🦋 THE TITALEE OF LOVE🦋: ഭാഗം 18

the titalee of love

രചന: സൽവ

കണ്ണുകളൊന്ന് തിളങ്ങി.. ആ രൂപം ഹൌസ് ബോട്ടിലുള്ള ഒരുപാട് ചിത്രങ്ങളിൽ നിന്ന് ഒന്നിന് നേരെ കൈകൾ ഉയർത്തി… ആ ഭയാനക രൂപത്തിന്റെ കൈകളിൽ നിന്ന് എന്തോ ഒരു ശക്തി ആ ചിത്രത്തിൽ ചെന്ന് പതിച്ചു… ആ ചിത്രം കത്തിയെരിഞ്ഞു.. ആ രൂപത്തിന്റെ കണ്ണുകളിൽ ഉള്ള തിളക്കത്തിന്റെ അളവ് കൂടുന്നുണ്ടായിരുന്നു… കൈക്ക് മുഖളിലെ നീല നിറമുള്ള ചിത്രശലഭത്തിന്റെ ടാറ്റുവിന് ചുറ്റിൽ നിന്നും ഒരു പ്രകാശം പുറത്ത് വന്നു.. പകുതിയോളം വികൃതമായ ആ രൂപത്തിന്റെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു.. "എന്നെ കൊന്നവരെയെല്ലാം ഞാൻ കൊല്ലും…" ആ രൂപത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞു… പെട്ടെന്ന് ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായി.. ഒരു മൂങ്ങ വന്നു അവിടെയുള്ള മേശയിൽ വന്നിരുന്നതും അവിടെയുള്ളൊരു പുസ്തകം ശബ്ദത്തിൽ നിലം പതിച്ചു.. ____•🦋•_____ "ലക്കി മോളെ...ഇവിടുന്ന് അങ്ങോട്ട് വണ്ടി പോവില്ല…" ഡ്രൈവർ പറഞ്ഞത് കെട്ട് ലക്കി തോരാതെ പെയ്യുന്ന മഴയെ ഒന്ന് നോക്കി അടുത്തുള്ള കടയുടെ ഷെൽട്ടറിലേക് ഓടി കയറി.. ആ കടയിൽ നിന്നൊരു റൈൻ കോട്ട് വാങ്ങിയ ശേഷം അതും ധരിച്ചു ഇറങ്ങി നടന്നു.. തന്റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെയവൾ മുന്നോട്ട് നടന്നു.. പെട്ടന്ന് അവളുടെ അരയിലൂടെ ഒരാൾ ചുറ്റി പിടിച്ചതും അവന്റെ ഗന്ധം തിരിച്ചറിഞ്ഞ പോലെ ലക്കിയുടെ ചുണ്ടുകൾ വിടർന്നു.. "പിണക്കാണോ പെണ്ണെ…" "താനെന്നെ ചതിച്ചതല്ലേ…" അവൾ വിതുമ്പലോടെ പറഞ്ഞത്തും അവനൊന്നു ചിരിച്ചു…

"ഒന്നും അറിഞ്ഞോണ്ട് അല്ലേല്ലോടി…" അവന്റെ വാക്കുകൾ കേട്ടതും അവളുടെ ചുണ്ടുകൾ ഒന്ന് കൂടെ വിടർന്നു. "ഇതാദ്യമേ പറഞ്ഞിരുന്നേൽ ഞാൻ പിണങ്ങില്ലായിരുന്നല്ലോ .." അവളത് ചോദിച്ചു തീരുന്നതിനു മുൻപേ അവനവളുടെ മുന്നിലേക്ക് വന്നിരുന്നു.. "സോറിയെടി…" "അതൊക്കെ പിന്നെ നോക്കാം.. ഇപ്പോൾ മഴ നനയല്ലേ…കൈയ്യിൽ കുടയില്ലേ.." "എനിക്ക് നീയില്ലേ പെണ്ണെ…!!!" അതും പറഞ്ഞവൻ അവളുടെ റൈൻ കോട്ടിന്റെ ഒരു ഭാഗമെടുത്ത അവന്റെ തലയിലേക്ക് വെച്ചു..അവളുടെ മൂക്കോട് തന്റെ മൂക്ക് മുട്ടിച്ചു.. അവളുടെ ചുണ്ടുകൾ വിടർന്നു കണ്ണുകൾ അടഞ്ഞു… പെട്ടന്ന് ശക്തമായ ഇടി മുഴങ്ങിയതും അവൾ ഞെട്ടികൊണ്ട് കണ്ണ് തുറന്നതും തന്റെ മുന്നിൽ അവനില്ലെന്ന് കണ്ടതും ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി.. "എന്നെ തനിച്ചാക്കി പോയില്ലേ….!!! " ചുണ്ട് പിളർത്തിയതും പറഞ്ഞവൾ തന്റെ വീട്ടിലേക്ക് നടന്നു.. "ആഹാ.. ഇന്നെന്താ തമ്പുരാട്ടി നേരത്തെ…" സാബിറയുടെ ചോദ്യത്തിനവൾ ഒന്നും മിണ്ടിയില്ലാ… "ഹയാസ് എവിടെ… കോളേജിൽ ആണോ.." അവളുടെ ചോദ്യത്തിന് ഒരു മറുപടിയും കേൾക്കാത്തപ്പോൾ തന്നെ അവൻ കോളേജിൽ ആവുമെന്നവൾ ഉറപ്പിച്ചു.. ഓരോ സംഭവങ്ങളും ഓർത്തവൾ പടി കയറുമ്പോയായിരുന്നു തന്റെ ജീവിതം തന്നെ മാറ്റി മറിച്ചായാ ദിവസം അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്.. •°•°•°•°•°•°•°•• "നീയിതെങ്ങോട്ടാ.. ഈ വീട്ടിൽ കയറാനുള്ള എന്തധിക്കാരമാ നിനക്കുള്ളത്.."

