💖 HeZliN💖: ഭാഗം 38

Hezlin

രചന: Jumaila Jumi

അവർ വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു.. നിങ്ങള് ഇത്രേം നേരം എവിടെയായിരുന്നു.. ഷാനു അവളെയൊന്ന് നോക്കി..അവളതൊന്നും മൈൻഡ് ചെയ്യാതെ അകത്തോട്ട് കയറി.. ഇവളല്ലേ വിളിച്ച് പറഞ്ഞേ ഞങ്ങളോട് ഫുഡ് കഴിച്ചിട്ട് വരാൻ.. ലിയയെ ചൂണ്ടി അവൾ പറഞ്ഞതും ലിയ അതേയെന്ന രീതിയിൽ തലയാട്ടിയിട്ട് അവളുടെ കയ്യിലുള്ള ലോലിപോപ് തിന്നാൻ തുടങ്ങി. അതിന് ഇത്രേം നേരം വേണോ.. പിന്നേ.. ആ ഹോട്ടലിലെ ഫുഡൊക്കെ കഴിച്ച് തീർക്കണമെങ്കിൽ ഇത്തിരി ടൈം എടുക്കൂലെ.. ഷാനു അതും പറഞ്ഞോണ്ട് അവിടെ സോഫയിൽ പോയിരുന്നു..അവൾ അവനെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചു..ഇവരുടെ കോപ്രായങ്ങളൊക്കെ നോക്കിക്കോണ്ടിരിക്കായിരുന്നു ബാക്കിയുള്ളോർ..രാത്രി ഫുഡ് ഒക്കെ കഴിച്ചിട്ടാണ് ഹൈസാനും സൈനുമ്മിയും പോയത്.. ഹെസ്‌ലി റൂമിലോട്ട് പോയതും ലിയ അവളുടെ പിറകെ പോയി അവളെ പിടിച്ചു വെച്ചു.. എന്താടി.. അല്ല ഇത്തൂ..ഇന്നെന്താ നടന്നേ.

അവൾ ഒന്നും മനസ്സിലാവാതെ ലിയയെ നോക്കി.. എന്ത് നടക്കാൻ.. അല്ല ഇങ്ങള് രണ്ടാളും ഷോപ്പിലോട്ട് വന്നപ്പോ ഇങ്ങളെ മുഖം ആകെ ചുവന്ന് നിന്നിരുന്നു..ഇക്കൂനെ നോക്കിയപ്പോ ഓൻ ഇടക്കിടെ ഇങ്ങളെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു..എന്താ സംഭവം ഉമ്മാ... ഹെസ്‌ലി അവളെ നോക്കി താഴോട്ട് നീട്ടി വിളിച്ചതും അവൾ ഹെസ്‌ലിയുടെ വായ പൊത്തി.. അതിന് ഇങ്ങളെന്തിനാ ഉമ്മാനെ വിളിക്കുന്നെ.. അനക്ക് ന്റെ മുഖം ചുവന്നതിന്റെ കാരണം അറിയണ്ടേ.. ഹേയ് വേണ്ട..വേണ്ടാത്തോണ്ടാ. ആയ് അങ്ങനെ പറഞ്ഞാലെങ്ങനെ..ഞാൻ പറഞ്ഞു തരാം.. വേണ്ടാന്നെ..വെറുതെ എന്തിനാ ഇങ്ങളെ ടൈം വെസ്റ്റാക്കുന്നേ.. ഓഹോ അങ്ങനെയാണല്ലേ.. മ്.. മ്.. ഹ്.. എന്നാ പോയിരുന്ന് പടിക്കടി..മൊട്ടെന്ന് വിരിഞ്ഞിട്ടില്ല അപ്പോഴാ ഓള്ടെ ഓരോ കൊനിഷ്ട് സംശങ്ങള്.. ഓ അല്ലേലും ഇങ്ങള് പഠിപ്പൊക്കെ കഴിഞ്ഞവരുടെ സ്ഥിരം ഡയലോഗ പടിക്കുന്നവരോട് പോയി പഠിക്കാൻ പറയല്..

