💖 HeZliN💖: ഭാഗം 41

Hezlin

രചന: Jumaila Jumi

ഹെസ്‌ലി ചിരിക്കുന്നത് കണ്ട് ലിയ അവളെയും ഷാനുവിനെയും മാറി മാറി നോക്കി..അവസാനം അതൊരു പൊട്ടിച്ചിരിയിലോട്ട് മാറി.. എടി മൂരാച്ചി..കിണിച്ചോണ്ട് നിക്കാതെ ഒന്ന് പിടിക്കടി.. അപ്പൊ തന്നെ ലിയ ചിരി കടിച്ചു പിടിച്ചോണ്ട് അവനെ പിടിച്ചെഴുന്നേല്പിക്കാൻ നോക്കി..പക്ഷെ അവളെക്കൊണ്ട് ഒറ്റക്ക് പറ്റുന്നില്ലായിരുന്നു.. ന്റെ പൊന്ന് ഇത്തൂ..ഒന്ന് പിടിക്ക്..ഈ കുത്തൂബിനാറിന് ഒടുക്കത്തെ വെയിറ്റ് ആണ്.. പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക്ക് പറഞ്ഞ അബദ്ധം മനസ്സിലായത്..അവളെ പതിയെ അവനെ നോക്കിയതും അവൻ അവളെ നോക്കി പല്ല് കടിക്കുന്നുണ്ടായിരുന്നു..അവളൊന്ന് ഇളിചോണ്ട് ഹെസ്‌ലിയെ നോക്കി..അപ്പൊ തന്നെ ഹെസ്‌ലി വന്ന് ശാനുവിന്റെ മറ്റേ സൈഡിൽ വന്ന് അവന്റെ കൈ പിടിച്ചു..രണ്ട് പേരും കൂടി അവനെ താങ്ങി പിടിച്ച് റൂമിലോട്ട് പോയി.. ലിയ എന്താ അവിടെ ചക്ക വീണ പോലെ ഒരു ശബ്ദം കേട്ടേ.. മറിയ താഴെ നിന്നും വിളിച്ച് ചോദിച്ചതും ലിയയും ഹെസ്‌ലിയും പരസ്പരം നോക്കി പൊട്ടി ചിരിച്ചു..പെട്ടന്ന് ലിയ കണ്ണ് കൊണ്ട് ഷാനുവിനെ കാണിച്ചതും അവൾ വേഗം ചിരി നിർത്തി..

അത് ഒന്നുല്ല്യ ഉമ്മ..ഒരു കുത്തൂമിനാർ മൂടും കുത്തി വീണതാ.. അത് കേട്ടതും ലിയ ഹെസ്‌ലിയെ ഒന്ന് നോക്കിയിട്ട് ഷാനുവിനെ നോക്കി..ആ വേദനക്കിടയിലും അവൻ അവരെ നോക്കി പല്ല് കടിക്കുന്നുണ്ടായിരുന്നു.. ലിയ ഹെസ്‌ലിയെ ഒന്ന് തോണ്ടിയതും ഹെസ്‌ലി ഷാനുവിനെ നോക്കി ഒരവിഞ്ഞ ചിരി ചിരിച്ചിട്ട് അവനെ റൂമിൽ കൊണ്ടാക്കി.. അവനെ ബെഡിൽ ഇരുത്തിയിട്ട് ലിയ പോയി..വേദന കൊണ്ട് അവന്റെ മുഖം ചുളുങ്ങുന്നുണ്ടായിരുന്നു.. നല്ല വേദനയുണ്ടോ. ഹേയ്.. മൂടും കുത്തി വീണാൽ നല്ല സുഖാണല്ലോ..ന്റെ ഊര പോയിക്കിട്ടി..അല്ലേൽ തന്നെ കിന്റൽ പൊക്കിയിട്ട് കുറച്ച് ദിവസായി ഊര പണി തന്ന് കൊണ്ടിരിക്കാണ്.. അവളെ നോക്കിയാണ് അവനത് പറഞ്ഞത്.. കിന്റലോ..അതിന് ഇയാള് ഓഫീസിലോട്ട് അല്ലെ പോകുന്നേ..അല്ലാതെ ചുമട് ഏറ്റാനൊന്നും അല്ലല്ലോ..

