💖 HeZliN💖: ഭാഗം 34

Hezlin

രചന: Jumaila Jumi

എനിക്ക് സമ്മതാ ഈ കല്യാണത്തിന്.. പെട്ടന്നാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ഹെസ്‌ലി പറഞ്ഞത്..അത് കേട്ട് എല്ലാരുടെയും ശ്രദ അവളുടെ അടുത്തോട്ട് ആയി.. മോളെ..നീ ആലോചിച്ചിട്ട് തന്നെയാണോ.. അതെ ഉമ്മ..നിങ്ങള് പറയുന്നതൊക്കെ ഞാൻ കേട്ടു.. എനിക്ക് സമ്മതാ അയാളെ കല്യാണം കഴിക്കാൻ... അരുതാത്തതെന്തോ കേട്ട പോലെ ശാനുവിന്റെ മിഴികൾ അവളുടെ അടുത്തേക്ക് പാറി വീണു..ഒരു തരം പ്രതികാര ചിരിയാണ് അവനവിടെ കണ്ടത്.. ഷാനു നിനക്ക് സമ്മതകുറവ് ഒന്നും ഇല്ലല്ലോ.. അവന്റെ ഉമ്മ അടുത്ത് വന്ന് ചോദിച്ചപ്പോഴാണ് അവൻ അവളിൽ നിന്നും കണ്ണ് പിൻവലിച്ചത്.. അവൻക്ക് എന്ത് സമ്മതകുറവാ ഡി മറിയെ..അവന്റെ ഇഷ്ടം നമ്മളല്ലാതെ വേറെ ആരാ നടത്തി കൊടുക്ക.. ഖാസിം പറയുന്നത് കേട്ട് അവൻ ഒന്നും മനസ്സിലാവാതെ അയാളുടെ മുഖത്തോട്ട് നോക്കി..ഒന്നും പറയാതെ അയാള് അകത്തോട്ട് പോയി.. ഷാനോ..അനക്ക് ഹെസ്‌ലിനെ ഇഷ്ടാണെന്ന് ഞങ്ങൾക്കൊക്കെ എന്നോ മനസ്സിലായതാ.. എനിക്ക് അവളെ ഇഷ്ടാണെന്നോ..ഉമ്മ എന്തൊക്കെയാ ഈ പറയുന്നേ..ലോകത്തിലെ ആരെ ഞാൻ സ്നേഹിച്ചാലും ഓളെ മാത്രം ഈ അഹ്‌സാൻ സ്നേഹിക്കൂല..

അതിന് അവരുടെ അടുത്ത് ഒരു ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്.. നിന്റെ നാവ് നിന്നെ ചതിച്ചില്ലെങ്കിലും നിന്റെ കണ്ണ് നിന്നെ ചതിച്ചു..മിച്ചുന്റെയും അവളുടെയും കല്യാണം ആണെന്ന് അറിഞ്ഞത് തൊട്ട് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതാ.. അവർ പറയുന്നത് കേട്ട് അവൻ ഒന്നും മിണ്ടാതെ നിന്നു.. നിന്റെ സന്തോഷമാണ് ഞങ്ങൾക്കൊക്കെ വേണ്ടത്..നിന്റെ സന്തോഷം അവളാണ്.അതാ ഞങ്ങളത് നിനക്ക് തന്നത്.. ഒന്ന് നിർത്തിയിട്ട് അവർ വീണ്ടും പറഞ്ഞു.. എന്തായാലും നീ ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്..ഞാനും ലിയയും കൂടി വീട്ടിലോട്ട് പോവാണ്.. അവിടെ എന്തേലും ഒക്കെ റെഡി ആക്കണ്ടേ.. ലിയയും മറിയയും വീട്ടിലോട്ട് പോയി.. പിന്നെ എല്ലാം പെട്ടന്നായിരുന്നു..മിച്ചിവിന്റെ സ്ഥാനത് ഹെസ്‌ലിയുടെ പാതിയായി അഹ്‌സാൻ വന്നിരുന്നു.. നിക്കാഹ് കഴിഞ്ഞെന്ന് ആരോ വന്ന് പറഞ്ഞതും അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ താഴോട്ട് വീണു..പെട്ടന്ന് തന്നെ ആരോടുള്ള വാശിയിൽ ആ കണ്ണീരിനെ അവൾ തട്ടി തെറിപ്പിച്ചു.. ഹെസ്‌ലി..എന്താ നിന്റെ ഉദ്ധേശം..ഒന്നും കാണാതെ ഇജ്ജ് ഇങ്ങനെയൊരു തീരുമാനം എടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല..

