💖 HeZliN💖: ഭാഗം 30

Hezlin

രചന: Jumaila Jumi

അവൻ പരിഭവം പറയാൻ തുടങ്ങിയതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല..പതിയെ അവന്റെ മുഖം പിടിച്ചു എന്റെ നേരെ ആക്കി...എന്റെ മുഖം അവന്റെ മുഖത്തിന്റെ അടുത്തോട്ട് കൊണ്ട് പോയതും എന്റെ ചുണ്ടിൻ മേലെ അവൻ ചൂണ്ട് വിരൽ വെച്ചിട്ട് നിഷേധാർത്ഥത്തിൽ തലയാട്ടി...ഒന്നും മനസ്സിലാവാതെ ഞാനവനെ നോക്കിയതും.. ഇത് ഇപ്പൊ വേണ്ട..കല്യാണം കഴിയട്ടെ.. ചിരിച്ചോണ്ട് തലയാട്ടി ഞാൻ അവന്റെ കവിളിൽ ഉമ്മ വെച്ചു.. ഇതിന് കുഴപ്പമില്ലല്ലോ.. ഞാൻ ചോദിച്ചതും അവൻ ഇല്ലാന്ന് പറഞ്ഞിട്ട് എന്നെ ചേർത്ത് പിടിച്ചു.. ഹെസ്‌ലി.. മ്.. ശരിക്കും എന്നെ നിനക്ക് ഇഷ്ടായിട്ടാണോ ഇജ്ജ് കല്യാണത്തിന് സമ്മതിച്ചേ.. ഞാൻ അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവനെ നോക്കി.. ഇഷ്ടമില്ലാതെ ആരേലും കല്യാണത്തിന് സമ്മതിക്കോ.. അതില്ല.. പിന്നെന്താ ഇങ്ങനെയൊരു ചോദ്യം.. ഒന്നുല്ലാ ചുമ്മാ..അതല്ല നിനക്ക് എന്നോടെപ്പോഴാ ഇഷ്ടം തോന്നിയെ..ഞാൻ നിന്നെ ഇഷ്ടാണെന്ന് പറഞ്ഞപ്പോഴാണോ..

മ്ഹ്..ഞാൻ അല്ലാന്ന് തലയാട്ടി.. പിന്നെ.. അവൻ എന്തോ ആലോചിച്ചിട്ട് പെട്ടന്ന് എന്നെ നോക്കി.. ആ ഇപ്പൊ പിടി കിട്ടി..ഓഫീസിലെ പ്രശ്നം സോൾവാക്കാൻ സഹായിച്ചപ്പോഴല്ലേ.. അപ്പോഴും ഞാൻ അല്ലാന്ന് തലയാട്ടി.. പിന്നെപ്പോഴാ.. നീ എന്നെ ആദ്യമായി എവിടുന്നാ കണ്ടേ.. റോഡിൽ സ്റ്റിക്കറാവാൻ പോവുമ്പോ.. മിച്ചോ.. ചുണ്ട് പിളർത്തി അവനെ വിളിച്ചതും.. ഓ സോറി സോറി..പറ..പറ.. എന്നും പറഞ്ഞു അവൻ വീണ്ടും എന്നെ ചേർത്ത് പിടിച്ചു.. അവിടുന്ന് തന്നെ നീ എന്റെ ഇവിടെ കയറിയിരുന്നു.. അവൾ അവളുടെ നെഞ്ച് തൊട്ട് കാണിച്ചതും ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി.. അവന്റെ നോട്ടം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.. എന്നിട്ട് നീയെന്താ എന്നോട് പറയാഞ്ഞേ.. അപ്പോഴല്ലേ നീ ആ കാർക്കോടകന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞത്..അതോടെ പൊട്ടി മുളച്ച പ്രണയം അവിടെ തന്നെ മണ്ണിട്ട് മൂടി.. പിന്നെ എപ്പോഴാ ഇഷ്ടം തോന്നിയെ.. നീ അവനെ പോലെയല്ല എന്ന് കണ്ടപ്പോ മണ്ണിട്ട മുള വീണ്ടും പൊന്തി വന്നു..

