💖 HeZliN💖: ഭാഗം 29

Hezlin

രചന: Jumaila Jumi

വണ്ടി അവളുടെ വീടിന്റെ ഗേറ്റിന്റെ അവിടെ എത്തിയതും ഒരു നിമിഷം ഞാൻ ആ വീട്ടിലോട്ട് ഒന്ന് നോക്കി..എന്നിട്ട് ഒരു സൈഡിൽ ആയിട്ട് വണ്ടി പാർക്ക് ചെയ്തു അകത്തോട്ട് പോയി..അപ്പോഴേക്കും മിച്ചുവും ഫാമിലിയും അവിടെ എത്തിയിരുന്നു..അവിടെ എത്തിയ പാടെ ലിയ അവളുടെ ഒപ്പം കൂടി..ഉമ്മ അവളുടെ ഉമ്മാന്റെ അടുത്തോട്ടും ഉപ്പ അവളുടെ കാക്കൂന്റെ അടുത്തോട്ടും പോയി..ഞാൻ പിന്നെ ഇവിടെ ഒറ്റക്ക് നിന്നിട്ട് കാര്യം ഇല്ലല്ലോ..ഞാൻ മിച്ചൂന്റെ അടുത്തോട്ടും പോയി.. എടാ ഇന്ന് അന്റെ engagement നടത്തുന്നൊള്ളു...കല്യാണം നടത്തുന്നില്ല.. ഞാൻ അവനെയൊന്ന് അടിമുടി നോക്കിക്കൊണ്ട് ചോദിച്ചതും അയ്യേ ഇത് engagementന് വേണ്ടി എടുത്തതാ..കല്യാണത്തിന് ഇതുക്കും മേലെ.. ന്റെ റബ്ബേ engagementന് ഇങ്ങനെയാണേൽ കല്യാണത്തിന് എങ്ങനെയാവും.... Just wait and watch.. ഒരു ഹാഷ് and പിങ്ക് കുർത്തയാണ് അവന്റെ വേഷം..അതും ഇത്തിരി ഹെവി ഐറ്റം തന്നെ ഓൻ സെലക്ട് ചെയ്തിട്ടുള്ളത്..

എന്നാലും ന്റെ പഹയാ ഇത്രക്കൊക്കെ വേണായിരുന്നോ.. എന്നും പറഞ്ഞു ഞാൻ അവനെ നോക്കിയതും അവന്റെ നോട്ടം സൈഡിലോട്ട് ആയിരുന്നു..ഇവനിതാരെയാ ഇങ്ങനെ നോക്കുന്നേന്ന് വിചാരിച്ചു അവൻ നോക്കിയ ഭാഗത്തോട്ട് തന്നെ ഞാനും നോക്കി..ഹാഷ് ആൻഡ് പിങ്ക് കളർ ഗൗൺ ഇട്ടിട്ട് ലിയനോട് എന്തോ പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഹെസ്‌ലിയെ ആണ് ഞാൻ കണ്ടത്.. വെറുതെയല്ല ചെക്കൻ ഈ കളർ കുർത്ത തന്നെ എടുത്തത്..ഞാൻ പതിയെ അവനെ നോക്കിയതും അവൻ എന്നെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു.. അയ്യാ കണ്ടേച്ചാലും മതി.. ഞാൻ അവന്റെ മുഖത്ത് നോക്കി തുപ്പുന്ന പോലെ കാണിച്ചതും അവൻ മുഖം തുടക്കുന്ന പോലെ കാണിച്ചിട്ട് നേരെ നോക്കി.. ലിയ അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചിട്ടുണ്ട്..അവളുടെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും ഇന്ന് എന്റെ engagement ആണെന്ന്..പെട്ടന്നാണ് ഹെസ്‌ലി എന്റെ നേരെ നോക്കിയത്..പതിവില്ലാതെ എന്നെ നോക്കിയുള്ള അവളുടെ ചിരി കണ്ടിട്ട് ഷോക്കേറ്റ കാക്കയുടെ അവസ്ഥയായിരുന്നു എനിക്ക്..പെട്ടന്നാണ് എന്റെ മേലോട്ട് എന്തോ ഭാരമുള്ള സാധനം വീണത്..ഞാൻ നോക്കിയപ്പോ മിച്ചു എന്റെ തോളിൽ ചാരി കിടന്നിട്ട് നെഞ്ചിൽ കൈ വെച്ച് ആരെയോ നോക്കി ചിരിക്കാണ്..

