💖 HeZliN💖: ഭാഗം 36

Hezlin

രചന: Jumaila Jumi

ബാൽക്കണിയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്.. ഷാനു അവിടെ പുറത്തോട്ട് നോക്കി നിന്നു.. മിച്ചു എവിടെ??? പെട്ടന്ന് ഹെസ്‌ലിയുടെ ശബ്ദം കേട്ടതും അവനൊന്ന് തിരിഞ്ഞു നോക്കി.. What?? തനിക്കെന്താ ചെവി കേൾക്കൂലെ.. എന്റെ മിച്ചു എവിടേന്ന്.. ഇത്തവണ അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.. ടോ തന്നോടാ ചോദിച്ചെ ..മിച്ചുന്ന് എവിടേന്ന് മിച്ചു എവിടേന്ന് എനിക്കറീല.. പക്ഷെ ഓനെന്തിനാ പോയേന്ന് എനിക്കറിയാവുന്ന പോലെ നിനക്കും അറിയാല്ലോ.. ഇല്ല..ഞാൻ വിശ്വാസിക്കൂല..തനിക്കറിയാം അവനെവിടെയാന്ന്.. തന്നെ വിശ്വാസിപ്പിക്കേണ്ട കാര്യം എനിക്കില്ല.. അവൻ അവിടെ നിന്നും പോകാൻ നിന്നതും അവൾ കൈ പിടിച്ച് അവനെ മുന്നിലോട്ട് നിർത്തിച്ചു.. ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നിട്ട് താനിവിടുന്ന് പോയാ മതി.. ഇതിൽ കൂടുതലൊന്നും എനിക്ക് തന്നോട് പറയാനില്ല.. ഇല്ല..താൻ പറയുന്നതൊക്കെ നൊണയാ..എന്നോട് പക വീട്ടാൻ താൻ ഏതറ്റം വരെയും പോകുമെന്ന് എനിക്കറിയാം.. അന്ന് തന്റെ ഓഫീസിലെ ആ പ്രശ്നത്തിന് ശേഷം താൻ ഒതുങ്ങി നിന്നപ്പോ തനിക്ക് എന്നോടുള്ള ദേഷ്യം ഒക്കെ മാറിയിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയെ...

പക്ഷെ എന്നോട് പകരം വീട്ടാൻ താൻ എന്റെ കല്യാണം വരെ കാത്ത് നിക്കായിരുന്നു എന്ന് ഞാനറിഞ്ഞില്ല.. അവളുടെ ഓരോ വാക്കിലും അവൻ ഷോക്കായി നിക്കാണ്.. ഒരിക്കലും അവൻ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളാണ് അവളിപ്പോ പറഞ്ഞോണ്ടിരിക്കുന്നത്.. എന്താടോ തന്റെ നാവിറങ്ങി പോയോ..അല്ലേലും സത്യങ്ങളെല്ലാം വിളിച്ച് പറയുമ്പോ ആർക്കായാലും ഉത്തരം മുട്ടും..തന്നെ പോലെ ഒരു വൃത്തികെട്ട മകൻക്കാണല്ലോ തന്റെ ഉമ്മ ജന്മം കൊടുത്തത്.. നിർത്തടി..പറഞ്ഞ് പറഞ്ഞ് നീയെങ്ങോട്ടാ ഈ കേറി പോകുന്നേ..നീയിപ്പോ ഇവിടെ കിടന്ന് കൊറേ ഡയലോഗ് അടിച്ചില്ലേ..അതൊക്കെ സത്യാ..ഇനിപ്പോ അതൊന്നും സത്യമല്ലാന്ന് പറഞ്ഞു നിന്റെ മുന്നിൽ സത്യം തെളിയിക്കാനൊന്നും എന്നെ കിട്ടില്ല..താൻ വേണേൽ വിശ്വസിച്ചാൽ മതിയെടി..നീയെന്നെ വിശ്വസിച്ചില്ലാന്ന് വെച്ച് എനിക്കൊരു ചുക്കും സംഭവിക്കാൻ പോണില്ല.. അപ്പൊ പറയെടു..എന്റെ മിച്ചു ജീവനോടെ ഉണ്ടോ..അതോ താൻ കൊന്നോ അവനെ.. അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവൾ ചോദിച്ചതും..

