💖 HeZliN💖: ഭാഗം 39

Hezlin

രചന: Jumaila Jumi

ഷാനു ഓഫീസിൽ എത്തിയപ്പോ തൊട്ട് അവൾക്കിട്ട് എങ്ങനെ പണി കൊടുക്കാം എന്ന് ആലോജിക്കായിരുന്നു..അപ്പോഴാണ് അവന്റെ പി എ അങ്ങോട്ട് വന്നത്.. സർ..ഇന്റർവ്യൂന് ഉള്ള ആൾക്കാർ എത്തീട്ടുണ്ട്.. ഇന്റർവ്യൂ.. ഒരു സംശയ രൂപേണ അവൻ ചോദിച്ചു. അതെ സർ..പ്രൊജക്റ്റ് ഹെഡിൻ്റെ പോസ്റ്റിലോട്ട് .... ഓ..ya ya.. ഞാൻ പെട്ടന്ന് ഓർത്തില്ല..താൻ പൊയ്ക്കോ ഞാൻ വന്നോളാം.. ഓക്കേ സർ.. അവൻ പോവാൻ വേണ്ടി തിരിഞ്ഞതും എന്തോ ആലോചിച്ച് കൊണ്ട് ഷാനു അവനെ വിളിച്ചു.. അഖിൽ ഒരു മിനിറ്റ്.. എന്താ സർ.. ഇന്റർവ്യൂന് ഒരുപാട് പേരുണ്ടോ.. ആ ഒരു പത്ത് പേര്.. മ്.. നമുക്ക് ഈ ഇന്റർവ്യൂ ക്യാൻസൽ ചെയ്താലോ.. സർ..സാറെന്താ പറയുന്നേ..അപ്പൊ ആ പോസ്റ്റിലോട്ട് ആരും വേണ്ടേ.. ഇന്റർവ്യൂ വേണ്ടാന്നല്ലേ ഞാൻ പറഞ്ഞൊള്ളൂ..ആ പോസ്റ്റിലോട്ട് ആരും വേണ്ടാന്ന് പറഞ്ഞില്ലല്ലോ. എനിക്കൊന്നും മനസ്സിലാവുന്നില്ല സർ.... തൽക്കാലം ഇത്ര അറിഞ്ഞാ മതി..ആ പോസ്റ്റിലോട്ട് ഞാനൊരാളെ അപ്പോയിന്റ് ചെയ്തിട്ടുണ്ട്.. ആരാ സർ.. അതൊക്കെയുണ്ടടു..ജസ്റ്റ് വെയിറ്റ്..

എന്നാലും അവര് വന്നതല്ലേ സർ.. ഇനിയിപ്പോ എന്താ ചെയ്യാ.. ഞാനൊരു കാര്യം പറയട്ടെ സർ.. മ്.. തൽക്കാലം സർ ഇന്റർവ്യൂ നടത്ത്..അവരെ എടുക്കണോ വേണ്ടയോ എന്ന് സാർ അല്ലെ തീരുമാനിക്കുന്നെ.. മ്.. എന്നാ താൻ പോയി പ്രമോദിനോട് വിവരം പറ.. ഓക്കേ സർ.. മോളെ ഹെസ്‌ലി..നിനക്കുള്ള പണിയുമായി ഇക്ക ഇപ്പൊ വരാട്ടോ.. നിന്നെ കൊണ്ട് ഞാൻ ഇവിടെ നിന്ന് ക്ഷ ങ്ങ ച്ഛ വരപ്പിക്കോടി നീർക്കോലി.. ഹെസ്‌ലി tv യും ഓൺ ചെയ്ത് ഷാനുവിന്റെ പ്ലിങസ്യ മോന്തയും ആലോചിച്ചു ചിരിച്ചോണ്ട് ഇരിക്കായിരുന്നു..അപ്പോഴാണ് ലിയ മാങ്ങയും കടിച്ചോണ്ട് അങ്ങോട്ട് വന്നത്..ഹെസ്‌ലി ഒറ്റക്കിരുന്ന് ചിരിക്കുന്നത് കണ്ട് അവൾ അങ്ങോട്ട് പോയി.. പടച്ചോനേ ഇതിന്റെ റിലേ മൊത്തം പോയാ..ഒറ്റക്കിരുന്ന് ചിരിക്കുന്നു.. ഇത്തൂ..ഇത്തൂ.. എവടെ..never mind.. ഇത്തൂസേേേ... ഹെസ്‌ലിയുടെ ചെവിയുടെ അടുത്ത് പോയി കാറിയതും അവൾ ഞെട്ടി പിണഞ്ഞു.. ന്റെ മാങ്ങ.. താഴോട്ടും നോക്കി ചുണ്ട് ചുളുക്കി പറയുന്നത് കണ്ടാണ് ഹെസ്‌ലി അങ്ങോട്ട് നോക്കിയത്..അവളുടെ കയ്യിലുണ്ടായിരുന്ന മാങ്ങയും ഉപ്പും താഴെ വീണു കിടക്കുന്നു..

