💖 HeZliN💖: ഭാഗം 18

Hezlin

രചന: Jumaila Jumi

ഞങ്ങളെ മനസ്സിലായില്ലാന്ന് നിങ്ങളെ മൂന്ന് പേരുടെയും നിൽപ്പ് കണ്ടപ്പോ മനസ്സിലായി... അവര് ഉമ്മാന്റെ അടുത്ത് വന്ന് പറഞ്ഞതും ഉമ്മ എന്നെ ഒന്ന് നോക്കി..അത് കണ്ട് അവര് വീണ്ടും പറയാൻ തുടങ്ങി... ഞാൻ അഹ്‌സാന്റെ ഉമ്മയാണ്..ഇത് അവന്റെ പെങ്ങള് .. അഹ്‌സാൻ എന്ന് കേട്ടതും ഉമ്മാന്റെ മുഖം പെട്ടന്ന് മാറുന്നത് കണ്ടു...ഉമ്മ അവരോട് എന്തേലും പറയാൻ തുടങ്ങുന്ന മുന്നേ ഞാൻ ഉമ്മാന്റെ അടുത്ത് പോയി ഒന്ന് പറയല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ചു... ഹാ മനസ്സിലായി അകത്തോട്ട് വരൂ.. ഉമ്മ അവരെയും കൊണ്ട് അകത്തോട്ട് പോയതും ബ്രോ എന്റെ അടുത്തോട്ട് വന്നു... നിന്നെ ഞാൻ പിന്നെ എടുത്തോളാം.. എന്നും പറഞ്ഞു അവനും പോയി...അപ്പോഴാണ് പിറകിൽ നിന്നും ഒരുത്തി എന്നെ വിളിച്ചത്... ഹെലോ ഇത്തു നമ്മളെയും കൂടി ഒന്ന് മൈൻഡ് ചെയ്യ്... തിരിഞ്ഞു നോക്കിയപ്പോ കണ്ടു എന്നെയും നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന സാധനത്തിനെ...വേറെ ആരും അല്ല ആ കാർക്കോടകന്റെ പെങ്ങള്... കാക്കാനെ പോലെ പെങ്ങളും കടിച്ചു കീറാൻ വരുന്ന ടൈപ് ആണോ.. എന്താ ഇങ്ങള് ഇങ്ങനെ ആലോചിച്ചു നിക്കുന്നെ.. ഏയ് ഒന്നും ഇല്ല..അകത്തോട്ട് വാ...

ഇക്കൂനെ പോലെ ചാടി കടിക്കാൻ വരുന്ന ടൈപ് ആണെന്ന് വിചാരിച്ചിട്ടുണ്ടാകും ലെ. ഹീ..അങ്ങനൊന്നും ഇല്ല.. എന്തായാലും എനിക്ക് നിങ്ങളോട് ഇപ്പൊ ഭയങ്കര ആരാധനയാണ്...എന്റെ ഇക്കൂന് പറ്റിയ പാർട്ടി തന്നെയാ നിങ്ങൾ.. എന്താ.. അല്ല..ഓഫീസിലുള്ള ബാക്കി girls ഒക്കെ ഇക്കു എന്തേലും പറഞ്ഞാൽ നിന്ന് മോങ്ങിക്കോളും...പക്ഷെ ഇങ്ങള് അങ്ങനെ അല്ലാന്ന് പറഞ്ഞതാ...ഇക്കു ഒന്ന് പറയുമ്പോ ഇങ്ങള് നാലെണ്ണം അല്ലെ തിരിച്ചു പറയുന്നെ.. ന്റെ പടച്ചോനെ ഈ സാധനം ഓന്റെ പെങ്ങള് തന്നെയാണോ... ഇങ്ങള് എന്താ ഈ ആലോജിക്കുന്നെ... ഹേയ് ഒന്നുല്ല്യ.. മ്. ഓഫീസിൽ നടന്നതൊക്കെ ഞങ്ങൾ അറിഞ്ഞു..അതിനൊരു പരിഹാരം കാണാനാ ഞങ്ങൾ വന്നത്.. ഓ..അല്ല നിന്റെ പേരെന്താ.. Ouch.. ഞാൻ അത് മറന്നു..അസ്‌ലിയ...എല്ലാരും ലിയാന്ന് വിളിക്കും..ഇത്തു അത് തന്നെ വിളിച്ചോ...അല്ല ഇങ്ങളെ പേരെന്താ.. ഹെസ്‌ലിൻ... ആളെ കണ്ടപ്പോ തന്നെ ഒരു വായാടി ആണെന്ന് മനസ്സിലായി...ഞാൻ അവളെയും കൂട്ടി അകത്തോട്ട് പോയി... ഞാൻ എന്താ പറയാ..ഇതിനൊരു തീരുമാനം അവളല്ലേ എടുക്കേണ്ടത്..ആ ദാ വരുന്നു അവള്..ഇനി ഒളോട് തന്നെ നേരിട്ട് ചോദിച്ചോളി...