തന്റെ ഇക്കയുടെ വാക്കുകൾ കേട്ടതും അവളുടെ കൈ ദുആയിൽ ഉള്ള മെല്ലെ അഴഞ്… "ഇക്കാ നിങ്ങളെന്താ ഈ പറയുന്നതാ.. ഞാൻ നിങ്ങളെ പെങ്ങളല്ലേ.. നിങ്ങളല്ലേ എന്റെ ഉമ്മയും ഉപ്പയുമെല്ലാം.. നിങ്ങളല്ലേ പറഞ്ഞത് ഉമ്മക്ക് വാക്ക് കൊടുത്തത് കൊണ്ട് എന്നെ തനിച്ചാക്കില്ലെന്ന്.." ലക്കി നിറഞ്ഞ കണ്ണാലെയത് ചോദിച്ചപ്പോൾ അവളുടെ ഇക്കയുടെ ഹൃദയമൊന്ന് പിടഞ്ഞു..അവൻ ദുആയെ ഇടങ്കന്നിട്ട് നോക്കിയതും ദുആ തലയാട്ടി… "ലക്കീ… ഈ ദുഷ്ടനോടൊപ്പം നീയിനി നിൽക്കേണ്ടാ.. വാ എന്റെ വീട്ടിലേക്ക് പോവാം…" ദുആ അത് പറയുമ്പോഴും ദുഷ്ടൻ എന്ന് വിളിച്ചതിന് അവനോട് ആയിരം വട്ടം മാപ്പ് പറയുന്നുണ്ടായിരുന്നു.. "ദുആ നീയെന്താ ഈ പറയുന്നത്.. എന്നോളം തന്നെ നിനക്കും പ്രിയപ്പെട്ടതല്ലേ എന്റെയിക്കാ.. നിങ്ങളും ബ്രദറും സിസ്റ്ററും ആണെന്നല്ലേ പറയാറ്.. പിന്നെ നീയെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്…" ലക്കിയുടെ ചോദ്യത്തിന് ദുആയുടെ പക്ഷത്തു മറുപടി ഇല്ലായിരുന്നു.. ഇങ്ങനെയൊരു അഭിനയമവൾ കാഴ്ച വെച്ചത് തന്നെ ലക്കിയുടെ സുരക്ഷക്ക് വേണ്ടിയായിരുന്നു.. "ഇക്ക വെറുതെ തമാശ പറയുന്നതാവും…" അതും പറഞ്ഞു ലക്കി അകത്തേക്ക് കയറാൻ തുനിഞ്ഞതും തന്റെ ഇക്ക പറഞ്ഞത് കേട്ടവൾക് ഹൃദയം രണ്ടായ് പിളരുന്നത് പോലെ തോന്നി.. •°•°•°•°•°•°• "

എങ്ങോട്ടാടി തൊള്ളയും തുറന്നു.." സാബിറായത് പറഞ്ഞതും ലക്കി ഞെട്ടികൊണ്ട് അവരെ നോക്കി.. അവളുടെ മനസ്സിൽ തന്റെ ഇക്കായുടെ വാക്കുകൾ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. ഒരിക്കലും അവൻ തന്നെ തേടി വന്നില്ലെന്നോർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും അത് തുടച്ചു കളഞ്ഞു..ഒന്നും പറയാതെയവൾ റൂമിലേക്ക് കയറി.. _____•🦋 " ഷിറ്റ്…" കണ്ണുകൾ മുറുകെയടച്ചു കൊണ്ട് ആബിദ് അലറി കൊണ്ട് ഒരു ഫ്ലവർ വേസ് എറിഞ്ഞു പൊട്ടിച്ചു.. "എനിക്കത് വേണം… എനിക്കെന്റെ തെളിവ് വേണം…" ലക്കിയുടെ മുറിയിലെ ഓരോ സാധനങ്ങളും വലിച്ചെറിഞ്ഞു കൊണ്ടവൻ പുലമ്പി കൊണ്ടിരുന്നു.. "ഇവിടെയില്ലെങ്കിൽ വേറെ എവിടെ നിന്നും എനിക്കത് ലഭിക്കില്ലാ… എനിക്കെന്റെ തെളിവ് വേണം.." ആബിദ് പറഞ്ഞു തീരുന്നതിനു മുൻപേ അവന്റെ ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞു വന്ന നുസ്രത്തിന്റെ പേര് കണ്ടതും അവൻ കാൾ അറ്റൻഡ് ചെയ്തു… " നീയിനി ലക്കിക്ക് പിന്നാലെ നടക്കേണ്ട… അവളെയൊക്കെ ഞാൻ ഒതുക്കും… ഇത് വരേ ആരും കണ്ടതല്ല നുസ്രത് ബീഗം.. *നസീറാ ഖിസ്മത്തിന്റെയും ദാവൂദ് അമയ്നിന്റെയും ഏക ശത്രു .. അത് ഞാൻ ആയിരുന്നു.. നീ പോലും അറിയാത്തയൊരു ഞാൻ ഉണ്ട്.. ആ ഞാൻ ഒരിക്കലും പാവമല്ലായിരുന്നു..