ഇനി എന്നോടെന്തേലും ചോദിച്ചോണ്ട് വാ.. അവൾ പോയ വഴിയേ നോക്കിക്കൊണ്ട് ചിരിച്ചോണ്ട് അവൾ തിരിഞ്ഞതും അവൾ എന്തിലോ പോയി ഇടിച്ചു നിന്നു..മുഖം ഉയർത്തിയപ്പോ കണ്ടത് ശാനുവിനെയാണ്.. ഓ ഇങ്ങനെ പന പോലെ നിക്കാതെ ഒന്നങ്ങോട്ട് മാറിക്കൂടെ.. അവനെ തള്ളി മാറ്റി അവൾ റൂമിലോട്ട് പോവാൻ നിന്നതും അവൻ അവളുടെ ഷാൾ പിടിച്ച് വലിച്ച് അവന്റെ മുന്നിലോട്ട് നിർത്തി..പതിയെ അവളുടെ ഷാളിൽ പിടിച്ചിട്ട് അവൻ അവളെ അവന്റെ അടുത്തോട്ട് കൊണ്ട് വന്നു.. അവന്റെ മുഖം അവളുടെ കാതോരം അടുപ്പിച്ചതും അവൾ കണ്ണുകൾ ഇറുകെ അടച്ചു.. ലിയ ചോദിച്ചതിന് എന്താ മറുപടി പറയാഞ്ഞേ..മ്.. മ്.. പെട്ടന്ന് അവൾ കണ്ണുകൾ തുറന്നു.. അത്..ഞാൻ..എന്ത്..പറ.. ശ്.. അവളുടെ ചുണ്ടിൽ വിരൽ വെച്ച് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..പതിയെ ആ നോട്ടം അവളുടെ മൂക്കിൻ തുമ്പത്തും അവസാനം അവളുടെ അധരങ്ങളിലും വന്ന് നിന്നു..അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചതും അവൾ വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു ഒരു കൈ അവൻ പിടിച്ച ഷാളിലും മറ്റേ കൈ ടോപ്പിലും അമർത്തി പിടിച്ചു..

അവൻ അവളുടെ മുഖത്തോട്ട് ഊതിയതും അവൾ കണ്ണുകൾ തുറന്നു..പെട്ടന്ന് അവൾ ചുറ്റും നോക്കാൻ തുടങ്ങി.... ഹേ.. ആ കാർക്കോടകനിതെവിട പോയി..ഞാൻ കണ്ടതാണല്ലോ..ഇനി വല്ല സ്വപ്നം..ഛെ..ഞാനതിന് ഉറങ്ങിയൊന്നും ഇല്ലല്ലോ..എന്നാലും..എന്താ അങ്ങനെയൊക്കെ കണ്ടേ.. ഞാനിപ്പോ നിന്ന് കൊണ്ടും സ്വപ്നം കാണാൻ തുടങ്ങിയോ..എന്തായാലും റൂമിലൊന്ന് പോയി നോക്കാം.. അവൾ റൂമിൽ എത്തി ചുറ്റും നോക്കി.. ദോണ്ടെ ഇവിടിരുന്ന് ലാപ്പിൽ കളിക്കുന്നു..അപ്പൊ അവിടെ..ഓ..ഒക്കെക്കൂടി എനിക്ക് പ്രാന്താവും എന്ന് തോന്നുന്നു.. അവൾ ചവിട്ടി തുള്ളി അവിടെ നിന്നും പോയതും അവൻ ലാപ്പിൽ നിന്നും തലയുയർത്തി അവൾ പോയ വഴിയേ നോക്കി ചിരിച്ചു.. ബുദ്ധൂസ്.. എന്നാലും എന്തോണ്ടാ അങ്ങനെയൊക്കെ ഞാൻ കണ്ടേ..ഇനി എനിക്ക് അങ്ങേരോട് പ്രേമം..ഹേയ് അങ്ങനെയൊന്നും ഒരിക്കലും തോന്നില്ല.. ലിയ ഹാളിൽ ഇരുന്ന് tv കാണുമ്പോഴാണ് ഹെസ്‌ലി എന്തോ ആലോചിച്ചോണ്ട് വരുന്നത്.. ഹെലോ..എന്താ നട്ട് പോയ പോലെ നടക്കുന്നെ..