അവന്റെ നോട്ടം കണ്ട് ഞാനും അങ്ങോട്ട് നോക്കി..അപ്പൊ ഹെസ്‌ലി അവിടെ നിന്നിട്ട് പൂര ചിരിയായിരുന്നു.. ഓ അപ്പൊ കണവനോടായിരുന്നല്ലേ ലവൾ നേരത്തെ ചിരിച്ചത്..അല്ലേലും ഇന്ത്യയും പാകിസ്ഥാനും ഒരുകാലത്തും ഒന്നാകില്ലല്ലോ..ഞാനത് ഓർക്കണമായിരുന്നു..പെട്ടന്നാണ് അവളുടെ നോട്ടം എന്റെ നേരെ വന്നത്.. യോ.. കലിപ്പ് മോഡ് ഈസ് ഓൺ..ഞാൻ വിചാരിച്ചെ ഒള്ളു എന്താ ഇത് വരാത്തേന്ന്..എന്നെ കണ്ടതും ഒരു കിന്റൽ കണക്കിന് പുച്ഛം വാരി വിതറീട്ട് ഓള് മൂടും കുലുക്കി പോയി.. ഓ പിന്നേ.. ഓള് പോയാ ഓളെ അനിയത്തി..എന്നും മനസ്സിൽ വിചാരിച്ചു ഓള് പോയ വഴിയേ നോക്കി നേരെ നോക്കിയതും ലിയയുടെ മുഖത്തോട്ട്.. എന്തുവാ ഇക്കൂ.. ഈ..ഈ.. അവളെ നോക്കി നന്നായിട്ടൊന്നു ഇളിച്ചിട്ട് ഞാൻ അവിടെ നിന്നും സ്കൂട്ട് ആയി.. ആ കാർക്കോടകനെന്തിനാ ഇങ്ങോട്ട് വന്നേ..വിളിക്കാത്ത കല്യാണത്തിന് ചോറുണ്ട് നല്ല ശീലം ഉണ്ടെന്ന് തോന്നുന്നു..കണ്ടില്ലേ ഒരുളുപ്പും ഇല്ലാതെ കേറി വന്നേക്കുന്നത്.. ആ ലിയ വന്നപ്പോ തന്നെ ഞാൻ ഇതോർക്കണമായിരുന്നു..പിന്നെ ആ മിച്ചൂന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ..അവൻ ഇല്ലെങ്കിലല്ലേ അത്ഭുതം.. ഹെസ്‌ലി..നീ ഇവിടെ നിക്കാണോ..