എടി കള്ളി.. വീണ്ടും ഞങ്ങൾ കുറെ നേരം അവിടെ ഇരുന്നിട്ട് വീട്ടിലോട്ട് പോന്നു.. ഷാനൂന്റെ ഉമ്മ അവളെയും കൂട്ടി നാളെ അവന്റോട്ക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..ഞാൻ ഇതാ കുരിപ്പിനോട് എങ്ങനെ പറയും..എന്തായാലും വിളിച്ചു നോക്കാം.. എന്താടാ.. എടി നീയെന്തെടുക്കാ.. ഞാനിവിടെ ബാൽക്കണിയിൽ ഇരുന്നിട്ട് മാനത്തോട്ടും നോക്കി നക്ഷത്രം എണ്ണികൊണ്ടിരിക്കാണ്.. എന്നൊക്കെ പറയണമെങ്കിലെ ഞാൻ വേറെ ജനിക്കണം.. അവൾ ആദ്യം പറയുന്നത് കേട്ടിട്ട് ചുണ്ടിൽ ചിരി വന്നെങ്കിലും അവസാനത്തെ ഡയലോഗ് കേട്ടപ്പോ ചോദിക്കണ്ടായിരുന്നുന്ന് തോന്നി.. ഹലോ..ങേ ഇവന്റെ കാറ്റും പോയോ..ഡാ.. ആ പറ.. പറയാനോ..നീയല്ലേ വിളിച്ചെ.. ആ ..അത് ശരിയാണല്ലോ...ഞാനിപ്പോ എന്തിനാ വിളിച്ചെ.. ഹ്മ് ബെസ്റ്റ്..എന്നാ മോന് ഓർമ കിട്ടുമ്പോ ഒന്നൂടെ വിളിക്ക്.. ഏ.. വെക്കല്ലേ വെക്കല്ലേ..ഓർമ വന്നു.. എന്താ.. നാളെ ഷാനൂന്റെ ഉമ്മ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ആരുടെ ഉമ്മ.. ഷാനു..ഓ അഹ്‌സാന്.. ഇപ്പൊ മനസ്സിലായോ..

ഓ കാർക്കോടകന്റെ മമ്മിയൊ നീ പൊക്കോ..അതിനെന്താ.. ഞാൻ ഒറ്റക്കല്ല.. നീയും വരണം.. ഒരു കണ്ണ് അടച്ചു പിടിച്ചിട്ടാണ് ഞാൻ അത് പറഞ്ഞത്..ഇപ്പൊ ഓള് ഭരണി പാട്ട് തുടങ്ങും.. എന്തോ..ഞാനോ..ആ നടന്നത് തന്നെ..ആ കാലാകേയന്റെ വീട്ടിലോട്ട് പോകുന്നതിനെക്കാൾ നല്ലത് ഞാൻ വല്ല പാണ്ടി ലോറിക്കും തല വെക്കുന്നതാ..ഓഫീസിൽ തന്നെ അങ്ങേരു എന്നെ കടിച്ചു കീറാൻ വേണ്ടി മാത്രാ ആ വായ ഒന്ന് തുറക്കുന്നെ..ഇപ്പൊ ഞാനും കൂടി അങ്ങോട്ട് വന്നാൽ സിംഹ മടയിലോട്ട് പലക്കിൽ പോയ പോലെയുണ്ടാകും.. എടി പ്ലീസ് ഡി.. ഇല്ല മോനെ..ഞാൻ അങ്ങോട്ട് വന്നാൽ ഒന്നെങ്കിൽ അവൻ അല്ലേൽ ഞാൻ ആരേലും ഒരാളെ ബാക്കിയുണ്ടാവു.. അങ്ങനെയൊന്നും ഉണ്ടാവൂല..അവന്റെ ഉമ്മ നിന്നെ കൊണ്ട് വരാൻ പ്രതേകം പറഞ്ഞിട്ടുണ്ട്..അല്ലേലും അവനോടുള്ള ദേഷ്യം നീയെന്തിനാ അവന്റെ വീട്ടുകാരോട് കാണിക്കുന്നെ.. എനിക്ക് അവരോട് ദേഷ്യം ഒന്നും ഇല്ല.. പിന്നെന്താ വന്നാല്.. ആ കോന്തൻ അവിടെ ഉണ്ടാവില്ലേ..

