💖 HeZliN💖: ഭാഗം 40

Hezlin

രചന: Jumaila Jumi

അവൾ ബെഡിനേയും അവനെയും മാറി മാറി നോക്കാൻ തുടങ്ങി..അത് കണ്ട് അവൻ അവളെ നോക്കി നെറ്റി ചുളിച്ചു.. What.. You mean..i mean...bed..sleep.. എന്തോന്ന്.. അവൾ പറയുന്നത് മനസ്സിലാവാതെ അവൻ ബെഡിൽ നിന്നും എണീറ്റ്.. നീയെന്ത് തേങ്ങയാടി ഈ പറയുന്നേ.. ഞാൻ തന്റെ കൂടെ ബെഡിലോ..നടക്കില്ല മോനെ.. പിന്നേ.. രണ്ട് ദിവസം എന്റെ ഒപ്പം തന്നെയല്ലേ കിടന്നേ..അന്നൊന്നും ഈ അയിത്തം ഞാൻ കണ്ടില്ലല്ലോ. ആ..ആ..അത് പിന്നെ..ഞാൻ അറിയാതെ കിടന്നതല്ലേ.. ഉവ്വ ഉവ്വേ..അറിയാതെയാണോ അറിഞ്ഞോണ്ടാണോ എന്നൊക്കെ ആർക്കറിയാം.. അവനൊരു പ്രതേക ടോണിൽ എങ്ങോട്ടോ നോക്കി പറഞ്ഞതും അവൾ ദേഷ്യം പിടിച്ച് അവന്റെ മുന്നിൽ നിന്നു.. ആർക്കറിയില്ലേലും എനിക്കറിയാം..താൻ വല്യ ഓവർ സ്മാർട്നെസ് ഒന്നും കാണിക്കണ്ട..എനിക്ക് തന്നെയാ ഡൌട്ട് എന്നെയോ..അതിന് ഞാനെപ്പോഴാടി നിന്നെ കേറി പിടിച്ചേ.. കേറി പിടിച്ചൊന്നുല്ല..പക്ഷെ ഈ റൂമിൽ ഞാനും താനും അല്ലാതെ വേറെ ആരും വരില്ലല്ലോ..

അതിന് വേറെ വല്ലവരും എന്തിനാ വരുന്നേ..ഇജ്ജ് ഉറക്കത്തിൽ എണീറ്റ് ഇവിടെ വന്ന് കിടന്നു..അതാണ് സത്യാവസ്ഥ..നീ വേണേൽ വിശ്വസിച്ച മതി.. അതും പറഞ്ഞു അവൻ തിരിഞ്ഞു ബെഡിലോട്ട് കിടന്നു..അവൾ അവൻ പറഞ്ഞതും ആലോചിച്ച് നഖവും കടിച്ച് അങ്ങനെ നിക്കാണ്.. ന്റെ റബ്ബേ ഈ ചീന മൊളകിന് വല്ല ഡൌട്ട് ഉണ്ടോ..ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ. Dii അവിടെ നിന്ന് നഖം കടിച് നിക്കാതെ വന്ന് കിടക്കാൻ നോക്ക്..ഓള് വല്യ ഡിറ്റക്ടിവ് കളിക്കാൻ നടക്കാ.. തന്റെ കൂടെ ഈ ബെഡിൽ ഞാൻ കിടക്കില്ലാന്ന് പറഞ്ഞില്ലേ.. ആ എന്നാ പോയി ആ ബാൽക്കണിയിൽ മഞ്ഞും കൊണ്ട് കിടന്നോ..അറിയാത്ത പിള്ള ചൊറിയുമ്പോ അറിഞ്ഞോളും.. ഓ ചൊറിയുമ്പോ ഞാൻ കേറി മാന്തിക്കോണ്ട്..ഇയാള് ബുദ്ധിമുട്ടണ്ട.. ഉയ്യോ..അല്ലേലും ഞാനെന്തിനാ ബുദ്ധിമുട്ടുന്നെ..നീ എവിടെ കിടന്നാലും എനിക്കെന്താ.. ആ എന്നാ പിന്നെ മിണ്ടാതെ അവിടെ കിടന്നോ..എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. അവൾ പില്ലോയും പുതപ്പും എടുത്ത് ബാൽക്കണിയിലോട്ട് പോയി.

