണ്ട് പറഞ്ഞതും അയാളോരല്പം ഭീതിയുടെ അവനെ നോക്കി നിന്നു… "താനിങ്ങനെ പേടിച്ചു നോക്കുകയൊന്നും വേണ്ടെടോ.. ഞാൻ തന്നെ ഒന്നും ചെയ്യില്ല..

അതിനൊക്കെ എനിക്ക് സാധിക്കുമോ.. ബട്ട്‌…" അവൻ ബാക്കി പറയുന്നതിന് മുൻപേ അവര്ക് പിന്നിലുള്ള അയാളെ വർക്ഷോപ്പിൽ തീ പടർന്നു പിടിച്ചിരുന്നു.. "നീ..നീ ഇതെന്താ ചെയ്തത്.. എന്റെ വർക്ഷോപ്… ഞാൻ വർഷങ്ങൾ കൊണ്ട് പണിതെടുത്ത എന്റെ വർക്ഷോപ് അതെന്തിനാ കത്തിച്ചു കളഞ്ഞത്.. ഞാനും എന്റെ കുടുംബവും ഇനിയെങ്ങനെ ജീവിക്കും.." അയാൾ അവൻ നേരെ വിരൽ ചൂണ്ടിയയാൾ പറഞ്ഞത് കേട്ടു തനിക്ക് നേരെ വരുന്ന തീപൊരികൾ അകറ്റി മാറ്റിക്കൊണ്ടിരുന്നവൻ അയാളെയൊന്ന് നോക്കി.. "ഞാൻ ഇയാളെ ഒന്നും ചെയ്യില്ലെന്നും പറഞ്ഞു.. ചെയ്തിട്ടും ഇല്ലാ… ഈ വർക്ഷോപ് ഇനി ഇവിടെ വേണ്ടാ..കാരണം ഇത് ശത്രു പക്ഷത്തിനു വേണ്ടിയുള്ളതല്ലേ….അവര്ക് ഉപയോഗമുള്ളതായ ഒന്നും നമുക്കിനി വേണ്ട.. നിങ്ങളെ കൊന്നിട്ടോ തല്ലിയിട്ടോ എനിക്കൊരു കാര്യവുമില്ലാ..കാരണം നിങ്ങൾക് തെറ്റ് ചെയ്യാതിരിക്കാൻ കഴിയയില്ല.. പ്രിയപ്പെട്ടവർ വേദനിക്കാതിരിക്കാൻ നിങ്ങൾക്കിത് ചെയ്തേ പറ്റൂ.. ഒരിക്കൽ ഞാനും ഇതേ അവസ്ഥ കടന്നു പോയതാ..നിങ്ങളുടെ ഫാമിലി ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ കാണും.. ഇപ്പോൾ നിങ്ങളവിടെ എത്തിയാൽ നിങ്ങളെ ഫാമിലിയോടൊപ്പം ഹൈദരാബാദിൽ എത്താം…

നിങ്ങളെ സുരക്ഷക്കായ നിങ്ങളെ കൂടെ എന്റെ ഒരാളുമുണ്ടാവും.. അവിടെയെത്തിയാൽ നിങ്ങളും നിങ്ങളെ മോളും സുരക്ഷിതരായിരിക്കും…അവിടെ നിങ്ങൾക്കുള്ള ജോലിയും സെറ്റ് ചെയ്തിട്ടുണ്ട്.." അവൻ അയാളോട് പറഞ്ഞത് കേട്ടയാൽ അവനെ തന്നെ മിഴിച്ചു നോക്കി.. "ഇയാളാരാ.. രക്ഷസനോ അല്ലെങ്കിൽ മാലാഖയോ…" അയാളുടെ ചോദ്യം കേട്ടവനൊന്ന് പുഞ്ചിരിച്ചു.. "എന്റെ പ്രിയപ്പെട്ടവർക് വേദനിക്കുന്നത് വരെ ഞാൻ മാലാഖ തന്നെയാണ്.." അവൻ അയാളെ നോക്കി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ ചെറുതായി തിളങ്ങുന്ന പോലെ തോന്നി.. എന്തോ ഒരു ഒളിപ്പിച്ചു വെച്ച വേദന ആ കണ്ണുകളിൽ പ്രകടമായിരുന്നു..അയാൾ അവന്റെ കാലിലേക് വീണു.. "ഒരുപാട് നന്ദിയുണ്ട്.. എന്നെ ഈ ഊരാകുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയതിന്… സർ ന് എങ്ങനെ നന്ദിയറിയിക്കണമെന്നറിയില്ല… സാറും സാറിന്റെ പെണ്ണും ഒന്നിക്കാൻ ഞാൻ പ്രാർത്ഥിക്കും…" അതും പറഞ്ഞയാൾ പോയതും അവന്റെ ചുണ്ടിലൊരു ചെറു മന്ദാഹാസം വിരിഞ്ഞു.. "ആര് പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഞാനും അവളും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവളെ സ്വന്തമാക്കാൻ എനിക്കറിയാം.. കാത്തിരുന്നോ ലാക്.. ഞാൻ അടുത്തെത്താൻ ഇനി ചുരുങ്ങിയ സമയം മതിയാവും…" അവന്റെ ചുണ്ടുകളത് മൊഴിയുമ്പോഴും അവൻ കത്തിയെരിയുന്ന വർക്ഷോപ്പിലേക്ക് ഒന്ന് നോക്കി.. "എന്റെ പെണ്ണ് വേദനിക്കുന്നതിന് വളരെ അകന്ന രീതിയിൽ ഈ വർക്ഷോപ്പും ഒരു കാരണാ…

