💖 HeZliN💖: ഭാഗം 25

Hezlin

രചന: Jumaila Jumi

  ഇങ്ങളെ കാന്താരി പെണ്ണിനെ എനിക്ക് തരോ..ഞാൻ കെട്ടിക്കോട്ടെ ഇവളെ. ഉമ്മയും കാക്കുവും അത് കേട്ട് ഞെട്ടി നിക്കാണ്..ഞങ്ങളെ രണ്ട് പേരെയും അവർ മാറി മാറി നോക്കുന്നുണ്ട്..ബ്രോ ഒന്നും മിണ്ടാതെ അവിടെ നിന്നും എണീറ്റ് പോവാൻ നിന്നതും ഞാൻ ഓടി അവന്റെ മുന്നിൽ പോയി നിന്നു.. ഹെസ്‌ലി..മുന്നീന്ന് മാറ്.. ഇല്ല..കാക്കു എന്താ ഒന്നും പറയാതെ പോണെ.. നീ മാറി നിക്കുന്നുണ്ടോ..ഇതിനെ പറ്റി നമുക്ക് പിന്നെ സംസാരിക്കാം.. പറ്റില്ല..കാക്കൂന് ഇഷ്ടം ഇല്ലാത്തതൊന്നും ഞാൻ ചെയ്യില്ലാന്ന് കാക്കൂന് അറിയൂലെ..അപ്പൊ ഇതിന് ഒരു മറുപടി തന്നിട്ട് പോ.. എന്ത് പറയാനാ ഞാൻ..അതും കൂടി നീ പറഞ്ഞു താ..നിനക്ക് ഇത്രയും ഫ്രീഡം തന്നിട്ട് നീ ഞങ്ങളോട് ഇങ്ങനെയൊക്കെ തന്നെ ചെയ്യണം.. ഇല്ല കാക്കോ..ഇങ്ങള് എനിക്ക് തന്ന ഫ്രീഡം അത് ഞാനൊരിക്കലും തെറ്റായ രീതിയിൽ ഉപയോഗിച്ചിട്ടില്ല..ഇപ്പൊ മിച്ചു പറഞ്ഞ ഈ കാര്യം..അത് ഇന്നാണ് ഞാൻ തന്നെ അറിയുന്നത്..

അവൻ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ തന്നെ ഞാൻ അവനോട് പറഞ്ഞത് നിങ്ങൾ രണ്ട് പേരോടും വന്ന് ചോദിക്കാനാ..നിങ്ങൾ സമ്മതിച്ചാൽ മാത്രേ ഇത് നടക്കു എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്..മിച്ചു നീ എങ്കിലും ഒന്ന് പറ.. ഞങ്ങൾ സമ്മതിച്ചില്ലെങ്കിൽ.. പെട്ടന്നാണ് കാക്കൂന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു ചോദ്യം..ഒരു വട്ടം ഞാൻ മിച്ചുവിനെ ഒന്ന് നോക്കി..എന്നിട്ട് കാക്കൂന്റെ അടുത്തോട്ട് ചെന്നു.. ഈ ലോകത്ത് എനിക്കെല്ലാം നിങ്ങളാ..എനിക്ക് വേണ്ടി ഏറ്റവും നല്ലത് മാത്രേ നിങ്ങള് രണ്ടാളും സെലക്ട് ചെയ്‌യുള്ളൂ എന്ന് എനിക്കറിയാം..അതോണ്ട് നിങ്ങൾ ഇത് വേണ്ടാന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും ഇതിന് വേണ്ടി വാശി പിടിക്കില്ല.. അവനോട് ഇത്രയും പറഞ്ഞിട്ട് ഞാൻ മിച്ചുവിന് നേരെ തിരിഞ്ഞു.. എന്റെ തീരുമാനം ഇനി ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ..അതോണ്ട് ഇതാണ് നമ്മൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ച.. ഇനി എന്നെ കാണാനോ സംസാരിക്കാനോ വരരുത്..