ഹാളിലോട്ട് കയറിയപ്പോ തന്നെ ഇതാണ് കേട്ടത്..ഞാൻ ഒന്നും മനസ്സിലാവാതെ ഉമ്മാനെ നോക്കി...അപ്പൊ അയാളുടെ ഉമ്മ എന്റെ അടുത്തോട്ട് വന്നു... മോളെ..ഓൻ അങ്ങനെയൊരു സാധനം ആണ്...ഒന്ന് പറഞ്ഞാൽ അതിന് നാലെണ്ണം ആയിട്ടാവും മറുപടി തരാ..ഓൻ മോളോട് ചെയ്തതിൽ ഞാൻ മാപ്പ് ചോദിക്കാണ്.. നാളെ മുതൽ മോള് ഓഫീസിലോട്ട് വരണം...ഇതെന്റെ അപേക്ഷയാണ്... ഉമ്മ..ഇങ്ങള് എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഒന്നും ഇല്ല..ഇത് ഞാനും ഉമ്മാന്റെ മോനും തമ്മിലുള്ള പ്രശ്നം ആണ്..അതൊരിക്കലും അവസാനിക്കാനും പോകുന്നില്ല...അതോണ്ട് ഞാനിനി ഓഫീസിലോട്ട് ഇല്ല...അതാ എല്ലാര്ക്കും നല്ലത്... നീയൊരു തെറ്റും ചെയ്തിട്ടില്ലാന്ന് ഞങ്ങൾക്കറിയാം...നിന്റെ ഇമെയിലിൽ നിന്നും ആ മെയിൽ ആർക്ക് വേണേലും അയക്കാം...അതിന് വേണ്ടി നിന്റെ പാസ്സ്‌വേർഡ് കണ്ടു പിടിക്കാനാണോ ഇത്രക്ക് ബുദ്ധിമുട്ട്...ഇതൊക്കെ ഞാൻ അവനോട് പറഞ്ഞപ്പോ അവൻക്ക് ഒക്കെ മനസ്സിലായി.പക്ഷെ അവനോട് നിന്നെ തിരികെ വിളിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല...അതാ ഞാൻ നേരിട്ട് തന്നെ വന്നത്... എന്നെ അവിടെ നിന്നും ഒഴിവാക്കാൻ ഒരു കാരണം തേടി നടക്കായിരുന്നു ഉമ്മാന്റെ മോൻ..

