💖 HeZliN💖: ഭാഗം 35

Hezlin

രചന: Jumaila Jumi

ഉപ്പ..നമ്മടെ ചുറ്റും നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ ഇങ്ങള്.. എന്താടാ.. സിറ്റൗട്ടിൽ ഇരുന്നോണ്ട് പത്രം നോക്കി കൊണ്ടിരുന്ന റസാഖ് അർഷി പറയുന്നത് കേട്ട് മുഖം ഉയർത്തി.. അവളുടെ കല്യാണം കഴിഞ്ഞെന്ന്.. ആരുടെ.. വേറാരുടെയാ..ആ മൻസൂറിന്റെ മോൾടെ.. നീ പറഞ്ഞത് സത്യാണോടാ.. അതെ..ഇന്നലെ ആയിരുന്നു അവൾടെ കല്യാണം.. എന്ത് നടക്കരുതെന്ന് ആഗ്രഹിച്ചോ അതന്നെ നടന്നു.നിന്റെ ഉമ്മാന്റെ മുന്നിൽ ആകെ നാണം കെടോല്ലോ.. എന്നാ നാണം കെടാൻ ഒരു കാര്യം കൂടി ഞാൻ പറയാം..അവളെ കെട്ടിയത് വേറെ ആരും അല്ല..ആ അഹ്‌സാനാണ്.. ഇതിനിടയിൽ അവനെങ്ങനെ വന്നു.. അറിയില്ല..ഇനിയിപ്പോ എന്താ അടുത്തത്.. എന്തായാലും ശത്രുക്കൾ രണ്ടും ഒരേ വഞ്ചിയിലായത് ഒരു കണക്കിന് നന്നായി..കാര്യങ്ങളെല്ലാം പെട്ടന്ന് തീർക്കാല്ലോ.. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ റസാഖ് ഫോണും എടുത്ത് അകത്തോട്ട് പോയി.. രാവിലെ എഴുനേറ്റ പാടെ ഹെസ്‌ലി ചുറ്റുമൊന്ന് കണ്ണോടിച്ചു..ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തതും അവൾ ഫോണെടുത്ത് മിച്ചുവിന്റെ ഫോട്ടോ നോക്കിയിരുന്നു..

എവിടെയാ മിച്ചു നീ..എന്തിനാ എന്നെ ഒഴിവാക്കി പോയെ..നിനക്കൊരിക്കലും ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് എനിക്കറിയാം..ഞാൻ കണ്ടെത്തും മിച്ചു നിന്നെ..നീ എവിടെയാണെങ്കിലും..അതിന് വേണ്ടി മാത്രമാണ് ഇഷ്ടല്ലാഞ്ഞിട്ടും അയാളുടെ മഹർ ഞാൻ സ്വീകരിച്ചത്..love u michu.. and i miss uu.. തണുത്ത കാറ്റ് അടിച്ചപ്പോഴാണ് അവളുടെ ശ്രദ ഫോണിൽ നിന്നും ബാൽക്കണിയിലോട്ട് പോയത്.. ഈ ഡോർ അടക്കാതെയാണോ ഞാനിന്നലെ കിടന്നേ..ആ കാർക്കോടകനോട് ചൂടായി വാശിപ്പുറത് കിടന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ല.. അവൾ അങ്ങോട്ട് പോയതും അവിടെ സ്വിങ് ചെയറിൽ ഇരുന്നുറങ്ങുന്ന ഷാനുവിനെ കണ്ടു.. ഇങ്ങേര് ഇന്നലെ ഇവിടെയാണോ കിടന്നേ..ആ അയാള് എവിടെ കിടന്നാലും എനിക്കിപ്പൊ എന്താ.. എന്റെ സന്തോഷവും സമാധാനവും കളഞ്ഞിട്ട് താനങ്ങനെ സുഖായിട്ട് കിടന്നുറങ്ങണ്ടടു കാർക്കോടകാ.. അവൾ നേരെ ചെന്ന് ബാൽക്കണിയിലോട്ടുള്ള ഡോർ വലിച്ചടച്ചു..അതിന്റെ ശബ്ദം കേട്ട് അവൻ ഞെട്ടിക്കൊണ്ടു കണ്ണ് തുറന്നതും മുന്നിൽ അവളെ കണ്ടു..

