💖 HeZliN💖: ഭാഗം 31

Hezlin

രചന: Jumaila Jumi

അവൾ അകത്തോട്ട് കയറിയതും എതിരെ വരുന്ന ആളുമായി കൂട്ടിമുട്ടി..മിച്ചുവിനെ തിരിഞ്ഞു നോക്കി വരുന്നത് കൊണ്ട് അവൾ ആളെ കണ്ടില്ലായിരുന്നു..പെട്ടന്നുള്ള മുട്ടലിൽ രണ്ടാളും താഴോട്ട് വീണു..ഇത് കണ്ട് കൊണ്ടാണ് മിച്ചു അങ്ങോട്ട് വന്നത്.. ന്റെ പടച്ചോനെ ഇവള് ഇന്ന് എന്റെ അസ്തിവാരം ഊരും.. വീണിടത്ത് നിന്നും അവൾ മെല്ലെ തല പൊക്കി നോക്കി.. ഇവനോ.. ഈ കാർക്കോടകനല്ലേ ഇവിടെ ണ്ടാവൂലാന്ന് പറഞ്ഞത്..ഒരു ത്രീ ഫോർത്തും ടിഷർട്ടും ആണ് വേഷം.. Diiii ആരെ സ്വപ്നം കണ്ടോണ്ട് കിടക്കാടി..ഇറങ്ങി പോടീ എന്റെ മേലിൽ നിന്ന്.. അങ്ങേര് എന്റെ നേരെ ചാടിയപ്പോഴാണ് ഞാൻ അവന്റെ മേലാണ് കിടക്കുന്നതെന്ന് മനസ്സിലായത്..എഴുനേറ്റ് നിന്ന് ഞാൻ ആദ്യം നോക്കിയത് മ്മടെ ഭ്യാവി ഭ്യർത്താവിനെയാണ്..ഞാൻ നോക്കുന്നത് കണ്ടതും ഇളിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.. ഹെസ്‌ലി എന്തേലും പറ്റിയോ.. ഓ അവളോട് എന്തേലും പറ്റിയോന്ന് ചോദിക്കുന്ന മുന്നേ എന്നോട് ചോദിക്ക്...

അരി ചാക്ക് ആണല്ലോ മേലേക്ക് വന്ന് വീണത്.. മേല് മുഴുവൻ ഉരുട്ടി കേറ്റി വെച്ചിട്ടുണ്ടല്ലോ..എന്നിട്ടെന്താ ഈ ഭാരം ഒന്നും താങ്ങാൻ പറ്റിയില്ലേ..അതെങ്ങനെ പെണ്ണുങ്ങളെ കണ്ടാൽ ബ്ലാ ബ്ലാന്ന് പറയാനല്ലേ അറിയൂ.. പെണ്ണുങ്ങളോട് മര്യാദക്ക് സംസാരിക്കാനറിയില്ലല്ലോ.. Dii..ഞാൻ ആരോട് എങ്ങനെയൊക്കെ സംസാരിക്കണമെന്ന് ഞാൻ തീരുമാണിച്ചോണ്ട് അതിൽ നീ കേറി ചൊറിയാൻ നിക്കണ്ട.. ചൊറിയാൻ ഇയാളാര് ചൊറിയാൻ പുഴുവോ.. Dii...നിന്നെ.. അപ്പോഴേക്കും അവർക്കിടയിലേക്ക് മിച്ചു കയറി നിന്നു.. പ്ലീസ്..രണ്ടാളോടും തൊഴുത് പറയാണ് ഒന്ന് നിർത്തോ.. അവർക്ക് നേരെ രണ്ട് കയ്യും കൂപ്പിക്കൊണ്ട് അവൻ പറഞ്ഞു.. ഇതിന്റെ ബാക്കി നിനക്ക് ഞാൻ തരണ്ട് മരക്കഴുതെ എന്ന് മിച്ചുവിനെ നോക്കി പറഞ്ഞിട്ട് അഹ്‌സാനെ കൂർപ്പിച്ചൊരു നോട്ടം നോക്കി ചവിട്ടി തുള്ളി അവൾ അകത്തോട്ട് പോയി..അവൾ പോയ വഴിയേ നോക്കി നിൽക്കുമ്പോ മിച്ചുവിന്റെ തോളിൽ ഷാനു അവന്റെ കൈ മടക്കിവെച്ചു..