അത് കൊണ്ട് അതും ഇനി വേണ്ടാ…" അതും പറഞ്ഞവൻ കൈയിലെ കെട്ടായിച്ചു മാറ്റി കൈയ്യിലെ മുറിവിലേക്ക് ഒന്ന് നോക്കി.. "നീ വേദനിക്കുന്നതിനെല്ലാം ഞാൻ സ്വയമെന്നേ വേദനിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് പോലും മനസ്സിലാവുന്നില്ല…നിന്നെ കുറിച്ചോർക്കുമ്പോളൊക്കെ എന്റെ കണ്ണ് നിറയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..ഒരു പക്ഷേ അത് നമ്മുടെ പ്രണയത്തിന്റെ ആയം കൊണ്ടാവാം…" മുറിവിന്റെ പാടുകളിലൂടെ കൈയ്യോടിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. ____•🦋•_____ "ഉമ്മാ….." ഇടർച്ചയെറിയ സ്വരത്തോടെ അതും പറഞ്ഞവൾ നുസ്രത്തിനെ വാരി പുണർന്നു.. "എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ഉമ്മാ നിങ്ങളെന്റെ ഉമ്മയാണെന്ന്… സാജിത എന്ന എന്റെ ഉമ്മയെന്ന് പറയപ്പെട്ട ആൾ എന്നെ വേദനിപ്പിച്ചതിന്റെ അവഗണനയുടെയും ഒക്കെ പകരമായി എന്റെ ഉമ്മയെന്നെ സ്നേഹിക്കില്ലേ… ഇല്ലേ ഉമ്മാ.. ഞാൻ അവന്റെ സ്വന്തം അനിയത്തി അല്ലാത്തത് കൊണ്ടാവുമല്ലേ അവനെന്നെ തനിച്ചാക്കി പോയത്… ഇപ്പോൾ എനിക്കെല്ലാം മനസ്സിലായി ഉമ്മാ… ഞാൻ ഇത്രയും കാലം ചതിക്കപ്പെട്ടതായിരുന്നെന്ന് എനിക്ക് മനസ്സിലായിയുമ്മാ…"

വിതുമ്പി പറഞ്ഞവൾ നുസ്രത്തിനോട് ചേർന്ന് നിന്നതും നുസ്രത്തിന്റെ ച്ചുണ്ടിൽ എന്തോ നേടിയെടുത്തത് പോലൊരു ചിരി വിരിഞ്ഞു.. "ആഹ് മോളെ..എന്റെ മോളെ ആ സാജിത അവൾ തട്ടിയെടുത്തതായിരുന്നു.. ഞാൻ കരുതി എന്റെ മോൾ മരിച്ചിരുന്നു എന്നായിരുന്നു… പക്ഷേ ഇന്ന് രാവിലെയാണ് എന്റെ പൊന്നാര മോൾ ജീവിച്ചിരിപ്പുണ്ട് എന്നും അത് ലാക്കിയ മോൾ ആണെന്നും ഞാൻ മനസ്സിലാക്കിയത്.. ഇത്രയും കാലം വേദനിപ്പിച്ചതിനും കുത്ത് വാക്കുകൾ പറഞ്ഞതിനും എങ്ങനെ മാപ്പ് പറയണം എന്നറിയില്ല…" അവർ കണ്ണിൽ കൈയ്യിട് കണ്ണീരൊക്കെ എങ്ങനെയൊക്കെയോ വരുത്തി പറഞ്ഞതും ലക്കിയുടെ അവരിൽ ഉള്ള ഒന്ന് കൂടി മുറുകി.. അവളുടെ കണ്ണുകൾ തിളങ്ങുന്നത് തന്റെ ഉമ്മയെ കിട്ടിയതിന്റെയാണെന്ന് നുസ്രത്തിന് തോന്നി.. "മോളെ.. നമുക്ക് പോവാം ഇവിടെയുള്ള എല്ലാവരെയും ഒഴിവാക്കി ഹൈദരാബാദിൽ പോവാം.. നിന്നെ വേദനിപ്പിച്ച ഇവരെ എല്ലാം ഒഴിവാക്കി നമുക്ക് പോവാം.. ആ ലത്തീഫ് ഒരു ചെറ്റയാണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു…" "ച്ചീ… നിർത്തേടി തള്ളേ…" പെട്ടന്ന് ലക്കി അവരെ തള്ളി മാറ്റി പറഞ്ഞത് കേട്ടു നുസ്രത് ഞെട്ടികൊണ്ട് അവളെ നോക്കി.. "മോളെ… ഞാൻ.. ഞാൻ നിന്റെ ഉമ്മയല്ലേ…" അവർ ഞെട്ടൽ വിട്ട് മാറാതെ തന്നെ ചോദിച്ചതും ലക്കി പൊട്ടി ചിരിച്ചു.. "ആര്...ആരെ മോൾ...നിങ്ങളെപ്പോലെ ഒരു ദുഷ്ഥയുടെ മകളായി ജനിക്കാൻ മാത്രം വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.."