അല്ല ഞാൻ വെറുതെ.. മ്.. അവനെ ഒന്ന് നോക്കി അവൾ ഷെൽഫിനടുത്തോട്ട് പോയി.. മ്.. തിരിഞ്ഞ് കിടക്ക് ഈ ബാം പുരട്ടി തരാം.. വേണ്ട..ഞാൻ പുരട്ടിക്കോളാം.. അതെന്താ.. ഒന്നുല്ലാ..അതിങ് താ.. അതും പറഞ്ഞു അവൻ എണീക്കാൻ നിന്നതും വേദന കൊണ്ട് അവിടെ തന്നെ കിടന്നു.. മര്യാദക്ക് എണീക്കാൻ വയ്യ..എന്നിട്ടാ ഇത്ര വല്യ ജാഡ..അങ്ങോട്ട് തിരിഞ്ഞു കിടക്ക്.. അവൾ അവന്റെ ടിഷർട്ട് പൊക്കി ബാം പുരട്ടി കൊടുത്തു.. ഇവിടെ അടങ്ങി കിടന്നോണം ഞാൻ പോയി ചൂട് വെള്ളം എടുത്തിട്ട് വരാം.. അതെന്തിനാ.. എനിക്ക് കുളിക്കാൻ.. അതിന് ഹീറ്റർ ഓൺ ആക്കിയാൽ പോരെ.. ഉയ്യോ ഇയാൾ കുറച്ച് നേരം ഒന്ന് മിണ്ടാതെ ഇരിക്കോ.. ഓ..ഒരു കാര്യം പറഞ്ഞു തരുമ്പോ കടിച്ചു കീറാൻ വന്നോളും.. ഹെസ്‌ലി അവനെയൊന്ന് നോക്കിയിട്ട് ചൂട് വെള്ളം എടുക്കാൻ അടുക്കളയിലോട്ട് പോയി.. ഇതാർക്ക ഹെസ്‌ലി ചൂട് വെള്ളം.. ഷാനുവിന് ചൂട് പിടിക്കാനാണുമ്മ.. പറഞ്ഞു കഴിഞ്ഞതും സ്ലാബിൽ കയറിയിരുന്ന് ദോശ കഴിച്ചോണ്ടിരുന്ന ലിയ നെറുകിൽ കേറി ചുമക്കാൻ തുടങ്ങി..

മറിയ അവൾക്ക് വേഗം കുടിക്കാൻ വെള്ളം എടുത്തു കൊടുത്തു.. അതിന് അവൻക്ക് എന്താ... ഹെസ്‌ലി അവൻ വീണത് മറിയയോട് പറഞ്ഞു കൊടുത്തു.. ഞാൻ ബാം പുരട്ടി കൊടുത്തു അവിടെ കിടത്തി പോന്നതാ.. എന്നും പറഞ്ഞു അവൾ ചൂട് വെള്ളവും എടുത്തു പോയി.. Dii.. അവള് ബാം പുരട്ടി കൊടുത്തു എന്നല്ലേ പറഞ്ഞെ.. ഹാ അതെ.. ഷാനുവിന് എന്ന് തന്നെയല്ലേ പറഞ്ഞെ.. ആ ഉമ്മാ.. ഇപ്പൊ ചൂട് വെള്ളം കൊണ്ടോയതും.. അവൻക്ക് തന്നെയാണുമ്മ.. അപ്പൊ.. അവർ ലിയയുടെ മുഖത്തോട്ട് നോക്കിയതും.. മരുഭൂമിയിൽ മഞ്ഞു വീണ് തുടങ്ങി.. ലിയ മറിയയെ നോക്കി പറഞ്ഞതും അവർ അവൾ പോയ വഴിയേ നോക്കി നിന്നു.. ഹെസ്‌ലി റൂമിൽ എത്തിയപ്പോ ഷാനു നെറ്റിയിൽ കൈ വെച്ച് കണ്ണടച്ച് കിടക്കായിരുന്നു.. ഷാനു.. അവൾ വിളിക്കുന്നത് കേട്ട് അവൻ കണ്ണ് തുറന്ന് അവളെ തന്നെ നോക്കി നിന്നു.. ഇപ്പോഴും വേദനയുണ്ടോ..ഞാൻ ചൂട് വെള്ളം കൊണ്ടന്നിട്ടുണ്ട് ചൂട് പിടിച്ച് തരാം..തിരിഞ്ഞു കിടക്ക്.. അവൻ അവൾ പറയുന്നതൊന്നും കേൾക്കുന്നില്ലായിരുന്നു..അവളുടെ ഷാനു എന്ന വിളിയിൽ അവൻ അന്തം വിട്ട് നിക്കാണ്..

