💖 HeZliN💖: ഭാഗം 14

Hezlin

രചന: Jumaila Jumi

 അവൻ തന്ന പേപ്പറിലോട്ടും അവനെയും ഞാൻ മാറി മാറി നോക്കി... ഇത്...ഇതെങ്ങനെ നിന്റെ കയ്യിൽ... അതെന്താണെന്ന് നിനക്ക് മനസ്സിലായോ... ഞങ്ങടെ ന്യൂ പ്രൊഡക്റ്റിന്റെ ഡീറ്റൈൽസ്...ഇതെങ്ങനെ നിനക്ക് കിട്ടി.. ഈയൊരു കാരണം കൊണ്ടാണ് നിന്നെ കമ്പനിയിൽ നിന്നും പുറത്താക്കിയത്... എന്ത്...മിച്ചു നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല... നീ അതിന്റെ താഴെയുള്ള പേപ്പർ ഒന്ന് നോക്കിക്കേ... അവൻ പറഞ്ഞതും ഞാൻ വേഗം മറ്റേ പേപ്പറും നോക്കി...അതൊരു മെയിൽ ആയിരുന്നു... ഈ മെയിൽ തന്റെ മെയിൽ അഡ്രസ്സിൽ നിന്നും പോയതാണ്...അതിന്റെ കൂടെ ഈ പേപ്പറും... എന്നും പറഞ്ഞു അവൻ പ്രോഡക്റ്റ് ഡീറ്റൈൽസിന്റെ പേപ്പർ എടുത്ത് കാണിച്ചു.. മിച്ചു നീ പറഞ്ഞു വരുന്നത്... ഛെ..ഞാൻ തന്നെ സംശയിക്കുകയൊന്നും അല്ല പക്ഷെ product അവിടെ introduce ചെയ്തപ്പോ അവരൊന്നും പറഞ്ഞില്ലല്ലോ...

നിങ്ങളെ മുന്നേ R&R കമ്പനി ഈ product ഡീറ്റൈൽസ് ഹെഡ് ഓഫീസിലോട്ട് അയച്ചിട്ടുണ്ടായിരുന്നു..അവർക്ക് അപ്പൊ തന്നെ അതിന് പെർമിഷൻ ലെറ്ററും കിട്ടി...പക്ഷെ ഇതൊന്നും നിങ്ങളെ ബോഡ് മീറ്റിങ്ങിൽ പങ്കെടുത്തവർക്ക് അറിയില്ലായിരുന്നു...അറിഞ്ഞ ആ നിമിഷം തന്നെ അത് ക്യാൻസൽ ചെയ്യുകയും ചെയ്തു.. മിച്ചു പറയുന്നത് കേട്ട് ഞാൻ ആകെ വല്ലാണ്ട് ആയി... Daa.. അഞ്ചു കോടിയുടെ പ്രൊജക്റ്റ് ആണെടാ അത്.. What അഞ്ച് കോടിയോ.. അതിശയത്തോടെ അതിലുപരി അത്ഭുതത്തോടെ അവൻ എന്നെ നോക്കിയതും ഞാൻ അവനെ നോക്കാതെ കടലിലോട്ട് നോക്കിയിരുന്നു... മിച്ചു നീയും വിശ്വസിക്കുന്നുണ്ടോ ആ മെയിൽ അയച്ചത് ഞാനാണെന്ന്... ഒരിക്കലുമില്ല...ആരൊക്കെ നിന്നെ അവിശ്വസിച്ചാലും എനിക്ക് നിന്നെ പൂർണ വിശ്വാസം ആണ്...