അല്ല എന്നോടുള്ള ദേഷ്യം അവളെന്തിനാ നിന്നോട് തീർക്കാൻ പോണേന്നാ എനിക്ക് മനസ്സിലാവാത്തേ.. ഓ നിനക്ക് മനസ്സിലായില്ലേ.. ഇല്ല.. എന്നാ ആ ചെവി ഇങ്ങോട്ട് കൊണ്ടാ..ഞാൻ പറഞ്ഞരാം.. ##@$%%$**$@!! അയ്യേ..നീ എപ്പളാ കൊടുങ്ങല്ലൂർ പോയെ.. കൊടുങ്ങല്ലൂറ്..ഇജ്ജ് ന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട.. ശെടാ അവളെ കൂടെ കൂടി ഇവന്റേം ഞെട്ടും ബോൾട്ടും എളകിയോ.. മിച്ചു പോകുന്നതും നോക്കി അവൻ പറഞ്ഞു.. ആ കാലമാടൻ ഇവിടുണ്ടാവില്ലാന്ന് പറഞ്ഞിട്ടില്ലേ മിച്ചു എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ..ഇവിടെ എത്തിയപ്പോ ദേ പന പോലെ മനുഷ്യന്റെ മുന്നിൽ വന്ന് നിക്കുന്നു..ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. ഓരോന്ന് പിറു പിറുത്തോണ്ട് അകത്തോട്ട് കയറിയപ്പോഴാണ് ലിയയും അവളുടെ ഉമ്മയും അങ്ങോട്ട് വന്നത്.. ആ ഹെസ്‌ലി എപ്പോ എത്തി.. ഇപ്പൊ എത്തീട്ടൊള്ളൂ ഉമ്മ.. അവനെന്തേ മിച്ചു.. വരുന്നുണ്ട്..ഫോൺ ചെയ്യാണ്.. ആ..ലിയ നീ മോളോട് സംസാരിച്ചിരിക്ക് ഞാൻ അവർക്ക് കുടിക്കാൻ എടുക്കാം..

ആ കാർക്കോടകന്റെ ഉമ്മയാണെന്ന് വിളിച്ചറിയിക്കേണ്ടി വരും..ഇവരുടെ ഒരു സ്വഭാവവും ആ തെണ്ടിക്ക് കിട്ടിയില്ലല്ലോ പടച്ചോനെ..ഇനി ഇവൻ ഇവരുടെ മകനല്ലേ.. ഇത്തു എന്താ ഈ ആലോജിക്കുന്നെ.. ഹേയ് ഒന്നുല്ലാ..ഞാൻ ചുമ്മാ..നിന്റെ ഉപ്പ എവിടെ .. ഉപ്പ ടൗൺ വരെ പോയതാ ഇപ്പൊ വരും.. അപ്പോഴേക്കും അവളുടെ ഉമ്മ അവൾക്ക് കുടിക്കാൻ കൊടുത്തു.. ഇത്തു ഇങ്ങള് ഇവിടിരിക്ക്..ഞാൻ ഉമ്മാന്റെ അടുത്തൊന്ന് പോയി നോക്കട്ടെ..വേണേൽ ഇവിടെയൊക്കെ ഒന്ന് ചുറ്റി കണ്ടോ..ഇക്കു പുറത്ത് ഗാർഡൻ ഒക്കെ ഉണ്ടാക്കീട്ടുണ്ട് അതൊക്കെ പോയി കണ്ടോ ഞാനിപ്പോ വരാം.. ഓക്കേ.. പിന്നേ അവന്റെയൊരു ഗാർഡൻ..അത് നോക്കി നടക്കലല്ലേ എനിക്ക് പണി.. ഞാൻ പിന്നെ അവിടെ നിന്നില്ല..മുകളിലോട്ട് പോയി അവിടെ ബാൽക്കണിയിൽ പോയി നിന്നു.. ഈ പെണ്ണിത് എവിടെ പോയി കിടക്കാ.. മിച്ചു കാക്കു ഇതാരെയാ ഈ നോക്കുന്നെ.. അകത്തോട്ട് കയറി അവിടെ മുഴുവൻ അരിച്ചു പെറുക്കുമ്പോഴാണ് ലിയ അങ്ങോട്ട് വന്ന് ചോദിച്ചത്..