ദിയ അവളെ അവൾക്ക് അഭിമുഖമായി തിരിച്ച് നിർത്തിക്കൊണ്ട് ചോദിച്ചു.. എന്ത് ഉദ്ധേശം..ഒരുദ്ധേശവും ഇല്ല..നിങ്ങളൊക്കെ തന്നെയല്ലേ പറഞ്ഞിരുന്നെ ഞങ്ങൾ തമ്മിൽ ഭയങ്കര മാച്ച് ആണെന്ന്..പിന്നെന്തേ.. അവൾ അവളുടെ ഫ്രണ്ട്സിനെ നോക്കി ചോദിച്ചു.. Diii.. നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല..ഒന്നും കാണാതെ നീ ഇങ്ങനെയൊരു തീരുമാനമെടുക്കില്ലാന്ന് ഞങ്ങൾക്കറിയാം..പറ എന്താ കാരണം.. കാണാൻ പോകുന്ന പൂരം ചോദിച്ചറിയണോ അല്ലു നീ നീയെന്താ ഉദ്ധേശിക്കുന്നേ.. ഹെസ്‌ലി..ഇത് വരെ കഴിഞ്ഞില്ലേ.. പുറത്ത് നിന്നും അവളുടെ ഉമ്മ ബഹളം വെച്ചപ്പോ അവൾ അവരെയൊക്കെ ഒന്ന് നോക്കി ചിരിച്ചിട്ട് പോയി വാതിൽ തുറന്നു.. എത്ര നേരായി ഇങ്ങള് ഇതിന്റെയുള്ളിൽ കേറി ഇരിക്കാൻ തുടങ്ങീട്ട്..വന്നേ.. അവരെല്ലാവരും കൂടി അവളെയും കൂട്ടി അവിടെ ഒരുക്കിയിരിക്കുന്ന സ്‌റ്റേജിലോട്ട് പോയി.. അവിടെ ഷാനുവും അവന്റെ ഫ്രണ്ട്സും ഒക്കെ ഉണ്ടായിരുന്നു..അവൾ വരുന്നത് കണ്ടതും അവരെല്ലാവരും ഒരു സൈഡിലോട്ട് മാറി..ഹെസ്‌ലിനെ അവന്റെ അടുത്ത് നിർത്തീട്ട് അവളുടെ ഫ്രണ്ട്സും കുറച് മാറി നിന്നു..

അവൾ അവനെയൊന്ന് നോക്കിയതും അവന്റെ മുഖത്ത് പ്രതേകിച് ഭാവ വ്യത്യാസമൊന്നും അവൾ കണ്ടില്ല.അവനും അവളെ നോക്കിയതും അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് എല്ലാവരെയും നോക്കിയൊന്ന് ചിരിച്ചു..അപ്പോഴാണ് ലിയയും കുറച്ച് പേരും കൂടി അങ്ങോട്ട് വന്നത്..ഉമ്മാനെ വീട്ടിൽ ആക്കിയിട്ട് അവൾ അവളുടെ കസിൻസിനേയും കൂട്ടിയാണ് പിന്നെ വന്നത്.. മഹർ ഇടാൻ ആരോ പറഞ്ഞതും അവന്റെ മുന്നിലുള്ള കുഞ്ഞു ടേബിളിൻ്റെ മുകളിൽ ഉണ്ടായിരുന്ന ബോക്സ് അവൻ എടുത്തു..അതിൽ നിന്നും ഒരു മാല അവൻ കയ്യിൽ എടുത്തു..ഒരു നിമിഷം ആ മാലയിലോട്ടും അവളെയും മാറി മാറി നോക്കിയതിന് ശേഷം അവനത് അവളുടെ കഴുത്തിൽ ചാർത്തി..നിറഞ്ഞ കണ്ണാലെ അവനെ നോക്കിയതും അവൻ ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. കാറിലിരിക്കുമ്പോൾ വ്യക്തമായ പ്ലാനിങ് അവളുടെ മനസ്സിലുണ്ടെങ്കിലും ഇനിയെന്ത് എന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ.. വീട്ടിൽ എത്തിയപ്പോ മുന്നിൽ തന്നെ ലിയയും ഉമ്മയും ഉപ്പയും ഒക്കെ ഉണ്ടായിരുന്നു..മറിയ അവളെ കൈ പിടിച്ച് വീട്ടിലോട്ട് കയറ്റിയതും അവൾ ഷാനുവിനെ തിരിഞ്ഞു നോക്കി..