വന്നൊരൊക്കെ നിന്നെ ചോദിക്കുന്നുണ്ട്.. ദിയ എന്നെ തിരഞ്ഞു റൂമിലോട്ട് വന്നതും ഞാൻ അവളുടെ കൂടെ താഴോട്ട് പോയി..ആ കാർക്കോടകന്റെ നോട്ടം ഇടക്കിടക്ക് എന്റെ നേരെ വന്നതും ഞാൻ പിന്നെ ആ ഭാഗത്തോട്ടെ നോക്കാൻ പോയില്ല.. അങ്ങനെ മിച്ചുവിന്റെ വീട്ടുകാരോടൊക്കെ സംസാരിച്ചു. അവരോടൊക്കെ ഞാൻ സംസാരിച്ചു നിക്കുമ്പോഴാണ് ക്യാമറമാൻ വന്നിട്ട് ഫോട്ടോ എടുക്കാൻ വിളിച്ചോണ്ട് പോയത്..അങ്ങനെ മിച്ചുവിന്റെ കൂടെ കുറെ ഫോട്ടോസ് ഒക്കെ എടുത്തോണ്ട് നിക്കുമ്പോഴാണ് ആ കാർക്കോടകൻ ആർക്കോ ഫോൺ വിളിച്ചോണ്ട് പോകുന്നത് കണ്ടത്.. ഷാനോ.. ആ ബെസ്റ്റ്..ഇനിപ്പോ അവന്റെയൊരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു.. എന്താടാ.. വാ ഒരു ഫോട്ടോ.. യാ അള്ളാ ഇവന്റെ കൂടെയോ..പറ്റില്ല ഞാൻ സമ്മതിക്കില്ല.. ഹേയ് അതൊന്നും വേണ്ടടാ.. ആ അല്ലേലും ഇങ്ങേർക് ആവശ്യം ഉള്ള ടൈമിൽ ഒക്കെ വെളിപാട് ഉണ്ടാകും.. എന്ത് വേണ്ടാന്ന്..വന്നേ..ഒരു ഫോട്ടോ ഒക്കെ എടുക്കാം.. ഇവനെ ഞാനിന്ന്..ഭാവി കെട്ട്യോനായി പോയി..ഇല്ലേൽ ഞാൻ വല്ല പാണ്ടി ലോറിയുടെ അടിയിലോട്ടു ഇട്ടേനെ..

അവന്റെ കൂടെ ഒരു ഫോട്ടോ എടുത്തു കഴിഞ്ഞതും ദാ വരുന്നു അടുത്ത ഫാമിലി എക്സ്പ്രസ്സ്..മനസ്സിലായില്ലേ അവന്റെ അനിയത്തി.. മിച്ചു കാക്കോ ഞാനും കൂടി.. നീയില്ലാതെ ഫോട്ടോ എടുക്കൽ ഉണ്ടോ..വാ.. ഇക്കൂ.. ഒന്ന് അപ്പുറത്തോട്ട് നിന്നെ..എനിക്ക് മിച്ചു കാക്കുവിന്റെ അടുത്ത് നിക്കണം.. ഓ മൈ ഗോഡ്..അവൾ എന്റെ അടുത്തോട്ട് നിക്കാനല്ലേ ആ കാർക്കോടകനോട് പറഞ്ഞത്..സമ്മതിക്കില്ല ഞാൻ.. അവൾ അത് പറഞ്ഞതും അവൻ എന്നെയൊരു നോട്ടം..നോക്കണ്ടടാ സമ്മതിക്കില്ല ഞാൻ.. ഷാനോ ഇജ്ജ് ഹെസ്‌ലിന്റെ അടുത്തോട്ട് പോയി നിക്ക്.. ഓ..ഇവനെ ഞാനിന്ന് എന്തേലും ചെയ്യും...ആ കാർക്കോടകൻ അവിടെ തന്നെ നിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്റെ ഫാവി ഫർത്താവ് എന്നെയൊരു നോട്ടം.. നോക്കണ്ടടാ ഉണ്ണി ഞാനീ നാട്ടുകാരിയെ അല്ല...എന്നും മനസ്സിൽ പറഞ്ഞു ഞാൻ ടെറസിൽ പടർന്നു നിൽക്കുന്ന മുല്ല വള്ളിയിലോട്ട് നോക്കി നിന്നു.. വള്ളിക് എന്താ കുഷ്ട രോഗം പിടിച്ചോ മുരടിച്ചു നിൽക്കുന്നു..കുഷ്ട രോഗി ഇവിടെയുള്ളപ്പൊ ഇതല്ല ഇതിനപ്പുറം വരെ മുരടിച്ചു പോകും..ഞാൻ ആ വള്ളിയിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കുമ്പോഴാണ് മിച്ചു എന്നെ തോണ്ടിയത്..