അപ്പോഴാണ് അവൾ ലിയനെ കാണുന്നത്.. നീയെന്താ ഇരുപത്തിനാല് മണിക്കൂറും എന്നെ ഒബ്സെർവ് ചെയ്യാൻ നടക്കാണോ..നിനക്ക് പോയി ഉറങ്ങിക്കൂടെ.. കുറച്ച് മുന്നേയല്ലേ എന്നോട് പോയി പഠിക്കാൻ പറഞ്ഞെ.. അതപ്പോ അല്ലെ..ഇപ്പോ ഞാൻ പറയുന്നു പോയി കിടന്നുറങ്ങാൻ.. ഹേ.. ഇതിന് കാര്യായിട്ട് എന്തോ പറ്റീട്ടുണ്ട്..പടച്ചോനേ മരുഭൂമിയില് മഞ്ഞു വീഴാൻ തൊടങ്ങിയോ..മിന്നിച്ചേക്കണെ.. അവൾ മുകളിലോട്ട് നോക്കി പറഞ്ഞിട്ട് tv ഓഫ് ചെയ്ത് റൂമിലോട്ട് പോയി.. മറിയ റൂമിൽ എത്തിയപ്പോ ഖാസിം എന്തോ ആലോചിച്ചോണ്ട് കിടക്കായിരുന്നു.. ഇങ്ങളെന്താ ഉറങ്ങീലേ.. അവരുടെ അടുത്ത് പോയിരുന്ന് മറിയ ചോദിച്ചു.. ഹേയ് ഞാനോരോന്ന് ആലോജിക്കായിരുന്നു.. മ്.. എന്താപ്പൊ ഇത്രക്ക് ആലോചിക്കാൻ.. അല്ലടി ഞാന് നമ്മടെ ഷാനൂന്റെം ഹെസ്‌ലിയുടെയും കാര്യം ആലോജിക്കായിരുന്നു.. മ്.. അവരുടെ കാര്യം ആലോചിച്ചിരുന്നാൽ നമുക്ക് പ്രാന്താവും.. അവരിപ്പൊ സ്നേഹത്തിലാണോ.. നിങ്ങൾക്കും അങ്ങനെ തോന്നിയോ.. അതെന്താ ഇജ്ജങ്ങനെ ചോദിച്ചേ..

അനക്ക് തോന്നിയോ.. എനിക്കല്ല ഇങ്ങളെ മോൾക്ക്..ഓൾക്കിപ്പോ പഠിത്തത്തിലൊന്നും അല്ല ശ്രദ്ധ..ഏത് നേരവും അവരുടെ രണ്ടാളുടെയും പിന്നാലെയാണ്..ഇപ്പൊ ഞാൻ റൂമിലോട്ട് വരുമ്പോ അവൾ വന്ന് പറയാണ്.. വേഗം വല്ല്യുമ്മ ആവാൻ റെഡി ആയ്ക്കോ ഇവിടെ മരുഭൂമിയിലൊക്കെ മഞ്ഞു വീഴാൻ തുടങ്ങീട്ടുണ്ടെന്ന്.. അവള് പറഞ്ഞതിലും കാര്യം ഉണ്ട്..എനിക്കും തോന്നി..ഇന്ന് നമ്മള് ഡ്രസ്സ് എടുക്കാൻ പോയപ്പോ അവർ രണ്ടാളുടെ മുഖത്തും എന്തോ ഒരു ചമ്മലൊക്കെ ഉണ്ടായിരുന്നു..ഷാനു അവളെ തന്നെ നോക്കി നിക്കുന്നതൊക്കെ കണ്ടു.. ഇങ്ങള് ഓരോന്ന് വെറുതെ ആലോചിച്ചു കൂട്ടണ്ട..രണ്ടും പരസ്പരം കണ്ടാൽ ഇപ്പൊഴും കീരിയും പാമ്പും ആണ്. എന്നാ ഇതൊക്കെ ഒന്നവാസാനിക്ക പടച്ചോനേ.. അവർ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിന്റെ ഓരം പറ്റി കിടന്നു.. ഹെസ്‌ലി റൂമിൽ എത്തിയപ്പോ ഷാനു ലാപ്പിൽ നോക്കി അവിടെ തന്നെ ഉറങ്ങീട്ടുണ്ട്..ഹെഡ് റസ്റ്റിൽ ചാരി ഇരുന്നിട്ടാണ് അവൻ ഉറങ്ങുന്നത്.. ശെടാ ഇനിപ്പോ ഞാനെവിടെ കിടക്കും..ആ കാർക്കോടകനെ വിളിച്ച് എഴുന്നേല്പിച്ചാലോ..

