💖 HeZliN💖: ഭാഗം 2

Hezlin

രചന: Jumaila Jumi

അങ്ങനെ താടക്കും കൈ കൊടുത്ത് ഇരിക്കുമ്പോ ആണ് ആദ്യം കയറിയ ആള് ഇറങ്ങി പോയത്..ഞാൻ അയാള് പോകുന്നതും നോക്കി ഇരിക്കുമ്പോ മറ്റേ ആളും കയറി.. താൻ എന്തായാലും ഇനി വന്ന വണ്ടിക്ക് തന്നെ തിരിച്ചു പൊയ്ക്കോ അതാ നല്ലത്.. ഏതാ ഈ അലവലാതി എന്നും വിചാരിച്ചു നോക്കിയതും നമ്മടെ തൊട്ടടുത്തു ഇരിക്കുന്ന ചെക്കൻ ആണ് അത് പറഞ്ഞത്... താൻ എന്താ പറഞ്ഞെ... എന്തായാലും തനിക്ക് ഈ ജോബ് കിട്ടാൻ പോണില്ല...MDയോട് അങ്ങനെ ഒക്കെ പറഞ്ഞ തനിക്ക് ഈ ജോബ് കിട്ടും എന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല...അതോണ്ട് ഇവിടെ ഇരുന്ന് സമയം കളയണ്ട എന്ന് പറയായിരുന്നു... എന്നും പറഞ്ഞു അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു...അത് കണ്ടപ്പോ എനിക്ക് പെരുവിരൽ മുതൽ അങ്ങോട്ട് എരിഞ്ഞു കയറി...അവന്റെ വർത്താനം കേട്ടാ തോന്നും അവൻ പറഞ്ഞിട്ടാ ഇവിടെയുള്ളവരെയൊക്കെ ജോബിന് വെക്കുന്നത് എന്ന്... ഓ ഉപദേശത്തിന് നന്ദി...താൻ തന്റെ കാര്യം നോക്കിയാ മതി..

എന്റെ കാര്യം ഓർത്ത് താൻ ബോതേഡ് ആവണ്ട... എന്നും പറഞ്ഞു അവൻ എന്നെ പുച്ഛിച്ച പോലെ ഞാനും അവനെ നോക്കി നന്നായി ഒന്ന് പുച്ഛിച്ചു കൊടുത്തു..എന്നെ ഉപദേശിക്കാൻ വന്നേക്കുവാ bloody fool... ആ കണ്ടറിയാത്തവൻ കൊള്ളുമ്പോ അറിഞ്ഞോളും.. ഇവനെ ഇന്ന് ഞാൻ... ഓ ഞാൻ കൊണ്ടിട്ട് അറിഞ്ഞോണ്ട് പോരെ...ഇപ്പൊ താൻ തന്റെ കാര്യം നോക്ക്..ഒരു ഉപദേശി വന്നേക്കുന്നു..ഹും.. പിന്നെ ഞാൻ ആ ഭാഗത്തോട്ട് മൈൻഡ് പോലും ചെയ്തില്ല...ആകെ ഉള്ള ഒരു ആശ്വാസം ഇന്റർവ്യൂന് അങ്ങേരു ഇല്ല എന്നതാണ്...ആ ആശ്വാസത്തിൽ ഇരിക്കുമ്പോ ആണ് എന്റെ തൊട്ടടുത്ത് ഇരുന്ന് ലവനും അതിന്റെ ഉള്ളിലോട്ടു കയറിയത്...അവന്റെ കഴിഞ്ഞു ഇറങ്ങിയതും അവന്റെ നേരെ ചുണ്ട് കോട്ടി കൊണ്ട് എന്റെ ഫയൽ എടുത്ത് ഞാൻ റെഡി ആയി നിന്നു... പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചു കൊണ്ട് എനിക്ക് ശേഷം വന്ന ആളെ ആണ് വിളിച്ചത്...