എന്റെ കഴിവുകൾ നിങ്ങളോരോരുത്തരുമറിയും…" പൊട്ടിച്ചിരിച്ചു കൊണ്ട് നുസ്രത് പറഞ്ഞതും അവനൊന്നും മനസ്സിലായിരുന്നില്ലാ… "ഉമ്മയെന്തേനോ ആരെന്നോ അല്ലാ എനിക്കിപ്പോൾ അറിയേണ്ടത്… ഞാൻ ആരാ… എനിക്കറിയണം ഞാനാരാ എന്നുള്ളത്..?? ലക്കിയെ ഞാൻ നേടുക തന്നെ ചെയ്യും.. പക്ഷേ എനിക്കിപ്പോൾ അതിലും പ്രാധാന്യമുള്ള ഒന്ന് വേണം..നിങ്ങൾ കാരണം എനിക്ക് നഷ്ടപ്പെട്ടയോന്ന്.. അതിനെനിക്ക് തെളിവുകൾ വേണം…" അലറി വിളിച്ചവൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു.. "താനെന്താ ആബിദ് എന്റെ മുറിയിൽ…നിനക്കെന്ത് തെളിവാണ് ഇവിടുന്ന് കിട്ടാനുള്ളത്.. നിനക്ക് അത്രയും പ്രിയപ്പെട്ട എന്താ നിന്റെ ഉമ്മ നിന്നിൽ നിന്നകറ്റിയത്.." ലക്കിയുടെ ചോദ്യം കേട്ടതുമാവൻ ഞെട്ടി തരിച്ചു അവളെ നോക്കി.. "അത് നിന്നെ അറിയിക്കണം എന്നില്ലയെനിക്ക്…പിന്നെ നീ ഇന്ന് ഒരുപാട് ഹോട്ട് ആയിട്ടുണ്ട്..." അവൻ അവളെയാകെ ഉഴിഞ്ഞു നോക്കി പറഞ്ഞതും അവൾ മുഖം കോട്ടി.. "അതെല്ലാം ഓക്കേ… നീയെന്ത് തെളിവാണ് ഇവിടെ തപ്പിയത്.. നീ ചെയ്ത് കൂട്ടിയ കൊലപാതകങ്ങളുടേതോ…" ലക്കിയുടെ ചോദ്യം കേട്ടവൻ ഞെട്ടലോടെ അവളെ നോക്കി.. "ഏത് കൊലപാതകം… ഞാനുമായി ബന്ധപ്പെട്ട എന്ത് തെളിവാണ് ഇവളുടെ പക്കലുള്ളത്.." ചോദ്യങ്ങൾ ഉയർന്നു വന്നതും അവനവളെ തന്നെ നോക്കി..

"നിന്റെ കൈയ്യിലെന്താ ഉള്ളത്… " അവന്റെ വിറയലോടെയുള്ള ചോദ്യം കേട്ടതും അവൾ പൊട്ടിച്ചിരിച്ചു.. "എന്താ പേടിച്ചു പോയോ.. നീ ചെയ്ത് കൂട്ടിയ കൊലപാതകത്തിന്റെ ഒന്നിന്റെയും രേഖകൾ എന്റെ പക്ഷമില്ല.. പക്ഷേ ഒന്നിന്റെ മാത്രമുണ്ട്.. നീ ചെയ്തതിൽ വെച്ച് ഏറ്റവും നെറികെട്ട തെറ്റ്.. നീയൊക്കെ ഞാൻ ഓർക്കുന്നില്ല എന്ന് കരുതുന്ന ആ കാര്യം ഞാൻ ഓർക്കുന്നുണ്ട്.." അവൾ പറഞ്ഞതുമാവൻ വിശ്വാസം വരാതെ അവളെ നോക്കി.. "അപ്പോൾ നിന്റെ ഓർമ നഷ്ടപ്പെട്ടില്ലേ…" "ഇല്ലാ… പക്ഷേ ഞാനറിയാതെ എന്തൊക്കെയോ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്..ഇപ്പോൾ നമുക്ക് ആ സംസാരം നിർത്താം.. ദേ നീയീ വലിച്ചു വാരിയിട്ട എന്റെ ഡ്രസ്സ്‌ ഫയൽസ് എല്ലാം അടക്കി ഒതുക്കി വെച്ചിട്ട് ഈ റൂം വീട്ടിറങ്ങിയാൽ മതി.." അതും പറഞ്ഞവൾ ഡോർ പുറത്ത് നിന്ന് കുറ്റിയിട്ട് പുറത്തിറങ്ങിയതും അവൻ ആ റൂമാകെ കണ്ണോടിച്ചു അവിടെ വൃത്തിയാക്കി..കുറച്ചു കഴിഞ്ഞവൾ ഡോർ തുറന്നതും കൈയ്യിലും കാലിലുമൊക്കെ സ്വയം ഉഴിഞ്ഞു കൊണ്ട് വരുന്ന ആബിദിനെ കണ്ടവൾ പൊട്ടി ചിരിച്ചു. "ഡീ.. നിന്റെ മറ്റവൻ മരിച്ചില്ലേ.. പിന്നെയെന്താടി നിനക്കിത്ര അഹങ്കാരം… എന്തെ.. നിന്നെ പ്രൊട്ക്ട് ചെയ്യാൻ പുതിയ ഏതെങ്കിലും അവതാരം പ്രത്യക്ഷപ്പെട്ടോ..…" ആബിദ് അവളെ കൈ പിടിച്ചു തിരിച്ചു പിന്നിലേക്കാക്കി പറഞ്ഞതും അവൾ കാൽ കൊണ്ട് അവന്റെ കാലിൽ ചവിട്ടി.. ബൂട്സിട്ട അവളുടെ കാല് കൊണ്ടുള്ള ചവിട്ടിന്റെ അസ്സഹനീയമായ വേദന കൊണ്ടവൻ അലറി വിളിച്ചു അവളെ കൈ വിട്ടു..