നിനക്ക് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ലാന്ന് എനിക്കറിയാം...നിന്റെ കൂടെ എന്തിനും ഏതിനും ഞാനുണ്ടാകും..പോരെ അവൻ പറയുന്നത് കേട്ട് ഞാൻ നന്ദിയോടെ അവനെ നോക്കി...ഞാൻ വിചാരിച്ചത് അവനും എന്നെ അവിശ്വസിക്കുമെന്നാണ്... Daa.. എന്റെ സിസ്റ്റത്തിൽ നിന്നും വേറൊരാൾക്ക് ഇമെയിൽ അയച്ചൂടെ..അതെന്താ ആ മൊയന്ത് ആലോജിക്കാഞ്ഞേ... ബെസ്റ്റ്..നിന്റെ ഇമെയിൽ പാസ്സ്‌വേർഡ് നിനക്കല്ലാതെ വേറെ ആർക്കാ അറിയാ.. അവൻ പറഞ്ഞപ്പോഴാണ് ഞാൻ അതിനെ പറ്റി ആലോചിച്ചത്.. ഒരു കണക്കിന് ചിന്തിച്ചാൽ അങ്ങേരെ കുറ്റം പറയാനും പറ്റില്ല... എങ്ങേരെ..🤔 നിന്റെ ഫ്രണ്ടിനെ... ഓ...എന്താടി ഇപ്പൊ അവനോട് ഒരു സോഫ്റ്റ് കോർണർ ഒക്കെ... മാങ്ങാതൊലിയാണ്..സോഫ്റ്റ് കോർണർ ...എനിക്ക്...അതും അവനോട്..മ് മ് നടന്നത് തന്നെ.. അതൊക്കെ വിട്.. ഇപ്പൊ അതാണോ നമ്മടെ പ്രശ്നം..നിന്റെ innocents നമുക്ക് തെളിയിക്കണം.. നീ പോയി പറഞ്ഞാൽ വിശ്വാസിസിക്കൂലെ.. നടന്നത് തന്നെ..വിശ്വസിക്കുമായിരുന്നു..

ആ സ്ഥാനത് നീയല്ലായിരുന്നെങ്കിൽ...ഇപ്പൊ നിന്റെ വാക്കാലതും കൊണ്ട് ഞാനങ്ങോട്ട് ചെന്നാൽ അവൻ എന്നെ അരച്ച് കലക്കിയിട്ട് നിനക്ക് പാർസൽ അയക്കും..അത് ഒറ്റയടിക്ക് കുടിച്ചേക്കണെ.. അതും നടക്കില്ലല്ലേ.. അങ്ങനെയൊന്ന് നീ ആലോജിക്കുകയെ വേണ്ട...എന്തിനും അവൻക്ക് വേണ്ടത് പ്രൂഫ് ആണ്..അതില്ലാതെ അവന്റെ മുന്നിൽ പോയി നിക്കാൻ പറ്റില്ല..നീയല്ല അത് ചെയ്‌തെന്ന് നമുക്കറിയാം...അപ്പൊ നീയില്ലാത്ത ടൈമിൽ മറ്റാരോ നിന്റെ സിസ്റ്റം യൂസ് ചെയ്തിട്ടുണ്ട്...നീയറിയാതെ നിന്റെ പാസ്‌വേഡ് അയാള് കണ്ടെത്തിയിട്ടും ഉണ്ട്..അതാരാണെന്ന് ആദ്യം കണ്ടെത്തണം...എങ്ങനെ കണ്ടെത്തും.. എന്നും പറഞ്ഞു അവൻ എന്നെ നോക്കിയതും ഞാൻ അവനെ നോക്കി.. Think think. എന്ന് പറഞ്ഞു.. വല്ല cctv എങ്കിലും നിന്റെ ക്യാബിനിൽ ഉണ്ടായിരുന്നേൽ... എന്ന് അവൻ പറഞ്ഞതും ഞാൻ പെട്ടന്ന് എന്തോ ആലോചിച്ചിട്ട് അവനെ നോക്കി.. എന്താടി... ഉണ്ട്... എന്ത്... Cctv... എവിടെ.. എന്റെ ക്യാബിനിൽ... ങേ...ഇജ്ജെന്തൊക്കെയാ ഈ പറയുന്നേ..