.അപ്പൊ ഈയൊരു ചാൻസ് എടുത്ത് എന്നെ ഒഴിവാക്കി...അതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല..എനിക്ക് ഇനിയും അങ്ങോട്ട് പോവാൻ താല്പര്യം ഇല്ല... ഓക്കേ..നിന്റെ അഭിപ്രായം അങ്ങനെ ആണേൽ എനിക്കൊന്നും പറയാൻ ഇല്ല..പക്ഷെ നിനക്ക് എന്നേലും അങ്ങോട്ട് വരാൻ തോന്നിയാൽ വരാൻ മടിക്കരുത്.. ഓക്കേ... എന്തായാലും ഇത് വരെ വന്നതല്ലേ എന്തേലും കുടിച്ചിട്ട് പോവാം... അങ്ങനെ ഉമ്മ അവർക്ക് ചായ കൊടുക്കുന്ന ടൈമിൽ ഞാൻ എന്റെ റൂമിലോട്ട് പോയി മിച്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു... അവർക്ക് ഇതെന്തിന്റെ കേടാ..മോൻക്കും വേണ്ടി വാക്കാലത് പിടിക്കാൻ വന്നേക്കുന്നു... നീയിങ്ങനെ വെറുതെ ബിപി കൂട്ടണ്ട...ഞാൻ അവരോട് ഇനി അങ്ങോട്ടില്ലാന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്.... അതെന്തായാലും നന്നായി...ഇല്ലേൽ നിന്നെ ഞാൻ ചവിട്ടി കൂട്ടിയേനെ.. തന്നെ..ചവിട്ടി കൂട്ടാൻ ഇങ്ങോട്ട് വാ..ഞാൻ നിന്ന് തരാം... വരും ഇപ്പോഴല്ല..കുറച്ച് കഴിയട്ടെ...എന്നിട്ട് ഈ മിസ്ബാഹിന്റെ ജീവിതത്തിലോട്ട് ക്ഷണിക്കാൻ ഞാൻ വരും..എന്റെ കൂടെ ഇങ്ങോട്ട് വന്നാൽ മതി.. ആത്മയിൽ പറഞ്ഞതാട്ടോ... നീയെന്താടാ ഒന്നും മിണ്ടാതെ... ഹേയ് ഞാൻ ഓരോന്ന് ആലോജിച്ചതാ..

എന്നാ മോൻ അവിടെ ആലോചിച്ചു നിന്നോ..ഞാൻ വെക്കാ.. ഹേയ് വെക്കല്ലേ.. ഒന്ന് പോടാപ്പ കോപ്പ് വെച്ചു... സംസാരിച്ച് കഴിഞ്ഞതും രണ്ടാളും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്... ഇങ്ങള് ഇവിടെ ഉണ്ടായീന്നോ... ഉവ്വ്..മോന്റെ സംസാരം ഒക്കെ കേൾക്കേം ചെയ്തു.. ഈ കേട്ടല്ലേ... കേട്ടു.. ആരാടാ അവള്..വേഗം പറഞ്ഞോ..ഇനി മറച്ചു വെക്കേണ്ട.. ഹെസ്‌ലിൻ.. എന്താ..വല്ല മരം ചുറ്റി പ്രേമം ആണോ.. അല്ല വാപ്പ..സീരിയസ് ആണ്...എനിക്കെന്തോ അവളെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്.. അവൾക്കോ അതറിയില്ല... ചോദിച്ചില്ലേ.. ഇല്ല... ബെസ്റ്റ്..ആദ്യം അവളോട് പോയി കാര്യം പറ...അവൾക്കും ഓക്കേ ആണേൽ നമുക്കിത് നടത്താടാ... സത്യായിട്ടും... ആടാ.. നിന്റെ സന്തോഷം അല്ലെ ഞങ്ങൾക്കു വലുത്... ഉയ്യോ ന്റെ ചക്കര... കെട്ടിപ്പിടിച്ചു ഉമ്മയ്ക്കൊരു ഉമ്മ കൊടുത്തതും വാപ്പാന്റെ വക പരിഭവം തുടങ്ങി.. ഇതിൽ എനിക്കും ഒരു റോളുണ്ട്..അതാരും മറക്കണ്ട.. ഞാൻ മറന്നിട്ടില്ല ന്റെ വാപ്പച്ചി... എന്നും പറഞ്ഞു മൂപ്പർക്കും കൊടുത്തു ഒരു ഉമ്മ..രണ്ടാളും ചേർന്ന് എനിക്കും തന്നു ഒന്ന്... ചായ ഒക്കെ കുടിച്ചു അവര് യാത്രയും പറഞ്ഞിറങ്ങി...അവർ പോയതും ബ്രോ എന്നെയും ഉമ്മാനെയും നോക്കിയിട്ട് ഹാളിലോട്ട് പോയി..