ലക്കി ചുണ്ടിൽ പരിഹാസം വിരിച്ചു പറഞ്ഞതും നുസ്രത് അവളെ ദയനീയ ഭാവത്തിൽ നോക്കി.. "മോളെ ഞാനാ നിന്റെയുമ്മ...മോളെന്താ ഈ പറയുന്നത്...മോൾ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞു.. ഇപ്പോയെന്താ ഇങ്ങനെ പറയുന്നത്.." "അതില്ലേ.. അഭിനയമൊക്കെ വിട്ടിട്ട് കുറച്ചായല്ലോ അപ്പോഴാ ടച്ച്‌ വീട്ടിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തത് നോക്കിയതാണ്.. പിന്നെ.. നിങ്ങൾ ഏത് വകയിലാണ് എന്റെ ഉമ്മയാവുക എന്ന് കൂടെ പറയണം.. ദേ ഇത് എന്റെ ഉമ്മ എന്നെ പ്രെഗ്നന്റ് ആയപ്പോളുള്ള ഫോട്ടോയാണ്.. ഈ ചിത്രത്തിൽ ഉമ്മയോടും ഉപ്പയോടുമൊപ്പം ഉള്ളത് നിങ്ങളും നിങ്ങളെ ഭർത്താവുമാണ്.. ഇതിൽ നിങ്ങളുടെ വയറ് ചെറുതായിട്ട് പോലുമൊന്ന് വീർത്തിട്ട് ഇല്ല.. പിന്നെ നിങ്ങൾക് പറയാവുന്നൊരു ന്യായം അത് എന്റെ ഇക്കയെ പ്രെഗ്നന്റ് ആയപ്പോൾ ഉള്ളതാണ് എന്നാണ്..പക്ഷേ ഈ ചിത്രത്തിൽ എന്റെ ഇക്കയുമുണ്ട്.." ലക്കി അവളുടെ ഫോണിലൊരു ചിത്രം കാണിച്ചു കൊണ്ട് അതും പറഞ്ഞു അവരെ നോക്കി.. നുസ്രത് ആ ചിത്രത്തിലേക്ക് തന്നെ ഒന്ന് നോക്കി.. വാദിക്കാനുള്ള ഒരു വകയുമില്ല.. ലക്കി ഓരോ കാര്യങ്ങളും പറയുമ്പോഴും നുസ്രത്തിന് തന്റെ പദ്ധതി തെറ്റിയതിലുള്ള അരിശമായിരുന്നു.. "എന്റെ ഉമ്മാക്കും ഉപ്പാക്കും പറ്റിയ ഏറ്റവും വലിയ തെറ്റ് നിങ്ങളുടെ വഞ്ചന മനസ്സിലായില്ല എന്നതായിരുന്നു..