അടഞ്ഞു കിടക്കുന്ന ഡോറിനെയും അവളെയും മാറി മാറി നോക്കിക്കൊണ്ട് അവൻ സ്വിങ് ചെയറിൽ നിന്നും ചാടിയെണീറ്റു.. വന്ന് കേറീട്ടില്ല അപ്പോഴേക്കും ഇവിടെയുള്ള സാധനങ്ങളൊക്കെ അടിച്ചു പൊട്ടിക്കോടി നീ.. ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും..അത് ചോദിക്കാൻ താനാരാ.. Dii dii മോളെ..നിന്റെ ഈ അഹങ്കാരം കുറക്കാൻ എനിക്കറിയാഞ്ഞിട്ടല്ല..നീയൊരു പെണ്ണായി പോയി.. ഇല്ലേൽ താനെന്തോ ചെയ്യും.. പോകാൻ നിന്ന അവൻ അവളുടെ വർത്താനം കേട്ട് അവളുടെ അടുത്തോട്ട് വന്ന് അവളുടെ കൈ പിടിച്ച് തിരിച്ച് ചുമരിനോട് ചേർത്ത് നിർത്തി.. കയ്യിന്ന് വിടടു.. അവന്റെ കയ്യിൽ നിന്നും കൈ വിടുവിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അവൻ കൂടുതൽ പിടി മുറുക്കകയാണ് ചെയ്തത്.. അധികം വെളച്ചിലെടുത്താലുണ്ടല്ലൊ പിന്നെ വെളച്ചിലെടുക്കാൻ നീയുണ്ടായെന്ന് വരില്ല അതെനിക്ക് നന്നായി അറിയാം..തന്റെ കാര്യം സാധിച്ചെടുക്കാൻ താൻ ആരെ വേണേലും എന്തും ചെയ്യാൻ മടിക്കില്ല..അതോണ്ടാണല്ലോ ഞാനിപ്പോ അനുഭവിക്കുന്നത്..

അവളിൽ നിന്നും വിട്ട് മാറി അവൻ പോകാൻ നിന്നതും അവൾ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിന്നു.. താനെന്താ ഉദ്ധേശിച്ചേ.. ഓ ഒന്നും അറിയാത്തൊരു പുണ്യാത്മാവ്..തന്റെ ഉള്ളിലെ ഈ നശിച്ച മൃഗത്തെ ഞാൻ പുറത്ത് കൊണ്ട് വരും..താൻ നോക്കിക്കോ.. അവൾ അവിടെ നിന്ന് പോയിട്ടും അവൻ അവിടെ തന്നെ നിന്നു.. അവൾ പറഞ്ഞതിന്റെ പൊരുൾ അവൻക്ക് അപ്പോഴും മനസ്സിലായിരുന്നില്ല.. ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഷാനു താഴോട്ട് ചെന്നപ്പോ അവളും മറിയയും കൂടി ബ്രേക്ക് ഫാസ്റ്റ് ഒക്കെ ടേബിളിൽ കൊണ്ടന്ന് വെക്കുന്നുണ്ടായിരുന്നു.. ഡാ നീയിന്ന് ഓഫീസിൽ പോകുന്നുണ്ടോ.. മറിയയുടെ ചോദ്യം കേട്ട് അവൾ തലയുയർത്തി മറിയ നോക്കുന്നിടത്തേക്ക് നോക്കി..ക്രീം കളർ പാന്റും ഗ്രീൻ കളർ ഷർട്ടും ആയിരുന്നു അവന്റെ വേഷം.. അവൻ അവളെ നോക്കാതെ ടേബിളിൽ വന്നിരുന്നു.. ഞാനെന്തിന് ലീവെടുക്കണം..അല്ലേൽ തന്നെ എനിക്കവിടെ ഇഷ്ടം പോലെ വർക്കുണ്ട്.. പറയുന്നതിനിടയിൽ അവൻ തന്നെ പാത്രത്തിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് എടുത്ത് കഴിക്കുന്നുണ്ട്..