ന്റെ ചെവിന്റെ മൂട്ടിൽ വന്നിട്ടാണോടി കാറുന്നെ. ഹോ ചെവിന്റെ ഡയഫ്രം അടിച്ചു പോയി.. പിന്നെ..എത്ര വെട്ടം ഞാൻ വിളിച്ചു കേട്ടോ..എന്തോ ആലോചിച്ചു ഇളിചോണ്ട് ഇരിക്കല്ലായിരുന്നോ.. ഈ.. യ്യടാ.. അല്ല നീയെന്തിനാ വിളിച്ചെ.. ഒന്നിനുല്ല്യ ഇങ്ങളെ ഇരുത്തം കണ്ട് വിളിച്ചു പോയതാ.. ഓ.. ശ് ശ് ഇത്തൂ.. അവളെ തോണ്ടി വീണ്ടും വിളിച്ചു.. ന്താടി.. ഇങ്ങളും ഇക്കുവും തമ്മില് എന്തേലും.. പ്ഫ..എരപ്പേ.. ഒ വേണ്ടായിരുന്നു..അയ്യേ ഞാനതല്ല ഉദ്ധേശിച്ചേ.. ഇജ്ജൊന്നും ഉദ്ധേശിക്കണ്ട.. അതല്ല ..ഇത്തൂ..ഇങ്ങോട്ട് നോക്ക്.. എന്താ.. നിങ്ങളും ഇക്കുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോന്നാ ഞാൻ ചോദിക്കാൻ വന്നേ.. അതന്നെ ഒള്ളു.. ആണല്ലേ..അപ്പൊ ഈ മരുഭൂമിയിൽ ഇത്രയും നേരം വീണത് തീയായിരുന്നോ.. എന്താ.. ഹേ ഹേ.. മ്.. എന്നാ ഞാനങ്ങോട്ട്.. മ് മ്.. വെറുതെ ന്റെ മാങ്ങയും ഉപ്പും വേസ്റ്റ് ആയി.. രാത്രി ഫുഡ് കഴിക്കാനിരുന്നതും ഷാനു എല്ലാവരെയും ഒന്ന് നോക്കി..അവരൊക്കെ ഫുഡിൽ പെറ്റ് കിടക്കാണ്.. ഉപ്പ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.. എന്താടാ.. എല്ലാവരും അവനെ നോക്കി ഇരുന്നപ്പോ ഒരാള് മാത്രം അതൊന്നും ശ്രദ്ധിക്കാതെ ഫുഡ് കഴിച്ചോണ്ടിരിക്കാണ്..

അതുപ്പ..നാളെ മുതൽ ഹെസ്‌ലിയും ഓഫീസിലോട്ട് പോന്നോട്ടെ.. അത് കേട്ടതും ഫുഡ് അവളുടെ നെറുകിൽ കേറി..ഫുഡിൽ നിന്നും തലയുയർത്തി അവനെ നോക്കിയതും അവൻ അവളെ നോക്കി ചിരിച്ചോണ്ട് ഉപ്പാന്റെ മുഖത്തോട്ട് നോക്കി.. എന്താപ്പൊ പെട്ടന്നിങ്ങനെ ഒരു തീരുമാനം.. ഇവൾ പോയതിൽ പിന്നെ ഞാനാ ഇവൾ ചെയ്തിരുന്ന വർക്കും കൂടി ചെയ്തിരുന്നെ..ഇപ്പൊ അതും എന്റെ വർക്കും കൂടി എനിക്ക് പറ്റുന്നില്ല..അതാ.. നിന്റെ അഭിപ്രായം നല്ലതാ..എനിക്ക് സന്തോഷേ ഒള്ളു..അവള് നല്ലോണം പഠിച്ച കുട്ടിയല്ലേ..വീട്ടിൽ ഇങ്ങനെ അടച്ചിടാനല്ലല്ലോ അവൾ പഠിച്ചത്..എന്താ മറിയു നിന്റെ അഭിപ്രായം.. എനിക്കും സമ്മതാ.. ഹേയ് അതൊന്നും നടക്കില്ല.. പെട്ടന്നാണ് ഹെസ്‌ലി ചാടി കേറി പറഞ്ഞത്.. അതെന്താ മോളെ..അന്ന് നടന്ന കാരണം കൊണ്ടാണോ.. അതൊന്നും അല്ല..എനിക്ക്..എനിക്കിപ്പൊ ജോലിക്ക് പോവാൻ തീരെ താല്പര്യം ഇല്ല.. നമ്മടെ ഓഫീസിൽ തന്നെയല്ലേ..പിന്നെന്താ.. ഉമ്മ എന്നാലും.. പ്ലീസ് ഇത്തൂ..പൊക്കോ..ഇവിടെ ഇങ്ങനെ ഇരുന്നിട്ടിപ്പൊ എന്താ..എനിക്ക് ക്ലാസ് തുടങ്ങിയാൽ ഞാൻ പോവും..