ഹാ..ഞാൻ അവനെ കൊന്നു..ഇനിയെന്താ നിനക്കറിയേണ്ടെ.. എന്നും പറഞ്ഞു ഷർട്ടിൻ മേലെയുള്ള അവളുടെ കൈ അവൻ ബലമായി പിടിച്ചു മാറ്റി.. എത്ര പറഞ്ഞാലും തലയിൽ കയറില്ലാന്ന് വെച്ചാ ഞാനെന്ത് ചെയ്യാനാ.. പിറു പിറു പിറുത്തോണ്ട് അവൻ റൂമിന് വെളിയിലോട്ട് പോയി.. അവൻ പറഞ്ഞത് സത്യമാണെങ്കിൽ..അല്ല സത്യം തന്നെയാണ്..അവന്റെ കണ്ണുകൾ പറയുന്നുണ്ട് അവൻ പറയുന്നത് സത്യമാണെന്ന്..അപ്പൊ മിച്ചു..അവൻ എന്നെ ചതിച്ചത് തന്നെയാണോ..അല്ലെങ്കിൽ പിന്നെ അവനെവിടെ.. ഇതേ സമയം മറ്റൊരിടത്ത്.. ടാ അവൻ എഴുന്നേൽക്കുമ്പോൾ ഈ ഭക്ഷണം അവന് കൊടുത്തേക്ക്..രണ്ട് ദിവസമായില്ലേ ഈ ഇരുത്തം തുടങ്ങിയിട്ട്.. അണ്ണാ..എത്ര ദിവസം ഇവനെ ഇവിടെ നിർത്തണം എന്ന് പറഞ്ഞോ.. നമ്മളെന്തിനാ അതൊക്കെ അന്വേഷിക്കുന്നെ നമ്മൾ ചോദിക്കുന്ന ക്യാഷ് തരുന്നില്ലേ അവര്.. പിന്നെന്താ.. എന്നാലും.. താന് അധികം നിന്ന് ഡയലോഗ് അടിക്കാതെ ആ ഗ്ലാസ് ഇങ്ങെടുക്ക്.. ബാക്കിയുള്ളവന്മാരൊക്കെ എവിടെ.. അപ്പുറത്തുണ്ട് ഞാൻ വിളിച്ചോണ്ട് വരാം.. നാല് തടിമാടന്മാർ അങ്ങോട്ട് വന്നു..

അവർ അഞ്ച് പേരും ചേർന്ന് വെള്ളമടിക്കാൻ തുടങ്ങി.. അപ്പോഴാണ് അവിടെ ചെയറിൽ കെട്ടിയിരിക്കുന്ന മിച്ചു പതിയെ കണ്ണ് തുറന്നത്..അവൻ ചുറ്റും നോക്കിയപ്പോ അഞ്ച് പേരവിടെ ഇരുന്ന് വെള്ളമടിക്കുന്നത് കണ്ടു..അവരെന്തോ സംസാരിക്കുന്നത് കണ്ടതും അവൻ ചെവി വട്ടം പിടിച്ചു അവർ പറയുന്നത് കേട്ടു.. അല്ല അണ്ണാ ഇവനെ എന്തിനാ പിടിച്ചോണ്ട് വന്നേ..അണ്ണൻ വന്ന് ഒരുത്തനെ പൊക്കാനുണ്ടെന്ന് പറഞ്ഞപ്പോ ഒന്നും ചോദിക്കാതെ ചാടി പുറപ്പെട്ടതാ.. പ്ലാസ്റ്റിക് ഗ്ലാസിലെ മദ്യം ഒറ്റയടിക്ക് വലിച്ചു കുടിച്ചു അയാൾ പറഞ്ഞു.. സത്യം പറഞ്ഞാ വ്യക്തമായ കാരണം എനിക്കും അറിയില്ല..ഇവന്റെ തന്നിട്ട് കുറച്ച് ദിവസത്തിന് ഇവനെ നമ്മടെ ക്സ്റ്റടിയിൽ വെക്കണമെന്ന് പറഞ്ഞ് സാർ കുറച്ച് നോട്ട് കെട്ട് എന്റെ കയ്യിലോട്ട് തന്നപ്പോ വേറെയൊന്നും ഞാൻ ചോദിച്ചില്ല.. അല്ലേലും പണം കിട്ടിയ പിന്നെ നമുക്കെന്താ..അല്ലെ അണ്ണാ.. ആ അത് ശരിയാ..പക്ഷെ ആരുടെയോ കല്യാണം മുടങ്ങണമെന്നും അത് വരെ ഇവൻ ഇവിടെ കിടക്കട്ടെന്നൊക്കെ ആരോടോ സാറ് ഫോൺ വിളിച്ചു പറയുന്നതൊക്കെ കേട്ടു..