എടി മൊയന്തേ.. നാളെ അവൻക്ക് ഒരു അര്ജന്റ് മീറ്റിങ് ഉണ്ട്..പോവാതിരിക്കാൻ പറ്റില്ല..അപ്പൊ അവൻ ഓഫീസിലോട്ട് പോവും..പിന്നെ നിനക്കെന്താ വന്നാൽ.. ഏ.. അപ്പൊ കാർക്കോടകൻ നാളെ അവിടെയുണ്ടാവില്ലേ.. അതല്ലേ ഞാൻ പറഞ്ഞെ..അവൻ ഉണ്ടാവില്ലാന്ന്.. എന്നാ ഇത് ആദ്യം തന്നെ പറയണ്ടേ.. അപ്പൊ നാളെ വരൂലെ.. പക്ക.. ആ..ശരി..എന്നാ നാളെ ഒരു പന്ത്രണ്ട് മണിയാവുമ്പോ ഒരുങ്ങി നിന്നോ..ഞാൻ പിക്ക് ചെയ്യാൻ വരണ്ട്. ഓക്കേ.. അപ്പൊ ശരി ഗുഡ് നൈറ്റ്..luv you.. ഉമ്മ... മ്.... ഒരു ചിരിയോടെ ഫോൺ വെച്ച് ഞാൻ ബെഡിലോട്ട് കിടന്നു..മിച്ചുവിനെ കണ്ടത് മുതലുള്ള ഓരോ നിമിഷവും മനസ്സിലോട്ട് ഓടി വരാൻ തുടങ്ങി..അറിയാതെപ്പോഴോ ഉറക്കത്തിലേക്ക് പോയി.. അവളുടെ വീട്ടിൽ എത്തിയപ്പോ മുന്നിൽ തന്നെ അവളുടെ കാക്കു നിൽക്കുന്നുണ്ട്.. അല്ലളിയോ.. അനക്ക് ഓഫീസിലൊന്നും പോണ്ടേ..ഇരുപത്തിനാലു മണിക്കൂറും ഇവിടെ തന്നെയാണല്ലോ.. അത് അളിയൻക്കും ബാധകമാണ്..

അതിന് ഞാൻ വെറുതെ ലീവ് ആക്കിയതല്ലല്ലോ..ഒരു സ്ഥലം വരെ പോവാനുള്ളത് കൊണ്ടല്ലേ. ഓ അല്ലേൽ പിന്നെ അവിടുന്ന് എഴുനേറ്റ നേരം ഉണ്ടായിട്ടില്ലല്ലോ..നീ ഇത് വരെ എന്നേലും നിന്റെ ഷോപ്പിലോട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ.. ഈ...ഈ.. അയ്യോ ഇളിക്കല്ലേ.. കല്യാണം കഴിയട്ടെ..അവള് നിന്നെ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും നോക്കിക്കോ.. ഓ ഫീഷണി.. ഹേയ്.. ഒരു മുന്നറിയിപ്പ് തന്നതാ..ഞങ്ങളൊന്നും പറഞ്ഞില്ലാന്ന് പിന്നെ പരാതി പറയാൻ പാടില്ലല്ലോ.. ഓ..ഓ..അതല്ല അന്റെ പെങ്ങള് എവിടെ.. അതൊന്നും പറയണ്ട ന്റെ അളിയാ..ആ അഹ്‌സാന്റെ വീട്ടിലോട്ട് പോവാൻ റെഡി ആവട്ടെ എന്നും പറഞ്ഞു പത്ത് മണിക്ക് അതിന്റെയുള്ളിൽ കയറിക്കൂടിയതാ..പറ്റൊങ്കിൽ ഒന്നിറക്കി തരോ.. Why not..ദിപ്പൊ ശരിയാക്കി തരാം... ഞങ്ങൾ വരേണ്ടി വരോ.. പൊട്ടലും ചീറ്റലും ഒക്കെ കേൾക്കുമ്പോ ഒരു ആംബുലൻസ് വിളിച്ചിട്ട് വന്നാ വല്യ ഉപകാരം ആയിരുന്നു.. പോവുന്നതിനിടയിൽ അവൻ വിളിചു പറഞ്ഞു..