ആ..how are you.. ഏ.. നിന്റെ ഉള്ള ബോധം കൂടി പോയൊ.. നിനക്കിപ്പൊ എന്താ വേണ്ടേ.. അതിന് അവൻ ആ കാർക്കോടകനോടാണ് മറുപടി പറഞ്ഞത്.. എടാ ഷാനോ ഇജ്ജ് ഇവിടെ വന്ന് നിക്കുന്നുണ്ടോ.., യൂ ടൂ ഭ്രൂട്ടസാ.. അത് കേൾക്കേണ്ട താമസം അവൻ എന്റെ അടുത്ത് വന്ന് നിന്നു..പിന്നെ ചറ പറ ഫോട്ടോസ് ആയിരുന്നു..ഒരുവിധം അവിടെ നിന്നും സ്കൂട്ടായി താഴോട്ട് ചെന്നപ്പോ എല്ലാരും കൂടി ഫോൺ പിടിച്ചോണ്ട് ഫോട്ടോ എടുക്കാൻ വന്നു..അവരുടെ കൂടെയും ഫോട്ടോക്ക് പോസ് ചെയ്തു എന്റെ കവിള് രണ്ടും വേദനിക്കാൻ തുടങ്ങി.. അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞ് എല്ലാരും പോയി..ഞാൻ നേരെ പോയി ബെഡിലോട്ട് ഒരു വീഴ്ച്ച ആയിരുന്നു.. Dii പോയി കുളിച്ചിട്ട് വന്ന് കിടക്കടി.. കാക്കോ പ്ലീസ്..ഒരഞ്ചു മിനിറ്റ്..കുറച്ചേരം ഞാനൊന്ന് കിടന്നോട്ടെ.. അഞ്ച് മിനിറ്റ് അനക്ക് അഞ്ച് മണിക്കൂറാവും..മര്യാദക്ക് പോയി കുളിച്ചോ.. എന്തൊരു കഷ്ടാണിത്.. ഓക്കേ..ഞാൻ ഫ്രഷ് ആയി വന്ന ഉടനെ പോയി കുളിച്ചോണം കേട്ടല്ലോ.. ഓ ഉത്തരവ്..

അവൻ പോയതും അവൾ വീണ്ടും ഉറങ്ങാൻ തുടങ്ങി..കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നിയിട്ടാണ് അവൾ കണ്ണ് തുറന്നത്.. അള്ളോൻ്റുമ്മാ പാമ്പ്.. Dii ചെയ്ത്താനേ അലറല്ലടി..ഇത് പാമ്പ് അല്ല ഓലയാണ്.. അവൻ അവന്റെ കയ്യിലെ ഓല അവൾക്ക് നേരെ കാണിച്ചു.. മിച്ചോ നീ..എങ്ങനെ..എന്തിന്.. ഓ അവിടെ നിന്ന് കോടീശ്വരൻ കളിക്കാതെ ആ ഡോർ ഒന്ന് തുറക്കടി..മനുഷ്യനിവിടെ ഒറ്റക്കാലിലാ നിൽക്കുന്നെ.. അവൾ വേഗം ഓടി പോയി ഡോർ തുറന്ന് സെൻസൈഡിൽ നിന്നും അവനെ വലിച്ചു അകത്തോട്ട് കയറ്റി.. ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ.. പിന്നെ..ഇത്രേം നേരായിട്ടും ഒരു ഫോൺ കോളോ മെസ്സേജോ ഒന്നും ഇല്ല..എന്നാ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാ..ഏഹെ.. അതും ഇല്ല..ഇജ്ജിവിടെ ജീവിച്ചിരിപ്പുണ്ടോ അതോ പോയോന്നറിയാൻ വേണ്ടി വന്നതാ.. ഞാൻ ഉറങ്ങി പോയി..പക്ഷെ ഇത്ര നേരം ഉറങ്ങിയത് ഞാനും അറിഞ്ഞില്ല.. ഇട്ട ഡ്രസ്സ് പോലും മാറ്റാതെ ചക്ക വെട്ടിയിട്ട പോലെയായിരുന്നു കിടന്നിരുന്നത്..ഈ കോലത്തിൽ ആരേലും എടുത്ത് കൊണ്ടൊയാൽ പോലും ഇജ്ജറിയൂല.. ഈ..കാക്കു വിളിച്ചോളാന്ന് പറഞ്ഞതായിരുന്നു..പക്ഷെ ന്നെ പറ്റിച്ചു..