അല്ലേൽ വേണ്ട.. അവൾ അവന്റെ അടുത്തോട്ട് പോയിട്ട് അവനെ ബെഡിലേക്ക് കിടത്തി..എന്നിട്ട് തലയിണ നേരെ വെച്ച് പുതപ്പ് പുതച്ചു കൊടുത്തു..അപ്പോഴേക്കും അവൻ ആ പുതപ്പ് വലിച്ചിട്ട് സൈഡിലോട്ട് തിരിഞ്ഞ് കിടന്നു..അവൾ കുറച്ച് നേരം അവനെ നോക്കി നിന്നിട്ട് പുതപ്പും പില്ലോയും എടുത്ത് ബാൽക്കണിയിലോട്ട് പോയി..അവിടെ സ്വിങ് ഊഞ്ഞാലിൽ പോയി കിടന്നുറങ്ങി.. ഷാനു ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോഴാണ് അവൻ ബെഡിലാണ് കിടന്നത് എന്നോർമ വന്നത്.. ഇവളിതെവിടെ പോയി..സാധാരണ ഞാൻ ബെഡിൽ കിടക്കുന്നത് കണ്ടാൽ ഉറഞ്ഞ് തുള്ളാറാണല്ലോ പതിവ്..ഇനിയവൾ ഇങ്ങോട്ട് വന്നില്ലേ..വരാതെ എവിടെ പോവാനാ.. അവൻ ചുറ്റും നോക്കിയപ്പോ ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടു..അവൻ എഴുനേറ്റ് അങ്ങോട്ട് പോയതും സ്വിങ് ഊഞ്ഞാലിൽ കിടന്നുറങ്ങുന്ന അവളെ കണ്ടു.. ഇവൾക്കിന്നെന്താ പറ്റിയെ..ഞാൻ ബെഡിൽ കിടക്കുന്നത് കണ്ടാൽ വെളിച്ചപ്പാടിനെ കണ്ട പോലെയാ ഓൾക്ക്..എന്നിട്ടിപ്പൊ ഇന്ന് ഒന്നും മിണ്ടാതെ ഇവിടെ വന്ന് കിടക്കുന്നു..

ഷാനു കുറച് നേരം അവൾ ഉറങ്ങുന്നതും നോക്കി നിന്നു.. കാൽ രണ്ടും ഊഞ്ഞാലിൽ കയറ്റിവെച്ച് ചുരുണ്ട് കൂടിയാണ് ഉറങ്ങുന്നത്.. ഇങ്ങനെ പോയാൽ ഇവളെ നാളെ ഞാൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ടോണ്ടി വരും.. അവൻ അവളുടെ അടുത്തോട്ട് ചെന്ന് അവളെ കയ്യിലെടുത്ത് റൂമിലോട്ട് നടന്നു..എന്നിട്ട് ബെഡിന്റെ ഒരു സൈഡിൽ അവളെ കിടത്തിയിട്ട് മറു സൈഡിൽ അവനും കിടന്നു... ഹെസ്‌ലി രാവിലെ എണീറ്റ് ചുറ്റും നോക്കിയപ്പോഴാണ് അവൾ ബെഡിൽ ആണ് കിടക്കുന്നത് ..തൊട്ടപ്പുറത് അവനെ കണ്ടതും അവൾ കിടക്കുന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നു.. ഇവൻ ഇവടെ. അപ്പൊ ഇന്നലെ.. അവൾ വേഗം അവളെ മൊത്തം ഒന്ന് സ്കാൻ ചെയ്തു.. ഹേയ് കുഴപ്പന്നുല്ല്യ.. അവൾ എഴുനേറ്റ് വേഗം ഫ്രഷ് ആവാൻ പോയി..ഫ്രഷ് ആയി വന്നപ്പോഴേക്കും ഷാനു എഴുന്നേറ്റിരുന്നു.. ടോ താനാരോട് ചോദിച്ചിട്ടാ എന്നെ എടുത്ത് ഇവിടെ കിടത്തിയെ..