ഡോറിന്റെ ലോക്ക് പിടിച്ചു തിരിച്ചതും അത് തുറന്ന്..ഇവളിത് കുറ്റിയിടാതെയാണോ ഡ്രസ്സ് മാറ്റുന്നെ.. ഞാൻ അകത്തോട്ട് കയറിയതും അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ഷാൾ ചുറ്റാണ്... ഞാൻ ഒരു സൈഡിൽ ആയത് കൊണ്ട് എന്നെ കണ്ടില്ല..പെട്ടന്ന് അവൾ കുനിഞ്ഞതും ഞാൻ വേഗം അവളുടെ പുറകിൽ പോയി നിന്നു.. അവൾ എഴുനേറ്റ് കൈ പൊന്തിച്ചതും നേരെ എന്റെ മൂക്കിൽ വന്നടിച്ചു.. ഉയ്യോ ന്റുമ്മാ..ന്റെ മൂക്കിന്റെ പാലം പൊട്ടിയെ.. അള്ളോ..മിച്ചോ..എന്തേലും പറ്റിയ..ഞാൻ കണ്ടില്ല.. കൈ കൊണ്ട് മുഖം പൊത്തി ഞാൻ ചുമ്മാ നിലവിളിച്ചതും അവൾ വേഗം എന്റെ അടുത്തോട്ട് വന്നു..കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്..അത് കണ്ട് ഞാൻ മുഖത്ത് നിന്നും കൈ മാറ്റി.. അയ്യേ എനിക്കൊന്നും പറ്റിയില്ല..ഞാൻ ചുമ്മാ കാണിച്ചതല്ലേ.. അവളുടെ കൈ പിടിച്ചു പറഞ്ഞതും അവൾ എന്നെയൊരു നോട്ടം.. ദുഷ്ടാ..മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടീട്ട്.. അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തതും അവൻ വയർ ഉഴിഞ്ഞോണ്ട് എന്നെ നോക്കി..

തമ്പുരാട്ടിയുടെ ഒരുക്കം കഴിഞ്ഞിരുന്നേൽ നമുക്കങ്ങോട്ട്.. Yaa why not.. ഓ ഒരു പരിഷ്കാരി വന്നേക്കുന്നു.. അസൂയ പെട്ടിട്ട് കാര്യമില്ല മോനെ.. അവൾ എന്നെ മറി കടന്ന് പോവാൻ നിന്നതും ഞാൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചുമറിനോട് ചേർത്ത് നിർത്തി..ഒരുകൈ അവളുടെ ഇടുപ്പിലും മറു കൈ ചുമരിലും വെച്ചിട്ട് അവളെ തന്നെ നോക്കി നിന്നു.. അവളുടെ രണ്ട് കയ്യും എന്റെ തോളിൽ മുറുകെ പിടിച്ചിട്ടുണ്ട് എ.. എ..എന്താ.. പുരികം പൊക്കി ചോദിച്ചതും ഞാൻ ഒന്നുല്ലാന്ന് പറഞ്ഞു.. എന്നാ..മാറ്..ഇക്ക് പോണം.. പൊക്കോ... കൈ..മാറ്റ്.. നിനക്കെപ്പോഴാടി വിക്ക് തുടങ്ങിയെ.. വി..വി..വിക്കോ..എ.. എ..എനിക്കോ... വി വി വിക്കല്ല.. വിക്ക്.. നീയൊന്ന് പോയെ.. അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ ഒരടി അനങ്ങുന്നില്ല.. അല്ല നിന്റെ ഇപ്പോഴും കഴിഞ്ഞി... എന്തോ പറയാൻ വേണ്ടി വന്ന ഹൈസാൻ അവരുടെ നിൽപ്പ് കണ്ട് അന്തം വിട്ട് നിന്ന്..അവനെ കണ്ടതും രണ്ടാളും പെട്ടന്ന് പിന്മാറി..മിച്ചു കർട്ടന്റെ ഡിസൈൻ നോക്കാണെൽ ഹെസ്‌ലി അലമാരയിൽ നിന്നും എന്തോ തിരയുന്ന പോലെ കാണിക്കാണ്.. ഡാ ഡാ മതി..