അത് കണ്ട് അന്തം വിട്ട് ഞാൻ അയാള് പോയ വഴിയേ നോക്കി തിരിഞ്ഞതും അവിടെ എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് നേരത്തെ എന്റെ അടുത്ത് ഇരുന്ന ചെക്കൻ നിക്കുന്നുണ്ടായിരുന്നു...ഞാൻ അത് മൈൻഡ് ചെയ്യാതെ വീണ്ടും റെഡി ആയി നിന്ന്...അവർ ചിലപ്പോ എന്റെ നെയിം കണ്ടു കാണില്ല അതാവും അയാളെ വിളിച്ചത്...പക്ഷെ അയാളുടെ കഴിഞ്ഞതും എന്നെ വിളിക്കാതെ ലാസ്റ്റ് വന്ന ആളെയാണ് പിന്നീട് വിളിച്ചത്...ഇതോടെ എന്റെ കാര്യത്തിൽ തീരുമാനമായി...അങ്ങനെ ഞാൻ ആ ചെയറിൽ ഇരുന്നതും ലവൻ എന്റെ അടുത്തോട്ട് വന്നു... ഞാൻ തന്നോട് അപ്പോഴേ പറഞ്ഞതല്ലേ വന്ന വണ്ടിക്ക് തന്നെ പൊക്കോളാൻ... അപ്പൊ തനിക്ക് ജാഡ...ഇപ്പൊ എന്തായി... അവന്റെ ഓരോ വാക്ക് കേൾക്കുമ്പോഴും എനിക്ക് എന്തോ പോലെയായി...പക്ഷെ ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു...ഇനി അഥവാ ലാസ്റ്റ് എന്നെ വിളിച്ചാലോ എന്ന് വിചാരിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു...

അങ്ങനെ അവസാനത്തെ ആളും ഇറങ്ങിപ്പോയിട്ടും എന്നെ വിളിച്ചില്ല...ആ കുരുത്തം കെട്ട സാധനം അവിടെ നിന്ന് ഓലക്കമ്മേലെ ചിരിയാണ്...ഞാൻ എന്റെ ഫയലും എടുത്തു എണീറ്റ് പോവാൻ നിന്നതും... Hezlin Mehak. എന്ന് വിളിച്ചത്...3,4 ദിവസം പട്ടിണി കിടന്നവന്റെ മുന്നിൽ നല്ല ദം ബിരിയാണി കൊണ്ടന്ന് വെച്ച പോലെ ആയിരുന്നു അപ്പൊ എനിക്ക്...കാരണം എന്നെ കളിയാക്കി ചിരിച്ചവന്റെ മുന്നിൽ എനിക്കൊന്ന് തല ഉയർത്തി പിടിക്കണം...ഞാൻ അവനെ ഒന്ന് നോക്ക് ചിരിച്ചിട്ട് അതിന്റെ ഉള്ളിലോട്ട് കയറി... May i coming sir... Yaa..please take your seat.. Thank you sir... അവിടെ 3 പേര് ആണ് ഇണ്ടായിരുന്നത്...അതിൽ ഒരാള് എന്റെ നേരെ കൈ നീട്ടിയതും ഞാൻ എന്റെ ഫയൽ ഒക്കെ അങ്ങേർക്ക് കൊടുത്തു... So Hezlin... MBA കഴിഞ്ഞിട്ട് ഇത് ഫസ്റ്റ് ടൈം ആണോ ഇന്റർവ്യൂന് വരുന്നത്... Yes sir... Ok... ഇപ്പൊ ഞാൻ ഒരു casual ആയിട്ടുള്ള ഒരു question ആണ് ചോദിക്കാൻ പോകുന്നത്... ഓക്കേ.. ചോദ്യം ഇതാണ്..

.നമുക്ക് പരിചയം ഇല്ലാത്ത പുറമെ ഉള്ള ആളുകളോട് നമ്മൾ എങ്ങനെ ആണ് behave ചെയ്യേണ്ടത്... സുഭാഷ്... എനിക്ക് പറ്റിയ ചോദ്യം തന്നെ...ഞാൻ അവർ മൂന്ന് പേരെയും മാറി മാറി നോക്കിയതും...അതിൽ ഒരാൾ... ഇത് ഞങ്ങൾ എല്ലാവരോടും ചോദിക്കുന്ന ഒരു ചോദ്യം ആണ്...ഇത് കഴിഞ്ഞിട്ട് ആണ് ഞങ്ങൾ ശരിക്കും ഉള്ള ചോദ്യം ചോദിക്കുന്നെ... എന്നും പറഞ്ഞു എനിക്ക് ധൈര്യം തന്നു.. ഇവരോട് ഞാൻ എന്ത് മറുപടി പറയും...ആ കുറച്ചു ഉപ്പും മുളകും ഒക്കെ ചേർത്ത് പറയാം...ഞാൻ പറഞ്ഞത് അവർ വേറെ ആരോടും പോയി ചോദിക്കാനൊന്നും പോകുന്നില്ലല്ലോ... അങ്ങനെ ഞാൻ പറയാൻ വേണ്ടി നിന്നതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി... സിവനേ ഇങ്ങേരോ...ഇയാളിതിപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ...അയാളെ കണ്ടതും ഞാൻ അറിയാതെ ഒന്ന് എണീറ്റ് പോയി... ആ സർ വരൂ... എന്ന് അവർ പറഞ്ഞതും അങ്ങേരു എന്നെ നോക്കിയിട്ട് അവരുടെ അടുത്ത് പോയി ഇരുന്നു...എന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു...

