💖 HeZliN💖: ഭാഗം 10

Hezlin

രചന: Jumaila Jumi

അതിന് അങ്ങേരു തന്ന മറുപടി കേട്ട് ഞാൻ തലയിൽ കൈ വെച്ച് പോയി... നാളെ അവിടെ വെച്ച് ഒരു ബോഡിങ് മീറ്റിങ് ഉണ്ട്...നമ്മടെ ന്യൂ പ്രൊഡക്ടിനെ പറ്റി അവിടെ introduce ചെയ്യണം..അത് താൻ വേണം ചെയ്യാൻ... ഞ..ഞാനോ...ഹേയ് അതൊന്നും പറ്റില്ല.... എന്ത് പറ്റില്ലാന്ന്... താൻ അല്ലെ പ്രൊജക്റ്റ് ഹെഡ്..അപ്പൊ ഇതൊക്കെ നിന്റെ ഡ്യൂട്ടിയാണ്...ആ പിന്നെ അവിടെ നമ്മളെ കൂടാതെ വേറെയും കമ്പനീസ് ഉണ്ടാവും...അപ്പൊ തന്റെ preperation നന്നായിരിക്കണം...തന്റെ preperation പോലെയിരിക്കും നമ്മടെ ഈ പ്രൊഡക്ടിന്റെ മാർക്കറ്റിങ്... എന്നും പറഞ്ഞു എനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ കൂട്ടാക്കാതെ ആ മരക്കഴുത ഫോൺ വെച്ചു... ഇതിലും ഭേദം ഓഫീസിൽ പോയി അങ്ങേരുടെ വായിൽ ഇരിക്കുന്നത് കേൾക്കണതായിരുന്നു...കോളേജിൽ പഠിക്കുമ്പോ സെമിനാർ തന്നെ മര്യാദക്ക് present ചെയ്യാറില്ല...ആ എന്നോടാ ബോഡ് മീറ്റിങ്ങിൽ പ്രൊജക്റ്റ് present ചെയ്യാൻ പറയുന്നേ...നടന്നത് തന്നെ... ആരാടി വിളിച്ചെ ഓ അതോ..അതൊരു പണിക്കര് പണി തരാൻ വേണ്ടി വിളിച്ചതാ... എന്ത് തെങ്ങ് കയറ്റം വല്ലോം ആണോ.. ആ..അതന്നെ..ഇനിപ്പോ അതിന്റെയൊരു കുറവും കൂടിയേ ഒള്ളു...

അല്ല പിന്നെ അതിന് നീയെന്തിനാടി എന്നോട് ചാടികടിക്കാൻ വരുന്നേ... ഓ ചാടികടിക്കാൻ വന്നതൊന്നും അല്ല...ഒരു ആത്മഗതം പറഞ്ഞതാ...ന്റെ പൊന്നോ... രാത്രി റൂമിൽ ഇരുന്ന് നാളത്തെ പോക്ക് എങ്ങനെ ക്യാൻസൽ ചെയ്യുമെന്ന് ആലോചിച്ചിരിക്കൽ ആയിരുന്നു എന്റെ പണി...ഒരു ബുദ്ധി തലയിൽ തെളിഞ്ഞതും മറ്റൊന്നും ആലോചിക്കാതെ അടുക്കളയിലോട്ട് വിട്ടു..വേഗം ഫുഡ് ഒക്കെ കഴിച്ചിട്ട് അവിടെ കിടന്ന് തിരിഞ്ഞു മറിഞ്ഞു ഉമ്മാനെ നോക്കി ഒരു അവിഞ്ഞ ചിരി പാസ്സാക്കി... എന്താടി അനക്കൊരു കള്ളലക്ഷണം...എന്ത് പണിയാ ഒപ്പിക്കാൻ പോണെ... എന്ത് കള്ളലക്ഷണം...ഒരു കുന്തവും ഇല്ല..ഇങ്ങൾക്ക് വെറുതെ തോന്നുന്നതാ... തോന്നൽ ഒന്നും അല്ല...പതിവില്ലാതെ ഈ പരിസരത്തു കണ്ടുള്ള തിരിഞ്ഞു കളി കണ്ടു ചോദിച്ചതാ... ഓ..അതെന്താ എനിക്ക് അടുക്കളയിൽ കയാറാൻ പാടില്ലേ... അങ്ങനെ ഒന്നും ഇല്ല...സാധാരണ ഇതൊക്കെ അനക്ക് ഹറാം ആണല്ലോ...അതോണ്ട് ചോദിച്ചതാ...