അതിനർത്ഥം മനസ്സിലാവാതെ അവൾ പോകുന്നതും നോക്കി നിന്നു.. വൈകുന്നേരം function ഒന്നും ഉണ്ടായിരുന്നില്ല..അവളുടെ അവസ്ഥ മനസ്സിലാക്കിയിട്ട് തന്നെയാണ് ഖാസിമും മറിയയും അങ്ങനെ ഒരു തീരുമാനമെടുത്തത്..അതൊരു കണക്കിന് അവൾക്കും ആശ്വാസമായിരുന്നു.. മോളെ നീ ചെന്ന് ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്..നിനക്ക് അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ ലിയ പോയി വാങ്ങീട്ടുണ്ട്..ബാക്കിയൊക്കെ നീയും ശാനുവും പോയി വാങ്ങിക്കോണ്ടു.. ഹെസ്‌ലി അവരെ നോക്കിയൊന്ന് ചിരിച്ചു..അപ്പോഴേക്കും ലിയ വന്ന് അവളെ കൂട്ടിക്കൊണ്ട് പോയി.. ഇത്തു ഒന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട..ഒക്കെത്തിനും ഞാനുണ്ട് കൂടെ.. അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു.. ഇതാപ്പോ നന്നായെ..ഒരു നേരം വായക്ക് റസ്റ്റ് കൊടുക്കാത്ത ഇത്തു ആണോ ഇത്..എന്താപ്പൊ ഒരു മാറ്റം.. എല്ലാരും എല്ലാ കാലത്തും ഒരുപോലെയാവണമെന്നില്ലല്ലോ.. ഇത്തൂ..ഇക്കൂ ഒരു പാവാ..ഈ കാണിക്കുന്ന ദേഷ്യവും വാശിയുമൊക്കെ ഇക്കൂ സ്വയം അണിഞ്ഞ ഒരു മുഖം മൂടിയാ.. എവിടെയാ റൂം.. അവളെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അവൾ ചോദിച്ചു..അവൾ ശാനുവിന്റെ റൂം ഹെസ്‌ലിക്ക് കാണിച്ചു കൊടുത്തു..ഒന്നും മിണ്ടാതെ അവൾ അകത്തോട്ട് കയറി..

ലിയ ഒരു ദീർഘ ശ്വാസം എടുത്തു താഴോട്ട് പോയി.. ഉമ്മ..ഇത്തൂന് ഇപ്പോഴും ഓനോട് ദേഷ്യം ആണ്..ഇത്തൂന് ഇഷ്ടം ഉണ്ടായിട്ടല്ല ഈ കല്യാണത്തിന് സമ്മതിച്ചെ.. അടുക്കളയിൽ എന്തോ ചെയ്തോണ്ടിരുന്ന മറിയയുടെ അടുത്ത് ചെന്ന് ലിയ പറഞ്ഞു..ചെയ്യുന്ന പണി അവിടെ നിർത്തി അവർ അവൾക്ക് നേരെ തിരിഞ്ഞു.. അതെനിക്കറിയാം..അവളെന്തോ മനസ്സിൽ കണ്ടിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്..പക്ഷെ ഞാനെന്റെ പൂർണ മനസ്സോടെ തന്നെയാണ് അവളെ എന്റെ മകളായിട്ട് ഇങ്ങോട്ട് കൊണ്ടന്നത്..ഞാൻ മാത്രം അല്ല ഉപ്പയും.. ഇക്കൂ ഇനി എന്തേലും ഒച്ചപ്പാട് ഉണ്ടക്കോന്നാ എന്റെ പേടി.. അതോർത് എന്റെ മോള് ടെൻഷൻ അടിക്കേണ്ട..അവന് ഒരിക്കലും ഇനി അവളോട് ദേശ്യപ്പെടാൻ പറ്റില്ല.. ഹാ നോക്കാം..ആ ദാ വന്നല്ലോ ഉമ്മാന്റെ സീമന്ത പുത്രൻ.. ലിയ വേണ്ട..നീ എന്റെ അടുത്ത് നിന്നും വാങ്ങിക്കും.. പുറത്തെവിടേയൊ പോയി വന്ന് അവൻ നേരെ അടുക്കളയിലോട്ടാണ് വന്നത്.. ഷാനോ എങ്ങട്ട് പോയതാ നീ..ഈയൊരു ദിവസമെങ്കിലും അനക്ക് ഒന്ന് പുറത്ത് പോവാതെ ഇരുന്നൂടെ..