ഏ.. ഞാനോ..ഞാൻ..ആ അന്റെ ഇക്കൂ എവിടെ.. ഇക്കൂ സിറ്റൗട്ടിൽ ഉണ്ടായിരുന്നല്ലോ..ഇങ്ങള് കണ്ടില്ലേ.. ചുണ്ടിൽ ഒരു ചിരിയോടെ അവൾ ചോദിച്ചു.. ഓ അവിടെയുണ്ടായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല..പോയി നോക്കട്ടെ.. ആ പിന്നേയ് ഇങ്ങള് അന്വേഷിക്കുന്ന സാധനം മോളിലുണ്ട്ട്ടാ.. എന്നും വിളിച്ചു പറഞ്ഞു അവൾ പോയി.. ശേ.. ആകെ നാണം കെട്ടല്ലോ.. ആ എന്തായാലും നനഞ്ഞു ഇനിപ്പോ ഒന്ന് കുളിച്ചെന്ന് വെച്ചിട്ടിപ്പൊ എന്താ.. ഞാൻ മുകളിലോട്ട് പോയി നോക്കിയപ്പോ അവലുണ്ട് ബാൽക്കണിയിൽ നിൽക്കുന്നു.. ഹെസ്‌ലി.. യാ മൗലാ.. ഇതാര് നാഗവല്ലിയുടെ പുനർജൻമോ.. മോളെ ഇങ്ങനെ നോക്കല്ലേ.. ഞാനൊന്നും ചെയ്തില്ലല്ലോ.. പെട്ടന്നാണ് അവളുടെ കയ്യിലെ ഫ്ലവർ വേസ് ഞാൻ കണ്ടത്.ഇവൾക്കിത് എവിടുന്ന് കിട്ടുന്നു.. മോളെ വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല..അത് അങ്ങോട്ട് വെച്ചേക്ക്.. വെക്കണോ എറിയണോന്ന് ഞാൻ തീരുമാനിച്ചോണ്ട്..ആ കാലമാടൻ ഇവിടില്ലാന്ന് പറഞ്ഞിട്ടല്ലേ ഇങ്ങള് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ..