ഓൻ വന്ന് വിളിച്ചിട്ടൊക്കെ ഉണ്ടാവും ഇജ്ജ് അറിഞ്ഞിട്ടുണ്ടാവില്ല..അങ്ങനെയായിരുന്നല്ലോ അന്റെ കെടത്തം.. ഓ..ഇപ്പൊ ഞാൻ എണീറ്റില്ലേ..ഇനി മോൻ പോവാൻ നോക്ക്.. പോവാനല്ലല്ലോ ഞാൻ വന്നത്.. പിന്നെ ഇവിടെ സ്ഥിര താമസം ആക്കാൻ വേണ്ടി വന്നതാ.. നിനക്ക് പ്രോബ്ലം ഇല്ലെങ്കിൽ.. അവൻ ഒരു കൈ കൊണ്ട് മറ്റേ കൈയിൽ പിടിച്ചു തിരിക്കാൻ തുടങ്ങി.. ദേ ചെക്കാ നിന്ന് ജയൻ കളിക്കാതെ പോവാൻ നോക്ക്.. പോവാം..അതിന് മുന്നേ.. അവൻ ഷർട്ടിന്റെ കൈ രണ്ടും കയറ്റി വെച്ച് മീശ പിരിച്ചിട്ട് താടി ഉഴിഞ്ഞോണ്ട് എന്റെ നേരെ വരാൻ തുടങ്ങി.. മിച്ചോ..വേണ്ട..പറഞ്ഞത് കേക്ക്..പൊക്കോ..ഞാൻ എറിയും.. കയ്യിൽ കിട്ടിയ പില്ലോ എടുത്ത് അവനെ എറിയാൻ നിന്നതും.. എറിഞ്ഞോ..ഞാൻ പിടിച്ചോളാം. എന്നും പറഞ്ഞു അവൻ വീണ്ടും മുന്നോട്ട് വരാണ്..ഞാൻ ബാക്കിലോട്ടു പോയി അവസാനം കട്ടിലിൽ തട്ടിയിട്ട് ബെഡിലോട്ടു ഒരു വീഴ്ചയായിരുന്നു..സ്പോട്ടിൽ രണ്ട് കയ്യും എന്റെ രണ്ട് സൈഡിൽ കുത്തി കൊണ്ട് അവൻ എന്റെ മേലെ വന്നു.. മിച്ചു വേണ്ട..ഞാൻ ഉമ്മാനെ വിളിക്കും.. വിളിച്ചോ..ആ വിളിച്ചോടി.. എന്തെ വിളിക്കുന്നില്ലെ.. കൈ വിരൽ എന്റെ മുഖത്തൂടെ ഓടിച്ചു കൊണ്ട് അവൻ ചോദിച്ചു..