ഇന്ന് നിങ്ങളെന്തിനീ നാടകം കളിച്ചെന്ന് എനിക്കറിയില്ലാ...എന്റെ ഉമ്മയെന്തിന് ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നിൽ നിന്ന് അകന്നു എന്നതിനുമുള്ള കാരണം എനിക്കറിയില്ലാ.. ഒന്നറിയാം എല്ലാത്തിനും കാരണം ഞാൻ ജനിച്ചതാണെന്ന്.. എന്തായാലും എന്റെ ഉമ്മയുടെയും ഉപ്പയുടെയും മരണത്തിൽ നിങ്ങൾക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ കൊന്ന് കളയും… ഞാനല്ല.. ആരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…" ലക്കി പേരിട്ടു വിളിക്കാൻ പോലുമാവാത്ത ഒരു വികാരത്തിൽ..നുസ്രത്തിന് നേരെ ഭീഷണിയെന്നോണം പറഞ്ഞു.. "അറിയാം എന്നെ കൊല്ലാൻ വരുന്നത ആരായിരിക്കും എന്നറിയാം.. നിനക്ക് പോലും എവിടെയാണെന്ന് അറിയാത്ത നിന്റെ ആങ്ങള.. അവനൊക്കെ നീ അവന്റെ തലയിലാവും എന്ന് ഭയന്ന് എന്നെ നാട് വിട്ടതാടി.. എവിടെയോ പോയി ഏതെങ്കിലും പെണ്ണിന്റെ കൂടെ ചുറ്റി കറങ്ങുന്നുണ്ടാവും ആ #%*@..." അവർ അരിശം കടിച്ചമർത്താനാവാതെ പറഞ്ഞു തീരുന്നതിനു മുൻപേ ആ സ്ത്രീയുടെ കവിളിൽ അവളുടെ കൈ നല്ല ഊക്കോട് പതിച്ചിരുന്നു.. "എന്റെ ഇക്കയെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ.." "നിന്റെ ഇക്കയെ കുറിച്ച് പറഞ്ഞപ്പോൾ നൊന്താല്ലേ… നിന്റെയീ അഹങ്കാരം ഇല്ലാതാവാൻ ഒരു കാര്യം ചെയ്‌താൽ മതി.. നിന്റെ പുറം ഭാഗത്തായൊരു ടാറ്റുവുണ്ട്.. അതെവിടുന്ന് വന്നെന്ന് ആരോടെങ്കിലും പോയി ചോദിച്ചു നോക്ക്… നിനക്കറിയാൻ പറ്റും ആരാണ് ലാക്കിയ എന്നും എന്താണ് ലാക്കിയ എന്നും.. അന്ന് നീ സ്വയം നീരും..

അവസാനം ചോദ്യചിഹ്നമായി രണ്ട് പേരുകൾ നിനക്ക് മുന്നിൽ ഉയർന്നു വരും.. അന്ന് ഇതേ നീ തന്നെ എന്റെ അടുത്തേക്ക് വരും… വരുത്തിക്കും ഞാൻ…" നുസ്രത് പകയാളി കത്തുന്ന കണ്ണുകളോടെ അവളോട് പറയുമ്പോഴും അവൾ ശ്രദ്ധിച്ചിരുന്നത് അവരുടെ കണ്ണിലേക്കായിരുന്നു.. എവിടെയോ കണ്ട് മറന്നത് പോലെ അവൾക് തോന്നി.. "ഇറങ്ങി പൊയ്ക്കൂടേ… എത്രയോ നേരമായല്ലോ ഇവിടെ കിടന്ന് പ്രസംഗിക്കുന്നു.." അവൾ പറഞ്ഞു തീരുന്നതിനു മുൻപേ നുസ്രത് സ്ഥലം കാലിയാക്കിയിരുന്നു.. അവർ പോയെന്ന് കണ്ടതും ലക്കി നിലത്തേക്ക് ഊർന്ന് വന്നു പൊട്ടി കരഞ്ഞു..തന്റെ കൈയ്യിലുള്ള തന്റെ ഉമ്മാന്റെ ചിത്രങ്ങളിലൂടെ കൈയ്യോടിച്ചു.. ഒന്നിൽ പോലും അവരുടെ മുഖം വ്യക്തമല്ലെന്നുള്ളത് അവളിൽ വേദന പടർത്തി.. "എന്റെ ഉമ്മയും ഉപ്പയും എന്തിനാ എന്നെ തനിച്ചാക്കി പോയത്… എന്തിനാ ഉമ്മയാന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്… ജന്മം നൽകിയ ഉമ്മാക്ക് പോലും ഇഷ്ടപ്പെടാത്ത അത്രയും ശാപം പിടിച്ച ജന്മമാണോ ഞാൻ.. എന്റെ ഇക്ക… അവനും ഇട്ടേച് പോയില്ലേ.. അവനുണ്ടായിരുന്നെങ്കിൽ ഇവരാരും എനിക്ക് നേരെ തിരിയുകയില്ലായിരുന്നു.. എല്ലാവർക്കും അവനെ ഭയമായിരുന്നു..അവൻ പോയപ്പോൾ സുരക്ഷക്ക് എന്റെ പ്രണയമുണ്ടായിരുന്നു.. ഇപ്പോയെന്നിലെ പ്രണയവും മരിച്ചിരിക്കുന്നു…