തീരെ കൊള്ളൂല.. എന്ത്.. ഒന്നും അറിയാത്ത പോലെയുള്ള മിച്ചുവിന്റെ ചോദ്യം കേട്ടതും അവൻ മിച്ചുവിനെ ചൂഴ്ന്ന് നോക്കി.. നിങ്ങടെ അഭിനയം തീരെ കൊള്ളൂലാന്ന്.. എടാ സാമദ്രോഹി..സ്വർഗത്തിലെ കട്ടുറുമ്പ് ആയതും പോരാ നിന്ന് പ്രസംഗിക്കുന്നോ മിച്ചു അവൻക്ക് കേൾക്കാൻ പാകത്തിൽ അവന്റെ മുഖത്തിന് നേരെ പോയി പറഞ്ഞതും ഡോറും മലർക്കേ തുറന്നിട്ടാണോടാ സ്വർഗം ഉണ്ടാക്കാൻ നോക്കുന്നെ എന്ന് അവനും അത് പോലെ പറഞ്ഞു..അപ്പോഴാണ് മിച്ചു ഡോറിന്റെ അടുത്തോട്ട് നോക്കിയത്..അവനെ നോക്കി ഒരു പ്ലിങ്യാസ ചിരി ചിരിച്ചതും ഹൈസാനും അതുപോലെ ഒരു ചിരി ചിരിച്ചോണ്ട് പോയി.. നിനക്കാ ഡോറൊന്ന് അടച്ചൂടായിരുന്നോ.. അത് ശരി ഞാനാണോ ബില്ലും ബ്രേക്കും ഇല്ലാതെ ഇങ്ങോട്ട് ഇടിച്ചു കേറി വന്നേ.. ആ അതും ശരിയാ. അപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ ഡോർ അടക്കാൻ മറന്നു.. വല്യ കാര്യമായി പോയി.. മനുഷ്യന്റെ നാണവും മാനവും പോയി.. ഉയ്യോ അതിന് നിനക്ക് ആ വക സാധനം ഒക്കെയുണ്ടോ എന്ന് അവൾ ചോദിച്ചതും അവൻ ബെഡിൽ നിന്നും എണീറ്റു.. എന്താ.. നീയിപ്പോ എന്താ എന്നെ വിളിച്ചെ.. ഞാനിപ്പോ എന്താ വിളിച്ചെ..എനിക്കോർമ്മയില്ല..

നീയെന്താ അങ്ങനെ ചോദിച്ചേ.. ആ ദാ.. ഇപ്പൊ നീയെന്താ പറഞ്ഞെ.. ഇപ്പോഴോ....എനിക്കോർമ്മയില്ല.. നീയെന്താ അങ്ങനെ ചോദിച്ചേന്ന്... മ്മ് മ്മ്..നീയെന്താ അങ്ങനെ ചോദിച്ചേന്ന്...അല്ലെ.. ആ..അതിലിപ്പോ എന്താ.. നീയെന്താ അങ്ങനെ ചോദിച്ചെന്നു..നീ..അല്ലെ.. ആ നീ..so what.. ഞാൻ അവളുടെ ചെവിയിൽ പിടിച്ചു എന്റെ അടുത്തോട്ട് കൊണ്ട് വന്നു.. ആ മിച്ചു..കൈ എടുക്ക്..എനിക്ക് വേദനിക്കുന്നു.. ഞാൻ നിന്റെ ആരാടി.. ഏ.. ഇജ്ജെന്തോന്നാ ഈ പറയുന്നേ.. ഞാൻ നിന്റെ ആരാന്ന് പറ.. ന്നെ കെട്ടാൻ പോണ ആള്.. ആണല്ലോ..കെട്ട്യോനെ ആരെങ്കിലും നീയെന്ന് വിളിക്കോടി.. അവൻ പറഞ്ഞത് കേട്ട് ഞാൻ അവനെ കണ്ണും മിഴിച്ചു നോക്കി.. ഉണ്ട കണ്ണും കൂർപ്പിച്ചു നോക്കാതെ പറയടി..വിളിക്കോ.. ഇല്ലാ..അതിനിപ്പോ ഞാനെന്താ വേണ്ടേ.. പറയാം..ഇനി മുതല് ന്റെ കുട്ടി എന്നെ ഇക്കാന്ന് വിളിക്കണം..അത് മാത്രം അല്ല ഈ നീ എന്ന് പറയുന്നത് ഒഴിവാക്കി നിങ്ങൾ എന്ന് പറയണം.. കേട്ടല്ലോ.. അയ്യേ..ഇക്കാന്നോ..ഒന്ന് പോയെ അവിടുന്ന്..

