💖 HeZliN💖: ഭാഗം 13

Hezlin

രചന: Jumaila Jumi

 കവിളത്ത് കൈ വെച്ച് നിറക്കണ്ണാലെ അങ്ങേരെ നോക്കിയതും അങ്ങേരുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു... എല്ലാരേയും എല്ലാ കാലത്തും പറ്റിക്കാമെന്ന് വിചാരിച്ചോടി നീ...നിന്റെ കളി ഇനി എന്റെ അടുത്ത് വേണ്ട... ഇയാള് എന്തൊക്കെയാ ഈ പറയുന്നേ...എനിക്കൊന്നും മനസ്സിലാവുന്നില്ല... നിർത്തടി ചൂലെ...ഒന്നും അറിയാതെയുള്ള നിന്റെ ഈ നാടകം ഉണ്ടല്ലോ അതിനി എന്റെ അടുത്ത് വേണ്ടാന്ന് ... വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണം... ഇല്ലേൽ നീ എന്ത് ചെയ്യോടി... ഞാൻ പ്രതികരിക്കും... ഓഹോ..തന്തയില്ലായ്‌മ കാണിച്ചതും പോരാ...എന്നിട്ട് നിന്ന് പ്രസംഗിക്കുന്നോടി എന്നും പറഞ്ഞു അങ്ങേര് വീണ്ടും എന്നെ തല്ലാൻ വന്നു...പക്ഷെ ഇത്തവണ ഞാൻ അങ്ങേരുടെ കൈ പിടിച്ചു വെച്ചു.. അത് കണ്ട് അങ്ങേരെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്... താൻ കുറെ നേരം ആയല്ലോ കിടന്ന് ചിലക്കാൻ തുടങ്ങിയിട്ട്...കാര്യം എന്താന്ന് പറഞ്ഞിട്ട് കിടന്ന് തുള്ളടു.. എന്നും പറഞ്ഞു ഞാൻ അങ്ങേരുടെ കൈ വിട്ടു.. ക്ഷമയുടെ അവസാന നെല്ലിപലകയും നഷ്ടപ്പെട്ടപ്പോഴാണ് ഞാൻ പ്രതികരിക്കാൻ തുടങ്ങിയത്.....

ഇങ്ങനെ മുന വെച്ച് ഓരോന്ന് പറയാ എന്നല്ലാതെ അങ്ങേര് എന്താ സംഭവം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല... Mind your words..അധികം ഡയലോഗ് അടിക്കല്ലേ മോളെ... And also you... കിടന്ന് ചിലക്കാതെ ഇറങ്ങി പോടീ ഇവിടുന്ന്,..നിന്നെ ഇവിടുന്ന് ഒഴിവാക്കിയത് കൊണ്ടുണ്ടാകുന്ന after effect അതെന്താണെന്ന് വെച്ചാൽ ഞാൻ അനുഭവിച്ചോണ്ട്..so ഇനി തന്റെ ആവശ്യം എന്റെ ഈ കമ്പനിക്ക് ഇല്ല.. അല്ലേലും ഇനി തന്റെ ഈ കമ്പനിയിൽ ആര് വർക്ക് ചെയ്യാൻ പോണു..ഇപ്പൊ ഞാൻ ഇവിടുന്ന് പോവാണ്.. പക്ഷെ ഞാൻ വരും..എന്നെ ഒഴിവാക്കാനുള്ള കാരണം അറിഞ്ഞ്കൊണ്ട്...അതൊരു ഒന്നൊന്നര വരവ് തന്നെയായിരിക്കും...താൻ കാത്തിരുന്നോ..ഇനി തന്റെ നാശം ആയിരിക്കും എന്റെ ലക്‌ഷ്യം.. എന്നും പറഞ്ഞു എന്റെ കഴുത്തിൽ കിടന്നിരുന്ന അവരുടെ കമ്പനിയുടെ id കാർഡ് ഞാൻ അങ്ങേരുടെ മുഖത്തോട്ട് വലിച്ചെറിഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോയി...എല്ലാരും എന്റെ അടുത്തോട്ട് വന്നിട്ട് എന്താ കാരണം എന്നൊക്കെ ചോദിക്കുന്നുണ്ട്...