എന്താ പ്രമോദ് കഴിഞ്ഞോ... ആരാ. ആ അയാള് തന്നെ. ഇന്റർവ്യൂ നടത്തുന്ന ഒരാളോട് ചോദിച്ചതാ... ആ സർ കഴിഞ്ഞു...ഇത് ലാസ്റ്റ് ആണ്... ഓ അപ്പൊ ഞാൻ കറക്റ്റ് ടൈമിൽ ആണ് വന്നത് അല്ലെ... എന്ന് അങ്ങേരു എന്നെ നോക്കി ചോദിച്ചതും ഞാൻ അവരെ എല്ലാവരെയും നോക്കാൻ തുടങ്ങി... Any way continue... എന്ന് അങ്ങേരു പറഞ്ഞതും ഞാൻ അയാള് പോകുന്നതും നോക്കി ഇരിക്കാൻ തുടങ്ങി...അത് കണ്ട് അതിൽ ഒരാൾ എന്നോട്.. താൻ ഇതുവരെ ചോദ്യത്തിന് ആൻസർ തന്നില്ല... അത് കേട്ടതും ഞാൻ വേഗം നമ്മടെ MD നെ ആണ് നോക്കിയത്... അത് സർ.. question ഒരുവട്ടം കൂടി പറയാവോ... ഓക്കേ....നമുക്ക് മുന്നേ പരിചയം ഇല്ലാത്ത ഒരാളോട് നമ്മൾ എങ്ങനെ ആണ് behave ചെയ്യുക... അത് കേട്ട് അങ്ങേരു ഇരുന്ന് ചിരിക്കാണ്...കൊരങ്ങൻ, കഴുത,ചിമ്പാൻസി...നമ്മള് പിന്നെ ഒന്നും നോക്കിയില്ല...നല്ല അസ്സല് മറുപടി തന്നെ അങ്ങോട്ട് കൊടുത്തു... വളരെ മാന്യമായും സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് ഞാൻ സംസാരിക്ക... എന്റെ മറുപടി കേട്ട് മ്മടെ MDമ്യാമൻ്റെ കണ്ണ് മത്തങ്ങ പോലെ ആയിട്ടുണ്ട്...അത് കണ്ടു എനിക്ക് ചിരി വന്നെങ്കിലും എല്ലാം ഞാൻ കൺട്രോൾ ചെയ്തു...