പിന്നെ ഇവിടെ ഇരുന്നാൽ ഈ രണ്ടു മുതുക്കുകളുടെ ഓൾഡ് റൊമാൻസ് കാണേണ്ടി വരും..അൺസഹിക്കബിൾ.. അവൾ മറിയത്തിനെയും ഖാസിമിനെയും നോക്കി പറഞ്ഞു.. Diii.. ഈ ഞാൻ ചുമ്മാ.. വേണ്ട..അതൊന്നും ശരിയാവില്ല.. ന്റെ പൊന്ന് ഇത്തൂ അവരൊന്ന് പ്രേമിച്ചോട്ടെ ഇങ്ങളൊന്ന് സഹകരിക്ക്.. ഇവളെ ഞാനിന്ന്.. മറിയ അവളെ അടിക്കാനായി എഴുന്നേറ്റതും ഖാസിം അവരെ അവിടെ തന്നെ ഇരുത്തി.. അവള് വെറുതെ ഓരോന്ന് പറഞ്ഞതല്ലേ മറിയെ.. ഇങ്ങളൊരാളാ ഇവളെ ഇങ്ങനെ വഷളാക്കുന്നെ.. ഓ ഓ ഓ.. കണ്ട കണ്ട ഓള് ന്നെ കളിയാക്കുന്നെ.. ഇജ്ജ് ചോദിച്ച് വാങ്ങീട്ടല്ലേ.. ആഹാ..ഇനി ഇങ്ങോട്ട് വരി.. കാണിച്ചു തരാം ഞാൻ.. ന്റെ ഉമ്മ ഞാൻ ചോദിച്ചതിന് ആദ്യം ഒരു തീരുമാനം ഉണ്ടാക്കി..ന്നിട്ട് ഇങ്ങൾക്ക് ഗുസ്തി പിടിക്കാൻ പോവാം.. ഈ കാർക്കോടകനെ ഞാനിന്ന്.. പടച്ചോനേ ആവശ്യം ഉള്ള ടൈമിൽ എറിയാനും ഒന്നും കിട്ടില്ലല്ലോ.. അതിലിപ്പോ എന്താ ഇത്ര തീരുമാനം പറയാൻ..നാളെ രാവിലെ ഇജ്ജ് ഓഫീസിൽ പോവുമ്പോ ഓള് ഉണ്ടാവും അന്റൊപ്പം.. ഉപ്പ.. ആ അപ്പൊ അതിന്റെ കാര്യത്തിൽ തീരുമാനമായി..

എല്ലാരും കയ്യടിച്ചു പാസ്സാക്കിക്കോ.. ഹെസ്‌ലി റൂമിന്റെ ഡോർ തുറന്ന് അകത്തോട്ട് കയറിയതും ഷാനു ഹെഡ് റെസ്റ്റിൽ ചാരിയിരുന്ന് കൈ രണ്ടും തലയുടെ ബാക്കിൽ കെട്ടി കാൽ കയറ്റി വെച്ചിരിക്കുന്നുണ്ട്..അവള് അന്തം വിട്ട് അവനെ നോക്കിയതും അവൻ ബെഡിൽ നിന്നും എണീറ്റ് അവളുടെ അടുത്തോട്ട് വന്നു.. എന്താണ് മ്യാഡത്തിൻ്റെ മ്യൂഖത്തിന് മ്യാനത.. യ്യേ ഇതെന്തോന്ന് ഭാഷ.. കച്ചറ.. അത് തന്നെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായതാ.. Di di.. ന്താടാ... ന്താടാന്നോ.. ആടാ..ന്താടാന്ന് അതിനെന്തേടാ അടുത്ത സെക്കൻഡിൽ ഷാനു അവളുടെ കൈ പിടിച്ചു തിരിച്ചു.. ആ കൈ കൈ..വിട്..വിട്.. ഇനി ഇങ്ങനെ വിളിക്കോ.. പിന്നെ ഞാനെന്ത് തേങ്ങായാടു നിന്നെ വിളിക്കേണ്ടെ..(സ്വ) Diii നിന്നോടാ ചോദിച്ചേ..ഇനി ഇങ്ങനെ വിളിക്കോന്ന്.. ഇല്ലാന്ന്.. ആ.. അവൻ കൈ വിട്ടതും അവൾ കൈ പിടിച്ച് എരിവ് വലിച്ചു.. ഹോ എന്തൊരു പിടുത്താ ഈ ജന്തു പിടിച്ചേ..സ്വ Diii.. ഇനിയെന്താ.. ഇവിടെ വാ.. ന്തിനാ നിന്നെ എടുക്കാനൊന്നും അല്ല..ഇവിടെ വാടി.. ഈ അലവലാതിയെ ഞാനിന്ന്..