അയ്യട എടുത്ത് കിടത്താൻ പറ്റിയ ഒരു സാധനം..ഉറക്കത്തിൽ എഴുന്നേറ്റിട്ട് ഇവിടെ വന്ന് കിടന്നിട്ടുണ്ടാകും..എന്നിട്ട് ഞാനെടുത്തു കിടത്തിയതാണെന്ന്..ഞാൻ തന്നെ എപ്പോഴാ ഉറങ്ങിയേന്ന് എനിക്കന്നെ അറിയൂല..അപ്പോഴാ ഇത്.. അവൻ അവളെ മറി കടന്ന് ബാത്റൂമിലോട്ട് പോയതും അവൾ നഖവും കടിച്ചു അവിടെ നിന്ന് ആലോചിക്കാൻ തുടങ്ങി.. അപ്പൊ ഞാനെടുക്കണം എന്നൊക്കെ നിനക്ക് ആഗ്രഹം ഉണ്ടായിരുന്നല്ലേ.. അവളുടെ കാതോരം വന്നവൻ പറഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി.. പിന്നെ എടുക്കാനിങ്ങോട്ട് വാ ഞാൻ നിന്ന് തരാം.. പിന്നേ ഇന്നലെ ഇജ്ജ് നിന്ന് തന്നിട്ടാണല്ലോ ഞാനെടുത്തത്.. താനെന്താടു നിന്ന് ആലോജിക്കുന്നെ.. അതിപ്പോ നിന്നോട് പറയാൻ എനിക്ക് സൗകര്യം ഇല്ല.. അതും പറഞ്ഞു അവൻ പോയി..അത് കണ്ട് അവൾ തലക്കടിച്ചു നിന്നതും സ്പോട്ടിൽ തന്നെ അവൻ അവളുടെ അടുത്തേക്ക് വന്ന്.. എന്നാലും ഞാൻ എടുത്തു എന്നൊക്കെ പറയുമ്പോ.. ഓ. ഒന്ന് പോവുന്നുണ്ടോ.. അവന്റെ നേരെ അലറിയതും അവൻ ത ടവ്വലും കൊണ്ട് ബാത്‌റൂമിൽ കയറിയിരുന്നു..

ഹോ ന്റെ റബ്ബേ..ഏത് നേരത്താ എനിക്ക് ആ കാർക്കോടകനോട് അങ്ങനെയൊക്ക ചോദിക്കാൻ തോന്നിയെ..ആ അലവലാതി എന്നെ എടുത്ത് ഇവിടെ കൊണ്ടന്ന് കിടത്തും എന്നൊക്കെ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാൻ പാടുണ്ടോ..എന്തായാലും മാനം കപ്പൽ കേറി പോയീന്ന് പറഞ്ഞാ മതി.. ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ അവിടെ നിന്നും വേഗം താഴോട്ട് ഓടി.. ഇനിയും എനിക്ക് നാണം കെടാൻ വയ്യ..പടച്ചോനേ ഇപ്പൊ കുറച്ച് ദിവസം ആയി അവന്റെയൊപ്പം ആണല്ലേ..കാണിച്ചു തരാം ഞാൻ.. മുകളിലോട്ട് നോക്കി ഓരോന്ന് പറഞ്ഞു കൊണ്ടവൾ താഴോട്ട് പോയി.. ഷാനു ഡോർ തുറന്ന് നോക്കിയപ്പോ അവളെ അവിടെ കണ്ടില്ല.. എന്നെ ഫേസ് ചെയ്യാനുള്ള മടി കാരണം ഓടിപ്പോയതാണല്ലേ..കാണിച്ചു തരാട്ടാ. അവൻ ഓഫീസിൽ പോവാൻ വേണ്ടി റെഡി ആയി വന്നതും എല്ലാവരുംബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ അവനെയും വെയിറ്റ് ചെയ്ത് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു..ഹെസ്‌ലി ലിയയുടെ അടുത്തായിരുന്നു ഇരുന്നത്..