"എനിക്കാരെയെങ്കിലും കിട്ടിയോ എന്നൊക്കെ ചോദിച്ചാൽ….സ്വല്പം പഴയത് ഒന്നിനെ കിട്ടി.. വേറെയൊന്ന് ലോഡിങ് ആണ്.." അതും പറഞ്ഞവൾ റൂമിലേക്കു കയറുന്നത് കണ്ട് അവൻ അരിശത്തോടെ ചുവരിൽ കൈ കൊണ്ട് കുത്തി.. _____•🦋•_____ "എനിക്ക് പേടിയാവുന്നെടോ..എന്റെ ഇത്ത.. ആ പാവത്തിന് ഒന്നും സഹിക്കില്ല.. താൻ ഇത്രയും കാലം പ്രണയമെന്ന് പേരിട്ടു വിളിച്ചവനെക്കാൾ അനശ്വരമായൊരു പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നെന്ന് ഇത്തയ്ക്ക് താങ്ങാനാവില്ല… ഒരുപക്ഷെ ഇത്തയാ ടാറ്റുവിന് പിന്നിലുള്ള രഹസ്യം കണ്ട് പിടിച്ചാലോ.. അപ്പോൾ ഞാനെന്ത് ചെയ്യും.. ഇത്തായിപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക് ഞാൻ എവിടുന്ന് ഉത്തരം കൊടുക്കുമെന്ന് അറിയില്ല.. ഇത്തയറിയാതെ എനിക്ക് ഇക്കയും ആയിട്ട് കോൺടാക്ട് ഉണ്ടെന്ന് അറിഞ്ഞാലോ.. അവളെ തനിച്ചാക്കി ഒരിക്കൽ പോയതാ എന്റെ ഇക്ക.. ആ വേദന മാത്രമേ അവൾക്കൊര്മായുള്ളൂ.. അതിനിടയിൽ നടന്നതൊന്നും അവൾക്കൊർമയില്ല..അങ്ങനെ വരുമ്പോൾ…!!" ഹയാസ് (ലക്കിയുടെ അനിയൻ ) പറഞ്ഞു തീരുന്നതിനു മുൻപേ അവന്റെ സുഹൃത് കൈകൾ ഉയർത്തി.. "ആറ് വർഷമായി ഞാനിതേ ഡയലോഗ് കേട്ട് കൊണ്ട് നിൽക്കുന്നു..നിന്റെ ഇത്തയെന്താ കൊച്ചു കുട്ടിയാണോ…" അവന്റെ സുഹൃത്തിന്റെ വാക്കുകൾ കേട്ട് ഹയാസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "കൊച്ചു കുട്ടിയൊന്നും അല്ലാ.. പക്ഷേ എപ്പോഴും ആരെങ്കിലും അവളെ കൊച്ചു കുട്ടിയെ പോലെ താലോലിച്ചു വഷളാക്കും..