.പിന്നാലെ ഞങ്ങളും.. ശരിക്കും എന്താ സംഭവിച്ചത് എന്ന് പറയുന്നതാ രണ്ടാൾക്കും നല്ലത്... ഉമ്മ എന്നെ നോക്കിയതും ഞാൻ ഉമ്മാനോട് പറയാൻ ആംഗ്യം കാണിച്ചു..അപ്പൊ ഉമ്മ എല്ലാം പറഞ്ഞു..ഞാനും മിച്ചുവും കൂടി അത് തെളിയിക്കാൻ നോക്കുന്നത് വരെ... അവൻ എന്ത് ധൈര്യത്തിലാ നിന്നെ തല്ലിയെ..ഇതിങ്ങനെ വിട്ടാൽ പറ്റില്ല.. എന്നും പറഞ്ഞു ബ്രോ റൂമിലോട്ട് പോയി ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് കീ എടുത്തോണ്ട് പുറത്തോട്ട് പോയി... ഞാനും ഉമ്മയും പുറകെ പോയെങ്കിലും അവൻ കാർ എടുത്ത് പോയിരുന്നു... ഇനി എന്തൊക്കെയാ ഉണ്ടാവാൻ പോവാന്ന് എനിക്കറിയില്ല...എന്തും അവൻ സഹിക്കും..പക്ഷെ നിന്നെ തല്ലിയത് അതൊരിക്കലും അവൻക്ക് സഹിക്കാനോ പൊറുക്കാനോ പറ്റില്ല... ഉമ്മ അകത്തോട്ട് പോയതും എന്താ ചെയ്യേണ്ടത് എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു...വേഗം ഫോൺ എടുത്ത് മിച്ചുവിനെ വിളിച്ചു.. എടാ മിച്ചു നീ ഇതെവിടെ.. ഞാൻ വീട്ടിൽ ഉണ്ട്..എന്തെ.. നീ വേഗം എന്റെ വീട്ടിലോട്ട് വാ.. എന്താടി..

അതൊക്കെ വന്നിട്ട് പറയാം ഒന്ന് വേഗം വാ.. ഓക്കേ.. കുറച്ചു കഴിഞ്ഞു മിച്ചു വന്നു.. എന്താടി എന്താ കാര്യം.. ഞാൻ അവനോട് നടന്നതെല്ലാം പറഞ്ഞു.. ഇനിപ്പോ എന്താ ചെയ്യാ.. കാക്കു അവനെ കണ്ടാൽ ഉറപ്പായും അവിടെ എന്തേലും നടക്കും..നീ വേഗം വണ്ടി എടുക്ക്..നമുക്ക് അവന്റെ വീട്ടിലോട്ട് പോവാം.. എന്നാ വാ കേറു.. ഹെസ്‌ലി..നീ ഇതെങ്ങോട്ടാ... വന്നിട്ട് പറയാം ഉമ്മ.. ഞാൻ ലിവിങ് റൂമിൽ ലാപ്പും നോക്കി ഇരിക്കുമ്പോഴാണ് ഉമ്മയും ലിയയും തിരിച്ചു വന്നത്... നിനക്ക് സന്തോഷം ആയല്ലോ. എനിക്കിപ്പൊ എന്ത് സന്തോഷം..എന്റെ സന്തോഷം ഇല്ലാതാക്കാനല്ലേ ഇങ്ങള് രണ്ടും ഇപ്പൊ അവളുടെ അടുത്തോട്ട് പോയത്.. ഓ ഇങ്ങനെ ഒരു സാധനത്തിന്റെ കൂടെ വർക്ക് ചെയ്യാത്തതാ നല്ലതെന്ന് ഇത്തൂന് തോന്നീട്ടുണ്ടാകും..അതാ അവള് ഇനി ഓഫീസിലോട്ട് ഇല്ലാന്ന് പറഞ്ഞത്... എന്താ നീ പറഞ്ഞെ.. .അവൾ ഇനി ഓഫീസിലോട്ട് വരില്ലാന്ന് പറഞ്ഞന്ന്..നിനക്കെന്താ ചെവിയും കേൾക്കാതെ ആയോ.. മറുപടി തന്നത് ഉമ്മയാണ്. അത് കേട്ടപ്പോ തന്നെ ആയിരം പൂത്തിരി ഒന്നിച്ചു കത്തിച്ച ഫീൽ ആയിരുന്നു എനിക്ക്.. കണ്ടോ ഉമ്മ അവന്റെ ഒരു ചിരി.. അവനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..നീ ഇങ്ങോട്ട് വന്നേ..