കൂട്ടത്തിൽ ഒരുത്തൻ അവിടെന്ന് എണീറ്റതും അവൻ മിച്ചു കണ്ണ് തുറന്നത് കണ്ടു.. അണ്ണാ ദേ അവൻക്ക് ബോധം വന്നു.. അവരുടെ തലവൻ എഴുന്നേറ്റ് അവന്റെ അടുത്തോട്ട് ചെന്നു.. ഓ എഴുന്നേറ്റോ..രണ്ട് ദിവസായില്ലേ ഈ ഇരുത്തം തുടങ്ങീട്ട് ന്നാ ഇത് തിന്നോ.. അയാൾ കൊണ്ടന്ന ഭക്ഷണം അവൻക്ക് നേരെ നീട്ടി..എന്നാൽ അവനത് വാങ്ങാൻ തയ്യാറിയില്ല... ഓ വേണ്ടേൽ വേണ്ട..വെശക്കുമ്പോ താനെ ചോദിച്ചോളും നിങ്ങളൊക്കെ ആരാ..എന്നെ എന്തിനാ ഇവിടെ പിടിച്ചു വെച്ചേക്കുന്നെ.. ഹാ കിടന്ന് പെടക്കാതെടാ ചെറുക്കാ... സമയം ആവുമ്പോ നിന്നെ അങ്ങ് വിട്ടയക്കും അത്രേം അറിഞ്ഞാ പോരെ.. പോരാ..എന്നെയിവിടെ പിടിച്ച് കെട്ടിയേക്കുന്ന കാരണം എനിക്കറിഞ്ഞേ പറ്റു.. ടാ വെറുതെ ഞങ്ങളെ കൈക്ക് പണിയുണ്ടാക്കാതെ അടങ്ങി കെടന്നോ അവിടെ.. ഇല്ലേൽ താനെന്തോ ചെയ്യും..ധൈര്യം ഉണ്ടേൽ എന്നെ അഴിച്ചു വിടെടാ പുല്ലേ.. നിന്റെയീ വാശിയും വീറുമൊക്കെ നല്ലതന്നെയാ..പക്ഷെ അത് ഈ എന്നോട് വേണ്ട.. അയാള് പുറത്തോട്ട് പോയതും മിച്ചു ഓരോന്ന് വിളിച്ച് പറഞ്ഞെങ്കിലും അതാരും മൈൻഡ് ചെയ്തില്ല..