Then...next question... എന്നും പറഞ്ഞു ആ md ടേബിളിന്റെ മുകളിലോട്ട് കൈ വെച്ച് മുന്നോട്ട് ഇരുന്നു... ഇതും നേരത്തെ ചോദിച്ച പോലെ ഒരു casual question ആണ്...question ശ്രദ്ധിച്ചു കേട്ടോണം... എന്ന് അങ്ങേരു പറഞ്ഞതും പണി വരുന്നുണ്ടാവറാച്ചാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. ഒരു പെണ്ണ് ഇന്റർവ്യൂ ന് വേണ്ടി ഒരു ഓഫീസിലോട്ടു വന്നു...അവിടെ നിന്നും ആ കമ്പനിയുടെ mdയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് തരം താഴ്ത്തി സംസാരിച്ചു...അപ്പോ ആ പെൺകുട്ടിക്ക് അവിടെ ജോബ് കിട്ടോ ഇല്ലയോ... എന്നും പറഞ്ഞു അങ്ങേരു ചെയറിലോട്ടു ഒന്ന് ചാരി ഇരുന്നിട്ട് എന്നെ നോക്കി...എനിക്കിട്ടു പണിയാൻ കിട്ടിയ ഒരു ചാൻസും മിസ്സ് ആക്കരുത്... ഇതിന്റെ ആൻസർ ഇവിടെ ഇരിക്കുന്ന ആർക്കും പറയാം... സർ എന്റെ ആൻസർ no എന്നാണു... എന്ന് അതിൽ ഒരാൾ പറഞ്ഞതും ബാക്കിയുള്ളവരും അത് ശരി വച്ച്..അങ്ങനെ എന്റെ കാര്യത്തിൽ തീരുമാനമായി... നിങ്ങൾ no പറയാൻ ഉള്ള കാരണവും explain ചെയ്യണം.. എന്ന് എന്നെ നോക്കിയാണ് അങ്ങേരു പറഞ്ഞത്... ജോബിന് വേണ്ടി വന്ന ഒരാൾ ആ കമ്പനിയുടെ md യോട് മോശമായി behave ചെയ്‌താൽ അയാൾ എങ്ങനെയാ സർ അവിടെ മര്യാദക്ക് ജോലി ചെയ്യ...

അവിടേക്ക് വരുന്ന എല്ലാവരോടും അവർ അങ്ങനെ തന്നെ അല്ലെ സംസാരിക്ക...അത് ആ കമ്പനി down ആവാൻ ഉള്ള ഒരു വല്യ കാരണമായി മാറും..എന്ത് റിസ്ക് എടുത്താലും ഒരു കമ്പനിയും ഇങ്ങനെ ഒരാളെ അപ്പോയിന്റു ചെയ്യില്ല... എന്ന് അവർ പറഞ്ഞതും ഒരു വിജയീ ഭാവത്തിൽ അങ്ങേരു എന്നെ നോക്കി... ഓക്കേ..ഇനി താൻ പറ...താൻ ആണെങ്കിൽ എന്താ ചെയ്യാ... ഞാൻ എന്തായാലും വിട്ട് കൊടുക്കാൻ ഉദ്ധേശിച്ചിട്ടില്ല...ഈ ജോബ് എനിക്ക് കിട്ടിയാലും ഇല്ലെങ്കിലും വേണ്ടീല...എനിക്ക് പറയാൻ ഉള്ളത് ഇങ്ങേരുടെ മുഖത്ത് നോക്കി തന്നെ പറയണം... സർ,ഒരുപക്ഷെ ആ കുട്ടി ആള് അറിയാതെ ആണ് അങ്ങനെ ഒക്കെ സംസാരിച്ചത് എങ്കിൽ...അയാള് ആ കമ്പനിയുടെ md ആണെന്ന് അതിനു ശേഷം ആണ് അവൾ അറിഞ്ഞതെങ്കിലോ... so ആ കുട്ടിയോട് തന്നെ കാരണം ചോദിച്ചു അറിഞ്ഞു ഉൾകൊള്ളാൻ കഴിയുന്നതാണേൽ ജോബ് കൊടുക്കാം... അപ്പൊ താൻ അല്ലെ കുറച്ചു മുന്നേ പറഞ്ഞത്...അപരിചിതരോട് വളരെ മാന്യമായും ബഹുമാനത്തോടെയും കൂടി വേണം സംസാരിക്കാൻ എന്ന്.. അത് ഞാൻ അല്ലെ സർ പറഞ്ഞത്...അല്ലാതെ ആ കുട്ടി അല്ലല്ലോ...