ഇജ്ജ് വിളിക്കൂലെ.. എന്നും ചോദിച്ച് അവൻ ഒന്നൂടെ അവളുടെ ചെവി തിരിച്ചു.. ആ..വിട്.. വിട്.. വിളിക്കോന്ന്.. ആ വിളിക്കാം.. എന്നാ വിളിക്ക് ഇക്കയൊന്ന് കേൾക്കട്ടെ.. ഇപ്പോഴോ.. അതെന്താ ഇനിപ്പോ അത് വിളിക്കാൻ രാഹു കാലം ഒക്കെ നോക്കണോ.. വേണ്ട.. എന്നാ വിളിക്ക്.. ശോ വിളിക്കണോ.. നീ വിളിക്കുന്നോ അതോ ഞാൻ ചെവി പിടിക്കണോ.. വേണ്ട ഞാൻ വിളിച്ചോളാം.. എന്നാ വിളി.. കുറെ നേരം കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു അവൾ..എന്നിട്ട് അവനെയൊന്ന് നോക്കി.. മ്മ്മ്മ്.. മ്മ്ഹ്.. വിളിക്ക്.. ഇക്കാ... അയ്യോ ന്റെ ചെവി അടിച്ചു പോയി..ഉറക്കനെ വിളിക്കടി.. ഇക്കാ....... ഉയ്യോ..എന്താ ഒരു മനസ്സുഖം..ഒന്നൂടെ.. ഇനി ഞാൻ വിളിക്കൂല.. അപ്പൊ തന്നെ കൈ അവളുടെ ചെവി ലക്‌ഷ്യം വെച്ച് ചെന്നതും.. ഇക്കാ..ഇക്കാ...ഇക്കാ... ആ മതി മതി..ഇന്ന് ഇത്രേം മതി..ഇനിമുതൽ ഒരു വീതം മൂന്ന് നേരം ഇത് ശീലമാക്കിക്കോട്ടാ.. മ്മ് മ്മ് മ്മ്.. ന്നാ ബാ..മ്മക്ക് പോവാം.. അവരോട് യാത്ര പറഞ്ഞു അവർ അഹ്‌സാന്റെ വീട്ടിലോട്ട് പോയി..

അവന്റെ വീട്ടിൽ എത്തിയതും മിച്ചു കാറിൽ നിന്നും ഇറങ്ങാതെ പുറത്തോട്ട് തലയിട്ട് ചുറ്റും നോക്കാൻ തുടങ്ങി.. മിച്ചോ ഇജ്ജെന്താ ഈ നോക്കുന്നെ.. മ് മ്.. ഓ സോറി..ഇങ്ങളെന്താ ഈ നോക്കുന്നെ.. മുഖത്ത് ഇത്തിരി നാണം ഒക്കെ ഫിറ്റ് ചെയ്തു അവൾ ചോദിച്ചു.. വല്ലാണ്ട് ഓവർ ആക്കല്ലേ.. എന്നാ പറ എന്താ ഇങ്ങനെ നോക്കുന്നെ.. മഴയുണ്ടോന്നു നോക്കിയതാ.. ആണോ..കൂടുതലായി നോക്കാതെ ഇറങ്ങാൻ നോക്ക്.. ന്റെ പടച്ചോനെ കാത്തോണെ.. എന്നും പറഞ്ഞു അവൻ കാറിൽ നിന്നും ഇറങ്ങി..അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.. ഹെസ്‌ലി ഇജ്ജ് അകത്തോട്ട് കയറിക്കോ ഞാനിപ്പോ വരാം.. ആ.. അവൾ അകത്തോട്ട് കയറിയതും എതിരെ വരുന്ന ആളുമായി കൂട്ടിമുട്ടി..മിച്ചിവിനെ തിരിഞ്ഞു നോക്കി വരുന്നത് കൊണ്ട് അവൾ ആളെ കണ്ടില്ലായിരുന്നു..പെട്ടന്നുള്ള മുട്ടലിൽ രണ്ടാളും താഴോട്ട് വീണു..ഇത് കണ്ട് കൊണ്ടാണ് മിച്ചു അങ്ങോട്ട് വന്നത്.. ന്റെ പടച്ചോനെ ഇവള് ഇന്ന് എന്റെ അസ്തിവാരം ഊരും..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story