സ്പോട്ടിൽ തന്നെ തിരിച്ചു കബോർഡിന് അടുത്തോട്ട് വന്നു.. ഇവളിതെന്താ അവിടെ തിരയുന്നെ.. അവൾ കബോർഡിൽ നിന്നും ഒരു ഷാൾ എടുത്ത് തിരിഞ്ഞതും അവൻ അന്തം വിട്ട് അവളെ തന്നെ നോക്കി.. Dii നീയിവിടെ കിടന്ന് തൂങ്ങി ചാവല്ല..ജയിലിൽ പോവാൻ എനിക്കിപ്പൊ തീരെ ടൈം ഇല്ല.. ഇവനിതെന്താ പറയുന്നേ എന്നും കരുതി അവൾ അവനെ നോക്കി.. നിന്റെ കയ്യിലെ ഷാൾ കണ്ട് പറഞ്ഞതാ.. ഓ.. അവൾ ആ ഷാളും എടുത്ത് അവന്റെ അടുത്തോട്ട് വന്നു.. നീയിത് എന്താ കാണിക്കുന്നെ.. കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നല്ലേയൊള്ളു.. പെട്ടന്നാണ് അവൾ അവൻ കിടക്കുന്നതിന്റെ അടുത്ത് വന്ന് ഇരുന്നത്..ഒരു നിമിഷം അവനൊന്ന് ബാക്കിലോട്ട് നീങ്ങി... നീ..നീ..നീയെന്താ.. ശ്.. അവൾ ചൂണ്ട് വിരൽ അവന്റെ ചുണ്ടിൽ വെച്ച് അവന്റെ അടുത്തോട്ട് മുഖം അടുപ്പിച്ചു.. അപ്പൊ ഷാനുവിന് അവൻ അവളെ അങ്ങനെ ചെയ്തതാണ് ഓർമ വന്നത്..അതും ആലോചിച്ചോണ്ട് നിക്കുമ്പോ ആണ് അവന്റെ കയ്യിൽ എന്തോ ഒന്ന് വീണത്..നോക്കുമ്പോ നമ്മടെ ഹെസ്‌ലി ആ ഷാൾ കൊണ്ട് അവന്റെ രണ്ട് കയ്യും ബാക്കിലോട്ട് കെട്ടി വെക്കാണ്..

എടി എന്താടി ഇത്. ഇതോ ..ഇന്നത്തോടെ എന്നെ ഉറക്കത്തിൽ നടത്തിക്കുന്നവനെ എനിക്ക് കണ്ട് പിടിക്കണം.. പടച്ചോനേ..ഈ ഒലക്ക ന്റെ പുക കണ്ടേ അടങ്ങുന്ന് തോന്നുന്നു.. അവൾ കെട്ടി കഴിഞ്ഞ് നേരെ എണീറ്റ് നിന്നു.. അപ്പൊ ഗുഷ് നൈറ്റ്.. എന്നും പറഞ്ഞ് അവൾ പോയി.അപ്പോഴാണ് പുറത്ത് മഴ പെയ്യുന്നത് അവൾ കണ്ടത്.. അല്ലേൽ തന്നെ ആവശ്യത്തിന് മഞ്ഞ് ഉണ്ട്..ഇനി ഇതും കൂടി.. ഹെസ്‌ലി മഴ കണ്ട് നിക്കുന്നത് ഷാനു കണ്ടിരുന്നു..അവൾ ബാക്കിലോട്ട് തിരിയാൻ നിന്നതും അവൻ അപ്പുറത്തെ സൈഡിലോട്ട് തിരിഞ്ഞു കിടന്നു.. ദുഷ്ടൻ..എന്നെ ഒന്നൂടെ ഒന്ന് വിളിച്ചൂടെ..കിടക്കുന്നത് കണ്ടില്ലേ..പടച്ചോനേ പോയി ഒരു ചവിട്ട് അങ് കൊടുത്താലോ..അല്ലേൽ വേണ്ട..ഇപ്പൊ എന്ത് കൊടുത്താലും റബ്ബർ ബാൻഡ് പോലെ ഇങ്ങോട്ട് തന്നെ കിട്ടാണ്.. എന്തായാലും തോറ്റ് പിന്മാറാൻ ഞാൻ ഉദ്ധേശിക്കുന്നില്ല..ആ കാർക്കോടകനെ ഞാനിന്ന് കയ്യോടെ പൊക്കും.. അവനെ നോക്കി ഓരോന്ന് പിറു പിറുത്തോണ്ട് അവൾ പുതപ്പും പില്ലോയും ചുരുട്ടി കൂട്ടി ഊഞ്ഞാലിൽ പോയി കിടന്നുറങ്ങി..