ഇവൾക്കിട്ട് ഒരു ഡോസ് കൊടുത്താലോ..വെയിറ്റ് ടൈം ഉണ്ടല്ലോ.. അവൻ അവളെ നോക്കി ലിയയുടെ അപ്പുറത്തെ സൈഡിൽ ഇരുന്നു..ഇപ്പൊ ലിയയുടെ അപ്പുറവും ഇപ്പുറവും ആയിട്ടാണ് അവർ ഇരിക്കുന്നത് ഞാൻ ഉപ്പാൻ്റെ അടുത്ത് ഇരുന്നോളാം എന്നും പറഞ്ഞു ലിയ അവിടെ നിന്നും എണീറ്റു.. ഇക്കൂ ഇത്തൂന്റെ അടുത്തുള്ള ചെയറിലോട്ട് ഇരുന്നേ.എനിക്കിവിടെ ഇരിക്കണം.. അവൾ പറയുന്നത് കേട്ട് ഷാനു ഹെസ്‌ലിയെ ഒന്ന് നോക്കി..അവളാണെങ്കിലോ ലിയയെ കൂർപ്പിച്ചു നോക്കി ഇരിക്കാണ്..ലിയ ഇതൊക്കെ എന്ത് എന്ന രീതിയിൽ അതിനെ ചിരിച്ച് തള്ളി..അവസാനം അവൻ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.. ഫുഡ് കഴിച്ച് എണീറ്റതും ലിയയുടെ കാൽ ചെയറിൽ തട്ടി.. ആവൂ..ന്റെ കാല്.. എന്നും പറഞ്ഞു കാല് പിടിച്ച് അവൾ തുള്ളാൻ തുടങ്ങി.. ആഹാ..രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും മിൽക്ക്..നിനക്കുള്ള പണി ഇപ്പോ തരാട്ടാ.. അവൻ ഹെസ്‌ലിയെ ഒന്ന് പാളി നോക്കി..അവൾ ലിയയുടെ തുള്ളൽ കണ്ട് ചിരി കടിച്ചു പിടിച്ചു നിക്കാണ്.. ലിയാ എന്താ പറ്റിയെ.. കണ്ണ് കണ്ടൂടടു മനുഷ്യ..ന്റെ കാല് പോയി.. ഞാൻ എടുക്കണോ..

ആ എടുക്കണോ എന്നത് ഹെസ്‌ലിയെ നോക്കി കുറച്ച് കനത്തിൽ പറഞ്ഞതും കുടിച്ചോണ്ടിരുന്ന ചായ അവളുടെ നെറുകിൽ കേറി.. എന്താ മോളെ ഇത്..നോക്കി കുടിക്കണ്ടേ.. മറിയ വന്ന് അവളുടെ തലയിൽ കൊട്ടി കൊടുത്തു..ഹെസ്‌ലി അവനെ തുറുക്കനെ നോക്കിയതുമവൻ അവളെ നോക്കി വെളുക്കനെ ചിരിച്ചു.. ആ ഇക്കൂ എന്നെ എടുക്കോ.. എന്താ. അല്ല ഇജ്ജ്ല്ലേ ചോദിച്ചേ എടുക്കണോന്ന്.. പിന്നേ.. എടുക്കാൻ നീയെന്താ ഇള്ള കുട്ടിയല്ലേ..വേണേൽ നടന്ന് പോടീ.. കാലാ..തരാട്ടാ.. അവൻ പോയിരുന്ന് ബാക്കി ഫുഡ് കഴിക്കാൻ തുടങ്ങി..അപ്പൊ തന്നെ ഹെസ്‌ലി അവന്റെ കാലിനൊരു ചവിട്ട് കൊടുത്തു.. ആ..ആ. എന്താടാ.. അതുമ്മ വല്ല മുളകൊ മറ്റോ കടിച്ചിട്ടുണ്ടാകും.. എന്നും പറഞ്ഞു അവൾ അവളുടെ പാത്രം എടുത്ത് അടുക്കളയിലോട്ട് പോയി. പോത്ത് പോലെ ആയല്ലോ എന്നിട്ട് ഒരു മുളക് കടിച്ചതിനാണോ നീ കിടന്ന് കാറിയെ.. ഹേ.. അവൻ അവൾ പോയ വഴിയേ നോക്കിയതും അവൾ അടുക്കളയിൽ നിന്നും തലയിട്ട് നോക്കി.എന്നിട്ട് അവനെ നോക്കി മുടി പിന്നിലോട്ട് ഇട്ടിട്ട് മുകളിലോട്ട് ഊതി..അത് കണ്ട് അവൻ പല്ല് കടിച്ച് എണീറ്റു പോയി..ഇതെല്ലാം ലിയ കാണുന്നുണ്ടായിരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story