കുറച്ച് കഴിഞ്ഞതും പുറത്തോട്ട് പോയ ആള് തിരികെ വന്നു.. ടാ എന്നെ തുറന്ന് വിടുന്നതാ നിനക്ക് നല്ലത്..എന്നെ നിങ്ങൾക്ക് ശരിക്കുമറിയില്ല.. നിന്നെ അഴിച്ചു വിടാനുള്ള ആള് ദേ ഇപ്പൊ എത്തും..അയാളോട് മതി ഇനി നിന്റെ ചോദ്യവും പറച്ചിലും.. ഏകദേശം അരമണിക്കൂർ കഴിഞ്ഞതും മിച്ചുവിനെ പൂട്ടിയിട്ട റൂം തുറന്നു..അപ്പോഴും അവൻക്ക് കൊടുത്ത ഭക്ഷണം അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു..വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മിച്ചു അങ്ങോട്ട് നോക്കി..അവിടെ ഒരു രൂപം അവന്റെയടുത്തേക്ക് നടന്ന് വരുന്നുണ്ടായിരുന്നു.. എന്താ മിസ്ബാഹ് ഇങ്ങനെയൊരു അറ്റാക്ക് നീ പ്രതീക്ഷിച്ചു കാണില്ല അല്ലെ.. പതിയെ ആ രൂപം അവന്റെ മുന്നിൽ വന്ന് നിന്നു.. അവൻ മനസ്സിലാവാതെ അയാളെ നോക്കി.. Oh sorry. തനിക്കെന്നെ മനസ്സിലാവാൻ വഴിയില്ല..നമ്മൾ ഇതാദ്യമായിട്ടാ കാണുന്നെ..ഞാൻ അർഷിക് റസാഖ്.. താനാരായാലും എനിക്കെന്താ..എന്നെ എന്തിനാ പിടിച്ചു വെച്ചേക്കുന്നേ..മര്യാദക്ക് എന്നെ അഴിച്ച് വിടെടു.. അതോ ഇനി എന്നെ പേടിയായിട്ടാണോ താൻ എന്നെ കെട്ടിയിട്ടിരിക്കുന്നെ.

അത് കേട്ടതും അർഷിക്കിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. നിന്നെക്കൊണ്ട് എനിക്കൊരു ആവിശ്യമുണ്ടായിരുന്നു..പക്ഷെ അത് സാധിച്ചില്ല...പക്ഷെ നിന്നെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ധേശിച്ചിട്ടില്ല...തൽക്കാലം നീ കുറച് ദിവസം കൂടി ഇവിടെ കിടക്ക്.. അവൻ പോകാൻ നിന്നതും വീണ്ടും മിച്ചുവിനെ നോക്കി തിരിഞ്ഞു.. ആ പിന്നേയ്..ഒരു കാര്യം പറയാൻ മറന്നു..നീ കെട്ടാൻ നിന്നിരുന്ന പെണ്ണില്ലേ ഹെസ്‌ലിൻ...അവളുടെ കല്യാണം കഴിഞ്ഞുട്ടാ.. ആ കല്യാണം മുടക്കി അവളെയും അവളെ കുടുംബത്തെയും മുഴുവൻ നാണം കെടുത്താനായിരുന്നു ഞാൻ നിന്നെ പൊക്കിയത്..പക്ഷെ അപ്പോഴേക്കും അവൻ ആ അഹ്‌സാൻ പുണ്യാളനായി അവളെ അങ് കെട്ടി..അതൊരു കണക്കിന് എനിക്ക് ഗുണം ചെയ്തു..ഇനിപ്പോ രണ്ട് കുടുംബത്തെയും ഒറ്റയടിക്ക് അങ് തീർക്കാലോ.. എന്നും പറഞ്ഞു അവൻ മിച്ചുവിന്റെ കയ്യിലെ കെട്ടഴിച്ചു.. ഇതഴിച്ചെന്ന് വെച്ച് നിനക്കിവിടുന്ന് ഒരിക്കലും രക്ഷപ്പെടാൻ പറ്റില്ല..പക്ഷേ അവൻ പോയതും മിച്ചു ഇപ്പോഴും അവൻ പറഞ്ഞ വാക്കിൽ കുടുങ്ങി കിടക്കായിരുന്നു..