എന്ന് ഞാൻ പറഞ്ഞതും അവർ നാല് പേരും എന്നെ അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ട്... ഓക്കേ താൻ പൊയ്ക്കോ... സർ ഇന്റർവ്യൂ കഴിഞ്ഞോ.. ആ കഴിഞ്ഞു... എന്നും പറഞ്ഞു എന്നെ നോക്കി ആ ടേബിളിൽ ഒന്ന് ആഞ്ഞടിച്ചിട്ട് അവിടെ നിന്നും പോയി...ഒരു പെണ്കുട്ടിയുടെ മുന്നിൽ തോറ്റത്തിന്റെ വിമ്മിഷ്ടം ആ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റും.... അവൾ ആരാണെന്ന അവളുടെ വിചാരം...ഈ കമ്പനിയിൽ ലേഡീസിന് ജോബ് കൊടുക്കണ്ട എന്ന് ഒരു ആയിരം തവണ ഞാൻ വാപ്പയോട് പറഞ്ഞതാ...അപ്പൊ എന്റെ വാക്ക് ആരും കേട്ടില്ല...ഇപ്പൊ കണ്ടില്ലേ അവളുടെ ഒരു അഹങ്കാരം...ജോബ് ശരിയായിട്ടു പോലും ഇല്ല എന്നിട്ടാണ് അവൾ ഇത്രക്ക് അഹങ്കരിക്കുന്നത്..ഇവള് ഇവിടെ ജോബിന് വരുന്നത് എനിക്ക് ഒന്ന് കാണണം...പ്രമോദിനെ വിളിച്ചു അവളെ cancel ചെയ്യാൻ പറഞ്ഞേക്കാം... ഫോൺ എടുത്തു പ്രമോദ് ഡയൽ ചെയ്യാൻ നിന്നതും വേണ്ടാന്ന് വെച്ചു.... ഇതിന് അവളോട് ഇങ്ങനെ ഓൾ revenge ചെയ്യേണ്ടത്...എന്റെ കീഴിൽ വന്ന് ഞാൻ പറയുന്നത് അനുസരിക്കുന്ന ഒരു വേ ലക്കാരിയായി അവളെ എന്റെ മുന്നിൽ എനിക്ക് കിട്ടണം..ഇപ്പൊ അവള് വിചാരിക്കുന്നുണ്ടാവും അവളുടെ മുന്നിൽ നാണം കെട്ട് അവളെ ഞാൻ ഈ ജോബിന് സെലെക്റ്റ് ചെയ്യില്ല എന്ന്...അത് തിരുത്തണം...ഈ പോസ്റ്റ് അവൾക്ക് കൊടുക്കണം...

ഇതാണ് അവൾക്കുള്ള എന്റെ ആദ്യത്തെ revenge... ഞാൻ വേഗം പ്രമോദിനെ വിളിച്ചു അവൾക്ക് അപ്പോയിന്റിമെന്റ് ലെറ്റർ അയക്കാൻ പറഞ്ഞു...പൊതുവെ girlsനെ ജോബിന് വെക്കാത്ത ഞാൻ അവൾക്ക് അപ്പോയിന്റിമെന്റ് കൊടുക്കാൻ പറഞ്ഞത് കേട്ട് അവൻ ആകെ വണ്ടറടിച്ചു നിക്കാണ്...എന്റെ സ്റ്റാഫിന്റെയും മറ്റുള്ളവരുടെയും മുന്നിൽ വെച്ച് എന്നെ തരം താഴ്ത്തി സംസാരിച്ചതിന് ഇതേ ആളുകളുടെ മുന്നിൽ വെച്ച് തന്നർ ഞാൻ നാണം കെടുത്തും...അവസാനം ഇവിടേക്ക് വരണ്ടായിരുന്നു എന്ന് അവൾക്ക് തോന്നണം...miss Hezlin Mehak your countdown start now..wish you very very bad luck...ഈ Ahzan khasim ibrahimന്റെ പുലിമടയിലേക്ക് Hezlin Mehakഇന് സ്വാഗതം... ഇത് Ahzan khasim Ibrahim..Ibrahim khasimന്റെയും haira mariyam ന്റെയും രണ്ടു മക്കളിൽ മൂത്ത മകൻ...രണ്ടാമത്തേത് Asliya Khasim... ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു...ബാക്കി വിവരങ്ങൾ പിറകെ ഉണ്ടാവും... വീട്ടിൽ എത്തി ബാഗും ഫയലും സോഫയിലോട്ട് ഇട്ട് ഞാൻ അവിടെ ഇരുന്നു...