ഇത്രയും പറഞ്ഞു തീർന്നതും അവന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു..മനപ്പൂർവ്വം അത് കണ്ടില്ലെന്ന് നടിച്ചു ഞാൻ അവിടെ നിന്നും എന്റെ റൂമിലോട്ട് ഓടിപ്പോയി.. അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ മോളെ..ജീവിത കാലം മുഴുവൻ ഇവന്റെ ഈ അവിഞ്ഞ മോന്ത കാണാനുള്ളതാ നീയ്.. സ്റ്റയർ കയറുന്നതിനിടയിൽ ആരോ പറഞ്ഞത് കേട്ട് ഞാൻ അവിടെ തന്നെ നിന്നിട്ട് തിരിഞ്ഞു നോക്കി..അപ്പൊ അവിടെ ഞങ്ങളെ കൂടാതെ വേറെ രണ്ട് പേരും കൂടി ഉണ്ടായിരുന്നു..ഞാൻ അവരെ മനസ്സിലാവാതെ എല്ലാവരെയും നോക്കിയതും മിച്ചു അവിടെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത് കണ്ടു..ഇനി ഇവന്റെ ആരെങ്കിലും ആണോ അത്.. ചിന്തിച്ചു തീരേണ്ട താമസം അവൻ ഉപ്പാന്ന് വിളിച്ചിട്ട് അവരുടെ അടുത്തോട്ട് പോയി..അപ്പൊ ഇത് അവന്റെ ഉമ്മയും ഉപ്പയും ആണോ.. മോളെന്താ അവിടെ തന്നെ നിന്ന് ഇങ്ങനെ നോക്കുന്നെ..ഇങ്ങ് അടുത്തേക്ക് വാ.. അവന്റെ ഉപ്പയാണ് വിളിച്ചത്..

ഞാൻ ഉമ്മാനെയും ബ്രോനെയും നോക്കിയപ്പോ അവർ ചിരിച്ചോണ്ട് ചെല്ലാൻ പറഞ്ഞു..അത് കണ്ട് നേരത്തെ അവനാണ് പന്തം കണ്ടതെങ്കിൽ ഇപ്പൊ ഞാനാണ് അത് കണ്ടത്.. ഞങ്ങളൊക്കെ ആരാന്ന് ഇപ്പൊ നിനക്ക് മനസ്സിലായി കാണുമല്ലോ..ഞാൻ ഇവന്റെ വാപ്പയാണ്..ഇത് ഓന്റെ ഉമ്മ..ഇനി ഞങ്ങൾ വന്ന കാര്യം പറയാം.. ആ കാര്യം ഞാൻ പറഞ്ഞോളാം..ഇങ്ങള് പറയണ്ട.. ഓ ആയിക്കോട്ടെ ഇജ്ജ് പറഞ്ഞോ.. അവന്റെ ഉമ്മ നേരെ എന്റെ അടുത്തോട്ട് തിരിഞ്ഞു.. മോളെ. ഞങ്ങൾ വന്നത്..ജീവിത കാലം മുഴുവൻ ഈ സാധനത്തിന്റെ മുഖം കാണാൻ അന്നേ സമ്മതിക്കോ എന്ന് അറിയാൻ വേണ്ടി വന്നതാ.. എന്ന് അവന്റെ ഉമ്മ മിച്ചൂനെ നോക്കി പറഞ്ഞതും ഞാൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി.. ഓ ന്റെ ആയിഷൂ..നീ അവൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്ക്..അല്ലേൽ വേണ്ട ഞാൻ തന്നെ പറഞ്ഞേക്കാം.. മോളെ.ഞങ്ങൾ വന്നത് മിച്ചുവിനെ കൊണ്ട് നിന്നെ കെട്ടിക്കുന്ന കാര്യം നിന്റെ ഉമ്മാനോടും കാക്കാനോടും ഒന്ന് പറയാൻ വേണ്ടിയാ.. .

യാ അള്ളാ..ഞാനിപ്പോ എന്താ കേട്ടേ..ഇത് എങ്ങനെ..എന്റെ നോട്ടം നേരെ ചെന്നത് ഉമ്മാന്റെയും ബ്രോന്റെയും നേരെയാണ്..രണ്ടും അവിടെ ഇരുന്ന് ചിരിക്കാണ്...മിച്ചുവിനെ നോക്കിയപ്പോ ഓൻ ഓന്റെ ഉമ്മാനേം ഉപ്പാനേം ആദ്യായിട്ട് കാണുന്ന പോലെ അവരെ നോക്കി നിക്കാണ്.. മോളെന്താ ഒന്നും പറയാത്തെ.. അല്ല ഞാൻ..എന്ത്..പറയാൻ..സത്യം പറ ഇവടെ എന്താ നടക്കുന്നെ..എനിക്കൊന്നും മനസ്സിലാവുന്നില്ല.. ഒക്കെ പറയാം.. എന്നും പറഞ്ഞു അവന്റെ ഉപ്പ എന്റെ അടുത്തോട്ട് വന്നു.. എന്റെ മോനായത് കൊണ്ട് പറയല്ല..എന്തേലും കാര്യം അവനോട് പറഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞിട്ടേ ഓൻ അത് ചെയ്യൂ.. ഇന്ന് ഞാൻ ഓനോട് പറഞ്ഞിരുന്നു ഓന്റെ ഉള്ളിലെ ഇഷ്ടം അന്നെ അറിയിക്കാൻ..ഓൻ അപ്പോ ഓക്കേ എന്നൊക്കെ പറഞ്ഞു അവിടുന്ന് പോയി..പക്ഷെ ഇവള് പറഞ്ഞു ഓൻ ഇനി രണ്ട് ദിവസം കഴിഞ്ഞിട്ടേ അത് നിന്നോട് പറയൂന്ന്.. അതോണ്ട് നമുക്ക് ഓളെ വീട്ടിൽ പോയി എല്ലാം പറഞ്ഞു വെക്കാന്ന്..