ഇവിടെ എത്തിയപ്പോ നേരെ അവന്റെ മുന്നിൽ പോയി ശ്രാഷ്ടാങ്കം നമിക്കേം ചെയ്തു.. ഈ...അത് പിന്നെ ..നീ വരില്ലാന്ന് പറഞ്ഞപ്പോ..ഞാൻ വേറെ വഴി കണ്ടില്ല..അവന്റെ ഉമ്മ അത്രക്ക് എന്നോട് പറഞ്ഞതാ നിന്നെ കൊണ്ട് വരാൻ..അപ്പൊ പിന്നെ ഞാനെന്ത് ചെയ്യും.. ഹ്മ്.. അവരെ ആലോചിച്ചോണ്ട് മാത്രാ ഞാനിപ്പോഴും ഇവിടെ നിൽക്കുന്നെ.. അപ്പൊ പിന്നെന്തിനാ മോന്ത ഇങ്ങനെ വെച്ചിരിക്കുന്നെ.. ഒന്നുല്ലാന്ന് പറഞ്ഞു ഞാൻ ബൽക്കണിയുടെ കൈ വരിയിൽ കൈ വെച്ച് തിരിഞ്ഞു നിന്നു.. ഞാൻ അവളുടെ പിറകിലൂടെ ചെന്ന് അവളുടെ രണ്ട് സൈഡിലൂടെയും കൈ ഇട്ട് അവളുടെ കയ്യിന്റെ മുകളിൽ എന്റെ കൈ വെച്ച് നിന്നു.. പെട്ടന്നുള്ള അവന്റെയാ നീക്കത്തിൽ ഞാനൊന്ന് പൊള്ളിപിടഞ്ഞു..പക്ഷെ അവന് യാതൊരു കൂസലുമില്ലാതെ പുറത്തോട്ടും നോക്കി നിക്കാണ്.. മിച്ചുവിനെ തെരഞ്ഞു മോളിൽ എത്തിയപ്പോഴാണ് ബാൽക്കണിയിൽ അവനെ കണ്ടത്..വിളിക്കാൻ വേണ്ടി അങ്ങോട്ട് പോയപ്പോഴാണ് അവൻ ഹെസ്‌ലിയെ പുറകിലൂടെ ചുറ്റി പിടിച്ചു നിൽക്കുന്നത് കണ്ടത്..

പെട്ടന്ന് അവിടെ നിന്നും പോരാൻ നിന്നതും അവിടെയുള്ള ചെയറിൽ എന്റെ കാല് വന്നിടിച്ചു..ശബ്ദം കേട്ട് അവർ രണ്ട് പേരും ഒരുമിച്ചു നോക്കി.. ആ കാർക്കോടകനെ കണ്ടതും ഞാൻ വേഗം മിച്ചുവിനെ തള്ളി മാറ്റി..മിച്ചു അപ്പൊ തന്നെ അവന്റെ അടുത്തോട്ട് പോയി.. എന്താടാ ഷാനോ..വല്ലതും പറ്റിയോ.. ഹേയ്.. ജസ്റ്റ് ഒന്ന് തട്ടിയിട്ടേയുള്ളൂ.. ആ ചെയറിന്റെ കാല് അവിടെ തന്നെയില്ലെന്നു ആദ്യം നോക്കിയേക്ക്.. ഇവളെ ഞാനിന്ന്.. അവൻ എന്റെ അടുത്തോട്ട് വരാൻ നിന്നതും മിച്ചു അവനെ പിടിച്ചു വെച്ച്..പിന്നേ അവനിപ്പോ എന്നെ മൂക്കിൽ പിടിച്ച് കേറ്റും.. ഒന്ന് പോയാപ്പാ അവിടുന്ന്..ഞാൻ അവനെ നോക്കി ഹലാക്കിലെ പുച്ഛം വാരി വിതറി താഴോട്ട് പോയി.. അവന്റെ വീട്ടിലെ പരിപാടിയൊക്കെ കഴിഞ്ഞ് ഞാൻ അവളെ വീട്ടിൽ ആക്കി... ദിവസങ്ങളും ആഴ്ചകളും കടന്ന് പോയി..ഇനി ഞങ്ങളുടെ കല്യാണത്തിന് വെറും ഒരാഴ്ച്ച മാത്രം... ഉപ്പാ..ഉപ്പാ..ഒരാവശ്യത്തിന് വിളിച്ചാലൊട്ട് വരൂല്യാ.. ഉമ്മാ ഉപ്പ എവിടെ..