ഓ..ഇനി ഞാനിവിടെ നിന്നിട്ട് ഇങ്ങൾക്ക് ചൊറിച്ചിൽ വേണ്ട...നമ്മള് ഉറങ്ങാൻ പോവാണെ... ന്റെ കുട്ടിക്ക് അതാ നല്ലത്..പോയി ചാച്ചിക്കോ.... ഞാൻ റൂമിൽ എത്തി കൈയിൽ കരുതിയ ഉള്ളി പുറത്തെടുത്തു... എന്റെ ഉള്ളി പനിയെ...ഇനി നീയേ ഒള്ളു എനിക്ക് രക്ഷ..വിചാരിച്ച പോലെ കട്ടക്ക് നിന്നെക്കണെ.. അങ്ങനെ നേരം വെളുത്തതും ഉമ്മ വിളിക്കാനായിട്ട് റൂമിലോട്ട് വന്നു..ഞാൻ അപ്പൊ തന്നെ തല വഴി പുതപ്പ് മൂടി ചുരുണ്ട് കൂടി കിടന്നു... എടി ഹെസ്‌ലി...ഇന്നെന്താടി അനക്ക് ഓഫീസിൽ ഒന്നും പോവണ്ടെ...നേരം എട്ട് മണി കഴിഞ്ഞു... എന്നും പറഞ്ഞു ഉമ്മ എന്റെ മേലിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി..ആ സമയം ഞാൻ അസ്സലായി അങ്ങോട്ട് വിറക്കാൻ തുടങ്ങി... എന്താടി അനക്ക് പറ്റിയെ... ഇജ്ജെന്തിനാ ഇങ്ങനെ വിറക്കണെ...അനക്ക് പനിക്കുന്നുണ്ടോ.. എന്നും ചോദിച്ചു ഉമ്മ എന്റെ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി... ന്റെ റബ്ബേ നന്നായി പനിക്കുന്നുണ്ടല്ലോ... ന്റെ ഉള്ളിയെ... ഇജ്ജ് പണി തുടങ്ങിയല്ലേ..thacks..

അപ്പോഴേക്കും ഉമ്മ ബ്രോനെ വിളിക്കാൻ തുടങ്ങി..ഓ ഈ ഉമ്മ എല്ലാം നശിപ്പിക്കും..അവൻ എങ്ങാനും ഇത് കണ്ടു പിടിച്ചാൽ അതോടെ തീർന്നു... ഞാൻ അപ്പൊ തന്നെ പതിയെ എണീറ്റിരുന്നു... ഉമ്മയെന്തിനാ കാക്കൂനെ ഒക്കെ വിളിക്കുന്നെ... പിന്നെ...ഇതിങ്ങനെ വെച്ചോണ്ട് ഇരുന്നാൽ ശരിയാവില്ല...വാ എണീക്ക് ഹോസ്പിറ്റൽ പോവാം... അതിന്റെയൊന്നും ആവശ്യം ഇല്ല ഉമ്മ...ഇതൊന്ന് റെസ്റ്റ് എടുത്താൽ മാറിക്കോളും... അപ്പോഴാണ് ബ്രോ അങ്ങോട്ട് കയറി വന്നത്.. എന്തിനാ ഉമ്മ വിളിച്ചെ... ദേടാ ഇവൾക്ക് നന്നായി പനിക്കുന്നുണ്ട് ആർക്ക് ഇവൾക്കോ...പടച്ചോനെ കുറുന്തോട്ടിക്കും വാതോ.. കുറുന്തോട്ടി അന്റെ..ഉമ്മ ഇവനെ ഇവിടുന്ന് പറഞ്ഞയച്ചാണി.. ഓ വയ്യെങ്കിലും നാക്കിന് ഒരു കുഴപ്പവും ഇല്ല..ഞാനൊന്ന് നോക്കട്ടെ പനിക്കുന്നുണ്ടോന്ന്... അവൻ നെറ്റിയിൽ തൊട്ട് നോക്കിയിട്ട് എന്നെ ഇരുത്തി ഒന്ന് നോക്കി... ഇന്നലെ രാത്രി വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ...പിന്നെന്താ പെട്ടന്നൊരു പനി..