സത്യം .ആ കാർക്കോടകൻ ഞാൻ ഇല്ലാത്ത ടൈമിൽ എന്റെ ക്യാബിനിൽ കയറി എന്തേലും കുത്തി തിരുപ്പ് ഉണ്ടാക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ ആരും അറിയാതെ ഒരു ഒളിക്യാമറ എന്റെ ക്യാബിനിൽ ഫിറ്റ് ചെയ്തിട്ടുണ്ട്.... ന്റെ മോളെ..മതി അത് മതിയെടി...നീ രക്ഷപ്പെട്ടു...പക്ഷെ അവിടെ പോയി അത് ആരെടുക്കും.. എന്ന് അവൻ എന്നെ നോക്കി ചോദിച്ചതും...ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ചു.. ഹീ..നീ പോയി എടുക്കും.. പിന്നേ...അനക്ക് എന്റെ നേർച്ച ചോറ് തിന്നാൻ ഇത്രക്ക് പൂതിയുള്ള കാര്യം ഞാൻ അറിഞ്ഞില്ലടി ദുഷ്ടേ... പിന്നെ..എനിക്ക് പോവാൻ പറ്റോ അങ്ങോട്ട്... നീ പോവേണ്ട...വേറെ .ആരെയെങ്കിലും വേറെ ആര്.. ഓഫീസിലെ ആരോടെലും പറഞ്ഞു നോക്ക്... എടാ പൊട്ടാ.. അവരെ എങ്ങാനും എന്റെ ക്യാമ്പിന്റെ അടുത്ത് ആ കാർക്കോടകൻ കണ്ടാൽ അതോടെ തീർന്നു.. അപ്പൊ എന്നെ കണ്ടാൽ ഒരു കുഴപ്പവും ഇല്ലാന്ന്ലെ.. അതെ..നീ അവന്റെ ഫ്രണ്ട് അല്ലെ..അവനെ കാണാൻ വന്നതാണെന്ന് പറഞ്ഞാ പോരെ..

എടി എന്നാലും.. പ്ലീസ് ഡാ...എനിക്ക് വേണ്ടി ...പ്ലീസ്... ഓക്കേ..അതിന് മുന്നേ നീ ഓഫീസിലെ നിന്റെ ഫ്രണ്ട്‌സിനെ വിളിച്ചിട്ട് അവൻ പുറത്തോട്ട് പോകുന്ന ടൈമിൽ നമുക്ക് ഇൻഫോം ചെയ്യാൻ പറ... ഓക്കേ.. അങ്ങനെ ഞാൻ വേഗം ഫോൺ എടുത്ത് ആനിന് വിളിച്ചു.. ഹെസ്‌ലി..നിന്നെ പുറത്താക്കാനുള്ള കാരണം എന്താന്ന് മനസ്സിലായി... ഫോൺ എടുത്ത ഉടനെ അവൾ അതാണ് പറഞ്ഞത്.. ഞാനും അറിഞ്ഞു...അതിനെ പറ്റി പറയാനാ ഞാൻ വിളിച്ചെ.. എന്താടി... നീ ബോസ് പുറത്ത് പോകുന്ന ടൈം നോക്കി എനിക്ക് വിളിച്ചു പറയണം.. എന്തിനാടി... അതൊക്കെ ഞാൻ നേരിട്ട് കാണുമ്പോൾ പറയാം...ഇപ്പൊ നീ ഇതെനിക്ക് വേണ്ടി ചെയ്ത് തരണം.. Ofcourse... ഫോൺ വെച്ചതും ഞാൻ അവനെ നോക്കി തമ്പ്സപ് കാണിച്ചു..ഒരു അര മണിക്കൂർ കഴിഞ്ഞതും അവൾ എനിക്ക് വിളിച്ചു... എടി ഹെസ്‌ലി...ആ കാട്ടുപോത് ഇവിടുന്ന് ദൃതി പിടിച്ചു എങ്ങോട്ടോ പോയി.. ഓക്കേ ഡി...ഞങ്ങൾ ഇപ്പൊ അങ്ങോട്ട് വരാം... ഞങ്ങളോ... ആ..അതൊക്കെ ഞാൻ പറയാം...