ഹെസ്‌ലി അവൾ ഷാനുവിനെ..ഹേയ് ഒരിക്കലുല്ല. അവൾക്കെങ്ങനെ എന്നെ മറക്കാൻ കഴിയും.. അവൻ ചെയറിൽ നിന്നും എണീറ്റ് അവിടെയുണ്ടായിരുന്ന ഒരു കട്ടിലിൽ പോയി കിടന്നു.. മാസങ്ങളും ദിവസങ്ങളും കഴിഞ്ഞു പോയി..ഹെസ്‌ലി ഷാനുവിന്റെ വീട്ടിലെ നല്ലൊരു മരുമകളും.ഉമ്മാക്കും ഉപ്പാക്കും നല്ലൊരു മകളും ലിയക്ക് നല്ലൊരു ഇത്തുവും ആയി അവൾ മാറി..പക്ഷെ ഒരു ഭാര്യ എന്ന നിലയിൽ അവൾ തീർത്തും പരാജിതയായിരുന്നു..അല്ല അവളങ്ങനെയാക്കി..അവനും.. മിച്ചുവിന്റെ കാര്യം അവിടെയിപ്പോ ആരും സംസാരിക്കാറില്ല...ഹെസ്‌ലിയുടെയും ശാനുവിന്റെയും ഇടയിലെ വഴക്കിന് ഇത് വരെ ഒരു കുറവും വന്നില്ല.. ഇന്ന് അവരെല്ലാവരും കൂടി ഹൈസാൻ്റെ കല്യാണത്തിന് ഡ്രെസ്സെടുക്കാൻ പോവാണ്.. ആങ്ങളയെ അങ്ങനെ കയറൂരി വിടാതെ അവളങ് പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു..രാവിലെ തന്നെ എല്ലാവരും പോകാൻ റെഡിയായി നിന്നു.. ഹൈസാനും സൈനബയും കൂടി ഇങ്ങോട്ട് വന്നിട്ട് അവരെല്ലാവരും കൂടി ഒന്നിച്ച് പോകാനാണ് പ്ലാൻ ചെയ്തത്..

ഷാനു ആദ്യം തന്നെ ഇല്ലാന്ന് പറഞ്ഞു വീട്ടിൽ തന്നെ ഇരുന്നു..എല്ലാവരും റെഡി ആയി വന്നപ്പോഴാണ് കാറിൽ ഒരാൾക്ക് കയറാൻ സ്പേസ് ഇല്ലാതെ വന്നത്..ഹെസ്‌ലി ഒഴിച്ച് ബാക്കിയെല്ലാവരും കയറി..വേറൊരു കാർ എടുക്കാന്ന് വെച്ചാൽ അതിലോട്ടുള്ള ആളും ഇല്ല..അപ്പോഴാണ് ഖാസിം ഒരു തീരുമാനം പറഞ്ഞത്.. ഹെസ്‌ലി മോള് എന്നാ ഷാനുവിന്റെ ഒപ്പം വരട്ടെ..അവന്റെയടുത്ത് ഏതായാലും ബൈക്ക് ഉള്ളതല്ലേ.. അത് കേട്ടതും അവര് രണ്ട് പേരും പരസ്പരം നോക്കി.. ഹേയ് അതൊന്നും ശരിയാവില്ല..നമ്മക്ക് അഡ്ജസ്റ്റ് ചെയ്ത് പോവാം ഉപ്പ.. ഹെസ്‌ലി ഇപ്പൊ തന്നെ ഇതിൽ ഫുൾ ആണ്..ഇനിയെങ്ങനെ ഇതിൽ കയറാ.. എന്നാ ലിയ ബൈക്കിൽ വരട്ടെ.. അയ്യടാ എന്നെക്കൊണ്ടൊന്നും വയ്യ ആ വെയിലും കൊണ്ട് വരാൻ.. Dii പ്ലീസ്.. എനിക്ക് ഓഫീസിൽ പോവാനുണ്ട്.. ആ ഇത് കഴിഞ്ഞിട്ട് നീ പോയാ മതി.. ഉപ്പ അത് പിന്നെ.. നീയൊന്നും പറയണ്ട..മോളേം കൊണ്ട് നേരെ ഷോപ്പിലോട്ട് പോര്.. അവര് പോയതും അവൻ ഡ്രസ്സ് മാറി കീയും എടുത്ത് വന്നു.. വണ്ടി സ്റ്റാർട്ട് ചെയ്തിട്ടും അവൾ കയറാതെ അങ്ങനെ നിന്നു.. ഇനി നിനക്ക് കയറാൻ വേറാരെങ്കിലും വരേണ്ടി വരോ..കയറടി ഇങ്ങോട്ട്.. അവൾ വേഗം അവന്റെ പിറകിൽ കയറി ഇരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story