അവന്റെ അടുത്തോട്ട് പോയി മുന്നിൽ കൈ കെട്ടി നിന്നു എന്താടു.. എന്തോ.. അവൻ എഴുനേറ്റ് ടിഷർട്ടിന്റെ കൈ തെരുത്തു വെച്ചതും അവൾ കുറച്ച് പിന്നിലോട്ട് നിന്നു.. അല്ല എന്താന്ന് ചോദിച്ചതാ.. മ്.. നീ നമ്മടെ മാര്യേജ് കഴിഞ്ഞത് ആരോടേലും പറഞ്ഞിട്ടുണ്ടോ.. എന്താ..ഇയാൾക്കെന്താ പ്രാന്താ..കല്യാണം കഴിഞ്ഞത് നാട്ടുകാർ മൊത്തം അറിഞ്ഞു..എന്നിട്ടാപ്പോ.. അതല്ലടി പോത്തെ. പോത്ത് നിങ്ങടെ.. അല്ലേൽ വേണ്ട..അത് ഞാൻ തന്നെ ആവൊല്ലോ.. നമ്മടെ ഓഫീസിലെ ആരേലും അറിഞ്ഞോ എന്നാ ചോദിച്ചെ.. ആ ഞാൻ ആമിയോട് പറഞ്ഞിട്ടുണ്ട്.. ആമയോ.. ആമയല്ല..മുയല്.. എന്ത്.. ആമി..നമ്മടെ ഓഫീസിലുള്ളതാ..അതെങ്ങനെ പെണ്ണുങ്ങളുടെ മുഖത്ത് വരെ നോക്കുന്നത് അലർജി ഉള്ള ആൾ അല്ലായിരുന്നൊ.. അവരെയൊക്കെ ഉപ്പയാണ് അപ്പോയിന്റ് ചെയ്തത്..

അതാ എനിക്ക് അറിയാത്തത്.. ഓ അല്ലേൽ എല്ലാരുടെയും അറിയാല്ലോ.. ഞാനിപ്പോ അതല്ലല്ലോ നിന്നോട് ചോദിച്ചേ.. ഈ..ഈ..😁😁 ഓ ഇളി കണ്ടേച്ചാലും മതി..ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ഓഫീസിൽ ന്റെ PA നോട് മാത്രമാണ് നമ്മടെ കല്യാണം കഴിഞ്ഞത് പറഞ്ഞിട്ടുള്ളത്..വേറെ ആരോടും പറഞ്ഞിട്ടില്ല..പിന്നെ നീയിപ്പോ പറഞ്ഞില്ലേ ഒരു ആമി..അവളല്ലാതെ വേറെ ആരോടും നീ പറഞ്ഞിട്ടില്ലല്ലോ.. മ്ച്.. തൊള്ള തുറന്ന് പറയെടി.. ഇങ്ങേരെ ഞാനിന്ന്..ന്നെ എടി പോടീന്നൊക്കെ വിളിക്കാം..സ്വ.. ഇല്ലാന്ന്.. ആ എന്നാ ഇനി ആരോടും പറയാൻ നിക്കണ്ട.. ഓ പിന്നെ ഇതിപ്പോ അവിടെ എല്ലാരോടും പാടി നടക്കാൻ എനിക്കെന്താ പ്രാന്ത് അല്ലെ..സ്വ നീയെന്താ ആലോജിക്കുന്നെ.. മ്ച്.. ഓ sry.. ഒന്നുല്ലാ.. മ്.. എന്നാ വന്ന് കിടന്നോ അവൻ ബെഡിലോട്ട് നോക്കി പറഞ്ഞതും അവൾ അവനെ കണ്ണും മിഴിച്ചു നോക്കി നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story