ഇന്നത്തെ ദിവസത്തിന് എന്താ പ്രതികത..എനിക്ക് എല്ലാ ദിവസവും പോലെ തന്നെയാണ് ഇന്നും.. അതും പറഞ്ഞ് അവൻ പോവാൻ നിന്നതും മറിയ അവനെ വിളിച്ചു.. ഷാനോ..ഇജ്ജോന്ന് അവിടെ നിന്നാ.. ഇനി എന്നത്തേയും പോലെ നിന്റെ ഈ വരവും പോക്കും നടക്കില്ല..ഇപ്പൊ ഇവിടെ നീ കെട്ടിക്കൊണ്ട് വന്ന ഒരു പെണ്ണും കൂടിയുണ്ട്. അതോർമ വേണം.. ഞാൻ കെട്ടിയതല്ലല്ലോ എല്ലാരും കൂടി ചേർന്ന് എന്നെ കെട്ടിച്ചതല്ലേ..പിന്നെ എനിക്ക് ഞാനാവാനെ പറ്റു.. അവളിവിടെ ഉണ്ടെന്ന് വെച്ച് ഞാനൊരിക്കലും എന്റെ ശീലം മാറ്റാൻ പോകുന്നില്ല.. അവൻ റൂമിലോട്ട് കയറി പോകുന്നതും നോക്കി അവർ അവിടെ നിന്നു.. ഇപ്പൊ ന്തായി..ഇതിവിടെ കൊണ്ട് അവസാനിച്ചു എന്ന് ഉമ്മ വിചാരിച്ചിട്ടുണ്ടാവും..പക്ഷെ ഇതൊരു തുടക്കമാണെന്ന് എനിക്ക് എപ്പോഴോ മനസ്സിലായതാ.. ഷാനു ഡോർ തുറന്ന് അകത്തോട്ട് കയറിയതും ഹെസ്‌ലി ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞിറങ്ങുന്നുണ്ടായിരുന്നു..താഴെ ഉമ്മാന്റെ വക കിട്ടിയ ഉപദേശവും ഇപ്പൊ അവളെ ഇവിടെ കണ്ട ദേഷ്യവും എല്ലാം കൂടി അവനെ പ്രാന്ത് പിടിപ്പിച്ചു.. Dii.. ആരോട് ചോദിച്ചിട്ടാ നീ ഈ റൂമിൽ കയറിയെ..

അവളെ നേരെ ചെന്ന് കൊണ്ട് ചോദിച്ചതും അവൾ കയ്യിലുള്ള നനഞ്ഞ ടവ്വൽ അവന് നേരെ കുടഞ്ഞിട്ട് അവൾ അവനെ മൈൻഡ് ചെയ്യാതെ പോയി..മുകത്തോട്ട് വെള്ളം ചീറ്റിയതും അവൻ അവളുടെ അടുത്തോട്ട് പോയി അവളെ കൈ ബാക്കിലോട്ടു പിടിച്ചിട്ട് വാൾഡ്രോബിനടുത്തോട്ട് നിർത്തി.. This my home..and its my room..you got it.. I don't care.. എന്നും പറഞ്ഞു അവൻ പിടിച്ചു വെച്ചിരിക്കുന്ന അവളുടെ കൈ അവൾ ശക്തിയായി കുടഞ്ഞു.. താൻ പറയുന്നതൊക്കെ കേട്ട്..തന്റെ ആട്ടും തൂപ്പും സഹിച്ച് മിണ്ടാതെ ഇരിക്കാൻ ഞാൻ കണ്ണീർ സീരിയൽ പരമ്പരയിലെ നായികയോ തന്റെ ഓഫീസിലെ സ്റ്റാഫോ അല്ല..പിന്നെ ഈ സാധനത്തിനെ ഞാൻ വെറുമൊരു ഗോൾഡൻ ചെയിൻ ആയിട്ട് മാത്രമേ കാണുന്നുള്ളൂ..അതോണ്ട് തന്റെ ഭാര്യയാണെന്ന് ഞാനൊരിക്കലും പറയില്ല.. അവൾ കഴുത്തിലെ മഹർ കാണിച്ചു പറഞ്ഞതും അവനിലെ ദേഷ്യം ഇരട്ടിച്ചു.. പിന്നെന്തിനാടി അത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് എന്നെ കെട്ടാൻ സമ്മതമാണെന്ന് പറഞ്ഞത്..