അവൾ വന്ന് അവനെ തിരിച്ച് കിടത്തി ചൂട് പിടിച്ചു കൊടുത്തു...ചൂട് ദേഹത്ത് തട്ടിയപ്പോഴാണ് അവൻക്ക് ബോധം വന്നത്.. Diii നീയിതെന്താ കാണിക്കുന്നെ.. ഇയാൾക്കെന്താ കണ്ണ് കണ്ടൂടെ..നീര് വല്ലതും ഉണ്ടെങ്കിൽ ചൂട് പിടിച്ചാൽ അത് പൊക്കോളും.. ഇപ്പൊ എനിക്ക് വേദന ഒന്നും ഇല്ല.. ആഹാ അത് ഇയാളാണോ തീരുമാനിക്കുന്നെ അതെ..ന്റെ കാര്യം ഞാനാ തീരുമാനിക്കുന്നെ.. ദേ മിണ്ടാതെ അവിടെ കിടന്നോ..ഇല്ലേൽ ഈ തിളച്ച വെള്ളം തലയിൽ കൂടി ഒഴിക്കും പറഞ്ഞേക്കാം.. പിന്നെ അവൻ ഒന്നും മിണ്ടാൻ പോയില്ല..ചൂട് പിടിച്ച് കഴിഞ്ഞതും അവൾ പാത്രവും എടുത്ത് പോകാൻ നിന്നു.. നീയിന്ന് ഓഫീസിൽ പോകുന്നില്ലേ.. ഇല്ല..ഞാൻ മാത്രം അല്ല..ഇയാളും ഇന്ന് പോകുന്നില്ല.. അത് നീയല്ല തീരുമാനിക്കുന്നെ.. ആണോ..ഈ വയ്യാത്ത ഊരയും വെച്ച് തന്നെ ഞാനിപ്പോ ഓഫീസിലോട്ട് വിടാം..

ഓക്കേ..ഞാൻ പോണില്ല.. പക്ഷെ തനിക്കെന്താ പോയാൽ.. നാല് ദിവസം കൂടി കഴിഞ്ഞാൽ കാക്കൂന്റെ കല്യാണം അല്ലെ..അതിന് എന്തായാലും ലീവ് എടുക്കണം..അപ്പൊ അതൊക്കെ കഴിഞ്ഞ് സാവധാനം ജോയിൻ ചെയ്യാന്ന് വിചാരിച്ചു.. ആ..അത് ശരിയാ..അങ്ങനെയാണേൽ ഞാനും അങ്ങനെ ചെയ്യാം.. അവൾ അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് താഴോട്ട് പോയി.. പടച്ചോനേ ദോണ്ടെ അവള് ചിരിക്കുന്നു..ഈ ചീന മുളകിനെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ. ചില നേരം അവൾക്ക് എന്നോട് ഭയങ്കര സ്നേഹം ആണെന്ന് തോന്നും..പക്ഷെ ചില നേരത്തോ..ഇന്ത്യ പാകിസ്ഥാൻ പോലെയാണ്.. ഒരു ചിരിയോടെ സ്റ്റെപ് ഇറങ്ങി വരുന്നവളെ ഖാസിം നോക്കി നിന്നു.. അല്ല മോളെ ഇതെന്താ പാത്രത്തിൽ.. അതുപ്പ ഷാനു ഒന്ന് വീണു..അപ്പൊ ചൂട് പിടിക്കാൻ വേണ്ടി ചൂട് വെള്ളം കൊണ്ടോയതാ.. അതും പറഞ്ഞു അവൾ അടുക്കളയിലോട്ട് പോയി.. Dii മറിയെ.. ആ.. നീയവള് പറഞ്ഞത് കേട്ടില്ലേ.. ആ കേട്ടു.. എന്നിട്ട് നീയെന്താടി ഞെട്ടാതെ.. ഉമ്മ ഒരു വട്ടം ഞെട്ടിയതാ..എപ്പോഴും എപ്പോഴും ഞെട്ടാൻ ഉമ്മാക്ക് പ്രാന്ത് ഒന്നും ഇല്ല.. ലിയ പറഞ്ഞത് കേട്ട് അയാള് അവരെയൊന്ന് നോക്കി..അപ്പൊ മറിയ അതെ എന്ന രീതിയിൽ തലയാട്ടി..

അവനോടുള്ള അവളുടെ സ്നേഹം തിരിച്ചറിയാൻ അവനൊന്ന് കിടപ്പിലാവേണ്ടി വന്നു..ആ സാരല്യ.. അങ്ങനെലും രണ്ടാളും ഒന്ന് നന്നായാൽ മതിയായിരുന്നു.. അതൊക്കെ ശരിയാവും ഉമ്മ.ഇങ്ങള് കണ്ടോളി.. ഉച്ചക്കത്തെ ഫുഡ് ഒക്കെ കഴിച്ച് അവൾ റൂമിൽ എത്തിയപ്പോ ഷാനു ബെഡിൽ നിന്നും എണീക്കാൻ നോക്കുന്നതാണ് കണ്ടത്.. ഷാനോ..എന്താ ഈ കാണിക്കുന്നെ..വേദനയാണെന്ന് പറഞ്ഞിട്ട്... എനിക്കൊന്നു ബാത്രൂം പോണം.. അതിന് എന്നെ വിളിച്ചാൽ പോരെ..ഇനി വേദന കൂടിയിട്ട് വേണം ഹോസ്പിറ്റലിൽ പോയി കിടക്കാൻ ലെ.. അതും പറഞ്ഞു അവൾ അവന്റെ ഒരു കൈ അവളുടെ തോളിൽ കൂടെ ഇട്ടിട്ട് അവനെ ബാത്‌റൂമിൽ കൊണ്ടോയി.അപ്പോഴെല്ലാം അവളുടെ മാറ്റം അവൻ നോക്കി കാണുകയായിരുന്നു.. ഇപ്പൊ എങ്ങനെയുണ്ട് ഷാനോ..വേദന കുറവുണ്ടോ.. റൂമിൽ കിടക്കുമ്പോഴാണ് ഖാസിം അങ്ങോട്ട് വന്ന് ചോദിച്ചത്..ഹെസ്‌ലി അപ്പൊ താഴെയായിരുന്നു.. വേദനയൊക്കെ കുറവുണ്ട്..പക്ഷെ അവള് ഇവിടുന്ന് എണീക്കാൻ സമ്മതിക്കുന്നില്ല..