എന്റെ ഇരുത്തം കണ്ടു ഉമ്മ എന്റെ അടുത്തോട്ട് വന്നു... എന്താ Hezli...വയ്യേ നിനക്ക്.. എന്നും പറഞ്ഞു ഉമ്മ എന്റെ നെറ്റിയിൽ തൊട്ടു... ഒന്നും ഇല്ല ഉമ്മ... എന്തായി പോയ കാര്യം...ജോബ് കിട്ടോ.. ഇല്ല ഉമ്മ..അത് പ്രതീക്ഷിക്കണ്ട... എന്തെ...ഇന്റർവ്യൂന് ഒരുപാട് ആള് ഉണ്ടായിരുന്നോ... ഇല്ല ഉമ്മ.. വെറും 6 പേര് മാത്രേ ഉണ്ടായിരുന്നുള്ളു... പിന്നെന്തേ... ഞാൻ ഉമ്മയോട് അവിടെ നടന്നതെല്ലാം പറഞ്ഞു കൊടുത്തു.... ഈ നേരം കൊണ്ട് ഇജ്ജ് ഇത്രയും അവിടെ ഉണ്ടാക്കിയോ... ഉമ്മ... എന്നോട് ചാടികളിക്കാൻ ഒന്നും വരണ്ട...ഇതിന്റെ പേരിൽ അനക്ക് ജോബ് കിട്ടിയാൽ ആണ് എനിക്ക് അത്ഭുതം...ഇജ്ജ് അതും ആലോജിച്ചോണ്ട് നിക്കാതെ ഡ്രസ്സ് മാറ്റി വന്ന് വല്ലതും കഴിക്കാൻ നോക്ക്... ആ ബെസ്റ്റ്...ഇങ്ങളോടൊക്കെ ഇത് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ...അല്ലേലും ഞാൻ എന്തിനാ ഇതും ആലോചിച്ചു നിക്കുന്നെ...പോയത് പോയി...ഇനി അടുത്തത് നോക്കാം... ഞാൻ റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറിയിട്ട് ഫോൺ എടുത്തു

നമ്മടെ ഗ്രുപ്പിൽ കയറി ഇന്ന് നടന്നതെല്ലാം നമ്മടെ ചങ്ക് മണികളോട് പറഞ്ഞു കൊടുത്തു...അലകൃത (അല്ലു),ജുവൽ,കെൻസ ഷാദിയ എന്ന നമ്മടെ സ്വന്തം ദിയ...ഇതാണ് എന്റെ ചങ്ക് മണീസ്...ഞങ്ങൾ പ്ലസ് 2 മുതൽ ഉള്ള ഫ്രണ്ട്സ് ആണ്.. എന്നാലും എന്റെ hezli നിന്റെ ഒരു അവസ്ഥ...ശോകം ആണല്ലോടി... ദേ ജുവലെ..വേണ്ട...ഒരബദ്ധം ആർക്കായാലും പറ്റും... അതെ അതെ...ഇവൾക്ക് സ്കൂൾ തൊട്ടേ അബദ്ധങ്ങൾ പറ്റുന്നത് കൊണ്ട് ഇത് വല്യ വിഷയം ഒന്നും ആവില്ല... ഇജ്ജ് അങ്ങനെ പറയല്ലേ ദിയ...അബദ്ധം ഇവളുടെ കൂടെ പിറപ്പ് അല്ലെ...ഇനി അയാള് ഇവൾക്ക് എങ്ങാനും കൊട്ടേഷൻ കൊടുക്കോ എന്നാ എന്റെ പേടി... എല്ലാവരുടെ വകയും കിട്ടി ആത്മ സംതൃപ്തി അടഞ്ഞ ഞാൻ...ഫോൺ ഓഫ് ചെയ്തു അവിടെ കിടന്നു...ഇവർ 3 പേരും എന്റെ അടുത്തടുത്ത് ആണ് താമസം എങ്കിലും ഇപ്പൊ മൂന്നും ഇവിടെ ഇല്ല...ഒരാള് അമ്മന്റെ വീട്ടിൽ..ഒരാള് കസിന്റെ കല്യാണത്തിന്..ഒരാള് ടൂറിലും ആണ്...നാളെ എല്ലാരും ഇവിടെ ലാന്റ് ചെയ്യും...