നിന്റെയുപ്പ എവിടെ പോകുന്നുന്നോ എന്തിന് പോകുന്നുന്നോ എന്നോട് പറഞ്ഞിട്ടാണോ പോകാറു.. അല്ലല്ലോ.. അപ്പൊ പിന്നെ എന്നോട് ചോദിച്ചിട്ടെന്താ കാര്യം.. എന്താ ഇവിടെ.. അവിടുത്തെ ബഹളം കേട്ട് കൊണ്ടാണ് റസാഖ് പുറത്ത് നിന്നും വന്നത്.. ഇങ്ങളിത് എവിടെ പോയതാ.. ഒരാളെ കാണാൻ ഉണ്ടായിരുന്നു..എന്തെ.. അതുപ്പാ ആ മൻസൂർ. മ്മ്.. അർഷിക് എന്തോ പറയാൻ വേണ്ടി നിന്നപ്പോഴേക്കും അയാൾ അവിനോട് നിർത്താൻ പറഞ്ഞു കൈ ഉയർത്തി.. നിങ്ങൾക്കെന്താ ഇവിടെ കാര്യം അകത്തോട്ട് പോ. അവരെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന സുഹ്റയോടും അൻസിലായോടുമായി റസാഖ് പറഞ്ഞു..അത് കേട്ട് അവർ അകത്തോട്ട് പോയി.. ഇന്നിപ്പോ എന്താന്നാവാം മോൻ പുതിയ കാര്യം കണ്ടു പിടിച്ചോണ്ട് വന്നിരിക്കുന്നെ.. എന്തായാലും മൻസൂർ അങ്കിളിന്റെ കുടുംബത്തെ പറ്റി തന്നെയാവും.. ഹാ..അവരെ എങ്ങനെയൊക്കെ ഉപദ്രവിക്കാമെന്ന് നോക്കി നടക്കല്ലേ വാപ്പയും മോനും.. അകത്തോട്ട് നടക്കുന്നതിനിടയിൽ അവർ പറഞ്ഞു.. ഇനി നീ പറ.. ആ മൻസൂറിന്റെ മോളെ കല്യാണം ആണ് അടുത്തയാഴ്ച്ച.. നീയെന്താ പറഞ്ഞെ.. അതേയുപ്പ..

അതിന്റെ സന്തോഷത്തിലാണ് അവന്റെ കുടുംബം മുഴുവൻ എന്റെ കുടുംബത്തിലെ സന്തോഷം തല്ലി കെടുത്തിയിട്ട് അവന്റെ കുടുംബത്തെ ഞാൻ സന്തോഷിക്കാൻ അനുവതിക്കെ..ഒരിക്കലുമില്ല.. ഇപ്പൊ തന്നെ അത് മുടക്കണം..അവളെ കെട്ടാൻ പോണ ചെക്കന്റെ ഫോട്ടോയും ഡീറ്റൈൽസ് ഒക്കെ ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്.. അതെന്തായാലും നന്നായി..പക്ഷെ കല്യാണം മുടക്കേണ്ട..അത് നടക്കട്ടെ.. ഉപ്പ എന്താ ഈ പറയുന്നേ.. എന്റെ കുടുംബം പത്തിരുപത് കൊല്ലം മുന്നേ തല കുനിച്ച പോലെ അവരും തല കുനിച്ചു നിൽക്കുന്നത് എനിക്ക് കാണണം.. അതിന് ഈ കല്യാണം നടക്കണം.. ഇങ്ങള് ഒന്നും മനസ്സിൽ കാണാതെ ഇത് പോലെയൊരു തീരുമാനം എടുക്കില്ലാന്ന് എനിക്കറിയാം.. ഹ്മ്.. കല്യാണവും കളിയാട്ടവുമൊക്കെ ആർഭാടത്തോടെ തന്നെ നടക്കട്ടെ..മൻസൂറേ അന്റെ കുടുംബം ഈ ഒരാഴ്ച്ച മാത്രേ സന്തോഷിക്കു..അത് കഴിഞ്ഞാ സന്തോഷം എന്താന്ന് നിന്റെ കുടുംബം അറിയില്ല..അറിയിക്കില്ല ഞാൻ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story