അതാ എന്റെ പേടി.. ഇത്താക്ക് പെട്ടന്ന് സങ്കടം വരും.. എത്രയോ തവണ തളർന്നു പോയതാ എന്റെ ഇത്ത.." അവൻ പറഞ്ഞു തീരുന്നതിനു മുൻപേ ആരോ അവനെ തട്ടി വിളിച്ചതും അവൻ തിരിഞ്ഞു നോക്കി.. "ഐസാ.. നീയെന്താ ഇവിടെ.." അത് കേട്ടതും ഐസ അവനെയൊന്ന് നോക്കി.. "നീയില്ലാതെ എനിക്ക് പറ്റുന്നില്ലെടോ.. നീ നിന്റെ പെങ്ങമ്മാരെ ഒക്കെ ഒഴിവാക്കിയാൽ നമുക്ക് വീണ്ടും പ്രണയിക്കാം… ആ ശംസിയ ആയാലും.. ലാക്കിയ ആയാലും ഒരു പോലെ ആണ്.. രണ്ടിനും വൃത്തി കേട്ട സ്വഭാവം ആണ്.. നിന്റെ ഇത്തയെ കുറിച്ച് ന്യൂസ്‌ ഒക്കെ ഉണ്ടായിരുന്നല്ലോ.. ലാക്കിയ എന്ന ആ സ്ത്രീയെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അറച്ചു പോവും..നിന്റെ ഇത്ത ഹൈദരാബാദിലെ ഒരു ക്രിമിനൽ ആയിരുന്നിട്ട് പോലും നീയെങ്ങനെ തലയുയർത്തി നടക്കുന്നു.." ഐസയത് പറഞ്ഞു തീരുന്നതിനു മുൻപേ ഹയാസിന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു.. "നിർത്തിക്കോണം.. പ്രണയമില്ലെങ്കിൽ ഞാൻ ജീവിക്കും.. എത്ര വെറുപ്പെന്ന് പറഞ്ഞാലും ശംസിയ യും എന്റെ പെങ്ങൾ തന്നെയാ.. പിന്നെ എന്റെ ഇത്ത ചെയ്തത് തന്നെയല്ലേ നീയൊക്കെ ചെയ്യാർ… ഇത്ത ഒരു actress ആയത് കൊണ്ട് മാത്രം മീഡിയ അതിനെ ഫോക്കസ് ചെയ്‌തെന്ന് മാത്രം.. ആ ക്രിമിനൽ എന്റെ ഇത്തയല്ലെന്ന് തെളിഞ്ഞതാണ് ആ ആളുമായിട്ട് എന്റെ ഇത്താക്ക് ബന്ധം ഉണ്ടെന്ന് മാത്രമല്ലേ ഉള്ളു.. അതല്ലേ തന്നെ പോലെ ഓരോരുത്തർ വളച്ചു കെട്ടുന്നത്..ഈ നിമിഷം എന്റെ മുന്നിൽ നിന്ന് പൊയ്ക്കോണം.."

അതും പറഞ്ഞവൻ തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.. "എന്റെ ഇത്തയൊരു തെറ്റും ചെയ്തില്ലാ.. മീഡിയ കാരുടെ മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടാൻ ഉള്ള തൊര എന്നത് മാത്രമാണ്.. ആ ന്യൂസ്‌ ഒക്കെ ഇത്ത കാണാതിരിക്കാൻ ഞാൻ കഷ്ടപ്പെട്ടതൊക്കെ എനിക്ക് മാത്രമേ അറിയുള്ളു.." സ്വയം പറഞ്ഞവൻ പുറത്തേക്ക് തന്നെ നോക്കി നിൽകുമ്പോൾ ആയിരുന്നു തന്നെ ആരോ അടിക്കുന്ന പോലെ തോന്നിയത്.. തന്റെ കൈയുടെ ഭാഗത്തു നേരിയ തണുപ്പ് തോന്നിയതും അവൻ മിഴികലുയർത്തി അവിടേക്ക് നോക്കി.. തന്റെ കൈയുടെ മേലുള്ള വൈറ്റ് കയിൻ കണ്ടതും അവൻ അതെടുത്തു മാറ്റി അതുമായി നില്കുന്നവളെ നോക്കി… തപ്പി തടഞ്ഞു കൊണ്ടവൾ തന്നിൽ പിടിച്ചതും അവന്റെ ശ്വാസം നിലയ്ക്കൊന്ന പോലെ തോന്നി.. എന്തോ ഇതിന് മുൻപ് അനുഭവിച്ചയെന്തോ അനുഭൂതി അവളുടെ സ്പർശനത്തിൽ അവന് തോന്നി.. "ഹയാസ് ലത്തീഫ്.." അവന്റെ ഗന്ധം എന്ന ഒന്ന് കൊണ്ട് മാത്രമവനെ മനസ്സിലാക്കി അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിടരുന്നുണ്ടായിരുന്നു.. കണ്ണുകൾ കൊണ്ടവനെ കാണാൻ സാധിക്കാഞ്ഞിട്ട് പോലും അവന്റെ രൂപം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നു… "കുട്ടിക്ക് കണ്ണ് കാണില്ലേ…" തപ്പി തടഞ്ഞു കൊണ്ട് ചുവരിൽ മാറി മാറി നടക്കുന്നയവളെ നോക്കിയത് ചോദിക്കുമ്പോൾ അവന്റെ മനസ്സാകെ ഞെട്ടലായിരുന്നു.. പക്ഷേ അവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു.. എന്തോ നേടിയെടുത്ത പുഞ്ചിരി…