ഞാൻ തനിച്ചായിരിക്കുന്നു.." സ്വയം ശാപം പിടിച്ചു ജന്മമെന്ന് മുദ്ര കുത്തുമ്പോൾ അവളാറിഞ്ഞിരുന്നില്ല.. അവളൊരു അനുഗ്രഹിക്കപ്പെട്ട ജന്മമാണെന്ന്.. വിതുമ്പി കരഞ്ഞവൾ തന്നിലേക്ക് ഒന്ന് കൂടി ചുരുണ്ട കൂടി.. •°•°•°•°•• "നിന്റെ കണ്ണിലെന്താടി ടാപ് ഉണ്ടോ.. എന്റെ മാത്രം ത്വലേഹ ഇനിയും ഇങ്ങനെ കരയരുത്.. കുറച്ചെങ്കിലും മന കട്ടി വേണം.. "അങ്ങനെയല്ലെങ്കിൽ നീയെന്നെ ഒഴിവാക്കി പോവുമോ…" അവൾ കണ്ണീർ തുടച്ചു അവൻ നേരെ ചുണ്ട് പിളർത്തി ചോദിച്ചതും അവനവളെ തന്നിലേക്ക് ചേർത്ത് നിർത്തി.. "എന്റെ പെണ്ണിനെ തനിച്ചാക്കി പോവാൻ എനിക്കാവുമോ.. പക്ഷേ വിധി എന്നെ നിന്നിൽ നിന്നകറ്റിയാൽ ഈ മനകട്ടിയില്ലാത്ത മനസ്സും വെച്ച് നീയൊരുപാട് കഷ്ടപ്പെടും…" "ഓഹ് നീ മരിച്ചാൽ പ്രേതമായി വന്നെങ്കിലും എന്നെ രക്ഷിക്കില്ലേ.. നിനക്ക് രക്ഷിക്കാൻ ഞാനല്ലാതെയാറുണ്ട്.. " അവളവന്റെ മടിയിലിരുന്ന് അവന്റെ തോളിലൂടെ കൈയ്യിട്ട് അവനോട് ചേർന്ന് നിന്ന് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു… "അപ്പോയെന്റെ ഉമ്മയെയും പെങ്ങളെയും ഒക്കെ എന്റെ ത്വലേഹ കുട്ടി രക്ഷിക്കോ… അത് കൊണ്ട് എന്റെ കുട്ടി സ്ട്രോങ്ങ്‌ ആവ്.. ഞാൻ മരിച്ചാലും നിന്നെയെല്ലാവര്ക്കും ഭയം വേണം.." അതിരില്ലാത്ത കടലിലേക് നോക്കിയത് പറയുമ്പോൾ എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. "നോക്ക്.. നിന്റെ മരണമല്ലാതെ എന്തൊക്കെ നല്ല വിഷയങ്ങൾ നമുക്ക് ചർച്ച ചെയ്യാനുണ്ട്.." അവളതും പറഞ്ഞു അവന്റെ കവിളിലൊരു കിസ്സ് കൊടുത്തു.. •°•°•°•°•°•°•°•

അവനോടൊപ്പമുള്ള നിമിഷങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി…💔 അവൾ തന്റെ കണ്ണുകൾ വാശിയോട് തുടച് മാറ്റി.. " നീ പറഞ്ഞപോലെ ഞാൻ സ്ട്രോങ്ങ്‌ ആവാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ നീയെന്ന ഓർമ വരുമ്പോൾ കണ്ണ് നിറയുന്നെടോ… പഴയ മനക്കട്ടിയില്ലാത്ത എന്നിലേക്ക് മടങ്ങി പോവുന്നു.. എന്നെ തനിച്ചാക്കി പോവാൻ ആദ്യമേ ഉദ്ദേശമുണ്ടായിട്ടാണോ എന്നെ എല്ലാത്തിനും പ്രാപ്തയാക്കാൻ ശ്രമിച്ചത്… " ഇരു കൈകളും മാറോടു ചേർത്ത് വെച്ച് അവൾ സ്വയം മൊഴിഞ്ഞു എഴുണീറ്റു.. " മാം… മാം ഒക്കെയാണോ.." ഒരു കോൺസ്ട്ടേബിൾ ന്റെ ശബ്ദം കേട്ടപ്പോളാണ് താൻ ഇത് വരെ ചെയ്തതൊക്കെ ഓഫീസിൽ വെച്ചാണ് എന്നത് ഓർമ വന്നത്.. അവൾ സ്വയം തലക്കൊന്ന് കൊടുത്തു.. "ഒക്കെയാണ്…" എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ തന്റെ സീറ്റിലേക്ക് തന്നെയിരുന്നു ചെയറിൽ ചാരിയിരുന്നു.. അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു… സ്ക്രീനിൽ തെളിഞ്ഞു നിക്കുന്ന അമനിന്റെ പേര് കണ്ടതും അവൾ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയാലെ കാൾ അറ്റൻഡ് ചെയ്തു.. "ലക്കീ…" "മ്മ്…" "നീയാരെടി വണ്ടിന്റെ തള്ളേ.. മൂളുന്നു…" അവൻ അവളെ പരിഹസിക്കാൻ എന്നോണം പറഞ്ഞതും അവൾ അയിന് എന്ന് പറഞ്ഞു അവനെ പുച്ഛിച്ചു…