അങ്ങനെ പോന്നതാണ് ഞങ്ങൾ..പക്ഷെ സത്യം പറയാല്ലോ..ന്റെ മോന് ഇത്രക്ക് കൃത്യ നിഷ്ഠത വന്ന കാര്യം ഞാൻ അറിഞ്ഞില്ല...അതാണല്ലോ ഞങ്ങൾ വന്ന അന്ന് തന്നെ ഓൻ ഈ കാര്യം ഇവിടെ വന്ന് പറഞ്ഞത്. അതല്ല ഉപ്പ.. അപ്പൊ ഓള്ടെ കാക്കു സമ്മതിച്ചോ.. സമ്മതിക്കാതിരിക്കാൻ നീയല്ലല്ലോ ഞാൻ..ഞാൻ ചോദിച്ചപ്പോ ഇവർക്ക് നൂറ് വട്ടം സമ്മതാ..ഇനി ഇവളുടെ മറുപടി കൂടി കിട്ടിയാൽ മതി.. ഇനിപ്പോ എന്തിനാ ഓള്ടെ മറുപടി..ന്റെ മോൾക്ക് സമ്മതാ..അല്ലെ.. അവന്റെ ഉമ്മ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചതും ഞാൻ അവരെ നോക്കിയൊന്ന് ചിരിച്ചു.. കണ്ടാ ഓള് ചിരിച്ചു.. ഓള് ആദ്യായിട്ടൊന്നും അല്ല ഉമ്മ ചിരിക്കുന്നെ.. അയ്യട ന്റെ മോന്റെ ഒരു കോമഡി..കുറച്ചു മുന്നേ ഈ മോന്ത കാണേണ്ടതായിരുന്നു.. ഈ..ഈ..അത് പിന്നെ വെറുതെ..എനിക്കറിയായിരുന്നു ഇവര് സമ്മതിക്കുമെന്ന്.. ഉവ്വ ഉവ്വേ.. ദേ തന്തേ ന്റെ വാപ്പയാണൊന്നൊന്നും നോക്കൂലട്ട.. ഇങ്ങളെ പെണ്ണുങ്ങളെ മുന്നിൽ വെച്ച് ഞാൻ നാറ്റിക്കും.. വെറുതെ ന്റെ ഭാര്യ വീട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്തല്ലേ.. എന്ന് ഞാൻ ഉപ്പാക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞതും ഉപ്പ അപ്പൊ തന്നെ വായ പൂട്ടി നിന്നു..