അല്ലടാ ഇന്നലെ കല്യാണം കഴിഞ്ഞിട്ടല്ലേയുള്ളൂ..നിനക്ക് ഇവളെ കൂട്ടി പുറത്തോട്ടൊക്കെ ഒന്ന്.. Enough.. അവരെ പറയാൻ അനുവദിക്കാതെ കഴിച്ചോണ്ടിരിക്കുന്ന പാത്രം നീക്കി വെച്ച് കൊണ്ട് അവൻ ചെയറിൽ നിന്നും എണീറ്റു.. ഉമ്മാനോട് ഞാനിന്നലെ പറഞ്ഞതൊക്കെ മറന്നോ..അതോ ഇനി ഇവളാണോ ഉമ്മാക്ക് ഈ ഐഡിയ ഒക്കെ പറഞ്ഞു തന്നേ.. എടി..ഞാനും നീയും കൂടി ഒരു ജീവിതം തുടങ്ങുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട..അതോണ്ട് ഇമ്മാതിരി ചീള് ഐഡിയാസും കൊണ്ട് എന്റെ അടുത്തേക്ക് വന്നാ.. മറിയ അവിടെ നിക്കുന്നത് കൊണ്ട് ഹെസ്‌ലി അവളുടെ ദേഷ്യം മുഴുവൻ കണ്ട്രോൾ ചെയ്ത് നിന്നു.. എനിക്കാരും ഇവിടെ ഐഡിയ ഒന്നും പറഞ്ഞു തന്നിട്ടില്ല..ഞാനെന്റെ മനസിലുള്ളത് പറഞ്ഞന്നേ ഒള്ളു..അതിന് നീ ഇവളുടെ മേക്കട്ട് കേറണ്ട..നീ കഴിച്ച് കഴിഞ്ഞെങ്കിൽ പോവാൻ നോക്ക്.. അവൻ അവരെ രണ്ട് പേരെയും ദേഷ്യത്തോടെ നോക്കിക്കൊണ്ട് കൈ കഴുകി മുകളിലോട്ട് തന്നെ പോയി..മറിയ അവൻ കഴിച്ച പാത്രം എടുത്ത് അടുക്കളയിലോട്ട് പോയതും ഹെസ്‌ലി വേഗം അവന്റെ അടുത്തോട്ട് പോയി..

എന്തോ ഫയൽ എടുത്ത് തിരിഞ്ഞതും ഡോറിൽ ചാരി കൈ കെട്ടി നിൽക്കുന്ന അവളെ കണ്ട് അവൻ നെറ്റി ചുളിച്ചു.. അവളെ മറി കടന്ന് അവൻ പോകാൻ നിന്നതും അവൾ അവന് തടസ്സമായി കൈ വെച്ചു.. ഹാ സാറ് അങ്ങനെയങ്ങ് പോയാലോ..താഴെ വെച്ച് വല്യ ഡയലോഗ് ഒക്കെ അടിക്കുന്നത് കേട്ടല്ലോ.. ഒരു പരിഹാസ രൂപേണ പറഞ്ഞു കൊണ്ട് അവൾ കയ്യെടുത്തു.. ഞാൻ തന്നോട് എപ്പോഴെങ്കിലും പറഞ്ഞിരുന്നോ എനിക്ക് തന്റെ കൂടെ ഊര് ചുറ്റാൻ ആഗ്രഹമുണ്ടെന്ന്..തന്റെ കൂടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്ന്..പറഞ്ഞിരുന്നോ..ഇല്ലല്ലോ..പിന്നെ താനെന്തിനാ അങ്ങനെയൊക്കെ പറഞ്ഞെ.. ഹും..നിന്നെ പോലെയുള്ളവളുമാരുടെ മനസിലിരുപ്പൊക്കെ എനിക്ക് നന്നായിട്ടറിയാം.. ആണുങ്ങളെ മയങ്ങിയെടുക്കാൻ നീ ഭയങ്കര മിടുക്കിയാണല്ലോ.. എന്താടോ താൻ പറഞ്ഞെ.. അവൾ അവന് നേരെ കൈ ഉയർത്തിയതും അവൻ ആ കൈ തടഞ്ഞിട്ട് അവളുടെ കരണം നോക്കിയൊന്ന് പൊട്ടിച്ചു.. വേണ്ടാ വേണ്ടാന്ന് വെച്ചപ്പോ നിനക്ക് കിട്ടിയേ പറ്റു അല്ലെ..ഇന്നത്തോടെ തീർന്നോണം നിന്റെയീ അഹങ്കാരം..ഇല്ലേൽ..അറിയാല്ലോ നിനക്കെന്നെ.. അവളുടെ നേരെ വിരൽ ചൂണ്ടി അവൻ പുറത്തോട്ട് പോയി..ഒരു തരം മരവിപ്പോടെ അവൾ ബെഡിലോട്ടിരുന്നു..