ഷാനു തിരിഞ്ഞു നോക്കിയപ്പോ അവളെ അവിടെ കണ്ടില്ല.. ഈ ചീന മുളക് അവിടെ പോയി കിടന്നോ...ഞാനിപ്പോ എങ്ങനെ പോയി നോക്കാനാ..ചീന മുളക് വല്ലാത്ത ചെയ്ത്താ ചെയ്തത്. അവൻ കൈ തലയുടെ ബാക്കിൽ നിന്നും മുന്നോട്ട് ആക്കാൻ ശ്രമിക്കുന്നുണ്ട്..എത്രയായിട്ടും അവൻക്ക് പറ്റുന്നില്ലായിരുന്നു.. എന്തായാലും ഇന്ന് അവിടെ കിടക്കട്ടെ.. ഉയ്യോ അത് പറ്റില്ല..അപ്പൊ ഞാനാണെന്ന് അറിയില്ലേ..ഓ വല്ലാത്ത കുരിശായി പോയല്ലോ പടച്ചോനേ ഇത്..മര്യാദക്ക് ഇവിടെ എവിടേലും കിടന്നാൽ മതിയായിരുന്നു.. അവൻ ബെഡിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി..അവസാനം കൈ മുന്നിലോട്ട് വന്നു.. ഹോ..ഇനിപ്പോ ഇതിന്റെ കെട്ട് അഴിക്കണ്ടേ.. അവൻ ഒരു ദീർഘ ശ്വാസമെടുത്ത് ബാൽക്കണിയുടെ ഡോറിന്റെ അങ്ങോട്ട് നോക്കി...അപ്പോഴാണ് അവൾ ഇങ്ങോട്ട് വരുന്നത് അവൻ കണ്ടത്. അവൻ വേഗം കണ്ണടച്ചു കിടന്നു.. ഹെസ്‌ലി ബാൽക്കണിയുടെ ഡോറിന്റെ അടുത്ത് നിന്ന് അകത്തോട്ട് തലയിട്ട് നോക്കി.. ഭാഗ്യം കാർക്കോടകൻ ഉറങ്ങീട്ടുണ്ട്.. അവൾ അവന്റെ അടുത്തോട്ട് പോയി..

ഈ കൈ എങ്ങനെ മുന്നോട്ട് വന്നു..ഞാൻ ബാക്കിലോട്ട് ആക്കിയല്ലേ പോയത്.. മുന്നിലോട്ട് വന്ന കയ്യും നോക്കി അവൾ എന്തോ ആലോചിച്ച് നിക്കാണ്..ഷാനു പതിയെ കണ്ണ് തുറന്നപ്പോ എന്തോ ആലോചിച്ച് നിക്കുന്ന ഹെസ്‌ലിയെ ആണ് കണ്ടത്.. ഇവളിതെന്താ നിന്നൊണ്ട് സ്വപ്നം കാണാണോ... പെട്ടന്നാണ് അവൾ അവനെ നോക്കിയത് അപ്പൊ തന്നെ അവൻ കണ്ണടച്ചു കിടന്നു ചിലപ്പോ ഉറക്കത്തിൽ ആയതാവും.. അവൾ കുനിഞ്ഞ് നിന്ന് അവന്റെ കയ്യിലെ കെട്ടഴിച്ചു.. സോറി.. അത്രയും പറഞ്ഞവൾ തിരിച്ച് ബാൽക്കണിയിലോട്ട് തന്നെ പോയി.. ഈ ചീനമുളകിന് ഇതെന്താ പറ്റിയെ..മോളെ അടി വയറ്റിൽ മഞ്ഞു വീഴാൻ തുടങ്ങിയോ.. ഒരു കള്ള ചിരിയോടെ അവൻ ബാൽക്കണിയിലോട്ട് നോക്കി പറഞ്ഞു.. എന്തായാലും കെട്ട് അഴിച്ചത് നന്നായി..ഇനിപ്പോ എനിക്ക് റിസ്ക് എടുക്കണ്ടല്ലോ.. പിന്നേം കുറെ കഴിഞ്ഞാണ് അവൻ അവളുടെ അടുത്തോട്ട് പോയത്. പതിയെ അവളുടെ അടുത്തോട്ട് പോയി നോക്കിയപ്പോ അവൾ ഊഞ്ഞാലിൽ ചുരുണ്ട് കൂടി ഉറക്കം പിടിച്ചിരുന്നു..