എന്നാ ഇനി മോള് പോയി ഞങ്ങൾക്കുള്ള ചായ എടുത്തോണ്ട് വാ..ഇത് വരെ വന്നില്ലേ ഇനി പെണ്ണ് കാണൽ കൂടി കഴിഞ്ഞോട്ടെ.. ഓ ന്റെ ഉമ്മ മുത്താണ്..കണ്ട് പടിക്ക്.. മ്.. മ്.. പണ്ട് പോലീസിൽ ആയെന്ന് വെച്ചു ഒരു കാര്യമില്ല മിസ്റ്റർ..ഫുദ്ധി ഉപയോഗിക്കണം.. മ്.. മ്മ്..മ്..മ്.. എന്ത്..മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞൂടെ.. അപ്പൊ നീയല്ലടാ എന്നോട് തൊള്ള പൂട്ടാൻ പറഞ്ഞെ.. ഓ..എന്തൊരു അനുസരണ..കഷ്ടം തന്നെ.. എന്താ അവിടെ വാപ്പയും മോനും കൂടി ഒരു ഡിസ്കഷൻ.. ഹേയ് ഒന്നുല്ലാ ഹൈസാൻ..ഞങ്ങൾ ചുമ്മാ.. ഞാൻ അടുക്കളയിലോട്ട് ചെന്നപ്പോ ഉമ്മ അവിടെയെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.. ഇതൊക്കെ എപ്പോ.. എപ്പോഴോ.. രണ്ടാളും എല്ലാം അറിഞ്ഞിട്ടാണല്ലേ എന്റെ മുന്നിൽ നാടകം കളിച്ചെ.. അതേല്ലോ.. ആ ടൈമിൽ ഇവളുടെ മുഖം ശ്രദ്ധിച്ചോ ഉമ്മ ഇങ്ങള്..എനിക്ക് ചിരിയടക്കാൻ കഴിയാഞ്ഞിട്ട് അവിടുന്ന് പോവാൻ നിന്നതാ.. ഓ വല്യ കാര്യായി പോയി.. ഇജ്ജ് ഇനി അതും ഇതും പറഞ്ഞോണ്ട് നിക്കാതെ ഇത് അങ്ങോട്ട് കൊണ്ടോയി കൊടുക്ക്.. നിക്ക്ട്ടാ..ഇതിനുള്ളത് നിനക്ക് ഞാൻ തരുന്നുണ്ട്.. ഞാൻ കയ്യിൽ അവർക്കുള്ള ചായയുമായി മുന്നിൽ നടന്നു..ഉമ്മ ബാക്കിലും..

ചായ കൊടുത്തപ്പോ മിച്ചു എന്നെ ഒരു നോട്ടം..അത് കണ്ട് ഞാൻ അവനെ തുറുക്കനെ നോക്കിയപ്പോ ഓൻ വേഗം ചായ കുടിക്കാൻ തുടങ്ങി.. അപ്പൊ ഇനി ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് അങ്ങോട്ട് തീരുമാനിക്കാം അല്ലെ..എത്രയും പെട്ടന്ന് കല്യാണം നടത്തണം..ഇനി ഇവരെ രണ്ടിനേം ഇങ്ങനെ വിട്ടാൽ ശരിയാവില്ല.. അവന്റെ ഉപ്പ അവനെ നോക്കിയാണ് പറഞ്ഞത്..അത് കേട്ട് അവൻ ഉപ്പാനെ കൂർപ്പിച്ചു നോക്കുന്നുണ്ട്.. ഞങ്ങൾക്കും അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല..എല്ലാം നിങ്ങള് തീരുമാനിക്കും പോലെ.. എന്നാ അടുത്ത ആഴ്ച്ച engagement നടത്താം അല്ലെ.. ആ എന്നാ അങ്ങനെയാവട്ടെ.. അങ്ങനെ അവര് പോവാൻ നിന്നതും മിച്ചു എന്നെ ഒന്ന് തിരിഞ്ഞു നോക്കി.. ഓ ന്റെ മോനെ മതി ഓളെ ഇങ്ങനെ നോക്കിയത്..ഓള് ഇപ്പൊ അനക്ക് ഉള്ളത് തന്നെയാണ്.. എന്ന് അവന്റെ ഉപ്പ പറഞ്ഞപ്പോ അവൻ ചിരിച്ചോണ്ട് കാറിൽ കയറി.. അവർ പോയതും ഉമ്മയും കാക്കുവും അകത്തോട്ട് പോയി.. അതേയ് ഒന്നവിടെ നിന്നെ.. ഹ്മ് എന്താ.. കാക്കുവാണ്..ഞാൻ അവന്റെ മുന്നിൽ പോയി കൈ കെട്ടി നിന്നു.. അതന്നെയാ എനിക്ക് അറിയേണ്ടത്..ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ.. നിന്റെ പെണ്ണ് കാണൽ.. ഓഹോ..ഞാൻ അറിഞ്ഞില്ല.. ഇപ്പൊ അറിഞ്ഞില്ലേ.. ദേ കാക്കോ..വെറുതെ ന്നെ ഭ്രാന്ത് ആക്കല്ലേ.. ഇനി ഞാനായിട്ട് ആക്കണോ.. ഉമ്മാ.. ഡാ ഡാ..ഓൾക്ക് പറയാനുള്ളത് കേൾക്കു.. എന്നാ ന്റെ ഹെസ്‌ലി കുട്ടി പറ..എന്താ നിനക്ക് അറിയേണ്ടത്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

..

Share this story