Diiii വവ്വാലെ... എന്ന വിളി കേട്ടപ്പോ ആണ് ഉറക്കിൽ ആയിരുന്ന ഞാൻ ഞെട്ടി ഉണർന്നത്...നോക്കുമ്പോ നമ്മടെ പുന്നാര ബ്രോ ഉണ്ട് വാതിൽ ചാരി നിക്കുന്നു... എന്താടാ കൊരങ്ങാ... ആളെ പേടിപ്പിക്കാൻ വേണ്ടി...ഇപ്പൊ ഞാൻ പേടിച്ചു വടി ആയേനെ... അത് സാരല്ല...ഇജ്ജ് പോയാലും ഉമ്മാക്ക് ഞാൻ ഉണ്ട്... പോടാ... എന്നും പറഞ്ഞു ഞാൻ ഒരു പില്ലോ എടുത്ത് അവനെ എറിഞ്ഞതും അവൻ അത് ക്യാച് ചെയ്തിട്ട് എന്റെ അടുത്തോട്ട് വന്നു അവിടെ ഇരുന്നു...എന്നിട്ട് എന്റെ മുകത്തു നോക്കി ഇളിക്കാൻ തുടങ്ങി... എന്താ... ഉമ്മ എന്നോട് എല്ലാം പറഞ്ഞു... എന്ത്..നിന്റെ ഇന്റർവ്യൂ ചീറ്റിയ കഥ.. ഓ വല്യ കാര്യം ആയി...അല്ല ഇതിലിപ്പോ എന്താ ഇത്രക്ക് കിണിക്കാൻ ഉള്ളത്... അല്ല ഒരാള് പറഞ്ഞിരുന്നു...ഈ ജോലിക്ക് പോയിട്ട് വേണം ചിലരുടെ മുന്നിൽ എനിക്ക് ഞെളിഞ്ഞു നടക്കാൻ എന്നൊക്കെ...അപ്പൊ അതോർത്ത് ചിരിച്ചതാ... എന്നും പറഞ്ഞു വീണ്ടും ഇരുന്നു കിണിക്കാണ്...ആ അവനെ പറഞ്ഞിട്ട് കാര്യം ഇല്ല...ഒരാവേഷത്തിന്റെ പുറത്ത് അവനോട് അങ്ങനെ ഒക്കെ പറയേണ്ടി വന്നു...

ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... എടീ...നീ ഈ ഇന്റർവ്യൂ ഒക്കെ ഒഴിവാക്കി എന്റെ കൂടെ കമ്പനിയിലോട്ട് പോര്... ഉയ്യോ... ന്റെ പൊന്നോ വേണ്ടായേ...ഒരു ദിവസം തന്നെ വന്നത് മടുത്തു...നിനക്ക് എന്റെ മുന്നിൽ വെച്ച് അവരോടു ഷൈൻ ചെയ്യാനല്ലേ..വേണ്ട മോനെ.. പിന്നെ ഇജ്ജ് ആ അപ്പോയിന്റിമെന്റ് ലെറ്ററും ആലോചിച്ചു ഇരിക്കാണോ... ഒന്ന് പോയാപ്പാ...എനിക്ക് ഇപ്പൊ അതല്ലേ പണി... സത്യം പറ...നിനക്ക് ആ ജോബ് പോയതിൽ നല്ല വിഷമം ഇല്ലേ.. സത്യം പറയട്ടെ... ഹാ...പറ... എനിക്ക് ആ ജോബ് പോയതിൽ ഒരു മണ്ണാങ്കട്ടയും ഇല്ലേ...ഇജ്ജോന്ന് പോയെ... എന്നും പറഞ്ഞു ഞാൻ അവനെ തള്ളി പറഞ്ഞയച്ചു... പിറ്റേന്ന് രാവിലെ എനിക്ക് ഒരു ലെറ്റർ വന്നിട്ടുണ്ട് എന്ന് ഉമ്മ താഴെ നിന്നും വിളിച്ചു പറഞ്ഞു...താഴെ വന്നു അത് എടുത്തു നോക്കിയപ്പോ "BD Group of company"ലോട്ട് എനിക്ക് ഉള്ള അപ്പോയിന്റ്മെന്റ് ലെറ്റർ ആയിരുന്നു...ഇതിപ്പോ എന്താ കഥ എന്നും ആലോചിച്ചു ഞാൻ ആ ലെറ്ററും കയ്യിൽ പിടിച്ചു അങ്ങനെ നിന്നു.. പെട്ടന്നാണ് എന്റെ ഫോൺ അടിച്ചത്...അത് എടുത്ത് ചെവിയിൽ വെച്ചതും ഞാൻ അറിയാതെ എന്റെ ഫോണിന്റെ ഡിസ്‌പ്ലേയിലോട്ട് ഒന്ന് നോക്കി പോയി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story