"നീ നുസ്രത് ആന്റിടെ മോൾ അല്ലെ.. എന്നെ മനസ്സിലായോ.." അവളിൽ നിന്നൊരു മറുപടിയും ഇല്ലെന്ന് കണ്ടതുമാവൻ ചോദിച്ചതും അവൾ തന്റെ കണ്ണിലുള്ള സൺഗ്ലാസ് ഒന്ന് നേരയാക്കി.. "ആഹ്… ഹയാസ് അല്ലെ… കേട്ടിട്ടുണ്ട്.." അതും പറഞ്ഞവൾ തപ്പി തടഞ്ഞു മുന്നോട്ട് നടന്നു പെട്ടെന്ന് വീയാൻ പോയതും അവനവളെ താങ്ങി പിടിച്ചു… അവൾക്കെന്തോ ഹൃദയം പൊട്ടുമോ എന്നൊക്കെ തോന്നുന്നുണ്ടായിരുന്നു… "ആരെയെങ്കിലും കൂടെ കൂട്ടി കൂടെ..". അവനവളെ കൈകൾ മുറുകെ പിടിച്ചു ചുണ്ടിലൊരു പുഞ്ചിരി വരുത്തി അവളുടെ കൈയ്യിൽ നിന്ന് വൈറ്റ് കയിൻ വാങ്ങി മുന്നോട്ട് നടന്നോണ്ട് ചോദിച്ചതും അവളെതോ ലോകത്തായിരുന്നു.. ഇനിയൊരിക്കലും തന്നെ താങ്ങി നിർത്തില്ലെന്ന് വിചാരിച്ചവൻ ഇന്ന് തന്റെ കൂടെ..!" അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..അത് അവൻ തന്നെയല്ലേ എന്നുറപ്പിക്കാൻ അവൾ അവന്റെ കൈയ്യിലൂടെ മറു കൈ കൊണ്ട് ഓടിച്ചു. "ഇന്നിത് ആദ്യത്തെ ദിവസായത് കൊണ്ടാ.. സ്ഥലം ഒക്കെ ഒന്ന് പരിചയപ്പെട്ടാൽ എനിക്ക് ഒറ്റക്ക് നടക്കാനാവും…" അവളതും പറഞ്ഞു അവന്റെ കൈകൾ മുറുകെ പിടിച്ചു.. "തന്റെ പേരെന്താ.. നിങ്ങളെ ഫാമിലി ആയിട്ട് അതികം അറ്റാച്ഡ് അല്ലാത്തത് കൊണ്ടോർമയില്ലാ…" "ജഹാനാരാ ജമ്രത്." ക്ലാസ്സിൽ എത്തി അവളെ ഒഴിവുള്ളൊരു സീറ്റിൽ ഇരുത്തി തിരിഞ്ഞു നടക്കാൻ നേരമായിരുന്നു അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലുള്ള ടാറ്റുവിൽ ചെന്ന് പതിഞ്ഞത്..

"ബെഹ്‌നാം ലൈത്തുമായി തനിക്കെന്താ ബന്ധം…?? ആ ടാറ്റുവിലേക് തന്നെ ഉറ്റ് നോക്കി അവൻ ചോദിച്ചതും അവളുടെ ചുണ്ടുകൾ വിർന്നു.. കൈകൾ കഴുത്തിലുള്ള ശലഭത്തിന്റെ ലോക്കറ്റിലേക്ക് ഓടിച്ചു.. _____•🦋•______ "നമ്മൾക്കു തെറ്റ് പറ്റിയെടി…" അയാൾ തന്റെ ഭാര്യയെ നോക്കി പറഞ്ഞതും ആ സ്ത്രീ മങ്ങിയ രീതിയിലൊരു ചിരി ചിരിച്ചു.. "നിങ്ങൾ ലക്കിയെ കണ്ടിരുന്നോ…". അവരുടെ ചോദ്യം കേട്ടയാൽ തല തായതി… "കണ്ടെടി.. മാപ്പ് പറയാൻ പോലുമുള്ള അർഹത നമുക്കില്ലല്ലോടി.. അവൾ തന്റെ പ്രണയത്തിന് വേണ്ടി നമ്മുടെ കാൽ ചുവട്ടിൽ വീണു കരഞ്ഞപ്പോൾ പോലും നമ്മുടെ മനസ്സിനൊന്നും അലിവ് തോന്നിയില്ലല്ലോ.. ആ പാവത്തെ വേദനിപ്പിച്ചത് മാത്രമല്ലേ ഉള്ളൂ…" "ഇന്നും നമ്മൾ അവളോട് തെറ്റ് ചെയ്തോണ്ട് ഇരിക്കുകയല്ലേ.. അന്നവളോട് അങ്ങനെ പറഞ്ഞത് കൊണ്ട് നമ്മുക്കെന്ത് കിട്ടി.. നമ്മുടെ മോൻ നമ്മളിൽ നിന്ന് എന്നെന്നേക്കുമായി അകന്നു എന്നല്ലാതെ നമുക്കൊന്നും കിട്ടിയില്ലല്ലേ.. ഒരിക്കൽ പോയെന്ന് കരുതിയതിൽ നിന്ന് തിരിച്ചു കിട്ടിയതായിരുന്നു നമ്മുടെ മോനെ.." അയാൾക് ഭക്ഷണം വിളമ്പി കൊണ്ടവർ പറഞ്ഞതും ആ സ്ത്രീയുടെ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ തുള്ളി ഭക്ഷണത്തിലേക്ക് പതിഞ്ഞു… "ഡീ തള്ളേ… മോന്റെ പഴയ കാമുകിയെയും ഓർത്തിരിക്കാതെ എനിക്കെന്തെങ്കിലും വിളമ്പാൻ നോക്.. നിങ്ങളും നിങ്ങളെ മകനുമൊന്നും അംഗീകരിച്ചില്ലേലും ഞാനാ നിങ്ങളെ മോന്റെ ഭാര്യാ…" ഒരു പെൺകുട്ടി അവിടെ വന്നിരുന്ന് പറഞ്ഞതും അയാൾ അവളെയൊന്ന് നോക്കിയ ശേഷം ആ വീട്ടിലെ അടച്ചിട്ട ഒരു മുറിയിലേക് നോക്കി.. ഒരേ സമയം അയാളുടെ ചുണ്ടിൽ സന്തോഷത്താലും വേദനയാലുമുള്ളൊരു ചിരി വിരിഞ്ഞു.. ____•🦋•______