ഉപ്പ ചെന്ന് അവളോടൊന്നു പറ.. ആ എന്നിട്ട് വേണം നിനക്ക് കിട്ടാൻ ഉള്ളത് എനിക്കിട്ടു കിട്ടാൻ ലേ.. നടക്കില്ല മോനെ.. ഇങ്ങള് ന്റെ ഉപ്പ തന്നെയാണോ.. അതെന്താടാ അനക്ക് ഇത്ര വല്യ ഡൌട്ട്.. ഇങ്ങളെ കാട്ടി കൂട്ടൽ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നി.. ഓ..ഞാൻ പോവാ..ഇനി പേഷ്യൻ്റിന് റസ്റ്റ് കൊടുക്കുന്നില്ലാന്ന് പറഞ്ഞിട്ട് ഡോക്ടർ എന്റെ മേക്കട്ട് കേറണ്ട.. അതും പറഞ്ഞു അയാൾ പോയി..ഷാനു ഒരു ചിരിയോടെ ഫോണിൽ അവളുടെ ഫോട്ടോയും നോക്കി കിടന്നു... ഹൈസാൻ്റെ കല്യാണത്തിന് വേണ്ടി എല്ലാരും ഇന്ന് തന്നെ അങ്ങോട്ട് പോവാണ്..രണ്ട് ദിവസം കഴിഞ്ഞാണ് കല്യാണം..ഷാനു ഇപ്പൊ ഓക്കേ ആയിട്ടുണ്ട്..നമ്മടെ ഹെസ്‌ലി അല്ലെ ഡോക്ടർ..ഓക്കേ ആവാതെ ഇരിക്കോ.. വീട്ടിൽ എത്തി എല്ലാവരോടും സംസാരിച്ചിരുന്നു.. ഹെസ്‌ലി..നീ ശാനുവിന് റൂം കാണിച്ചു കൊടുക്ക്.. കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നാണ് ഷാനു അവളുടെ വീട്ടിൽ സ്റ്റേ ചെയ്യുന്നത്.. ഹെസ്‌ലി ഷാനുവിനെ ഒന്ന് നോക്കിയിട്ട് റൂമിലോട്ട് പോയി..

ഫ്രഷ് ആവണെൽ ഒന്ന് ഫ്രഷ് ആയ്ക്കോ..ഞാൻ താഴെ ഉണ്ടാവും..എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി.. അവൾ പോയതും ഷാനു ആ റൂം ഒന്ന് നോക്കി..ഫുൾ അവളുടെയും ഹൈസാൻ്റെയും ഉമ്മാന്റെയും ഫോട്ടോസ് ആയിരുന്നു..അവൻ ഓരോന്ന് നോക്കി അവിടെയുണ്ടായിരുന്ന ടേബിൾ തുറന്നു..അതിൽ ഒരു ഡയറി കണ്ടതും അവൻ അത് കയ്യിലെടുത്തു.. ഓഹോ ചീനമുളകിന് ഈ സ്വഭാവം ഒക്കെയുണ്ടോ.. അവൻ ഡയറി തുറന്നതും ആദ്യത്തെ പേജിൽ തന്നെ മിച്ചുവിന്റെ ഫോട്ടോ അവൾ വരച്ചിട്ടുണ്ടായിരുന്നു..അതിന് താഴെ 💓MY LOVE💓 എന്ന് എഴുതിയിട്ടുണ്ടായിരുന്നു..അത് കണ്ടപ്പോ പെട്ടന്ന് അവൻക്ക് മിച്ചുവിനെ ഓർമ വന്നു.. ഹെസ്‌ലി എന്തിനോ വേണ്ടി റൂമിലോട്ട് വന്നതും കയ്യിൽ ഡയറിയും പിടിച്ച് കണ്ണടച്ച് നിൽക്കുന്ന ഷാനുവിനെയാണ് കണ്ടത്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story