അവൻ തല്ലിയതിലല്ല അവൻ പറഞ്ഞ വാക്കിലാണ് അവൾ തളർന്ന് പോയത്.. "ആണുങ്ങളെ മയക്കിയെടുക്കാൻ ഞാൻ മിടുക്കിയാണത്ര.".ഏതാണിനെ മയക്കിയെടുക്കുന്നതാ ഓൻ കണ്ടത്.. ഓർക്കുന്തോറും അവളുടെ കണ്ണിലൂടെ കണ്ണീർ ചാലിട്ടൊഴുകി.. ഓഫീസിൽ എത്തിയപ്പോഴും അവന്റെ മനസ്സ് ആകെ അസ്വാസ്തമായിരുന്നു.. ഛെ..എന്നാലും തല്ലേണ്ടിയിരുന്നില്ല..കൂടി പോയൊന്നൊരു സംശയം..പിന്നെ ഓള്ടെ വർത്താനം കേട്ടാ ആർക്കായാലും ഒന്ന് കൊടുക്കാൻ തോന്നും..ആ എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.. അവൻ മൈൻഡ് ഒന്ന് കൂൾ ആക്കി വർക്കിൽ ശ്രദ്ധിക്കാൻ തുടങ്ങിയതും വീണ്ടും അവളുടെ ഓർമ മനസ്സിലോട്ടു വന്നതും അവൻ ചെയ്യുന്ന വർക്ക് അവിടെ ഇട്ടിട്ട് ചെയറിലോട്ടു ചാരിയിരുന്നു.. ഹെസ്‌ലിനെ താഴോട്ട് കാണാത്തത് കൊണ്ട് അവളെ അന്വേഷിച്ചു മുറിയിൽ വന്നതാണ് ലിയ..ജനലിലൂടെ പുറത്തോട്ട് നോക്കിയിരിക്കുന്ന അവളെ കണ്ടതും ലിയ അവളുടെ അടുത്തോട്ട് പോയി.. ഇത്തൂ.. അവൾ വിളിച്ചതും ഹെസ്‌ലി തിരിഞ്ഞു നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും ലിയ ടെൻഷനായി..

ഇത്തൂ..എന്തിനാ കരയുന്നെ... അവൾ ഹെസ്‌ലിയുടെ മുഖം പിടിച്ചു അവളുടെ നേരെ തിരിച്ചതും കവിളിൽ അവൻ തല്ലിയ പാട് കണ്ടു.. അള്ളോ എന്താ കവിളത്ത്..ആകെ ചുമന്ന് ഇരിക്കുന്നല്ലോ.. ഹേയ്..അതൊന്നുല്ല്യ..ബാത്‌റൂമിൽ കാലൊന്നു സ്ലിപ് ആയി..അപ്പൊ മുഖം പോയി ചുമരിൽ അടിച്ചതാ.. നോക്കണ്ടേ ഇത്തൂ..വേദനയുണ്ടോ.. ഇപ്പൊ കുറവുണ്ട്..അല്ല നീയന്തിനാ വന്നേ.. ഇത്തൂനെ താഴോട്ട് കാണാൻ ഇല്ലാത്തോണ്ട് നോക്കി വന്നതാ.. ഞാനിവിടെ ചുമ്മാ ഓരോന്ന് ആലോചിച്ചു ഇരുന്നതാ..നീ ചെന്നോ ഞാൻ വരാം.. വേഗം വരണേ.. ഓ..വരാം.. അവൾ പോയതും അവളുടെ മുഖം മങ്ങി.. ഇവരുടെയൊക്കെ എന്ത് നല്ല സ്വഭാവാ.. പിന്നെ ഈ കാർക്കോടകന്റെ സ്വഭാവം മാത്രം എന്താ ഇങ്ങനെ.. അവൾ താഴോട്ട് ചെന്നപ്പോ മറിയയും ലിയയും കൂടി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.. ആ വന്നോ..ഇങ്ങോട്ട് വാ.. ഉപ്പ എന്തെ ഉമ്മ.. ഉപ്പ പുറത്തോട്ട് പോയി..അല്ലേലും മൂപ്പര്ക്ക് വീട്ടിൽ ഇരിക്കാൻ നേരം ഉണ്ടാവാറില്ല.. അതോണ്ടൊന്നും അല്ല ഇത്തു..പുറത്തോട്ട് പോയാ ഉമ്മാന്റെ ഈ അവിഞ്ഞ മോന്ത കാണേണ്ടി വരില്ലല്ലോ..