"എടിയേ… ഇപ്പൊ തന്നോട് തല്ലുണ്ടാക്കാൻ വിളിച്ചതല്ലാ.. നീ പറഞ്ഞ സംഭവം കിട്ടീ.. നീ പറഞ്ഞതെല്ലാം ശെരി തന്നെ ആണ്.. നിന്റെ ഇക്കാ.. എന്തോ കാര്യമായി പ്ലാൻ ചെയ്യുന്നത് പോലെ.. ഒരുപക്ഷെ അവനീ കഥയിലെ വില്ലേനാവും അല്ലെങ്കിൽ നായകൻ..!! അവൻ നമ്മളെ മാത്രമല്ല ചതിക്കുന്നത്.. നിന്റെ ഇക്കയുടെ പിന്നിൽ ഒരുപാട് ഗൂഢതകൾ ഉള്ളത് പോലെ…" അമൻ പറഞ്ഞത് കേട്ടവൾ ഒരു മങ്ങിയ ചിരി ചിരിച്ചു.. "ഡോ.. ഞാൻ എല്ലാവർക്കും ഒരു ഭാധ്യത ആവുമെന്ന് കരുതിയാണോ എല്ലാരും എന്നെ തനിച്ചാക്കി പോവുന്നെ.." നുസ്രത്തിന്റെ വാക്കുകൾ ഓർത്തെടുത്തു അവൾ അവനോട് പറഞ്ഞതും മറുതലക്കൽ നിന്ന് കേട്ടത് പുളിച്ച തെറിയായിരിന്നു.. "ഡീ.. ഇനിയതും പറഞ്ഞു മോങ്ങാനാണ് ഉദ്ദേശമെങ്കിൽ അവിടെ വന്നു കാലേ വാരി നിലത്തടിക്കും…" അവളൊന്നും പറയാതെ കാൾ ഡിസ്‌ക്കണക്ട് ചെയ്തു..അവന്റെ മെസ്സേജ് എടുത്ത് നോക്കി.. ലോഡ്യായി വന്ന തന്റെ ഇക്കാന്റെ ഫോട്ടോയും അതിന് തായേ കൊടുത്ത അഡ്രെസ്സിലേക്കും അവളൊന്ന് നോക്കി.. :ലുക്ക്മാൻ അലി ലത്തീഫ്.. "Butterfly Homes Near to charminar ഹൈദരാബാദ് Room no : 156 …….. അത് വായിച്ചതും അവളുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞൊരു ചിരി വിരിഞ്ഞു " ലുക്മാൻ..!!

നീ ഇവിടെ വന്നിരിക്കും.. എത്തിച്ചിരിക്കും ഞാൻ… എനിക്കറിയണം ഇതിന് മാത്രം ഞാനെന്ത് തെറ്റ് ചെയ്‌തെന്നുള്ളത്.. " ചുണ്ടിൽ വിരിഞ്ഞ ഗൂഢമായ ചിരിയോടെ അതും പറഞ്ഞവൾ സിസിടിവി ദൃശ്യങ്ങളിലേക് നോക്കി.. തീ പടർന്നു പിടിക്കുന്ന വർക്ക്‌ ഷോപ്പ് കണ്ടതും അവൾ ഞെട്ടികൊണ്ട് ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ വീഡിയോ പിന്നോട്ടാക്കി.. കുറെ നേരം എന്തോ ഒരു ഇരുട്ട് മാത്രമായിരിന്നു.. ഒരു അര മണിക്കൂറിനു മുൻപുള്ള ദൃശ്യങ്ങൾ കണ്ടതും അവൾ അവിടെ വെച്ച് പ്ലേ ചെയ്തു.. പെട്ടന്ന് എവിടെ നിന്നോ ഒരു പേപ്പർ വന്ന് ക്യാമെറയിൽ പതിച്ചു.. പിന്നീട് നടന്ന ഒരു കാര്യവും അവൾക് കാണാൻ സാധിച്ചിരുന്നില്ല.. പെട്ടന്ന് അവിടെ ക്യാമെറയിൽ നിന്ന് ആ പേപ്പർ മാറി നിലത്തേക്ക് വീണപ്പോൾ അവൾക് കാണാൻ സാധിച്ചത് ആളി കത്തുന്ന വർക്ഷോപ്പും ഗേറ്റ് കടന്നു പോവുന്ന ഒരു കറുപ്പ് വസ്ത്രം ധരിച്ചയാളെയും ആണ്… ആ വീഡിയോ വീണ്ടും വീണ്ടും കണ്ടപ്പോളാണ് ആ പേപ്പറിൽ എന്തോ എഴുതിയത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. അവൾ വീഡിയോ പോസ് ചെയ്ത സൂം ചെയ്ത് നോക്കി.. " I'm back my girl… Love you my laak.." "But a hate you.. ഞാൻ പ്രണയിച്ചയാൾ എന്നോ മരിച്ചു കഴിഞ്ഞു.. ഇനി എന്റെ ജീവിതത്തിൽ ആരും വേണ്ട.. പ്രത്യേകിച്ച് നീ..