അങ്ങനെ മിച്ചുവിനോട് പറഞ്ഞു ഞങ്ങൾ അവന്റെ കാറിൽ തന്നെ ഓഫീസിലോട്ട് പോയി...ആൻ ഞങ്ങളേം കാത്തു പുറത്ത് തന്നെയുണ്ടായിരുന്നു...മിച്ചുവിനെ കണ്ടതും അവൾ ഒരു സംശയ രൂപേണ എന്നെ നോക്കി...ഞാൻ അപ്പൊ തന്നെ മിച്ചുവിന് നേരെ നോക്കി.. Daa അവിടെ എന്റെ ടേബിളിന്റെ സൈഡിലായിട്ട് ഒരു ഷെൽഫുണ്ട്...അതിൽ രണ്ടാമത്തെ റോയിൽ "Women Empowerment" എന്നൊരു ബുക്ക് കാണും...അതെടുത്തിട്ട് വാ.. ഓക്കേ.. അവൻ പോയതും ആൻ എന്റെ മുന്നിലോട്ട് വന്നു.. എനിക്കൊന്നും മനസ്സിലാവുന്നില്ലടി... ഞാൻ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു... അപ്പൊ ക്യാമറ എടുക്കാൻ ആണോ നിങ്ങൾ വന്നേ.. അതെ...എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം...അത് വീണ്ടും ഇങ്ങോട്ട് വരാൻ വേണ്ടിയല്ല...പെണ്ണുങ്ങളുടെ കഴിവ് അങ്ങേരെ കാണിക്കാൻ വേണ്ടിയാ.... അങ്ങനെ ഞാനും ആനും അവിടെ നിന്ന് ഓരോന്ന് സംസാരിക്കുമ്പോഴാണ് ആൻ പെട്ടന്ന് എന്റെ ചുമലിൽ കൈ വെച്ച് എങ്ങോട്ടോ നോക്കി നിൽക്കുന്നു...

ഞാൻ അവളെ നോക്കിയതും... Dii ആ കാട്ടുപോത്ത് ദാ വരുന്നു... എന്ന് അവൾ പറഞ്ഞതും ഞാനും അങ്ങോട്ട് നോക്കി..അപ്പൊ അങ്ങേര് ആരോടോ ഫോണിൽ സംസാരിച്ചോണ്ട് വരാണ്... ഞാൻ അപ്പൊ തന്നെ ആനിനെ പിടിച്ച് സൈഡിലോട്ട് തള്ളി..കാര്യം മനസ്സിലായ അവൾ അകത്തോട്ട് പോയി...ഞാൻ അങ്ങേരെ കാണാതെ അവിടെ മറഞ്ഞു നിന്നു.. എന്നിട്ട് വേഗം മിച്ചുവിനെ വിളിച്ചു... എന്താടി... നീ വേഗം അതെടുത്തിട്ട് വാ..ആ കാർക്കോടകൻ അങ്ങോട്ട് വരുന്നുണ്ട്... എടി ശവമേ...എന്നെ കൊലക്ക് കൊടുത്തല്ലേ... നീ എങ്ങനേലും അവിടുന്ന് escape ആവട... ഓക്കേ..നീ വെച്ചോ... പടച്ചോനെ ഈ തെണ്ടിനോടിപ്പോ ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞെ...ഞാൻ അവളുടെ ക്യാബിനിൽ നിന്ന് കൊണ്ട് പുറത്തോട്ട് നോക്കിയപ്പോ അവൻ ഫോൺ വിളിച്ചോണ്ട് വരുന്നത് കണ്ടു...സ്പോട്ടിൽ തന്നെ ഞാൻ ആ ബുക്ക് എടുത്തിട്ട് എന്റെ അരയിൽ തിരുകി അവളുടെ ക്യാമ്പിന്റെ ഡോർ വലിച്ചു തുറന്ന് അവന്റെ ക്യാമ്പിന്റെ അവിടെ പോയി നിന്നു...