പെട്ടന്ന് അവൻ അവന്റെ മുഖം എന്റെ നേരെ കൊണ്ട് വന്നതും ഞാൻ കണ്ണടച്ച് ബെഡിൽ അമർത്തി പിടിച്ചു.. ഹെസ്‌ലി..ഹെസ്‌ലി. ഇത് വരെ എണീറ്റില്ലേ ഇജ്ജ്..എന്തൊരു ഉറക്കാടി. വാതിലിൽ മുട്ടിക്കൊണ്ടുള്ള ഉമ്മാന്റെ ശബ്ദം കേട്ടതും ഞാൻ വേഗം അവനെ തള്ളി മാറ്റി.. നശിപ്പിച്ചു..ഉമ്മാക്ക് വരാൻ കണ്ടൊരു നേരം..ഒരഞ്ചു മിനിറ്റ് കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ.. മിച്ചു..ഒന്ന് വേഗം പോ..പ്ലീസ് നല്ല കുട്ടിയല്ലേ.. അതിന് നീയെന്തിനാടി പേടിക്കുന്നെ..ഞാൻ നിന്റെ ഭാവി കെട്ട്യോൻ അല്ലെ.. ആ അതും പറഞ്ഞിവിടെ ഇരിക്കാതെ ഒന്ന് പോവാൻ നോക്ക്.. മ്ച്.. ഇല്ല.. ദേ മിച്ചു കുഞ്ഞ് കളിക്കല്ലേ.. പ്ലീസ്.ഒന്ന് പോ.. ഞാൻ അവന്റെ കൈ പിടിച്ച് വലിച്ചോണ്ട് ബാൽക്കണിയിലോട്ട് പോയി.. ഇറങ്.. ഇല്ല.. അപ്പോഴും ഉമ്മ അവിടെ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.. ഇപ്പൊ പോയാൽ നേരത്തെ തരാൻ നിന്നത് ഞാൻ നാളെ നിനക്ക് തരാം.. ഞാൻ അത് പറഞ്ഞതും അവൻ കണ്ണ് മിഴിച്ചു എന്നെ നോക്കി.. സത്യം.. സത്യം..ഇനി പോ..പ്ലീസ്.. ഓക്കേ..ന്റെ കുട്ടിയെ എനിക്ക് വിശ്വാസം ആണ്..അപ്പൊ നാളെ പാക്കലാം.by അവൻ ബാൽക്കണി വഴി താഴോട്ട് ഇറങ്ങിയതും ഞാൻ നെഞ്ചത്തു കൈ വെച്ച്..

ഹോ.... പെട്ടന്നാണ് അവൻ താഴെ നിന്നും പൊന്തി വന്നിട്ട് എന്റെ കവിളിൽ ഉമ്മ വെച്ചത്..ഞാൻ കവിളിൽ കൈ വെച് അവനെ നോക്കിയതും.. ഗുഡ് നൈറ്റ് പറയാൻ വന്നതാ..അപ്പൊ ശരി.. ഇവനെ ഞാനിന്ന്... അവിടെ തൂക്കിയിട്ടുള്ള ഫ്ലവർ പോട്ട് എടുക്കാൻ പോയതും അവൻ താഴെ എത്തിയിരുന്നു..ഞാൻ വേഗം പോയി ഡോർ തുറന്നു.. ഇതെന്തൊരു ഉറക്കാ ന്റെ കുട്ടി.. എത്ര തവണ ഞാനും അവനും വന്നു നിന്നെ വിളിച്ചു.. ഞാൻ അറിഞ്ഞില്ല ഉമ്മച്ചി.. ഡ്രസ്സ് പോലും മാറ്റാതെയാണല്ലേ കിടന്നേ.. ദേ ആ ചെക്കൻ കുറെ നേരായി വിളിക്കുന്നു..നിന്നേം വിളിച്ചിട്ടുണ്ടാകും..അതെങ്ങനെ ബെഡ് കണ്ടാൽ പിന്നെ നിനക്ക് ബോധം ഇല്ലല്ലോ..തിരിച്ചു വിളിച്ചു നോക്ക്.. . ചെക്കൻ വന്ന് കിസ്സടിച്ചു പോയാതൊന്നും ഇങ്ങള് അറിഞ്ഞില്ലേ.... ആത്മയാട്ടോ.. കുന്തം വിഴുങ്ങിയ പോലെ നിക്കാതെ പോയി കുളിക്കടി.. ഉമ്മ പോയതും ഞാനൊരു ചിരിയോടെ ബെഡിലോട്ട് ഇരുന്നു..രണ്ട് മാസം കഴിഞ്ഞാണ് കല്യാണം ഫിക്സ് ചെയ്തത്..മിച്ചുവിന്റെ ഫാമിലിയിൽ ആരൊക്കെയോ ഗൾഫിൽ നിന്നും വരാനുണ്ടത്രെ..നമ്മൾക്ക് പിന്നെ അങ്ങനാരും വരാൻ ഇല്ലാത്തത് കൊണ്ട് no problem.. പിറ്റേന്ന് മിച്ചു എന്നോട് ബീച്ചിലോട്ട് വരാൻ പറഞ്ഞു..