അവർ പോയതും ഞാൻ എന്റെ ജോലിയിലോട്ട് തിരിഞ്ഞു...കുറച്ചു കഴിഞ്ഞതും മുറ്റത്തു ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു... അഹ്സാൻ ...അഹ്സാൻ ... എന്നെ ആരോ വിളിക്കുന്ന പോലെ തോന്നിയതും ഞാൻ റൂമിൽ നിന്നും ഹാളിലോട്ട് പോയി.... ഹാ മോനെന്താ പെട്ടന്ന് ഇങ്ങോട്ട്... നിങ്ങളെ മോനെന്തേ.. എന്താ കാര്യം.. ആദ്യം അവനെ വിളിക്കി... കാര്യം ഞാൻ അവനോട് പറയാം.. ഞാൻ അവിടെ എത്തിയതും അവിടെയുള്ള ആളെ കണ്ട് അന്തം വിട്ട് നിന്നു... "Mehak Group of companies"ന്റെ MD ഹൈസാൻ കരീം... ഇവനെന്താ ഇവിടെ... ഞാൻ അവന്റെ അടുത്തോട്ട് ചെന്നതും അവൻ കാറ്റ് പോലെ എന്റെ അടുത്തോട്ട് വന്നു.. ഹൈസാൻ...what a surprice.. എന്ന് ഞാൻ ചോദിച്ചതും അവന്റെ കരങ്ങൾ എന്റെ മുഖത്ത് പതിഞ്ഞിരുന്നു...കാര്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കിയതും അവന്റെ കണ്ണിൽ എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യം ഞാൻ കണ്ടു...ഉമ്മാന്റെയും ലിയയുടെയും മുഖത്തോട്ട് നോക്കിയപ്പോ അവരും അന്തം വിട്ട് നിൽക്കുന്നുണ്ട്... നീ..നീയെന്റെ പെങ്ങളെ തല്ലും അല്ലടാ പന്ന... ഇത് വരെ ഞാൻ കാണാത്ത ഹൈസാന്റെ മറ്റൊരു മുഖം ആണ് ഞാനവിടെ കണ്ടത്..

ഞാനും മിച്ചുവും അഹ്‌സാന്റെ വീട്ടിൽ എത്തിയപ്പോഴേക്കും ബ്രോയും അവിടെ എത്തിയിരുന്നു...ഞങ്ങൾ അകത്തോട്ട് കയറിയതും അഹ്‌സാൻ ഉണ്ട് കവിളത്ത് കൈ വെച്ച് നിൽക്കുന്നു..ബ്രോനെ നോക്കിയപ്പോ അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്നുണ്ട്...നിൽപ്പ് കണ്ടിട്ട് അവൻക്ക് ഒന്ന് കിട്ടിയ പോലെയുണ്ട്.. നീ ..നീയെന്തൊക്കെയാ ഈ പറയുന്നേ..നിന്റെ പെങ്ങളെ ഞാൻ തല്ലിയെന്നോ..എനിക്കൊന്നും മനസ്സിലാകുന്നില്ല... ദേ ഒന്നും അറിയാതെയുള്ള നിന്റെ ഈ നാടകം ഉണ്ടല്ലോ..അതിന്നതോടെ നിർത്തിക്കൊ... ഞാൻ ഒന്നും മനസ്സിലാവാതെ ഉമ്മാനെയും ലിയയെയും നോക്കി... ഇത് ഹെസ്‌ലിയുടെ ബ്രോ ആണ് ഇക്കൂ.. എന്ന് ലിയ വിറച്ചു കൊണ്ട് പറഞ്ഞതും ഞാൻ അന്താളിപ്പോടെ അവനെ നോക്കി.. കാക്കൂ.. എന്ന് ആരോ വിളിച്ചതും എല്ലാവരുടെ ശ്രദ്ധയും ഡോറിന്റെ ഭാഗത്തോട്ട് ആയി..ഞാനും അങ്ങോട്ട് നോക്കിയതും അവിടെ മിച്ചുവും അവളും ഉണ്ടായിരുന്നു...അവൾ ഹൈസാന്റെ അടുത്തോട്ട് വന്നു...ഞാൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story