ഇന്നും ഇവളെന്റെ ഊരക് പണിയുണ്ടാക്കും..പറഞ്ഞിട്ട് കാര്യമില്ല തുടങ്ങി വെച്ചത് ഞാൻ തന്നെയല്ലേ.. മര്യാദക്ക് ഞാൻ പറയുന്നത് കേട്ട് അവിടെ കിടന്നാൽ പോരായിരുന്നോ.. അവളെ എടുക്കുന്നതിനിടയിൽ അവളുടെ മുഖത്തോട്ട് നോക്കി ചോദിച്ചു..അപ്പൊ അവൾ ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചിലോട്ട് മുഖം ചേർത്തു.. ബെഡിൻ്റെ ഒരറ്റത്ത് അവളെ കിടത്തി പുതപ്പ് ഇട്ട് കൊടുത്തിട്ട് അവനും അപ്പുറത്തു പോയി കിടന്നു..അവളെ നെറ്റിയിൽ ചുംബിച്ചതിന് ശേഷം അവൻ അവളെ നോക്കി എപ്പോഴോ ഉറങ്ങി പോയി.. രാവിലെ ഹെസ്‌ലി ആണ് ആദ്യം എഴുന്നേറ്റത്..എഴുനേറ്റ പാടെ അവൾ ചുറ്റുമൊന്നു നോക്കി.. ഹേ.. ഞാനെങ്ങനെ ഇവടെ..ഉയ്യോ ഇനി ഞാൻ ആ കാർക്കോടകന്റെ മുഖത്ത് എങ്ങനെ നോക്കും..എന്തൊക്കെ ഡയലോഗടിചാ ഞാനിന്നലെ കിടന്നേ..ശോ ഒന്നും വേണ്ടായിരുന്നു.. അല്ലേലും നിനക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ ഹെസ്‌ലി..മിണ്ടാതെ അവിടെ എങ്ങാനും പോയി കിടന്ന പോരായിരുന്നോ..ഇനി മാക്രി കണ്ടാൽ..

പറഞ്ഞ പോലെ ഇങ്ങേര് ഇതെവിടെ പോയി.. ഹാ..മേടം എഴുന്നേറ്റോ.. ശബ്ദം കേട്ട ഭാഗത്തോട്ട് അവൾ നോക്കിയപ്പോ കണ്ടു തലയും തുവർത്തി ബാത്‌റൂമിൽ നിന്നും വരുന്ന ഷാനുവിനെ.. അല്ല എവിടെ ആള്.. അവളുടെ പുറകിലോട്ട് നോക്കി ഷാനു ചോദിച്ചതും അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി.. അല്ല ഇന്നലെ ഇവിടെ ഓരോരുത്തർ ആരാണ്ടെക്കെയോ പിടിക്കുമെന്നോ കൊല്ലുമെന്നോ അങ്ങനെയൊക്കെ പറഞ്ഞിരുന്നു.. ഈ ഓർമ ഉണ്ടല്ലേ.... പിന്നേ നന്നായിട്ട് ഉണ്ട്.. അത് ഞാൻ വെറുതെ.. മെല്ലെ അവിടെ നിന്നും എഴുനേറ്റ് ഫ്രഷ് ആവാൻ വേണ്ടി അവൾ ബാത്റൂമിലോട്ട് പോകാൻ നിന്നതും അവൻ വിളിച്ചു.. അതേയ് ഈ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല..ഇപ്പൊ തന്നെ നോക്കിയാൽ നിനക്ക് കൊള്ളാം.. ഓ ആയിക്കോട്ടെ..ഉപദേശത്തിന് നന്ദി.. എന്നും പറഞ്ഞു അവൾ ബാത്‌റൂമിൽ കയറി ഡോർ അടച്ചു.. പിന്നേയ് ബാത്‌റൂമിൽ ചെന്ന് വീഴാൻ നിക്കണ്ട..പിടിക്കാൻ ഞാൻ ഇല്ലാന്ന് ഓർമ വേണം.. പറഞ്ഞു തീർന്നതും ബാത്റൂമിന്റെ ഡോർ തുറന്ന് ഒരു കപ്പ് അവന്റെ തല നോക്കി വന്നു..