ഞാൻ അവിടെ എത്തിയതും അവൻ എന്നേം കൂട്ടി അതിന് തൊട്ടടുത്തുള്ള ഒരു പാർക്കിലോട്ടു പോയി..അവിടെ ഫുൾ couples ആയിരുന്നു..ഞങ്ങൾ അവിടെ ഒരു മരത്തിന്റെ ചോട്ടിൽ സ്റ്റോൺ കൊണ്ടുണ്ടാക്കിയ ബെഞ്ചിൽ പോയി ഇരുന്നു..കുറെ നേരം ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു..അതിനിടയിൽ എന്റെയും അവന്റെയും കൈകൾ തമ്മിൽ പരസ്പരം കോർത്ത് പിടിച്ചിരുന്നു..പതിയെ അവൻ എന്റെ കൈ അവന്റെ കൈക്കുള്ളിൽ ആക്കി വെച്ചു..ഞാൻ ഒരു നിമിഷം അവന്റെ മുഖത്തോട്ട് നോക്കിയതും അവനിൽ ഞാൻ അലിഞ്ഞു പോകുന്ന പോലെ തോന്നി..പെട്ടന്ന് ഞാൻ മുഖം പിൻവലിച്ചു.. ഹെസ്‌ലി.. മ്.. ഇങ്ങോട്ട് നോക്ക് പെണ്ണെ.. ഞാൻ അവളുടെ താടി പിടിച്ചു ഉയർത്തി.. ഇന്നലെ തരാന്ന് പറഞ്ഞത് തന്നില്ല.. അവളുടെ കണ്ണ് രണ്ടും പിടക്കുന്നത് അവൻ കണ്ടു..

മിച്ചു അത് പിന്നെ ഇവിടെ വെച്ച്.. ഒരു പ്രൈവസി ഇല്ലല്ലോ.. ആര് പറഞ്ഞു പ്രൈവസി ഇല്ലാന്ന്..നീ ഒന്ന് ചുറ്റും നോക്കിക്കേ..ഒരാളും നമ്മളെ ഒന്ന് നോക്കുന്നു പോലും ഇല്ല..എല്ലാരും അവരവരുടേതായ ലോകത്താണ്..പിന്നെ ഈ മരത്തിന്റെ ചില്ല കൊണ്ട് നമ്മള് ഇവിടെ ഇരിക്കുന്നത് പോലും ആരും കാണില്ല.. അവൻ പറഞ്ഞത് ശരിയാണ്..അങ്ങനെ ആരും പെട്ടന്ന് കാണാൻ സാധിക്കാത്ത ഒരു സ്ഥലത്താണ് ഞങ്ങൾ ഇരിക്കുന്നത്.. മിച്ചു..എന്നാലും.. എന്നാ വേണ്ട...ഒന്നുല്ലേലും ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ.. അവൻ പരിഭവം പറയാൻ തുടങ്ങിയതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല..പതിയെ അവന്റെ മുഖം പിടിച്ചു എന്റെ നേരെ ആക്കി...എന്റെ മുഖം അവന്റെ മുഖത്തിന്റെ അടുത്തോട്ട് കൊണ്ട് പോയതും എന്റെ ചുണ്ടിൻ മേലെ അവൻ ചൂണ്ട് വിരൽ വെച്ചിട്ട് നിഷേധാർത്ഥത്തിൽ തലയാട്ടി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story