അല്ലടാ മിച്ചു നീ ഇതെങ്ങോട്ടാ ഒന്നും പറയാതെ പോയെ... നീയല്ലേ ഒന്നും മിണ്ടാതെ പോയെ...എന്നിട്ടിപ്പൊ ചോദിക്കുന്നത് കേട്ടില്ലേ... ആ സോറി ടാ... ഞാൻ അപ്പോഴത്തെ ആ ദേഷ്യത്തിൽ എന്തൊക്കെയോ...അത് വിട്... ഞാൻ പിന്നെ വന്നപ്പോ നിന്നെ കണ്ടില്ലല്ലോ.. ഞാൻ ഒന്ന് പുറത്ത് പോയി...ഇപ്പൊ ഇതിലൂടെ പോയപ്പോ നിന്നെ കണ്ടിട്ട് പോവാന്ന് വിചാരിച്ചു കയറിയതാ...അപ്പോഴും നീ ഇല്ല...പോവാൻ നിക്കുമ്പോഴാ നീ വന്നേ... ഞാൻ ഒരാളെ കാണാൻ പോയതാ...അഞ്ച് കോടിയുടെ പ്രൊജക്റ്റ് അല്ലെ ആ നാക്കിന് ലൈസൻസ് ഇല്ലാത്ത ജന്തു കൊണ്ടോയി കളഞ്ഞത്...അപ്പൊ ന്യൂ പ്രൊജക്റ്റ് കിട്ടിയപ്പോ അതിനെ പറ്റി സംസാരിക്കാൻ പോയതാ... എടാ അതിന് അത് അവൾ തന്നെ ചെയ്തത് ആണെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ... നീ എന്തൊക്കെയാ മിച്ചു ഈ പറയുന്നേ...പ്രൂഫ് ഞാൻ നിനക്കും കാണിച്ചു തന്നതല്ലേ...അല്ല നീ എന്നെ കാണാൻ വന്നതോ അതോ അവൾക്ക് വാക്കാലത്തും കൊണ്ട് വന്നതോ... ഞാൻ നിന്നെ കാണാൻ വേണ്ടി തന്നെയാ വന്നേ...

ഹ്മ്... ഓക്കേ... എടാ നേരം വൈകി ഞാൻ പോട്ടെ... ഓക്കേ..നീ വീട്ടിലോട്ട് വാ... ഓക്കേ ഡാ.. ഹോ ന്റെ റബ്ബേ ജസ്റ്റ് മിസ്...ഇല്ലേൽ കാണാമായിരുന്നു...ഞാൻ അവിടെ നിന്നും നേരെ ഹെസ്‌ലിന്റെ അടുത്തോട്ട് പോയി...എന്നെ കണ്ടതും അവൾ വേഗം എന്റെ അടുത്തോട്ട് വന്നു... എന്തായി കിട്ടിയോ... എന്ന് അവൾ ചോദിച്ചതും ഞാൻ ബാക്കിൽ നിന്നും ബുക്ക് എടുത്ത് കാണിച്ചു...അത് കണ്ടു അവൾ ചിരിച്ചോണ്ട് എന്റെ കവിളിൽ പിച്ചി...ഞാൻ അന്തം വിട്ട് കവിളിൽ കൈ വെച് അവളെ തന്നെ നോക്കി നിന്നു..എന്തോ ഒരു പ്രതേക ഭംഗിയാ അവളെ കാണാൻ...എല്ലാരേയും പെട്ടന്ന് കയ്യിലെടുക്കാൻ കഴിവുള്ള എന്തോ ഒരു പ്രതേകത അവളുടെ അടുത്തുണ്ട്...ഞാൻ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് അവൾ എന്റെ നേരെ വിരൽ ഞൊടിച്ചത്... മതി പകൽ സ്വപ്നം കണ്ടത്...ഇത് വെച്ച് ഒരുപാട് പണിയുള്ളതാ, വരാൻ നോക്ക്.. ഞങ്ങൾ കാറിൽ കയറി ഇരുന്നതും ഞാൻ അവളുടെ മുഖത്തോട്ട് നോക്കൂ... നേരെ എന്റെ വീട്ടിലോട്ട് വിട്ടോ.. വീട്ടിലോട്ടോ..