ഹെസ്‌ലി..എന്താടാ പ്രശ്നം...ബോസ് വന്നിട്ട് എല്ലാവരോടും കുറെ ചൂടായി...തന്റെ ക്യാബിനിൽ കയറി എന്തൊക്കെയോ പേപ്പേഴ്‌സ് എടുത്തു കീറി കളയുന്നത് കണ്ടു... സത്യം പറഞ്ഞാ എന്താ കാരണം എന്ന് എനിക്കും അറിയില്ല...ഇന്ന് ബോഡ് മീറ്റിങ്ങ് നടക്കുമ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല... അത് പറഞ്ഞപ്പോഴാ ഓർത്തെ...നമുക്ക് ആ product approved ആയില്ലേ.. അതൊക്കെ അവര് അപ്പൊ തന്നെ approve ചെയ്തു തന്നു... പിന്നെന്താ.. എനിക്കറിയില്ല...എന്തായാലും ഇനി ഞാൻ ഇവിടെ വർക്ക് ചെയ്‌താൽ ശരിയാവില്ല..ഞാൻ പോവാ.. അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ പ്രതീഷേട്ടൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു...ഞാൻ വേഗം ചേട്ടന്റെ അടുത്തോട്ട് പോയി... ഞാൻ പോവാ പ്രതീഷേട്ടാ..പോവുമ്പോ നിങ്ങടെ ബോസ് എനിക്കൊരു ഗിഫ്റ്റും തന്നു.. എന്നും പറഞ്ഞു ഞാൻ എന്റെ കവിളത്തു കൈ വെച്ചു.. സാറ് തല്ലിയോ... അതിന് ഞാനൊന്ന് ചിരിച്ചു കൊടുത്തു... ഞാൻ പോട്ടെ പ്രതീഷേട്ടാ...

ഇനിയും ഇവിടെ നിന്നാൽ എനിക്ക് പ്രാന്ത് പിടിക്കും... ഞാൻ പോവാനായ് നിന്നപ്പോഴാണ് മിച്ചു അങ്ങോട്ട് വന്നത്... അല്ലാടു താൻ ഇതെങ്ങോട്ടാ ഈ ബാഗും തൂക്കി...ഓഫീസ് ടൈം കഴിഞ്ഞില്ലല്ലോ.. ഇനി എനിക്ക് ഇവിടെ നിക്കാൻ പറ്റില്ലടു.. അതെന്താ നീ അങ്ങനെ പറഞ്ഞെ.. ഞാൻ പ്രതീഷേട്ടനെ നോക്കിയപ്പോ മൂപ്പര് എല്ലാം അവനോട് പറഞ്ഞു കൊടുത്തു.. അവൻക്ക് എന്താ പ്രാന്ത് ആണോ..ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ തല്ലാൻ..നീ ഇവിടെ നിക്ക്...ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...എന്താ കാരണം എന്ന് അവനോട് ചോദിച്ചിട്ട് തന്നെ കാര്യം.. അവൻ പോവാൻ നിന്നതും ഞാൻ അവന്റെ കൈ പിടിച്ചു വെച്ചു... വേണ്ട..നീ ഇപ്പൊ അങ്ങോട്ട് പോയാൽ ഇതിന്റെ ബാക്കി നിന്നോടാവും തീർക്കുന്നെ... എന്ന് വെച്ച് ഇത് വെറുതെ വിടാനാണോ നീ പറയുന്നേ.. അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ...വരും ഞാൻ ഇങ്ങോട്ട് തന്നെ..എന്നെ തല്ലാൻ ഉള്ള കാരണവും അറിഞ്ഞിട്ട്..അത് വരെ നീ ഒരു പ്രശ്നത്തിനും പോവേണ്ട...പ്ലീസ്...