അതെന്താ തലേന്ന് എന്തേലും കുഴപ്പം ഉണ്ടായാൽ മാത്രേ പനിക്കാവൂ എന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടോ.. ഇന്നലെ രാത്രി ഇവിടെ തുള്ളി ചാടി നടക്കുന്ന ആളല്ലായിരുന്നോ..പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ ചോദിച്ചതാ... തലേന്ന് വരെ അഞ്ഞൂറിന്റേം ആയിരത്തിന്റേം നോട്ടിന് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ...ഒരൊറ്റ രാത്രി കൊണ്ടല്ലേ എല്ലാം മാറി മറിഞ്ഞത്...അപ്പൊ അതോ.. ഹോ ഞാനൊന്നും പറഞ്ഞില്ലേ..എന്തായാലും ഇജ്ജ് റെഡി ആവ്്‌.ഹോസ്പിറ്റൽ പോവാം.. അതിന്റെ ആവശ്യം ഒന്നും ഇല്ല...ഒന്ന് ഉറങ്ങി എണീറ്റാൽ മാറിക്കോളും... മ് ..എന്തായാലും ഇന്നിനി ഓഫീസിലോട്ട് പോണ്ട... ഇജ്ജ് കുറച്ചേരം കിടക്ക്.. എന്നും പറഞ്ഞു ഉമ്മ പോയി...ബ്രോ എന്നെ ഒരു നോട്ടം നോക്കിയിട്ട് തലയാട്ടി പോയി... പടച്ചോനെ...ഇനി ഓനെങ്ങാനും എന്റെ ഉള്ളി പനി കണ്ടു പിടിച്ചോ...ആ എന്തേലും ആവട്ടെ...ഇന്നിനി എന്തായാലും ഓഫീസിൽ പോണ്ടല്ലോ...

അങ്ങനെ ഫോണിൽ കളിച്ചോണ്ട് കിടക്കുമ്പോ ആണ് ആ മരതലയൻ പിന്നേം വിളിച്ചത്.. ഇവൻക്കിത് എന്തിന്റെ കേടാ പടച്ചോനെ.. ഞാൻ ഫോൺ എടുത്ത് കുറച്ചു ക്ഷീണത്തിൽ തന്നെ സംസാരിക്കാൻ തുടങ്ങി... ഹെ. ലോ.. ഹലോ...താനിതെവിടെ പോയി കിടക്കാ... മീറ്റിങ് തുടങ്ങാൻ ആയി..വേഗം വരാൻ നോക്ക്.. എനിക്ക് വരാൻ പറ്റില്ല...പനിയാ.. അത് പറയലും അപ്പുറത്തു ഫോൺ കട്ട് ആയതും ഒരുമിചായിരുന്നു...സമയം പത്ത് മണി കഴിഞ്ഞതും ഞാൻ തുള്ളിച്ചാടി താഴോട്ട് ഇറങ്ങി പോയി...എന്റെ വരവ് കണ്ട് ഉമ്മ അന്തം വിട്ട് നോക്കി നിക്കുന്നുണ്ട്..ഭാഗ്യത്തിന് ബ്രോ ഓഫീസിൽ പോയതോണ്ടു രക്ഷപ്പെട്ടു...ഇല്ലേൽ ഇന്നിവിടെ എന്തേലും നടന്നേനെ... അന്റെ പനിയൊക്കെ മാറിയോ... ങേ..ഇതൊക്കെ എന്ത് പനി.. എന്ന് പറഞ്ഞു തീരലും ഗേറ്റിന്റെ അവിടെ കിടന്ന് ഒരു കാർ ഹോൺ അടിക്കാൻ തുടങ്ങി...ഞാൻ സിറ്റൗട്ടിൽ നിന്ന് ഗേറ്റിന്റെ ഉള്ളിലൂടെ റേഡിലോട്ട് നോക്കിയതും കാറിൽ ദോണ്ടേ ആ കാർക്കോടകൻ ഇരിക്കുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story