ഇജ്ജ് ന്റെ അടുത്ത്ന്ന് വാങ്ങിക്കും ട്ടാ.. അവരുടെ രണ്ട് പേരുടെയും സംസാരം നോക്കി നിക്കായിരുന്നു അവൾ.. മോളെന്താ ഒന്നും മിണ്ടാത്തെ.. ഹേയ് ഒന്നുല്ല്യ.. എനിക്കറിയാം..മോൾക്ക് ഈ കല്യാണത്തിന് ഇഷ്ടം ആയിരുന്നില്ലാന്ന്..ഒരു തരത്തിൽ നോക്കിയാൽ എന്റെ സ്വാർത്ഥതയാണ് ഈ കല്യാണമെന്ന് വേണേൽ പറയാം.. ഉമ്മ എന്താ പറയുന്നേ..എനിക്കൊന്നും മനസ്സിലാവുന്നില്ല.. വൈകാതെ നിനക്കൊക്കെ മനസ്സിലാവും..ഷാനു അവനൊരു പാവാ..ഈ കാണുന്ന ദേഷ്യവും വാശിയുമൊക്കെ വെറും അഭിനയാ.. അല്ലുമ്മാ..ഇതൊന്നും അഭിനയമല്ല..ഉമ്മാന്റെ മോന്റെ മനസിലിരുപ്പ് ഞാൻ പുറത്ത് കൊണ്ടരും.. മനസ്സിൽ പറഞ്ഞോണ്ട് അവൾ അവരെ നോക്കിയിരുന്നു.. മോളെന്താ ഒന്നും മിണ്ടാത്തേ.. ഹേയ്.. ഞാനെന്ത് പറയാനാ.. മോൾക്കെ അവനെ മാറ്റാൻ പറ്റു.. അവൻ മാറുമെന്ന് എനിക്കുറപ്പുണ്ട്.. ആ മൂന്നാളും കൂടി ആരെ തട്ടാനുള്ള കൊട്ടേഷനാ ചർച്ച ചെയ്യുന്നേ.. ഉമ്മ ഉപ്പാനെ തട്ടി വേറെ കെട്ടിയാലോന്ന് ആലോജിക്കാ.. ലിയ നിനക്കിത്തിരി കൂടുന്നുണ്ട് പെണ്ണെ.. ഇവള് പറഞ്ഞത് സത്യാണോടി..

എന്നാ ഞാൻ രക്ഷപ്പെട്ടു.. അത് കേട്ട് മറിയ അവരെ തറപ്പിച്ചു നോക്കിയതും ലിയയും ഹെസ്‌ലിയും ചിരി കടിച്ചു പിടിച്ചു നിന്നു.. ദേ മനുഷ്യ കുട്ട്യോൾ നിക്കുന്നതോണ്ട് ഇങ്ങള് രക്ഷപ്പെട്ടു..ഇനി മറിയെ കൊറിയെ എന്നും വിളിച്ചോണ്ട് ഇങ്ങോട്ട് വാ.. Dii മറിയെ പിണങ്ങല്ലേഡി..ഞാൻ വെറുതെ പറഞ്ഞതല്ലേ.. അവരെ നോക്കിയൊന്ന് കണ്ണ് ചിമ്മിയിട്ട് അയാൾ മറിയയുടെ പിന്നാലെ പോയി.. രാത്രി വളരെ വൈകിയാണ് ഷാനു വീട്ടിൽ എത്തിയത്..മറിയയാണ് അവന് ഡോർ തുറന്ന് കൊടുത്തത്.. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..ആരോടുള്ള വാശി തീർക്കാനാ നീ ഈ നേരത്ത് കേറി വരുന്നേ.. അവൻ ഒന്നും മിണ്ടാതെ മുകളിലോട്ട് കയറി.. ചോറ് കഴിച്ചിട്ട് പൊയ്ക്കോ.. എനിക്ക് വേണ്ട..ഞാൻ കഴിച്ചതാ.. അവനെ നോക്കി ഒന്ന് നേടുവീർപ്പിട്ട് അവർ റൂമിലോട്ട് പോയി.. ഡോർ തുറന്നതും കട്ടിലിൽ ഹെസ്‌ലി കിടക്കുന്നുണ്ടായിരുന്നു..ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ടെങ്കിലും ഡിം ലൈറ്റിൽ അവളുടെ മുഖം വ്യക്തമായി കാണാമായിരുന്നു.. അവൻ പതിയെ അവളുടെയടുത്ത് മുട്ട് കുത്തിയിരുന്നു..പതിയെ അവൻ അടിച്ച കവിളിൽ അവൻ കൈ വെച്ചതും നീറ്റൽ കാരണം അവളൊന്ന് നെറ്റി ചുളിച്ചു.. സോറി.. അത്രയും പറഞ്ഞു അവൻ ബാൽക്കണിയിലോട്ട് നടന്നു.. ബാൽക്കണിയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്.. ഷാനു അവിടെ പുറത്തോട്ട് നോക്കി നിന്നു.. മിച്ചു എവിടെ??? പെട്ടന്ന് ഹെസ്‌ലിയുടെ ശബ്ദം കേട്ടതും അവനൊന്ന് തിരിഞ്ഞു നോക്കി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story