ഓക്കേ..നിന്റെ ഇഷ്ടം അതാണേൽ അങ്ങനെ ആവട്ടെ...നീ വാ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം... വേണ്ട..ഞാൻ പൊക്കോളാ്ം..എനിക്കൊന്ന് തനിച്ചിരിക്കണം... ഞാൻ അവിടെ നിന്നും നേരെ പോയത് ബീച്ചിലോട്ട് ആണ്...അവിടെ ആ മണൽ പരപ്പിൽ കുറെ നേരം ഇരുന്നു... അവൾ പോയതിന് ശേഷം ഞാൻ ടേബിളിൽ ടെൻഷൻ അടിച്ചിരിക്കുമ്പോ ആണ് മിച്ചു അങ്ങോട്ട് വന്നത്..അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം എല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന്.. നീ ഇതെന്ത് കണ്ടിട്ടാ അവളെ അടിച്ചേ. ഓ..ചോദിക്കാൻ അവൾ പറഞ്ഞത് വിട്ടതാവുംലെ... അത് നീ അറിയേണ്ട ആവശ്യം ഇല്ല... എന്നാ കാരണവും നീ അറിയേണ്ട ആവശ്യം ഇല്ല.. പൊന്ന് മോനെ അവൾ പോയി കേസ് കൊടുത്താൽ നീ അകത്താ...അറിയാല്ലോ സ്ത്രീകൾക്ക് ഈ സൊസൈറ്റിയിൽ ഉള്ള മുൻഗണന... അവള് എന്ത് വേണേലും ചെയ്തോട്ടെ എനിക്കൊരു ചുക്കും ഇല്ല... അതെനിക്കറിയാം...ക്യാഷ് ഉള്ളതിന്റെ അഹങ്കാരത്തിലല്ലേ നിന്റെയീ ഷോ.. മിച്ചു നമ്മൾ തമ്മിലൊരു വാക്ക് തർക്കം വേണ്ട...നിനക്കിപ്പൊ എന്താ അറിയണ്ടേ... എന്ന് ഞാൻ ചോദിച്ചതും അവൻ എന്റെ അടുത്തോട്ട് വന്ന്... Reason... അതെനിക്ക് അറിയണം...

എന്നാ കേട്ടോ... ഐസാൻ പറഞ്ഞ കാരണം കേട്ട് ഞാൻ അന്തം വിട്ട് നിന്നു... നീ ഇതെന്താ പറയുന്നേ...അവൾ അങ്ങനെയൊന്നും ചെയ്യില്ല.. ഹും.. നീ അങ്ങനെ പറയു എന്നെനിക്കറിയാം..പക്ഷെ സത്യം ഇതാണ്... ഇങ്ങനെ ഉറപ്പിച്ചു പറയാൻ നിന്റെ കയ്യിൽ വല്ല തെളിവും ഉണ്ടോ.. ഉണ്ട്..അതില്ലാതെ ഞാൻ ഒന്നും ചെയ്യില്ലാന്ന് നിനക്കറിയാല്ലോ...ദാ നോക്ക്... എന്നും പറഞ്ഞു അവൻ കുറെ പേപ്പേഴ്‌സ് എന്റെ മുന്നിലോട്ട് ഇട്ടു..ഞാൻ അതെടുത്തു നോക്കി.. ഇപ്പൊ വിശ്വാസം ആയോ നിനക്ക്...അവളുടെ പുറകെ ഒരു ബോഡി ഗാർഡ് ആയി നടക്കല്ലായിരുന്നോ..സൂക്ഷിച്ചോ നീ...ഇതുപോലെ അവൾ നിന്നേയും ചതിക്കും... എന്നും പറഞ്ഞു അവൻ അവിടെ നിന്നും പോയി...അവൻ പോയതും ഞാൻ ആ പേപ്പേഴ്‌സ് ഒക്കെ എടുത്തിട്ട് വേഗം പുറത്തിറങ്ങി..

.എന്നിട്ട് ഹെസ്‌ലിന് വിളിച്ചു... ബീച്ചിൽ ഇരിക്കുമ്പോ ആണ് മിച്ചു വിളിച്ചത്...അവൻക്ക് അത്യാവശ്യമായി എന്നെ കാണണം എന്ന് പറഞ്ഞപ്പോ ഞാൻ അവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞു...കുറച്ചു കഴിഞ്ഞതും അവൻ വന്നു... നീ എന്താ വീട്ടിലോട്ട് പോവാഞ്ഞത്... നേരത്തെ ചെന്നാൽ ഉമ്മാന്റെ വക ഒരു വിചാരണ തന്നെയുണ്ടാകും...അപ്പൊ കുറച്ചു കഴിഞ്ഞു പോകാന്ന് വിചാരിച്ചു..നീയെന്താ കാണണം എന്ന് പറഞ്ഞെ... എന്ന് ഞാൻ ചോദിച്ചതും അവൻ എന്റെ നേരെ കുറച്ചു പേപ്പേഴ്‌സ് നീട്ടി...ഞാൻ അത് വാങ്ങി നോക്കിയതും വിശ്വാസം വരാതെ അവനെ തന്നെ നോക്കി നിന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story