ഇത് നീ കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം കാരണം നീ എനിക്ക് ചുറ്റും എവിടെയൊക്കെയാണ് മൈക്ക് വെച്ചതെന്ന് എനിക്കറിയില്ലാ.. I know you're watching മി.." ആ പേപ്പറിൽ എഴുതിയത് വായിച്ചവൾ ചുറ്റും നോക്കി അതും പറഞ്ഞു ടേബിൾലിൽ ഉള്ള വേസ് എടുത്ത് വലിച്ചെറിഞ്ഞു.. _____•🦋•_____ "എല.. നീയെന്താ ഇതിന്റെ മോളിൽ കയറിയിരുന്നു കരയുന്നെ…" ആ പാവയെ തന്നോട് ചേർത്ത് വെച്ച് മതിലിന്റെ മുകളിൽ കയറിയിരുന്നു കരയുന്ന എലയെ നോക്കി അവൾ ചോദിച്ചതും എല മൂക്ക് ചീറ്റി അവളെ നോക്കി.. "ദച്ചു നേഴ്സ് ആണോ.. ദച്ചു നഴ്സിന് (അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന നേഴ്സ്.) അരിയോ.. എല മോളെ ആര്ക്കും വേണ്ടാ.. ദേ ആ ലൈതും എല മോളെ ഇട്ടേച് പോയി.. എല മോളെ ഈ മാവിൽ ഇത് കെട്ടി തൂങ്ങി ചാവാൻ പോവാ.. എല മോള് ഒരു സിനിമയിൽ കണ്ടിട്ടുണ്ടല്ലോ…" എല തന്റെ കൈയ്യിലുള്ള ഒരു റോൾ നൂൽ പൊക്കി കാണിച്ചു പറഞ്ഞതും ദച്ചു വിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. "ഈ നൂലിലാണോ നീ തൂങ്ങി ചാവാൻ പോവുന്നത്.." അവളുടെ കൈയ്യിലുള്ള നൂലിലേക്കും നോക്കിയുള്ള ദച്ചു വിന്റെ ചോദ്യം കേട്ടു എല ഒന്ന് പുച്ഛിച്ചു.. "എന്റെ നൂലിനെന്താ കുറവ്.. എനിക്ക് ഏറ്റവും ഇഷ്ടം പിങ്ക് കളർ ആയോണ്ട് ഞാൻ പിങ്ക് നൂല് നോക്കിയെടുത്തതാ..

ആ സിനിമയിൽ ആ കുട്ടി ചെയ്തേ പോലെ ഞാൻ തൂങ്ങും ചാവും.." " വെറുതെയല്ല ചെറിയ കുട്ടികളെ സിനിമ കാണിക്കരുതെന്ന് പറയുന്നത്.." ദച്ചു മനസ്സിൽ പറഞ്ഞു അവളെ മതിലിൽ നിന്ന് ഇറക്കാൻ നോക്കുമ്പോയേക്കും ലൈത്തിന്റെ കാർ കോമ്പൗണ്ടിൽ പ്രവേശിച്ചിരുന്നു.. ലൈത് ഇറങ്ങി വന്നു എലയെ നോക്കിയതും എലയവനെ മൈൻഡ് വെക്കാതെ തല ചെരിച്ചു.. "എല മോള് എന്തിനാ ഇതിന്റെ മുകളിൽ കയറിയത്.." അവനവളെ കൊഞ്ചിച്ചു പറയുന്നത് കേട്ടു അവൾ അവനെ തന്നെ ഒന്ന് ഉഴിഞ്ഞു നോക്കി.. "എല മോൾക് കറുപ്പ് ഡ്രസ്സ്‌ ഇട്ടവരെ ഇഷ്ടല്ല…" അവന്റെ വേഷം കണ്ടവൾ പറഞ്ഞതും അവൻ ഹൂഡി അയിച്ചു.. ഉള്ളിലെ വൈറ്റ് ടി ഷർട്ട്‌ കണ്ട് അവളവനെ ഒന്ന് കൂടി നോക്കി.. കാണാൻ ഒന്ന് കൂടെ ഗ്ലാമർ വെച്ചിട്ടുണ്ടെന്ന് അവൾക് തോന്നിയിരിന്നു.. "ആഹ് നേഴ്സ് ഇവിടെയാണോ.. താമസം.." ദച്ചുവിനെ നോക്കി ലൈതത് ചോദിച്ചപ്പോൾ അത്രയും നേരം അവനിൽ തന്നെ നോക്കി ഇരുന്നവൾ പെട്ടന്ന് നോട്ടം മാറ്റി.. "ആഹ് അടുത്തുള്ള ഒരു വാടക വീട്ടിലാണ്.. എല അവളെ ആർക്കും വേണ്ടാ എന്നും പറഞ്ഞു ഇവിടെ കിടന്നു കുറെ കരയുന്നുണ്ടായിരുന്നു…" അതും പറഞ്ഞു ദൃതിയിൽ പോവുന്ന ദച്ചുവിനെ ഒന്ന് നോക്കി അവൻ മുഖവും വീർപ്പിച്ചു നിൽക്കുന്ന എലയെ നോക്കി..