അവന്റെ മുന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ അവന്റെ മുകത്തോട്ട് നോക്കി.. What a funny.. ഞാൻ തന്നെ കെട്ടാൻ സമ്മതമാണെന്ന് പറഞ്ഞത് ഈ നിൽക്കുന്ന അഹ്‌സാൻ ഖാസിം ഇബ്രാഹിമിന്റെ ഭാര്യയാണെന്ന് പറഞ്ഞു അഹങ്കാരിക്കാനാണെന്ന് താൻ വിചാരിച്ചോ.. പെട്ടന്ന് അവളുടെ മുഖത്ത് വന്ന ഭാവ മാറ്റം കണ്ട് അവനൊന്ന് ഞെട്ടി.. ഇപ്പൊ ഇവിടെ വെച്ച് തന്റെ ഗൗണ്ടൗൺ തൊടങ്ങാൻ പോവാ..ഇനി തന്റെ സർവ്വ നാശമാണ് എന്റെ ലക്‌ഷ്യം..അതിനാ ഞാൻ ഈ ഭാരം എടുത്ത് തലയിൽ വെച്ചത്.. അവൾ മഹർ കാണിച്ചു പറഞ്ഞതും അവൾ പറഞ്ഞതിന്റെ പൊരുൾ അവന് മനസ്സിലായില്ല..അവനെയും മറി കടന്ന് ഡോർ തുറന്ന് അവള് പുറത്തോട്ട് പോയി.. ആ മോള് വന്നോ..ഷാനു വന്നിരുന്നു കണ്ടില്ലേ.. ലിയ എവിടെ ഉമ്മ.. മറിയ ചോദിച്ചതിന് മറുപടി പറയാതെ അവൾ വിഷയം മാറ്റിയതും മറിയയും ഖാസിമും പരസ്പരം നോക്കി..ഖാസിം അവരെ നോക്കി ഒന്നുമില്ലാന്ന് കണ്ണടച്ചു കാണിച്ചതും അവരൊരു വിളറിയ ചിരി ചിരിച്ചു അവളെ നോക്കി.. അവള് റൂമിൽ ഉണ്ട്.മോള് അങ്ങോട്ട് ചെന്നോ.. ആ.. അവൾ പോയതും മറിയ ഖാസിമിന്റെ അടുത്തോട്ട് ഇരുന്ന്.. ഇതെവിടെ ചെന്നവസാനിക്കുമെന്നു എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല..

താൻ വിഷമിക്കാതെടു..ഒക്കെ ശരിയാവും..അല്ലാതെ എന്താവാനാ... അവളിപ്പോഴും അവൻ അവളോട് ഓഫീസിൽ വെച്ച് ചെയ്തതൊക്കെ മനസ്സിൽ വെച്ചോണ്ട് ഇരിക്കാണ്... അവളെയും കുറ്റം പറയാൻ പറ്റില്ലല്ലോ..അമ്മാതിരി പണിയല്ലേ നമ്മടെ മോൻ ചെയ്ത്ക്ക്ണത്.. ഹാ..രണ്ടാളും എല്ലാം മറന്ന് ഒരു കരയിൽ എത്തിയാൽ മതിയായിരുന്നു.. കിടക്കാൻ നേരം ഷാനു റൂമിൽ എത്തിയപ്പോ അവൾ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു.. Diii നിന്നോടാരാ എന്റെ ബെഡിൽ കിടക്കാൻ പറഞ്ഞെ..ഇറങ്ങി വേറെ എവിടേലും പോയി കിടക്കടി.. എനിക്ക് സൗകര്യമില്ല..താൻ വേണേൽ വേറെ എവിടേലും പോയി കിടന്നോ.. നിനക്ക് ഇത്രക്ക് അഹങ്കാരോ.. അവളുടെ അടുത്തോട്ട് പാഞ്ഞു ചെന്നതും അവൾ ബെഡിൽ നിന്നും എണീറ്റു.. ഡോ ഇത് താൻ കണ്ട പഴയ ഹെസ്‌ലി അല്ല..സമനില തെറ്റി നിക്ക ഞാൻ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് അവളുടെ അങ്ങനെയൊരു ഭാവം അവന് അപരിചിതമായിരുന്നു..അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവൾ ലൈറ്റ് ഓഫ് ചെയ്ത് ഡിം ലൈറ്റ് ഇട്ടു..അവൻ നേരെ ചെന്ന് ബാൽക്കണിയിലെ സ്വിങ് ചെയറിൽ ഇരുന്നുറങ്ങി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story