. ആ..എന്റെ കമ്പ്യൂട്ടറുമായിട്ടാണ് ഈ ക്യാമറ ഞാൻ കണക്ട് ചെയ്തിരിക്കുന്നെ... അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ നേരെ അവളുടെ വീട്ടിലോട്ട് വിട്ടു...വീട്ടിൽ എത്തി ഞാൻ ഇറങ്ങാതെ ഇരിക്കുന്നത് കണ്ടതും അവൾ ആ സൈഡിൽ നിന്നും എന്റെ സൈഡിലോട്ട് വന്നു... ഇറങ്ങിക്കോ...ഇവിടെ ആർക്കും എന്റെ ഫ്രണ്ട്സ് വരുന്നതിൽ ഒരു കുഴപ്പവും ഇല്ല...നീ വല്യ ബിൽടപ്പ് കൊടുക്കാതെ ഇറങ്ങാൻ നോക്ക്... ഞാനും അവളും വീട്ടിലോട്ട് കയറിയതും അവളുടെ ഉമ്മ ഞങ്ങളുടെ അടുത്തോട്ട് വന്നു... എന്താടി ഇജ്ജ് നേരത്തെ വന്നേ... ആഹാ നല്ല ബെസ്റ്റ് മദർ...കുറച്ചു മുന്നേ ഞാൻ നേരം വൈകി വന്നതിലായിരുന്നു പ്രശ്നം...ഇപ്പൊ നേരത്തെ വന്നതിലായോ... നീയായത് കൊണ്ടാ ഇങ്ങനെ ചോദിച്ചേ..എന്തേലും പ്രശ്നം ഉണ്ടാക്കാതെ നീ നേരത്തെയും നേരം വൈകിയും വരില്ല.. അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം...ഇപ്പൊ ഞങ്ങൾക്കു കുടിക്കാൻ എന്തേലും താ ..ഞങ്ങൾ മേലെ കാണും... ചോദിക്കാൻ മറന്നു...ഇതാരാ.. എന്റെ ഫ്രണ്ടാ...

ബാക്കി ഡീറ്റൈൽസ് ഒക്കെ ഞാൻ പറഞ്ഞു തരാം...ഇപ്പൊ ഞങ്ങൾക്കു ഇത്തിരി പണിയുണ്ട്... എന്നും പറഞ്ഞു ഞാൻ മിച്ചുവിനെയും കൂട്ടി എന്റെ റൂമിലോട്ട് പോയി...അങ്ങനെ ബുക്കിൽ നിന്നും ക്യാമറ എടുത്തു സിസ്റ്റത്തിലോട്ട് കണക്ട് ചെയ്തതും എന്റെ ക്യാബിനിൽ നടന്ന ഓരോന്നും അതിൽ കാണാൻ തുടങ്ങി... ആ കാട്ടുമാക്കാൻ എന്റെ ക്യാബിനിൽ വന്ന് എന്റെ ഫയൽസ് ഒക്കെ തട്ടി തെറിപ്പിക്കുന്നതും എന്റെ ചെയർ കാലുകൊണ്ട് തട്ടുന്നതൊക്കെ കാണുന്നുണ്ട്...അത് കണ്ടതും മിച്ചു ഒരു ആക്കി ചിരി ചിരിച്ചോണ്ട് എന്നെ നോക്കി... ഇരുന്ന് ഇളിക്കാതെ വല്ല തുമ്പും കിട്ടോന്ന് നോക്ക്... എന്നും പറഞ്ഞു ഞാൻ അവന്റെ തല മണ്ടക്ക് ഇട്ട് ഒന്ന് കൊടുത്തു... എടാ കാട്ട് പോത്തേ..ഞാൻ ഇല്ലാത്ത ടൈമിൽ നിനക്ക് ഇതായിരുന്നല്ലേ പണി. ..ഇതിനുള്ളത് നിനക്ക് ഞാൻ തരാട്ടാ... അങ്ങനെ അങ്ങേർക്കെതിരെ ഓരോ പ്ലാൻ കണക്ക് കൂടുമ്പോൾ ആണ് മിച്ചു എന്നെ വിളിച്ചത്... Deee.. ദിവാ സ്വപ്നം കാണാതെ ഇങ്ങോട്ട് നോക്കടി... എന്ന് അവൻ പറഞ്ഞതും ഞാൻ വേഗം സിസ്റ്റത്തിലോട്ട് നോക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story