"നീ കരഞ്ഞോ…" "ഞാൻ നിന്നോട് പിണക്കാ…" അവൾ മുഖം കൊട്ടി പറഞ്ഞത് കേട്ടു അവനവൾക് നേരെ ഒരു ചോക്ലേറ്റ് നീട്ടി.. അവളവനിലേക്കും ചോക്ലീറ്റിലേക്ളും ഒന്ന് നോക്കി അവന്റെ മേലേക്ക് ചാടി.. അവനൊരു ചിരിയാലെ അവളെ എടുത്ത് അകത്തു കയറ്റി.. "Mission one succesfull " അവൻ ആലിയയുടെ നമ്പറിലേക്ക് ആ മെസ്സേജ് അയച് ഒരു പ്രത്യേക ചിരിയോടെ അകത്തു കയറി.. ____•🦋•_____ "ഉമ്മാ… ഒരു പ്ലാൻ ഫ്ലോപ്പ് ആയതിനാണോ നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത്.. അല്ലെങ്കിലും ആ പൊട്ട പ്ലാനിന്റെ കാര്യം ഇങ്ങനെയേ വരുള്ളൂ…" ആബിദ് പറയുന്നത് കേട്ടു നുസ്രത് തലയിൽ വെച്ച കൈ എടുത്ത് മാറ്റി അവനെ നോക്കി.. "അവൾ എന്റെ മോളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു അവളെ ഇങ്ങോട്ടി കൊണ്ട് വന്നു ആ ഹോത്രി മാണിക്യം എന്റെ കൈകളിലാക്കാം എന്ന എന്റെ ആഗ്രഹമാണ് ഇവിടെ തകർന്നത്.. അവളാകെ തളർന്നെന്ന് കരുതിയപ്പോൾ അവൾ വീണ്ടും ഉയർത്തെണീറ്റു.. ആരോ അവൾക് പിന്നിലുണ്ട്.. ആ ധൈര്യത്തിലാ അവളീ കളിക്കുന്നതെല്ലാം…" "ആരുണ്ടാവാൻ… നിങ്ങളെ ഈ പ്ലാൻ കൊണ്ട് സാബിറ ആന്റിയെ എങ്ങനെ എങ്കിലും വളച്ചു ലക്കി യെ കെട്ടാം എന്ന എന്റെ പ്ലാനും തകർന്നു…" അവൻ നുരഞ്ഞു പൊന്തിയ ദേഷ്യം മാക്സിമം അടക്കി പിടിച്ചു അതും പറഞ്ഞു പോയതും നുസ്രത് അവനെയൊന്ന് നോക്കി… "നുസ്രത്… എന്തിനാ നമുക്കിതൊക്കെ.. നമുക്ക് ജീവിക്കാനുള്ള പണമൊക്കെ ഇവിടെയുണ്ടല്ലോ…"

നുസ്രത്തിന്റ ഭർത്താവിന്റെ വാക്കുകൾക് അവൾക് പുല്ല് വിലയായിരുന്നു… "ആ പണവും വെച്ച് നിങ്ങളും നിങ്ങളെ മോൾ ജഹാനാരാ ജമ്രത്തും ജീവിച്ചാൽ മതി.. ഹോത്രി മാണിക്യത്തിന്റെ അവകാശി ഞാനാ.. തട്ടിയെടുത്തത് അവളാ.. ആ നസീറ ഖിസ്മത്… എല്ലാവർക്കും അവൾ ജീവനാ.. പക്ഷേ അവൾ കാരണം എല്ലാവരും നോവിച്ചത് ആർക്കും അറിയില്ല.. ഇങ്ങനെ ഒന്നുമല്ലാത്ത ഒരു ഞാനുണ്ടായിരുന്നു.. തടവിലിട്ട പ്രതിയായി ചെയ്യാത്ത കുറ്റത്തിന്റെ പേര് പറഞ്ഞു അഴികൾക്കിടയിൽ കിടന്നൊരു ഞാൻ…" നുസ്രത് അതും പറഞ്ഞു അവിടെന്ന് എഴുന്നേറ്റ് പോയി.. ____•🦋•____ "രക്ഷിക്കണം… ഈ ഭൂമിയെ നമുക്ക് രക്ഷിക്കണം.. അതിനാ മാണിക്യം വേണമെങ്കിൽ അതും ഞാൻ കണ്ട് പിടിക്കാം പ്രിയനേ…" "മാണിക്യത്തെക്കാളൊക്കെ ഈ ഭൂമിയെ രക്ഷിക്കാൻ വേണ്ടത് നല്ല മനസ്സിനുടമയായ മനുഷ്യരാണ്…"….... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story