"ആളെ പറ്റിക്കാൻ നോക്കുന്നോടോ…" അയാൾ തനിക്ക് നേരെ വലിച്ചെറിഞ്ഞ രത്നത്തിലേക് ഒന്ന് നോക്കി കൊണ്ട് വിഘ്‌നേഷ് ദേശായ് (ഇതിന് മുൻപുള്ള പാർട്ടിൽ ഒക്കെ പറയാറുള്ള ആ വില്ലൻ..) ഭീതിയുടെ തന്റെ മുന്നിലുള്ള ബോസ്സിനെ നോക്കി. "ബോസ്സ് ഇതാണ് ഹോത്രി മാണിക്യം.." വിഘ്‌നേഷ് അയാളോട് വീണ്ടും അങ്ങനെ പറഞ്ഞതും അയാൾ പൊട്ടി ചിരിച്ചു… "ഏതോ ഫാൻസിയിൽ ചെന്ന് എന്തോ ഒരു കല്ല് കൊണ്ടോന്നാൽ അത് ഹോത്രി മാനിക്കയമാണെന്ന് വിശ്വസിക്കാൻ മാത്രം മണ്ടനാണ് ഞാനെന്ന് നീയൊക്കെ കരുതിയോ.. ഒരിക്കൽ പോലും സ്പർശിച്ചിട്ടില്ലേലും ഒരുപാട് തവണ ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്..അതിനെ ഓരോ ഘടനെയും എനിക്ക് മനപ്പാടം ആണ്… എന്റെ പഴയ ശക്തികളൊക്കെ എന്റെ പക്കലുണ്ടായിരുന്നേൽ നിന്നെയീ നിമിഷം തന്നെ കൊന്ന് കളഞ്ഞെന്നെ…" അയാൾ വിഘ്‌നേഷിന് നേരെ നോക്കിയതും പറഞ്ഞു ആ മുറിയിൽ ഉള്ള മറ്റു രത്നങ്ങളിലേക്ക് ഒക്കെയൊന്ന് നോക്കി.. "നിങ്ങൾക്കെന്ത് ശക്തികളായിരുന്നു ഉണ്ടായിരുന്നത് ആ ശക്തിയിപ്പോൾ എവിടെ പോയി…" " എനിക്കെന്താലും ശക്തികൾ ആയിരുന്നെന്നു എനിക്ക് എണ്ണി തിട്ടപ്പെടുത്താൻ പോലും കഴിയില്ലാ.. എല്ലാവരും തലയിൽ ഏറ്റി വെച്ച നസീറ ഖിസ്മതിനേക്കാളും നുസ്രത്തിനേക്കാളും ഒക്കെ വലിയ ശക്തികൾ എനിക്കായിരുന്നു.. പക്ഷേ എല്ലാം ആ നുസ്രത് ചതിയിലൂടെ അവളുടേതാക്കി...

അവൾക് ഏറ്റവും കൂടുതൽ ശക്തിയുള്ള ഖൈസ് ആവണമായിരുന്നു.. " അയാൾ പറയുന്നതൊന്നും വിഘ്‌നേഷിന് മനസ്സിലാവുന്നില്ലായിരുന്നു. "പക്ഷേ ഇതും ആ ഹോത്രി മാണിക്യവും തമ്മിലെന്താ ബന്ധം.. നിങ്ങളെന്തിനാ അതിന് പിന്നാലെ പോകുന്നത്… അതൊരിക്കലും അത് വിറ്റിട്ട് കിട്ടുന്ന കോടികൾക് വേണ്ടിയല്ലെന്ന് എനിക്കുറപ്പാണ്…" അവൻ പറഞ്ഞു തീർന്നതും അയാളുടെ കണ്ണുകൾ ചുവന്ന നിറമായി മാറി… അയാളുടെ കണ്ണുകൾ കണ്ടൊരു നിമിഷം ഭയന്നിരുന്നു… "എനിക്കെന്റെ ശക്തികൾ വീണ്ടെടുക്കണം… അതിന് ആ ഹോത്രി മാണിക്യം വേണം… അതിന് വേണ്ടിയായിരുന്നു ആ ഹൌസ് ബോട്ട് കൊലപാതകം പോലും.." "ആ ഹൌസ് ബോട്ട് കൊലപാതകത്തിന് പിന്നിൽ നിങ്ങളാണെന്ന് ഞാനിത് വരേ പുറത്ത് വിട്ടിട്ടില്ല.. പക്ഷേ നമുക്ക് പേടിക്കാൻ മാത്രം ഒരുത്തിയുണ്ട്..നമ്മുക്കെതിരെ നിൽക്കാൻ പറ്റുന്ന ഏകയാൾ അന്ധതയുണ്ടെന്ന് പറഞ്ഞു നമ്മൾ തള്ളി പറഞ്ഞവൾ *ജഹാനാര ജമ്രത്..!" വിഘ്‌നേഷ് ഭയക്കുന്നയാളെ തന്നെ ആയിരുന്നു അയാൾക്കും ഭയം.. "അന്നൊരിക്കലും നമ്മൾ അറിഞ്ഞില്ലല്ലോ കണ്ണ് കാണില്ലെങ്കിലും അവളുടെ ചെവിക്ക് അത്രയും കേൾവിയുണ്ടെന്ന്..നീ പിന്നെ ആ കൊലപാതകത്തെ പറ്റി എന്താ നിന്റെ ആൾകാരോട് പറഞ്ഞത്.." ""അതും നമ്മുടെ ഒക്കെ ഏറ്റവും വലിയ ബോസ്സ് പറഞ്ഞിട്ടാണെന്ന് ആണ് പറഞ്ഞത്.. സത്യത്തിൽ ആരാ അയാൾ..നിങ്ങൾ കണ്ടിട്ടുണ്ടോ…" "ഇല്ലാ.. ആ ഗുണ്ടാ സംഘത്തിൽ എനിക്ക് മുകളിലും ഓരോ നേതാക്കൾ ഉണ്ട്.. അവരിൽ ആരെങ്കിലും അയാളെ കണ്ടിട്ടുണ്ടെങ്കിൽ തന്നെ അത്ഭുതമാണ്.. ഈ കഥയിലെ നായകനും നായികയും നേരിടേണ്ടി വരുന്ന ഏറ്റവും ശക്തമായ വില്ലൻ..!!! " ____•🦋•______