ആവൂ ന്റുമ്മാ.. തലയിൽ കൈ വെച്ച് അവൻ തിരിഞ്ഞു നോക്കിയതും അവൾ ബാത്റൂമിന്റെ ഡോറും തുറന്ന് വെച്ച് അവനെ തുറുക്കനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൻ നോക്കുന്നത് കണ്ടതും അവനെ നോക്കി മുടി പിന്നിലോട്ട് ഇട്ട് മുകളിലോട്ട് ഊതിയിട്ട് ശക്തിയിൽ ഡോർ അടച്ചു.. തെണ്ടി..ഇതിന് ഞാൻ പകരം ചോദിച്ചില്ലേൽ ഈ അഹ്‌സാൻ ഖാസിം ഇബ്രാഹിം നെ നീ ഇങ്ങനെ ഇങ്ങനെ വിളിച്ചോ.. എന്നും പറഞ്ഞു അവൻ വിരൽ രണ്ടും ഞൊട്ടിച്ചു.. അവന്റെ തല മണ്ടക്ക് നോക്കി ഒന്ന് കൊടുത്തതിന്റെ ആത്മ നിർവിതിയിൽ അവൾ ഫ്രഷ് ആയി ഡോർ തുറന്ന് ഇറങ്ങിയതും അവൾ നനഞ്ഞ കോഴികളെ പോലെ ആയിരുന്നു.. ഒരു നിമിഷം വേണ്ടി വന്നു എന്താ സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലാവാൻ..മുന്നിൽ ഒരു ബക്കറ്റും പിടിച്ചു നിൽക്കുന്ന ഷാനുവിനെ കണ്ടതും അവൾക്ക് പെരുവിരൽ മുതൽ അങ് പെരുത്ത് കയറി..

കൈ രണ്ടും ചുരുട്ടി പിടിച്ച് അവനെ നോക്കിയതും അവൻ അവൾ നേരത്തെ ചെയ്ത പോലെ അവന്റെ മുടി ഒന്ന് ബാക്കിലോട്ട് ഒതുക്കി വെച്ചിട്ട് മുകളിലോട്ട് ഊതിയിട്ട് അവിടെ നിന്നും പോയി.. തെണ്ടി...പട്ടി..ചെറ്റ... ചവിട്ടി തുള്ളി അവൾ ഡോർ തുറന്ന് പുറത്തോട്ട് പോയി.. ഇതെന്താ ഇത്തൂ..ആകെ നനഞ്ഞ് വരുന്നേ.. അത് അന്റെ ആ പരട്ട മോറൻ ഇക്കൂനോട് പോയി ചോദിക്കടി.. ഓ..അപ്പൊ ഇന്ന് രാവിലെ രണ്ടാളും ഒരുമിച്ചാണോ കുളിച്ചെ.. മുഖത്ത് ഇത്തിരി നാണം വരുത്തി നിലത്ത് കാൽ കൊണ്ട് കളം വരച്ചു ലിയ ചോദിച്ചതും.. പ്ഫാ..മൂരാച്ചി.. അവളുടെ ഒരു കണ്ടു പിടുത്തം. പെട്ടന്നുള്ള ഹെസ്‌ലിയുടെ ആട്ടിൽ ലിയ ഒരടി ബാക്കിലോട്ട് പോയി.. ഹെസ്‌ലി അവിടെ നിന്നും പോയതും ഒരു ശബ്ദം കേട്ട് വേഗം അങ്ങോട്ട് തന്നെ ഓടി വന്നു..അവിടെ കണ്ട കാഴ്ചയിൽ അവൾ അവളെ തന്നെ മറന്ന് തുള്ളി ചാടാൻ തുടങ്ങി..അവളുടെ ചിരി കേട്ട് ലിയ അങ്ങോട്ട് വന്ന് നോക്കിയതും തറയിൽ മൂടും കുത്തി ഇരിക്കുന്ന ശാനുവിനെയാണ് കണ്ടത്.. നേരത്തെ ഹെസ്‌ലി ലിയയോട് സംസാരിച്ച് നിന്നിരുന്ന സ്ഥലത്ത് ആണ് അവൻ വീണിട്ടുണ്ടായിരുന്നത്....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story