അഡ്വക്കേറ്റ് അഹ്‌സാൻ ബാഖിർ തന്റെ മുന്നിലുള്ള ബോർഡിലേക്ക് ഒന്ന് നോക്കി അകത്തേക്ക് കയറുമ്പോൾ അയാളോട് തന്റെ ഇത്തയെ ഇനിയും വേദനിപ്പിക്കരുത് എന്ന് പറയണം എന്നൊരു ഉദ്ദേശം മാത്രമേ ഹയാസിന് ഉണ്ടായിരുന്നുള്ളു.. അവനകത്തേക്ക് കയറിയതും മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും രൂക്ഷമായ ഗന്ധം അവന്റെ മൂക്കിലേക്ക് അരിച്ചു കയറി.. "ആഹ് ആരിത്…" ചുണ്ടിലുണ്ടായിരുന്ന സിഗരറ്റ് ഒരു കേസ് ഫയലിലേക് അമർത്തി കൊണ്ട് അഹ്‌സാൻ മുഖമുയർത്തി നോക്കിയതും ഹയാസ് അവന് മുന്നിലുള്ള ചെയറിൽ ചെന്നിരുന്നു.. "എനിക്കൊരു കാര്യം പറയാനുണ്ട്…" ഹയാസ് പറഞ്ഞു തീരുന്നതിനു മുൻപേ അവനൊരു മദ്യത്തിന്റെ കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ചിരുന്നു.. "ഹയാസ് കഴിക്കാറുണ്ടോ.." അവന്റെ ചോദ്യം കേട്ടതും ഹയാസ് അറപ്പോടെ ഇല്ലെന്ന് പറഞ്ഞു.. "എന്തായിരുന്നു പറയാനുള്ളത്…" "അത് എന്റെ ഇത്താക്ക് ഇനിയും വേദനകൾ സമ്മാനിക്കാൻ വേണ്ടി അവരെ ഉപദ്രവിക്കരുത്… നിങ്ങളെന്റെ ഇത്താന്റെ കണ്മുന്നിൽ പോലും പെടാതെ ഇവിടെ നിന്ന് പോയിത്തരണം…"

അവൻ പറഞ്ഞു തീർന്നതും അഹ്‌സാൻ പൊട്ടി ചിരിച്ചു. "അപ്പൊ പെങ്ങൾക് വക്കാലത് പറയാൻ വന്നതാണല്ലേ.. നിന്റെ ഇത്താ എന്ന് പറയുമ്പോൾ എന്റെ ആരുമല്ലേ..നിനക്ക് ഞാൻ ആരുമല്ലേ…" "അത് ഇക്കാ.. ഇത്താനെ…" "അപ്പൊ ഞാനും നീയുമായിട്ടുള്ള ബന്ധമൊക്കെ ഓർമയുണ്ടല്ലേ.. നിന്റെ ഇത്തയെന്ന് പറയുന്ന ലാക്കിയ തലേഹയെ ഞാൻ ഒരിക്കലും വെറുതെ വിടില്ല… അത് പറയാൻ ഒരുത്തനും ഇങ്ങോട്ട് വരേണ്ട ആവശ്യവും ഇല്ലാ.." കണ്ണുകളിൽ ആളി കത്തുന്ന പകയോടെ അവൻ പറഞ്ഞതും ഹയാസ് പുറത്തിറങ്ങി.. "പടച്ചോനെ ഇങ്ങനെ എല്ലാ പക്ഷത്തു നിന്നും വേദനിക്കാൻ മാത്രം എന്ത് തെറ്റാ എന്റെ ഇത്ത ചെയ്തത്…" _____•🦋•_____ ക്ലാസ്സ്‌ കഴിഞ്ഞു തപ്പി തടഞ്ഞു പുറത്തിറങ്ങിയ ജഹാനാര തന്റെ ഫോൺ റിങ് ചെയ്യുന്നത് കെട്ട് കാൾ അറ്റൻഡ് ചെയ്തു.. " ഹെലോ…" മറുതലക്കൽ ഉള്ളയാളുടെ ശബ്ദം കേട്ടതും അവൾ ആളലോടെ കാൾ ഡിസ്‌ക്കണക്ട് ചെയ്തു..വീണ്ടും വീണ്ടും ഫോൺ റിങ് ചെയ്തതും അവൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story